ബി കെ എസ്സ് ഡി സി ബുക്സ് അന്തര്‍ദേശീയ പുസ്തക മേളയോടനുബന്ധിച്ച് ബഹ്‌റൈ ന്‍ കേരളീയ സമാജത്തില്‍ മാര്‍ച്ച് 2 ഞായറാഴ്ച മുതല്‍ മാര്‍ച്ച് 8 വരെ രാത്രി 9ന് പാവനാടകങ്ങ ള്‍ അരങ്ങേറുന്നു.
വൈക്കം മുഹമ്മത് ബഷീറിന്റെ , പൂവന്‍ പഴം ,ഇടശ്ശേരിയുടെ പൂതപ്പാട്ട് , രാധാകൃഷ്ണന്റെ ഭൌമ വിലാപം, വെളുത്ത കൊറ്റികള്‍ പാടുന്നു (സടാക്കോ സുസുക്കിയുടെ ജീവിത കഥ ) , മേരി ക്യൂറി ( ഒരു ലൈഫ് സ്കെച്ച് ) സതീന്ദ്രന്‍ മാഷിന്റെ കവിത അമ്മ മൊഴി എന്നിങ്ങനെയുള്ള മലയാള സാഹിത്യത്തിലെ പ്രശസ്തമായ കൃതികളെ അടിസ്ഥാനമാക്കിയാണ് പാവ നാടങ്ങ ള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാന പ്രദവും വിനോദവും നല്‍കുന്നതാണ് പാവനാടകങ്ങള്‍. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലെ വിവിധ ഇടങ്ങളില്‍ പാവനാടകങ്ങള്‍ ചെയ്യുന്ന ശ്രീ കൃഷ്ണ കുമാര്‍ കൊടിശ്ശേരിയാണ് ഇതിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
പുസ്തക മേളയോടനുബന്ധിച്ച് മാര്‍ച്ച് 2 ഞായറാഴ്ച രാത്രി 8 മണിക്ക് പ്രവാസ സാഹിത്യം ആട് ജീവിതത്തിനു ശേഷം എന്നാ വിഷയത്തില്‍ ചര്‍ച്ചയും ,പ്രശസ്ത സാഹിത്യകാരന്‍ ശ്രീ ബെന്യാമിനു മായി മുഖാമുഖവും ഉണ്ടായിരിക്കും.
എല്ലാവരെയും വിനയ പുരസരം സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment