പുസ്തകോത്സവം: ലോഗോ പ്രകാശനം ചെയ്തു - Bahrain Keraleeya Samajam

Breaking

Thursday, February 27, 2014

പുസ്തകോത്സവം: ലോഗോ പ്രകാശനം ചെയ്തു

ബഹ്റൈന്‍ കേരളീയ സമാജം ഡി.സി ബുക്സുമായി സഹകരിച്ചു നടത്തുന്ന പുസ്തകോത്സവത്തിന്‍െറ ലോഗോ പ്രകാശനം സമാജത്തില്‍ നടന്നു. സമാജം പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍ ലോഗോ പ്രമുഖ സാഹിത്യകാരനായ ബെന്യാമിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സമാജം ജനറല്‍ സെക്രട്ടറി പ്രിന്‍സ് നടരാജന്‍, സാഹിത്യ വിഭാഗം സെക്രട്ടറി സജി മാര്‍ക്കോസ്, പുസ്തകോത്സവ സംഘാടക സമിതി കണ്‍വീനര്‍ മോഹന്‍രാജ് എന്നിവര്‍ പങ്കെടുത്തു. പുസ്തകോത്സവത്തിന്‍െറ ഭാഗമായി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൊച്ചു കുട്ടികള്‍ മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ വരെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കഥാരചന, കവിതാ രചന( ഇംഗ്ളീഷ് ), കവിതാലാപനം (ഇംഗ്ളീഷ്/മലയാളം) ബുക്ക് കവര്‍ ഡിസൈന്‍, ചിത്ര രചന, കഥ പറയല്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. മത്സരങ്ങളെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദീപ് പതേരിയുമായി (39283875) ബന്ധപ്പെടണം. പാവനിര്‍മാണം, കഥപറയല്‍ എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്കായുള്ള ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. പുസ്തകോത്സവത്തിന്‍െറ ഭാഗമായി സമാജം ചിത്രകലാ ക്ളബിലെ കലാകാരന്മാര്‍ ചേര്‍ന്ന് ചിത്ര ശില്‍പ കൊളാഷ് ഒരുക്കുന്നുണ്ട്. ഹരീഷ് മേനോന്‍ (39897812), ജഗദീഷ് ശിവന്‍(39856554) എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. അതോടൊപ്പം സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് ബഹ്റൈനിലെ സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കും. പുസ്തകോത്സവ മുന്നൊരുക്കങ്ങള്‍, സാഹിത്യ സംബന്ധിയായ ചര്‍ച്ചകള്‍ എന്നിവയാണ് ഈ പരിപാടിയില്‍ പ്രധാനമായി നടക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് മിനേഷ് (33573242 ), ബാജി ഓടംവേലി ( 39258308 ) എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായ കെ. സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, ടി.ഡി. രാമകൃഷ്ണന്‍, ബെന്യാമിന്‍ എന്നിവര്‍ പുസ്തകോത്സവത്തിന്‍െറ ഭാഗമായി നടത്തുന്ന സാംസ്കാരിക സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ ജയശ്രീ മിശ്രയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നത്. പുസ്തകോത്സവത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായോ പുസ്തകോത്സവം സംഘാടകസമിതി കണ്‍വീനര്‍ മോഹന്‍രാജ് (39234535), സാഹിത്യ വിഭാഗം സെക്രട്ടറി സജി മാര്‍ക്കോസ് (39684766), സാഹിത്യ വേദി കണ്‍വീനര്‍ മിനേഷ് (33573242) എന്നിവരുമായോ ബന്ധപ്പെടണം.

No comments:

Pages