കുട്ടികളുടെ ചിത്രം, “ചില്ലർ പാർട്ടി " - Bahrain Keraleeya Samajam

Tuesday, June 18, 2013

demo-image

കുട്ടികളുടെ ചിത്രം, “ചില്ലർ പാർട്ടി "

സമാജം പ്രതിവാര സിനിമാ പ്രദർശനത്തിൽ ഇന്ന് കുട്ടികള്ക്ക് വേണ്ടി പ്രത്യേക സിനിമാ പ്രദര്ശനം. 2011ലെ മികച്ച കുട്ടികളുടെ ചിത്രംതിരക്കഥബാലതാരം എന്നിവയ്ക്കുള്ള ദേശീയ അവാർഡ്‌ നേടിയ ചിത്രം "ചില്ലർ പാർട്ടി" ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 7.30 മണിക്ക് സമാജം ബൈസ്മെന്റ്റ് ഹാളിൽ പ്രദര്ശിപ്പിക്കുന്നു. മധ്യവർഗ്ഗക്കാർ മാത്രം താമസിക്കുന്ന ഒരു കോളനിയിലേക്ക് ഒരു ദരിദ്രനായ ബാലനും ഒരു പട്ടിയും കടന്നുവരുന്നതോടെ ആരംഭിക്കുന്ന സിനിമ നാട് ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ-മാധ്യമ പ്രശ്നം ചര്ച്ച ചെയ്യുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന കുട്ടി തമാശകളും ജനപ്രിയ ഗാനങ്ങളും ഉള്ള ഈ സിനിമ കുട്ടികളുടെ പ്രശനങ്ങളെ അവരുടെ വീക്ഷണ കൊനുകളിലൂടെയാണ് സമീപിക്കുന്നത്. യുടിവിയും ബോളിവുഡ് നടൻ സല്മാൻ ഖാനും കൂടി നിര്മിച്ച ഈ സിനിമ ആ വര്ഷം വാണിജ്യവിജയം നേടിയ ഒരു സിനിമ കൂടി ആയിരുന്നു.പ്രവേശനം സൌജന്യം. 

Pages