കേരളീയ സമാജം ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം - Bahrain Keraleeya Samajam

Tuesday, May 28, 2013

demo-image

കേരളീയ സമാജം ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബി.കെ.എസ് ഫിലിം ക്ളബിന്‍െറ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മലയാളത്തിലെ പ്രമുഖരായ അഞ്ച് സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് 7.30ന് പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമയോടെ തുടങ്ങുന്ന ഫെസ്റ്റിവലില്‍ ജൂണ്‍ 25 വരെയുള്ള ചൊവ്വാഴ്ചകളില്‍ വൈകീട്ട് 7.30ന് എലിപ്പത്തായം (അടൂര്‍ ഗോപാലകൃഷ്ണന്‍), പിറവി (ഷാജി എന്‍. കരുണ്‍), നിര്‍മാല്ല്യം (എം. ടി. വാസുദേവന്‍ നായര്‍), വാസ്തുഹാര (അരവിന്ദന്‍) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. തുടര്‍ന്നുള്ള ആഴ്ചകളില്‍ ലോക ഭാഷകളില്‍ നിന്നുള്ള വിഖ്യാത ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചകളും നടക്കും. ബി. കെ.എസ് ഫിലിം ക്ളബ് ഈ വര്‍ഷം വിപുലമായ പരിപാടികള്‍ക്കാണ് പദ്ധതിയിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. രണ്ട് മിനിറ്റില്‍ താഴെയുള്ള മൈക്രോ സിനിമ മത്സരം, സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ സിനിമാ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സിനിമ പഠന ക്യാമ്പ്, സിനിമാ സംബന്ധിയായ മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചാ സദസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളാണ് ഈ വര്‍ഷം നടക്കുക. വിശദ വിവരങ്ങള്‍ക്ക് കലാ വിഭാഗം സെക്രട്ടറി ശിവകുമാറുമായോ (33364417) ഫിലിം ക്ളബ് കണ്‍വീനര്‍ ജലീലുമായോ (33973666) ബന്ധപ്പെടണം.

Pages