ബി.കെ.എസ്് ഫോട്ടോഗ്രാഫി ക്ളബ്ബിന്‍െറ ഫോട്ടോഗ്രാഫി മത്സരത്തില്‍ സംഘാടകരുടെ പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു പ്രതികരണം. 93 പേര്‍ 400ഓളം ഫോട്ടോകളാണ് മത്സരത്തിന് എത്തിയത്. ഇവയില്‍നിന്ന് തെരഞ്ഞെടുത്ത 50 ഫോട്ടോകള്‍ വിധികര്‍ത്താക്കളുടെ മുന്നിലെത്തിയപ്പോള്‍ വെളിച്ചവും ഇരുട്ടും സന്നിവേശിച്ച പശ്ചാതലത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍െറ പടമെടുത്ത എം. ബിജുവിനാണ് ഒന്നാം സ്ഥാനം. എം.എസ്.സി.ബിയില്‍ സിവില്‍ എഞ്ചിനിയറായ ബിജു കോഴിക്കോട് കക്കോടി സ്വദേശിയാണ്. കഴിഞ്ഞ 10 വര്‍ഷമായി ബിജു ബഹ്റൈനിലുണ്ട്. സല്‍മാനിയയിലാണ് കുടുംബത്തോടൊപ്പം താമസം. നികോണ്‍ കാമറയും ട്രോഫിയും ബിജുവിന് സമ്മാനിച്ചു. പ്രകൃതി ദൃശ്യങ്ങളാണ് ബിജുവിന്‍െറ ഇഷ്ടമേഖല. യുവതിയുടെ ഖുര്‍ആന്‍ പാരായണം ചിതറിയ വെളിച്ചത്തിന്‍െറ പശ്ചാതലത്തില്‍ പകര്‍ത്തിയ പോളണ്ടുകാരി മാര്‍ത്താ സ്റ്റക്കോയാണ് രണ്ടാം സ്ഥാനത്തിന് അര്‍ഹയായത്. വര്‍ഷങ്ങളായി ബഹ്റൈനില്‍ താമസിക്കുകയാണ് മാര്‍ത്താ സ്റ്റക്കോ. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 50 ചിത്രങ്ങള്‍ സമാജം ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കൊമേഴ്സ്യല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവ് കൂടിയായ കേരളത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. അനില്‍കുമാര്‍, ലോണ്‍ലി പ്ളാനറ്റിന്‍െറ മുന്‍ ട്രാവലര്‍ ഫോട്ടോഗ്രാഫര്‍ ഓസ്ട്രേലിയക്കാരന്‍ ഫില്‍വേ മൗത്ത്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലബനാണിലെ കമീല്‍ സഖറിയ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നുവെന്ന് കെ. അനില്‍കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബ്യൂട്ടിഫുള്‍ ബഹ്റൈന്‍ എന്ന തലക്കെട്ടിന് അനുയോജ്യമായ പടങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ പടവും രാജ്യത്തിന്‍െറ മനോഹാരിത ഒപ്പിയെടുക്കുന്നതാണെങ്കിലും വ്യത്യസ്തത പുലര്‍ത്തിയ പടങ്ങള്‍ക്കാണ് പ്രഥമ സ്ഥാനങ്ങള്‍ നല്‍കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈല്‍ഡ്ലൈഫ് ട്രക്കിങ് ഹോബിയാക്കി ഫോട്ടോഗ്രാഫി രംഗത്ത് എത്തിപ്പെട്ട അനില്‍കുമാര്‍ പരസ്യ രംഗത്ത് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ്. കൊല്ലം രണ്ടാംകുറ്റി സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ എറണാകുളത്താണ് താമസം. ബഹ്റൈനിലെ അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മൂന്ന് ദിവസമായി തുടരുന്ന ശില്‍പശാലയില്‍ ഫോട്ടോഗ്രാഫിയിലെ നൂതന വിദ്യകള്‍ അനില്‍കുമാര്‍ പകര്‍ന്നു നല്‍കുന്നു. ശില്‍പശാലയും പ്രദര്‍ശനവും ഇന്ന് സമാപിക്കും.
No comments:
Post a Comment