പൂവിളി -2011: റിഹേഴ്‌സല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു - Bahrain Keraleeya Samajam

Thursday, August 11, 2011

demo-image

പൂവിളി -2011: റിഹേഴ്‌സല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

ബഹ്‌റൈന്‍ കേരളീയസമാജം 'പൂവിളി -2011' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിപാടികളുടെ റിഹേഴ്‌സല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും കഴിഞ്ഞദിവസം സമാജം അങ്കണത്തില്‍ നടന്നു. മുന്‍വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി വിവിധ കൂട്ടായ്മകളുടെ സജീവമായ പങ്കാളിത്തം ഈ വര്‍ഷത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ഈ മാസം 31 ന് സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ സെപ്തംബര്‍ ഒന്‍പതുവരെ നീണ്ടുനില്‍ക്കും. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിന് സമ്മാനം നല്‍കും. തിരുവാതിരക്കളി, അത്തപ്പൂക്കളം, പായസമേള തുടങ്ങിയ മത്സരങ്ങളില്‍ സമാജം അംഗങ്ങളല്ലാത്തവര്‍ക്കും പങ്കെടുക്കാം.

എം.എം. മാത്യു, ടി.ജെ. ഗിരീഷ്‌കുമാര്‍, എ. കണ്ണന്‍, ശിവകുമാര്‍ എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡി. സലീമിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷക്കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ പതിനാറിനു നടക്കുന്ന ഓണസദ്യയുടെ കമ്മിറ്റി മധു മാധവന്റെ നേതൃത്വത്തിലാണ്. കലാപരിപാടികളുടെ ഏകോപനം ജയന്‍ എസ്. നായരും മനോഹരന്‍ പാവറട്ടിയും ജയശങ്കറും നിര്‍വഹിക്കും. എ.സി.എ. ബക്കറുടെയും ജീവന്‍ ഷായുടെയും നേതൃത്വത്തിലാണ് പ്രോഗ്രാം കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.

Pages