ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ’പൂവിളി 2011' - Bahrain Keraleeya Samajam

Wednesday, August 3, 2011

demo-image

ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ’പൂവിളി 2011'

ബഹ്റൈന്‍ കേരളീയ സമാജം ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പൂവിളി 2011 എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമാജത്തില്‍ ഒരുങ്ങുന്നത്. കേരളീയ സംസ്കാരത്തിന്റെ മുഴുവന്‍ തനിമകളും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാത്രി എട്ടിനു സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091)യുമായി ബന്ധപ്പെടാവുന്നതാണ്.

Pages