അംബാസഡര്‍ക്ക് മലയാളി സമൂഹത്തിന്റെ വിട - Bahrain Keraleeya Samajam

Breaking

Tuesday, November 2, 2010

അംബാസഡര്‍ക്ക് മലയാളി സമൂഹത്തിന്റെ വിട




സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ ജോര്‍ജ് ജോസഫിന് മലയാളി സമൂഹത്തിന്റെ യാത്രാമൊഴി. കേരളീയ സമാജം ആഭിമുഖ്യത്തില്‍ നടന്ന യാത്രയപ്പ് ചടങ്ങില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ ഹരിഹരനും സന്നിഹിതനായിരുന്നു. അറുപതോളം അസോയേഷന്‍ ഭാവാഹികള്‍ അംബാസഡറെ പൊന്നാടയണിയിച്ചു. സാധാരണക്കാരന്റെ അംബാസഡര്‍ എന്നു പരക്കെ അറിയപ്പെടുന്ന ജോര്‍ജ് ജോസഫിന്റെ യാത്രയപ്പില്‍ സമാജം ഹാള്‍ തിങ്ങിനിറഞ്ഞു. ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ അജയകുമാര്‍, ഐസിആര്‍ എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പ് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ട്രഷര്‍ കെ എസ് സജുകുമാര്‍, വൈസ് പ്രസിഡന്റ് അബുറഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Pages