Pages

Thursday, December 24, 2009

ക്രിസ്തുമസ് ആശംസകള്‍


!! എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ !!


Sending blessings of peace & happiness to you & your family on Christmas


Tuesday, December 22, 2009

സാറാ ജോസഫിന്റെ പ്രസ്താവന , കേരളീയ സമാജം പ്രതിഷേധിച്ചു

ബഹറിന്‍ കേരളീയ സമാജത്തിനെതിരെ പ്രൊഫ . സാറാ ജോസഫ് നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ സമാജം ഭാരവാഹികള്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. കേരളീയ സമാജത്തില്‍ വന്ന് ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് മനസ്സിലാക്കാതെയും തനിക്ക് ലഭിച്ച വിവരത്തെകുറിച്ച് സമാജം ഭാരവാഹിളേട് അന്വോഷിക്കാതെയും നടത്തിയ പ്രസ്താവന സാറാ ജോസഫിനെപ്പോലുള്ള എഴുത്തുകാരിക്ക് ചേര്‍ന്നതായില്ലെന്ന് പ്രസിഡന്റ് പി .വി .മോഹന്‍ കുമാര്‍ പറഞ്ഞു. കേരളീയ സമാജത്തിലെ സ്ത്രീകള്‍ക്ക് അം ഗത്വം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും ' മഹിളാരത്നം ' പോലുള്ള പരിപാടികള്‍ ആഗോളീകരണത്തിന്റെ ഭാഗമായുള്ള മാര്‍ക്കറ്റ് ഇടപെടലിന്റെ ഭാഗമാണെന്നുമാണ്‌ അവര്‍ അഭിപ്രായപ്പെട്ടത്. സമാജത്തില്‍ സ്ത്രീകള്ക്ക് നേരിട്ട് അംഗത്വം നല്‍കുന്നതില്‍ യാതൊരു വിലക്കുമില്ലെന്നും പുരുഷന്മാരെപ്പോലെ തന്നെ സമാജത്തില്‍ നേരിട്ട് അംഗത്വമെടുത്ത നാലോളം സ്ത്രീകള്‍ ഇപ്പോഴുണ്ടെന്നും മോഹന്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ബഹ്റീന്‍ നിയമപ്രകരമാണ്‌ സമാജം പ്രവര്‍ത്തിക്കുന്നത്. കുടുംബമില്ലാത്ത, വര്‍ ക്ക് വിസയിലെത്തിയ ഏത് മലയാളി സ്ത്രീക്കും സി. പി ആറുണ്ടെങ്കില്‍ , ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായി അംഗത്വം നല്‍കുന്നുണ്ട്ട്. സ്ത്രികള്‍ക്ക് ഒരു വിവേചനവും അംഗത്വം നല്‍കുന്നതിലില്ല. മാത്രമല്ല, സമാജം പ്രത്യേകം ശ്രദ്ധ നല്കുന്ന രണ്ട് വിഭാഗങ്ങളാണ്‌ വനിതാവിഭാഗവും കുട്ടികളുടെ വിഭാഗവും . ഇവയിടെ നേത്യത്വത്തിളുള്ള പരിപാടീകളില്‍ എത്രയോ സ്ത്രീകളാണ്‌ പങ്കാളികളാകുന്നത്. കാര്യങ്ങള്‍ പഠിച്ച് അഭിപ്രായം പറയുന്ന ആള്‍ എന്നതായിരുന്നു തനിക്ക് സാറാ ജോസഫിനെക്കുറിച്ചുള്ള അഭിപ്രായം അവരുടെ അഭിപ്രായ പ്രകടനത്തോടെ അത് ഇല്ലാതായെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു. ആരോ അവരെ തെറ്റിദ്ധരിപ്പിച്ചെന്നുവേണം കരുതാന്‍ . തെറ്റിധാരണാജനകമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പ്രവത്തിക്കുന്ന സ്ഥാപനത്തെ സമൂഹത്തില്‍ ഇടിച്ചുതാഴ്ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്‌. സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് നാം കരുതുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.മഹിളാരത്നം സാറാജോസഫ് കരുതിയതുപോലെ റിയാലിറ്റി ഷോയോ സൗന്ദര്യ മത്സരമോ അല്ല. ഇവിടെ വീട്ടമ്മമാരായി കഴിയുന്നവര്‍ക്ക് കഴിവ് പ്രകടിപ്പിക്കനും പൊതുവേദിയില്‍ വരാനും പരിമിതികളുണ്ട്. ഈ പരിമിതികള്‍ മറികടക്കാനും അവ ര്‍ ക്ക് കൂടുതല്‍ അവസരം നല്കാനുമാണ്‍ ' മഹിളാരത്നം ' സംഘടിപ്പിച്ചത്. ഇതിന്റെ പൂര്‍ണ്ണ നേത്വത്വം സ്ത്രീകള്‍ക്കുതന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും തെറ്റിധാരണാപരമായ വാക്കുകേട്ട് സാറാ ജോസഫിനെപ്പോലുള്ള ഒരു വ്യക്തി സമാജം പ്രവര്‍ ത്തനത്തെ തെറ്റായി വിശകലനം ചെയ്യുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്യുന്നത് ഖേദകരമാണെന്ന് ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു പറഞ്ഞു. 62 വര്‍ഷമായി സ്ത്രീപുരുഷദേദമേന്യ മലയാളികുടുബങ്ങള്‍ സമാജത്തിന്റെ മുഖ്യധാരയില്‍ പ്രവര്ത്തിക്കുന്നു. 1340ലേറെ വരുന്ന പുരുഷ അംഗങ്ങളുടെ ഭാര്യമാരും മക്കളും അസോസിയേറ്റ് അംഗങ്ങളാണ്‌. അവര്‍ക് സാധാരണ അംഗത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാവ്യാലാപനം , നാടോടിന്യത്തം , പാചക മത്സരം , പ്രസം ഗം , സം ഗീതം , ചോദ്ദ്യോത്തരം എന്നിവയാണ്‌ മഹിളാരത്നത്തിലുണ്ടായിരുന്നത്.അല്ലാതെ ഫാഷന്‍ പരേഡായിരുന്നില്ല .ആഗോളവത്കരണത്തിന്റെ ഭാഗമോ സമ്പന്നരുടേതോ അല്ല. അങ്ങനെയെങ്കില്‍ സാറാ ജോസഫും ബഹ്റൈനില്‍ വന്നത് ആഗോളീകരണത്തിന്റെ ഭാഗമല്ലേ എന്ന് അദേഹം ചോദിച്ചു.


ബഹറിന്‍ നിയമപ്രകാരം ഒരു കുടുംബത്തിലെ ഒരു വ്യക്തിക്കേ സംഘടനയില്‍ അംഗമാകാനാകു എന്ന് വനിതാവിഭാഗം കണ്‍വീനര്‍ മോഹിനി തോമസ്സ് പറഞ്ഞു. അതുകൊണ്ടാണ്‍ കുടുംബത്തിലെ പുരുഷന്‍മാര്‍ അംഗങ്ങളാകുന്നതും ഭാര്യമാര്‍ അസോസിയേറ്റഡ് അംഗങ്ങളാകുന്നതും . അതേസമയം ഭാര്യ വര്‍ക്ക് വിസയിലാണ്‌ വന്നിരിക്കുന്നതെങ്കില്‍ അവര്‍ ക്ക് സമാജത്തില്‍ അംഗമാകുന്നതിന്‌ തടസമില്ല. അസ്സോസിയേറ്റ്ഡ് അംഗങ്ങളായ സ്ത്രീകള്‍ സമാജത്തിന്റെ ശക്തമായ സാനിധ്യമായ നിലക്ക് അവര്‍ക്ക്കൂടി ഭരണത്തില്‍ പങ്കാളിത്തം നല്കണമെന്നാണ്‌ തങ്ങളുടെ ആവശ്യം . ഇപ്പോള്‍ വൈസ് പ്രസിഡന്റ് മുഖേനയാണ്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഭരണ സമിതിയില്‍ ഉന്നയിക്കുന്നത്. അതിനുപകരം നേരിട്ട് ആവശ്യങ്ങള്‍ ഭരണസമിതിയില്‍ ഉന്നയിക്കന്‍ ഒരു പ്രതിനിധി ഭരണ സമിതിയിലുണ്ടായിരിക്കണം . ഇതിനുള്ള ഭേദഗതി ജനറല്‍ ബോഡി മൂന്നിലൊന്ന് ഭൂരിപക്ഷപ്രകാരം അംഗീകരിച്ച് അധിക്യതര്‍ക്ക് സമര്‍പ്പിക്കണമെന്നാണ്‌ തങ്ങളുടെ ആവശ്യം ഇതു സംബന്ധിച്ച തീരുമാനം സമാജത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് അവര്‍ പറഞ്ഞു.സാറാ ജോസഫിന്റെ പരിപാടി നടത്തിയ സംഘടനയുടെ ഭാരവാഹികള്‍ . സാറാ ജോസഫും സ്ത്രീകളുമായി സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കണമെന്നാണ്‌ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവധി ദിവസമായതുകൊണ്ടും മറ്റ് പരിപാടികളുടെ തിരക്കായതുമൂലവും ഇതിന്‍ കഴിഞ്ഞില്ല. അതിന്റെ പ്രതിഷേധം മൂലമാകാം അവര്‍ സാറാ ജോസഫിനെ തെറ്റിദ്ധരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു

'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി

കേരളീയ സമാജത്തിന്റെ വനിതാ വിഭാഗം നടത്തിയ 'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി,100 ല്‍ 69 പോയിന്റ് നേടിയാണ്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം കരസ്തമാക്കിയത്
61 പോയിന്റോടെ ഷീന ചന്ദ്രദാസ് ഫസ്റ്റ് റണ്ണറപ്പും 59 പോയിന്റോടെ മതിമുഖി സൂരജ് സെക്കന്റ് റണ്ണറപ്പുമാണ്. ജീവയാണ്‍ തേഡ് റണ്ണറപ്പ്.മൊത്തം പത്ത് ഇനങ്ങളിലായിരുന്നു മത്സരം ഇതില്‍ ആറിനങ്ങള്‍ നിര്‍ബന്ധമായിരുന്നു. ബാക്കി നാലിനങ്ങളില്‍ രണ്ടെണ്ണം വീതം തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ടായിരുന്നു.

അനിലാ സുനില്‍ , ജയ രഞ്ജിത്ത്, മതിമുഖി, ഷീജ വീരമണി, ഷീന ചന്ദ്രദാസ്, സുമ മനോഹരന്‍ , ജീവാ വിനേദ്കുമാര്‍ , സൂസി തോമസ്സ്, ഉമ ഗണേഷ്, സംഗീതാ സുജിത്ത്, ബെറ്റി സജി എന്നിവരാണ്‍ ഫൈനലില്‍ മത്സരിച്ചത്. സംഗീതക്ക് 5 പവന്‍ സ്വര്‍ണവും , ഷീനക്ക് എല്‍ . സീ. ഡീ റ്റീവിയും മതിമുഖിക്ക് ഒരു പവന്‍ സ്വര്‍ണ്ണവുമാണ്‍ ലഭിച്ചത്. അനായാസമായി പ്രേക്ഷകരുമായി സംവദിക്കാനുള്ള കഴിവും മോണോ ആക്റ്റിലെ മികവുമാണ്‍ സം ഗീതയെ വിജയിയാക്കിയത്.ഗായികകൂടിയാണിവര്‍ . ഭര്‍ത്താവ് സുജിത്ത് കൊല്ലം നാടകപ്രവര്‍ത്തകനാണ്. ന്യത്താധ്യാപികയായ ഷീന പ്രൊഫഷനല്‍ നര്‍ത്തകിയും നടിയുമാണ്. സിനര്‍ജി ചലച്ചിത്രോല്‍സവത്തില്‍ ' വേഷങ്ങള്‍ ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി. ചടങ്ങില്‍ റീമാ കല്ലിം ഗല്‍ , ജയ മേനോന്‍ എന്നിവര്‍ക്ക് മൊമന്റോ നല്കി. മഹിളാരത്നം ലോഗോ ഡിസൈനിംഗ് മത്സരത്തില്‍ വിജയിയായ ലതാമണികണ്ടനും സ്മാരകോപഹാരം നല്കി.

Thursday, December 10, 2009

കേരളീയ സമാജം ഭരണസമിതിയില്‍ നിന്ന് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കി

ഭരണസമിതിയില്‍ 10 അംഗങ്ങളേ പാടുള്ളൂ എന്ന സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നിബന്ധനയനുസരിച്ച് കേരളീയ സമാജം ഭരണസമിതിയില്‍ നിന്ന് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് അസി. ട്രഷറര്‍ ടി.ജെ ഗിരീഷ് സ്ഥാനമൊഴിയും. അടുത്തവര്‍ഷം മുതല്‍ 10 സ്ഥാനങ്ങളിലേക്കായിരിക്കും തെരഞ്ഞെടുപ്പ്.തീരുമാനം ഐക്യകണ്ഠ്യേനയായിരുന്നുവെന്ന് സമാജം പ്രസിഡന്റ് പി.വി മോഹന്‍കുമാറും ജനറല്‍ സെക്രട്ടറി എന്‍.കെ മാത്യുവും അറിയിച്ചു. നിലവിലുള്ള എക്സിക്യൂട്ടീവില്‍ ക്ഷണിക്കപ്പെട്ട അംഗമായി അസി. ട്രഷറര്‍ തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ 160ഓളം പേര്‍ പങ്കെടുത്തു. ജനറല്‍ ബോഡിയുടെ അംഗീകാരപ്രകാരമുള്ള 10 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ലിസ്റ്റ് ഇന്നാണ് മന്ത്രാലയത്തിന് നല്‍കേണ്ടത്. ഇതനുസരിച്ച് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റ് ഇന്ന് മന്ത്രാലയത്തിന് നല്‍കുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു. ലിസ്റ്റ് നല്‍കി വൈകാതെ സമാജം ഭരണസമിതിക്ക് മന്ത്രാലയത്തിന്റെ 'സിഗ്നേച്ചറി അതോറിറ്റി' ലഭിക്കുമെന്നാണ് പ്രതീക്ഷ.ഭരണസമിതിയില്‍ 10 അംഗങ്ങളില്‍ അധികം പാടില്ല എന്ന മന്ത്രാലയത്തിന്റെ പുതിയ നിബന്ധന, സമാജം ഭരണസമിതി പ്രവര്‍ത്തനത്തിലുണ്ടാക്കാനിടയുള്ള പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ജനറല്‍ ബോഡി വിളിച്ചത്. മന്ത്രാലയത്തിന്റെ നിബന്ധനയനുസരിച്ച് പ്രസിഡന്റിനും ട്രഷറര്‍ക്കും ചെക്കില്‍ ഒപ്പിടാന്‍ അധികാരമുണ്ടായിരുന്നില്ല. മുന്‍ പ്രസിഡന്റും ട്രഷററുമാണ് ചെക്കില്‍ ഒപ്പിട്ടിരുന്നത്. വാടക, വൈദ്യുതിബില്‍, ശമ്പളം തുടങ്ങി സമാജത്തിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് സാങ്കേതിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സമാജത്തെക്കൂടാതെ, മറ്റ് ക്ലബുകളുടെ എക്സിക്യൂട്ടീവുകള്‍ക്കും ചെക്കില്‍ ഒപ്പിടാന്‍ അനുവാദമില്ല.ഇപ്പോഴത്തെ പ്രസിഡന്റിനും ട്രഷറര്‍ക്കും ഒപ്പിടാനുള്ള അനുമതി ലഭിക്കുന്നതുവരെ, ചെക്കില്‍ ഒപ്പിടാനുള്ള അനുവാദം സമാജം മുന്‍ പ്രസിഡന്റിനും ട്രഷറര്‍ക്കും ജനറല്‍ ബോഡി നല്‍കിയിട്ടുണ്ട്.സാമ്പത്തിക വര്‍ഷത്തെ കലണ്ടര്‍ പ്രകാരം നിലവിലുള്ള അക്കൌണ്ടുകള്‍ ഈ മാസം 31ന് ക്ലോസ് ചെയ്യും. മൂന്നുമാസത്തേക്കുകൂടി ഭരണസമിതി തുടരുമെങ്കിലും, പ്രായോഗിക തലത്തില്‍ കമ്മിറ്റിയുടെ കാലാവധി ഇതോടെ പൂര്‍ത്തിയാകുകയാണ്. ഇതുമൂലം, ഇപ്പോള്‍ വരുത്തിയ മാറ്റം സമാജത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.എക്സിക്യൂട്ടീവിലെ ഏത് സ്ഥാനം ഒഴിവാക്കണമെന്നതിനെക്കുറിച്ച് ജനറല്‍ ബോഡിയില്‍ ചൂടേറിയ ചര്‍ച്ച നടന്നു. അസിസ്റ്റന്റ് സ്ഥാനങ്ങളില്‍ ഓരോന്നിനെക്കുറിച്ചും അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. അസി. സെക്രട്ടറി, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി, ലൈബ്രേറിയന്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങളെ ചൊല്ലിയായിരുന്നു ചര്‍ച്ച. ലൈബ്രേറിയന്റെ ചുമതല സാഹിത്യവിഭാഗം സെക്രട്ടറിക്ക് നല്‍കണമെന്നും അസി. സെക്രട്ടറിയുടെ ചുമതല വിപുലീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍, ഈ സ്ഥാനങ്ങള്‍ സമാജത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അംഗങ്ങള്‍ വാദിച്ചു. തുടര്‍ന്നാണ് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കാന്‍ യോജിച്ച തീരുമാനമുണ്ടായത്

Saturday, December 5, 2009

ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം 2009, ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘

ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം 2009, ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘ എന്നിവ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള സമാജം സാഹിത്യപുരസ്കാരം കാക്കനാടനു ലഭിച്ചു. ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യമാസികയായ ‘ജാലകം’ പ്രസിദ്ധീകരണത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ജാലകം സാഹിത്യപുരസ്കാരം ബിജു പി. ബാലകൃഷ്ണന്‍ ദേവസേന എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. നചികേതസ് എന്ന പേരില്‍ ബ്ലോഗില്‍ സജീവമായ ബിജു പി. ബാലകൃഷ്ണന് ചെറുകഥയ്ക്കും ദേവസേനക്ക് കവിതയ്ക്കുമുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്.
ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യപുരസ്കാരം 2009 മുന്‍ വര്‍ഷങ്ങളില്‍ എം.മുകുന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍, ഓ.എന്‍.വി കുറുപ്പ്, സുഗതകുമാരി, കെ.ടി മുഹമ്മദ്, സി. രാധാകൃഷ്ണന്‍ എന്നിവര്‍ ജേതാക്കളായിട്ടുള്ള ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് മലയാള സാഹിത്യ ലോകത്ത് പുതിയ ഭാഷയും പുതിയ ഭാവവും പുതിയ ദര്‍ശനവും അവതരിപ്പിച്ച് ആധുനികതാ പ്രസ്താനത്തിന്റെ ഭാവുകത്വം ചെറുകഥയിലൂടെയും നോവലിലൂടെയും പുറം‌ലോകത്തെ അനുഭവിപ്പിച്ച ശ്രീ കാക്കനാടനാണ്. പ്രകോപനപരമായ രചനകളിലൂടെ സാഹിത്യത്തിലേയും സമൂഹത്തിലേയും വ്യവസ്ഥാപിതത്വങ്ങളെ വെല്ലുവിളിച്ച കാക്കനാടന്‍ ധീരവും വശ്യവുമായ കൃതികള്‍കൊണ്ട് മലയാളത്തില്‍ ഒരു പുതുയുഗം സൃഷ്ടിച്ചുവെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. എം.മുകുന്ദന്‍, ഡോ. കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘ ബിജു പി.ബാലകൃഷ്ണനും (നചികേതസ്) ദേവസേനക്കും .
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യമാസികയായ ‘ജാലകം’ പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് മേഖലയിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ‘ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09 ന് ചെറുകഥാവിഭാഗത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള ബിജു പി ബാലകൃഷ്ണന്റെ ‘അവര്‍ക്കിടയില്‍’ എന്ന ചെറുകഥയും കവിതാ വിഭാഗത്തില്‍ അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെ അടുക്കി വെച്ചിരിക്കുന്നത് എന്ന കവിതയും സമ്മാനാര്‍ഹമായി. പ്രശസ്ത നിരൂപകന്‍ കെ.എസ് രവികുമാര്‍, കഥാകൃത്ത് പി.സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. തിരുവനന്തപുരത്ത്, സമാജം പ്രസിഡന്റ് പി.വി മോഹന്‍‌കുമാര്‍, ജൂറി അംഗം കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണപ്പിള്ള എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വച്ച് അവാര്‍ഡ് പ്രഖ്യാപിച്ച അതേസമയത്ത് സമാജത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കെ.ജനാര്‍ദ്ദനന്‍, എന്‍.കെ മാത്യു, ബെന്യാമിന്‍ എന്നിവര്‍ സംബന്ധിച്ചു.ആവേശകരമായ പ്രതികരണമായിരുന്നു മത്സരത്തിന് ലഭിച്ചത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി മൊത്തം 41 കഥകളും 45 കവിതകളും മത്സരത്തിനായി അയച്ചു കിട്ടിയിരുന്നെന്ന് ഇവര്‍ അറിയിച്ചു. ജനുവരിയില്‍ സമാജത്തില്‍ വെച്ചു നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് പുരസ്കാരം വിതരണം ചെയ്യും.

Wednesday, December 2, 2009

Mahilarathnam 2009 -Schedule

BKS Mahilarathnam 2009

Schedule

1. Folk Dance..................................... 03.12.2009
2.Mono Act ........................................04.12.2009
3.Karaka...........................................05.12.2009
4.Cooking......................................... 08.12.2009
5.Anchoring/Presentation.............. 10.12.2009
6.Poem Recitation........................... 12.12.2009
7.Family Perfomance..................... 16.12.2009
8.Mirror Round............................... 18.12.2009
9.Cinimatic......................................... 19.12.2009
10. Quwstion Answer Section....... 19.12.2009

ബി കെ എസ് നാടകമത്സരം -2009

ബി കെ എസ് നാടകമത്സരം -2009
തെരഞ്ഞെടുത്ത നാടകങ്ങള്‍
1. ദത്തുപുത്രന്‍
2.പെരുവഴിയമ്പലം
3.രാരിച്ചന്‍ എന്ന സാദാപൌരന്‍
4 ദൈവത്താര്‍
5.ശത്രു
6.സാനുക്കളില്‍ ചോരത്തുള്ളികള്‍
7.ദാഹം
8.മുഖം

Sunday, November 29, 2009

കൊച്ചുബാവ അനുസ്മരണവും പുസ്തക പ്രകാശനവും

ഗള്‍ഫിലെ സാഹിത്യത്തിന്‍ കേരളത്തില്‍ അവസരമുണ്ടാക്കിയെടുത്ത എഴുത്തുക്കാരനായിരുന്നു ടി വി കൊച്ചുബാവയെന്ന് കഥാക്യത്ത് ശിഹാബുദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. കേരളീയ സമാജം സാഹിത്യ വിഭാഗം സാംഘടിപ്പിച്ച മണലെഴുത്ത് എന്ന ചടങ്ങിന്റെ ഭാഗമായിരുന്നു കൊച്ചുബാവാ അനുസ്മരണമ് . ബഹറിനിലെ രണ്ട് യുവ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ബാജി ഓടംവേലിയുടെ കഥാസമാഹാരം ' ബാജിയുടെ 25 കഥകള്‍ ', ബിജു കെ നൈനാന്‍ നല്കിയും , സിധി പുത്തന്‍വേലിക്കരയുടെ കവിതാസമാഹാരം 'മഷിക്കൂട്' ആശാമോന്‌ നല്കിയും ശിഹാബുദീന്‍ പ്രകാശനം ചെയ്തു. ഇ വി രാജീവന്‍ , രാജു ഇരിങ്ങല്‍ എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി. തുടര്‍ന്ന് കൊച്ചുവാവയുടെ 'മായക്കാഴ്ചകള്‍ ' എന്ന കഥയുടെ രംഗാവിഷ്കാരം നടന്നു. രചന : ബിനോയികുമാര്‍ പുളിക്കുന്ന് , സംവിധാനം: ദിനേശ് കുറ്റിയില്‍






Wednesday, November 25, 2009

മായക്കാഴ്ച്ചകള്‍

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റ്റി വി കൊച്ചുബാവയുടെ പ്രശസ്തമായ കഥയുടെ നാടകാവിഷ്കാരം " മായക്കാഴ്ച്ചകള്‍ " 2009 നവംബര്‍ 28 ശനിയാഴ്ച്ച രാത്രി 7.30 ന്‍ സമാജം ആഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. രചന : ബിനോയികുമാര്‍ പുളിക്കുന്ന് ,സംവിധാനം ദിനേശ് കുറ്റിയില്‍ .ഏവര്‍ക്കും സ്വാഗതം

കൊച്ചുബാവ അനുസ്മരണവും പുസ്തക പ്രകാശനവും

നവംബര്‍ 28 ശനിയാഴ്ച്ച രാത്രി 7.30 കൊച്ചുബാവ അനുസ്മരണവും പുസ്തക പ്രകാശനവും
ഉത്ഘാടനം : ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌

കൊച്ചുബാവ അനുസ്മരണ പ്രഭാഷണം
സുധീഷ് കുമാര്‍

പുസ്തക പ്രകാശനം
'ബാജി ഓടംവേലിയുടെ 25 കഥകള്‍’
ബാജി ഓടംവേലിയുടെ കഥാസമാഹാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌ ബിജു കെ നൈനാന്‍ നല്കികൊണ്ട് നിര്‍വഹിക്കുന്നൂ.

'മഷികൂട്'
സുധി പുത്തന്‍ വേലിക്കരയുടെ കവിതാസമാഹാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌ ആശാമോന്‍ നല്കി കൊണ്ട് നിര്‍വ്വഹിക്കുന്നു

പുസ്തക പരിചയം
ഇ. വി രാജീവന്‍ (ബാജി ഓടംവേലിയുടെ 25 കഥകള്‍)
രാജു ഇരിങ്ങല്‍ (മഷികൂട്)

കഥാവിഷ്കാരം
'മായക്കാഴ്ച്ചകള്‍ '

ഗസ്സല്‍ നിലാവ്‌
ഏവര്ക്കും സ്വാഗതം

Wednesday, November 18, 2009

Mahilarathnam 2009

Please submit your application form for BKS Mahilaratnam 2009 at the Samajam by today evening. Help make this a grand success by cooperating with us. Curtain raiser will be held on Thursday 19 th November 2009 with participant introduction and stage programs

Saturday, November 14, 2009

ശിശുദിനാശംസകള്‍

ഇന്ന് ശിശുദിനം ... ഏല്ലാവര്‍ക്കും ശിശുദിനാശംസകള്‍

ഇന്ന് നവംബര്‍ 14 ഇന്ത്യയെ സ്നേഹിക്കുകയും ഇന്ത്യക്കാര്‍ തിരിച്ച് സ്നേഹിക്കുകയും ചെയ്ത ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനം. നമ്മള്‍ ചാച്ചാജിയെന്നു വിളിച്ചു നെഞ്ചിലേറ്റിയ പനിനീറിന്റെ ശോഭയേന്തിയ അപൂര്‍വവ്യക്തിത്വം...

Friday, November 13, 2009

കേരളീയ സമാജം മാതൃകാ കുടുംബിനിയെ തിരഞ്ഞെടുക്കുന്നു

ബഹ്‌റൈന്‍: കേരളീയസമാജം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ ആദ്യമായി ഏറ്റവും നല്ല കുടുംബിനിയെ തിരഞ്ഞെടുക്കുന്നു.ഒരു മാസം നീണ്ടുനില്‍ക്കുന്ന മത്സരത്തിലെ വിജയിയെ 'മഹിളാരത്‌നം-2009' ആയി പ്രഖ്യാപിക്കും. വിവാഹിതയായ ഏതൊരു മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.ഇതിന് മുന്നോടിയായി മഹിളാരത്‌നം-2009ന്റെ ലോഗോ മത്സരം സംഘടിപ്പിക്കുന്നു.ഈ മത്സരത്തില്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കാവുന്നതാണ്.ലോഗോയുടെ ഉള്ളടക്കം സ്ത്രീ നേതൃത്വപാടവമുള്ളവളും യഥാര്‍ഥ കുടുംബിനിയും വാക്ചാതുര്യമുള്ളവളും കലാപരമായി കഴിവുള്ളവളും. ലോഗോ വരയേ്ക്കണ്ടത് എ-4 പേപ്പറിലായിരിക്കണം.ഒന്നാം സ്ഥാനം നേടുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണ്. ലോഗോ സമാജം ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 14.കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ഓഫീസ്: 17251878 എന്ന നമ്പറുമായോ 39804013 (മോഹിനി തോമസ്) എന്ന നമ്പറിലോ ബന്ധപ്പെടാം.

Saturday, November 7, 2009

മഹിളാരത്നം -2009

ബഹറിന്‍ കേരളീയ സമാജം വനിതാവിഭാഗം മലയാളികളായ വീട്ടമ്മമാര്‍ക്ക് വേണ്ടി ' മഹിളാരത്നം -2009 ' മത്സരം സംഘടിപ്പിക്കുന്നു.വിവിധ മേഖലകളില്‍ സ്ത്രീകളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാളെ ' മഹിളാരത്നം 2009 ' ആയി തിരഞ്ഞെടുക്കും . മലയാള ഭാഷയിലെ പ്രാവീണ്യം , ന്യത്തം , ഗാനാലാപനം എന്നിവയിലെ കഴിവ്, വാക്ചാതുരി എന്നിവയാണ്‌ വിജയികളെ കണ്ടെത്താനുള്ള മാനദണ്‌ഡങ്ങള്‍ ഇതിനുപുറമേ മോണോ ആക്ട്, പ്രസംഗം , ചലച്ചിത്ര ഗാനാലാപം , വ്യക്തി വൈഭവം തുടങ്ങിയ ഇനങ്ങളില്‍ മത്സരമുണ്ടാവും .വിവാഹിതരായ എല്ലാ മലയാളി സ്ത്രീകള്‍ക്കും പ്രായദേദമെന്യെ മത്സരങ്ങളില്‍ പങ്കെടുക്കാം . ഈ മാസം 19ന്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ 19 ന്‌ സമാപിക്കും . രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കും .മത്സര നടത്തിപ്പിനായി മേഹിനി തോമസ് ജനറല്‍ കണ്‍വീനറും , ബിജി ശിവകുമാര്‍ , ഗിരിജ മനോഹരന്‍ (സ്വാഗത സംഘം ), ജയശ്രീ നായര്‍ ( മീഡിയ അന്‍റ്റ് പബ്ലിസിറ്റി), രമ്യാ പ്രമോദ്, ജയശ്രീ സോമനാഥ് ( പ്രോഗ്രാം കമ്മിറ്റി) ജോളി ജോസ്, ജയശ്രീ നായര്‍ (സ്പോണ്‍സര്‍ഷിപ്പ് അന്‍റ്റ് ഫിനാന്‍സ് എന്നിവര്‍ കണ്‍വീനര്‍മാരുമായി സബ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് മോഹിനി തോമസുമായി 39804013 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Sunday, November 1, 2009

കേരളപ്പിറവി ആശംസകള്‍

കേരനിരകളാടും ഒരു ഹരിത ചാരുതീരം.....
പുഴയോരം കളമേളം കവിത പാടും തീരം .....
കായലലക്കള്‍ പുല്‍ കും താണുവലയുമീറന്‍ കാറ്റില്‍ ......
ഇടഞാറിന്‍ ഇലയാടും കുളിരിലാവും നാട്......

കേരളപ്പിറവി ആശംസകള്‍


Saturday, October 31, 2009

Music concert

BKS Nadabrahmam music club conducting a Music concert be renowed carnatic singer GYAKA THILAKAM prof. YAMKUDI MANY on 31 October 2009 at 7.30 Pm . All are welcome

Friday, October 30, 2009

പപ്പന്‍ ചിനന്തനയെ ആദരിച്ചു

നാടകാഭിനയ ജീവിതത്തില്‍ 40 വര്‍ഷം പിന്നിട്ട പപ്പന്‍ ചിനന്തനയെ ആദരിക്കുന്നതിനായി ബഹറീന്‍ കേരളീയ സമാജം സംഘടിപ്പിച്ച ചടങ്ങില്‍ മാത്യഭൂമി ഡയറക്ടര്‍ പി വി ഗംഗാദരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു, തുടര്‍ ന്ന് വിവിധ കലാപരിപാടികളും ശ്രീ മോഹന്‍ രാജ് സംവിധാനം ചെയ്ത ഗോദോയെകാത്ത്’ എന്ന നാടകവും അരങ്ങേറി.

പുരുഷ, വനിത വാക്കിങ്ങ് റൈസും , ചെസ്സ് ടൂര്‍ണ്ണമെന്റും

ബഹറിന്‍ കേരളീയ സമാജം ഇന്‍ഡോര്‍ ഗെയിംസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തില്‍ നവംബര്‍ 6 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതല്‍ പുരുഷ, വനിത വാക്കിങ്ങ് റൈസും , രാത്രി 8 മണീ മുതല്‍ കുട്ടികള്‍ക്കായി ചെസ്സ് ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടുക

പുരുഷ, വനിത വാക്കിങ്ങ് റൈസും , ചെസ്സ് ടൂര്‍ണ്ണമെന്റും

ബഹറിന്‍ കേരളീയ സമാജം ഇന്‍ഡോര്‍ ഗെയിംസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തില്‍ നവംബര്‍ 6 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണി മുതല്‍ പുരുഷ, വനിത വാക്കിങ്ങ് റൈസും , രാത്രി 8 മണീ മുതല്‍ കുട്ടികള്‍ക്കായി ചെസ്സ് ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടുക

Sunday, October 25, 2009

അടൂര്‍ ഭവാനിക്ക് ആദരാഞ്ജലികള്‍


ഇന്ന് അന്തരിച്ച പ്രശസ്ത നടി അടൂര്‍ ഭവാനിക്ക് ആദരാഞ്ജലികള്‍

Wednesday, October 21, 2009

ശിശുദിനാഘോഷം

നവം മ്പര്‍ 13 ന്‌ രാത്രി 8 മണിക്ക് ശിശുദിനാഘോഷം കുട്ടീകളുടെ വിഭാഗം അവതരിപ്പിക്കുന്ന വിവിദ കലാപരിപാടീകള്‍
നവം മ്പര്‍ 27വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഡന്‍ സ്സ് ഫെസ്റ്റിവല്‍ (അരങ്ങേറ്റം)

രാഗമഞ്ജരി

നവം മ്പര്‍ 5 അം തീയതി രാത്രി 8 മണിക്ക് സമാജം ഓഡിറ്റോറിയത്തില്‍ നാദബ്രഹ്മം മൂസിക്ക് ക്ലബ് അണിയിച്ചൊരുക്കുന്ന കുട്ടികളുടെ ഓര്‍ ക്കസ്ട്ര " രാഗമഞ്ജരി"

കേരളപിറവി ദിനം

ബഹറിന്‍ കേരളീയ സമാജം ഈ വര്‍ഷത്തെ കേരളപിറവി ദിനം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിക്കുകയാണ്‌. കേരള പിറവി ദിനമായ നവംമ്പര്‍ 1 ഞയറാഴ്ച്ച രാത്രി 8.30 ന്‌ സമാജം ഓഡിറ്റോറിയത്തില്‍ സമാജം നാടക കളരി അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം " ആല്‍ബം "
രാത്രി 9 മണിക്ക് കലാവിഭാഗം അവതരിപ്പിക്കുന്ന ന്യത്തശില്പ്പം " കേരളപ്പഴമ" രചന , സാക്ഷാത്ക്കാരം - ശ്രീമതി. മ്യദുലാ ബാലചന്ദ്രന്‍

Saturday, October 17, 2009

ദീപാവലി ആശംസകള്‍




എല്ലവര്‍ക്കും ദീപാവലി ആശംസകള്‍

ഗോദോയെകാത്ത്

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗവും നാടകക്കളരിയും ചേര്‍ന്ന് ‘ ഗോദോയെകാത്ത്’എന്ന നാടകം അവതരിപ്പിക്കുന്നു.സാമുവല് ബക്കറ്റിന്റെ നോബല്‍ അവാര്‍ഡ് നേടിയ waiting for Godot എന്ന നാടകത്തിന്റെ മലയാള രൂപാന്തരമാണ്‌ ‘ ഗോദോയെകാത്ത്’ 29.10.09 വെള്ളിയഴ്ച്ചയാണ്‌ നാടകം. അരങ്ങ് ജീവിതമാക്കി ഭാവഗിരിമയുടെ നാല്പ്പത് സംവത്സരങ്ങള്‍ കഥാപാത്രങ്ങള്‍ക്കായി പകര്‍ന്നാടിയ പപ്പേട്ടന് നമര്‍‍പ്പിച്ചു കൊണ്‌ടാണ്‌ നാടകം അരങ്ങേറുന്നത് . മൊഴിമാറ്റം : കടമ്മനിട്ട രാമകൃഷ്ണന്‍. സംവിധാനം: മോഹന്‍ രാജ്

Saturday, October 10, 2009

micro pension plan

The government of India representative through Indian embassy would like to address BKS members @ 8.30 pm today in bks to discuss and explain about micro pension plan which is suitable for all NRI including low income people all are welcome

Friday, October 9, 2009

എംബസി 'സെസി'ന് സമാജത്തില്‍ തുടക്കം

ഗള്‍ഫ് മേഖലയിലെ ആദ്യത്തെ എംബസി കോണ്‍സുലര്‍ എക്റ്റന്‍ഷന്‍ സര്‍വീസ്^ 'സെസി'ന് തുടക്കമിട്ട് കേരളീയ സമാജം ബഹ്റൈനിലെ സന്നദ്ധസേവനരംഗത്ത് അവിസ്മരണീയ അധ്യായം എഴുതിച്ചേര്‍ത്തു. എംബസിയില്‍ നിന്ന് കോണ്‍സുലര്‍ സേവനങ്ങളില്‍ പ്രത്യേകം പരിശീലനം നേടിയ വനിതാ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലുള്ള കൌണ്ടര്‍ ഇന്നലെ ലളിതമായ ചടങ്ങില്‍ അംബാസഡര്‍ ഡോ.ജോര്‍ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍, സമാജം പ്രസിഡന്റ് പി.വി. മോഹന്‍കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.കെ. മാത്യു, സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് തുടങ്ങി സാമൂഹിക പ്രവര്‍ത്തകരും സമാജം ഭാരവാഹികളും പങ്കെടുത്തു.ആദ്യദിവസം നിരവധി പാസ്പേര്‍ട്ട് അപേക്ഷകള്‍ എത്തി. പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങളാണ് തുടക്കത്തില്‍ ഇവിടെ ലഭ്യമാകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് കൌണ്ടര്‍ പ്രവര്‍ത്തിക്കുക. വളണ്ടിയര്‍മാര്‍ അപേക്ഷ പൂരിപ്പിക്കാനും മറ്റും സഹായം നല്‍കും. രജിസ്റ്റ്രേഷന് 300 ഫില്‍സ് ഈടാക്കും. അതാതുദിവസം സ്വീകരിക്കുന്ന അപേക്ഷകള്‍ അടുത്തദിവസം രാവിലെ എംബസിയിലെത്തിക്കും. അപേക്ഷകളുമായി ബന്ധപ്പെട്ട നിയമനടപടികളും പ്രോസസിംഗും എംബസിയിലാണ് നടക്കുക. ഇതിനുശേഷം ഇവ സമാജം കൌണ്ടറില്‍ നിന്ന് വിതരണം ചെയ്യും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സ്വീകരിക്കുന്ന അപേക്ഷകളില്‍ ബുധനാഴ്ച തന്നെ ഡെലിവറി നടത്താനാകുമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. തുടക്കത്തില്‍ കൌണ്ടറില്‍ ഒരു എംബസി ഉദ്യോഗസ്ഥനുണ്ടാകും. എംബസി ഉദ്യോസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തേണ്ട, പവര്‍ ഓഫ് അറ്റോണി പോലുള്ള അറ്റസ്റ്റേഷനുകള്‍ 'സെസി'ലുണ്ടാകില്ല. അനു മനോജ്, ശുഭ അജയ്, ഗീത ജനാര്‍ദ്ദനന്‍, ഉഷ ഹരിദാസ്, ശാന്ത രാമനാഥന്‍, ജയശ്രീ നായര്‍, രമ അജിത്, ലിജി ഫിലിപ്പ്, ബിജി ശിവകുമാര്‍, ഇന്ദിര പവിത്രന്‍, ഇന്ദു പവിത്രന്‍, ബി.ടി പോള്‍, രശ്മിനാഥ് എന്നീ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് കൌണ്ടര്‍ പ്രവര്‍ത്തിക്കുക. എംബസി ഉദ്യോഗസ്ഥ പ്രിയ അംഗ്നല്‍ ഇന്നലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സമാജം ഭാരവാഹികളായ എം.കെ. സിറാജുദ്ദീന്‍, ടി.ജെ ഗിരീഷ് എന്നിവരാണ് കോ^ഓഡിനേറ്റര്‍മാര്‍

Thursday, October 8, 2009

കോണ്‍സ്യൂലര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസിന്‌ (സെസ്‌) ബഹ്‌റിനില്‍ ഉജ്വല തുടക്കം

ഗള്‍ഫ്‌ മേഖലയില്‍ ആദ്യമായി സഹകരണാടിസ്ഥാനത്തില്‍ തുടങ്ങുന്ന കോണ്‍സ്യൂലര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസിന്‌ (സെസ്‌) ബഹ്‌റിനില്‍ ഉജ്വല തുടക്കം. എംബസി സേവനങ്ങള്‍ സാധാരണക്കാരായ പ്രവാസികളില്‍ എത്തിക്കാന്‍ എംബസിയുടെ സഹകരണത്തോടെ കേരളീയ സമാജത്തില്‍ തുടങ്ങുന്ന കൗണ്ടര്‍ വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. ബഹ്‌റിനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യം മലയാളികള്‍ എറ്റെടുത്ത സുവര്‍ണ്ണ നിമിഷമായി ഇതു മാറി. കേന്ദ്ര മന്ത്രിയടക്കം വേദിയിലും സദസിലും ഭൂരിപക്ഷം മലയാളികള്‍. ഇത്തരമൊരു സേവനം ഏറ്റെടുക്കാന്‍ സന്നദ്ധതയും പ്രാപ്തിയും പ്രകടിപ്പിച്ച മലയാളികളെ മന്ത്രി അഭിനന്ദിച്ചു. എംബസി ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ ഇപ്പോള്‍ സാധിക്കുകയില്ലെന്ന്‌ മന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബഹ്‌റിനിലെ ഇന്ത്യന്‍ എംബസിയില്‍ ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട്‌ നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്ര പ്രായോഗിക മല്ലെന്നും മന്ത്രി പറഞ്ഞു.

എംബസിയുടെ കോണ്‍സുലര്‍ സര്‍വ്വീസ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. എംബസി ജീവനക്കാരുടെ എണ്ണം കുറവാണെന്ന്‌ സമ്മതിച്ച മന്ത്രി അത്‌ പരിഹരിക്കാന്‍ ഇത്തരം സേവനങ്ങള്‍ സഹായകമാകുമെന്നും പറഞ്ഞു. ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ ആശയമാണ്‌ ഇത്തരം സേവനകേന്ദ്രങ്ങള്‍. പ്രസിഡന്റ്്‌ പി വി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ ജോര്‍ജ്ജ്‌ പ്രസംഗിച്ചു. വിദേശ മന്ത്രിയായതിന്‌ ശേഷം ആദ്യമായി ബഹ്‌റിനിലെത്തിയ ശശിതരൂറിന്‌ വിമാനതാവളത്തില്‍ ഉജ്വല സ്വീകരണമാണ്‌ ലഭിച്ചത്‌. ബഹ്‌റിന്‍ വിദേശകാര്യമന്ത്രി, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൂടികാഴ്ച നടത്തി.

Wednesday, October 7, 2009

ഷട്ടില്‍ ബാറ്റ്മിന്റന്‍ കോച്ചിങ്ങ് ക്ലാസ്

ബഹറിന്‍ കേരളീയ സമാജം കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 10-10-2008 മുതല്‍ ഷട്ടില്‍ ബാറ്റ്മിന്റന്‍ കോച്ചിങ്ങ് ക്ലാസ് നടത്തുന്നു. വൈകിട്ട് 8.30 മുതല്‍ 10 മണി വരെയാണ്‌ ക്ലാസ് . പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ സമാജം ഓഫിസുമായി ബന്ധപ്പെടുക

Friday, October 2, 2009

രാഷ്ട്രത്തിന് ഗാന്ധി ജയന്തി, ലോകത്തിന് അന്താരാഷ്ട്ര അഹിംസാ ദിനം


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിന് രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇന്ന് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.2007 ഓഗസ്റ്റ് 15നാണ് ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സാമ്രാജ്യത്വ ശക്തികളെ അഹിംസയില്‍ അധിഷ്ഠിതമായ ജന മുന്നേറ്റത്തിലൂടെ പരാജയ പ്പെടുത്തുകയും നെല്‍‌സണ്‍ മണ്ഡേല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ എന്നീ ലോക നേതാക്കളെ തങ്ങളുടെ ലക്‍ഷ്യം കണ്ടെത്താന്‍ തക്കവണ്ണം സ്വാധീനിക്കുകയും ചെയ്ത, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രയോഗമായ ഗാന്ധി മാര്‍ഗ്ഗം പിന്തുടരാനുള്ള പ്രചോദനമായി ഈ ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ ഐക്യ രാഷ്ട്ര സഭ ആഹ്വാനം ചെയ്തു.

Saturday, September 26, 2009

'Passport' counter at Samajam

ബഹറിന്‍ കേരളീയ സമാജത്തില്‍ പുതിയതായി ആരംബിക്കുന്ന ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ എക്ടന്‍ഷന്‍‍ സര്‍വീസ് 'സെസ് ' നെ സംബധിച്ച് " GULF DAILY NEWS "ല്‍ വന്ന വാര്‍ത്ത
An Indian Embassy extension counter is to open at the Bahrain Keraleeya Samajam (BKS) next month, it emerged yesterday.
The counter will operate between 5pm and 9pm every Thursday, Friday and Saturday from October 8, said BKS president P V Mohana Kumar.
It will initially handle all passport-related services, he added.
Visiting Indian Minister of State for External Affairs Shashi Tharoor will open the centre on October 4 but it will start serving the public four days later, said Mr Kumar.
"Depending on the response, we will decide later whether to expand its services," Mr Kumar said.
"The new counter will be extremely beneficial to thousands of Indian nationals who are unable to visit the embassy during office hours for passport-related services," he said.
"The services are available in the evenings, making it easier for people to get their work done."
Cheating
He said the counter, to be supervised by embassy staff, will be manned by specially-trained volunteers.
"All the paperwork, however, will be forwarded to the embassy for processing."
Meanwhile, 46 cases were handled yesterday at an open house held at the embassy premises, in Adliya.
Co-ordination Committee of Indian Associations (CCIA) officials and community leaders attended the monthly gathering presided over by Ambassador George Joseph.
CCIA chairman John Iype said most cases related to employees' salary disputes with sponsors or claims of cheating against employers.
"We have also taken up the case of 13 employees of a construction company who have not been paid for the last five months," he said. "The embassy is now investigating claims that two of the 13 employees of the company were forcibly deported to India last Thursday."

Sunday, September 20, 2009

എല്ലാവര്‍ക്കും ഈദ് ആശംസകള്‍




സ്നേഹത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശവുമായി വന്നണയുന്ന ഈ പെരുന്നാള്‍ പുലരിയെ നാമേവര്‍ക്കും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും മനസുകളേടെ സ്വാഗതം ചെയ്യാം
എല്ലാവര്‍ക്കും ഈദ് ആശംസകള്‍

Wednesday, September 16, 2009

കുട്ടികളുടെ മലയാളം ക്ലാസ് ഇന്ന് ആരംഭിക്കുന്നു

ബഹറിന്‍ കേരളീയ സമാജം കുട്ടികളുടെ മലയാളം ക്ലാസ് ഇന്ന് (16/09/2009) ആരംഭിക്കുമെന്ന് സമാജം ജനറല്‍ സെക്രട്ടറി അറിയിച്ചു

Monday, September 7, 2009

ബി.കെ.എസ്‌. ജാലകം സാഹിത്യപുരസ്കാരം - 09

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യമാസികയായ 'ജാലകം' പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗവാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമാജം സാഹിത്യവിഭാഗം - 'ബി.കെ.എസ്‌. ജാലകം സാഹിത്യപുരസ്കാരം - 09' എന്നപേരില്‍ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2009 സെപ്‌റ്റംബര്‍ 30 ബുധനാഴ്ചയ്ക്കു മുമ്പായി ബഹ്‌റൈന്‍ കേരളീയ സമാജം, പി.ബി. നമ്പര്‍. 757, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലോ bks.jalakam@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുവാന്‍ താത്പര്യപ്പെടുന്നു.
കവറിനു മുകളില്‍ - ‘ബി.കെ.എസ്‌. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാകാരന്മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. സമാജത്തില്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച്‌ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
1. രചയിതാവ്‌ ഇപ്പോള്‍ ഗള്‍ഫ്‌ മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം
2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവര്ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
3. ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല.
5. രചയിതാവിനോ സുഹൃത്തുക്കൾക്കോ വായനക്കാര്ക്കോ പ്രസാധകള്‍ക്കോ കഥകള്‍ നിറ്ദ്ദേശിക്കാം
6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ്‌ സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പറ്, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം
8. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി : 30.09.2009
9. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‌കുന്നതല്ല, അതിനായി കോപ്പികള്‍ സൂക്ഷിക്കുക.
12. കൂടുതൽ വിവരങ്ങൾക്ക്‌ സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറില്‍ ബന്ധപ്പെടുക. ( benyamin39812111@gmail.com )

Wednesday, September 2, 2009

എല്ലാവര്‍ക്കും പൊന്നോണാശംസകള്‍

തിരുവോണ പുലരിതന്‍
തിരുമുല്‍കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി...
ആഹ്ലാദത്തിന്‍ നിറങ്ങളായ്
പൂക്കളങ്ങളൊരുങ്ങി....
തിരുമേനിയെഴുന്നെള്ളും സമയമായ്
ഹൃദയങ്ങളണിഞ്ഞൊരുങ്ങി...
എല്ലാവര്‍ക്കും പൊന്നോണാശംസകള്‍

Tuesday, September 1, 2009

ചിങ്ങപുലരി 2009 ആഘോഷപരിപാടികള്‍ക്ക് കൊടിയിറങ്ങി.

ബഹറിന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികള്‍ക്ക് ബഹറിനിലെ മലയാളിസമൂഹത്തിന്റെ നിറഞ്ഞ സദസ്. സമാജം അംഗങ്ങള്‍ അല്ലത്തവരടക്കം കുടുംബസമേതമാണ്‌ ഓരോദിവസത്തെയും പരിപാടിക്കെത്തിയത്. ഇത്തവണത്തെ ഓണാഘോഷത്തില്‍ എല്ലാ മലയാളികളുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള സമാജം ഭരണസമിതിയുടെ ശ്രമം വിജയത്തിലെത്തിയതിന്റെ തെളിവാണ്‌ ബഹറിനിലെ പലഭാഗത്തുനിന്നുമുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളുടെ സാനിധ്യം . പരിപാടികളുടെ ഉയര്‍ന്ന നിലവാരവും ചിട്ടയായ നടത്തിപ്പും ശ്രദ്ധ പിടിച്ചുപറ്റി.
കേരളീയ നാടന്‍ കലകള്‍ അതിന്റെ തനിമയിലും മേന്മയിലും അവതരിപ്പിക്കാന്‍ കഴിയുന്ന കലാകാരന്‍മാരുടെ വലിയ ഒരു കൂട്ടായ്മയെ ക്രീയാത്മകമായി സംഘടിപ്പിക്കുകയും ആസ്വാദകര്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്തു എന്നതാണ്‌ ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത. നാട്ടീല്‍ യുവജനേത്സവവേദികളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ‍ മാത്രം പ്രത്യക്ഷപ്പെടുന്ന ' വംശനാശം സംഭവിച്ച ' കലകള്‍ പ്രവാസത്തിന്റെ പരിമിതികള്‍ മറികടന്ന് ഓണാഘോഷവേദിയിലെത്തി.കാക്കാരിശ്ശി നാടകം, വില്ലടീച്ചാന്‍ പാട്ട്, ഓട്ടന്തുള്ളല്‍, പഞ്ചവാദ്യം തുടങ്ങിയവയുടെ അവതരണം ശ്രദ്ധേയമായി. ഇതോടൊപ്പം ശാസ്ത്രീയ ന്യത്തത്തിന്റെയും സംഗീതത്തിന്റെയും ചിട്ടയില്‍ പ്രത്യേകമായി സംവിധാനം ചെയ്ത കുട്ടികളുടെയും സ്ത്രീകളുടെയും രംഗാവിഷ്കാരങ്ങള്‍ക്കും ന്യത്ത പരിപാടികള്‍ക്കും വലിയ ആസ്വാദക സദസുണ്‌ടായി. ഒരു മാസത്തെ റിഹേഴ്സലിന്റെയും ഒരുക്കങ്ങളുടെയും ഉറച്ച ആത്മവിശ്വാസം ഓരോ പരിപാടിയെയും ഒന്നിനൊന്നു മെച്ചമാക്കി.
ഇത്തവണ ഏറ്റവും കൂടുതല്‍ പോര്‍ കണ്‌ട പരിപാടികളിലൊന്ന് ' സോപ്പ് ചീപ്പ് കണ്ണാടി ' എന്ന നാടകമാണ്‌ . ആഘോഷത്തിന്‌ ഇരട്ടീ മധുരം പകര്‍ന്ന് വെള്ളിയാഴ്ച്ച തിരുവാതിര, പൂക്കളം, പായസമേള മത്സരങ്ങള്‍ നടന്നു. പായസമേളയില്‍ നിര്‍മ്മല ജോസഫ് ഒന്നാം സ്ഥാനവും , അനു മനോജ് രണ്‌ടാം സ്ഥാനവും , ലളിതാ മുകുന്ദന്‍ മൂന്നാം സ്ഥാനവും നേടി. തിരുവാതിരകളിയില്‍ പൂജാ ഉണ്ണി ക്യഷ്ണനും സംഘവും ഒന്നാം സ്ഥാനവും ജയശ്രീ, മോന്‍സി യോശുദാസ് എന്നിവരുടെ നേത്യത്വത്തിലൂള്ള ടീമുകള്‍ രണ്‌ടാം സ്ഥാനവും നേടി. പൂക്കള മത്സരത്തില്‍ ലത, ഷീബ ടീം ഒന്നാം സ്ഥാനവും , കണ്ണു ര്‍ ജില്ലാ പ്രവാസി അസോസിയേഷന്‍ രണ്‌ടാം സ്ഥാനവും തങ്കനക്ക ഡാന്‍സ് റ്റിം മൂന്നാം സ്ഥാനവും നേടി. ഭരത്ശ്രീ രാധാക്യഷ്ണന്‍ സംവിധാനം ചെയ്ത 40 ലേറെ കുട്ടീകള്‍ അവതരിപ്പിച്ച ' ഓര്‍മ്മയിലെ ഓണം ' പ്രേമന്‍ ചാലക്കുടീ സം വിധാനം ചെയ്ത സംഗന്യത്തം എന്നിവയും വെള്ളിയാഴ്ച്ച നടന്നു. വിന്‍സ്ന്റ് കൊടുങ്ങല്ലൂര്‍ സം വിധാനം ചെയ്ത വാമനന്റെ ഉയരം എന്ന നാടകത്തേടെ ആഘോഷത്തിന്റെ ആദ്യഭാഗത്തിന്‌ തിരശീല വീണു.ഓണസദ്യ സപ്തംബര്‍ 11 ന്‌ ആണ്‌.

സമ്മര്‍ ക്യാമ്പ് സമാപന സമ്മേളനം

ബഹറിന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ് സമാപന സമ്മേളനം ഇന്നു (04/09/2009) വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്നു ഏവര്‍ക്കും സ്വാഗതം

Monday, August 31, 2009

മലയാളിയുടെ അഭിമാനമുദ്രക്ക് ഒരുവയസ്

ബഹറിനിലെ മലയാളി സമൂഹം ഗള്‍ഫിലെ ഇന്ത്യന്‍ സമൂത്തിന്‌ മുന്നില്‍ അഭിമാനത്തോടെ സമര്‍പ്പിച്ച കേരളീയ സമാജം കെട്ടിടത്തിന്‌ ഒരുവയസ് തികഞ്ഞു.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30 ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവിയാണ്‌ കേരളീയ സമാജം കെട്ടിടം പൊതുസമൂഹത്തിന്‌ സമര്‍പ്പിച്ചത്.

മറ്റൊരു ഗള്‍ഫ് രാജ്യത്തും മലയാളികള്‍ക്ക് സ്വന്തമായി ഇത്തരമൊരു ആസ്ഥാനമില്ല. നിരവധി കലാ സാംസ്കാരിക പരിപാടികള്‍ക്കും സ്പോര്‍ട്ട്സ് ടൂര്‍ണ്ണമൊന്റുകള്‍ക്കും ഔദ്യോകിക സമ്മേളനങ്ങള്‍‍ക്കും ഒരു വര്‍ഷം സമാജം ആസ്ഥാന മന്ദിരം വേദിയായി.അംഗങ്ങളുടെ മത്രം കൂട്ടായ്മ എന്ന നിലയില്‍നിന്നും കോരളീയ സമാജം എല്ല മലയാളികളെയും പ്രതിനിധീകരിക്കുന്ന കേന്ദ്രമായി വികസിപ്പിക്കുന്നതില്‍ ആസ്ഥാന മന്ദിരം പ്രധാന പങ്ക് വഹിച്ചു.സമാജത്തിന്റെ പരിപാടികളില്‍ വര്‍ധിച്ചുവരുന്ന കുടുംബങ്ങളുടേതടക്കമൂള്ള ജനപങ്കാളിത്തം ഇതിനുതെളിവായി സമാജം പ്രവര്‍ ‍ത്തകര്‍ ചൂണ്‌ടി കാണിക്കുന്നു.ഒരു വര്‍ ഷത്തിനിടെ ഇവിടെ നടന്ന പ്രധാന പരിപാടികളിലൊന്ന് എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷമാണ്‌. തൊഴിലാളി സമൂഹത്തിന്റെ കൂടി സാനിധ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം മലയാളിസമൂഹം കെട്ടിട നിര്‍മ്മാണത്തിന്‌ നല്‍കിയ വിയര്‍പ്പിനുള്ള അംഗീകാരം കൂടിയായിരുന്നു. ഒരുവര്‍ഷത്തിനിടയില്‍ സമാജത്തില്‍ ആതിഥേയരായെത്തിയ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും വ്യവസായ പ്രമൂഖരുമെലാം വിപുലമായ സൗകര്യങ്ങളോടുകൂടിയ ഇത്തരമൊരു കെട്ടിടം നിര്‍മ്മിച്ചതിനുപിന്നിലെ പരിശ്രമത്തെ ഹ്രദയംതുറന്ന് അഭിനന്ദിച്ചു.
ഒന്നാം വര്‍ഷം അവധിക്കുശേഷം ഉചിതമായി ആഘോഷിക്കുമെന്ന് പ്രസിഡന്റ് പി വി മോഹന്‍ കുമാ ര്‍ പറഞ്ഞു. ഓണാഘോഷം മൂലവും അവധിക്കു പലരും നാട്ടീല്‍ പോയതുകൊണ്‌ടുമാണ്‌ ഓരുവര്‍ഷം തികഞ്ഞ തീയതിക്ക് പരിപാടിനടത്താനാകാതെ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജി കെ നായര്‍ പ്രസിഡന്റും മധു മധവന്‍ ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിയും പി വി രാധാക്യഷ്ണന്‍ ചെയമാനുമായ ബില്‍ഡിംഗ് കമ്മറ്റിയാണ്‌ കെട്ടിട നിര്‍മ്മാണത്തിന്‌ നേത്യത്വം നല്‍കിയത്

Monday, August 24, 2009

ചിങ്ങപുലരിക്ക് വര്‍ണ്ണാഭമായതുടക്കം

അത്തം മുതല്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന കേരളീയ സമാജം ഓണാഘോഷത്തിന്‌ " ചിങ്ങപുലരി 2009 " വര്‍ണ്ണപകിട്ടാര്‍ന്ന തുടക്കം . കേരള തനിമനിറഞ്ഞ തിരുവാതിരകളിയുടെ അകമ്പടിയോടെ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.ബഹറിനിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ഓണാഘോഷപരിപാടികള്‍ക്ക് അടുത്ത പത്തുദിവസം കേരളീയ സമാജം വേദിയാകും . സമാജം പ്രസിഡന്റ്ന്റ പി വി മോഹന്‍ കുമാര്‍ , ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി എം കെ സിറാജുദീന്‍ , ഓണാഘോഷകമ്മിറ്റി കണ്‍വീനര്‍ എന്‍ കെ വീരമണി, കലാവിഭാഗം സെക്രട്ടറി ദാമു കോറോത്ത് തുടങ്ങി സമാജം ഭാരവാഹികളും കാലാപ്രവര്‍ത്തകരും പങ്കെടുത്തു. ഉത്ഘാടനത്തിനു ശേഷം സമാജം കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിരകളി ശ്രദ്ധേയമായി.അശേക് കുന്നംകുളമാണ്‌ സംവിധാനം ചെയ്തത്.തുടര്‍ന്ന് പപ്പന്‍ ചിനന്തന സംവിധാനം ചെയ്ത ' കവിമാലിക ' എന്ന പരിപാടി അരങ്ങേറി. എഴുത്തച്ചന്‍ മുതല്‍ വയലാര്‍ രാമവര്‍മ്മ വരെയുള്ള കവികളുടെ കവിതകള്‍ കോര്‍ത്തിണക്കിയുള്ള കവിമാലികയുടെ ന്യത്ത സംവിധാനം ഭരത് ശ്രീ രാധാകൃഷ്ണനും സംഗീത സംവിധാനം വിജയന്‍ കല്ലാച്ചിയുമായിരുന്നു.

ഇന്ന് ഓണം പൊന്നോണം, ഒപ്പന , കുട്ടികളുടെ മുക്കുറ്റിപ്പു ഡാന്‍സ് , കാവടി നൃത്തം , മാര്‍ഗ്ഗം കളി , വിശ്വകലാ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന വില്ലടിച്ചാന്‍ പാട്ട്, എന്നിവയുണ്ട്.മനോഹരന്‍ പാവറട്ടി, അശോക് കുന്നംകുളം , ശുഭ അജിത്ത്, ഭിബു എന്നിവരാണ്‌ വിവിധ പരിപാടികളുടെ സംവിധാനം.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണപ്പാട്ട്, കോല്‍കളി, കാക്കാരിശി നാടകം, കൈകൊട്ടികളി, കഥാപ്രസംഗം , പരിചമുട്ടുകളി , മാര്‍ഗ്ഗം കളി , ഓട്ടംതുള്ളല്‍, തെയ്യം, ഗാനമേള, നാടകം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്‌ടാകും . 28 ന്‌ അത്തപ്പൂക്കള മത്സരവും തിരുവാതിര മത്സരവും നടക്കും .അന്നുതന്നെ വിവിധതരം പായസങ്ങളുമായി പായസമേളയുണ്ട്.ഓണസദ്യ സപ്തംബര്‍ 11 നാണ്.

Monday, August 17, 2009

ഓണം വരവായി...........

സുവര്‍ണ്ണ സ്വപ്നങ്ങളുമായി ചിങ്ങപുലരി പിറന്നു.ഓണം വരവായി...........

Saturday, August 15, 2009

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍




ഇന്ത്യയുടെ ഈ 63 ആം സ്വാതന്ത്ര്യദിനത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

Thursday, August 13, 2009

Wounds of the Soul

B.K.S Entertainment wing presents

Wounds of the Soul

A theatrical voyage across time


Script : Damu Koroth

Directors : Radhakrishan, R Pavitharan , Saji kudassanadu, Manoharan Pavaratty, Suny ayroor, Damu koroth

on August 14, 2009 8 Pm at BKS Diamond Jubilee Hall

Wednesday, August 12, 2009

ബഹറിന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു



ബഹറിന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ ലോഗോ പ്രസിഡന്റ് പി വി മോഹന്‍കുമാര്‍ മുന്‍ പ്രസിഡന്റ് ജി കെ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. 32 ഓളം കലാകാരന്മാരുടെ രചനകളില്‍നിന്ന് റോഷിത്ത് കോടിയേരി ഡിസൈന്‍ ചെയ്ത ലോഗോയാണ്‌ തിരങ്ങെടുത്തത്. ഇത്തവണത്തെ ഓണാഘോഷത്തിന്‌ ലിനേന്ദ്രന്‍ നിര്‍ദേശിച്ച ' ചിങ്ങപ്പുലരി ' എന്ന പേര്‌ തിരഞ്ഞെടുത്തു. പ്രകശനചടങ്ങില്‍ ആക്ടിങ്ങ് ജനറന്‍ സെക്രട്ടറി എം കെ സിറാജുദീന്‍, ദാമു കോറോത്ത്, കെ ജനാര്‍ദ്ദനന്‍, എന്‍ കെ വീരമണീ എന്നവര്‍ പങ്കെടുത്തു.

Monday, August 10, 2009

ഓണാഘോഷത്തിന്‌ ബഹറിന്‍ കേരളീയ സമാജം ഒരുങ്ങുന്നു.

ബഹറിനിലെ മുഴുവന്‍ മലയാളികള്‍ക്കും വേണ്‌ടി കേരളീയ സമാജം ഒരുക്കുന്ന ഓണാഘോഷത്തിന്‌ അണിയറയില്‍ ഒരുക്കം സജീവമായി. ബഹറിനിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന 250ഓളം പേരുടെ നേത്യത്വത്തിലാണ്‌ പരിപാടികള്‍ ചിട്ടപ്പെടുത്തുന്നത്. കേരളത്തില്‍നിന്നും വരുന്ന പ്രമുഖ പാചകക്കാരാണ്‌ ഓണസദ്യ തയാറാക്കുന്നത്. അസി.സെക്രട്ടറി എം കെ സിറാജുദീന്റെ നേത്യത്വത്തില്‍ ഓണചന്തയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഓണപ്പരിപാടിയുടെ പേര്- ലോഗോ മത്സരത്തിന്‌ ആവേശകരമായ പ്രതികരണം ലഭിച്ചതായി ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ എന്‍ കെ വീരമണീ പറഞ്ഞു. 25 ഓളം കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുത്തു. മലയാളകവിതകളൂടെ ദ്യശ്യാവിഷ്കാരമായ ' കവിമാലിക' ഉത്ഘാടന ദിവസത്തെ മുഖ്യ ആകര്‍ഷണമായിരിക്കും. തിരുവാതിര, കക്കരിരിശിനാടകം, വില്ലടിച്ചാന്‍ പാട്ട്, ഐവര്‍കളി, കോല്‍കളി, ഓണപ്പാട്ടൂം ന്യത്തവും , ഓട്ടംതുള്ളല്‍ , തെയ്യം, ഒപ്പന, തുബിതുള്ളല്‍, കഥാപ്രസംഗം, നാടകം, പരിചമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും

കൂടാതെ കേരളീയ കലാരൂപങ്ങള്‍ അണീനിരക്കുന്ന വര്‍ണ്ണശഭളമായ ഘോഷയാത്ര ഉത്ഘാടനത്തേടന്‌ധിച്ച് നടക്കും. മലയാള തനിമയാര്‍ന്ന ഓണസദ്യ, അത്തപ്പുക്കളമത്സരം, ഓണചന്ത, പായസമേള, തുടങ്ങിയവയാണ്‌ ഇത്തവണത്തെ ആകര്‍ഷണം . 2500 പേരെയാണ്‌ ഓണസദ്യക്ക് പ്രതീക്ഷിക്കുന്നത്.കലാപരിപാടികളുടെ റിഹേഴ്സല്‍ കലാകാരന്മാരുടെ നേത്യത്വത്തില്‍ നടന്നുവരുന്നു.ബാലചന്ദ്രന്‍ കുന്നത്ത്. ആര്‍ ആര്‍ പിള്ള എന്നിവരുടെ നേത്യത്വത്തില്‍ ഓണസദ്യക്ക് ഒരുക്കം നടകുന്നൂ.അത്തപ്പുക്കളമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഓണാഘോഷകമ്മറ്റിയുമായ് ബന്ധപ്പെടണം.ഈ മാസം 21 മുതല്‍ 31 വരെ സാംസ്കാരിക പരിപാടികളും അടുത്തമാസം 11 ന്‌ ഓണസദ്യയും നടക്കും

Saturday, August 8, 2009

മുരളിയുടെ നിര്യാണത്തില്‍ അനുശോചനം

പ്രശസ്‌ത സിനിമാ, നാടക നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന ഭരത് മുരളിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ബഹറിന്‍ കേരളീയ സമാജം ഇന്ന് രാത്രി 8.30 ന്‍ (08.08.2009) സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമാജം ആക്ടിങ്ങ് ജനറന്‍ സെക്രട്ടറീ എം കെ സിറാജുദീന്‍ അറിയിച്ചു

സാഹിത്യ വിഭാഗം സെക്രട്ടറി ബന്യാമീന്റെ ആടുജീവിതം എന്ന നോവലിനെകുറിച്ചു മാത്യഭൂമി ദിനപത്രത്തില്‍ വന്ന ഫീച്ചര്‍

ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബന്യാമീന്റെ ആടുജീവിതം എന്ന നോവലിനെകുറിച്ചു മാത്യഭൂമി ദിനപത്രത്തില്‍ വന്ന ഫീച്ചര്‍

http://www.mathrubhumi.org/flashpaper/2009/Aug/07/2009-Aug-07_1_Gul_6279.pdf

Thursday, August 6, 2009

മുരളിക്ക് ആദരാഞ്ജലികള്‍



ഇന്ന് അന്തരിച്ച പ്രമുഖ സിനിമാ, നാടക നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിക്ക് ആദരാഞ്ജലികള്‍..

Tuesday, August 4, 2009

നീതു ജനാര്‍ദ്ധനന് ആശംസകള്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച രാജ്യാന്തര യുവജനേത്സവത്തില്‍ കലാതിലക പട്ടം നേടിയ നീതു ജനാര്‍ദ്ധനന് ആശംസകള്‍. സമാജം ബാലകലേത്സവത്തിലുള് പ്പെടെ നിരവധി സമാനങ്ങള്‍ നേടിയിട്ടുള്ള നീതു ,സമാജം വൈസ് പ്രസിഡന്റ് ശ്രീ കെ ജനാര്‍ദ്ധനന്റെ മകളാണ്‌

Sunday, August 2, 2009

പാണകാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണകാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ബഹറിന്‍ കേരളീയ സമാജം ഇന്ന് രാത്രി 8.30 ന്‍ (02.08.2009) സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമാജം ജനറന്‍ സെക്രട്ടറീ അറിയിച്ചു

Saturday, August 1, 2009

പാണകാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍



ഇന്ന് അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണകാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍

കവിത നടന്നവഴികളേര്‍മ്മിപ്പിച്ചു തുടങ്ങിയ അന്താരാഷ്ട്ര കാവ്യോത്സവം' ഗ്രീഷ്മം -2009' ഇന്നലെ സമാപിച്ചു..

പ്രവാസ ജീവിതം മറവിയിലെളിപ്പിച്ചുവച്ച മലയാളത്തിന്റെ പ്രീയ കവികളെയും കവിതകളെയും കുട്ടികളുടെ വായനാവഴിയിലൂടെ ഓര്‍മ്മയിലേക്ക് കൊണ്‌ടുവന്ന ' കവിത നടന്ന വഴി' എന്ന പരിപാടിയോടെ കേരളീയ സമാജത്തിന്റെ അന്താരാഷ്ട്ര കാവ്യോത്സവത്തിന്‌' ഗ്രീഷ്മം -2009 ' തുടക്കമായി. കേരളീയ സമാജത്തിന്റെ വിവിധ വേദികളില്‍ പ്രതിഭ തെളിയിച്ച കുട്ടീകളുടെ നേത്രത്വത്തിലായിരുന്നു 'കവിത നടന്ന വഴികള്‍'എഴുത്തച്ചന്റെ ' ആധ്യാത്മ രാമായണ' ത്തിലെ വരികള്‍ അഭിഷിത് ധര്‍മ്മരാജന്‍ വായിച്ച് കാവ്യ സന്ധ്യക്ക് തുടക്കമിട്ടു. ആരതി പവിത്രന്‍ കുമാരനാശാന്റെ വീണപൂവ് , സന്ദീപ് തിലകരാജന്‍ ഇടശ്ശേരിയുടെ ' കറുത്ത ചെട്ടിച്ചികള്‍ ' രാജശ്രീ രാജശേഖരന്‍ വയലാറിന്റെ കല്യാണസൗഗന്‌ധികം ' ശ്രുതി മുരളി കടമനിട്ടയുടെ ' പരാതി' , ആര്യാ പീതാബരന്‍ അനില്‍ പനച്ചുരാന്റെ ' പാര്‍ വതി ' എമി എല്‍സാ ഷാജി ദിവാകരന്‍ വിഷ്ണമംഗലത്തിന്റെ ' നീയും ഞാനും' കെ എസ് അപ്പു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'സന്ദര്‍ശനം ' എന്നി കവിതകള്‍ ചൊല്ലി.രാജന്‍ പി ദേവിന്റെ നിര്യാണത്തില്‍ അനുശേചിച്ചാണ്‌ പരിപാടി തുടങ്ങിയത്. പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ ഉത്ഘാടനം ചെയ്തു.
കാവ്യോത്സവത്തില്‍ വ്യാഴാഴ്ച് അന്തര്‍ദേശീയ കാവ്യദിനമായിരുന്നു.വിവിധ ഭാഷകളിലുള്ള കവികള്‍ സ്വന്തം കവിത അവതരിപ്പിക്കും .ഹമീദ് ഖൈദ്, അലി അല്‍ ജലാവി, ഫാത്തിമാ മഹ്സിന്‍ (അറബി), മെലെന്‍ പാരഡസ് ( ഫിലിപ്പിന്‍), സാദിഖ് ഷാദ് (ഉറുദു) പരാഗ് മോഹന്‍ നത്കര്‍ണി (മറാട്ടി), രാജു ഇരിങ്ങല്‍ ( മലയാളം) എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.മലയാള കവിഭാവുകത്തെയും കവിതകളുടെ വഴികളെയും കുറിച്ച് എഫ് എം റേഡിയോ ചെയര്‍മാന്‍ പി. ഉണ്ണിക്യഷ്ണന്‍ സംസാരിച്ചു.
ഇന്നലെ രാത്രി ബഹറിനിലെ മലയാളം കവികളുടെ ദിനമായിരുന്നു. ബിനോയ് കുമാര്‍, ജോമി മാത്യു, എല്‍സി ജോര്‍ജ്ജ്, എം. കെ. നമ്പ്യാര്‍, മണി ചാവക്കാട്, മുട്ടാര്‍ ലാല്‍, എസ്. അനില്‍ കുമാര്‍, സജീവ് കടവനാട്, ശക്‌തീധരന്‍, ഷൈലാ സോമകുമാര്‍ , ഷംസ് ബാലുശേശരി , ടി. എസ്. നദീര്‍, സെലാം കേച്ചേരി, നീതു സത്യന്‍, മോഹന്‍ പുത്തന്‍ചിറ, ഫിറോസ് തിരുവത്ര, ഫാറൂക്ക് കോഴിക്കോട്, അനില്‍ നീര്‍വിളാകംതുടങ്ങി ബഹറിനിലുള്ള 18ഓളം പ്രവാസി കവികള്‍ സ്വന്തം കവിതകള്‍ ആലപിച്ചു. തുടര്‍ന്ന് പി. റ്റി. തോമസ്, പ്രശാന്ത് കുമാര്‍ എന്നിവര്‍ കവിതകളെ അവലോകനം ചെയ്‌തത് സംസാരിച്ചു. ശ്രീ ബിജു എം സതീഷ് സ്വാഗതം അറിയിച്ചു. ശ്രീ ബെന്യാമിന്‍ ആമുഖ പ്രസംഗം നടത്തിയ പ്രസ്തുത സമ്മേളനത്തിന്‍ പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ ആശംസ ആറിയിച്ചു. പ്രസ്തുത പരിപാടിയുടെ അവതാരകന്‍ ശ്രീ ബാജി ഓടംവേലി ആയിരുന്നു


Wednesday, July 29, 2009

രാജന്‍ പി ദേവിന്‌ ആദരാഞ്ജലികള്‍!!!



ഇന്ന് അന്തരിച്ച പ്രമുഖ സിനിമാ,നാടക നടനും സംവിധായകനുമായ രാജന്‍ പി ദേവിന്‌ ആദരാഞ്ജലികള്‍!!!

Thursday, July 23, 2009

സമാജം ഹെല്‍പ്പ് ഡസ്ക്ക് PH no -17251878

അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കാന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നതായി ജനറല്‍ സെക്രട്ടറി എന്‍ . കെ മാത്യു അറിയിച്ചു. തൊഴില്‍ ആരോഗ്യ പ്രശ്നങ്ങള്‍, മരണം തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര സഹായം ആവശ്യമുള്ളവര്‍ സമാജം നംബറില്‍ ( 17251878) ബന്ധപ്പെട്ടാല്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡസ്ക്കിന്റെ സഹായം ലഭിക്കും .വൈസ് പ്രസിഡന്റ് കെ ജനാര്‍ദ്ദനന്‍, അസി. സെക്രട്ടറി എം കെ സിറാജുദീന്‍ , ശങ്കര്‍ പല്ലുര്‍ എന്നിവരാണ്‌ ഹെല്‍പ്പ് ഡെസ്ക്കിന്‌ നേതൃത്വം നല്‍കുന്നത്.

കേരളീയ സമാജം അന്തര്‍ദേശീയ കാവ്യോത്സവം ' ഗ്രീഷ്മം ' 29 മുതല്‍

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം വിവിധ ഭാഷകളിലെ കവികളെ പങ്കെടുപ്പിച്ച് ' ഗ്രീഷ്മം ' എന്ന പേരില്‍ അന്തര്‍ദേശീയ കാവ്യേത്സവം നടത്തുന്നു.അറബ് അടക്കമുള്ള മറ്റ് സാമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയത്തിന്റെ തുടക്കമാണ്‌ കാവ്യോത്സവമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി ബന്യാമീന്‍ പറഞ്ഞു.സംസ്കാരങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ കുറവാണെന്നും കേരളീയ സമാജം ഇതിന്‌ തുടക്കമിടുകയാണ്‌ എന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ്‌ ബഹറിനില്‍ ഇത്തരമൊരു വിവിധ ഭാഷാ കവി സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മാസം 29 മുതല്‍ 31 വരെയാണ്‌ പരിപാടി. 29ന്‌ രാത്രി എട്ടിന്‌ കുട്ടികളുടെ കാവ്യാലാപനം. എഴുത്തച്‌ഛന്‍ ,കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, റ്റി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍ ,വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു. മലയാള കവിതയിലെ വിവിധ തലമുറകളെയും കാവ്യപാരബര്യത്തെയും അറിയുവാനുള്ള അവസരമാണിത്.

30 ന്‌ രാവിലെ 8 ന്‌ അന്തര്‍ദേശീയ കാവ്യദിനം . വിവിധ ഭാഷകളിലുള്ള കവികള്‍ സ്വന്തം കവിത അവതരിപ്പിക്കും .ഹമീദ് ഖൈദ്, അലി അല്‍ ജലാവി, ഫാത്തിമാ മഹ്സിന്‍ (അറബി), മെലെന്‍ പാരഡസ് ( ഫിലിപ്പിന്‍), സാദിഖ് ഷാദ് (ഉറുദു) പരാഗ് മോഹന്‍ നത്കര്‍ണി (മറാട്ടി), രാജു ഇരിങ്ങല്‍ ( മലയാളം) എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. തമിഴ്, തെലുങ്ക്, കന്നട കവികളെ പ്രതീക്ഷിക്കുന്നു. എഫ് . റേഡിയേ ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്യും.

31 ന്‌ രാത്രി 8.30 ന്‍്‌ ബഹറിനിലെ മലയാളം കവികളുടെ ദിനം .ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശേശരി, ജോമി മാത്യു, എം കെ, നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു. . കവിത അവതരിപ്പിക്കുവാന്‍ തത്പര്യം ഉള്ളവര്‍ സാഹിത്യവിഭാഗം സെക്രട്ടറിയുമായി ബന്ധപ്പെടണം . കവിതകളെ വിലയിരുത്തി കെ സി വര്‍ഗ്ഗിസ്, സുകുമാര്‍ മുള്ളേത്ത് എന്നിവര്‍ സംസാരിക്കും

ബഹറിനില്‍ ആദ്യമായി ഇത്രയും വിപുലമായി സംഘടിപ്പിക്കുന്ന ഈ കാവ്യോത്സവത്തിലേക്ക് ഏവരേയും ക്ഷണിച്ചു കൊള്ളുന്നു.


Wednesday, July 22, 2009

സാമ്മര്‍ ക്യാമ്പിന്റെ ഉത്ഘാടനം

ബഹറിന്‍ കേരളീയ സമാജം സാമ്മര്‍ ക്യാമ്പിന്റെ ഉത്ഘാടനം മുന്‍ ചെങ്ങന്നുര്‍ എം എല്‍ എ ശോഭനാ ജോര്‍ജ്ജ് നിര്‍വഹിച്ചു

Tuesday, July 21, 2009

സാമ്മര്‍ ക്യാബിന്റെ ഉത്ഘാടനം

ബഹറിന്‍ കേരളീയ സമാജം സാമ്മര്‍ ക്യാബിന്റെ ഉത്ഘാടനം ഇന്ന് (21.07.09) രാത്രി 8.30 ന്‌ സമാജം ഡയമഡ് ജൂബിലി ഹാളില്‍ നിര്‍വഹിക്കുന്നു . മുന്‍ ചെങ്ങന്നുര്‍ എം എല്‍ എ ശോഭനാ ജോര്‍ജ്ജ് മുഖ്യാതിഥിയായിരുക്കും ഏവര്‍ക്കും സ്വാഗതം

Thursday, July 16, 2009

ഓണം മലയാളികളുടെ ഉത്സവമാക്കാന്‍ കേരളീയ സമാജം ഒരുങ്ങുന്നു..

ബഹറിനിലെ മുഴുവന്‍ മലയാളി സമൂഹത്തെയും പങ്കാളികളാക്കി ഓണം ഒരു ഉത്സവമാക്കി മാറ്റാന്‍ കേരളീയ സമാജം ഒരുക്കം തുടങ്ങി. ആഗസ്റ്റ് 21 മുതല്‍ 10 ദിവസം നീളുന്ന കലാപരിപാടികളുടെ റിഹേഴ്സലിന്‌ ഇന്നലെ തുടക്കമായി. സമാജം ഓണാഘോഷം സമ്പന്നരുടെതാണെന്ന സാധാരണക്കാര്‍ക്കുള്ള ധാരണ ‍തിരുത്താനും തൊഴിലാളികള്‍ അടക്കമുള്ള മുഴുവന്‍ മലയാളികളെയും ആഘോഷസമയത്ത് സമാജത്തിലെത്തിക്കാനും പ്രത്യേക ശ്രമമുണ്ടാകുമെന്ന്‌ ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ എന്‍. കെ വീരമണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 21 മുതല്‍ 31 വരെ സാംസ്കാരിക പരിപാടികളും സെപ്തംബര്‍ 11 ന്‌ ഓണസദ്യയുമാണ്‌ ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. 21 ന്‌ സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാകും. റമദാന്‍ ആയതിനാല്‍ ഓണസദ്യ വൈകിട്ടാണ്‌. ലേബര്‍ ക്യാബിലും മറ്റുമുള്ള മലയാളികള്‍ക്ക് പരിപാടി ആസ്വദിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സമാജത്തിലേക്ക് 10 ദിവസവും പ്രത്യേക ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. കൂടാതെ നാട്ടിലെപോലെ ഓണ വിഭവങ്ങള്‍ വിലകുറച്ചുവാങ്ങാന്‍ സൗകര്യം നല്‍കുന്ന ഉത്രാട ചന്ത നടത്താനും ആലോചിക്കുനുണ്ട്.ഇതിന്റെ സാങ്കേതികവും നിയമപരവുമായ കാര്യങ്ങള്‍ ആലേചിച്ചുവരികയാണ്‌ എന്ന്‌ പ്രസിഡന്‍റ്റ് പി. വി മോഹന്‍ കുമാര്‍ പറഞ്ഞു. തിരുവാതിര, അത്തപ്പൂക്കളം , പായസമേള എന്നിവയില്‍ ഇത്തവണ മത്സരമുണ്ട്. തെയ്യം, വള്ളംകളി, ഓട്ടംതുള്ളല്‍, മാര്‍ഗ്ഗംകളി, കോല്‍കളി, വില്ലടിച്ചാന്‍ പാട്ട്, കാക്കാരിശി നാടകം, ഒപ്പന, തിരുവാതിര, കഥാപ്രസംഗം, കൈകൊട്ടികളി തുടങ്ങിയ കേരളീയ കലാരുപങ്ങള്‍ ബഹ്റൈനിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കും. ഓണാഘോഷത്തിന്‌ ലോഗോയും പേരും കണ്‌ടെത്താന്‍ മത്സരം നടത്തും. ആഘോഷത്തിന്റെ പേരും ലോഗോയും ഈ മാസം 31 നകം സമാജത്തിലെത്തിക്കണം . വിജയികള്‍ക്ക് സമ്മാനം നല്‍കും . കലാപരിപാടികളില്‍ പങ്കെടുക്കാന്‍ തത്പര്യം ഉള്ളവര്‍ കണ്‍വീനര്‍ എന്‍ കെ വീരമണി, വനിതാവിഭാഗം കണ്‍വീനര്‍ മോഹിനി തോമസ് എന്നിവരുമായി ബന്ധപ്പെടണം എന്‍റ്റര്‍ടെയ്ന്മെന്റ് സെക്രട്ടറി ദാമു കോറേത്താണ്‌‌ പരിപാടിയുടെ കോ- ഓര്‍ടിനേറ്റര്‍. സതീഷ് മുതലയിലാണ്‌ ജോയിന്‍റ്റ് കണ്‍വീനര്‍. അസി. സെക്രട്ടറി എം കെ സിറാജുദീന്‍, ട്രഷറര്‍ ഫിലിപ്പ് എം വര്‍ഗ്ഗിസ്, ടിജെ ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Wednesday, July 15, 2009

സമ്മര്‍ ക്യാമ്പ് 2009

ബഹറിന്‍ കേരളീയ സമാജത്തിന്റെ അഭിമൂഖ്യത്തില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് നടത്തുന്നു. 2009 ജൂലൈ 21 മുതല്‍ സെപ്റ്റബര്‍ 3 തീയതി വരെയാണ്‌ ക്യാമ്പ്. 5 വയസ് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം .താത്പര്യം ഉള്ളവര്‍ സമാജം ഓഫീസില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുക

'ദൃശ്യമാധ്യമങ്ങളിലെ അന്വേഷണങ്ങളും മാധ്യമ ധര്‍മ്മവും

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ അഭിമൂഖ്യത്തില്‍ 'ദൃശ്യമാധ്യമങ്ങളിലെ അന്വേഷണങ്ങളും മാധ്യമ ധര്‍മ്മവും ' എന്ന വിഷയത്തെ ആസ്പദമാക്കി 2009 ജൂലൈ 20 തിങ്കളാഴ്ച്ച രാത്രി 8.30 ചര്‍ച്ച സംഘടിപ്പിക്കുന്നു.എല്ലവര്‍ക്കും സ്വാഗതം.

സാഹിത്യവിഭാഗം അവതരിപ്പിക്കുന്ന കാവ്യോത്സവം "ഗ്രീഷ്മം "

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം അവതരിപ്പിക്കുന്ന കാവ്യോത്സവം "ഗ്രീഷ്മം " ജൂലൈ അവസാന വാരം നടക്കുന്നു. കവിതകള്‍ അവതരിപ്പിക്കാന്‍ താത്പര്യം ഉള്ളവര്‍ സമാജം സാഹിത്യ വിഭാഗവുമായി ബന്ധപ്പെടുക.

Monday, July 13, 2009

A taste of Kerala for expats

ബഹറിന്‍ കേരളീയ സമാജം കേരളോത്സവത്തെ കുറിച്ചു ബഹറിനിലെ പ്രമൂഖ ഇംഗ്ലീഷ് വാരികയായ Gulf Weekly യില്‍ വന്ന വാര്‍ത്ത


A taste of Kerala for expats

By SHILPA_CHANDRAN


KERALITE expats got a real taste of home at the weekend when the Bahrain Keraleeya Samajam put on its Keralotsavam 2009 complete with ceremonial drummers, traditional dishes and even elephants.
The atmosphere was buzzing with activity and the enticing smells of fresh food wafting through the air. There were crowded game stalls, traditional and cultural programmes on show and announcers calling out ticket prizes - a scene all too familiar in the south Indian state of Kerala.
Thousands of people attended the two-day summer festival at the Samajam's club premises in Segaiya over the weekend.
President Mohana Kumar P V said: "The festival was a huge success. The main significance of the festival, aside from its cultural offerings, is charity.
"For the nearly 200,000 Malayalees that are in Bahrain, the club is a home away from home to many and this charitable event is a way for us to recognise that and donate all the money collected towards helping families or individuals who are in need or distressed."
On Thursday night, the club hosted a musical evening with two well known singers from the state, Rakesh Brahmanandan and Sonia.
The event also featured a magic show and a performance by professional dancers.
The second day was action-packed from 10am to 11pm with a variety of cultural programmes.
Mr Kumar said: "Bahrain's various Keralite clubs and societies also took part in the festival by setting up food stalls and participating in programmes."
In the morning, the club held various activities for children and adults including games such as tug-of-war and kabaddi - a popular sport in India which is included in the Asian Games - a fancy dress competition for children and a mimic who performed as various animals and vehicles.
Following this, the evening saw a series of traditional Keralite art styles and activities represented beginning with the renowned snake boat race with men rowing and singing in merriment of victory.
Dance forms such as 'thiruvathira' and 'oppana' were performed by the ladies while the men took to the stage, painting their bodies and enacting folklore such as 'theyyam' - representing a period of folk life in Kerala.
They also acted out the 'kol kali' - where participants dance with sticks, 'margam kali' - an entertainment common amongst Christians in the state and also 'kavadi aattam' - a dance performed by devotees during a ceremonial worship of Lord Muruga.
The highlight of the festival was the activities organised to mirror the famous Keralite festival 'Thrissur Pooram', which features richly decorated elephants and percussion performances taking place continuously for 36 hours.
Though elephants are not so easy to find in Bahrain, club members got a taste of the festive sights with placards shaped in the form of elephants decorated with their 'nettipattam', or ceremonial headdress, a colourful parasol or umberalla and other memorabilia.
This was followed by the typical 'pancharimelam' - rhythmic beating of drums - and ended with a spectacular show of fireworks.
Mr Kumar said: "I am most definite that this event will go down in the history of the club."
Other sights which provided a nostalgic feel were the food stalls packed with visitors flocking to get a taste of their homeland with dishes such as 'kappa', chicken curry, beef fry and 'appam' alongside snacks such as 'pazhampori' and 'ada'.
One stall also featured balloons, plastic toys, accessories such as bangles and even a bunch of bananas... a peek into a real festival field in Kerala.
Mr Kumar added: "The event was a success of fellowship and I hope to see the same for all our future endeavours."

http://www.gulfweeklyworldwide.com/article.asp?Sn=6670&Article=22590

Sunday, July 12, 2009

കേരളീയ ഉത്സവഛായയില്‍ സമാജം കേരളോത്സവം

മണലില്‍ പൊരിച്ചെടുത്ത ചൂടുള്ള കപ്പലണ്ടി മുതല്‍ അബലപ്പുഴ പാല്‍പായസം വരെയുള്ള വിഭവങ്ങളും മലയാളി സമൂഹത്തിന്റെ നിറഞ്ഞ സാന്നിധ്യവുമായി കേരളീയ സമാജം ഒരുക്കിയ കേരളേത്സവം ശ്രദ്ധേയമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുവാനാണ്‍ കേരളോത്സവം സംഘടിപ്പിച്ചത്. വാഴാഴ്ച്ച രാത്രി രാകേഷ് ബ്രഹ്മനന്ദന്‍ , സോണീയ എന്നിവരുടെ ഗാനമേളയും മാജിക്ക് ഷോയുമുണ്ടായിരുന്നു. ഇന്നലെ വടം വലിയോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സം ഘടനയുടെയും ക്ലബുകളുടെയും ടീമുകള്‍ വാശിയോടെ മത്സരിച്ചു. വാശിയേറീയ കബടികളി മത്സരവും നടന്നു. കബടികളി മത്സരത്തിലും വടംവലി മത്സരത്തിലും ബഹറിന്‍ ഇന്ത്യന്‍ ക്ലബ് ഒന്നാം സ്ഥാനം കരസ്തമാക്കി. തുടര്‍ന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍കും വേണ്‌ടി കസേരകളി, സദസ്യരെ ഉള്‍പ്പെടുത്തി തത്സമയ മത്സരങ്ങള്‍ എന്നിവയും നടന്നു. മാവേലിക്കര അസോസിയേഷന്‍ ഒരുക്കിയ മാവേലിക്കര കൂട്ടന്‍പിള്ള സ്റ്റാളില്‍ അംബപ്പുഴ പാല്പായസം തുടങ്ങിയ അപൂര്‍വ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. ഹാളിനുപുറത്ത് പ്രതിഭ ഒരുക്കിയ കപ്പലണ്‌ടീ സ്റ്റാള്‍ നിരവധിപേരെ ആകര്‍ഷിച്ചു. ശ്രീ നാരായണാ കല്‍ചറല്‍ സൊസൈറ്റി നാടന്‍ പാനിയങ്ങളും ഭക്ഷണവും വിളബി. സമാജം വനിതാവിഭാഗം സ്റ്റോളില്‍ കപ്പ-മീന്‍കറി, മേരും വെള്ളം, ദോശാ സാബാര്‍ എന്നിവയുണ്‌ടായിരുന്നു.വള്ളംകളി, കോല്‍കളി, അമ്മകുന്‍കുടം, ഒപ്പന, പക്കമേളം, മാര്‍ഗ്ഗംകളി, പഞ്ചവാദ്യം , തിരുവാതിര, കാവടിയാട്ടം എന്നിവയും അരങ്ങേറി. കുടമാറ്റം, ശബ്ദവും വെളിച്ചവും സംയോജിപ്പിച്ച സവിശേഷമായ വെടിക്കെട്ട് എന്നിവയടങ്ങുന്ന മതൃകാ തൃശൂര്‍ പൂരം മറ്റെരാകര്‍ഷണമായിരുന്നു. കുട്ടീകളും സ്ത്രീകളും അടക്കമുള്ള കുടുംബങ്ങളുടെ സാന്നിധ്യം ഉത്സവഛായ പകര്‍ന്നു.

Tuesday, July 7, 2009

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ്

ബഹറിന്‍ കേരളീയ സമാജം ബഹറിനിലുള്ള എല്ലാ ബ്ലോഗ്ഗേഴസിനും ബ്ലോഗ്ഗിങ്ങില്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി ഒരു കൂടിവരവ് സംഘടിപ്പിച്ചു.ഇന്നലെ(06.07.09) വൈകിട്ട് 7.30 മുതല്‍ 9.30 വരെ ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചായിരുന്നു പരിപാടി.“സമകാലീക വിഷയങ്ങളും - ബൂലോക ഇടപെടലുകളും” എന്ന വിഷയത്തിലായിരുന്നു പ്രധാന ചര്‍ച്ച.

കൂടുതല്‍ വിവരങ്ങല്‍ക്ക് http://bahrainboolokam.blogspot.com/

ജി സി സി ബാറ്റ്മിന്റന്‍ : അരുണ്‍ വിജയ് - ടീന ഒമര്‍ ജേതാക്കള്‍

ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ നടന്ന ജി സി സി ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ പുരുഷന്‍മാരുടെ സിംഗില്‍സില്‍ അരുണ്‍ വിജയും വനിതകളുടെ സിംഗില്‍സില്‍ ട്വീനാ ഒമറും ജേതാക്കളായി. ജാഫര്‍ ഇബ്രാഹിമും ജയസശ്രീ നായരുനാണ്‌ ഇരുവിഭാഗത്തിലെയും റണ്ണറപ്പ്. പുരുഷന്മാരുടെ ഡബിള്‍സില്‍ ജാഫര്‍ ഇബ്രാഹിം റച്ചാഡ് ഖാന്‍ ടീം ജയിംസ് ജോസ്- അസെപ് ആന്‍ ഡ്രിയാന ടീമിനെയും വനിതകളുടെ ഡബിള്‍സില്‍ ട്വീനാ ഒമര്‍ - രഹനാ സുന്ദര്‍ ടീം അല്‍ഫോന്‍സാ ജോസ്- ശാലിനി ഷെട്ടി ടീമിനെയും തേല്‍പ്പിച്ചു. മിക്സഡ് ഡബിള്‍സില്‍ ട്വീനാ ഒമര്‍ ജാഫര്‍ ഇബ്രാഹിം റ്റീം റച്ചാഡ് ഖാന്‍- രഹനാ സുന്ദര്‍ ടീമിന്‌ വാക്കോവര്‍ നല്‍കി. കിരണ്‍ മോറെ മിഖ്യാതിഥിയായിരുന്നു.

Monday, July 6, 2009

കേരളേത്സവം 2009 -ഒരു സംബൂര്‍ണ്ണ കുടുംബ മേള

ബഹറിന്‍ കേരളീയ സമാജം , കേരളേത്സവം 2009 ന്റെ ഭാഗമായി എഷ്യാനെറ്റ് സ്റ്റാര്‍ സിംഗേസ് സോണിയ , രാഗേഷ് എന്നിവര്‍ നയിക്കൂന്ന ഗാനമേള 09.07.2009 വ്യാഴാഴിച്ച രാത്രി 8 മണിക്ക് നടത്തപ്പെടുന്നു. സീറ്റുകള്‍ മുന്‍ കൂട്ടി ബൂക്ക് ചെയ്യുന്നതിന്‌ സമാജം ഓഫിസുമായി ബദ്ധപ്പെടുക.തുടര്‍ന്ന് വെള്ളിയാഴ്ച്ച (10.01.09) രാവിലെ 10 മണി മുതല്‍ കേരളേത്സവം 2009 നടത്തും.കേരളീയ ഉത്സവാന്തീരീഷത്തെ അതെപടി പനഃസ്‌ഷ്ടിക്കുകയായിരിക്കും രണ്ടാം ദിവസത്തെ പരിപാടികള്‍ . പരിപാടി ആസ്വദിച്ചുതന്നെ കുടുംബസമേതം സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും കേരളീയ നാടന്‍ വിഭവങ്ങള്‍ കഴിക്കാനും കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനും സൗകര്യംനല്‍കും വിധമാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ നാടന്‍ ഉത്പന്നങ്ങളും ഭക്ഷനസാധനങ്ങളടെയും കളിപ്പാട്ടങ്ങളുടെയും സ്റ്റളുകള്‍ക്കൊപ്പം വടംവലി, കബടി, ഉറിയടി, സംഗീതകസേര തുടങ്ങി നിരവധി പരിപാടികളുണ്ട്‌. വള്ളംകളി, കോല്‍കളി, അമ്മകുടം, ഒപ്പന, പക്കമേളം, മാര്‍ഗ്ഗം കളി, പഞ്ചവാദ്യം , തിരുവാതിര, കാവടിയാട്ടം,ഓട്ടന്തുള്ളന്‍, ഗുജറാത്തി ഡാന്‍സ് എന്നിവ അരങ്ങേറും.
ആനപ്പുറത്ത് എഴുന്നള്ളത്ത്, കുടമാറ്റം, ശബ്ദവും വെളിച്ചവും സംയോജിപ്പിച്ച സവിശേഷമായ വേടിക്കെട്ട് എന്നിവയടങ്ങുന്ന മതൃകാ തൃശൂര്‍ പൂരം മറ്റെരാകര്‍ഷണമാണ്‌. പ്രധാന സ്റ്റേജില്‍ ഓരോ ഇനവും അവസാനിച്ചാലുടന്‍ സെന്‍റ്ര്‍ ഹാളില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ അടുത്ത ഇനം തുടങ്ങും . ഒപ്പന മുതല്‍ പഞ്ചവാദ്യം വരെയുള്ള പരിപാടികള്‍ ഇങ്ങനെ ഇടതടവില്ലാതെ ആസ്വദിക്കാം . എല്ലവര്‍ക്കും സ്വാഗതം

Thursday, July 2, 2009

ബാറ്റ്മിന്റ്റന്‍ റ്റൂര്‍ണ്ണമെന്റിന്റെ ഫൈനല്‍

ബെറ്റല്‍കോ ബി.കെ.സ് - ജി.സി.സി ബാറ്റ്മിന്റ്റന്‍ റ്റൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ (03.07.2009) വൈകിട്ട് 6.30 ന്‌ സമാജം അങ്കണത്തില്‍ നടക്കുന്നു. എല്ലവര്‍ക്കും സ്വാഗതം

Tuesday, June 30, 2009

പുസ്തകശേഖരണ മേള 2009

ബഹ് റൈന്‍ കേരളീയ സമാജം ലൈബ്രറിയുടെ വികസനത്തിന്റെ ഭാഗമായി രണ്‌ടുമാസം നീണ്‌ടുനില്‍ക്കുന്ന വിപുലമായ ' പുസ്തകശേഖരണ മേള' സംഘടിപ്പിക്കുന്നു. ജൂണ്‍ 1 മുതല്‍ ജൂലൈ 30 വരെ നീളുന്ന ഈ പുസ്തകശേഖരണ മേളയില്‍ എല്ലാവിധ ഇംഗ്ലീഷ് മലയാളം ഹിന്ദി പുസ്തകങ്ങളും സ്വീകരികുന്നു. വ്യക്തികള്‍ക്കേ സംഘടനകള്‍ക്കേ പുസ്തകങ്ങള്‍ സമ്മാനിക്കാവുന്നതാണ്‌. പുസ്തകങ്ങള്‍ സമ്മാനിക്കുവാന്‍ തല്‍പര്യം ഉള്ളവര്‍ ലൈബ്രേറിയന്‍ വിനയചന്ദ്രനുമായോ, കണ്‍വീനര്‍ ജയന്‍ എസ് നായരുമായേ ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു..

Monday, June 29, 2009

ലോഹിതദാസിന്റെ നിര്യാണത്തില്‍ അനുശോചനം

അന്തരിച്ച പ്രശസ്ത ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ബഹറിന്‍ കേരളീയ സമാജം ഇന്ന് രാത്രി 8.30 ന്‍ (29.06.2009) സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമജം ജനറന്‍ സെക്രട്ടറീ അറിയിച്ചു

ലോഹിതദാസിന്‌ ആദരാഞ്ജലികള്‍



അന്തരിച്ച ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്‌ ആദരാഞ്ചലികള്‍

Sunday, June 28, 2009

ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ്

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്റ് ആഭിമൂഖ്യത്തില്‍ ബഹറിന്‍ ബ്ലോഗ്ഗേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു.ജൂലൈ മാസം 6 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതല്‍ 9.30 വരെ ബഹറിന്‍ കേരളീയ സമാജം ഹാളില്‍ വെച്ചാണ് പരിപാടി.'ആനുകാലിക വിഷയങ്ങളില്‍ ബ്ലോഗുകളുടെ ഇടപെടലുകള്‍'എന്ന വിഷയത്തെ ആസ്പതമാക്കി ചര്‍ച്ച നടത്തുന്നു.ഏവര്‍ക്കും സ്വാഗതം

Friday, June 26, 2009

കേരളേത്സവം 2009 വാര്‍ത്താ സമ്മേളനത്തിന്റെ വിഡിയോ ദൃശ്യം

ബഹറിന്‍ കേരളീയ സമാജം കേരളേത്സവം 2009 വാര്‍ത്താ സമ്മേളനത്തിന്റെ വിഡിയോ ദൃശ്യം



കൈരളി ചാനലിലെ ഡസേര്‍ട്ട് സ്കാന്‍ എന്ന പരിപാടിയില്‍നിന്നും

ന്രപുര 2009 സമാപനം- വീഡിയോ ദൃശ്യം

ബഹറിന്‍ കേരളീയ സമാജം ബാലകലേത്സവം ' ന്രപുര 2009' സമാപനത്തിന്റെ വീഡിയോ ദൃശ്യം



കൈരളി ചാനലിലെ ഡസേര്‍ട്ട് സ്കാന്‍ എന്ന പരിപാടിയില്‍നിന്നും

Wednesday, June 24, 2009

ചില്‍ഡ്രന്‍സ് ക്ലബിന്റെ ഉത്ഘാടനം

ബഹറിന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബിന്റെ ഉത്ഘാടനം നാളെ (25.06.09) രാത്രി 8.00 മണിക്ക് സമാജം ഡയമഡ് ജൂബിലി ഹാളില്‍ നടക്കുന്നു. തുടര്‍ന്ന്‌ മലയാള കവിതകളുടെ ദൃശ്യാവിഷ്കാരം ' കാവ്യാഞ്ജലി' യും അരങ്ങേറുന്നു. ഏവര്‍ക്കും സ്വാഗതം.

Saturday, June 20, 2009

നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ആഭിമൂഖ്യത്തില്‍ 'സാദ്രലയം'

ബഹ്റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ആഭിമൂഖ്യത്തില്‍ സാദ്രലയം എന്ന പേരില്‍ ഒരു സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 26അം തീയതി (26.06.09) രാത്രി 8.00 മണിക്ക് ‌ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അണ്‌ പ്രസ്തുത പരിപാടി നടക്കുന്നത് ഏവര്‍ക്കും സ്വാഗതം ..


മേജര്‍ രവിയുമായി മുഖാമുഖം

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമൂഖ്യത്തില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവിയുമായി മുഖാമുഖം സംഘടിപ്പിക്കുന്നു. ഇന്ന്‌ (20.06.09) രാത്രി 8.30ന്‌ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അണ്‌ പ്രസ്തുത പരിപാടി നടക്കുന്നത് ഏവര്‍ക്കും സ്വാഗതം ..

ജി സി സി ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെറ്റിന്‌ കേരളീയ സമാജം വേദിയാകുന്നു.

ജി സി സി യിലെ പ്രമുഖ ബറ്റ്മിന്റ്റന്‍ റ്റൂര്‍ണ്ണമെറ്റിന്‌ ബഹറിന്‍ കേരളീയ സമാജം വേദിയാകുന്നു. കെരളീയ സമാജം ബഹ് റൈന്‍ ബറ്റ്മിന്റ്റന്‍ അന്റ് സ്ക്വാഷ് ഫെഡറെഷന്റ് സഹായത്തേടെ നടത്തുന്ന ജി സി സി ബറ്റ്മിന്റന്‍ ടൂര്‍ണ്ണമെറ്റിന് ഈ മാസം 30 ന്‍്‌ തുടക്കമാകും . ജൂലൈ മൂന്ന് വരെ നീളുന്ന ടൂര്‍ണ്ണമെടിന്‍ ജി സി സി രാഷ്ട്രങ്ങളിലെ 100ഓളം പ്രമുഖ കളികാര്‍ പങ്കെടുക്കും.

ആറുവര്‍ഷത്തിന്‌ ശേഷമാണ്‌ കേരളീയ സാമാജത്തിന്റെ ബാറ്റ്മിന്റന്‍ കോര്‍ട്ട് രജ്യാന്തര മല്‍സര വേദിയാകുന്നത്. പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, വനിത സിംഗിള്‍സ് ഡബിള്‍സ് , മിക്സഡ് ഡബിള്‍സ്, 40 വയസിനുമുകളിലുള്ളവരുടെ വെറ്ററന്‍സ് ഡബിള്‍സ്, എന്നിവിഭാഗങ്ങളിലാണ്‌ മത്സരം .ബഹ് റൈനില്‍നിന്ന്‌ ജാഫര്‍ ഇബ്രാഹിം, രഹനാ സുന്ദര്‍ , ജയശ്രീ നായര്‍ , പി കെ പോള്‍ , ഹിഷാം അല്‍ ഖാന്‍ എന്നിവര്‍ മത്സരിക്കുന്നുണ്‌ട്.മുഹമ്മദ് മൊയീന്‍ , ജെയിംസ് വര്‍ഗീസ് ( യു എ ഇ) പവന്‍ കുമാര്‍, അരുണ്‍ വിജയകുമാര്‍, മനേജ് സാഹിബ്ജാന്‍, സാറ ജനേ റേബര്‍ട്ട്സ് (ഖത്തര്‍) തുടങ്ങി പ്രഗല്‍ഭ കളിക്കാര്‍ ടൂര്‍ണ്ണമെന്റിനെത്തും. കൂടാതെ സൗദി അരേബ്യ, ഫിലിപ്പിന്‍സ് എന്നിവിടങ്ങളില്‍ നിന്നൂള്ള കളിക്കരും പങ്കെടുക്കും.

എന്‍ട്രികള്‍ ലഭിക്കേണ്‌ട അവസാന തീയതി ഈ മാസം 24 ആണ്‌. പ്രാഥമിക മത്സരം ഈമാസം 30 മുതല്‍ ജൂലൈ ഒന്നുവരെ വൈകിട്ട് അഞ്ചുമുതല്‍ 11 വരെ നടക്കും. മെയിന്‍ റൌണ്‌ മത്സരം ജൂലൈ രണ്‌ടിന്‌ വൈകിട്ട് അഞ്ചിനും ഫൈനല്‍ ആറിന്‌ വൈകിട്ട് ആറിനും നടക്കു ആഷ് ലി ജേര്‍ജ് ആണ്‌ സംഘാടക സമിതി ചീഫ് കോ ഓര്‍ഡിനേറ്റര്‍. സമാജം ഇന്‍ ഡേര്‍ ഗയിംസ് സെക്രട്ടറി പി എം ഫാറൂഖ് ആണ്‌ ജനറല്‍ കണ്‍ വീനര്‍. ബറ്റല്‍കോ ആണ്‌ മെഗാസ്പേണ്‍സര്‍.

സമാജം പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ , ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു, പി എം ഫറൂഖ് , ആഷ് ലി ജോര്‍ജ്, അലി അല്‍ അത്താര്‍ , ഫവാസ് അല്‍ താന്മ്മിമി , ഹിഷാം അല്‍ ഖാന്‍, ടേണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Wednesday, June 17, 2009

പ്രദേശിക സംഘടനകള്‍ പ്രവാസികള്‍ക്ക് ഗുണപ്രദമോ- സംവാദം

ബഹറിന്‍ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമൂഖ്യത്തില്‍ ഇന്ന്‌ (17.06.09) രാത്രി 8 മണിക്ക് ' പ്രദേശിക സംഘടനകള്‍ പ്രവാസികള്‍ക്ക് ഗുണപ്രദമോ ' എന്ന വിഷയത്തെ ആസ്പതമാക്കി സംവാദം സംഘടിപ്പിക്കുന്നു.ഇ എം സലിം ആണ്‌ പ്രസ്തുത സംവാദത്തിന്റെ മോഡറേറ്റര്‍ .ഏവര്‍ക്കും സ്വാഗതം
Align Left

Saturday, June 13, 2009

നുപൂര മതൃകയില്‍ ആഗേളതലത്തിലും മേള നടത്തണം : മന്ത്രി എം ഏ ബേബി

പ്രവാസി യുവപ്രതിഭകളെ കണ്‌ടെത്താന്‍ ആഗോളതലത്തില്‍ മേളകള്‍ സംഘടിപ്പിക്കണം എന്ന്‌ എം എ ബേബി. കേരളീയ സമാജം ബാലകലേത്സവത്തിന്റ് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹറിന്‍ കേരളീയ സമാജം കലാമേള മാതൃകാപരമാണ്‌ ഇതുപോലെ മറ്റ് രാജ്യങ്ങളിലും മേളകള്‍ നടത്തി അവിടുത്തെ പ്രതിഭകളെ ഉള്‍പ്പെടുത്തി ആഗോളത്തലത്തില്‍ മേളകള്‍ സംഘടിപ്പിക്കണം. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പോലെയുള്ള സംഘടനകള്‍ ഇതിന്‌ നേതൃത്വം വഹിക്കണം. ഈക്കാര്യം കേന്ദ്രപ്രവാസികാര്യ മന്ത്രാലയവുമായി ആലോചിക്കണം ഇതിനുതുടക്കം ബഹറിനില്‍നിന്നാകണം . ഇന്ത്യന്‍ എംബസി ഇതിന്‌ മുന്‍കൈയെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അനാവശ്യ സംഘര്‍ഷത്തിന്നിന്നും അകല്‍ച്ചയില്‍നിന്നും മനുഷ്യനെ മാറ്റിനിര്‍ത്താന്‍ ഇത്തരം സാംസ്കാരി ഇടപെടലുകള്‍ക്ക് കഴിയും. സമ്മാനം ലഭിക്കാത്തവര്‍ നിരാശരാകരുത്ത്. ആകാശവാണിയില്‍ ഇന്റര്‍വ്യൂവിന്‌ റെക്കോര്‍ട് ചെയ്ത് അയച്ച യേശുദാസിന്റ് കാസറ്റ് ശബ്ദം മോശമാണെന്ന കാരണം പറഞ്ഞുതിരിച്ചയച്ചു.എന്നാല്‍ പില്‍ക്കാലത്ത് അത്‌ ലോകമറിയുന്ന ശബ്ദമായി. ആത്മവിശ്വാസത്തേടെ മുന്നേറിയാല്‍ ആര്‍ക്കും ഉയരങ്ങള്‍ കീഴടക്കാമെന്നാണ്‌ ഇത് കാണിക്കുന്നത്. കുട്ടികളുടെ മത്സരം കുട്ടികള്‍ തമ്മിലാകണമെന്നും രക്ഷിതാക്കള്‍ തമ്മിലാകരുതെന്നും മന്ത്രി പറഞ്ഞു.

ന്രപുര 2009 - കലാമേളക്ക് കൊടിയിറങ്ങി

കഴിഞ്ഞ ഒന്നരമാസം കൊണ്‌ട് നാനൂറിലേറെ കുട്ടികള്‍ അഞ്ച് ഗ്രൂപ്പില്‍ 43 ഇനങ്ങളില്‍ മാറ്റുരച്ച ഗള്‍ഫ് മേഖലയിലെ ഏറ്റവും വിപുലമായ കലാമേളയായ ബഹറിന്‍ കേരളീയ സമാജം ബാലകലേത്സവം ' ന്രപുര 2009' കൊടിയിറങ്ങി. കലേത്സവത്തില്‍ എറ്റവും കൂടുതല്‍ പോയിന്റ് കരസ്തമാക്കി നീതു സത്യന്‍ കലാതിലകവും , അഭിഷിത്ത് ധര്‍മ്മരാജന്‍ കലാപ്രതിഭയുമായി. കേരള വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുമന്ത്രി എം എ ബേബി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് പി പി മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡേ രവി പിള്ള, നടന്‍ ശങ്കര്‍, നടി വിഷ്ണുപ്രീയ, പ്രകാശ് ദേവിജി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ എസ് സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറന്‍ സെക്രട്ടറി എന്‍ കെ മാത്യു സ്വാഗതവും ശങ്കര്‍ പല്ലുര്‍ നന്ദിയും പറഞ്ഞു.
കലാതിലകം നീതു സത്യനെയും പ്രതിഭ അഭിഷിത്ത് ധര്‍മ്മരാജനെയും മന്ത്രി കിരീടം അണിയിച്ചു. ഇരുവരെയും അംബാസിഡര്‍ ഡോ. ജോര്‍ജ് ജോസഫ് ഗൗണ്‍ അണിയിച്ചു. പ്രകാശ് ദേവിജി ഇരുവര്‍ക്കും എവര്‍ റേളിങ്ങ് ട്രോഫി നല്‍കി. നീതുവിന്‌ നടന്‍ ശങ്കറും അഭിഷിത്തിന്‌ നടി വിഷ്ണുപ്രീയയും ട്രോഫി സമ്മാനിച്ചു. വ്യക്തിഗത ഇനങ്ങളില്‍ വിജയിച്ചവര്‍ക്ക് പ്രസിഡന്റ് പി പി മോഹന്‍ കുമാറും ജനറന്‍ സെക്രട്ടറി എന്‍ കെ മാത്യുവും ട്രോഫികള്‍ വിതരണം ചെയ്തു

Thursday, June 11, 2009

ദേവിജി -ബി കെ എസ് ബാലകലോത്സവം- നീതു കലാതിലകം , അഭിഷിത്ത് കലാപ്രതിഭ

ബഹറിന്‍ കെരളീയ സമാജം ബാലകലേത്സവത്തില്‍ ഒരേയെരു പോയിന്റിന്റെ വ്യത്യാസത്തില്‍ നീതു സത്യന്‍ കലാതിലകമായി. ആറിനങ്ങളില്‍ നിന്ന്‌ 50 പോയിന്റ് നേടിയ അഭിഷിത്ത് ധര്‍മ്മരാജനാണ്‌ കലാപ്രതിഭ .ചൊവ്വാഴ്‌ച്ചനടന്ന നാടന്‍ പാട്ട് മത്സരമാണ്‌ കലാതിലകത്തിനെ നിശ്ചയിച്ചത്. നാല്‌ ഒന്നാം സ്ഥനങ്ങളേടെ 44 പോയിന്റ്റുമായി രണ്‌ടാം സ്ഥാനത്തുണ്ടായിരുന്ന ശ്രുതി മുരളിക്ക് നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടാനായി എങ്കിലും ബി ഗ്രേഡാണ്‌ ലഭിച്ചത്. എ ഗ്രേഡ് ലഭിക്കാത്തതിനാല്‍ ശ്രുതിക്ക് വിലപ്പെട്ട രണ്ട് പോയിറ്റും കലാതിലകപട്ടവും നഷ്ടമായി.
ഇതേടെ ഗ്രൂപ്പ് ഒന്നില്‍ നാല്‌ ഒന്നാം സ്ഥാനങ്ങളും 53 പോയിന്റ്റുനേടിയ വൈഷ്ണവി ശ്രീകുമാര്‍ എന്ന കൊച്ചുമിടുക്കി ചേച്ചിമാരെ പിന്തള്ളി രണ്‌ടാം സ്ഥാനതെത്തി.
നൃത്ത - നൃത്തേതരങ്ങളില്‍ ഒരുപോലെ മികവുതെളീച്ചാണ്‌ നീതു സത്യന്‍ കലാതിലകപട്ടമണിഞ്ഞത്. മത്സരിച്ച 9 ഇനങ്ങളില്‍ 5 എണ്ണത്തില്‍ നീതു ഒന്നാം സ്ഥാനം നേടി, ആക്കെ 75 പോയിറന്റ്. എന്നാല്‍ നീതു മത്സരിച്ച ആറ്‌ ഇനങ്ങളെ കലാതിലകത്തിന്‌ പരിഗണിക്കുകയുള്ളു. ആറിനങ്ങളില്‍ ഭരതനാട്യം, മോഹിനിയാട്ടമ്മ് കുച്ചിപ്പുടി, നാടേടിനൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനവും 54 പോയിന്റും നേടിയാണ് നീതു കിരീടമണിഞ്ഞത്.
ശ്രുതി മുരളിക്ക് അഞ്ചിനങ്ങളില്‍ ഒന്നാം സ്ഥാനവും 52 പോയിന്റ്മുണ്ട്. സിനിമാഗാനം , ലളിത സംഗീതം , മലയാളം കാവ്യാലാപനം , മാപ്പിളപ്പാട്ട്, നാടന്‍ പാട്ട് എന്നിവയിലാണ്‌ ശ്രുതിക് ഒന്നാം സ്ഥാനം
കലാപ്രതിഭയായ അഭിഷിത്ത് ധര്‍മ്മരാജന്‍ എഴിനങ്ങളില്‍ നിന്ന്‌ 58 പോയിന്റ് നേടി. മലയാളം പദ്യം ചെല്ലാല്‍ , കഥ പറച്ചില്‍, എന്നിവയില്‍ ഒന്നാം സ്ഥാനവും പെയിനന്‍റ്റ്റിങ്ങ് , പാശ്ച്ചാത്തല സംഗീതം , പെന്‍സില്‍ ഡ്രോയിങ്ങ്, ലളിതഗാനം , മലയാളം പ്രസംഗം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി.
ഗ്രൂപ്പ് ഒന്നില്‍ വൈഷ്ണവി ശ്രികുമാറാണ്‌ ഒന്നാം സ്ഥാനം ചലചിത്രഗാനം , കഥപറച്ചില്‍ ഇം ഗ്ലീഷ്- മലയാളം , പൊതുവിഞ്ജാനം എന്നിവയില്‍ ഒന്നാം സ്ഥാനമുള്ള വൈഷ്ണവി 53 പോയിന്റ് നേടി.
ഗ്രൂപ്പ് രണ്‌ടില്‍ കാര്‍ത്തിക ബാലചന്ദ്രന്‍ നാല്‌ ഒന്നാം സ്ഥാനങ്ങളെടെ 51 പോയിറന്റ് നേടി ജേതാവായി.
ഗ്രൂപ്പ് മൂന്നില്‍ ആര്യ ലക്ഷ്മി നാല്‌ ഒന്നാം സ്ഥാനവും 56 പോയിറ്റ്നും നേടി.
ഗ്രൂപ്പ് അഞ്ചില്‍ ശ്രുതിമുരളി അഞ്ച് ഒന്നാം സ്ഥാനവും 52 പോയിന്റും നേടി.

ഒന്നിനൊന്ന് മെച്ചം എന്ന്‌ വിധികര്‍ത്താക്കള്‍ തന്നെ വിശേഷിപ്പിച്ച മത്സരങ്ങള്‍ കൊടുവിലാണ്‌ കലാതിലകം പ്രതിഭാ സ്ഥാനക്കരെ നിശ്ച്ചയികാനായത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ നേരിയ വെത്യാസത്തിലാണ്‌ ആദ്യ മൂന്ന് സ്ഥാനങ്ങളും ഗ്രേഡുകളും നിശ്ചയിക്കപ്പെട്ടത്



നീതു സത്യന്‍



അഭിഷിത്ത് ധര്‍മ്മരാജ്

ഓപ്പണ്‍ ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം

G.C.C രാജ്യങ്ങളിലുള്ള ആള്‍ക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ബഹറിന്‍ കേരളീയ സമാജം ഓപ്പണ്‍ ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 3 തീയതി വരെയാണ് മത്സരം . കൂടുതല്‍ വിവരങ്ങള്‍ ക്ക് സമാജം ഓഫീസുമായി ബന്ധപ്പെടൂക

Wednesday, June 10, 2009

ചാരിറ്റിഫണ്ട് സമാഹരണത്തിന്‍്‌ കേരളീയ സമാജം ' കേരളോത്സവം' ഒരുക്കുന്നു.

പ്രവാസികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ പണം കണ്ടെത്താന്‍ കേരളീയ സമാജം' കേരളേത്സവം' എന്ന പേരില്‍ ചാരിറ്റി ഷോ നടത്തും . അടുത്ത മാസം 9,10 തീയതികളില്‍ സമാജം ആസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍നിന്ന് 5000 ദിനാറോളം (എകദേശം 5,00,000/- IRS) സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമാജം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നില്ല എന്ന തെറ്റിധാരണയുണ്‌ട് എന്ന്‌ പ്രസിഡന്‍റ് പി വി മേഹന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ നിരവധിപേര്‍ക്ക് പല അവസരങ്ങളിലായി അംഗങ്ങളില്‍നിന്ന്‌ പണം പിരിച്ച് സഹായം നല്‍കിയിട്ടുണ്‌ട്. ഇത് സമാജത്തിന്റെ അക്കൗണ്‌ടില്‍ ഉള്‍പ്പെടുത്തിയിട്ടീല്ല. കൂടാതെ കെട്ടിടം പണിമൂലം ഫണ്ടിന്‌ ദൗര്‍ലഭ്യമുണ്‌ടായപ്പോള്‍ സഹായം പരിമിതപ്പെടുത്തി. ഇതെല്ലാമാണ് തെറ്റിദ്ധാരണയുണ്‌ടാക്കിയത്. ഇതിന്‌ പരിഹാരമായാണ് സമാജത്തിന്റെ അക്കൗണ്‌ടില്‍ തന്നെ ചാരിറ്റി ഫണ്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചത്‌. കെ വിജയനാണ് ചാരിറ്റി ഒര്‍ഗ്ഗനൈസിംഗ് കമ്മറ്റി കണ്‍വീനര്‍ . ജനറന്‍ ബോഡി തെരഞ്ഞെടുത്ത മൂന്ന് അംഗങ്ങള്‍ , സമാജം പ്രസിഡന്റ്, ജനറന്‍ സെക്രട്ടറി, ട്രഷറര്‍, മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് ചാരിറ്റി കമ്മിറ്റിയിലുള്ളത്, സമാജം വൈസ് പ്രസിഡന്റ് ആണ് ചാരിറ്റി കമ്മറ്റി കോ ഓര്‍ഡീനേറ്റര്‍.

കേരളേത്സവം ജൂലൈ ഒബതിന്‌ വൈകിട്ട് 7.30 ന്‌ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉത്ഘാടനം ചെയ്യും . 20 കുട്ടികള്‍ പങ്കെടുക്കുന്ന സംഘ നൃത്തത്തിന്‌ ശേഷം പ്രമുഖ പിന്നണി ഗായകന്‍ ബ്രഹ്മാനന്ദന്റ് മകന്‍ രജേഷ് ബ്രഹ്മാനന്ദനും ഏഷ്യാനെറ്റ് ' സ്റ്റാര്‍ സിംഗര്‍ ' ജോതി സേണിയയും നയികുന്ന ഗാനമേളയും ഡേവിഡ് ബെന്നിന്റ് മാജിക്ക് ഷോയുമുണ്‌ട്.

പത്തിന് രാവിലെ 10.30 ന് പ്രസിഡന്‍റ് പി വി മോഹന്‍ കുമാര്‍ പരിപാടി ഉത്ഘാടനം ചെയും .കേരളീയ ഉത്സവാന്തീരീഷത്തെ അതെപടി പനഃസ്‌ഷ്ടിക്കുകയായിരിക്കും രണ്ടാം ദിവസത്തെ പരിപാടികള്‍ . പരിപാടി ആസ്വദിച്ചുതന്നെ കുടുംബസമേതം സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും കേരളീയ നാടന്‍ വിഭവങ്ങള്‍ കഴിക്കാനും കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനും സൗകര്യംനല്‍കും വിധമാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ നാടന്‍ ഉത്പന്നങ്ങളും ഭക്ഷനസാധനങ്ങളടെയും കളിപ്പാട്ടങ്ങളുടെയും സ്റ്റളുകള്‍ക്കൊപ്പം വടംവലി, കബടി, ഉറിയടി, സംഗീതകസേര തുടങ്ങി നിരവധി പരിപാടികളുണ്ട്‌. വള്ളംകളി, കോല്‍കളി, അമ്മകുടം, ഒപ്പന, പക്കമേളം, മാര്‍ഗ്ഗം കളി, പഞ്ചവാദ്യം , തിരുവാതിര, കാവടിയാട്ടം,ഓട്ടന്തുള്ളന്‍, ഗുജറാത്തി ഡാന്‍സ് എന്നിവ അരങ്ങേറും.
ആനപ്പുറത്ത് എഴുന്നള്ളത്ത്, കുടമാറ്റം, ശബ്ദവും വെളിച്ചവും സംയോജിപ്പിച്ച സവിശേഷമായ വേടിക്കെട്ട് എന്നിവയടങ്ങുന്ന മതൃകാ തൃശൂര്‍ പൂരം മറ്റെരാകര്‍ഷണമാണ്‌. പ്രധാന സ്റ്റേജില്‍ ഓരോ ഇനവും അവസാനിച്ചാലുടന്‍ സെന്‍റ്ര്‍ ഹാളില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ അടുത്ത ഇനം തുടങ്ങും . ഒപ്പന മുതല്‍ പഞ്ചവാദ്യം വരെയുള്ള പരിപാടികള്‍ ഇങ്ങനെ ഇടതടവില്ലാതെ ആസ്വദിക്കാം . വിവിധ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുന്ന ബോംബെ ലേലവുമുണ്‌ട് പരിപാടികള്‍ക്ക് വിവിധ അസോസിയേഷനുകളുടെ പിന്തുണ തേടിയിട്ടുണ്‌ട് . എല്ലാവര്‍ക്കും പങ്കെടുക്കാം .
ജനറന്‍ സെക്രട്ടറി എന്‍ കെ മാത്യു, ട്രഷറര്‍ ഫിലിപ്പ് എം വര്‍ഗ്ഗിസ് , മധു മാധവന്‍ ,കെ വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സമാജം വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനേത്ഘാടനം

ബഹറിന്‍ കേരളീയ സമാജം വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനേത്ഘാടനം നാളെ (11 ജുണ്‍ 2009) വൈകിട്ട് 8.00 മണിക്ക് ബഹറീനിലെ പ്രശസ്ത സാമുഹികപ്രവര്‍ത്തക മാര്‍ഗ്രറ്റ ഡയസ് (Head of Action Committee, Migrant workers protection socisty) നിര്‍വഹിക്കുന്നു. പ്രശസ്ത നടന്‍ ശങ്കര്‍ , നടീ വിഷ്ണുപ്രീയ തുടങ്ങിയവര്‍ പങ്കെടുക്കുന്നു . തുടര്‍ന്ന് നിരവധി കലാപരിപാടികളും അരങ്ങേറുന്നു. ഏവര്‍ക്കും സ്വാഗതം

Monday, June 8, 2009

ദേവിജി -ബി കെ എസ് ബാലകലോത്സവം വിഡിയോ ദൃശ്യം .



കൈരളി ചാനലിലെ ഡസേര്‍ട്ട് സ്കാന്‍ എന്ന പരിപാടിയില്‍നിന്നും

Sunday, June 7, 2009

ദേവിജി -ബി കെ എസ് ബാലകലോത്സവം അന്തിമഘട്ടത്തിലേക്ക്

ബഹറിന്‍ കേരളീയ സമാജം ബാലകലേത്സവത്തിലെ കലാതിലകം കലാപ്രതിഭാ സ്ഥാനത്തിനുള്ള മത്സരം വാശിയേറിയ അന്തിമഘട്ടത്തിലേക്ക് .10 ഇനങ്ങളില്‍ മത്സരിച്ച് നാലിനങ്ങളില്‍ ഒന്നാം സ്ഥാനം നേടീയ നീതു സത്യനും നാലിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ഒരു മത്സരം കൂടി ബാക്കിയുള്ള ശ്രുതി മുരളിയുമാണ്‌ കലാതിലക പട്ടത്തിന്‌ മാറ്റുരക്കുന്നത് . നീതു സത്യന്‍ 10 ഇനങ്ങളിന്‍ നിന്ന് 75 പോയിന്റ് നേടി. നീതുവിന്റ് മത്സരങ്ങള്‍ അവസാനിച്ചു.നീതു പങ്കെടുത്ത ആറിനങ്ങളെ കലാതിലകത്തിന്‌ പരിഗണിക്കു. ആറിനങ്ങളിന്‍ 54 പോയിന്റ് നേടി നീതു തന്നെയാണ്‌ മുന്നില്‍ . ശ്രുതി മുരളിക്ക് 44 പോയിന്റ് ഉണ്ട്. നാടന്‍ പാട്ടീല്‍ ശ്രുതിക്ക് ഒന്നാം സ്ഥവും 'എ' ഗ്രഡും ലഭിച്ചാല്‍ ഇരുവര്‍ ക്കും തുല്യ പോയിന്റാവും . അപ്പോള്‍ ഏറ്റവും കൂടുതല്‍ ഒന്നാം സ്ഥാനം ലഭിച്ചകുട്ടീക്ക് കലാതിലകം നല്‍കും . നാലിനങ്ങളില്‍ ഒന്നാം സ്ഥാനമുള്ള ശ്രുതിക്ക് നാടന്‍ പാട്ടീല്‍ കൂടി ഒന്നാം സ്ഥാനം ലഭിച്ചാല്‍ ഈ കുട്ടീ കലാതിലകമണിയും. ഇതേടെ ചൊവ്വാഴ്ച്ച നടക്കുന്ന നാടന്‍ പാട്ട് മത്സരം ഏവരും ഉറ്റുനോകുകയാണ്‌ .ഭരതനാട്യം, കുച്ചിപ്പുടി,മോഹിനിയാട്ടം നാടേടി ന്രത്തം എന്നിവയിലാണ് നീതു ഒന്നാം സ്ഥാനം നേടിയത്.സിനിമാഗാനം, ലളിതഗാനം, മലയാളം കവിതാലാപനം, മാപ്പിള പാട്ട് എന്നിവയിലാണ്‍്‌ ശ്രുതിക്ക് ഒന്നാം സ്ഥാനം .
കലാപ്രതിഭക്ക് വേണ്ടി രംഗത്തുള്ള അഭിഷിത്ത് ധര്‍മ്മരാജനും അരവിന്ദ് കൃഷ്ണനുനാണ്‌ .ആറിങ്ങളില്‍ നിന്ന് 50 പോയിന്റ്റുമായി അഭിഷിത്താണ് മുന്നില്‍ . അഞ്ച് മത്സരങ്ങളില്‍ നിന്ന്‌ അരവിന്ദ് 45 പോയിന്റ് നേടി. അഭിഷിത്തിന്‍്‌ ഇനി മത്സരമില്ല . നാളെ സിനിമാറ്റിക്ക് ഡാന്‍സില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാല്‍ അരവിന്ദാകും മുന്നില്‍ .ഗ്രൂപ്പ് ഒന്നില്‍‍ വൈഷ്ണവി ശ്രീകുമാര്‍ ,രണ്‌ടില്‍ കാര്‍ത്തികാ ബാലചന്ദ്രന്‍ , മൂന്നില്‍ നമ്രത പബാവാസന്‍ എന്നിവര്‍ ഗ്രൂപ്പ് ചാബ്യന്‍ഷിപ്പ് ഉറപ്പിച്ചുകഴിഞ്ഞു. ഗ്രുപ്പ് നാലിലും അഞ്ചിലും നടക്കാനിരിക്കുന്ന മത്സരങ്ങള്‍ വിധിനിര്‍ണ്ണയിക്കും .

ഈ മാസം 12ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി മുഖ്യാതിഥി ആയിരിക്കും . അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, നടന്‍ ശങ്കര്‍, വിഷ്ണുപ്രീയ, എന്നിവര്‍ അതിഥികളായിരിക്കും. ഗള്‍ഫ് മേഘലയിലേ ഏറ്റവു വിപുലമായ കലേല്‍സവമായ നൂപുര 09 ല്‍ 43 ഇനങ്ങളില്‍ 400ഓളം കുട്ടികളാണ് മാറ്റുരച്ചത്.കലാപരിപാടികളുടെ വൈവിധ്യം കൊണ്ടും രക്ഷിതാക്കളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്‌ടും സംഘടനാമികവുകൊണ്‌ടും പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. ഇത്തവണ പരാതികള്‍ പരമാവധി കുറക്കാനായതായി കണ്‍ വീനര്‍ കെ എസ് സജികുമാര്‍ പറഞ്ഞു.

Tuesday, June 2, 2009

കമലാ സുരയ്യയുടെ നിര്യാണത്തില്‍ സമാജം അനുശേചിച്ചു

കമല സുരയ്യയുടെ വേര്‍പാടില്‍ ബഹറിന്‍ കേരളീയ സമാജം യേഗം അനുശേചിച്ചു. ജനറന്‍ സേക്രട്ടറി എന്‍ കെ മാത്യു, സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമീന്‍ , അനിന്‍ വെങ്കോട്, മൊയ്തീന്‍ പാലക്കല്‍ , എസ് വി ബഷീര്‍ , ഫിലിപ്പ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

Monday, June 1, 2009

കമലാ സുരയ്യയുടെ നിര്യാണത്തില്‍ അനുശോചനം

അന്തരിച്ച പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യ ( മാധവികുട്ടി) നിര്യാണത്തില്‍ അനുശോചിച്ചുകൊണ്‍ട് ഇന്ന് രാത്രി 8.30 ന്‍ സമാജം സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ അനുസ്മരണയോഗം നടത്തുന്നു. ഏവരും സംബന്ധിക്കണം എന്ന് സമജം ജനറന്‍ സെക്രട്ടറീ അറിയിച്ചു

Sunday, May 31, 2009

കമലാ സുരയ്യക്ക് ആദരാഞ്ചലികള്‍




മലയാളിയുടെ വായനാലോകത്ത് പുതുവസന്തം തീര്‍ത്ത അന്തരിച്ച എഴുത്തുകാരി കമലാ സുരയ്യക്ക് ആദരാഞ്ചലികള്‍

ശ്രീ രാധാക്രഷ്ണന്‍ കൊടുങ്ങല്ലൂരിന്‌ യാത്രായപ്പ്

പ്രവസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത നാടക സം വിധായകനും നടനും സമാജം മുന്‍ നാടകക്ലബ് കണ്‍ വീനറുമായ ശ്രീ രാധാക്രഷ്ണന്‍ കൊടുങ്ങല്ലൂരിന്‌ സമാജത്തിന്റെ ആഭിമൂഖ്യത്തിലുള്ള യാത്രായപ്പ് സമ്മേളനം ഇന്ന് രാത്രി (31.05.09) 8 മണീക്ക് സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ നടക്കും എല്ലവര്‍ക്കും സ്വാഗതം

Wednesday, May 27, 2009

Soorya Music Festival

The Bahain Keraleeya samajam in association with India Fine Arts Socity Bahrain Produly Presents Soorya Music Festival on 4, 5 & 6 June 2009 at Bahrian kerain keraleeya samajam Diamound Jubilee Hall . all are welcome


June 4 Thusday 8. 00 Pm
Carnatic Vocal Concert- O .S Arun



June 5 Friday 8.00 PM
Carnatic Vocal Cincert- Abhishek Raghuram




June 6 Sunday 8.00 Pm
Duo Vocal Concert- k. Krishnakunar and Bini Krishnakumar







കൈരളി ചാനലിലെ ഡസേര്‍ട്ട് സ്കാന്‍ എന്ന പരിപാടിയില്‍നിന്നും

Monday, May 25, 2009

എം രാജേന്ദ്രന്റ് നിര്യാണത്തില്‍ അനുശോചനം

സമാജാഗമായിരുന്ന ഇ എം രാജേന്ദ്രനന്റ് നിര്യാണത്തില്‍ അനുശോചിച്ച്‌ നാളെ (26.05.09) രാത്രി 8.00 ന്‌ അനുശോചനയോഗം നടത്തുന്നു. രവി പിള്ള ഹാളിലാണ്‌ യോഗം നടക്കുന്നത്‌ എന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു

ഇന്ന് നടക്കനിരുന്ന ബാലകലേത്സവം മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുന്നു

സമാജാംഗമായിരുന്ന ഇ എം രാജേന്ദ്രനന്റ് ആകസ്മിക നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് (25.05.09) നടക്കനിരുന്ന ബാലകലേത്സവം മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് ആറിയിക്കുന്നതാണ്.

Friday, May 22, 2009

മലയാളം ജീവിക്കുന്നു ഈ കുട്ടികളുടെ മനസ്സില്‍

മരിച്ചുപോയ സ്വന്തം മുത്തശ്ശിയെകുറിച്ചുള്ള ഓര്‍മ്മ എട്ടുവയസുകാരനായ വിനീതിനെ കോണ്ടുപോയത് വലിയ ഒരു പ്രപന്ച സത്യത്തിലേക്ക് . വേര്‍പാട് എന്ന കവിത വിനീത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. നിത്യസത്യമാം നോവാണ് വേര്‍പാട് , നിത്യസത്യമാം വാക്കാണ് വേര്‍പാട് .

ഭാഷയുടെ മാത്രമല്ല ഭാവനയുടെയും വിചാരങ്ങളുടെയും ദീപ്തമായ ലോകങ്ങള്‍ പ്രവാസജീവിതത്തിന്റ് വരള്‍ച്ചകള്‍ക്കിടയിലും ബഹറിന്‍ മലയാളികളുടെ കുട്ടികളൂടെ തലമുറ മനസില്‍ സൂക്ഷിക്കുന്നു എന്നതിന്‍ ബഹറീന്‍ കേരളീയ സമാജം ബാലകലേത്സവത്തിലെ കവിതാമത്സരം സാക്ഷിയായി.

ഗ്രൂപ്പ് നാലില്‍ ഒന്നാം സമ്മാനം നേടിയ വിനീത് ജെ നായരുടെ കവിത സ്വന്തം മുത്തശ്ശിക്കുള്ള സ്നേഹസമര്‍പ്പണമാണ്. 2000 ജാനുവരി ഒന്നിനാണ് വിനീതിന്റെ മുത്തശ്ശീ മരിച്ചത്. 11 വര്‍ഷമായി ബഹറിനില്‍ കഴിയുന്ന വിനീതിന്‌ ഹ്രദയബന്ധത്തിന്റെ മരിക്കാത്ത കണ്ണികള്‍ ഇപ്പൊഴുമുണ്ട് അവയോരോന്നും ശ്രദ്ധയോടെ ചേര്‍ത്തുവച്ചാണ്‌ ഈ കുട്ടീ ഓരേ വരിയുമെഴുതിയിരിക്കുന്നത്‌ . ഡി ജഗദീശന്റെയും കലാറാണിയുടെയും മകനാണ്‌ ഈ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി. അമ്മയാണ് വിനീതിനെ കവിതയെഴുതാന്‍ പ്രേരിപ്പിക്കുന്നത്
ഗ്രൂപ്പ് അന്ചില്‍ ഒന്നാം സമ്മാനം നേടിയ നീതു സത്യനും മരിച്ച ആളെകുറിച്ച പ്രീയപ്പെട്ടവരുടെ മരിക്കാത്ത ഓര്‍മ്മകളേ കുറിച്ചാണ്‌ ' കൊഴിഞുപോയ വസന്തകാലം എന്ന കവിതയില്‍ എഴുതുന്നത്.
"ഒരു നല്ല രാവിന്റ് നിലാമഴയില്‍
തീരകടലില്‍ കുളിക്കാന്‍ തുടങ്ങവേ
നിന്നെ സ്നേഹിക്കുവാന്‍ വന്ന മത്സകന്യക
നിന്‍ ജീവന്‍ കവര്‍ന്ന് കടന്നുപോയോ"

എന്ന് ഒടുങ്ങാത്ത കാത്തിരിപ്പിന്റെ വേദന നീതു പകര്‍ത്തുന്നു.കവിത എഴുത്തില്‍ അമ്മ സിനിയാണ് നീതുവുന്റെ കൂട്ട്.കഥ ഉപന്യാസ രചനാമത്സരങ്ങളിലും നീതു പങ്കെടുത്തു. ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും നേടി. മലയാള ഭാഷയുടെയും കേരളീയമായ നന്മകളുടെയും ജീവിത ബന്ധങ്ങളുടെയും പച്ചയായ അനുഭവങ്ങള്‍ ഇല്ലെങ്കിലും അവയെല്ലാം ഈ കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടിവഴി പകര്‍ന്നുകിട്ടിയതായി കവിതകള്‍ തെളീയിക്കുന്നു. ഇത് അവര്‍ ഹ്രദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഭാഷയുമായുള്ള പരിചയകുറവുമൂലം അക്ഷരതെറ്റുകള്‍ ഉണ്ടായുരുന്നു എങ്കിലും ഭാഷയുമയുള്ള അടുപ്പം ഈ കുട്ടികള്‍ കാത്തുസൂക്ഷിക്കുന്നു. മലയാള ഭാഷയിലുള്ള പരിചയകുറവ് കവിതകളിലുണ്‌ടായിരുന്നു എന്നു കവയിത്രി സുല്‍ഫി പറഞ്ഞു.ഭാവനയുണ്‌ട് എങ്കിലും അത്‌ പ്രതിഫലിപ്പിക്കാനുള്ള കഴിവില്ലാഴ്മ മിക്ക രചനകളിലും കണ്‌ടു.ഗദ്യ പദ്യ രൂപത്തിലുള്ള കവിതകളെ വേര്‍ തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ആശയത്തിലൊതുങ്ങാത്ത കവിതയായി മിക്ക രചനകളും മാറി എന്നതാണ് വലിയ ന്യൂനതയായി കണ്‌ടതെന്ന് അവര്‍ പറഞ്ഞു.
എങ്കിലും ഭാഷയോടും കവിതയോടും അവര്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്‌ . ഗ്രഹാതുരമായ ഓര്‍മ്മകളും മനസിലെ മലയാളകാഴ്ച്ചകളും നാടും വീടും ഭാഷയും വിട്ട് ജീവിക്കുന്ന കുട്ടികള്‍ മനസില്‍ സൂക്ഷിക്കുന്നു എന്നുള്ളതുതന്നെ അഭിന്ദനാര്‍ഹമാണ്‌ എന്ന് സുല്‍ഫി അഭിപ്രയപ്പെട്ടു.പ്രതീപ് പുറവങ്കര, രാജഗോപാല്‍ എന്നിവര്‍ വിധിനിര്‍ണ്ണയ സമിതിയില്‍ ഉണ്‌ടായിരുന്നു.

(മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത . ലേഖകന്‍ : കെ കണ്ണന്‍ )

Thursday, May 21, 2009

നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം അലക്സ് കെ പോള്‍ നിര്‍വഹിച്ചു

ബഹറിന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം ഇന്നലെ പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ് കെ പോള്‍ നിര്‍വഹിച്ചു.സമാജം പ്രസിഡന്റ് പി.വി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. മാത്യു, എന്റര്‍റ്റെയിന്മെന്റ് വിഭാഗം സെക്രട്ടറി ദാമു കോറോത്ത്, മ്യൂസിക്ക് ക്ലബിന്റ് കണ്‍വീനര്‍ ജോസ് ഫ്രാന്‍സിസ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു

നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം അലക്സ് കെ പോള്‍ നിര്‍വഹിക്കുന്നു

സൂര്യ ഫെസ്റ്റിവല്‍ ജൂണ്‍ നാലിന്‌ തുടങ്ങും

മനാമ: സൂര്യ സംഗീതോത്സവം ജൂണ്‍ നാലു മുതല്‍ ആറു വരെ ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റിയുടെയും സിനര്‍ജി മിഡില്‍ ഈസ്റ്റിന്റെയും സഹകരണത്തോടെയാണ്‌ മൂന്നുദിവസം നീളുന്ന കര്‍ണാട്ടിക്‌ സംഗീതക്കച്ചേരി ഒരുക്കുന്നത്‌. ആദ്യദിനം കര്‍ണാട്ടിക്‌ സംഗീതജ്ഞന്‍ ഒ.എസ്‌.അരുണിന്റെയും രണ്ടാംദിനം അഭിഷേക്‌രഘുറാമിന്റെയും കച്ചേരി നടക്കും. മൂന്നാംദിനം ബിന്നി കൃഷ്‌ണകുമാര്‍, കെ. കൃഷ്‌ണകുമാര്‍ ദമ്പതിമാരുടെ കച്ചേരിയാണ്‌. കച്ചേരിയില്‍ ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം-വയലിന്‍, അവിടനല്ലൂര്‍ അനില്‍കുമാര്‍ -ഘടം, ബാബു-മൃദംഗം എന്നിവര്‍ അകമ്പടിയേകും. സൂര്യ സ്റ്റേജ്‌ ആന്‍ഡ്‌ ഫിലിം സൊസൈറ്റി ബഹ്‌റൈന്‍ ചാപ്‌റ്ററും കേരള സമാജവും ചേര്‍ന്നാണ്‌ ഇത്തവണ സംഗീതോത്സവം സംഘടിപ്പിക്കുന്നത്‌. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സൂര്യ ബഹ്‌റൈന്‍, 350-ഓളം കലാകാരന്മാരുടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. സംഗീതാസ്വാദകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഇത്തവണ സമാജവുമായി ചേര്‍ന്ന്‌ പരിപാടി നടത്തുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ സൂര്യ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ രാധാകൃഷ്‌ണപിള്ള, സെക്രട്ടറി വര്‍ഗീസ്‌ കാരക്കല്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി.മോഹന്‍കുമാര്‍, സെക്രട്ടറി എം.കെ. മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മധു മാധവന്‍, ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി പ്രസിഡന്റ്‌ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്തു

Monday, May 18, 2009

നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം

ബഹറിന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം ഇന്ന് 18 ,മെയ് 2009 തിങ്കളാഴ്ച്ച രാത്രി 8.30 ന് പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ് കെ പോള്‍ നിര്‍വഹിക്കുന്നു. ഏവര്‍ക്കും സ്വാഗതം ..

Sunday, May 17, 2009

ആര്‍ പി അലക്സാണ്‍ടറുടെ നിര്യാണത്തില്‍ അനുശോചനം

മുന്‍ സമജം പ്രസിഡന്റ് ആര്‍ പി അലക്സാണ്‍ടറുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ സമാജം ഇന്ന്(17.05.09) രാത്രി 8.00 ന്‌ അനുശോചനയോഗം നടത്തും .രവി പിള്ള ഹാളിലാണ്‌ യോഗം നടക്കുന്നത്‌. ഏവരും വന്ന് സംബന്ധിക്കണം എന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Thursday, May 14, 2009

രേഖ മേനോനുമായി മുഖമുഖം

ബഹറിന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 15 മെയ് 2009 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പ്രശസ്ത ടി വി അവതാരകയും ക്വിസ് മാസ്റ്ററുമായ ശ്രീമതി രേഖ മേനോനുമായുള്ള മുഖമുഖം സംഘടിപ്പിക്കുന്നു. എല്ലാ സമാജാംഗങ്ങളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

Tuesday, May 12, 2009

ബാലകലോത്സവം മത്സരഫലങ്ങള്‍




ന്രപുര 2009- ദേവിജി -ബി കെ എസ് ബാലകലോത്സവം മത്സരഫലങ്ങള്‍
Results

Monday, May 11, 2009

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ മുഖാമുഖത്തിറ്റ്നെ വീഡിയോ ദൃശ്യം

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമൂഖ്യത്തില്‍ കൈരളി റ്റിവി എം ടിയും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസുമായി നടത്തിയ മുഖാമുഖത്തിറ്റ്നെ വീഡിയോ ദൃശ്യം



കൈരളി ചാനലിലെ ഡസേര്‍ട്ട് സ്കാന്‍ എന്ന പരിപാടിയില്‍നിന്നും

Saturday, May 9, 2009

ന്രപുര 2009 - കലാമേളക്ക് തിരിതെളിഞ്ഞു

സദസിലേക്കിറങ്ങി, സദസ്യരെകൊണ്ട് പാടിപ്പിച്ച് , ആ പാട്ടുകള്‍ക്ക് തന്റ് വിരലുകളാല്‍ വയലിനില്‍ സം ഗീതം പകര്‍ന്ന് ബാലഭാസ്കര്‍ ന്രപുര 09 ന്‌ അവിസ്മരണീയമായ തുടക്കമിട്ടു. ഒന്നര മാസം കൊണ്ട് 300 ലേറെ കുട്ടീകള്‍ മാറ്റുരക്കുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും വിപുലമായ കലാമേളക്ക് അങ്ങനെ തിരിതെളിഞ്ഞു. കേരളീയ സമാജങ്ങങ്ങളും കുടുംബങ്ങളും നിറഞ്ഞ സദസില്‍ ഭദ്രദീപം കൊളുത്തിയാണ്‌ ബാലഭാസ്ക്കര്‍ ബാലകലേത്സവം ഉത്ഘാടനം ചെയ്തത്. ന്രപുര്‍ 2009 ന്റെ ലോഗോ പ്രകാശനവും പുതുമകള്‍ കൊണ്ട് പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി .പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ദേവ്ജി ഗ്രൂപ്പ് പ്രതിനിധി ജയമോഹന്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു, വൈസ് പ്രസിഡന്റ് കെ ജനാര്‍ദനന്‍ കഴിഞ്ഞ വര്‍ഷത്തെ കലാതിലകം അഖിലാ ദേവദാസ് , കലാപ്രതിഭ നവനീത് ക്രിഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉത്ഘാടന ചടങ്ങിനുശേഷം ബാലഭാസ്കര്‍ അവതരിപ്പിച്ച വയലിന്‍ പരിപടി ഹ്രദ്യമായി. സമാജത്തിലെ കലാകാരന്‍മാരുടെ ന്രത്തവും അരങ്ങേറി.

Friday, May 8, 2009

ബാലകലോത്സവം മത്സരങ്ങളുടെ സമയ വിവരങ്ങള്‍

ന്രപുര 2009- ദേവിജി -ബി കെ എസ് ബാലകലോത്സവം മത്സരങ്ങളുടെ സമയ വിവരങ്ങള്‍ സമാജം വെബ്സൈറ്റില്‍ ലഭ്യമാണ്‌

Events Schedule(Updated 11-10-2009)