ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ മാതൃഭാഷാ പഠന വിഭാഗമായ മലയാള പാഠശാലയുടെ 2017-18 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നാളെ ,മെയ് 22 തിങ്കളാഴ്ച്ച) രാത്രി 8 മണിക്ക് പ്രമുഖവിദ്യാഭ്യാസ വിദഗ്ദനും വ്യക്തിത്വ വികസന പരിശീലകനുമായഡോ.ബി.എസ്.വാരിയർ ഉദ്ഘാടനം ചെയ്യും.'
അറിവിന്റെ അതിരില്ലാത്ത ലോകം കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങളെ സാക്ഷിയാക്കി പാഠശാലയിലെ ആയിരത്തോളം കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഇന്ന് അക്ഷരദീപങ്ങൾ തെളിക്കും. കുട്ടികൾ അവതരിപ്പിക്കുന്ന സംഘ ഗാനങ്ങളും അവതരിപ്പിക്കപ്പെടും.

സമാജവും ഡി.സി.ബുക്സും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്കാരിക ഉത്സവത്തിന്റേയും ഭാഗമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.വിശ്വപ്രസിദ്ധങ്ങളായബാലസാഹിത്യ കൃതികളുടെ മികച്ച ശേഖരമാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വ്യക്തിത്വ വികസനത്തിനും,സർഗ്ഗാത്മകമായകഴിവുകളുടെ വികാസത്തിനും ഉതകുന്ന നിരവധി പുസ്‌തകങ്ങളും മേളയിൽ ലഭ്യമാണെന്നും നാളെ ഇത്തരം പുസ്തകങ്ങൾ വാങ്ങുന്ന കുട്ടികൾക്ക്പ്രത്യേക സൗജന്യം മേളയിൽ ലഭിക്കുന്നതാണെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
No comments:
Post a Comment