ബി കെ എസ്- ഡി സി പുസ്തക - സാഹിത്യോത്സവം 2017 -വിപുലമായ അനുബന്ധ പരിപാടികൾ.
ബഹ്‌റൈൻ കേരളിയ സമാജവും ഡി സി ബുക്‌സും ചേർന്ന് സംഘടിപ്പിക്കുന്ന ബി കെ എസ്- ഡി സി പുസ്തക - സാഹിത്യോത്സവം 2017 നോട് അനുബന്ധിച്ച് സാഹിത്യ സാംസ്‌കാരിക വിദ്യഭ്യാസ സംബന്ധം ആയ വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നു.
മെയ്17 ബുധനാഴ്ച ശ്രീ.ശശി തരൂർ ആണ് ഈ മഹോത്സവം ഉദ്‌ഘാടനം ചെയ്യുന്നത് . തുടർന്ന് ഉള്ള പത്ത് ദിവസങ്ങളിൽ വിപുലം ആയ സാഹിത്യ സാംസ്‌കാരിക പരിപാടികൾ ആണ് ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ചിരിക്കുന്നത് .
19.05.2017 വെള്ളിയാഴ്ച ചെറുകഥ രചനാ മത്സരം നടത്തുന്നു.രാവിലെ പത്ത് മണിമുതൽ മത്സരം ആരംഭിക്കും . വിജയികൾക്ക് ക്യാഷ് പ്രൈസും , സർട്ടിഫിക്കറ്റും , മറ്റു സമ്മാനങ്ങളും നൽകും . പ്രസിദ്ധീകരണ യോഗ്യമായവ ജാലകം ഓണപതിപ്പിൽ പ്രസിദ്ധീകരിക്കും. കൺവീനർ - പ്രസാദ് ചന്ദ്രൻ 36372766 .
20.05.2017 ശനിയാഴ്ച വൈകിട്ട് വിപുലം ആയ സാഹിത്യ ക്വിസ് നടത്തുന്നു.മൂന്ന് പേര് അടങ്ങിയ ടീമിന് പങ്കെടുക്കാവുന്നതാണ് .പ്രത്യക പേരുകളിലും , സംഘടനാ അടിസ്ഥാനത്തിലും പങ്കെടുക്കാം. വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു .കൺവീനർ - അജയ് പി നായർ 39918997 .
23.05.2017 ചൊവാഴ്ച്ച വൈകിട്ട് 7 മണി മുതൽ കരിയർ ഗൈഡൻസ് ക്ലാസ്സും ശില്പശാലയും നടത്തുന്നു.പ്രസിദ്ധ .കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ശ്രീ .ബി.എസ്. വാരിയർ നയിക്കുന്ന ശിൽപ്പശാലയിൽ കുട്ടികൾക്കും രക്ഷകര്താക്കൾക്കും പങ്കെടുക്കാം. കൺവീനേഴ്‌സ് രജനി മേനോൻ 39898050,രേണു ഉണ്ണി 35537781 .
25 .05 .2017 വ്യാഴം ,26 .05 .2017 വെള്ളി എന്നീ ദിവസങ്ങളിൽ വിപുലം ആയ സാഹിത്യ ക്യാമ്പ് നടത്തപ്പെടുന്നു .ശ്രീ മനോജ് കുറൂർ , ഡോക്ടർ കെ എസ് രവികുമാർ എന്നിവർ ആണ് ക്യാമ്പ് നയിക്കുന്നത് . കഥ കവിത നോവൽ നിരൂപണം എന്നീ വിഷയങ്ങൾ ആണ് ക്യാമ്പിൽ കൈകാര്യം ചെയ്യുന്നത് . ക്യാമ്പ് കൺവീനർ ബിജു എം സതീഷ് 36045442 .
എല്ലാ അനുബന്ധ പരിപാടികളുടെയും റെജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ആയി അതാതു ഇവന്റ് കൺവീനർ മാരുമായും രെജിസ്ട്രേഷൻ കമ്മീറ്റി കണ്‍വീനര്‍മാരായ പ്രിയ സുനിൽ 39744981,നിമ്മി റോഷൻ 32052047 എന്നിവരും ആയി ബന്ധപ്പെടേണ്ടതാണ്.
പുസ്ത ഉത്സവത്തോടു അനുബന്ധിച്ചു ആവശ്യം ആയ പുസ്തകങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ സെയിൽസ് പ്രമോഷൻ കമ്മിറ്റി കൺവീനർ അനിൽ പട്ടുവവും ആയി ബന്ധപ്പെടേണ്ടതാണ് . ഡി സലിം ജനറൽ കൺവീനറും ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രെട്ടറി കെ സി ഫിലിപ്പ് കോ ഓർഡിനാറ്റോറും രാജഗോപാൽ ജോയിന്റ് കൺവീനറും ആയ കമ്മിറ്റി ആണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് .പുസ്തകോത്സവം വേദികൾ സന്ദർശിച്ചും, പരമാവധി പുസ്തകങ്ങൾ വാങ്ങിയും , അനുബന്ധ പരിപാടികളിൽ പങ്കെടുത്തതും ഇതൊരു വൻ വിജയം ആക്കി തീർക്കണമെന്ന് സംഘാടകര്‍ അഭ്യർത്ഥിച്ചു.
No comments:
Post a Comment