കേരളീയ സമാജത്തില്‍ അബ്ദുല്‍ കലാം അനുസ്മരണം - Bahrain Keraleeya Samajam

Thursday, July 28, 2016

demo-image

കേരളീയ സമാജത്തില്‍ അബ്ദുല്‍ കലാം അനുസ്മരണം

ഇന്ത്യയുടെ മുന്‍ പ്രസിഡന്‍റും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ ചരമ വാര്‍ഷിക ദിനമായ ഇന്നലെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇന്നലെ കാലത്ത് കുട്ടികളുടെ സമ്മര്‍ ക്യാമ്പായ ‘കളിക്കളത്തി’ലാണ് അനുസ്മരണപരിപാടി നടത്തിയത്. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഡോ.കലാം നടത്തിയ പ്രഭാഷണങ്ങളുടെ വീഡിയോ പ്രര്‍ശിപ്പിച്ചു. അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഒരുക്കി. ക്യാമ്പ് ഡയറക്ടര്‍ ചിക്കൂസ് ശിവന്‍, ശാന്ത രഘു, മനോഹരന്‍ പാവറട്ടി എന്നിവര്‍ സംസാരിച്ചു. സാധാരണ ചുറ്റുപാടില്‍നിന്നും രാജ്യത്തിന്‍െറ പരമോന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്‍െറ വളര്‍ച്ച കഠിനാധ്വാനത്തിന്‍െറ കഥയാണെന്ന് അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തിയവര്‍ പറഞ്ഞു. കലാമിന്‍െറ ഓര്‍മ്മ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഇഛാശക്തിയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.ശുഭ്രവസ്ത്രധാരികളായാണ് കുട്ടികള്‍ അനുസ്മരണചടങ്ങിന് എത്തിയത്. കലാമിന്‍െറ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ഭാരതത്തിന്‍െറ ഭാവി യുവാക്കളിലാണെന്ന് തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ മഹാനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും സമൂഹത്തെ നിരന്തരം കര്‍മോത്സുകരാക്കിയ ശാസ്ത്രജ്ഞന്‍െറ ഓര്‍മ ദിവസമാണിതെന്നും അനുസ്മരണ സന്ദേശത്തില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വീരമണി എന്നിവര്‍ പറഞ്ഞു.

Pages