നൃത്തവും സംഗീതവുമായി കുട്ടികള്‍ സമാജത്തില്‍ ഒത്തുകൂടി - Bahrain Keraleeya Samajam

Wednesday, June 8, 2016

demo-image

നൃത്തവും സംഗീതവുമായി കുട്ടികള്‍ സമാജത്തില്‍ ഒത്തുകൂടി

കേരളീയ സമാജം അംഗങ്ങളുടെ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടത്തൊനും പ്രോത്സാഹിപ്പിക്കാനുമായി കലാവിഭാഗത്തിനു കീഴില്‍ ‘ആടാം പാടാം’ എന്ന പരിപാടി നടത്തി. 30ല്‍ പരം കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളോടെ കഴിഞ്ഞ മാസമാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. എം.എം.രാമചന്ദ്രന്‍ ഹാളിലാണ് കഴിഞ്ഞ ദിവസത്തെ പരിപാടി അരങ്ങേറിയത്. സിനിമാഗാനങ്ങള്‍,നൃത്തം, മോണോ ആക്ട്, മിമിക്രി, സ്കിറ്റ് , നാടന്‍പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ജൂണ്‍ മാസത്തില്‍ ജനിച്ച കുട്ടികളുടെ ജന്‍മദിനാഘോഷവും നടന്നു. കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, കണ്‍വീനര്‍ എം.എന്‍.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Pages