കലയും സാഹിത്യവും സംഗീതവും നിറഞ്ഞു നില്ക്കുന്ന സാംസ്കാരിക കലാക്ഷേത്രമായ ബഹ്റൈൻ കേരളീയ സമാജത്തിൽ കായിക രംഗവും സജീവമാകുന്നു . സമാജം അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഇത്തരം കായിക മത്സരങ്ങൾ വീറോടെയും വാശിയോടെയുമാണ് അംഗങ്ങൾ പങ്കെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷത്തെ കായിക മത്സരവും ഒരു വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് സമാജത്തില്‍ പുരോഗമിക്കുന്നത്. കായിക മത്സരം മാനസീക ഉല്ലാസത്തിന് ഉതകുന്നുവെന്നത് സമാജം പ്രസിഡന്റ് ജി കെ നായര്‍ ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍ അഭിപ്രായപെട്ടു.
അഞ്ചു ഗ്രൂപ്പ്കളായി തരം തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏകദേശം 500 ഓളം അംഗങ്ങൾ ആണ് ഓരോ ടീമിലും ഉള്പെടുന്നത് എന്ന് കായിക മേളയുടെ കണ്‍വീനർ ബിനോജ് മാത്യു അറിയിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ , കബഡി, വടംവലി മറ്റു ഔട്ട് ഡോർ ഇന്റൊർ ഗയിംസുകൾ തുടങ്ങി യവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കായിക മാമാങ്കത്തിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായി അംഗത്വ നമ്പര്‍ ഉറപ്പു വരുത്തുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായുള്ള കൌണ്ടറുകൾ സമാജത്തിൽ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഗിരീഷ് ടി.ജെ- റെഡ് ആരോസ് (റോള്‍ 0&4), ഹരീഷ് മേനോന്-യെല്ലോ വാരിയേര്‍സ് (റോള്‍1&4), മനോഹരന് പാവറട്ടി– ഗ്രീന്‍ റൈഡേര്‍സ് (റോള്‍2&5), മുരളീധർ തമ്പാൽ - ഓറഞ്ച് റൈഫിള്‍സ് (റോള്‍ 6&9), ജഗദീഷ് ശിവൻ-ബ്ലൂ സ്പ്രിന്റെര്സ് (റോള്‍7&8),
ഇവരാണ് ഓരോ ടീമിനെയും നയിക്കുവാനായി അമരത്തുള്ളത്. അത് പോലെ തന്നെ ഓരോ ടീമിനും നാല് വൈസ് ക്യാപ്റ്റന്‍ മാരെയും തിരഞ്ഞെ ടുത്തിട്ടുണ്ട്. അംഗങ്ങള്‍ ഓരോ ടീമിനൊപ്പം അണി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും മത്സരിക്കുവാനും റോള്‍ നമ്പര്‍ ഉറപ്പു വരുത്തുവാനും താത്പര്യപ്പെടുന്നു. ഈ മഹാ കായിക മാമാങ്കത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അജേഷ്നായർ, 39189654, ബിനോജ് മാത്യു 36665376, എന്നിവരെ വിളിക്കാവുന്നതാണ്.
No comments:
Post a Comment