;ബഹ്റൈന്‍ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ ഔചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 6.30ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. ഭവന മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സാമി അബ്ദുല്ല ബുഹാസ വിശിഷ്ടാതിഥിയായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഗായകരായ വിധു പ്രതാപ്, അനിത എസ്. എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിയും 40ഓളം സമാജം അംഗങ്ങള്‍ അണിനിരക്കുന്ന ഫ്യൂഷന്‍ കാര്‍ണിവെലും അരങ്ങേറും.പുതിയ കമ്മിറ്റിയുടെ കീഴില്‍ പുതുമയാര്‍ന്ന നിരവധി പരിപാടികള്‍ ആവിഷകരിക്കുമെന്ന് പ്രസിഡന്റ് കെ. ജനാര്ദനന് പറഞ്ഞു. സമാജം അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കലാ, കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക. നോര്‍ക്ക റൂട്ട്സിന്‍െറ പ്രവര്‍ത്തനം, മലയാളം മിഷന്‍െറ പുതിയ പാഠ്യ പദ്ധതി പ്രകാരം പാഠശാലയുടെ പരിഷ്കരണം തുടങ്ങിയ കേരള സര്‍ക്കാരിന്‍െറ പദ്ധതികള്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകും.
നോര്‍ക്കയുടെ ഇന്‍ഷൂറന്‍സ്് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സാധാരണ പ്രവാസികളെയും പങ്കാളികളാക്കുന്നതിന് ലേബര്‍ ക്യാമ്പുകളില്‍ ബോധവത്കരണം നടത്തും. മലയാളം പാഠശാലയില്‍ 800ഓളം വിദ്യാര്‍ഥികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്ളാസ് ഈമാസം 29ന് ആരംഭിക്കും. അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് കേരള സര്‍ക്കാരിന്‍െറ ഉദ്യോഗസ്ഥര്‍ ഈമാസം 18ന് ബഹ്റൈനില്‍ എത്തും. മറ്റു സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികള്‍ കോര്‍ത്തിണക്കി നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പരിപാടി സംഘടിപ്പിക്കും. സമാജം കോമ്പൗണ്ട് ഔ്ഡോര്‍ ഗെയിമുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ പുന:സംവിധാനം ചെയ്യും. രാജ്യാന്തര വോളിബാള്‍ മത്സരം സംഘടിപ്പിക്കും
സമാജം പരിപാടികള്‍ മറ്റ് പരിപാടകളുമായി കൂടിക്കലരാതിരിക്കാന്‍ വാര്‍ഷിക കലണ്ടര്‍ രൂപപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടെന്ന് സെക്രട്ടറി പ്രിന്‍സ് നടരാജന് പറഞ്ഞു. ലൈബ്രറി വിപുലീകരണവും പദ്ധതിയിലുണ്ട്. കുട്ടികള്‍ക്ക് പ്രത്യേക നാടക കളരിയും കേരളോത്സവത്തോടനുബന്ധിച്ച് കായിക പരിപാടികളും സംഘടിപ്പിക്കും. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലും അജണ്ടയിലുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേരളത്തില്‍നിന്നുള്ള പ്രഗല്ഭരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍ നടത്താനും പദ്ധതിയുണ്ട്. സമാജത്തില്‍ ഇപ്പോള്‍ 1500ഓളം അംഗങ്ങളുണ്ട്. പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ നിയമ തടസ്സങ്ങളുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി ഭാരവാഹികള്‍ വ്യക്തമാക്കി.ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അംഗത്വത്തില്‍ ഒഴിവ് വരുമ്പോള്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് എം.എം. മാത്യൂ, അസി. സെക്രട്ടറി എം. ശശിധരന്, എ.സി.എ. ബക്കര്‍, സജി മാര്‍ക്കോസ്, ശിവകുമാര്‍ കൊല്ലറോത്ത്, കെ. ശ്രീകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Thursday, April 11, 2013

സമാജം പുതിയ ഭരണസമതി പ്രവര്‍ത്തന ഉദ്ഘാടനം നാളെ
Tags
# സമാജം ഭരണ സമിതി 2013
Share This
About ബഹറിന്‍ കേരളീയ സമാജം
പുസ്തക പ്രകാശനം
ബഹറിന്‍ കേരളീയ സമാജംJan 04, 2015"സമാപന സമ്മേളനം" & മെംബേർസ് നൈറ്റ്
ബഹറിന്‍ കേരളീയ സമാജംMar 27, 2014ബി കെ എസ്സ് ഡി സി ബുക്സ് അന്തര്‍ദേശീയ പുസ്തക മേളയോടനുബന്ധിച്ച് പാവനാടകങ്ങള്‍ അരങ്ങേറുന്നു
ബഹറിന്‍ കേരളീയ സമാജംMar 02, 2014
Tags:
സമാജം ഭരണ സമിതി 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment