ബഹ്‌റൈന്‍: കേരളീയസമാജം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ ആദ്യമായി ഏറ്റവും നല്ല കുടുംബിനിയെ തിരഞ്ഞെടുക്കുന്നു.ഒരു മാസം നീണ്ടുനില്‍ക്കുന്ന മത്സരത്തിലെ വിജയിയെ 'മഹിളാരത്‌നം-2009' ആയി പ്രഖ്യാപിക്കും. വിവാഹിതയായ ഏതൊരു മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.ഇതിന് മുന്നോടിയായി മഹിളാരത്‌നം-2009ന്റെ ലോഗോ മത്സരം സംഘടിപ്പിക്കുന്നു.ഈ മത്സരത്തില്‍ സ്ത്രീപുരുഷഭേദമെന്യേ പങ്കെടുക്കാവുന്നതാണ്.ലോഗോയുടെ ഉള്ളടക്കം സ്ത്രീ നേതൃത്വപാടവമുള്ളവളും യഥാര്‍ഥ കുടുംബിനിയും വാക്ചാതുര്യമുള്ളവളും കലാപരമായി കഴിവുള്ളവളും. ലോഗോ വരയേ്ക്കണ്ടത് എ-4 പേപ്പറിലായിരിക്കണം.ഒന്നാം സ്ഥാനം നേടുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നതാണ്. ലോഗോ സമാജം ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 14.കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ഓഫീസ്: 17251878 എന്ന നമ്പറുമായോ 39804013 (മോഹിനി തോമസ്) എന്ന നമ്പറിലോ ബന്ധപ്പെടാം.
Friday, November 13, 2009
കേരളീയ സമാജം മാതൃകാ കുടുംബിനിയെ തിരഞ്ഞെടുക്കുന്നു
Tags
# 2009
# മഹിളാരത്‌നം -2009
# വനിതാ വിഭാഗം
Share This
About ബഹറിന്‍ കേരളീയ സമാജം
വനിതാ വിഭാഗം
Tags:
2009,
മഹിളാരത്‌നം -2009,
വനിതാ വിഭാഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment