ചിങ്ങപുലരി 2009 ആഘോഷപരിപാടികള്‍ക്ക് കൊടിയിറങ്ങി. - Bahrain Keraleeya Samajam

Breaking

Tuesday, September 1, 2009

ചിങ്ങപുലരി 2009 ആഘോഷപരിപാടികള്‍ക്ക് കൊടിയിറങ്ങി.

ബഹറിന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികള്‍ക്ക് ബഹറിനിലെ മലയാളിസമൂഹത്തിന്റെ നിറഞ്ഞ സദസ്. സമാജം അംഗങ്ങള്‍ അല്ലത്തവരടക്കം കുടുംബസമേതമാണ്‌ ഓരോദിവസത്തെയും പരിപാടിക്കെത്തിയത്. ഇത്തവണത്തെ ഓണാഘോഷത്തില്‍ എല്ലാ മലയാളികളുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള സമാജം ഭരണസമിതിയുടെ ശ്രമം വിജയത്തിലെത്തിയതിന്റെ തെളിവാണ്‌ ബഹറിനിലെ പലഭാഗത്തുനിന്നുമുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളുടെ സാനിധ്യം . പരിപാടികളുടെ ഉയര്‍ന്ന നിലവാരവും ചിട്ടയായ നടത്തിപ്പും ശ്രദ്ധ പിടിച്ചുപറ്റി.
കേരളീയ നാടന്‍ കലകള്‍ അതിന്റെ തനിമയിലും മേന്മയിലും അവതരിപ്പിക്കാന്‍ കഴിയുന്ന കലാകാരന്‍മാരുടെ വലിയ ഒരു കൂട്ടായ്മയെ ക്രീയാത്മകമായി സംഘടിപ്പിക്കുകയും ആസ്വാദകര്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്തു എന്നതാണ്‌ ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത. നാട്ടീല്‍ യുവജനേത്സവവേദികളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ‍ മാത്രം പ്രത്യക്ഷപ്പെടുന്ന ' വംശനാശം സംഭവിച്ച ' കലകള്‍ പ്രവാസത്തിന്റെ പരിമിതികള്‍ മറികടന്ന് ഓണാഘോഷവേദിയിലെത്തി.കാക്കാരിശ്ശി നാടകം, വില്ലടീച്ചാന്‍ പാട്ട്, ഓട്ടന്തുള്ളല്‍, പഞ്ചവാദ്യം തുടങ്ങിയവയുടെ അവതരണം ശ്രദ്ധേയമായി. ഇതോടൊപ്പം ശാസ്ത്രീയ ന്യത്തത്തിന്റെയും സംഗീതത്തിന്റെയും ചിട്ടയില്‍ പ്രത്യേകമായി സംവിധാനം ചെയ്ത കുട്ടികളുടെയും സ്ത്രീകളുടെയും രംഗാവിഷ്കാരങ്ങള്‍ക്കും ന്യത്ത പരിപാടികള്‍ക്കും വലിയ ആസ്വാദക സദസുണ്‌ടായി. ഒരു മാസത്തെ റിഹേഴ്സലിന്റെയും ഒരുക്കങ്ങളുടെയും ഉറച്ച ആത്മവിശ്വാസം ഓരോ പരിപാടിയെയും ഒന്നിനൊന്നു മെച്ചമാക്കി.
ഇത്തവണ ഏറ്റവും കൂടുതല്‍ പോര്‍ കണ്‌ട പരിപാടികളിലൊന്ന് ' സോപ്പ് ചീപ്പ് കണ്ണാടി ' എന്ന നാടകമാണ്‌ . ആഘോഷത്തിന്‌ ഇരട്ടീ മധുരം പകര്‍ന്ന് വെള്ളിയാഴ്ച്ച തിരുവാതിര, പൂക്കളം, പായസമേള മത്സരങ്ങള്‍ നടന്നു. പായസമേളയില്‍ നിര്‍മ്മല ജോസഫ് ഒന്നാം സ്ഥാനവും , അനു മനോജ് രണ്‌ടാം സ്ഥാനവും , ലളിതാ മുകുന്ദന്‍ മൂന്നാം സ്ഥാനവും നേടി. തിരുവാതിരകളിയില്‍ പൂജാ ഉണ്ണി ക്യഷ്ണനും സംഘവും ഒന്നാം സ്ഥാനവും ജയശ്രീ, മോന്‍സി യോശുദാസ് എന്നിവരുടെ നേത്യത്വത്തിലൂള്ള ടീമുകള്‍ രണ്‌ടാം സ്ഥാനവും നേടി. പൂക്കള മത്സരത്തില്‍ ലത, ഷീബ ടീം ഒന്നാം സ്ഥാനവും , കണ്ണു ര്‍ ജില്ലാ പ്രവാസി അസോസിയേഷന്‍ രണ്‌ടാം സ്ഥാനവും തങ്കനക്ക ഡാന്‍സ് റ്റിം മൂന്നാം സ്ഥാനവും നേടി. ഭരത്ശ്രീ രാധാക്യഷ്ണന്‍ സംവിധാനം ചെയ്ത 40 ലേറെ കുട്ടീകള്‍ അവതരിപ്പിച്ച ' ഓര്‍മ്മയിലെ ഓണം ' പ്രേമന്‍ ചാലക്കുടീ സം വിധാനം ചെയ്ത സംഗന്യത്തം എന്നിവയും വെള്ളിയാഴ്ച്ച നടന്നു. വിന്‍സ്ന്റ് കൊടുങ്ങല്ലൂര്‍ സം വിധാനം ചെയ്ത വാമനന്റെ ഉയരം എന്ന നാടകത്തേടെ ആഘോഷത്തിന്റെ ആദ്യഭാഗത്തിന്‌ തിരശീല വീണു.ഓണസദ്യ സപ്തംബര്‍ 11 ന്‌ ആണ്‌.

No comments:

Pages