Pages

Wednesday, September 29, 2010

അഭിനേതാക്കളെ തെരഞ്ഞെടുത്തു

ബഹ്‌റൈന്‍ കേരളീയ സമാജം സിനിമാ ക്ലബ് നിര്‍മിക്കുന്ന അഞ്ച് ഹ്രസ്വ ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുത്തു. പരിപാടിയില്‍ 200ഓളം പേര്‍ പങ്കെടുത്തു. 30ഓളം കുട്ടികളും പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിയാതെപോയവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.സമാജം ഭാരവാഹികള്‍, കലാവിഭാഗം സെക്രട്ടറി സജി കുടശനാട്എന്നിവര്‍ സംബന്ധിച്ചു. ക്ലബ് കണ്‍വീനറും ചലച്ചിത്ര സംവിധായകനുമായ അജിത്‌നായരും മറ്റു അഞ്ചു ചിത്രങ്ങളുടെ സംവിധായകരും ചേര്‍ന്നാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തത്.




Sunday, September 26, 2010

Singers to star at academy opening

A PERFORMANCE by two Indian singers will take place on the sidelines of the opening of the Bahrain branch of an Indian theatre academy next weekend.
Indian reality show Idea Star Singer winner Vivekandan and playback singer Sheela Mani will both perform as part of the entertainment programme that is being held to mark the opening of the Extension Centre of the Kerala Sangeet Natak Academy at the Bahrain Keraleeya Samajam (BKS), Segaiya.
It will be the first such centre to be established outside India. Academy president and Keralite film actor Mukesh and secretary C Ravunni will open it during a ceremony at the BKS at 7pm on Friday, October 1.
Chief guest will be Indian Ambassador Dr George Joseph.
"Setting up such a centre will open numerous avenues for the artistes in Bahrain and it ill also open a channel of communication and exchange between artistes in both the countries," said BKS president P V Radhakrishna Pillai.
"We look forward to bringing capable and talented artistes from there as well as sending some of Bahrain's best across to the academy."
The event will also feature a reception to honour UAE-based DM Healthcare and India-based Malabar Institute of Medical Sciences founder and chairman Dr Azad Moopen who won this year's Pravasi Bhartiya Samman Award, the highest award given to overseas Indians.
The academy is also setting up an affiliation for all Malayalee associations worldwide and the Samajam has already registered, said Mr Pillai.
The ceremony and concert are open to all to attend.

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരാന്‍ സുകുമാര്‍ അഴീക്കോട്.

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരാന്‍ സുകുമാര്‍ അഴീക്കോട്. ഇത്തവണത്തെ സമാജം സാഹിത്യ പുരസ്‌കാരം സ്വീകരിക്കാനാണ് അഴീക്കോടെത്തുന്നത്. അടുത്ത മാസം നടക്കുന്ന നവരാത്രിയാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗായകരായ പി. ജയചന്ദ്രനും ഗായത്രിയുമുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയചന്ദ്രന്‍ ബഹ്‌റൈനില്‍ ഗാനമേളയ്‌ക്കെത്തുന്നത്. വിദ്യാരംഭത്തില്‍ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി വിവരമറിയിക്കണമെന്നും അംഗങ്ങളല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് കുട്ടികളെയാണ് എഴുത്തിനിരുത്തുന്നത്.

നവരാത്രിയാഘോഷത്തിന്റെ ആദ്യദിനമായ ഒക്ടോബര്‍ 14-ന് രാത്രി 7.30-ന് പി. ജയചന്ദ്രനും ഗായത്രിയും നയിക്കുന്ന ഗാനമേള. പരിപാടിക്ക് എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുമെന്നും എന്നാല്‍ സമാജാംഗങ്ങള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ 15-ന് രാത്രി 7.30-ന് സമാജം സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, സുകുമാര്‍ അഴീക്കോടിന് സമ്മാനിക്കും. തുടര്‍ന്ന് സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ശ്രുതിലയം ഫ്യൂഷന്‍ സംഗീതപരിപാടി അരങ്ങേറും. ഒക്ടോബര്‍ 16-ന് വൈകിട്ട് 7.30-ന് അഴീക്കോടുമായി അഭിമുഖം. തുടര്‍ന്ന് നൂറോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടി.
ഒക്ടോബര്‍ 17-ന് വിജയദശമി ദിനത്തില്‍ വെളുപ്പിന് അഞ്ച് മുതല്‍ അഴീക്കോട് കുട്ടികളെ എഴുത്തിനിരുത്തും. വാര്‍ത്താസമ്മേളനത്തില്‍ സമാജം ഭാരവാഹികളായ എന്‍.കെ. വീരമണി, അബ്ദുല്‍ റഹിമാന്‍, സജുകുമാര്‍, ഗിരീഷ്, സജു കുടശ്ശനാട് എന്നിവരും പങ്കെടുത്തു.

Friday, September 24, 2010

കേരളീയ സമാജം നവരാത്രി മഹോത്സവം ഒക്ടോബര്‍ 14 മുതല്‍

ബഹ്‌റൈന്‍ കേരളീയ സമാജം ഒക്ടോബര്‍ 14 മുതല്‍ 17 വരെ നവരാത്രി മഹോത്സവം സംഘടിപ്പിക്കും. സുകുമാര്‍ അഴീക്കോടിന് മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2010 ലെ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം ഇതോടൊപ്പം സമ്മാനിക്കും. വിജയദശമി ദിനത്തില്‍ സുകുമാര്‍ അഴീക്കോട് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കും. പിന്നണി ഗായകരായ പി ജയചന്ദ്രന്‍, ഗായത്രി എന്നിവരുടെ ഗാനമേള, സുകുമാര്‍ അഴീക്കോടുമായുള്ള മുഖാമുഖം, സമാജം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ശ്രുതിലയം, വിവിധ നൃത്തപരിപാടികള്‍ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളീയ സമാജം സാഹിത്യപുരസ്‌കാരം സുകുമാര്‍ അഴീക്കോടിന് ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ് ജോസഫ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ശ്രുതിലയം ഫ്യൂഷന്‍ സംഗീതപരിപാടിയും ഇതോടനുബന്ധിച്ചുണ്ടാകും.
വിജയദശമി ദിനമായ 17ന് രാവിലെ അഞ്ചുമുതല്‍ സുകുമാര്‍ അഴീക്കോട് കുട്ടികളെ എഴുത്തിനിരുത്തും.
ബഹ്‌റൈനു പുറമെ ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നും കുരുന്നുകള്‍ എത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് കുട്ടികള്‍ക്കാണ് അവസരം. അഞ്ചു ദിനാറാണ് രജിസ്‌ട്രേഷന്‍ ഫീസ്. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സമാജം ജനറല്‍ സെക്രട്ടറിയമായോ മലയാളം പാഠശാലാ കണ്‍വീനര്‍ ഹരികൃഷ്ണനുമായോ ബന്ധപ്പെടണം. സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍, ട്രഷറര്‍ സജുകുമാര്‍ തുടങ്ങിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഫോട്ടോഗ്രാഫി പരിശീലനക്ലാസ്

ബഹ്‌റൈന്‍ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിമാസ ഫോട്ടോഗ്രാഫി പരിശീലനത്തിന്റെ മൂന്നാംഘട്ട ക്ലാസ് 24 വെള്ളിയാഴ്ച നടക്കും. വൈകിട്ട് ആറുമുതല്‍ 8.30 വരെ സമാജം ഹാളിലാണ് ക്ലാസ്. പരിശീലനക്ലാസില്‍ ബഹ്‌റൈനില്‍നിന്നും സൗദിയില്‍നിന്നുമായി ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള നൂറിലധികം പേര്‍ പങ്കെടുക്കും. ആദ്യക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. എല്ലാമാസവും വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ഔട്ട്‌ഡോര്‍ ട്രിപ്പുകളും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ ആഷ്‌ട്രോണമി ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ മാസ്റ്റര്‍ ജാത്വിന്‍ പ്രേംജിത്തിനെ അനുമോദിക്കും.

സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷനാകും. സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ബിജു എം സതീഷ് എന്നിവര്‍ സംസാരിക്കും. സജി ആന്റണി, ജോര്‍ജ് മാത്യു, മുഹമ്മദ് ത്വാക്കി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. പരിശീലനം സൗജന്യമാണ്. എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരിക്കും. കെ ഡി മാത്യൂസ് കണ്‍വീനറായും ലിനേന്ദ്രന്‍ ആലക്കല്‍, റെജി പുന്നോലി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവരങ്ങള്‍ക്ക്: കെ ഡി മാത്യൂസ് (39884383), ബാജി ഓടംവേലി (39258308) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Musical and literary event at Samajam

A FOUR-DAY musical and literary programme is being lined up next month by the Bahrain Keraleeya Samajam (BKS).

It will run from October 14 to 17 and the first night will feature performances by two well-known Indian singers, Jaya Chandran and Miss Gayadri from 7.30pm.

A literary awards ceremony will then take place on October 15, also at 7.30pm, during which Indian Ambassador Dr George Joseph will present Indian writer Dr Sukumar Azhikode with an award for his achievements.

On October 16, again at 7.30pm, Dr Azhikode will hold an interactive literary session, introducing participants to different literary styles.

The four-day event will end with a ceremony at 5am on October 17, during which Dr Azhikode will introduce young children to the world of education during the traditional Vidyarambham ceremony.

Tuesday, September 21, 2010

Searching Actors & Actresses for Short Films_BKS Cinema Club

Walk-in Audition/ Screen Test for BKS Short Films.

Bahrain Keraleeya Samajam Cinema Club is conducting a walk-in screen test for experienced and fresh actors in Bahrain. Selected candidates will be casted for various roles in their forthcoming project of 5 short films which will be shot in Bahrain. All the selected cast will be groomed in a two days workshop conducted by Well known movie directors from India.

Interested candidates( from the age group - 4 yrs to 40 yrs ) are requested to walk-in to Bahrain Keraleeya Samajam on Friday 24th September 2010 at 3 pm with a detailed profile and two full size photographs.








സ്വിച്ച് ഓണ്‍ചെയ്തു

ബഹ്‌റൈന്‍ കേരളീയ സമാജം സിനിമാ ക്ലബ് ഡിസംബറില്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ അഞ്ച് ചിത്രങ്ങളിലൊന്നായ ഹാജയുടെ സ്വിച്ച് ഓണ്‍ കര്‍മം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയ്കുമാര്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, കലാവിഭാഗം സെക്രട്ടറി സജി കുടശനാട്, സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് എന്നിവര്‍ സംബന്ധിച്ചു. സ്‌ക്രീന്‍ ക്രാഫ്റ്റ് പ്രൊഡക്ഷന്‍ ടീം നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം പ്രവീണ്‍ നായരും ഛായാഗ്രഹണം ഫുഹാദ് കണ്ണൂരുമാണ്.

ബഹറിന്‍ സാഹിത്യ ക്യാമ്പ് സമാപിച്ചു

ബഹറിന്‍ കേരളീയ സമാജം സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് നടത്തിയ ത്രിദിന സാഹിത്യ ശില്പ ശാല സമാപിച്ചു . ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ചു നടന്ന ക്യാമ്പില്‍ വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ പ്രതിഭകള്‍ പങ്കെടുത് . ഗൌരവമായ കഥ , നോവല്‍ ചര്‍ച്ചകള്‍, അംഗങ്ങളുടെ കഥ വായന, അതിനെ അടിസ്ഥാനമാക്കിയുള്ള കഥ ചര്‍ച്ചകള്‍, ഭാഷ സാഹിത്യ കളാസുകള്‍ എഴുത്തിന്റെ നൂതന സങ്കേതങ്ങളെ കുറിച്ചുള്ള സംവാദങ്ങള്‍ എന്നിവകൊണ്ട് ക്യാമ്പ് സജ്ജീവമായിരുന്നു.
ക്യംപിനായി എത്തിയ അംഗങ്ങലക്ക് ബഹറിനിലെ വിവിധ കുടുംബങ്ങള്‍ ആഥിതെയമരുളി. എം മുകുന്ദന്‍, ഡോ കെ എസ് രവികുമാര്‍, കെ പി രാമാനുണ്ണി പുരുഷന്‍ കടലുണ്ടി എന്നിവര്‍ ക്യാമ്പിനെ നയിച്ചു. ആട് ജീവിതം എന്ന ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലിലെ കേന്ദ്ര കഥപത്രത്തിന് ബെന്യാമിന്‍ ആസ്പദമാക്കിയ നജീബ് ക്യാമ്പിന്റെ അവസാന ദിവസം പങ്കെടുത്തു

സമാപന സമ്മേളനത്തില്‍ ബഹറിന്‍ കേരള സമാജം പ്രസിഡണ്ട്‌ പി വി രാധകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.ലോക മലയാളി സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ ബഹറിന്‍ കേരളീയ സമാജം സജ്ജമാണെന്ന് പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു .. നിലവാരം കൊണ്ടും സംഘാടനം കൊണ്ട് ക്യാമ്പ് നാട്ടിലെ പല ക്യംപുകലെക്കാള്‍ മികച്ചതായെന്നു എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു .ക്യാമ്പില്‍ പങ്കെടുതവരുറെ രചനകള്‍ അക്കാദമി സമജവുമായി ചേര്‍ന്ന് പ്രസിധികരിക്കും എന്ന് പുരുഷന്‍ കടലുണ്ടി അറിയിച്ചു. ഭാഷയുടെ ലോകത്തെ ഇനിയുള്ള യാത്രകള്‍ക്ക് ഈ ക്യാമ്പ് തീര്‍ച്ചയായും ഉപകരിക്കും എന്ന് കെ എസ് രവികുമാര്‍ അഭിപ്രായപെട്ടു . ക്യാമ്പിലെ രചനകള്‍ പ്രവാസ എഴുത്തിന്റെ വാഗ്ദാനങ്ങള്‍ ആണെന്ന് കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു .
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കേരള സാഹിത്യ അക്കാദമി സെര്‍തിഫികാട്ടുകള്‍ നല്‍കി . എം മുകുന്ദന്‍. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി, കെ എസ് രവികുമാര്‍ എന്നിവരെ സമാജം മോമെന്ടോ നല്‍കി ആദരിച്ചു .
യോഗത്തില്‍ സമാജം സെക്രട്ടറി എന്‍ കെ വീരമണി സ്വാഗതവും അസിസ്ടന്റ്റ് സെക്രട്ടറി എ കണ്ണന്‍ നന്ദിയും പറഞ്ഞു

Saturday, September 11, 2010

കേരളീയ സമാജം സമ്മര്‍ക്യാമ്പ് സമാപിച്ചു

ബഹ്‌റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് സമാജത്തില്‍ നടന്നു. 150 ല്‍പരം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ പ്രശസ്ത അധ്യാപകന്‍ ഭാസ്‌കര പൊതുവാള്‍, പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ജിജോയി, സമാജം അംഗം മോഹിനിതോമസ് എന്നിവര്‍ നേതൃത്വം നല്‍കി. സമാപനചടങ്ങില്‍ സാഹിത്യകാരന്‍ എം മുകുന്ദന്‍ മുഖ്യാതിഥിയായിരുന്നു.

Thursday, September 9, 2010

ജി.സി.സി. സാഹിത്യ ശില്‍പ്പശാല ഇന്നുമുതല്‍

ബഹ്‌റൈന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ജിസിസി സാഹിത്യ ശില്‍പ്പശാലക്ക് ഇന്ന് തുടക്കമാകുന്നു. രാത്രി 7.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷനാകും. പ്രശസ്ത സാഹിത്യനിരൂപകന്‍ ഡോ. കെ എസ് രവികുമാറാണ് ക്യാമ്പ് ഡയറക്ടര്‍. എം മുകുന്ദന്‍ മുഴുവന്‍ സമയവും ക്യാമ്പിലുണ്ടാകും. പുരുഷന്‍ കടലുണ്ടി, കെ പി രാമനുണ്ണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളവതരിപ്പിക്കും. വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ആദ്യ സെഷനില്‍ കഥാ രചനാനുഭവം എ വിഷയത്തില്‍ എം മുകുന്ദന്‍ ക്ലാസെടുക്കും. മലയാള ചെറുകഥാചരിത്രം, ചെറുകഥയുടെ രൂപഘടന, നോവല്‍ എന്ന സാഹിത്യരൂപം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കവികളുടെ കൂട്ടായ്മ, അംഗങ്ങളുടെ കഥാവതരണം, നോവല്‍ ചര്‍ച്ച തുടങ്ങിയവയുമുണ്ടാകും

Wednesday, September 8, 2010

'ഭാഷ, സംസ്‌കാരം, സാഹിത്യം, സമൂഹം': കേരളീയ സമാജം സെമിനാര്‍ ശ്രദ്ധേയമായി


ഭാഷ, സാഹിത്യം, സംസ്‌കാരം, സമൂഹം, സെമിനാര്‍ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പ്പശാലയുടെ മുന്നോടിയായി നടത്തിയ സെമിനാര്‍ മലയാള ഭാഷ നേരിടുന്ന പുതിയ വെല്ലുവിളികളെകുറിച്ചുള്ള സമഗ്രമായ ചര്‍ച്ചയായി മാറി. 'ഭാഷ, സംസ്‌കാരം, സാഹിത്യം, സമൂഹം' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ വിവിധ കലാ സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് വിപുലമായ പദ്ധതികളാണ് സമാജം ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് രാധാകൃഷ്ണ പിള്ള വിശദീകരിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകല അക്കാദമി തുടങ്ങിയവയുടെ ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ വേദിയായി ബഹ്‌റൈന്‍ ഈ വര്‍ഷം മാറുകയാണ്. സെപ്റ്റംബര്‍ 9 മുതല്‍ നടക്കുന്ന ത്രിദിന സാഹിത്യ ശില്‍പ്പശാലക്ക് പുറമേ ചിത്രകല ക്യാമ്പ്, നാടക പഠന കളരി , ഭാഷ പഠനത്തിനുള്ള സ്ഥിരം വേദി തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ക്ക് സര്‍ക്കാരിന്റെ അതതു ഏജന്‍സികളുമായി കൂടിയാലോചനകള്‍ നടത്തി രൂപരേഖ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു .ഭാഷയുടെ വിവിധ സംവേദന രീതികളെക്കുറിച്ചും രൂപങ്ങളെകുറിച്ചും യോഗത്തില്‍ അധ്യക്ഷം വഹിച്ച സുധീഷ് കുമാര്‍ സംസാരിച്ചു. ഭാഷ, നാഗരികത, ഇവയുടെ ഉല്‍പ്പത്തിയും വളര്‍ച്ചയും , കേരളീയ സമൂഹത്തിന്റെ ഭാഷാ പശ്ചാത്തലം തുടങ്ങിയവയെകുറിച്ച് പി ടി നാരായണന്‍ സംസാരിച്ചു .മലയാള ഭാഷ പുതിയ കാലത്തിനനുസൃതമായി ഒരു ജ്ഞാന ഭാഷയായി മാറേണ്ടത് അനിവാര്യമാണെന്ന് സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു . മാറുന്ന കാലത്തില്‍ ശാസ്ത്ര- സാങ്കേതിക വിദ്യകളെ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോവുന്നത് വഴി നമ്മുടെ ഭാഷക്ക് ഫലപ്രദമായി പുതിയ തലമുറകളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയാതെ വരുന്നു. തമിഴ്, അറബിക് തുടങ്ങിയ ഭാഷകളില്‍ ഇപ്പോള്‍ നടന്നു വരുന്ന പുതിയ പദാവലികള്‍ , ശൈലികള്‍ , പ്രയോഗങ്ങള്‍ തുടങ്ങിയവക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും പരിശ്രമങ്ങളും മലയാള ഭാഷയിലും കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .യോഗത്തില്‍ ഈ വിഷയങ്ങളെകുറിച്ചുള്ള ചര്‍ച്ചയും നടന്നു .ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകല്‍ക്കനുസരിച്ചു പുതിയ കൂട്ടിചേര്‍ക്കലുകള്‍ ഭാഷയില്‍ ഉണ്ടായാല്‍ മാത്രമേ ഭാഷയുടെ സംവേദന ശേഷി വര്‍ധിക്കുകയുള്ളൂ എന്ന് സെമിനാര്‍ നിരീക്ഷിച്ചു . ഇന്റര്‍നെറ്റ്, ബ്ലോഗ് തുടങ്ങിയ പുതിയ സങ്കേതങ്ങള്‍ക്ക് ഈ പ്രക്രിയയില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും എന്ന അഭിപ്രയത്തോടൊപ്പം ദൃശ്യ മാധ്യമങ്ങള്‍ ഭാഷയെ വികൃതമാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും സെമിനാറില്‍ ഉയര്‍ന്നു. യോഗത്തില്‍ സമാജം സാഹിത്യ വിഭാഗം സെക്രടറി ബിജു എം സതിഷ് സ്വാഗതവും ശ്രീ രാധാകൃഷ്ണന്‍ ഒഴുര്‍ നന്ദിയും രേഖപ്പെടുത്തി. സമാജം സാഹിത്യ ശില്‍പ്പശാലയുടെ മുന്നാമത് അനുബന്ധ പരിപാടിയായാണ് സെമിനാര്‍ സംഘടിപ്പിക്കപെട്ടത്. മുന്‍പ് നടന്ന കഥ-കാവ്യ സന്ധ്യ, സമൂഹ ചിത്ര രചന ക്യാമ്പ് എന്നിവയും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സാഹിത്യ ശില്‍പശാലയില്‍ യു. എ. ഇ , ഖത്തര്‍, ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ വിവിധ ജി. സി. സി. രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയില്‍ത്തന്നെ ഇദം പ്രദമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. നോവല്‍, ചെറുകഥ എന്നിവയെ അടിസ്ഥാനമാക്കി കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ സിലബസ് പ്രകാരം ആണ് ശില്‍പശാല നടത്തുന്നത്. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ: കെ. എസ് രവികുമാര്‍ ആണ് ക്യാമ്പ് ഡയരക്ടര്‍. പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ മുഴുവന്‍ സമയവും ക്യാമ്പിനു നേതൃത്വം നല്‍കും. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.

Saturday, September 4, 2010

ബഹ്‌റൈന്‍ കേരളീയ സമാജം കഥ- കവിതാ പുരസ്കാരം

ഗള്‍ഫ് മലയാളികളുടെ സഗ്ഗവാസനക കണ്ടെത്തുന്നതിനും പ്രോത്‌സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം 'സമാജം കഥ/ കവിതാ പുരസ്‌കാരം- 2010' എന്ന പേരില്‍ കഥ, കവിത മത്‌സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൃഷ്ടികള്‍ 2010 സെപ്റ്റംബര്‍ 20 തിങ്കളാഴ്ചക്കു മുന്‍പായി ബഹ്‌റൈന്‍ കേരളീയ സമാജം, പി.ബി. നമ്പര്‍. 757, മനാമ, ബഹ്‌റൈന്‍- എന്ന വിലാസത്തിലോ bksaward@gmail.com എന്ന ഇ മെയിലിലോ അയക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കവറിനു മുകളില്‍ 'സമാജം കഥ/കവിതാ പുരസ്‌കാരം- 2010ന'എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാകാരന്‍മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുക. ഒക്‌ടോബര്‍ 5 ന് വിജയിയെ പ്രഖ്യാപിക്കുകയും തുടര്‍ന്ന് സമാജത്തില്‍ ഒക്‌ടോബര്‍ 15 ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും
.പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1. രചയിതാവ് ഇപ്പോള്‍ ഗഫ് മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്തി ആയിരിക്കണം
2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കില്ല.
3. ഒരു വ്യക്തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് കഥക്കും കവിതക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികള്‍ അയക്കാവുന്നതാണ്.
5. കഥ 10 പേജിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല.
6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ് സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികക്കൊപ്പം അയക്കണം
8. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി 20.09.2010 ആണ്.
9. ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്കുന്നതല്ല, അതിനാല്‍ കോപ്പികള്‍ സൂക്ഷിക്കുക.
12. കൂടുത വിവരങ്ങക്ക് സാഹിത്യവിഭാഗം കണ്‍വീനര്‍ ബാജി ഓടംവേലി- 00973 39258308 എന്ന നമ്പറില്‍ ബന്ധപ്പെടുക. (bajikzy@yahoo.com)

സാഹിത്യ ശില്പശാല സെമിനാര്‍ തിങ്കളാഴ്ച

കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയുടെ മുന്നോടിയായി ആറു തിങ്കളാഴ്ച വൈകിട്ട് എട്ടു മണിക്ക് സെമിനാര്‍ നടത്തുന്നു. "ഭാഷ, സാഹിത്യം, സംസ്ക്കാരം,സമൂഹം" എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന സെമിനാറില്‍ ബഹ്‌റൈന്‍ സാമൂഹിക സംസാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും . സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ പി. ടി നാരായണന്‍, സജി മാര്‍ക്കോസ്, സുധിഷ് കുമാര്‍, പ്രദീപ്‌ പുറവങ്കര എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും 9 മുതല്‍ 12 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പ് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി എന്‍ കെ വീരമണി സ്വാഗതം ആശംസിക്കുന്നു. ചടങ്ങില്‍ സാഹിത്യകാരന്മാരായ ഡോ: കെ. എസ് രവികുമാര്‍, പുരുഷന്‍ കടലുണ്ടി, കെ. പി രാമനുണ്ണി എന്നിവര്‍ പങ്കെടുക്കുന്നു. സംഘാടക സമിതി കണ്‍വീനര് ഡി സലിം ക്യാമ്പ് നടപടികള്‍ വിശദീകരിക്കുകയും ‍ സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതിഷ് നന്ദി രേഖപെടുത്തുകയും ചെയ്യും.വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നും 50 ഓളം സാഹിത്യകാരന്‍മാര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബഹ്‌റൈനില്‍ നിന്നും അറുപതോളം പേര്‍ സാഹിത്യ പ്രതിഭകളും പങ്കെടുക്കും. സാഹിത്യതല്‍പ്പരരായ ആളുകള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് സംഘാടകസമിതിയുമായി ബന്ധപെട്ടവുന്നതാണ്(മൊബൈല്‍: 39944837) വിപുലമായ അനുബന്ധ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പുമായി ബന്ധപ്പെടുത്തി നടക്കുന്നത് . ബഹ്‌റൈനിലെ മുപ്പതോളം ചിത്രകാരന്മാരെ അണിനിരത്തി അന്‍പതോളം മലയാള സാഹിത്യ പ്രതിഭകളുടെ ചിത്ര രചന നടത്തി. ഈ ചിത്രങ്ങള്‍ ക്യാമ്പ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ പ്രസിദ്ധീകൃതമായ പുസ്തകങ്ങളുടെ പ്രദര്‍ശനവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ക്യാമ്പുമായി ബന്ധപ്പെട്ടു നടക്കും .വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നുമുള്ള സാഹിത്യ കുതുകികളെ ബഹ്‌റൈന്‍ മലയാളി കുടുംബങ്ങളില്‍ അതിഥികളായി താമസിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലൂടെ ആണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.ക്യാമ്പിനോടനുബന്ധിച്ച്‌ എം മുകുന്ദന്‍, പുരുഷന്‍ കടലുണ്ടി, ഡോ കെ എസ് രവികുമാര്‍, കെ പി രാമനുണ്ണി തുടങ്ങിയവരുമായുള്ള മുഖാമുഖത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.ഡി സലിം ആണ് സംഘാടക സമിതി കണ്‍വീനര്‍.ബിജു എം സതിഷ്, ജയന്‍ എസ് നായര്‍, ശങ്കര്‍ പള്ളൂര്‍, ബാജി ഓടംവേലി, സുധി പുത്തന്‍ വേലിക്കര, രാധാകൃഷ്ണന്‍ ഒഴുര്‍, മനോജ്‌ മാത്യു, സജി കുടശ്ശനാട്, മനോഹരന്‍ പാവറട്ടി, ജയകുമാര്‍, മിനേഷ് ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഉപവിഭാങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു

Thursday, September 2, 2010

കേരളീയ സമാജം ഓണസദ്യ

ബഹ്‌റൈന്‍ കേരളീയ സമാജം ഓണസദ്യ വെള്ളിയാഴ്ച രാത്രി ഏഴരക്ക് ആരംഭിക്കും. 2500 ഓളം പേരെ സദ്യക്ക് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് മുഖ്യാതിഥിയായിരിക്കും. വ്യവസായി ഡോ. രവി പിള്ളയാണ് ഇത്തവണയും സമാജം ഓണസദ്യയുടെ ചിലവ് വഹിക്കുന്നത്. കേരളത്തില്‍ നിന്നെത്തിയ രണ്ട് പാചകവിദഗ്ധരാണ് സദ്യ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ച് വാര്‍പ്പുകളാണ് ഇത്തവണ കേരളത്തില്‍ നിന്ന് കൊണ്ടുവന്നിരിക്കുന്നതെന്ന് സദ്യയുടെ ജനറല്‍ കണ്‍വീനര്‍ മധു മാധവന്‍ അറിയിച്ചു. എം.പി. രഘു, ജനാര്‍ദനന്‍, എ.കെ. ബാലന്‍, ബാബു സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്. സമാജാംഗങ്ങള്‍ക്ക് ഒരു ദിനാറും അതിഥികള്‍ക്ക് രണ്ട് ദിനാറുമാണ് സദ്യക്കുള്ള കൂപ്പണുകളുടെ വില. വിവരങ്ങള്‍ക്ക് 39810554 എന്ന നമ്പറില്‍ ജയന്‍ എസ്. നായരെ ബന്ധപ്പെടണം.