Pages

Sunday, May 30, 2010

ഡോ. രവി പിള്ളക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

പത്മശ്രീ നേടിയ ഡോ രവി പിള്ളക്ക് കേരളീയ സമാജം ഹ്യദ്യമായ സ്വീകരണം നല്‍കി. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്കുകയും ഗള്‍ഫിലും നാട്ടിലും നിരവധി ജീവകാരുണ്യപ്രവര്‍ ത്തനങ്ങള്‍ക്ക് നായകത്വം വഹിക്കുകയും ചെയ്യുന്ന രവി പിള്ളക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരം അറിയിച്ചു. ബഹ്റിന്‍ തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലവി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
സമാജത്തിന്റെ ഉപഹാരം ഡോ രവി പിള്ളക്ക് സമ്മാനിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സഹകരണത്തെയും പരസ്പര ബന്‌ധത്തെയും സൂചിപ്പിച്ച തൊഴില്‍ മന്ത്രി, ഇന്ത്യകാരടക്കമുള്ള വിദേശ തൊഴില്‍ സമൂഹത്തിന്റെ സംരക്ഷണവും അവകാശവും ഉറപ്പിക്കുന്നതിന്‌ സര്‍ക്കര്‍ നിരവധി നടപടികളെടുക്കുന്നുടെന്ന് വ്യക്തമാക്കി. പ്രാദേശികവും അന്താരാഷ്ട്രതലത്തിലുമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇത്തരം നിയമങ്ങളും നയങ്ങളും കൊണ്ടുവരുന്നത്. ബഹ്റൈനിലെ വിദേശ നിക്ഷേപകരിലും വ്യവസായികളിലും വച്ച് ഏറ്റവും വിജയകരമായ മാത്യകകളിലൊന്നാണ്‌ ഡോ. രവി പിള്ളയുടെതെന്ന് മജീദ് അല്‍ അലവി ചൂണ്‌ടികാട്ടി. 58 സംഘടനകള്‍ ഡോ രവി പിള്ളയെ പോന്നാടയണിയിച്ചു. സമാജത്തിന്‌വേണ്ടി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പൊന്നാടയണിയിച്ചു. രവിപിള്ളയുടെ ജീവിത വിജയത്തിന്റെ ദ്യശ്യാവിഷ്കാരം , ഭരത്ശ്രീ രാധാക്യഷ്ണനും സംഘവും അവതരിപ്പിച്ച ന്യത്ത ശില്‍പം എന്നിവയുണ്ടായിരുന്നു. നൂറോളം സ്ത്രീകളും കുട്ടികളും താലങ്ങളേന്തിയാണ്‌ വിശിഷ്ടാതിഥികളെ വരവേറ്റത്. സമ്മജം കണ്ട എറ്റവും വലിയ സദസ്സുകളിലൊന്നായിരുന്നു ചടങ്ങിനെത്തിയത്. ചലചിത്രതാരം ജഗതി ശ്രീകുമാര്‍ , പി വി രാധാക്യഷ്ണപിള്ള, എ കെ വീരമണി, ഡോ. പി വി ചെറിയാന്‍ , ഗീത രവിപിള്ള , സേമന്‍ ബേബി, ജി കെ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങിനുശേഷം എം ജി ശ്രീകുമാര്‍ , രഞ്ചിനി ജോസ് എന്നിവര്‍ നയിച്ച ഗാനമേളയുണ്‌ടായിരുന്നു

ബാലകലേത്സവം മലയാളം പ്രസംഗ മത്സരത്തിന്റെ വിഷയങ്ങള്‍

ബാലകലേത്സവം മലയാളം പ്രസംഗ മത്സരത്തിന്റെ വിഷയങ്ങള്‍
ഗ്രൂപ്പ് 3- കലേത്സവം എന്റെ കാഴ്ചപ്പാടില്‍
ഗ്രൂപ്പ് 4- ഇന്ത്യയും ശാസ്ത്രപുരോഗതിയും
ഗ്രൂപ്പ് 5- പ്രക്യതി സം രക്ഷണം കാലഘട്ടത്തിന്റെ ആവശ്യമോ ?

Tuesday, May 25, 2010

അഭ്യാസത്തിന്റെയും അരങ്ങിന്റെയും അനുഭവങ്ങളുമായി മൂന്ന് നര്‍ത്തകര്‍

പുതിയ തലമുറയിലെ ശ്രദ്ധേയരായ നര്‍ത്തകിമാരുടെയും പ്രമുഖ നൃത്താധ്യാപകന്റെയും സാന്നിധ്യം ബഹ്റൈനിലെ നൃത്തവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിലപ്പെട്ട അനുഭവമായി. കേരളീയ സമാജം ബാലകലോല്‍സവത്തിന്റെ വിധിനിര്‍ണയത്തിന് കേരള സംഗീത നാടക അക്കാദമി തെരഞ്ഞെടുത്തയച്ച സുനില്‍ നെല്ലായി, അക്ഷര എം ദാസ്, അപര്‍ണ പി മാരാര്‍ എന്നിവരാണ് അഭ്യാസത്തെക്കുറിച്ചും ആവിഷ്കാരത്തെക്കുറിച്ചുമുള്ള വിലപ്പെട്ട പാഠങ്ങള്‍ പങ്കിട്ടത്.ശാസ്ത്രീയ നൃത്തത്തില്‍ ഉന്നത ഭാവിയുള്ള 15ഓളം കുട്ടികളെ ബാലകലോല്‍സവവേദിയില്‍ കണ്ടതായും ഇവര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കിയാല്‍ ഭാവിയിലെ പ്രതിഭയുള്ള നര്‍ത്തകരാകുമെന്നും മൂന്നുപേരും പറഞ്ഞു. ശാസ്ത്രീയകലകള്‍ക്ക് ബഹ്റൈനില്‍ ഗൌരവകരമായ പരിഗണന ലഭിക്കുന്നതായി ബാലകലോല്‍സവത്തില്‍ നിന്ന് വ്യക്തമായതായി ഇവര്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടില്‍ നിന്ന് നൃത്തം അഭ്യസിച്ചെത്തിയവര്‍ക്ക് കൂടുതല്‍ ചിട്ടയോടെ കുട്ടികളെ പഠിപ്പിക്കാനാകുമെന്ന് സുനില്‍ നെല്ലായി പറഞ്ഞു. അധ്യാപകര്‍ക്ക് നൃത്തം ചെയ്യാനുള്ള അവസരം കൂടിയുണ്ടെങ്കില്‍ അത് പഠനത്തിന് സഹായകമാകും. കാലാവസ്ഥയുടെയും ജീവിതത്തിന്റെയും പരിമിതികളുണ്ടെങ്കിലും അടിസ്ഥാനം നന്നായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. പഠിപ്പിക്കുന്ന കാര്യത്തില്‍ അധ്യാപകര്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാകരുത്. ഇക്കാര്യത്തില്‍ സാഹചര്യങ്ങളുടെ പരിമിതികള്‍ കണക്കിലെടുക്കാന്‍ പാടില്ല. ഇവിടുത്തെ കുട്ടികള്‍ക്ക് നല്ല പ്രകടനങ്ങള്‍ കാണാന്‍ അവസരം കുറവാണ്. അത് വലിയ പോരായ്മയാണ്. ഇത് നികത്താന്‍ ശില്‍പശാലകളും മറ്റും നടത്തണം. നാട്ടിലെ കുട്ടികള്‍ ഒരു മാസം സ്കൂളില്‍ പോകാതെയാണ് മല്‍സരങ്ങള്‍ക്ക് പരിശീലനം നടത്തുന്നത്. ഇവിടെ എത്ര സമയം പരിശീലനത്തിന് മാറ്റിവെക്കാന്‍ കഴിയും? എന്നിട്ടും കുട്ടികള്‍ ഇത്ര ഭംഗിയായി നൃത്തം ചെയ്യുന്നുവെന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു.മലയാളികളുടെ രക്തത്തിലുള്ളതാണ് നൃത്തമെന്ന വസ്തുതക്ക് തെളിവാണ് ബഹ്റൈനിലെ അനുഭവമെന്ന് അക്ഷര എം ദാസ് പറഞ്ഞു. പലവിധ പരിമിതികള്‍ക്കകത്തും ഉള്ളിലെ കലയെ തിരിച്ചറിഞ്ഞ് അവയെ വളര്‍ത്താനുള്ള കുട്ടികളുടെ ശ്രമം അഭിനന്ദനീയമാണ്.അടിസ്ഥാന അടവുകള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. ഭാവത്തിന്റെയും രസത്തിന്റെയും കാര്യത്തില്‍ കലകള്‍ ഒന്നാണെങ്കിലും അടവുകളാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. അടിസ്ഥാനം ഉറച്ചില്ലെങ്കില്‍ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും അതാതിന്റെ തനിമയില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. അവതരണത്തില്‍ അവ പരസ്പരം കലര്‍ന്നുപോകും. അടവുകള്‍ ഉറച്ചാല്‍ എത്ര കാലം കഴിഞ്ഞാലും ആ ശുദ്ധത നിലനിര്‍ത്താനാകും. ഇവിടുത്തെ കുട്ടികളുടെ ഭാവപ്രകടനം വളരെ മികച്ചതാണ്. നൃത്താംശവും ആ നിലവാരത്തിലേക്കുയരണം. അതിന് അടവുക്ലാസുകള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കണം.തനിക്കുവേണ്ടത് എന്താണെന്ന് തിരിച്ചറിഞ്ഞ് അത് അധ്യാപകനോട് ആവശ്യപ്പെടാനുള്ള നിലയിലേക്ക് കുട്ടികള്‍ വളരണമെന്ന് അക്ഷര പറഞ്ഞു. അതിന് മറ്റ് കുട്ടികള്‍ ചെയ്യുന്നത് കാണണം. അതില്‍ നിന്ന് സ്വന്തം തെറ്റ് തിരിച്ചറിയണം. കാഴ്ചക്കും കേള്‍വിക്കും ഒരുപാട് അറിവുകള്‍ പകരാന്‍ കഴിയും. കുട്ടികളോടൊപ്പമുള്ള രക്ഷിതാക്കളും തങ്ങളുടെ കുട്ടിയുടെ കുറവുകള്‍ തിരിച്ചറിയണമെന്ന് അവര്‍ പറഞ്ഞു.കലയില്‍ അഭിരുചിയുണ്ടെങ്കില്‍ പഠനത്തോടൊപ്പം കലയെയും തുല്യപ്രാധാന്യത്തോടെ കൊണ്ടുപോകാമെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി അപര്‍ണ പി മാരാര്‍ പറഞ്ഞു. എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ഥിനിയായ അപര്‍ണ നാലാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്നു. സ്കൂള്‍^ സര്‍വകലാശാല തലത്തില്‍ പഠനത്തിലും കലയിലും ഉയര്‍ന്ന വിജയങ്ങള്‍ നേടിയിട്ടുണ്ട്.എഞ്ചിനീയറിംഗും നൃത്തവും ഒരിക്കലും തന്റെ ജീവിതത്തില്‍ ഏറ്റുമുട്ടലുണ്ടാക്കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. എഞ്ചിനീയറിംഗിനെയും ഒരു കലയായാണ് താന്‍ സമീപിക്കുന്നത്. പെയ്ന്റിംഗ് എന്ന ഏകമാന ആവിഷ്കാരം ശില്‍പമാകുമ്പോള്‍ അത് രണ്ടു മാനമുള്ളതായി മാറുന്നു, ശില്‍പത്തിന് ജീവന്‍ നല്‍കിയാല്‍ അംഗങ്ങളിലേക്ക് മുദ്രകള്‍ ആവാഹിച്ച് അത് നൃത്തം ചെയ്യുന്നു. അപ്പോള്‍ അതിന് ത്രിമാന അസ്തിത്വം കൈവരുന്നു. പ്രായോഗികമായി ആലോചിച്ചാല്‍ കലയും ശാസ്ത്രവും പൂരകങ്ങളാണ്. അതുകൊണ്ടുതന്നെ പഠനത്തിനുവേണ്ടി കലയെ ഒരിക്കലും ഉപേക്ഷിക്കേണ്ടതില്ല എന്നാണ് 16 വര്‍ഷമായി നൃത്തം അഭ്യസിക്കുകയും അരങ്ങില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന അപര്‍ണയുടെ അഭിപ്രായം. കലയുടെ പക്ഷത്തേക്കാണ് അല്‍പം ചായ്വ് കൂടുതലെന്നും അപര്‍ണ പറഞ്ഞു. കല ഉപജീവനോപാധിയാക്കുന്നതിലാണ് പ്രശ്നം. കലയില്‍ നിന്ന് തനിക്ക് എന്ത് കിട്ടും എന്നതിനേക്കാള്‍ തന്നെക്കൊണ്ട് കലയ്ക്ക് എന്ത് കിട്ടുന്നു എന്നാണ് ആലോചിക്കേണ്ടത്. അപ്പോള്‍, അംഗീകാരം കിട്ടുന്നില്ല തുടങ്ങിയ തെറ്റിധാരണകള്‍ ഇല്ലാതാകും.10ാം വയസ്സുമുതല്‍ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും ശ്രീ മൂര്‍ത്തിയുടെയും ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന സുനില്‍ നെല്ലായി ഇന്ത്യയിലും വിദേശത്തും നിരവധി നൃത്തശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എം.ജി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ തൃപ്പുണിത്തുറ ആര്‍.എല്‍.വി കോളജില്‍ ഭരതനാട്യം അധ്യാപകനായി. ഇപ്പോള്‍ നെല്ലായി നൃത്താഞ്ജലി കോളജ് ഡയറക്ടര്‍. 'തന്ത്ര' എന്ന സിനിമയുടെ നൃത്തസംവിധാനം ചെയ്തു.കലാമണ്ഡലത്തില്‍ ഹയര്‍സെക്കന്ററി, പ്ലസ് ടു തലങ്ങളിലെ റാങ്ക് ജേതാവാണ് അക്ഷര എം ദാസ്. എം.ജി സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും. കലാമണ്ഡലത്തില്‍ നിന്ന് എം. ഫില്‍ പാസായശേഷം മോഹിനിയാട്ടത്തില്‍ ഗവേഷണം ചെയ്യുന്നു. കലാമണ്ഡലം ക്ഷേമാവതി, ലീലാമ്മ എന്നിവര്‍ക്കൊപ്പം ഇന്ത്യയിലും വിദേശത്തും നിരവധി അരങ്ങുകള്‍.19ാം വയസ്സില്‍ മോഹിനിയാട്ടത്തില്‍ ഐ.സി.സി.ആറിന്റെ എം പാനല്‍ ആര്‍ട്ടിസ്റ്റായ അപര്‍ണ പി മാരാര്‍ 2009^10 വര്‍ഷങ്ങളില്‍ കോഴിക്കോട് സര്‍വകലാശാല യുവജനോല്‍സവത്തില്‍ കലാതിലകമായിരുന്നു

Monday, May 24, 2010

ഡോ. രവി പിള്ളയ്ക്ക് സ്വീകരണം

മനാമ:രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ച, പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രമുഖ വ്യവസായി ഡോ. രവി പിള്ളയെ കേരളീയ സമാജം ആദരിക്കുന്നു. വ്യാഴാഴ്ച രാത്രി 7.30ന് ബഹ്‌റൈന്‍ കേരളീയ സമാജം ഹാളില്‍ സംഘടിപ്പിക്കുന്ന സ്വീകരണപരിപാടിയില്‍ ഇന്ത്യയില്‍നിന്നും ബഹ്‌റൈനില്‍നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി വി രാധാക്യഷ്ണപിള്ള അറിയിച്ചു. ബഹ്‌റൈനിലെ എല്ലാ പ്രവാസി സംഘടനകളുടെയും സഹകരണത്തോടെയാണ് സ്വീകരണം സംഘടിപ്പിക്കന്നത്.ബഹ്‌റൈന്‍ തൊഴില്‍കാര്യമന്ത്രി ഡോ. മജീദ് മൊഹ്‌സിന്‍ അല്‍ അലവി, ബഹ്‌റൈന്‍ വാര്‍ത്താവിതരണവകുപ്പ് മന്ത്രാലയം മുന്‍ അസി. അണ്ടര്‍ സെക്രട്ടറി മഹ്മൂദ് അല്‍ മഹ്മൂദ്, കേരള കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, പ്രമുഖ നടന്‍ ജഗതി ശ്രീകുമാര്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. പ്രശസ്ത പിന്നണിഗായകരായ എം.ജി. ശ്രീകുമാര്‍, രഞ്ജിനി ജോസ്, ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ഫെയിം അരുണ്‍ഗോപന്‍, ദുര്‍ഗാ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. പരിപാടിക്കുള്ള പ്രവേശനം സൗജന്യമാണ്. ഏഴു മണിക്കുമുമ്പ് ഹാളിലെത്തണം. ഹാരാര്‍പ്പണം നടത്താനാഗ്രഹിക്കുന്ന സംഘടനകള്‍ ചൊവ്വാഴ്ചയ്ക്കുമുമ്പ് കമ്മിറ്റിയെ വിവരമറിയിക്കേണ്ടതാണ്. വലിയ ജനത്തിരക്കു പ്രതീക്ഷിക്കുന്നതിനാല്‍ സമാജം അങ്കണത്തില്‍ കാര്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. പകരം സെഗയ്യ മദര്‍കെയറിനടുത്തുള്ള കാര്‍ പാര്‍ക്കിങ്ങില്‍ കാറുകള്‍ പാര്‍ക്കു ചെയ്യേണ്ടതാണെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഗള്‍ഫില്‍ വ്യവസായം ചെയ്യുന്ന ഡോ. രവിപിള്ളയുടെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നവരില്‍ വിവിധരാജ്യക്കാരുണ്ടെങ്കിലും ഭൂരിഭാഗവും ഇന്ത്യക്കാരാണ്. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ. എന്നീ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന വ്യവസായം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുകയെന്നത് നിസ്സാരകാര്യമല്ല. വ്യവസായ സാമ്രാജ്യം ഇനിയും വികസിപ്പിക്കുക, തന്റെ മാനസിക സംതൃപ്തിക്കായി മാത്രം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക എന്നതാണ് രവിപിള്ള ആഗ്രഹിക്കുന്നത്. രണ്ടര ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക ടേണ്‍ ഓവറുള്ള ഇദ്ദേഹത്തിന്റെ വ്യവസായ ഗ്രൂപ്പിന് അന്താരാഷ്ട്ര തലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു കൂടാതെ ബഹ്‌റൈന്‍ കേരളീയ സമാജം കെട്ടിട നിര്‍മാണഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കി സഹായിച്ച വ്യക്തിയെന്ന നിലയിലും സ്നേഹാദരങ്ങള്‍ക്ക് അര്‍ഹനാണ് ഡോ. രവി പിള്ള. ഈ പരിപാടിയില്‍ എല്ലാവരും ഭാഗഭാക്കാവണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്വീകരണക്കമ്മിറ്റിയംഗങ്ങളായ ജി.കെ.നായര്‍, മധു മാധവന്‍, കെ.എസ്. സജുകുമാര്‍, വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.

Friday, May 21, 2010

ബാലകലോത്സവം മത്സരഫലങ്ങള്‍




ബഹ്റൈന്‍ കേരളീയ സമാജം ബാലകലോത്സവം മത്സരഫലങ്ങള്‍
http://www.bahrainkeraleeyasamajam.com/2010/downloads/results_2010.pdf ( PDF Formate)
Official Website : http://www.bahrainkeraleeyasamajam.com/2010/

Monday, May 17, 2010

ബഹ്റൈന്‍ കേരളീയ സമാജം ബാലകലോത്സവത്തിനു തുടക്കമായി


ബഹ്റൈന്‍ കേരളീയ സമാജം ബാലകലോത്സവത്തിനു തുടക്കമായി. ഇനിയുള്ള 45 നാളുകള്‍ ചിലങ്കകളുടെയും സംഗീതത്തിന്റെയും ധ്വനികള്‍ മുഴങ്ങും .ബഹ്റൈനിലെ എല്ലാ മലയാളി കുട്ടികളെയും ഉള്‍പ്പെടുത്തി മേഖലയിലെതന്നെ ഏറ്റവും വിപുലമായ ബാലകലോത്സവത്തിനാണ് സമാജം വേദിയായിരിക്കുന്നത്. 45 ദിവസങ്ങള്‍ നീളുന്ന കലോത്സവത്തില്‍ 117 ഇനങ്ങളിലായി 2000ത്തോളം കുട്ടികള്‍ കഴിവുകള്‍ മാറ്റുരയ്ക്കും.
ന്യൂ മിലേനിയം സ്കൂള്‍ ബാന്‍ഡിന്റെ നേതൃത്വത്തില്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫ്ളാഗ് മാര്‍ച്ചോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്.സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷനായി. എന്‍.കെ. വീരമണി സ്വാഗതം പറഞ്ഞു . ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് നിര്‍വഹിച്ചു. മത്സരം കുട്ടികള്‍ തമ്മിലായിരിക്കണമെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരം വേണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രഞ്ജിത്ത് പറഞ്ഞു.തുടര്‍ന്ന് ലോഗോ പ്രകാശനവും കുട്ടികളുടെ പ്രതിജ്ഞയും കലാക്ഷേത്രം ഹരിതയും ഭരതശ്രീ രാധാകൃഷ്ണനും സംവിധാനം ചെയ്ത നൃത്തശില്‍പങ്ങളും അരങ്ങേറി.
ഈ വര്‍ഷം മുതല്‍ ആകെ ഇരുപത് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലാപ്രതിഭ, കലാതിലകം അവാര്‍ഡുകള്‍ കൂടാതെ സാഹിത്യരത്‌ന, സംഗീതരത്‌ന, നാട്യരത്‌ന, ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ്, സ്‌പെഷല്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് എന്നീ പുരസ്‌കാരങ്ങളും നല്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്കും.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി, പ്രകാശ് ദേവ്ജി, ബി. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


സിനിമ ക്ലബ്ബിന്റെ ഉദ്ഘാടനം സംവിധായകന്‍ രഞ്ജിത് നിര്‍വഹിച്ചു.



ബഹ്‌റൈന്‍ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ഉദ്ഘാടനം സംവിധായകന്‍ രഞ്ജിത് നിര്‍വഹിച്ചു.സിനിമാ ക്‌ളബ് ഈ വര്‍ഷം നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള അറിയിച്ചു. കേരള ചലച്ചിത്ര അക്കാദമി, NFDC എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും സിനിമയെ കുറിച്ചുള്ള ഹ്രസ്വകാല കോഴ്‌സുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംവിധായകന്‍ അജിത് നായരാണ് ക്ലബ്ബിന്റെ കണ്‍വീനര്‍. എല്ലാ ആഴ്ചയും ലോകോത്തര നിലവാരമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ചടങ്ങില്‍ സെക്രട്ടറി വീരമണി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Wednesday, May 12, 2010

MORE THAN 500 Keralite children will compete in a series of art, cultural and literary activities at this year's Devji Bahrain Keraleeya Samajam (BKS) Balakalotsavam talent competition.
It will be the first time in the annual competition's 35-year history that children of non-members will participate and registration is now closed.
It will be held over 45 days at the BKS, in Segaiya, starting with a grand opening ceremony at 8pm on Saturday.
Indian film director and scriptwriter Kunithala Ranjith will be the chief guest.
The opening ceremony will feature a colourful flag parade presented by the participants and entry is free to all.
"It was our intention to open up this annual event to a larger field of contestants and a wider audience," said BKS president P V Radhakrishna Pillai.
"Such opportunities that we offer our children today, is what will provide them with confidence and overall development for the future.
"And the response, even at such short notice, has been overwhelming."
The competition will feature events that test the artistic, oratorial, intellectual and literary skills of contestants.
Other events will provide a platform to display their dancing and musical talents.
Individual activities including Kathaprasangam (story telling), mimicry, Nadan Pattu, poster design, mono act and folk dances will also feature along with team events.
Over 20 championship awards will be presented to winners, while all participants will take home trophies and certificates.
Contestants will compete for the titles of Kalaprathibha, for the overall champion among boys, Kalathilakam, for the overall champion among girls, the Sahithya Ratna, Sangeetha Ratna and Natya Ratna for overall champions in events, the Group Championship award and the Special Group Championship award.
An orientation session highlighting the code of conduct at the competition, as well as the timetable of events will take place from 8pm tomorrow at the BKS' Diamond Jubilee Hall.
Contact 36691405 or 39775584 for more information.

ആടുജീവിതം......

’’മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണു ബെന്യാമിന്റെ ’ആടുജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൌന്ദര്യം, മരുലോകത്തിന്റെ സവിശേഷതകള്‍ ഇതൊന്നും മലയാള നോവലില്‍ ഇത്ര ആഴത്തില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടില്ല- പി. വല്‍സലയുടേതാണീ സാക്ഷ്യപത്രം. പ്രവാസികളുടെ കഥ പറഞ്ഞ്, സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ ബെന്യാമിനും പ്രവാസിയാണ്. ബഹ്റൈനില്‍ സ്വകാര്യ കമ്പനിയില്‍ പ്രോജക്ട് മാനേജര്‍. മരുഭൂമിയില്‍ ആട്ടിന്‍പറ്റത്തെ മേയ്ക്കാന്‍ വിധിക്കപ്പെട്ട നജീബ്, ഹക്കീം എന്നീ ഹതഭാഗ്യരുടെ ജീവിതകഥയില്‍ നിന്നാണ് ’ആടുജീവിതം പിറന്നത്. പ്രവാസികളുടെ കഥ പറഞ്ഞ ഒരു പ്രവാസ സാഹിത്യകാരനു പ്രധാനപ്പെട്ട പുരസ്കാരം ലഭിക്കുന്നത് ഇതാദ്യം. തന്നെ വിസ്മയിപ്പിച്ച മലയാളം നോവലെന്നാണ് ’ആടുജീവിതത്തെക്കുറിച്ച് എം. മുകുന്ദന്‍ കുറിപ്പെഴുതിയത്.സൌദിയിലെ മരുഭൂമിയുടെ കാഠിന്യത്തിലേക്കു വിധി എടുത്തെറിഞ്ഞവരിലൊരാളായ നജീബാണു ബെന്യാമിനോട് കഥ പറയുന്നത്. സംഭവകഥയെ വളരെ മനോഹരമായി ഒരു ത്രില്ലറിന്റെ ആവേശത്തോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ’ആടുജീവിതം മരുഭൂമിയില്‍ ആടായിമാറുന്ന രണ്ടു പേരുടെ കദന കഥ കൂടിയാണ്. രക്ഷപ്പെടാന്‍ വഴികാണാതെ ആടുകളെപ്പോലെയായിത്തീരുന്ന നജീബുംഹക്കീമും മരുഭൂമിയേക്കാളുംക്രൂരമായ അവസ്ഥകളോടു മല്ലിടുന്നതിലൂടെയാണു കഥ പുരോഗമിക്കുന്നത്.’’നജീബിനെ കാണണം, സംസാരിക്കണം, കേള്‍ക്കണം, കഴിയുമെങ്കില്‍ എഴുതണം എന്ന സുഹൃത്ത് സുനിലിന്റെ നിര്‍ബന്ധമാണു ബെന്യാമിനെ ’ആടുജീവിതത്തിന്റെ കഥാകാരനാക്കിയത്. നജീബിനു മുന്നിലെത്തിയപ്പോള്‍ കേട്ടതാകട്ടെ’’അതൊക്കെ ഒത്തിരി പണ്ട് നടന്നതല്ലേ, ഞാനതൊക്കെ മറന്നുപോയി... എന്നും. ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നജീബ് പറഞ്ഞു തുടങ്ങി. അതുവരെ മറന്നെന്നു വിചാരിച്ചു കിടന്ന സംഭവങ്ങള്‍ ഓരോന്നോരാന്നായി നജീബിന്റെ കണ്ണില്‍നിന്നു പുറത്തുവരാന്‍ തുടങ്ങിയെന്നു കഥാകാരന്റെ വാക്കുകള്‍. അങ്ങനെ ബെന്യാമിന്റെ ഏഴാമത്തെ നോവല്‍ പിറന്നു.’’എത്ര ലക്ഷം മലയാളികള്‍ഈ ഗള്‍ഫില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. എത്ര ലക്ഷം പേര്‍ ജീവിച്ചു തിരിച്ചുപോയിരിക്കുന്നു. അവരില്‍ എത്രപേര്‍ സത്യമായി മരുഭൂമിയുടെ തീക്ഷ്ണത അനുഭവിച്ചിട്ടുണ്ട് ? നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിനുവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടാന്‍ എനിക്കു തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്. ഇതു നജീബിന്റെ കഥയല്ല, ജീവിതമാണ്, ’ആടുജീവിതം- എഴുത്തുകാരന്റെ പിന്‍കുറിപ്പ്.നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചുമരിച്ച എല്ലാ ആത്മാക്കള്‍ക്കുമാണു നോവല്‍ സമര്‍പ്പിക്കുന്നത്. ’’നാംഅനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകള്‍ മാത്രമാണ്- പുറംചട്ടയില്‍ വായനക്കാരന്റെ കണ്ണുകള്‍ ആദ്യമെത്തുന്നത് ഈ വാക്കുകളിലേക്കാണ്. ബെന്നി ഡാനിയേല്‍ എന്ന ബെന്യാമിന്‍ പത്തനംതിട്ട കുളനട സ്വദേശിയാണ്. ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം മുന്‍ സെക്രട്ടറിയാണ്. ബഹ്റൈനില്‍ ഇതു പ്രവാസത്തിന്റെ പതിനേഴാം വര്‍ഷം

ബെന്യാമിന്‍ നോവലിലെ മുഖ്യകഥാപാത്രം നജീബിനോടൊപ്പം

ബെന്യാമിന് പ്രവാസി സമൂഹത്തിന്റെ ആദരം

സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന് പ്രവാസി സമൂഹത്തിന്റെ അഭിനന്ദനം. ഗള്‍ഫ് മലയാളിയുടെ രചനാലോകത്തിനുള്ള അംഗീകാരമാണിതെന്ന് സംഘടനകളും വ്യക്തികളും അഭിപ്രായപ്പെട്ടു.കേരളീയ സമാജം അംഗം കൂടിയായ ബെന്യാമിന് ലഭിച്ച അംഗീകാരത്തില്‍ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദനം അറിയിച്ചു.

Tuesday, May 11, 2010

സമാജം ലൈബ്രറി വിംഗിന്റെ ആഭിമൂഖ്യത്തില്‍ വായനാകൂട്ടം സംഘടിപ്പിക്കുന്നു

കേരളീയ സമാജം ലൈബ്രറി വിംഗിന്റെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാകൂട്ടം നാളെ രാത്രി 8.30 ന്‍ റേഡിയോ വോയിസ് പ്രോഗ്രാം ഡയറക്ടര്‍ പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്യും .ലെബ്രേറിയന്‍ ജയന്‍ എസ് നായര്‍ അധ്യക്ഷത വഹികും . മുരളീധരന്‍ തമ്പാന്‍, വിനുപ് കുമാര്‍ എന്നിവര്‍ നേത്രത്വം നല്‍കും . ബാജി ഓടംവേലില്‍, രാജു ഇരിങ്ങല്‍, ബിനേയികുമാര്‍ പുളിങ്കുന്ന് എന്നിവര്‍ വായനാനുഭവം പങ്കിടും . എല്ലാമാസവും ആദ്യത്തെയും അവസാനത്തെയും ആഴ്ചയിലാണ്‌ വായനാകൂട്ടം.ആദ്യമായിട്ടാണ്‌ സമാജത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

സമാജം ഫിലിം ക്ലബ് സംവിധായകനും തിരക്കഥാക്യത്തുമായ സഞ്‌ജിത്ത് ഉദ്ഘാടനം ചെയ്യും


കേരളീയ സമാജം ഫിലിം ക്ലബ് ഈ മാസം 16 ന്‌രാത്രി 8 ന്‌ സംവിധായകനും തിരക്കഥാക്യത്തുമായ സഞ്‌ജിത്ത് ഉദ്ഘാടനം ചെയ്യും. സഞ്‌ജിത്തുമായി കൂടികാഴ്ച്ചയുമുണ്ട്. ചലചിത്ര അക്കാടമിയുമായി സഹകരിച്ച് ഫിലിം ക്ലബ് നിരവധി
പരിപാടികള്‍ ആസുത്രണം ചെയ്യുന്നുണ്ട്. അജിത്ത് നായര്‍ ആണ്‌ ക്ലബ് കണ്‍ വീനര്‍. ചലചിത്രനിര്‍മ്മാണത്തില്‍ താല്‍പര്യം ഉള്ളവരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്തി ഹ്രസ്വചിത്രം നിര്‍മ്മിക്കും . കൂടാതെ കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍ നടത്താനും ആലോചിക്കുന്നു.

കേരളീയ സമാജം അക്കാദമികളുടെ എക്സ്റ്റന്‍ഷന്‍ സെന്റ്റ്റാക്കുന്നു

കേരളത്തിലെ അക്കാദമികളുടെ എക്സ്റ്റന്‍ ഷന്‍ സെന്റായി കേരളീയ സമാജത്തെ മാറ്റാന്‍ നടപടിയെടുക്കണമെന്ന അഭ്യര്‍ ഥനക്ക് സം സ്ഥാന സര്‍ കാരും അക്കാദമികളും തത്വത്തില്‍ അം ഗീകാരം നല്കിയതായി പ്രസിഡന്റ് പി വി രാധാക്യഷ്ണപിള്ള അറിയിച്ചു. അക്കാദമികള്‍ ഇതിനാവശ്യമായ നടപടികളെടുത്തുതുടങ്ങിയിട്ടുണ്ട്.
സാഹിത്യത്തെയും കലയെയും ഗൗരവത്തേടെ കാണുന്ന വലിയൊരു വിഭാഗം ഗള്‍ഫിലുണ്ടെന്നും അവരിലേക്ക് അക്കാദമിയുടെ പ്രവര്‍ത്തനം എത്തിക്കണമെന്നുമായിരുന്നു സമാജത്തിന്റെ അഭ്യര്‍ഥന.സാഹിത്യ, സംഗീത - നാടക,ലളിതകല, ചലചിത്ര അക്കാദമികളാണ്‌ സമാജവിമായി സഹകരിച്ച് വിവിധ പരിപാടികള്‍ നടത്തുക. അക്കാദമികളുമായുള്ള ആശയവിനിമയത്തിന്റെ ആദ്യ ഘട്ടമായി ബാലകലേല്‍സവത്തിലെ ന്യത്ത ഇനങ്ങള്‍ക്ക് സംഗീത നാടക അകാദമി തെരഞ്ഞെടുക്കുന്ന മുതിര്‍ന്ന കലാകാരന്മാരായിരിക്കും വിധികര്‍ത്താക്കളായി എത്തുക. ഇവരുടെ സാനിധ്യത്തില്‍ അഞ്ചുദിവസത്തെ ന്യത്ത മത്സരം ന്യത്ത ഫെസ്റ്റിവലിന്റെ നിലവാരത്തിലാണ്‌ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് രാധാക്യഷ്ണ പിള്ള അറിയിച്ചു.സാഹിത്യ അക്കാടമിയുടെ സഹകരണത്തേടെ ഈദ് അവധിക്ക് ഗള്‍ഫ് മേഖലയിലെ എഴുത്തുകാര്‍ക്ക് കഥാ- നേവല്‍ ശില്‍പശാല നടത്തും.75 പേര്‍ പങ്കെടുക്കും . എം മുകുന്ദന്‍ ക്യാമ്പ് ഡയടക്ടറാകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ വര്‍ഷം എല്ലാ ആക്കാദമികളുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് ഒരോ പരിപാടിയെങ്കിലും നടത്തുമെന്നും അദേഹം പറഞ്ഞു.

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച ശ്രീ ബന്യാമീന് ആശംസകള്‍!

"ആടുജീവിതം“ എന്ന നോവലിന് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച സമാജം മുന്‍ സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ ബന്യാമീന് ആശംസകള്‍!

ബികെഎസ് ബാലകലോല്‍സവം റജിസ്ട്രേഷന്‍ അവസാനിപ്പിച്ചു

ബഹ്റൈന്‍ കേരളസമാജം (ബികെഎസ്) ബാലകലോല്‍സവത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷന്‍ അവസാനിപ്പിച്ചു. റജിസ്ട്രേഷന്‍ തീയതി കഴിഞ്ഞ മേയ് മൂന്നു വരെ നീട്ടിയിരുന്നു. 127 വ്യക്തിഗത ഇനങ്ങളിലായി ഇതിനകം രണ്ടായിരത്തിലേറെ പേര്‍ റജിസ്റ്റര്‍ ചെയ്തതായി ബികെഎസ് പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയിലേറെയാണിത്.

നൃത്തം, സംഗീതം, കഥാപ്രസംഗം, നാടന്‍പാട്ട്, പോസ്റ്റര്‍ രൂപകല്‍പന, മോണോ ആക്ട്, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിലാണു മല്‍സരം. കലാപ്രതിഭ, കലാതിലകം, സാഹിത്യരത്ന, സംഗീതരത്ന, നാട്യരത്ന തുടങ്ങിയ അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി മnnല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു വ്യവസ്ഥകളും മറ്റും മനസ്സിലാക്കി കൊടുക്കാന്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം 13നു രാത്രി ബികെഎസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടത്തും.

ബാലകലോല്‍സവം 15നു രാത്രി എട്ടിനു ക്ളബ്ബ് പരിസരത്തു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഫോണ്‍: 36691405, 39775584.
ബികെഎസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

Monday, May 10, 2010

പ്രസംഗ പരിശീലന ക്ലാസ്

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിക്കൂന്നു.
ഈ മാസം 10 മുതല്‍ ഒക്ടോബര്‍ വരെയുള്ള എല്ലാ മാസവും രണ്ടും നാലും തിങ്കളാഴ്ചകളില്‍ രാത്രി 8 മുതല്‍ 9.30 വരെയാണ് പരിശീലന ക്ലാസുകള്‍.

പരിശീലനം സൌജന്യമാണ്. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും പങ്കെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം ക്ലാസുകളുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 39818426 (സന്തോഷ് ബാബു).

സമാജം ബാലകലോല്‍സവത്തിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബഹ്റൈന്‍ കേരളീയ സമാജം ബാലകലോല്‍സവത്തിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഞ്ചു പേരെങ്കിലും മല്‍സരിക്കാനില്ലാത്ത വ്യക്തിഗത ഇനങ്ങള്‍ റദ്ദാക്കി.

ഇവയ്ക്കു പേരു നല്‍കിയവര്‍ക്ക് മറ്റ് ഇനങ്ങളിലേതെങ്കിലും തിരഞ്ഞെടുക്കാം. ഇവര്‍ ബാലകലോല്‍സവ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നു ജനറല്‍ കണ്‍വീനര്‍ ബി. ഹരികൃഷ്ണന്‍ (36691405)

Friday, May 7, 2010

Farewell to Philip Varghese

BAHRAIN resident Philip Varghese has been given a fond farewell by colleagues and members of the Bahrain Keraleeya Samajam before leaving the country today after 17 years.

The Super Trading and Contracting Company chief accountant, his wife Liji and children, Ashwin and Ashwell, will now settle down at Ochira, in Kollam district of Kerala.

Mr Varghese was active in social and cultural activities and had served on various committees at the Samajam, Kollam Jilla Pravasi Association, Bahrain India Educational and Cultural Forum and the Kayamkulam Association.

Ms Liji, who was a Ibn Al Hytham Islamic School teacher for more than nine years, was an active member of the Indian Embassy's consular extension service at the Samajam.

"We will miss this beautiful country that we have called home for so many years," said Mr Philip.

"We have made a lot of friends and will carry back with us very fond memories of our time here.

News from Gulf daily News

Wednesday, May 5, 2010

ജി.സി.സി ബാഡ്മിന്റന്‍ സമാപിച്ചു

കേരളീയ സമാജം ഇന്‍ഡോര്‍ ഗെയിംസ് വിഭാഗം സംഘടിപ്പിച്ച ജി.സി.സി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സമാപിച്ചു. വിജയികളും റണ്ണറപ്പും ക്രമത്തില്‍: പെണ്‍കുട്ടികളുടെ വിഭാഗം: അണ്ടര്‍ 10 സിംഗിള്‍സ്: തിയ ആനി, ആന്‍ലിസ് പോള്‍. അണ്ടര്‍ 13, സിംഗിള്‍സ്: ജോയന്ന ചെറിയാന്‍, സ്മൃതി ഷെട്ടി. ഡബിള്‍സ്: ജോയന്ന ചെറിയാന്‍^ രുചി ശ്രീവാസ്തവ, സ്മൃതി ഷെട്ടി^ തിയ ആന്‍.
അണ്ടര്‍ 16 സിംഗിള്‍സ്: ആഗ്ന ആന്റോ, മീനാക്ഷി സന്തോഷ്. ഡബിള്‍സ്: മീനാക്ഷി^ സൃഷ്ടി മേനോന്‍, അഞ്ജലി സതീഷ്, നിതിക കിരാനേ. അണ്ടര്‍ 19 സിംഗിള്‍സ്: അഗ്ന ആന്റോ, സൃഷ്ടി മേനോന്‍. ഡബിള്‍സ്: അഗ്ന ആന്റോ^ മീനാക്ഷി സന്തോഷ്, റിയ ബന്‍സാലി^ വിശാലാക്ഷി.
ആണ്‍കുട്ടികളുടെ വിഭാഗം: അണ്ടര്‍ 10: സിംഗിള്‍സ്: അഫ്താബ് അന്‍സാരി, സെയ്ഫ് സയദ് മുഹമ്മദ്. ഡബിള്‍സ്: അഫ്താബ് അന്‍സാരി^ ആതിഫ് അന്‍സാരി, സെയ്ഫ് സയദ് മുഹമ്മദ്^ പ്രമോദ് കാര്‍ത്തിക്. അണ്ടര്‍ 13 സിംഗിള്‍സ്: അഖില്‍ പ്രദീപ്, റോഷന്‍ ജോസഫ്. ഡബിള്‍സ്: റോഷന്‍ ജോസഫ്^ അഖില്‍ പ്രദീപ്, മുഹമ്മദ് സക്കീര്‍^ അഫ്താബ് അന്‍സാരി.
അണ്ടര്‍ 16 സിംഗിള്‍സ്: മുനവര്‍ അബ്ദുല്‍ ഖാദര്‍, ബെര്‍നീ ഷാജി. ഡബിള്‍സ്: ബെര്‍നി ഷാജി^ മുനവര്‍ അബ്ദുല്‍ ഖാദര്‍, കുര്യന്‍ ജോര്‍ജ്^ അശോക് ഗോപിനാഥ്.
അണ്ടര്‍ 19 സിംഗിള്‍സ്: മുനവര്‍ അബ്ദുല്‍ഖാദര്‍, ബെര്‍നി ഷാജി. ഡബിള്‍സ്: ജോ പോള്‍^ ജെറി സക്കറിയ, സിദ്ദാര്‍ഥ് മേനോന്‍^ റജിന്‍ രാഘവന്‍.
സമാപനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ദേശീയ ചാമ്പ്യന്‍ ജാഫര്‍ ഇബ്രാഹിമും ഹെരിയും തമ്മിലുള്ള പ്രദര്‍ശനമല്‍സരവുമുണ്ടായിരുന്നു. സമാജത്തിന്റെ ടൂര്‍ണമെന്റ് ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെടുന്ന ടൂര്‍ണമെന്റുകളിലൊന്നായിരിക്കുകയാണെന്ന് ബാഡ്മിന്റന്‍ ആന്റ് സ്ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഷിഹാം അല്‍ ഖാന്‍ സമാപനചടങ്ങില്‍ പറഞ്ഞു. സമാന ചാമ്പ്യന്‍ഷിപ്പുകള്‍ ഭാവിയിലും സമാജവുമായി ചേര്‍ന്ന് സംഘടിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ഇന്‍ഡോര്‍ ഗയിംസ് സെക്രട്ടറി ആഷ്ലി ജോര്‍ജ്, പ്രിയന്‍ മേലേടത്ത്, പി.കെ പോള്‍, ചെറിയാന്‍ പങ്കെടുത്തു.

Sunday, May 2, 2010

ഈസ്റ്റര്‍ വിഷു, മെയ്ദിന ആഘോഷ പരിപാടികളില്‍ ചിലതിന്റെ വിഡിയോ ദ്യശ്യം



ഈസ്റ്റര്‍ വിഷു, മെയ്ദിന ആഘോഷ പരിപാടികളില്‍ ചിലതിന്റെ വിഡിയോ ദ്യശ്യം