Pages

Sunday, May 31, 2009

കമലാ സുരയ്യക്ക് ആദരാഞ്ചലികള്‍




മലയാളിയുടെ വായനാലോകത്ത് പുതുവസന്തം തീര്‍ത്ത അന്തരിച്ച എഴുത്തുകാരി കമലാ സുരയ്യക്ക് ആദരാഞ്ചലികള്‍

ശ്രീ രാധാക്രഷ്ണന്‍ കൊടുങ്ങല്ലൂരിന്‌ യാത്രായപ്പ്

പ്രവസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത നാടക സം വിധായകനും നടനും സമാജം മുന്‍ നാടകക്ലബ് കണ്‍ വീനറുമായ ശ്രീ രാധാക്രഷ്ണന്‍ കൊടുങ്ങല്ലൂരിന്‌ സമാജത്തിന്റെ ആഭിമൂഖ്യത്തിലുള്ള യാത്രായപ്പ് സമ്മേളനം ഇന്ന് രാത്രി (31.05.09) 8 മണീക്ക് സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ നടക്കും എല്ലവര്‍ക്കും സ്വാഗതം

Wednesday, May 27, 2009

Soorya Music Festival

The Bahain Keraleeya samajam in association with India Fine Arts Socity Bahrain Produly Presents Soorya Music Festival on 4, 5 & 6 June 2009 at Bahrian kerain keraleeya samajam Diamound Jubilee Hall . all are welcome


June 4 Thusday 8. 00 Pm
Carnatic Vocal Concert- O .S Arun



June 5 Friday 8.00 PM
Carnatic Vocal Cincert- Abhishek Raghuram




June 6 Sunday 8.00 Pm
Duo Vocal Concert- k. Krishnakunar and Bini Krishnakumar







കൈരളി ചാനലിലെ ഡസേര്‍ട്ട് സ്കാന്‍ എന്ന പരിപാടിയില്‍നിന്നും

Monday, May 25, 2009

എം രാജേന്ദ്രന്റ് നിര്യാണത്തില്‍ അനുശോചനം

സമാജാഗമായിരുന്ന ഇ എം രാജേന്ദ്രനന്റ് നിര്യാണത്തില്‍ അനുശോചിച്ച്‌ നാളെ (26.05.09) രാത്രി 8.00 ന്‌ അനുശോചനയോഗം നടത്തുന്നു. രവി പിള്ള ഹാളിലാണ്‌ യോഗം നടക്കുന്നത്‌ എന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു

ഇന്ന് നടക്കനിരുന്ന ബാലകലേത്സവം മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുന്നു

സമാജാംഗമായിരുന്ന ഇ എം രാജേന്ദ്രനന്റ് ആകസ്മിക നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് (25.05.09) നടക്കനിരുന്ന ബാലകലേത്സവം മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് ആറിയിക്കുന്നതാണ്.

Friday, May 22, 2009

മലയാളം ജീവിക്കുന്നു ഈ കുട്ടികളുടെ മനസ്സില്‍

മരിച്ചുപോയ സ്വന്തം മുത്തശ്ശിയെകുറിച്ചുള്ള ഓര്‍മ്മ എട്ടുവയസുകാരനായ വിനീതിനെ കോണ്ടുപോയത് വലിയ ഒരു പ്രപന്ച സത്യത്തിലേക്ക് . വേര്‍പാട് എന്ന കവിത വിനീത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. നിത്യസത്യമാം നോവാണ് വേര്‍പാട് , നിത്യസത്യമാം വാക്കാണ് വേര്‍പാട് .

ഭാഷയുടെ മാത്രമല്ല ഭാവനയുടെയും വിചാരങ്ങളുടെയും ദീപ്തമായ ലോകങ്ങള്‍ പ്രവാസജീവിതത്തിന്റ് വരള്‍ച്ചകള്‍ക്കിടയിലും ബഹറിന്‍ മലയാളികളുടെ കുട്ടികളൂടെ തലമുറ മനസില്‍ സൂക്ഷിക്കുന്നു എന്നതിന്‍ ബഹറീന്‍ കേരളീയ സമാജം ബാലകലേത്സവത്തിലെ കവിതാമത്സരം സാക്ഷിയായി.

ഗ്രൂപ്പ് നാലില്‍ ഒന്നാം സമ്മാനം നേടിയ വിനീത് ജെ നായരുടെ കവിത സ്വന്തം മുത്തശ്ശിക്കുള്ള സ്നേഹസമര്‍പ്പണമാണ്. 2000 ജാനുവരി ഒന്നിനാണ് വിനീതിന്റെ മുത്തശ്ശീ മരിച്ചത്. 11 വര്‍ഷമായി ബഹറിനില്‍ കഴിയുന്ന വിനീതിന്‌ ഹ്രദയബന്ധത്തിന്റെ മരിക്കാത്ത കണ്ണികള്‍ ഇപ്പൊഴുമുണ്ട് അവയോരോന്നും ശ്രദ്ധയോടെ ചേര്‍ത്തുവച്ചാണ്‌ ഈ കുട്ടീ ഓരേ വരിയുമെഴുതിയിരിക്കുന്നത്‌ . ഡി ജഗദീശന്റെയും കലാറാണിയുടെയും മകനാണ്‌ ഈ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി. അമ്മയാണ് വിനീതിനെ കവിതയെഴുതാന്‍ പ്രേരിപ്പിക്കുന്നത്
ഗ്രൂപ്പ് അന്ചില്‍ ഒന്നാം സമ്മാനം നേടിയ നീതു സത്യനും മരിച്ച ആളെകുറിച്ച പ്രീയപ്പെട്ടവരുടെ മരിക്കാത്ത ഓര്‍മ്മകളേ കുറിച്ചാണ്‌ ' കൊഴിഞുപോയ വസന്തകാലം എന്ന കവിതയില്‍ എഴുതുന്നത്.
"ഒരു നല്ല രാവിന്റ് നിലാമഴയില്‍
തീരകടലില്‍ കുളിക്കാന്‍ തുടങ്ങവേ
നിന്നെ സ്നേഹിക്കുവാന്‍ വന്ന മത്സകന്യക
നിന്‍ ജീവന്‍ കവര്‍ന്ന് കടന്നുപോയോ"

എന്ന് ഒടുങ്ങാത്ത കാത്തിരിപ്പിന്റെ വേദന നീതു പകര്‍ത്തുന്നു.കവിത എഴുത്തില്‍ അമ്മ സിനിയാണ് നീതുവുന്റെ കൂട്ട്.കഥ ഉപന്യാസ രചനാമത്സരങ്ങളിലും നീതു പങ്കെടുത്തു. ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും നേടി. മലയാള ഭാഷയുടെയും കേരളീയമായ നന്മകളുടെയും ജീവിത ബന്ധങ്ങളുടെയും പച്ചയായ അനുഭവങ്ങള്‍ ഇല്ലെങ്കിലും അവയെല്ലാം ഈ കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടിവഴി പകര്‍ന്നുകിട്ടിയതായി കവിതകള്‍ തെളീയിക്കുന്നു. ഇത് അവര്‍ ഹ്രദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഭാഷയുമായുള്ള പരിചയകുറവുമൂലം അക്ഷരതെറ്റുകള്‍ ഉണ്ടായുരുന്നു എങ്കിലും ഭാഷയുമയുള്ള അടുപ്പം ഈ കുട്ടികള്‍ കാത്തുസൂക്ഷിക്കുന്നു. മലയാള ഭാഷയിലുള്ള പരിചയകുറവ് കവിതകളിലുണ്‌ടായിരുന്നു എന്നു കവയിത്രി സുല്‍ഫി പറഞ്ഞു.ഭാവനയുണ്‌ട് എങ്കിലും അത്‌ പ്രതിഫലിപ്പിക്കാനുള്ള കഴിവില്ലാഴ്മ മിക്ക രചനകളിലും കണ്‌ടു.ഗദ്യ പദ്യ രൂപത്തിലുള്ള കവിതകളെ വേര്‍ തിരിച്ചറിയാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ആശയത്തിലൊതുങ്ങാത്ത കവിതയായി മിക്ക രചനകളും മാറി എന്നതാണ് വലിയ ന്യൂനതയായി കണ്‌ടതെന്ന് അവര്‍ പറഞ്ഞു.
എങ്കിലും ഭാഷയോടും കവിതയോടും അവര്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്‌ . ഗ്രഹാതുരമായ ഓര്‍മ്മകളും മനസിലെ മലയാളകാഴ്ച്ചകളും നാടും വീടും ഭാഷയും വിട്ട് ജീവിക്കുന്ന കുട്ടികള്‍ മനസില്‍ സൂക്ഷിക്കുന്നു എന്നുള്ളതുതന്നെ അഭിന്ദനാര്‍ഹമാണ്‌ എന്ന് സുല്‍ഫി അഭിപ്രയപ്പെട്ടു.പ്രതീപ് പുറവങ്കര, രാജഗോപാല്‍ എന്നിവര്‍ വിധിനിര്‍ണ്ണയ സമിതിയില്‍ ഉണ്‌ടായിരുന്നു.

(മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്ത . ലേഖകന്‍ : കെ കണ്ണന്‍ )

Thursday, May 21, 2009

നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം അലക്സ് കെ പോള്‍ നിര്‍വഹിച്ചു

ബഹറിന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം ഇന്നലെ പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ് കെ പോള്‍ നിര്‍വഹിച്ചു.സമാജം പ്രസിഡന്റ് പി.വി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. മാത്യു, എന്റര്‍റ്റെയിന്മെന്റ് വിഭാഗം സെക്രട്ടറി ദാമു കോറോത്ത്, മ്യൂസിക്ക് ക്ലബിന്റ് കണ്‍വീനര്‍ ജോസ് ഫ്രാന്‍സിസ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു

നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം അലക്സ് കെ പോള്‍ നിര്‍വഹിക്കുന്നു

സൂര്യ ഫെസ്റ്റിവല്‍ ജൂണ്‍ നാലിന്‌ തുടങ്ങും

മനാമ: സൂര്യ സംഗീതോത്സവം ജൂണ്‍ നാലു മുതല്‍ ആറു വരെ ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട്‌ ജൂബിലി ഹാളില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റിയുടെയും സിനര്‍ജി മിഡില്‍ ഈസ്റ്റിന്റെയും സഹകരണത്തോടെയാണ്‌ മൂന്നുദിവസം നീളുന്ന കര്‍ണാട്ടിക്‌ സംഗീതക്കച്ചേരി ഒരുക്കുന്നത്‌. ആദ്യദിനം കര്‍ണാട്ടിക്‌ സംഗീതജ്ഞന്‍ ഒ.എസ്‌.അരുണിന്റെയും രണ്ടാംദിനം അഭിഷേക്‌രഘുറാമിന്റെയും കച്ചേരി നടക്കും. മൂന്നാംദിനം ബിന്നി കൃഷ്‌ണകുമാര്‍, കെ. കൃഷ്‌ണകുമാര്‍ ദമ്പതിമാരുടെ കച്ചേരിയാണ്‌. കച്ചേരിയില്‍ ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം-വയലിന്‍, അവിടനല്ലൂര്‍ അനില്‍കുമാര്‍ -ഘടം, ബാബു-മൃദംഗം എന്നിവര്‍ അകമ്പടിയേകും. സൂര്യ സ്റ്റേജ്‌ ആന്‍ഡ്‌ ഫിലിം സൊസൈറ്റി ബഹ്‌റൈന്‍ ചാപ്‌റ്ററും കേരള സമാജവും ചേര്‍ന്നാണ്‌ ഇത്തവണ സംഗീതോത്സവം സംഘടിപ്പിക്കുന്നത്‌. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സൂര്യ ബഹ്‌റൈന്‍, 350-ഓളം കലാകാരന്മാരുടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. സംഗീതാസ്വാദകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഇത്തവണ സമാജവുമായി ചേര്‍ന്ന്‌ പരിപാടി നടത്തുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ സൂര്യ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ രാധാകൃഷ്‌ണപിള്ള, സെക്രട്ടറി വര്‍ഗീസ്‌ കാരക്കല്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി.മോഹന്‍കുമാര്‍, സെക്രട്ടറി എം.കെ. മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മധു മാധവന്‍, ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി പ്രസിഡന്റ്‌ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്തു

Monday, May 18, 2009

നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം

ബഹറിന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബിന്റ് ഉത്ഘാടനം ഇന്ന് 18 ,മെയ് 2009 തിങ്കളാഴ്ച്ച രാത്രി 8.30 ന് പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ് കെ പോള്‍ നിര്‍വഹിക്കുന്നു. ഏവര്‍ക്കും സ്വാഗതം ..

Sunday, May 17, 2009

ആര്‍ പി അലക്സാണ്‍ടറുടെ നിര്യാണത്തില്‍ അനുശോചനം

മുന്‍ സമജം പ്രസിഡന്റ് ആര്‍ പി അലക്സാണ്‍ടറുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ സമാജം ഇന്ന്(17.05.09) രാത്രി 8.00 ന്‌ അനുശോചനയോഗം നടത്തും .രവി പിള്ള ഹാളിലാണ്‌ യോഗം നടക്കുന്നത്‌. ഏവരും വന്ന് സംബന്ധിക്കണം എന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Thursday, May 14, 2009

രേഖ മേനോനുമായി മുഖമുഖം

ബഹറിന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 15 മെയ് 2009 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പ്രശസ്ത ടി വി അവതാരകയും ക്വിസ് മാസ്റ്ററുമായ ശ്രീമതി രേഖ മേനോനുമായുള്ള മുഖമുഖം സംഘടിപ്പിക്കുന്നു. എല്ലാ സമാജാംഗങ്ങളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

Tuesday, May 12, 2009

ബാലകലോത്സവം മത്സരഫലങ്ങള്‍




ന്രപുര 2009- ദേവിജി -ബി കെ എസ് ബാലകലോത്സവം മത്സരഫലങ്ങള്‍
Results

Monday, May 11, 2009

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ മുഖാമുഖത്തിറ്റ്നെ വീഡിയോ ദൃശ്യം

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമൂഖ്യത്തില്‍ കൈരളി റ്റിവി എം ടിയും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസുമായി നടത്തിയ മുഖാമുഖത്തിറ്റ്നെ വീഡിയോ ദൃശ്യം



കൈരളി ചാനലിലെ ഡസേര്‍ട്ട് സ്കാന്‍ എന്ന പരിപാടിയില്‍നിന്നും

Saturday, May 9, 2009

ന്രപുര 2009 - കലാമേളക്ക് തിരിതെളിഞ്ഞു

സദസിലേക്കിറങ്ങി, സദസ്യരെകൊണ്ട് പാടിപ്പിച്ച് , ആ പാട്ടുകള്‍ക്ക് തന്റ് വിരലുകളാല്‍ വയലിനില്‍ സം ഗീതം പകര്‍ന്ന് ബാലഭാസ്കര്‍ ന്രപുര 09 ന്‌ അവിസ്മരണീയമായ തുടക്കമിട്ടു. ഒന്നര മാസം കൊണ്ട് 300 ലേറെ കുട്ടീകള്‍ മാറ്റുരക്കുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും വിപുലമായ കലാമേളക്ക് അങ്ങനെ തിരിതെളിഞ്ഞു. കേരളീയ സമാജങ്ങങ്ങളും കുടുംബങ്ങളും നിറഞ്ഞ സദസില്‍ ഭദ്രദീപം കൊളുത്തിയാണ്‌ ബാലഭാസ്ക്കര്‍ ബാലകലേത്സവം ഉത്ഘാടനം ചെയ്തത്. ന്രപുര്‍ 2009 ന്റെ ലോഗോ പ്രകാശനവും പുതുമകള്‍ കൊണ്ട് പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി .പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ദേവ്ജി ഗ്രൂപ്പ് പ്രതിനിധി ജയമോഹന്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു, വൈസ് പ്രസിഡന്റ് കെ ജനാര്‍ദനന്‍ കഴിഞ്ഞ വര്‍ഷത്തെ കലാതിലകം അഖിലാ ദേവദാസ് , കലാപ്രതിഭ നവനീത് ക്രിഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉത്ഘാടന ചടങ്ങിനുശേഷം ബാലഭാസ്കര്‍ അവതരിപ്പിച്ച വയലിന്‍ പരിപടി ഹ്രദ്യമായി. സമാജത്തിലെ കലാകാരന്‍മാരുടെ ന്രത്തവും അരങ്ങേറി.

Friday, May 8, 2009

ബാലകലോത്സവം മത്സരങ്ങളുടെ സമയ വിവരങ്ങള്‍

ന്രപുര 2009- ദേവിജി -ബി കെ എസ് ബാലകലോത്സവം മത്സരങ്ങളുടെ സമയ വിവരങ്ങള്‍ സമാജം വെബ്സൈറ്റില്‍ ലഭ്യമാണ്‌

Events Schedule(Updated 11-10-2009)

Thursday, May 7, 2009

ജോണ്‍ ബ്രിട്ടാസുമായി മുഖാമുഖം ....

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമൂഖ്യത്തില്‍ കൈരളി റ്റിവി എം ടിയും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസുമായി മുഖാമുഖം നാളെ (2009. മേയ് 8 ൯) വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക്. ഏവര്‍ക്കും സ്വാഗതം

കലാമേളക്ക് ഇന്ന് അരങ്ങുയരും

ബഹറിന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബാലകലേത്സവം ' ന്രപുര 2009' ഇന്ന് രാത്രി 8 ന് സമാജം ആസ്ഥാനത്ത് വയലനിസ്റ്റും യുവസംഗീതഞ്ജനുമായ ബാലഭാസ്കര്‍ ഉത്ഘാടനം ചെയ്യും . ചടങ്ങില്‍ അദ്ദേഹത്തിന്റെ സംഗീതവിരുന്നുമുണ്ട്. പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പഞ്ചവാദ്യം അവതരിപ്പിക്കും. 300ലേറെ കുട്ടികള്‍ 45 ഇനങ്ങളിലായി മാറ്റുരക്കുന്ന ബാലകലേത്സവത്തിലെ മത്സരങ്ങലള്‍ക്ക് നാളെ തുടക്കമാവും . ജി എ നായര്‍ , ജോസഫ് വി മാവേലിക്കര , രാജന്‍ ബ്രോസ് എന്നിവരുടെ പേരുകളുള്ള വേദിയിലാണ് മത്സരം . എറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് , കലാതിലകം കലാപ്രതിഭാ പുരസ്കാരവും ഗ്രൂപ്പില്‍ ഒന്നമതെത്തുന്നവര്‍ക്ക് ഗ്രൂപ്പ് ചാപ്യന്‍ഷിപ്പും നല്കു. അടുത്തമാസം 12 ന്‌ വൈകിട്ട് 7.30 ന്‌ സമാപന ചടങ്ങില്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയും .കെ എസ് സജികുമാര്‍ കണ്‍വീനറായ കമ്മിറ്റി രൂപവത്കരിച്ചിടുന്റ്.

രക്ഷിതാക്കളുടെ പരാതി ഒഴിവാക്കന്‍ വിപുലമായ സംവിധാനമാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബഹറിനില്‍ ഉള്ളവരാണ്‌ വിധികര്‍ത്താക്കള്‍ . മത്സരിക്കുന്ന കുട്ടീകളുടെ അധ്യാപകരെ വിധികര്‍ത്താക്കളായി നിയമിക്കില്ല. പ്രശസ്ത സ്ഥാപനങ്ങളില്‍ ശാസ്ത്രീയമായി ന്രത്തം അഭ്യസിച്ചവരെ ഉള്‍പ്പെടുത്തിയാണ്‌ ജഡ്ജിങ്ങ് പാനല്‍ ഉണ്ടാക്കിയിരിക്കുന്നത് .മാര്‍ക്കിന്റെയും വിധിനിര്‍ണ്ണയത്തിന്റെയും കാര്യത്തില്‍ പാകപ്പിഴ സംഭവിക്കാതിരിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ തയാറാക്കിയിട്ടൂണ്ട്. വിധിനിര്‍ണ്ണയത്തിലെ പരാതികള്‍ രക്ഷിതാക്കളൂടെ നിര്‍ദ്ദേശങ്ങള്‍ എന്നിവ വിലയിരുത്തുന്നതിതില്‍ കമ്മിറ്റിക്ക് വേണ്‌ട ഉപദേശങ്ങള്‍ നല്കാന്‍ ബാലകലേത്സവത്തിന്റ് മുന്‍ കണ്‍വീനര്‍മാര്‍ അടങ്ങിയ ഉപദേശക സമിതി രൂപവത്കരിച്ചു .ബി ഹരിക്രഷ്ണന്‍ , ടി ബാബു സുരേഷ്, എസ് എന്‍ പ്രിന്‍സ് , ശരത്ത് മേനോന്‍ , പി എന്‍ മോഹന്‍ രാജ് എന്നിവരാണ്‌ സമിതിയിലുള്ളത്.

സമാജത്തിന്റെ അം ഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ പരിപാടിആയതിനാലാണ്‌ അംഗങ്ങള്‍ അല്ലത്തവരുടെ കുട്ടികളേ ഇതില്‍ പങ്കെടുപ്പിക്കാത്തതെന്ന് പ്രസിഡന്റ് പി വി മോഹന്‍ കുമാര്‍ അറിയിച്ചൂ. എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കലേത്സവം നടത്തുന്നതിനെകുറിച്ച് അലോചിക്കുന്നുണ്ട്.

ഒരു കുട്ടിക്ക് 6 ഇനങ്ങളില്‍ മത്സരിക്കാം . എന്നാല്‍ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ഉപന്യാസ രചന , കഥാ കവിതാ രചനകള്‍ , മലയാള പ്രസംഗം എന്നിവയില്‍ രജിസ്ട്രഷന്‍ ഫീസില്ലാതെ കൂടുതലായി പങ്കെടുക്കാം .40 ദിവസം നീണ്ട്നില്ക്കുന്ന ബാലകലേത്സവം ജി സി സി യിലെ ഏറ്റവും വലിയ കലാമേളയായി മാറ്റാനുള്ള പരിശ്രമത്തിലാണ്‌ സംഘാടകര്‍

Wednesday, May 6, 2009

ന്രപുര 2009- ദേവിജി -ബി കെ എസ് ബാലകലോത്സവം

ദേവിജി, ബി.കെ എസ് ബാലകലേത്സവം , ന്രപുര 2008 നാളെ (07.05.09) വൈകിട്ട് 8 മണിക്ക് പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ ഉത്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി എന്‍ കെ മാത്യു അറിയിച്ചു.