കലാരംഗത്ത് പ്രാവീണ്യം ഉണ്ടായിട്ടും വേദിയിൽ മതിയായ അവസരങ്ങൾ ലഭിക്കാത്ത കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സമാജം കലാവിഭാഗം "സർഗ്ഗ സന്ധ്യ " സംഘടിപ്പിക്കുന്നു.സമാജത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ തുടർച്ചയായി നടക്കുന്ന ഈ പരിപാടിയിലേക്ക് 8 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ. പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. എൻ.കെ. വീരമണി എന്നിവർ . സ്കൂൾ പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രസ്തുത പരിപാടി സംഘടിപ്പിക്കുക എന്ന് കലാവിഭാഗം കൺവീനർ ശ്രീ. വാമദേവൻ പറഞ്ഞു. പങ്കെടുക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് താൽപര്യമുള്ള മേഖലകളിൽ പരിശീലനം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൽപര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയ്യതി ജനുവരി 31. https://goo.gl/FsqCvt
കൂടുതൽ വിവരങ്ങൾക്ക് ശ്രീ. വാമദേവൻ (39441016), ശ്രീ. ധർമ്മരാജ് (66335594), ശ്രീ. നന്ദകുമാർ എടപ്പാൾ ( 39878761), ശ്രീ - ശ്രീജിത് ഫറോക്ക് (39542099) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment