ബഹ്‌റൈൻ കേരളീയ സമാജം ഡി സി ബുക്‌സും ആയി ചേർന്ന് ഒരുക്കുന്ന അന്തർദേശീയ പുസ്തക - സാംസ്കാരികോത്സവം മെയ് 17 മുതൽ 27 വരെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുകയാണ് . ബഹുമാന്യ പാർലമെന്‍റ് അംഗം ശ്രീ ശശി തരൂർ മെയ് 17 ന് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും . തുടർ ദിവസങ്ങളിൽ ഇന്ത്യയിലെ പ്രശസ്തരായ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന വിവിധ സാഹിത്യ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും . ജി സി സി തലത്തിൽ ഉള്ള ഒരു സാഹിത്യ ക്യാമ്പും ഇതിന് അനുബന്ധമായി നടക്കും .എല്ലാ സമാജം കുടുംബാംഗങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു .
പുസ്തകോത്സവത്തിന്റെ ഭാഗമായി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തു കൈപ്പറ്റുന്നതിനുള്ള അവസരം ഒരുക്കുന്നു , പുസ്തകങ്ങളുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ ലഭ്യം ആണ്. ഇപ്രകാരം ബുക്ക് ചെയ്യുന്ന പുസ്തകങ്ങൾ പൊതു ചടങ്ങിൽ വെച്ച് നമ്മുടെ വിശിഷ്ടാതിഥികളുടെ കൈയൊപ്പോടു കൂടി അവർ തന്നെ നിങ്ങൾക്ക് സമ്മാനിക്കുന്നതും ആണ് . താത്പര്യം ഉള്ളവർ സമാജം ഓഫീസുമായോ , 39450761 ,37789322 നമ്പരിലോ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു ..
No comments:
Post a Comment