നോട്ട് നിരോധനം സമാജം ചർച്ച ചെയ്യുന്നു. - Bahrain Keraleeya Samajam

Tuesday, November 29, 2016

demo-image

നോട്ട് നിരോധനം സമാജം ചർച്ച ചെയ്യുന്നു.

ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃത്വത്തിൽ "കള്ളപ്പണവും ഇന്ത്യൻ സമ്പദ്ഘടനയും" എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കുന്നു. പ്രസ്‌തുത പരിപാടി ഈ ബുധനാഴ്ച 30 )൦ തിയതി വൈകിട്ട് 8 മണി മുതൽ 10 മണി വരെ സമാജം ഹാളിൽ നടക്കുന്നു. എല്ലാവരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ചത് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് സൃഷ്ടിക്കുന്ന സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യും.കള്ളപ്പണവും കള്ളനോട്ടും ഇന്ത്യൻ സാമ്പത്തിക രംഗത്തു ഉണ്ടാക്കുന്ന വിപത്തിനെ എത്രമാത്രം തടയാൻ കഴിഞ്ഞു, ഇന്ത്യൻ സാമ്പത്തിക പുരോഗതിയെ എത്രമാത്രം ഉദ്ദീപിപ്പിച്ചു എന്നതിനേയും സംബന്ധിച്ച് സ്വതന്ത്രമായ ഒരു വിശകലനം ആണ് ചര്‍ച്ചയില്‍ ലക്‌ഷ്യം വെക്കുന്നത്. സാമ്പത്തിക രംഗത്തും, സാമൂഹിക രംഗത്തും, രാഷ്ട്രീയ രംഗത്തും കഴിവ് തെളിയിച്ച വിദഗ്ധർ പങ്കടുത്തു സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സമാജം പ്രസംഗവേദി കൺവീനർ അഡ്വ . ജോയ് വെട്ടിയാടനെ (39175836 )ബന്ധപ്പെടുക . പരിപാടിയിൽ സമാജം മെമ്പർമാർക്കും മറ്റു അസ്സോസിയേഷന്‍ മെമ്പർമാർക്കും, പൊതുജനങ്ങൾക്കും പങ്കടുക്കാവുന്നതാണ്‌.

Pages