ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി മഹോത്സവത്ത്തിനും വിദ്യാരംഭത്തിനും ഉള്ള ഉരുക്കങ്ങള്‍ സമാജത്തില്‍ പുരോഗമിക്കുന്നു ഒക്ടോബര്‍ 1 മുതല്‍ 3 വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍ ആണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് ശ്രീ ജി കെ നായര്‍ സമാജം ജനറല്‍ സെക്രട്ടറി ശ്രീ മനോജ് മാത്യു എന്നിവര്‍ അറിയിച്ചു നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതും ഈ വർഷം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതും മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയയും കേരള സാഹിത്യ അക്കദമി അവാർഡ് ജേതാവുമായ കെ ആർ മീരയാണ്. ഒക്ടോബർ മൂന്നാം തീയതി പുലര്ച്ചെ നാലര മുതലാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത് .
ബഹ്‌റൈന്‍ കേരളീയ സമാജം നവാരാത്രി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ ഒക്ടോബര്‍ 1)൦ തീയതി ക്ര്യത്യം 8 മണിക്ക് സമാജത്തിലെ 100 ഓളം വരുന്ന കുട്ടികള്‍ അവതരിപ്പിക്കുന്ന 90 മിനുട്ട് നീണ്ടു നില്‍ക്കുന്ന “നാട്യ തരങ്ങിണി “ നയന മനോഹരമായ നൃത്ത നൃത്യങ്ങള്‍ ഉണ്ടായിരിക്കും.
രണ്ടാം ദിവസമായ ഒക്ടോബര്‍ 2)൦ തീയതി കൃത്യം 8 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബ് അവതരിപ്പിക്കുന്ന “നാദോപാസന “ സംഗീത പരിപാടി അരങ്ങേറുന്നു.
മൂന്നാം ദിവസമായ ഒക്ടോബര്‍ 3)൦ തീയതി കുരുന്നുകള്‍ക്ക് മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയയും കേരള സാഹിത്യ അക്കദമി അവാർഡ് ജേതാവുമായ കെ ആർ മീര ആദ്യാക്ഷരം കുറിക്കുന്നു. ഇതുവരെ എഴുത്തിനിരുത്തിനു പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.
ബഹറിനിലെ എല്ലാവരെയും ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നവരാത്രി മഹോത്സവത്ത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ശ്രീ ഷാജഹാന്‍ 39297836 ശ്രീ ജോസ് ഫ്രാന്‍സിസ് 39697600 എന്നിവരെയും വിദ്യാരംഭം ത്തിലേക്കുള്ള കൂടുതല്‍ വിവരങ്ങളിലേക്കു മലയാളം പാഠശാല കണ്‍ വീനര്‍ ശ്രീ ഹരികൃഷ്ണന്‍ ബി നായര്‍ 36691405 സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ പ്രകാശ് ബാബു 39411610എന്നിവരെ വിളിക്കാവുന്നതാണ്.
No comments:
Post a Comment