
ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ജി.എ.നായര്‍ സ്മാരക നാടകമത്സരത്തില്‍ വേഷം എന്ന നാടകം ഒന്നാംസ്ഥാനവും കുടുക്ക രണ്ടാംസ്ഥാനവും നേടി. ഏറ്റവും നല്ല സംവിധായകന്‍ സണ്ണിഅയിരൂര്‍ (കുടുക്ക), രണ്ടാംസ്ഥാനം അനീഷ് മടപ്പിള്ളി(വേഷം), മികച്ചനടന്‍ ശിവകുമാര്‍(വേഷം), രണ്ടാമത്തെ നടന്‍ ദിനേശ് കുറ്റിയില്‍ (കസേരകളി), മികച്ച നടി ഫറ സിറാജ്(വേഷം), രണ്ടാമത്തെ നടി രഹനാ സുന്ദര്‍(കാലനും കോഴിയും), മികച്ച ബാലതാരം ഗായത്രി മോഹന്‍ (കാലനും കോഴിയും), രണ്ടാംസ്ഥാനം ആര്യാഗിരീഷ് (നീലക്കുറുക്കന്‍) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. നീലകുറുക്കന്‍ എന്ന നാടകത്തിനും സുധി പുതുവയ്പ്, ബിജോയ് എന്നീ നടന്മാര്‍ക്കും പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. നാടകപ്രവര്‍ത്തകന്‍ പയ്യന്നൂര്‍ മുരളി, കാഥികന്‍ ഇടക്കൊച്ചി സലീംകുമാര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഒന്‍പതു നാടകങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. അവാര്‍ഡ് നൈറ്റില്‍ ഷിഫാ അല്‍ജസീറാ ജനറല്‍ മാനേജര്‍ കെ.ടി.മുഹമ്മദലി മുഖ്യാതിഥിയായും തമ്പീസ് നാഗാര്‍ജുനാ പ്രതിനിധി രാജഗോപാല്‍ വിശിഷ്ടാതിഥിയുമായിരുന്നു. ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡുകളും ട്രോഫിയും സമ്മാനിച്ചു.

No comments:
Post a Comment