സമാജം ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി - Bahrain Keraleeya Samajam

Breaking

Sunday, September 7, 2008

സമാജം ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി

ബഹ്‌റൈനില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. പഞ്ചവാദ്യവും ചെണ്ടമേളവും പുലികളി, വഞ്ചിപ്പാട്ട്, കൈകൊട്ടിക്കളി, കോല്‍ക്കളി, തെയ്യം തുടങ്ങിയ നാടന്‍ കലാരൂപങ്ങളും ഉള്‍പ്പെടുത്തി അവതരിപ്പിച്ച ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സൂര്യകൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു. കുട്ടിമാവേലി മത്സരം, വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരക്കളി, സംഗീതശില്പം എന്നിവ നടന്നു. വിജയന്‍ കല്ലാച്ചി ഗാനരചനയും സംഗീഗതസംവിധാനവും നിര്‍വഹിച്ച് ഭരതശ്രീ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത സംഗീതശില്പം അവതരിപ്പിച്ചത് സമാജത്തിലെ ഇരുന്നൂറോളം വരുന്ന അംഗങ്ങളായിരുന്നു. ഘോഷയാത്രയില്‍ തൃശ്ശൂര്‍ സംസ്‌കാര ഒന്നാം സമ്മാനവും വിശ്വകലാ തീയേറ്റേഴ്‌സ് രണ്ടാം സ്ഥാനവും റാന്നി ഓവര്‍സീസ് സൗഹൃദസംഘം മൂന്നാം സ്ഥാനവും നേടി. കുട്ടിമാവേലി മത്സരത്തില്‍ നോയല്‍ എസ്. ചേന്നാട്ടുശ്ശേരി ഒന്നാം സ്ഥാനവും രാഹുല്‍ ഹരി പ്രസാദ് രണ്ടാം സ്ഥാനവും വിഷ്ണു രഞ്ജിത് മൂന്നാം സ്ഥാനവും നേടി. സൂര്യാ കൃഷ്ണമൂര്‍ത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.കെ. നായര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മധുമാധവന്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പി.വി. രാധാകൃഷ്ണപിള്ള, തൃശ്ശൂര്‍ ജനനയന സാരഥികളായ അഡ്വ. പ്രേംപ്രകാശ്, പ്രസീത, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. സജുകുമാര്‍, എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി മനോജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാംഗ്ലൂര്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഡയറക്ടര്‍ എം.എസ്. ഗോവിന്ദ്, സൗദി എന്‍ജിനീയറിങ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സൂര്യാ സൗദി അറേബ്യ ചാപ്റ്റര്‍ ചെയര്‍മാനുമായ റഫീഖ് യൂനിസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

No comments:

Pages