Pages

Sunday, December 28, 2014

BKS X' Mas celebration

You are cordially invited with family for  BKS X' Mas celebration ,today ,Saturday 27th December 2014, at our premises. As a part of this celebration there will be a public meeting and cultural programs at 8.00pm. X'Mas message , tree function for children , Carol singing ,Mega Cake display and dinner .
Famous family councilor  Fr. Joseph Puthenpurackal will be the key note speaker.


Thursday, December 25, 2014

ക്രിസ്തുമസ് ആശംസകള്‍

എല്ലാവര്‍ക്കും ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍. 

Friday, December 12, 2014

ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായുള്ള കായിക മത്സരം 2014

കലയും സാഹിത്യവും സംഗീതവും  നിറഞ്ഞു നില്‍ക്കുന്ന സാംസ്കാരിക കലാക്ഷേത്രമായ ബഹ്‌റൈ കേരളീയ സമാജത്തി കായിക രംഗവും സജീവമാകുന്നു . സമാജം അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഇത്തരം കായിക മത്സരങ്ങൾ  വീറോടെയും വാശിയോടെയുമാണ് അംഗങ്ങ പങ്കെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷത്തെ  കായിക മത്സരവും ഒരു വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് സമാജത്തില്‍ പുരോഗമിക്കുന്നത്. കായിക മത്സരം മാനസീക ഉല്ലാസത്തിന് ഉതകുന്നുവെന്നത് സമാജം പ്രസിഡന്റ്‌ ജി കെ നായര്‍ ജനറ സെക്രട്ടറി മനോജ്‌ മാത്യു എന്നിവര്‍ അഭിപ്രായപെട്ടു.
അഞ്ചു ഗ്രൂപ്പ്കളായി  തരം തിരിച്ചാണ് മത്സരങ്ങ സംഘടിപ്പിക്കുന്നത്. ഏകദേശം 500 ഓളം അംഗങ്ങ ആണ് ഓരോ ടീമിലും ഉള്പെടുന്നത് എന്ന് കായിക മേളയുടെ കണ്‍വീന  ബിനോജ് മാത്യു അറിയിച്ചു. ക്രിക്കറ്റ്‌, ഫുട്ബോ, വോളിബോകബഡിവടംവലി  മറ്റു ഔട്ട്‌ ഡോ  ഇന്റൊ  ഗയിംസുക തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക മത്സരങ്ങ സംഘടിപ്പിക്കുന്നു. കായിക മാമാങ്കത്തിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായി അംഗത്വ നമ്പര്‍ ഉറപ്പു വരുത്തുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായുള്ള കൌണ്ടറുക സമാജത്തി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

ഗിരീഷ്‌ ടി.ജെ- റെഡ് ആരോസ് (റോള്‍ 0&4)ഹരീഷ് മേനോന്‍-യെല്ലോ വാരിയേര്സ് (റോള്‍1&4), മനോഹരന്‍ പാവറട്ടി– ഗ്രീന്‍ റൈഡേര്‍സ് (റോള്‍2&5), മുരളീധ തമ്പാ - ഓറഞ്ച് റൈഫിള്‍സ് (റോള്‍ 6&9)ജഗദീഷ് ശിവ-ബ്ലൂ സ്പ്രിന്റെര്‍സ് (റോള്‍7&8),
ഇവരാണ് ഓരോ ടീമിനെയും നയിക്കുവാനായി അമരത്തുള്ളത്. അത് പോലെ തന്നെ ഓരോ ടീമിനും നാല് വൈസ് ക്യാപ്റ്റന്‍ മാരെയും  തിരഞ്ഞെടുത്തിട്ടുണ്ട്. അംഗങ്ങള്‍ ഓരോ ടീമിനൊപ്പം അണി  ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും മത്സരിക്കുവാനും റോള്‍ നമ്പര്‍ ഉറപ്പു വരുത്തുവാനും താത്പര്യപ്പെടുന്നു. ഈ മഹാ കായിക മാമാങ്കത്തിന്‍റെ വിജയത്തിനായി എല്ലാവരുടെയും  സഹായ സഹകരങ്ങ പ്രതീക്ഷിക്കുന്നതായി സംഘാടക അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അജേഷ്നായ, 39189654,  ബിനോജ് മാത്യു 36665376,  എന്നിവരെ വിളിക്കാവുന്നതാണ്.  

Thursday, November 27, 2014

കലാ സാഹിത്യസംഗമം (ഏകദിന ക്യാമ്പ്)

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ  നേതൃത്വത്തിൽ  സാഹിത്യസംഗമം  എന്ന പേരില്‍  ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു 
കലാ  സാഹിത്യസംഗമം
      (ഏകദിന ക്യാമ്പ്)

    എഴുത്തും വരയും
         അരങ്ങും സാഹിത്യവും ,  
     ആനുകാലികങ്ങളിലെ രചനകള 
      സ്വന്തം കഥ -കവിത  അവതരണം  

   വായനക്കാര് എഴുത്തുകാര്  കലാകാരന്മാര്   പങ്കെടുക്കുന്നു 
                      ഡിസംബർ 12 വെള്ളിയാഴ്ച്ച രാവിലെ 10 മണി വൈകീട്ട്  4  മണി വരെ.   
എല്ലാ എഴുത്തുകാരും  അക്ഷരസ്നേഹികളെയും  പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബാജിഓടം വേലി (39258308 വിളിക്കാവുന്നതാണ്‌.


Tuesday, November 18, 2014

ബഹ്‌റൈ ന്‍ കേരളീയ സമാജം 
സാഹിത്യ വേദി- 2014 

പരിചിത യാഥാ ര്‍ത്ഥ്യ ത്തിന്റെ 
 അപരിചിത വശങ്ങളുടെ കൂടിയിരിപ്പ്

പ്രശസ്ത  സാഹിത്യകാരൻ  ശിഹാബുദീ ന്‍  പൊയ്ത്തും കടവുമായി 
മുഖാമുഖം
നവംബര്‍  21  വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് 
ഇടം- ബഹ്‌റൈൻ കേരളിയ സമാജം യൂസഫലി ഹാൾ 
എല്ലാ അക്ഷര സ്നേഹികളെയും സ്വാഗതം ചെയ്യുന്നു

Sunday, November 16, 2014

ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗ വേദി- 2014

ബഹ്‌റൈൻ കേരളീയ സമാജം 
പ്രസംഗ  വേദി- 2014

                     ബാലവേദി 
ബഹ്‌റൈൻ കേരളീയ സമാജം  പ്രസംഗവേദിയുടെ നേതൃത്വ ത്തിൽ കുട്ടികള്‍ക്കായി  ബാലവേദി   സംഘടിപ്പിക്കുന്നു . കുട്ടികളിൽ ആത്മവിസ്വാസം പ്രവര്ത്തന നൈപുണ്യം ഭാഷ,  പ്രസംഗം പരിശിലനംസര്ഗാത്മകത  തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ ക്യാമ്പുകൾ തുടങ്ങിയവ. നവംബർ 22 ശനിയാഴ്ച്ച രാത്രി  7.30 ന് (M.M.Ramachandran hall)  പ്രശസ്തരായ   സാഹിത്യകാരന്മാര്, പ്രാസംഗികര്‍  തുടങ്ങിയവര്‍ ക്ലാസെടുക്കുന്നു .

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ  പ്രസാദ്‌ ചന്ദ്രന്‍  (36372766  ) വിളിക്കാവുന്നതാണ്‌.

Saturday, November 8, 2014

എഴുത്തും​​ ആവിഷ്ക്കാര സ്വാതന്ത്ര്യവും

ബഹ്‍റൈൻ കേരളീയ സമാജം,സാഹിത്യവേദി യുടെ  ആഭി മുഖ്യത്തില്‍ ഇന്ന്  നവംബർ  8- ശനിയാഴ്ച  രാത്രി   8  മണിക്ക്  എഴുത്തും
​​
  ആവിഷ്ക്കാര സ്വാതന്ത്ര്യവും   എന്ന വിഷയത്തിൽ    ചര്ച്ച  സദസ്സ്  സംഘടിപ്പിക്കുന്നു 
മാധ്യമ പ്രവർത്തകർ  സാഹിത്യ പ്രവർത്തകർ , എഴുത്തുകാർ  എന്നിവര്  പങ്കെടുത്തു സംസാരിക്കുന്നു 

എല്ലാ  അക്ഷര 
​​
സ്നേഹികളും  പങ്കെടുക്കണമെന്ന്  അഭ്യര് ത്ഥിക്കുന്നു  



Monday, October 27, 2014

ബഹറിന്‍ കേരളീയ സമാജം കേരള പിറവി ദിനാഘോഷം

ബഹ്‌റൈന്‍ കേരളീയ സമാജം മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ പ്രവാശ്യവും വളരെ വിപുലമായ രീതിയില്‍ വിവിധ പരിപാടികളോടെ നവംബര്‍ 1 ശനിയാഴ്ച 8 മണിക്ക്   കേരള പിറവി ദിനം ആഘോഷിക്കുന്നു . വിവിധ തരത്തിലുള്ള നൃത്ത നൃത്യങ്ങള്‍ ,കവിതാലാപനം ,സംഘഗാനങ്ങള്‍ എന്നിവ കേരള പിറവി ദിനഘോഷത്ത്തിനു കൊഴുപ്പേകും. 

Monday, October 13, 2014

"Ammaye Ariyaan Quiz"

The Finals of BKS- 4PM "Ammaye Ariyaan Quiz"  will be held at 7.45pm on Tuesday 23 December 2014, at BKS DJ Hall. Dr.Santhosh( Amritha TV fame) is the quiz master.You are cordially invited with family and friends and encourage the finalists.



Tuesday, September 30, 2014

പ്രശസ്ത എഴുത്തുകാരി ശ്രീമതി കെ ആര്‍ മീരയുമായി മുഖാമുഖം

ബഹറിന്‍ കേരളീയ സമാജം പ്രശസ്ത എഴുത്തുകാരി ശ്രീമതി കെ ആര്‍ മീരയുമായി മുഖാമുഖം സംഘടിപ്പിക്കുന്നു ഒക്ടോബര്‍ 3 വെള്ളിയാഴ്ച  രാവിലെ 10 മണി മുതല്‍ . ഏവര്‍ക്കും സ്വാഗതം .

നവരാത്രി മഹോത്സവം

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി മഹോത്സവത്ത്തിനും വിദ്യാരംഭത്തിനും ഉള്ള ഉരുക്കങ്ങള്‍ സമാജത്തില്‍ പുരോഗമിക്കുന്നു ഒക്ടോബര്‍ 1 മുതല്‍ 3 വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍ ആണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത് എന്ന് സമാജം പ്രസിഡന്റ്‌ ശ്രീ ജി കെ നായര്‍ സമാജം ജനറല്‍ സെക്രട്ടറി ശ്രീ മനോജ്‌ മാത്യു എന്നിവര്‍ അറിയിച്ചു നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതും ഈ വർഷം  കുരുന്നുകൾക്ക്  ആദ്യാക്ഷരം കുറിക്കുന്നതും  മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയയും കേരള സാഹിത്യ അക്കദമി അവാർഡ്  ജേതാവുമായ   കെ ആർ മീരയാണ്. ഒക്ടോബർ   മൂന്നാം തീയതി പുലര്ച്ചെ നാലര മുതലാണ്‌  എഴുത്തിനിരുത്തൽ  ചടങ്ങ് നടക്കുന്നത് .

ബഹ്‌റൈന്‍ കേരളീയ സമാജം നവാരാത്രി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ ഒക്ടോബര്‍ 1)൦ തീയതി ക്ര്യത്യം 8 മണിക്ക്  സമാജത്തിലെ 100 ഓളം വരുന്ന കുട്ടികള്‍ അവതരിപ്പിക്കുന്ന 90 മിനുട്ട് നീണ്ടു നില്‍ക്കുന്ന “നാട്യ തരങ്ങിണി “ നയന മനോഹരമായ നൃത്ത നൃത്യങ്ങള്‍  ഉണ്ടായിരിക്കും. 

രണ്ടാം ദിവസമായ ഒക്ടോബര്‍ 2)൦ തീയതി കൃത്യം 8 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബ് അവതരിപ്പിക്കുന്ന “നാദോപാസന “ സംഗീത പരിപാടി അരങ്ങേറുന്നു.

മൂന്നാം ദിവസമായ ഒക്ടോബര്‍ 3)൦ തീയതി കുരുന്നുകള്‍ക്ക് മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയയും കേരള സാഹിത്യ അക്കദമി അവാർഡ് ജേതാവുമായ   കെ ആർ മീര ആദ്യാക്ഷരം കുറിക്കുന്നു. ഇതുവരെ എഴുത്തിനിരുത്തിനു  പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

ബഹറിനിലെ എല്ലാവരെയും ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നവരാത്രി മഹോത്സവത്ത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്  സമാജം കലാ വിഭാഗം സെക്രട്ടറി ശ്രീ ഷാജഹാന്‍ 39297836 ശ്രീ ജോസ് ഫ്രാന്‍സിസ് 39697600 എന്നിവരെയും  വിദ്യാരംഭം ത്തിലേക്കുള്ള കൂടുതല്‍ വിവരങ്ങളിലേക്കു മലയാളം പാഠശാല കണ്‍ വീനര്‍ ശ്രീ ഹരികൃഷ്ണന്‍ ബി നായര്‍   36691405  സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ പ്രകാശ് ബാബു 39411610എന്നിവരെ  വിളിക്കാവുന്നതാണ്.

Monday, September 29, 2014

നവരാത്രി മഹോത്സവം

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി മഹോത്സവത്ത്തിനും വിദ്യാരംഭത്തിനും ഉള്ള ഉരുക്കങ്ങള്‍ സമാജത്തില്‍ പുരോഗമിക്കുന്നു ഒക്ടോബര്‍ 1 മുതല്‍ 3 വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍ ആണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത് എന്ന് സമാജം പ്രസിഡന്റ്‌ ശ്രീ ജി കെ നായര്‍ സമാജം ജനറല്‍ സെക്രട്ടറി ശ്രീ മനോജ്‌ മാത്യു എന്നിവര്‍ അറിയിച്ചു നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതും ഈ വർഷം  കുരുന്നുകൾക്ക്  ആദ്യാക്ഷരം കുറിക്കുന്നതും  മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയയും കേരള സാഹിത്യ അക്കദമി അവാർഡ്  ജേതാവുമായ   കെ ആർ മീരയാണ്. ഒക്ടോബർ   മൂന്നാം തീയതി പുലര്ച്ചെ നാലര മുതലാണ്‌  എഴുത്തിനിരുത്തൽ  ചടങ്ങ് നടക്കുന്നത് .

ബഹ്‌റൈന്‍ കേരളീയ സമാജം നവാരാത്രി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ ഒക്ടോബര്‍ 1)൦ തീയതി ക്ര്യത്യം 8 മണിക്ക്  സമാജത്തിലെ 100 ഓളം വരുന്ന കുട്ടികള്‍ അവതരിപ്പിക്കുന്ന 90 മിനുട്ട് നീണ്ടു നില്‍ക്കുന്ന “നാട്യ തരങ്ങിണി “ നയന മനോഹരമായ നൃത്ത നൃത്യങ്ങള്‍  ഉണ്ടായിരിക്കും. 

രണ്ടാം ദിവസമായ ഒക്ടോബര്‍ 2)൦ തീയതി കൃത്യം 8 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബ് അവതരിപ്പിക്കുന്ന “നാദോപാസന “ സംഗീത പരിപാടി അരങ്ങേറുന്നു.

മൂന്നാം ദിവസമായ ഒക്ടോബര്‍ 3)൦ തീയതി കുരുന്നുകള്‍ക്ക് മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയയയും കേരള സാഹിത്യ അക്കദമി അവാർഡ് ജേതാവുമായ   കെ ആർ മീര ആദ്യാക്ഷരം കുറിക്കുന്നു. ഇതുവരെ എഴുത്തിനിരുത്തിനു  പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

ബഹറിനിലെ എല്ലാവരെയും ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നവരാത്രി മഹോത്സവത്ത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്  സമാജം കലാ വിഭാഗം സെക്രട്ടറി ശ്രീ ഷാജഹാന്‍ 39297836 ശ്രീ ജോസ് ഫ്രാന്‍സിസ് 39697600 എന്നിവരെയും  വിദ്യാരംഭം ത്തിലേക്കുള്ള കൂടുതല്‍ വിവരങ്ങളിലേക്കു മലയാളം പാഠശാല കണ്‍ വീനര്‍ ശ്രീ ഹരികൃഷ്ണന്‍ ബി നായര്‍   36691405  സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ പ്രകാശ് ബാബു 39411610എന്നിവരെ  വിളിക്കാവുന്നതാണ്.

Wednesday, June 4, 2014

പൂവൻ കോഴി മുട്ടയിട്ടു"

ബഹ്‌റൈൻ കേരളീയ സമാജം ചിൽ ഡ്രൻസ് തിയേറ്റർ ഓണാഘോഷത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന "പൂവൻ കോഴി മുട്ടയിട്ടു" എന്ന മലയാള നാടകത്തിന്റെ പൂജാകർമം നിർവഹിച്ചു. സമാജം പ്രസിഡന്റ്‌ ജി കെ നായർ , ജനറൽ സെക്രട്ടറി മനോജ്‌ മാത്യു ,കലാ വിഭാഗം സെക്രട്ടറി ഷാജഹാൻ , ചിൽ ഡ്രൻസ് തിയേറ്റർ രക്ഷാധികാരി പൂയത്ത് സേതുമാധവൻ, കണ്‍വീനർ ജിക്കു ചാക്കോ, ജോയിന്റ് കണ്‍വീനർ രമു രമേശ്‌ , ജി സി സി നാടക മത്സരത്തിൽ നല്ല നടനായി തിരഞ്ഞെടുക്കപെട്ട മനോജ്‌ മോഹൻ , മറ്റു സമാജം ഭരണസമിതി അം അംഗങ്ങളും ചിൽ ഡ്രൻസ്തിയേറ്റർ അംഗങ്ങളും മാതാപിതാക്കളും മറ്റു സമാജം കുടുംബാങ്ങങ്ങളും സന്നിഹിതരായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി കുട്ടികളുടെ നാടക പ്രവര്തനവുമായി കേരളത്തിൽ സജീവ സാന്നിധ്യമായ ആലിന്തറ കൃഷ്ണപിള്ളയാണ് നാടക രചന നിർവഹിച്ചിരിക്കുനത്. ബഹറിനിലെ അറിയപ്പെടുന്ന നാടക നടനും സംവിധായകനുമായ ദിനേശ് കുറ്റിയിൽ സംവിധാനം ചെയുന്ന ഈ നാടകത്തിൽ ബഹറിനിലെ പ്രഗൽഭരായ നാടക പ്രവ്ര്തകരോടൊപ്പം BKS Children's Theater ലെ കുട്ടികളും പങ്കെടുക്കുന്നു.

ആടാം... പാടാം....


ബഹ്‌റൈന്‍ കേരളീയസമാജം കലാവിഭാഗം സംഘടിപ്പിക്കുന്ന സര്‍ഗോത്സവമായ “ആടാം പാടാം “ പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 6 വെള്ളിയാഴ്ച രാത്രി 7.30 ന് എം എം രാമചന്ദ്രന്‍ ഹാളില്‍ അരങ്ങേറുന്ന വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കും . സമാജം കുടുംബാങ്ങങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും പരിശീലനത്തിന്റെ ഭാഗമായോ, അരങ്ങേറ്റമായോ അവതരണത്തിന്റെ അമിത ചിലവിലാതെ കലാരൂപങ്ങള്‍ ആസ്വതകര്‍ക്ക് മുന്നില്‍ പ്രകടമാക്കുവാനുള്ള അവസരമാണ് ആടാം പാടാം സംഘടിപ്പിക്കുന്നതിലൂടെ കലാവിഭാഗം ലക്ഷ്യമിടുന്നത് വിവിധ നൃത്ത രൂപങ്ങള്‍, കവിതാപാരായണം, ലളിതഗാനം ,നാടന്‍പാട്ട് ,ശാസ്ത്രീയ സംഗീതം ,എകാഭിനയം ,ശബ്ധാനുകരണം ,മൂകാഭിനയം തുടങ്ങിയ എല്ലാ ദ്രിശ്യശ്രവ്യ കലാരൂപങ്ങളും അവതരിപ്പിക്കാനുള്ള വേദിയും സൌകര്യവും സജ്ജീകരണവും ആണ് കേരളീയ സമാജം ഇതുവഴി അംഗങ്ങള്‍ക്കായി ഒരുക്കുന്നത്. തിങ്ങിനിറഞ്ഞ സദസ്സിന്റെ സാനിദ്ധ്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഈ പരിപാടി പങ്കെടുത്തവരുടെ എണ്ണത്തില്‍ മാത്രമല്ല അവതരിപ്പിക്കപെട്ട കലാപ്രകടങ്ങളുടെ വൈവിധ്യത്തിലും നിലവാരത്തിലും മുന്നിട്ടു നിന്നിരുന്നു. മത്സരത്തിന്‍റെ പിരിമുറുക്കങ്ങള്‍ ഇല്ലാതെ കലാസാഹിത്യരംഗത്തെ സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തുവാനും വേദിയില്‍ എത്തിക്കുവാനും അവരുടെ സര്‍ഗാത്മക കഴിവുകളെ പ്രകാശമാനമാക്കുവാനും ഇത്തരത്തിലൊരു തുറന്നവേദി സംഘടിപ്പിക്കുന്നതിലൂടെ സാദ്യമാകുമെന്നു സമാജം പ്രസിഡന്റ്‌ ശ്രീ ജി കെ നായര്‍, ജനറല്‍ സെക്രട്ടറി ശ്രീ മനോജ്‌ മാത്യു എന്നിവര്‍ അറിയിച്ചു . ഈ വര്‍ഷം മുതല്‍ മുതിര്‍ന്നവര്‍ക്കും അവരുടെ കലാപ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള അവസരവും ആടാം പാടാം പരിപാടിയിലൂടെ കലാവിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടികള്‍ ആസ്വദിച്ചു കുട്ടികള്‍ക്ക് പ്രോത്സാഹനവും നിര്‍ദേശവും നല്‍കുവാനായി എല്ലാ സമാജം കുടുംബാംഗങ്ങളും കലാസ്നേഹികളും കൃത്യ സമയത്ത് തന്നെ എം എം രാമചന്ദ്രന്‍ ഹാളില്‍ എത്തിച്ചേരണമെന്നു കലാവിഭാഗം സെക്രട്ടറി ഷാജഹാന്‍ അഭ്യര്ത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ ഷാജഹാന്‍ 39297836, ശ്രീ മനോഹരന്‍ പാവറട്ടി 39848091

Tuesday, June 3, 2014

ലോക പരിസ്ഥിതിദിനാചരണം നടത്തുന്നു

സമാജം സാഹിത്യ വേദി ലോക പരിസ്ഥിതിദിനാചരണം നടത്തുന്നു അതിന്റെ ഭാഗമായി കുട്ടികള്‍കായി - അടിക്കുറിപ്പ് മത്സരം പോസ്റ്റര്‍ ഡിസൈന് മത്സരം നടത്തിയതിന്റെ സമ്മാന വിതരണം, പരിസ്ഥിതി ചർച്ചകൾ , കവിതാലാ പനം , വൃക്ഷതൈ നടൽ , തെങ്ങിന് തൈ നടൽ തുട ങ്ങിയ പരിപാടികൾ ജൂണ്‍ 4 ബുധനാഴ് ച്ച വൈകീട്ട് 8 മുതല്‍ സമാജത്തിൽ നടത്തുന്നു എല്ലാവരും പങ്കെടുക്കുക. കുട്ടികൾ ഓരോ വൃക്ഷതൈകൽ കൊണ്ടുവരിക തെങ്ങിൻ തൈ നടൽ കൂടുതല്‍ വിവരങ്ങള്ക്ക് വിളിക്കുക Jose Antony 32330239.

Garden Club Inauguration

Please be informed that the inauguration of the activities of BKS Garden Club will be held in connection with the World environment day, 04th June 2014 at 8.00PM at the BKS  premises.
We solicit your esteemed presence in this soft inauguration and active participation in the forthcoming activities of the Garden Club.
For further information and participation please contact our Assistant Secretary Mr. Mr.Balan on  39625538 or Garden Club Convenor ,Mr.Prasad on 39201600.

ബി കെ എസ്പ്രതിവാ​ര സിനിമ പ്രദർശനത്തി​ൽ "ഷാഹിദ്"


ജീവിതത്തിൽ എന്തെങ്കില്ലും ആയിതിരണമെന്ന് ആഗ്രഹിക്കതെയും ചിലര് ചരിത്രത്തിൽ ഇടം പിടിക്കും, അങ്ങിനെ ഒരാളായിരുന്നു ഷാഹിദ്   ,അയാളെ  അഭിഭാഷകനാക്കുന്നത്   ജീവിതത്തിലെ കയ്പേറിയ ചില അനുഭവങ്ങൾ ആണ് .ആര്ക്കും എപ്പോൾ വേണമെങ്കില്ലും വന്നു പെടാവുന്ന ദുരിതങ്ങൾ .    നിതിക്ക് വേണ്ടി പോരാടി  ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഷാഹിദ് ആസ്മിയെന്ന യുവ അഭിഭാഷകന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത സിനിമാണ് ‘ഷാഹിദ്’. നിരുപക ശ്രദ്ധ നേടുകയും സാമ്പത്തിക വിജയവും വരിച്ച ഷാഹിദ് മികച്ച സംവിധായകനുള്ള   ദേശിയ അവാർഡും ഷാഹിദ് ആയി വേഷമിട്ട രാജ് കുമാർ റാവു മലയാള നടൻ സുരാജ് വെഞ്ഞാറൂമൂടിനോപ്പം മികച്ച നടനുള്ള ദേശിയ അവാർഡും കരസ്ഥമാക്കി 
ബഹ്‌റൈൻ കേരളിയ സമാജം ഫിലിം ക്ലബ്‌ സിനിമാ പ്രദർശനത്തിൽ ഈ ആഴ്ച ദേശിയ അവാർഡുകൾ നേടിയ ഷാഹിദ് പ്രദര്ശിപ്പിക്കുന്നു .
ജൂണ്‍ നാലാം തിയതി വൈക്കിട്ട് 7.45 ബുധനാഴ്ച സമാജം യുസഫ് അലി ഹാള്ളിൽ, പ്രവേശനം സൌജന്യം
 

Wednesday, May 28, 2014

ബി കെ എസ് സിനിമ ക്ലബ്ബ് ഇന്നത്തെ സിനിമ -ഷിപ്‌ ഓഫ് തെസ്യൂസ്’

സമകാലീന മുംബൈ പരിസരത്ത് നിന്നും കണ്ടെടുക്കുന്ന മൂന്ന് കഥകളാണ് ഷിപ്‌ ഓഫ് തെസ്യൂസ്’ എന്ന സിനിമയിലൂടെ ആനന്ദ് ഗാന്ധി പറയുന്നത് . 

കാഴ്ചയില്ലാത്ത ഫോട്ടോ ഗ്രാഫര്‍  ആണ് അറേബ്യന്‍ വംശജ ആലിയ കമാല്‍, പക്ഷേ ഉള്ള്കാഴ്ച കൊണ്ട് മാത്രം ജീവിതം തുളുബുന്നമനോഹരമായ ഫോട്ടോകൾ എടുക്കാൻ അവൾക്കു കഴിയുന്നുണ്ട്, കോ ര്‍ണിയ മാറ്റിവെക്കുന്നതോടെ 
അവള്‍ക്കു കാഴ്ച തിരിച്ചുകിട്ടുന്നു, ശേഷം അവൾക്ക് അനായസം ഫോട്ടോ എടുക്കാം , പക്ഷേ കാഴ്ച കിട്ടിയ ശേഷമുള്ള ഫോട്ടോകൾ അവളെ തൃപ്തി പെടുതുന്നില്ല ,കാഴ്ചയുടെ ബാഹുല്യമല്ല അവള്‍ക്ക് ഫോട്ടോ ഗ്രാഫി ,ഇപ്പോൾ അന്തര്‍ജ്ഞാനം ഉപയോഗിക്കേണ്ടിവരുന്നില്ല. എല്ലാം കണ്‍മുന്നിലുണ്ട്. ആ കാഴ്ചകളില്‍ നിന്ന് അവള്‍ക്ക് ഒന്നും വേര്‍തിരിച്ചെടുക്കാനില്ല. നേരത്തെ അവള്‍ക്ക് പരിമിതികളുണ്ടായിരുന്നു. ആ പരിമിതികളായിരുന്നു അവളെ മികച്ച ഫോട്ടോ എടുക്കാൻ പ്രാപ്തയാക്കിയത്,

മറ്റൊരാൾ സന്ന്യാസി മൈത്രേയന്റെ കഥയാണ്, അയാള്ക്ക് പൌരോഹിത്യ വേഷം ധരിച്ച് തന്റെ തന്നെ അത്മാനന്ദങ്ങളിൽ ജീവിക്കളല്ല സന്യാസം, മൃഗങ്ങളിലെ ക്രൂരമായ മരുന്നുപരീക്ഷണം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്
ട് നിയമപോരാട്ടം നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് അദ്ദേഹം.

വൃക്ക മാറ്റി വെക്കപെട്ട നവീനിന്റെ കഥയാണ് മൂന്നാമത്തേത്. പണം അത് കൊടുത്താൽ കിട്ടുന്ന ജീവിതം അതാണ് അയാളുടെ ജീവിത മന്ത്രം ,,പക്ഷേ ഒരിക്കൽ ആശുപത്രിയിൽ ഒരു സ്ത്രീ യുടെ കരച്ചിൽ കേട്ട് അന്വഷിച്ചപോൾ അപ്പന്‍ഡിസൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ ഒരു കിഡ്നി നഷ്ടപ്പെട്ടതായി മനസ്സിലായി. ആശുപത്രി കേന്ദ്രീകരിച്ചുള്ള ഒരു റാക്കറ്റായിരുന്നു അതിനു പിന്നില്‍. തനിക്കു കിട്ടിയ കിഡ്നി ശങ്കർ എന്ന പരമ ദരിദ്രനായ മനുഷ്യന്റെ ആണോ എന്ന ചിന്ത നവീനെ അലസോരപെടുതുന്നു .

ശങ്കറിന്റെ വിട്ടിലേക്കുള്ള വഴി ഇന്ത്യൻ ജീവിതത്തിലേക്കുള്ള വഴിയായി മാറുന്നു .ഈ സിനിമ നിങ്ങളെ കാഴ്ചകൾ കൊണ്ട് രസിപ്പികില്ല .പക്ഷേ നിങ്ങളെ വേട്ടയാടും .

ദേശീയ അവാര്‍ഡ്സം ലഭിച്ച ഈ സിനിമയുടെ സംവിധായകന്‍ ആനന്ദ്ഗാന്ധി 

സമയം 7:45 PM, സമാജം യുസുഫ് അലി ഹാള്‍ ,പ്രവേശനം സൌജന്യം

Tuesday, May 27, 2014

സമാജം സാഹിത്യ വിഭാഗം പ്രവര്‍ത്തനോ​ദ്‌ഘാടനം,ലോ​ക പരിസ്ഥിതി ദിനാചരണത്തി​ന്റെ ഭാഗമായി കുട്ടികള്ക്കാ​യി അടിക്കുറിപ്പ് മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം



​          
സമാജം  സാഹിത്യ വിഭാഗം പ്രവര്‍ത്തനോദ്‌ഘാടനം
​ ​
സമാജം  സാഹിത്യ വിഭാഗംത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം മെയ്‌ 30 വെള്ളിയാഴച്ച  വൈകിട്ട് 7.30 ന് നടക്കും.  പ്രശസ്ത  കവി  ഏഴാച്ചേരി രാമചദ്രനാണ്   ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നത്. E.M. Asharaf ( Kairali T V Midle East Director ) Naushad ( Manager Mathrubhumi Books )  എന്നിവര്   അഥിതികളായിരിക്കും. ഇതിനോടനുബന്ധിച്ച് സിനിമ പിന്നണി ഗായിക സിതാര കൃ ഷ്ണ കുമാർ  നയിക്കുന്ന സംഗീത  സന്ധ്യ ഉണ്ടായിരിക്കുന്നതാണ് . 



ലോക പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി  കുട്ടികള്ക്കായി  അടിക്കുറിപ്പ്  മത്സരം , പോസ്റ്റർ ഡിസൈനിംഗ്  മത്സരം നടത്തുന്നു 


മെയ്‌  31   ശ നിയഴ് ച്ച വൈകീട്ട്  7. 30  മുതൽ 8. 30. വരെ മത്സരങ്ങൾ നടത്തുന്നു 
പങ്കെടുക്കുവാൻ  ആഗ്ര ഹിക്കുന്നവർ  മെയ്‌ 30 ന്  മുമ്പായി പേര് രജിസ്റ്റെർ ചെയ്യുക 
രജിസ്ട്രെ ഷൻ  ഫോം  സമാജത്തിൽ ലഭ്യ മാണ് 

പ്രായ പരിധി - 10  മുതൽ 18  വയസ്സു വരെ 

Sunday, May 25, 2014

സമാജം ഫോട്ടോഗ്രാ​ഫി ക്ലബിന്റെ പ്രവര്‍ത്തനോ​ദ്‌ഘാടനം

സമാജം ഫോട്ടോഗ്രാഫി ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം മെയ്‌ 29 വ്യാഴാഴ്‌ച വൈകിട്ട് 7.30 ന് നടക്കും. സൌത്ത് ഇന്ത്യയിലെ പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫര്‍ മഹാദേവൻ തമ്പിയാണ്   ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നത്. ഇതിനോടനുബന്ധിച്ച് 27, 30, 31 തീയതികളില്‍ ത്രിദിന ഫോട്ടോഗ്രാഫി ശില്പശാലയും 29 മുതല്‍ 31 വരെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ് . 

കൂടുതല്‍ വിവരങ്ങള്‍ക്ക് സോജന്‍ വിതയത്തില്‍ (39873065) സുനില്‍ ഓണംകുളം (39060607) എന്നിവരെ ബന്ധപ്പെടാവുന്നതാണ്




Wednesday, May 21, 2014

ബി കെ എസ്പ്രതിവാ​ര സിനിമ പ്രദർശനത്തി​ൽ "ലഞ്ച് ബോക്സ്‌ "

 ഒരു സാധാരണ വിട്ടമ്മ, ഭർത്താവിന്റെ ഇഷ്ട്ടം കുറയുന്നോ എന്നൊരു ചിന്ത അവളിലുണ്ട് ,ഓരോ ദിവസവും ആയാൾക്കിഷ്ട്ട പെട്ട ഭക്ഷണം ഉണ്ടാക്കി മുംബെയിലെ പ്രശസ്തരായ ഡബ്ബ വാലകളിലുടെയാണ് ഭർത്താവിന് ഭക്ഷണം
​ ​
എത്തിക്കാറുള്ളത്ത് ,  ഡബ്ബവാലക്ക് ഒരബദ്ധം പറ്റുന്നു,  ഭക്ഷണം ചെന്ന് എത്തുന്നത്‌ മറ്റൊരാളുടെ പക്കലാണ്, അടുത്ത ദിവസം ഭക്ഷണ ത്തോടൊപ്പം ഒരു  കത്തും വെക്കുന്നു, അയാള് ഇളക്കു മറുപടി എഴുതുന്നു, കുറിപ്പും മറുപടിയുമായി സിനിമയും ജീവിതവും പുതിയ തലങ്ങലേക്ക് വളരുന്നു .സ്ഥിരം ബോളിവുഡ്  പ്രണയ മസാല സിനിമകളിൽ നിന്ന് വിത്യസ്തമായ ഒരനുഭവമാണ് ഈ സിനിമ , ലോക സിനിമാ പ്രേമികൾ ഏറ്റെടുത്ത  ലഞ്ച്  ബോക്സ്‌ എന്ന സിനിമ ബി കെ എസ് സിനിമ ക്ലബ്‌ 21 മെയ്‌ ബുധൻ, വൈക്കുന്നേരം 7.30 ന്  സമാജം യുസഫ് അലി ഹാള്ളിൽ പ്രദര്ശിപ്പിക്കുന്നു .റിതേഷ് ബത്ര സംവിധാനം ചെയ്ത സിനിമയിൽ ഇർഫാൻ ഖാൻ,നവാസുദ്ധീൻ  സിദ്ദിഖി  ,നിമ്രത് കൌർ  എന്നിവര് വേഷമിടുന്നു പ്രവേശനം സൌജന്യം .കുടുതൽ വിവരങ്ങൾക്ക്  കലാവിഭാഗം സെക്രട്ടറി ഷാജഹാൻ:39297836ഫിലിം ക്ലബ്‌ കണ്‍വീനെർ   ഫിറോസ്‌ തിരുവത്ര 39186439 എന്നിവരുമായി ബന്ധപെടുക
​.​

Thursday, May 15, 2014

പ്രതിവാര സിനിമാ പ്രദർശനത്തി​ൽ ഇന്ന് മലയാളം സിനിമ "ആർട്ടിസ്റ്റ് "

ചിലര്‍ അങ്ങിനെയാണ്. ചില പ്രണയങ്ങളും അങ്ങിനെയാണ്. മാറി നിന്ന് നോക്കുമ്പോള്‍ അസംഭാവ്യമെന്ന് നമുക്ക് തോന്നുന്നവ. അല്ലെങ്കില്‍ തികഞ്ഞ  പ്രായോഗികമതിയായ ഒരു അയ്യങ്കാര്‍ പെണ്ണ്  ഗായത്രിക്ക്, ചായങ്ങള്‍ കണ്ടാല്‍ ഉന്മാദം കൊള്ളുന്ന, ജീവിതത്തെ വെറും ചിത്രങ്ങള്‍ മാത്രമായി കാണുന്ന മൈക്കലിനോട് പ്രണയം തോന്നുമോ. അവന്റെ കൂടെ ഒരു താലിച്ചരടിന്റെ ബന്ധനം പോലുമില്ലാതെ ഒന്നിച്ചു ജീവിക്കാന്‍ ഇറങ്ങി പോകുമോ... ദാരിദ്ര്യത്തിന്റെ  കടും ചായങ്ങള്‍ അവരുടെ ജീവിതചിത്രങ്ങളിലേ ആര്‍ദ്രത നഷ്ടപ്പെടുത്തിയപ്പോളും  അവള്‍ അവനെയും അവനിലെ ചിത്രകാരനെയും അകാരണമായി പ്രണയിച്ചു. 
പക്ഷെ നിറങ്ങളെ മറ്റെന്തിനെക്കാളും പ്രണയിച്ച മൈക്കളിനോട് ജീവിതം കുറുമ്പ് കാട്ടിയത് കണ്ണുകളില്‍ ഇരുട്ട് നിറച്ചു കൊണ്ടാണ്. വര്‍ണ്ണങ്ങളുടെ ഉള്ളറിഞ്ഞ ഒരാള്‍ക്ക്, അന്ധതയുടെ കറുപ്പ് മാത്രം കണ്ടു കൊണ്ട് എത്ര നാള്‍ കഴിയാനാവും? അവനോടു ഗായത്രി ഒരിക്കല്‍, ഒരിക്കല്‍ മാത്രം ഒരു ചെറിയ ചതി ചെയ്തു. പക്ഷെ  അത് അവരുടെ ജീവിതം മാറ്റിമറിക്കുന്നു.

പരിതോഷ് ഉത്തമിന്റെ 'ഡ്രീംസ്‌ ഇന്‍ പ്രഷ്യന്‍ ബ്ലൂ' എന്നാ നോവലിനെ ആധാരമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം സമീപ കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറെ മികച്ച ഒരു ചിത്രമാണ്. ശ്യാമ പ്രസാദിന്റെ മാസ്റ്റർ പീസ് ആയ ഈ സിനിമ /സിനിമ സംവിധായകന്റെ കലയാണ് എന്ന് വീണ്ടും ഒരാവർത്തി ഉറപ്പിക്കുന്നു. മികച്ച നടനും നടിക്കുമുള്ള  അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം നിര്ബന്ധമായും കണ്ടിരിക്കേണ്ട മലയാള സിനിമകളിൽ ഒന്നാണ് .

പ്രദര്ശനം ബി കെ എസ യുസഫ് അലി ഹാള്ളിൽ പ്രവേശനം സൗജന്യം 
സമയം :14 ബുധൻ 2014/ വൈകിട്ട് 7.30 


Sunday, May 11, 2014

BKS School of Drama യുടെയും BKS Children's Theater ന്റെയും 2014-15 വര്‍ഷത്തെ പ്രവർത്തനോ​ദ്ഘാടനം

BKS School of Drama യുടെയും BKS  Children's Theater ന്റെയും 2014-15 വര്‍ഷത്തെ പ്രവർത്തനോദ്ഘാടനം   10-05-2014 (ശനിയാഴ്ച) രാത്രി എട്ടുമണിക്ക് BKS DJ Hall-ല്‍ പ്രസിദ്ധ കവിയും ഗാനരചയിതാവുമായ  ". ​ശ്രീ .​അനില്‍  പനച്ചുരാന്‍ " നിര്‍വ്വഹിക്കുന്നു.തുടര്‍ന്ന്  ​ശ്രീ ​.
രാജീവ്‌ വെള്ളിക്കോത്തും  സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതവും സമാജം കലാകാരന്മാർ അവതരിപ്പിക്കുന്ന നാടക ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.


Wednesday, April 23, 2014

ഗബ്രിയേല് ഗാര്ഷ്യ മാര്ക്കേസ് അനുസ്മരണവും അനുസ്മരണ പ്രഭാഷണവും

ജീവിച്ചിരിക്കുമ്പോള് തന്നെ മഹാനായ എഴുത്തുകാരന് ഗബ്രിയേല് ഗാര്ഷ്യ മാര്ക്കേസിന്റെ   നിര്യാണത്തിൽ അനുസ്മരണവും അനുസ്മരണ പ്രഭാഷണവും ഏപ്രില് 22 ചൊവ്വാഴ്ച രാത്രി മണി കേരളീയ സമാജത്തില് വച്ച് സംഘടിപ്പിക്കുന്നു. ഏവരും സന്നിഹിതരാവണമെന്ന് അഭ്യര്ത്ഥിക്കുന്നു.

Tuesday, April 1, 2014

നന്ദി ....നമസ്കാ​രം! ​BKS ഭരണസമിതി - 2013-'14

സമാജത്തിന്റെ ഒരു പ്രവർത്തനവർഷം കൂടി കടന്നു പോകുന്നു !!!
"ഐക്യമത്യം മഹാബലം"  എന്ന സമാജം ആപ്തവാക്യം  അന്വർഥമാക്കുന്ന  രുമയോടെ, 2013-'14 ഭരണസമിതിക്കൊപ്പം തോളോടു തോൾ ചേർന്ന്ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു പ്രവര്ത്തനം കാഴ്ച്ചവയ്ക്കുവാൻ ഞങ്ങളെ സഹായിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇക്കഴിഞ്ഞവര്ഷത്തെ പ്രവര്ത്തനങ്ങൾക്ക്  മാതൃകാപരമായ ന്വേതൃത്വം നല്കിയ എല്ലാ കണ്വീനർമാർ , ജോയിന്റ് കണ്വീനർമാർ  , കമിറ്റി അംഗങ്ങൾ തുടങ്ങി  എല്ലപെര്ക്കും അകൈതവമായ നന്ദി !

പ്രിയപ്പെട്ടഎല്ലാഅംഗങ്ങൾക്കും ഒരിക്കൽക്കൂടി  ഞങ്ങള്ക്ക് നല്കിയ  .....അകമഴിഞ്ഞ സഹകരണത്തിന്.....ഉപദേശങ്ങൾക്ക്.........
പ്രചോദനത്തിനു......പ്രോത്സാഹനങ്ങൾക്ക് .....എല്ലാം....  ഒരിക്കൽ  കൂടി   നന്ദി അർപ്പിച്ചുകൊണ്ട് ......

ബഹ്‌റൈൻകേരളീയ സമാജം  സമാനതകളില്ലാത്ത  ഉയരങ്ങൾ ഇനിയും  താണ്ടട്ടെ  എന്ന് ആത്മാർഥമായി ആശംസിച്ചുകൊണ്ട് .....

2014-'15 ഭരണസമിതിക്ക് എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ട് .....
നന്ദി ....നമസ്കാരം! 

BKS ഭരണസമിതി - 2013-'14 

Thursday, March 27, 2014

"സമാപന സമ്മേളനം" & മെംബേർസ് നൈറ്റ്‌

സമാജം ഭരണസമിതി (2013-'14) യുടെ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള "സമാപന സമ്മേളനം", നാളെ, 27-മാർച്ച്‌, വ്യാഴാഴ്ച 8.00 PM ന് സമാജം ഹാളിൽ നടത്തുന്നു.
ഈ സായാഹ്നം ഒരു "മെംബേർസ് നൈറ്റ്‌" കൂടി ആയി ആഘോഷിക്കുന്നു. നൃത്ത-നൃത്യങ്ങൾ, ഏകാംഗനാടകം, പാവനാടകം, സംഗീത പരിപാടികൾ, ഗെയിംസ് തുടങ്ങി വ്യത്യസ്ത പരിപാടികൾ ഉള്ള  സായാഹ്നം ഡിന്നറോടെ സമാപിക്കും.
2013-'14 പ്രവർത്തനവർഷത്തിൽ,  സമാജം ഭരണസമിതിയെ സഹായിച്ച ഏവരെയും ഈ അവസരത്തിൽ നന്ദിപുരസ്സരം സ്മരിക്കുന്നു.
എല്ലാവരും  കുടുംബസമേതം ഈ സമാപന സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് വിനയപുരസരം  അഭ്യർഥിച്ചു കൊണ്ട്...

Thursday, March 20, 2014

കേരളോത്സവം​-2014 ന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും

ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായി നടത്തിയ കലാ​ ​- സാഹിത്യമത്സരങ്ങൾ  - ബി. കെ. എസ്.- മേളം കേരളോത്സവം-2014   ന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും   ​​മാർച്ച്‌ ​ ​ 21  ​ വെള്ളിയാഴ്ച  ​രാത്രി 7:30 മണിക്ക് നടത്തുന്നു. 

തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികൾ .