Pages

Thursday, March 27, 2014

"സമാപന സമ്മേളനം" & മെംബേർസ് നൈറ്റ്‌

സമാജം ഭരണസമിതി (2013-'14) യുടെ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള "സമാപന സമ്മേളനം", നാളെ, 27-മാർച്ച്‌, വ്യാഴാഴ്ച 8.00 PM ന് സമാജം ഹാളിൽ നടത്തുന്നു.
ഈ സായാഹ്നം ഒരു "മെംബേർസ് നൈറ്റ്‌" കൂടി ആയി ആഘോഷിക്കുന്നു. നൃത്ത-നൃത്യങ്ങൾ, ഏകാംഗനാടകം, പാവനാടകം, സംഗീത പരിപാടികൾ, ഗെയിംസ് തുടങ്ങി വ്യത്യസ്ത പരിപാടികൾ ഉള്ള  സായാഹ്നം ഡിന്നറോടെ സമാപിക്കും.
2013-'14 പ്രവർത്തനവർഷത്തിൽ,  സമാജം ഭരണസമിതിയെ സഹായിച്ച ഏവരെയും ഈ അവസരത്തിൽ നന്ദിപുരസ്സരം സ്മരിക്കുന്നു.
എല്ലാവരും  കുടുംബസമേതം ഈ സമാപന സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് വിനയപുരസരം  അഭ്യർഥിച്ചു കൊണ്ട്...

Thursday, March 20, 2014

കേരളോത്സവം​-2014 ന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും

ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായി നടത്തിയ കലാ​ ​- സാഹിത്യമത്സരങ്ങൾ  - ബി. കെ. എസ്.- മേളം കേരളോത്സവം-2014   ന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും   ​​മാർച്ച്‌ ​ ​ 21  ​ വെള്ളിയാഴ്ച  ​രാത്രി 7:30 മണിക്ക് നടത്തുന്നു. 

തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികൾ .

Sunday, March 2, 2014

ബി കെ എസ്സ് ഡി സി ബുക്സ് അന്തര്‍ദേശീയ പുസ്തക മേളയോടനുബന്ധിച്ച് പാവനാടകങ്ങള്‍ അരങ്ങേറുന്നു

ബി കെ എസ്സ് ഡി സി ബുക്സ് അന്തര്‍ദേശീയ പുസ്തക മേളയോടനുബന്ധിച്ച് ബഹ്‌റൈ ന്‍ കേരളീയ സമാജത്തില്‍ മാര്‍ച്ച്‌ 2 ഞായറാഴ്ച മുതല്‍ മാര്‍ച്ച്‌ 8 വരെ രാത്രി 9ന് പാവനാടകങ്ങ ള്‍ അരങ്ങേറുന്നു. വൈക്കം മുഹമ്മത് ബഷീറിന്റെ , പൂവന്‍ പഴം ,ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ , രാധാകൃഷ്ണന്റെ ഭൌമ വിലാപം, വെളുത്ത കൊറ്റികള്‍ പാടുന്നു (സടാക്കോ സുസുക്കിയുടെ ജീവിത കഥ ) , മേരി ക്യൂറി ( ഒരു ലൈഫ് സ്കെച്ച് ) സതീന്ദ്രന്‍ മാഷിന്റെ കവിത അമ്മ മൊഴി എന്നിങ്ങനെയുള്ള മലയാള സാഹിത്യത്തിലെ പ്രശസ്തമായ കൃതികളെ അടിസ്ഥാനമാക്കിയാണ് പാവ നാടങ്ങ ള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാന പ്രദവും വിനോദവും നല്‍കുന്നതാണ് പാവനാടകങ്ങള്‍. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലെ വിവിധ ഇടങ്ങളില്‍ പാവനാടകങ്ങള്‍ ചെയ്യുന്ന ശ്രീ കൃഷ്ണ കുമാര്‍ കൊടിശ്ശേരിയാണ് ഇതിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പുസ്തക മേളയോടനുബന്ധിച്ച് മാര്‍ച്ച്‌ 2 ഞായറാഴ്ച രാത്രി 8 മണിക്ക് പ്രവാസ സാഹിത്യം ആട് ജീവിതത്തിനു ശേഷം എന്നാ വിഷയത്തില്‍ ചര്‍ച്ചയും ,പ്രശസ്ത സാഹിത്യകാരന്‍ ശ്രീ ബെന്യാമിനു മായി മുഖാമുഖവും ഉണ്ടായിരിക്കും. എല്ലാവരെയും വിനയ പുരസരം സ്വാഗതം ചെയ്യുന്നു.