Pages
▼
Saturday, December 29, 2012
ബികെഎസ് സാഹിത്യ പുരസ്കാരം ടി. പത്മനാഭന് സമ്മാനിച്ചു
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരം (50001 രൂപ) കഥാകൃത്ത് ടി. പത്മനാഭനു മന്ത്രി കെ.സി. ജോസഫ് സമ്മാനിച്ചു. അവാര്‍ഡുകളുടെ പുറകേ സഞ്ചരിക്കാത്ത കഥാകാരനാണു പത്മനാഭനെന്നു മന്ത്രി പറഞ്ഞു. വേറിട്ട പാതയിലൂടെയായിരുന്നു എന്നും അദ്ദേഹത്തിന്റെ സഞ്ചാരം. സാഹിത്യ രംഗത്തു കേരളീയ സമാജം പോലുള്ള സംഘടനകളുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ആര്‍ദ്ര ഭാവന, സൂക്ഷ്മതയുള്ള ഭാഷ, കാവ്യാത്മകത, ആഴമുള്ള മനുഷ്യത്വത്തിന്റെ ഭാവാന്തരങ്ങളെന്നിവ പത്മനാഭന്റെ പ്രത്യേകതകളാണെന്നു ജൂറി ചെയര്‍മാന്‍ ഡോ. കെ.എസ്. രവികുമാര്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, കെ.ജി. ശങ്കരപ്പിള്ള, ബെന്യാമിന്‍, ആഷ്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ബികെഎസ് ഓഫിസ് മന്ദിരം ഉദ്ഘാടനം
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ചു പണിത ഓഫിസ് കെട്ടിടം കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കു മാതൃകയായ പ്രവര്‍ത്തനങ്ങളാണു സമാജം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്ഥാനപതി ഡോ.മോഹന്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ഡോ. രവി പിള്ള, അല്‍ നൂര്‍ സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ് പ്രസംഗിച്ചു. മധു ബാലകൃഷ്ണന്‍, രാജലക്ഷ്മി എന്നിവരുടെ ഗാനമേളയും ഉല്ലാസ് പന്തളത്തിന്റെ കോമഡി ഷോയും ഉണ്ടായിരു
Tuesday, December 25, 2012
കേരളീയ സമാജത്തില്‍ പ്രവാസി ഹെല്‍പ് ഡെസ്ക് ഒരുക്കും
സേവന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി കേരളീയ സമാജത്തില്‍ 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ തുടങ്ങുന്നു. വിവിധ സെല്ലുകളായി തിരിച്ചാണ് ഹെല്‍പ്ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുക. പൊതുവായ ഒരു ടെലിഫോണ്‍ നമ്പര്‍ ഇതിനായി പ്രഖ്യാപിക്കും. പുതിയ കെട്ടിടത്തിലാണ് ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനത്തിന് സൗകര്യപ്പെടുത്തിയിരിക്കുന്നത്. തൊഴില്‍ പ്രശ്നങ്ങള്‍ അഡ്വ. വി.കെ. തോമസിന്‍െറയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കെ. ജനാര്‍ദ്ദനന്‍െറയും കൗണ്‍സലിങ് ബിജി ശിവകുമാറിന്‍െറയും ജോലി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സിറാജുദ്ദീന്‍െറയും നേതൃത്വത്തിലാണ് പരിഹാരം കാണുക. നോര്‍ക്കയുടെ ക്ഷേമ പദ്ധതികളും ഹെല്‍പ് ലൈനിലൂടെ ജനങ്ങളിലെത്തിക്കുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
കേരളീയ സമാജം പുതിയ ഓഫീസ് കെട്ടിടം കേന്ദ്ര മന്ത്രി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും
ബഹ്റൈന്‍ കേരളീയ സമാജം പുതിയ ഓഫീസ് ബ്ളോക്ക് ഈമാസം 28ന് വൈകീട്ട് ഏഴിന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള പ്രവാസി മന്ത്രി കെ.സി. ജോസഫ്, ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പത്മശ്രീ ഡോ. രവിപിള്ള, അല്‍നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് മധു ബാലകൃഷ്ണനും രാജലക്ഷ്മിയും ഒരുക്കുന്ന ഗാനമേളയും ഉല്ലാസ് പന്തളവും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും. കലാ പരിപാടികള്‍ വൈകീട്ട് 6.30ന് ആരംഭിക്കും. പ്രവേശനം എല്ലാവര്‍ക്കും സൗജന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടര ലക്ഷം ദിനാര്‍ മുടക്കിയാണ് പുതിയ ഓഫീസ് സമുച്ചയം നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെട്ടിട നിര്‍മാണത്തിന് സംഭാവന നല്‍കിയ അലി ഹസന്‍ ഉള്‍പ്പെടെയുള്ളവരെ ചടങ്ങില്‍ ആദരിക്കും. കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ കാന്‍റീനും ഒന്നാമത്തെ നിലയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും രണ്ടാമത്തെ നിലയില്‍ ഗസ്റ്റ് ഹൗസും ജീവനക്കാര്‍ക്ക് താമസിക്കാനുള്ള മുറികളുമാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ മനോഹരന്‍ പാവറട്ടി, മുരളീധരന്‍ തമ്പാന്‍, എ.സി.എ. ബക്കര്‍ എന്നിവരും പങ്കെടുത്തു.
Saturday, December 22, 2012
‘പരാദങ്ങള്‍’ മികച്ച റേഡിയോ നാടകം; സജി മുകുന്ദ് മികച്ച നടന്‍, സവിത പത്മനാഭന്‍ നടി
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും 104.2 യുവര്‍ എഫ്.എമ്മും സഹകരിച്ചു സംഘടിപ്പിച്ച യു.എ.ഇ എക്സ്ചേഞ്ച് ജി.സി.സി റേഡിയോ നാടക മത്സരത്തില്‍ മികച്ച നാടകമായി ‘പരാദങ്ങള്‍’ തെരഞ്ഞെടുക്കപ്പെട്ടു.
മുസരിസ് അവതരിപ്പിച്ച ‘എന്തിഹ എന്‍ മാനസേ’ മികച്ച രണ്ടാമത്തെ നാടകമായി. സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജന. സെക്രട്ടറി ആഷ്ലി ജോര്‍ജ്, യുവര്‍ എഫ്.എം ഡയറക്ടര്‍ കൈലാഷ്, വിധികര്‍ത്താക്കളായ പ്രാഫ. അലിയാര്‍, കുമാരി സുരഭി, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലരോത്ത്, യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ദീപക് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.‘കടല്‍തീരത്ത്’ മികച്ച ജനപ്രിയ നാടകമായി.
മികച്ച നാടകത്തിനും ജനപ്രിയ നാടകത്തിനും 1000 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും മികച്ച നടനും നടിക്കും സംവിധായകനും 500 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിനും നടനും നടിക്കും സംവിധായകനും രചനയ്ക്കും ട്രോഫികളും വിതരണം ചെയ്തു.
ചിട്ടയായ പരിശീലനവും സാങ്കേതികതയില്‍ മികച്ച നിലവാരവും പുലര്‍ത്താനായാല്‍ ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ഫസ്റ്റ് ബെല്‍ ജി.സി.സി റേഡിയോ നാടക മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ട ചില നാടകങ്ങള്‍ ആകാശവാണി അവതരിപിച്ചു വരുന്ന റേഡിയോ നടകങ്ങളുടെ നിലവാരത്തിലേക്ക് ഉയരുമെന്ന് മുഖ്യ വിധി കര്‍ത്താവായ അലിയാര്‍ അഭിപ്രായപ്പെട്ടു.
ഇതിനായി വരും വര്‍ഷങ്ങളില്‍ കേരള സംഗീത നാടക അക്കാദമിയുടെയും തിരുവനന്തപുരം റേഡിയോ നിലയത്തിലെ വിദഗ്ധരുടെയും സഹകരണത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഫസ്റ്റ് ബെല്‍ സീസണ്‍ മൂന്ന് റേഡിയോ നാടക മത്സര വിജയികള്‍- മികച്ച നാടകം: പരാദങ്ങള്‍ (അവതരണം ഔ ക്ളിക്ക്സ്), രണ്ടാമത്തെ മികച്ച നാടകം: എന്തിഹ എന്‍ മാനസേ (അവതരണം മുസിരിസ്), മികച്ച സംവിധായകന്‍: സജു മുകുന്ദ് ആന്‍ഡ് അനില്‍ സോപാനം (നാടകം പരാദങ്ങള്‍), ജനപ്രിയ നാടകം: കടല്‍ തീരത്ത് (രാധാകൃഷ്ണന്‍ തെരുവത്ത്), രണ്ടാമത്തെ മികച്ച സംവിധായകന്‍ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍ (നാടകം എന്തിഹ എന്‍ മാനസേ),
മികച്ച നടന്‍: സജു മുകുന്ദ് (പരാദങ്ങള്‍ ), രണ്ടാമത്തെ മികച്ച നടന്‍: ശിവകുമാര്‍ കുളത്തൂപ്പുഴ (പാത്രകടന്നല്‍), മികച്ച നടി: സവിത പത്മനാഭന്‍ (എന്തിഹ എന്‍ മാനസേ), മികച്ച രണ്ടാമത്തെ നടി: ജയ ഉണ്ണികൃഷ്ണന്‍ (നാടകം ചെമ്പന്‍ പ്ളാവ്), പ്രത്യേക ജൂറി അവാര്‍ഡ്- മികച്ച രചന: രമേശ് കൈവേലി ( നാടകം പാത്രകടന്നല്‍)
Sunday, December 16, 2012
സമാജം സാഹിത്യ ക്യാമ്പിന് ഇന്ന് തുടക്കം
ബഹ്റൈന്‍ കേരളീയ സമാജം മൂന്നാമത് ജി.സി.സി സാഹിത്യ ക്യാമ്പ് ഞായറാഴ്ച രാവിലെ 10ന് കേരള സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ടി. പത്മനാഭന്‍, കെ. ജി. ശങ്കരപ്പിള്ള, ഡോ. കെ.എസ്. രവികുമാര്‍, പി.കെ. പാറക്കടവ്, പ്രൊഫ. അലിയാര്‍, ബെന്യാമിന്‍ എന്നിവര്‍ സംസാരിക്കും. കഥ, കവിത, നാടകം എന്നീ വിഷയങ്ങളില്‍ സംവാദങ്ങളും പഠന ക്ളാസുകളുമുണ്ടാകും. വൈകീട്ട് നാലിന് സാംസ്കാരിക വകുപ്പു മന്ത്രി കെ. സി. ജോസഫുമായി നടക്കുന്ന മുഖാമുഖത്തില്‍ പ്രവാസി സംഘടന പ്രതിനിധികളും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
വൈകീട്ട് 6.30ന് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം മന്ത്രി കെ.സി. ജോസഫ് ടി. പത്മനാഭന് സമ്മാനിക്കും. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.
Friday, December 14, 2012
'സുല്‍ത്താന്‍ വരകള്‍
വര കൊണ്ടും വരികള്‍ കൊണ്ടും
വരികള്‍ക്കിടയിലെ വായന കൊണ്ടും
ബഹ്‌റൈന്‍ മലയാളി സമൂഹത്തിന്
നവ്യാനുഭവം ഒരുക്കാന്‍ തയാറായിക്കഴിഞ്ഞു
ബഹ്‌റൈന്‍ കേരളീയ സമാജം ചിത്രകലാ ക്ലബ്ബും
സാഹിത്യ വിഭാഗവും...
ഡിസംബര്‍ 16,17 തീയതികളില്‍ അക്ഷരാര്‍ഥത്തില്‍
അക്ഷരമരമായി പൂത്തുലഞ്ഞു നില്‍ക്കുന്ന
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ
തണലില്‍ അക്ഷരം ശ്വസിച്ചും ചൊല്ലിയും
ചോരാതെ ഹൃദയത്തില്‍ സൂക്ഷിച്ചും
മലയാളം സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും
ഭാഷയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള
അവസരം നമുക്ക് നഷ്ട്ടപ്പെടുത്താതിരിക്കാം...
ലാളിത്യം കൊണ്ടും ഭ്രാന്തമായ ചിന്തയുടെ സൌന്ദര്യം
കൊണ്ടും മലയാളിയുടെ ഹൃദയത്തില്‍
'രക്ത നിറമുള്ള പുഷ്പ്പമായി' മരിക്കാതെ
തുടിക്കുന്ന ബേപ്പൂര്‍ സുല്‍ത്താന്റെ കൃതികളെ
ആസ്പദമാക്കിയുള്ള 'സുല്‍ത്താന്‍ വരകള്‍'
ആസ്വദിക്കുവാനും വര കൊണ്ടും വരി കൊണ്ടും
ആ ഉദ്യമത്തിന്റെ ഭാഗമായി തീരാനും മലയാളം
മരിക്കാത്ത ഹൃദയങ്ങളെ അക്ഷരമരത്തണലിലേക്ക്
സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു...
Monday, December 10, 2012
Hindustani music concert
Attention all music lovers:- Nadabrahmam Music Club of The Bahrain Keraleeya Samajam in association with IIPA (Indian Institue for Performing Arts) is organizing a Hindustani music concert by Pandit Ramesh Narayan and Ms.Madhusree on Friday 8th Feb.2013, 7.30 pm at BKS diamond jubilee hall. Pandit Ramesh Narayan supported by Mr.Raveendra Chary on Sitar, Mr.Berny on Harmonium and Mr.Adithya Narayan Banerji on Tabla. Please make sure you are free on that day to witness this mega musical event...!!
Sunday, December 9, 2012
ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡ് ടി. പത്മനാഭന്
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരം ടി. പത്മനാഭന്. 50001രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഈമാസം 16ന് വൈകീട്ട് ഏഴിന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. കെ.എസ്. രവികുമാര്‍, ആര്‍കിടെക്ട് ജി. ശങ്കര്‍, പി.വി. രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍, കെ.ജി. ശങ്കരപ്പിള്ള, ഡോ. കെ.എസ്. രവികുമാര്‍, പി.കെ. പാറക്കടവ്, ബെന്യാമിന്‍ തുടങ്ങിയവര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കും.
ആറ് പതിറ്റാണ്ടായി മലയാള ചെറുകഥയെ അനുപമ രചനകള്‍കൊണ്ട് സമ്പന്നമാക്കുന്ന ടി. പത്മനാഭന്‍ ആ സാഹിത്യ രൂപത്തിന്‍െറ വളര്‍ച്ചക്കും അംഗീകാരത്തിനുമായി നടത്തിയ ആശയ സമരങ്ങളും സംവാദങ്ങളും മലയാള സാഹിത്യ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണെന്ന് ജൂറി വിലയിരുത്തി.
ഏകാകിയായ മനുഷ്യന്‍െറ ആകുലതകളും ആത്മ സംഘര്‍ഷങ്ങളും നിഷേധാത്മകമല്ലാത്ത ജീവിത ബോധത്തിന്‍െറ ആഖ്യാനങ്ങളാക്കി മാറ്റിയ ഹൃദയത്തോട് സംവദിക്കുന്ന കാവ്യാത്മകമായ രചനകളാണ് ടി. പത്മനാഭന്‍െറ ചെറുകഥകളെന്നും ജൂറി ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷങ്ങളില്‍ എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി. മുഹമ്മദ്, സി. രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട്, സേതു എന്നിവര്‍ക്കാണ് കേരളീയ സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം വരെ 25000 രൂപയായിരുന്ന അവാര്‍ഡ് തുക ഇത്തവണ ഇരട്ടിയാക്കുകയായിരുന്നു.
കേരളീയ സമാജത്തിന്‍െറ ഈവര്‍ഷത്തെ ജി.സി.സി സാഹിത്യ ശില്‍പശാല ഈമാസം 16, 17 തീയതികളില്‍ നടക്കും. ഗള്‍ഫിലെ നൂറോളം കവികളും കഥാകൃത്തുക്കളും പങ്കെടുക്കുന്ന ശില്‍പശാലയില്‍ കഥകളുടെയും കവിതകളുടെയും അവതരണവും വിലയിരുത്തിലുകളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ആഷ്ലി ജോര്‍ജ്, മുരളീധരന്‍ തമ്പാന്‍, എ.സി.എ. ബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Tuesday, December 4, 2012
പ്രീയപ്പെട്ട കണ്ണേട്ടന്.....
28 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ബഹ്‌റൈനില്‍ നിന്ന് കണ്ണേട്ടന്‍ നാട്ടിലേക്ക് ..
കുറെയേറെ സ്നേഹബന്ധങ്ങള്‍ മാത്രം സംബാധ്യമാക്കിയാണ് കണ്ണേട്ടന്‍ ഇവിടം വിടുന്നത് ,പണത്തെക്കാള്‍ മഹത്തരമാണ് സ്നേഹബന്ധങ്ങള്‍ എന്ന് വിശ്വസിക്കുന്ന കണ്ണേട്ടന് അതുകൊണ്ടുതന്നെ നഷ്ട്ട ബോധമില്ല . ഒരു വയസുള്ള കുട്ടികള്‍
മുതല്‍ സമ പ്രായക്കാര്‍ വരെ തെന്നെ കണ്ണേട്ടന്‍ എന്ന് വിളിക്കുമ്പോള്‍ , മറ്റാര്‍ക്കും കിട്ടാത്ത ഈ ആദരവു മാത്രമാണ് മനസ്സില്‍ സുക്ഷിക്കുന്നതെന്ന് കണ്ണേട്ടന്‍ പറയുന്നു .. തിരുവനതപുരം മുതല്‍ കാസര്‍കോട് വരെ നിരവധി സുഹൃത്ത്ത്ക്കളെ സംബാതിക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റാരും തന്നെ വേറെയുണ്ടാവില്ല . കണ്ണേട്ടന്‍ പോകുന്നതിലൂടെ നിസ്വര്ധനായ സാമുഹിക സാംസ്‌കാരിക പ്രവര്ത്തകനെയാണ് നമുക്ക് നഷ്ട്ടമാകുന്നത് .
Thursday, November 29, 2012
കാവ്യാമ്യതം
ബഹ്റൈന് കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സമാജം ജി .സി .സി സാഹിത്യ ക്യാമ്പിനു മുന്നോടിയായി നടത്തുന്ന കാവ്യാമൃതം വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ , കാവ്യാമൃതം പരിപാടിയില്‍ ഇതുവരെ അന്‍പതിലധികം പേര്‍ രെജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു . അന്നേ ദിവസം പങ്കെടുക്കുന്ന കവികള്‍ക്ക് സ്വന്തം കവിതകള്‍ അവതരിപ്പിക്കുവാനുള്ള അവസരം നല്‍കുന്നതാണ് .
കവിതാവതരണത്തി നുശേഷം അതിന്റെ , വിലയിരുത്തലുകളും ഉണ്ടാവുന്നതാണ് .ജി. സി.സി സാഹിത്യ ക്യാമ്പിന്‍റെ രെജിസ്ട്രേഷന്‍ സ്വീകരണം സമാജം പ്രസിഡന്‍റ് , സമാജം ജനറല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും . വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍ (38381900 / 39711090 ) കാവ്യാമൃതം കണ്‍വീനര്‍ ഫിറോസ് തിരുവത്ര ( 39186439 )
കവിതാവതരണത്തി നുശേഷം അതിന്റെ , വിലയിരുത്തലുകളും ഉണ്ടാവുന്നതാണ് .ജി. സി.സി സാഹിത്യ ക്യാമ്പിന്‍റെ രെജിസ്ട്രേഷന്‍ സ്വീകരണം സമാജം പ്രസിഡന്‍റ് , സമാജം ജനറല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും . വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍ (38381900 / 39711090 ) കാവ്യാമൃതം കണ്‍വീനര്‍ ഫിറോസ് തിരുവത്ര ( 39186439 )
Monday, November 26, 2012
സാഹിത്യ ക്യാംപ് അടുത്തമാസം
കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചുകൊണ്ട് ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ജിസിസി സാഹിത്യക്യാംപ് അടുത്തമാസം 16,17 തീയതികളില്‍ നടക്കും. മലയാള സാഹിത്യലോകത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. റജിസ്ട്രേഷനും അനുബന്ധ പ്രവര്‍ത്തങ്ങളും ആരംഭിച്ചു കഴിഞ്ഞു. സാഹിത്യ തല്‍പരരായ ഏതൊരാള്‍ക്കും മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.
സാഹിത്യ രചന, ആസ്വാദനം, വായന തുടങ്ങി വിവിധ തലങ്ങളില്‍ ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും പഠനക്ലാസുകളും രണ്ടു ദിവസത്തെ പരിപാടിയില്‍ നടക്കും. കവിത, ചെറുകഥ എന്നിവയ്ക്കാണ് ഇൌ വര്‍ഷം പ്രാധാന്യം നല്‍കുക. ബഹ്റൈന് പുറത്ത് നിന്ന് ക്യാംപില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് താമസ- ഭക്ഷണ സൌകര്യങ്ങള്‍ സമാജം ഒരുക്കും.
വിവരങ്ങള്‍ക്ക്: മുരളീധര്‍ തമ്പാന്‍ (38381900),
എന്‍. കെ. വീരമണി (36421369).
ബികെഎസ് ’കാവ്യാമ്യതം'
ബഹ്റൈന് കേരളീയ സമാജം കേരളാ സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന ജിസിസി സാഹിത്യ ക്യാംപിനു മുന്നോടിയായി കവികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണു ‘കാവ്യാമൃതം” പരിപാടി. പരിപാടിയില്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കാം. കവിതകളുടെ വിലയിരുത്തല്‍, വായനാനുഭവം പങ്കുവയ്ക്കല്‍ തുടങ്ങിയവയുമുണ്ട്.
‘കാവ്യാമൃതം” പരിപാടി സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍ (38381900), ഫിറോസ് തിരുവത്ര (39186439) എന്നിവരുമായി ബന്ധപ്പെടണം.അടുത്തമാസം 16, 17 തീയതികളില്‍ നടക്കുന്ന ജിസിസി സാഹിത്യ ക്യാംപിനു റജിസ്ട്രേഷന്‍ ആരംഭിച്ചു.å കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരാണു ക്യാംപിനു നേത്യത്വം നല്‍കുന്നത്.
സാഹിത്യ രചന, ആസ്വാദനം, വായന എന്നീ തലങ്ങളില്‍ ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും പഠനക്ലാസുകളും നടക്കൂം. കവിത, ചെറുകഥ എന്നിവയ്ക്കാണ് ഈ വര്‍ഷത്തെ ക്യാംപില്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.
കവികളുടെ ഏകദിന കൂട്ടായ്മ
ബഹ്‌റൈന്‍ കേരളീയ സമാജം കേരളാ സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന ജി സി സി തല സാഹിത്യ ക്യാമ്പിനു മുന്നോടിയായി കവികളുടെ ഏകദിന കൂട്ടായ്മ സംഘടിപ്പിക്കുന്നു. നവംബര്‍ മുപ്പതു വെള്ളിയാഴ്ചയാണ് കാവ്യാമൃതം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്
കവികളും കവിത തല്പരരുമായ ആര്‍കും പരിപാടിയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. അതോടൊപ്പം കവിതകളുടെ വിലയിരുത്തലുകള്‍, വായനാനുഭവം പങ്കു വെക്കല്‍ തുടങ്ങിയ നിരവധി പരിപാടികള്‍ കാവ്യാമൃതത്തില്‍ അരങ്ങേറും . രാവിലെ പത്ത് മണിമുതല്‍ വൈകീട്ട് അഞ്ചു മണി വരെ ആണ് പരിപാടി.
കാവ്യാമൃതം പരിപാടിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍ (38381900) ഫിറോസ് തിരുവത്ര(39186439) എന്നിവരുമായി ബന്ധപ്പെടുക .
മൂന്നാമത് ജി സി സി സാഹിത്യക്യാമ്പ് ഡിസംബര്‍ 16,17 തീയതികളിലാണ് നടക്കുന്നത്. ക്യാമ്പിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാര്‍ ക്യാമ്പ് നയിക്കും. സാഹിത്യ രചന, ആസ്വാദനം, വായന എന്നീ വിവിധ തലങ്ങളില്‍ ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും പഠനക്ലാസുകളും രണ്ടു ദിവസത്തെ ക്യാമ്പില്‍ അരങ്ങേറും. കവിത, ചെറുകഥ എന്നിവക്കാണ് ഈ വര്‍ഷത്തെ ക്യാമ്പില്‍ കൂടുതല്‍ മുന്ഗണ നല്‍കുന്നത്. .
Tuesday, November 20, 2012
Monday, November 19, 2012
തനതു നാടകവേദിയെ അര്‍ഥപൂര്‍ണമാക്കി ’ഭഗവദജ്ജുകം
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ കാവാലം നാരായണപ്പണിക്കരുടെ ’ഭഗവദജ്ജുകം എന്ന നാടകം അരങ്ങേറി. പ്രാചീന കലാരൂപങ്ങളെയും കേരളീയ താളക്രമങ്ങളെയും സമന്വയിപ്പിച്ചു നാട്ടുചമയങ്ങളും നിറക്കൂട്ടുകളും ചാലിച്ചു തനതു നാടകവേദിയെ അര്‍ഥപൂര്‍ണമായ വിധത്തില്‍ രംഗവേദിയിലെത്തിക്കാന്‍ നാടകത്തിനു സാധിച്ചു. അഭിനയമികവിലും വാദ്യമേളങ്ങളുടെ ശ്രദ്ധേയമായ സന്നിവേശത്തിലും പ്രകാശ ക്രമീകരണങ്ങളിലെ മിതത്വത്തിലും ശബ്ദക്രമീകരണത്തിലെ കൃത്യതയിലും നാടകം മികവു പുലര്‍ത്തിയിരുന്നു.
നാടകാവതരണത്തിനു മുന്‍പു സംഘടിപ്പിച്ച ചടങ്ങില്‍ കാവാലത്തിനെയും സഹധര്‍മിണി ശാരദാമണിയെയും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്നു സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി, ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലറോത്ത്, ഡ്രാമ കോ ഓര്‍ഡിനേറ്റര്‍ ബിനോയ് പുളിങ്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്‍പു ’കാവാല പെരുമ എന്ന ലഘുചിത്രവും പ്രദര്‍ശിപ്പിച്ചു
Wednesday, November 14, 2012
ബഹ്‌റൈന്‍ കേരളീയ സമാജം ചെറുകഥ കവിത സാഹിത്യ അവാര്‍ഡു 2012
ഗള്‍ഫ് മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈന്‍ കേരളീയ സമാജം ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു .
ചെറുകഥ , കവിത എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ . പതിനായിരം രൂപയും പ്രശംസാ പത്രവും ഫലകവുമാണ് തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് ഓരോ വിഭാഗങ്ങളിലും നല്‍കുന്നത് .
ഗള്‍ഫ് എഴുത്തുകാരുടെ രചനകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ രചനകള്‍ bksamajam@gmail .com ബഹ്‌റൈന്‍ കേരളീയ സമാജം PB No 757 മനാമ , ബഹ്‌റൈന്‍ എന്ന വിലാസത്തില്‍ അയയ്ക്കുകയോ സമാജം ഓഫീസില്‍ നേരിട്ട് എത്തിക്കുക്കയോ ചെയ്യാം .ഇ മെയില്‍ അയക്കുന്നവര്‍ സബ്ജെക്റ്റ് ലൈനില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ചെറുകഥ കവിത സാഹിത്യ അവാര്‍ഡു 2012 എന്ന് രേഖപ്പെടുത്തെണ്ടാതാണ് .രചയിതാക്കള്‍ ഇപ്പോള്‍ ഗള്‍ഫ് മേഘലയിലെ താമസക്കാരായിരിക്കണം മൌലിക സൃഷ്ടികള്‍ ആയിരിക്കണം അയക്കേണ്ടത് വിവര്‍ത്തനങ്ങള്‍ , ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല .ഒരു വര്‍ഷത്തിനകം പ്രസിദ്ധീകരിച്ചതോ , അല്ലാത്തതോ ആയ സൃഷ്ട്ടികള്‍ അയക്കാവുന്നതാണ്. ഒരു വിഭാഗത്തില്‍ ഒരാള്‍ ഒരു സൃഷ്ട്ടി മാത്രമേ അയക്കാവൂ .
രചയിതാവിന്‍റെ പേരോ തിരിച്ചറിയല്‍ സൂചനകളോ സൃഷ്ടികളില്‍ പാടില്ല
രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ടെലഫോണ്‍, മൊബൈല്‍ നമ്പര്‍ ഇ മെയില്‍ വിലാസം എന്നിവ സൃഷ്ടികള്‍ക്കൊപ്പം പ്രത്യേകം എഴുതി വയ്ക്കണം .
സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 27.2012.
നാട്ടില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന പാനല്‍ വിജയികളെ തിരഞ്ഞെടുക്കുന്ന തായിരിക്കും .ഡിസംബറില്‍ സമാജത്തില്‍ നടക്കുന്ന സാഹിത്യ കാമ്പിനോടനിബന്ധുബന്ധിച്ചു
പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം സാഹിത്യ വിഭാഗം സെക്രടറി ശ്രീ മുരളീധര്‍ തമ്പാനുമായി 00973 - 38381900 , 39711090 ബന്ധപ്പെടാവുന്നതാണ് .
ഭഗവതജ്ജുഗം
ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍
ശ്രി കാവാലം നാരായണപ്പണിക്കര്‍ രചനയും സംവിധാനവും
നിര്‍വ്വഹിക്കുന്ന പ്രശസ്ത നാടകം " ഭഗവതജ്ജുഗം " നവംബര്‍
പതിനഞ്ചു വ്യാഴാഴ്ച്ച വൈകീട്ട് എട്ടു മണിക്ക് സമാജത്തില്‍
അരങ്ങേറുന്നു . ബഹറിനില്‍ ഉള്ള എല്ലാ മലയാളികളെയും ഈ
നാടക രാവിലേക്ക് സ്വാഗതം ചെയ്യുന്നു . പ്രവേശനം സൌജന്യമാ
ഭഗവദജ്ജുകം - കാവാലം നാരായണ പണിക്കര്‍
ബഹ്‌റൈന്‍ കേരളീയ സമാജം - നവംബര്‍ 15 രാത്രി എട്ടു മണിക്ക് ....എവര്‍ക്കും സ്വാഗതം ...
Sunday, November 11, 2012
അധിനിവേശ സംസ്കാരം തുറന്നുകാട്ടി ‘ദരിദ്രവാസി’
കേരളീയ സമാജം മലയാള പാഠശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ആഘോഷത്തിന്‍െറ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച നാടകം ‘ദരിദ്രവാസി’ ഏറെ ശ്രദ്ധേയമായി. കേരളത്തില്‍ നിരവധി സ്റ്റേജുകളില്‍ അരങ്ങേറിയ നാടകമാണിത്.
സാധാരണക്കാരായ മനുഷ്യരെ കണ്ടില്ലെന്ന് നടിച്ച്, സാമ്രാജ്യത്വ ശക്തികളെ കൂട്ടുപിടിച്ച് പാവപ്പെട്ടവന്‍െറ ജീവിതം ദുസ്സഹമാക്കുന്ന കാഴ്ചയുടെ നാനാര്‍ഥങ്ങളിലേക്ക് തിരനോട്ടം നടത്തുകയാണ് നാടോടിക്കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ നാടകം. പണാധിപത്യ സമൂഹത്തില്‍ അധിനിവേശ സംസ്കാരത്തെ കൂട്ടുപിടിച്ച് മണ്ണിനെയും മനസ്സിനെയും കാര്‍ന്നുതിന്നുന്നതും പ്രകൃതിയും വിശപ്പിന്‍െറ നോവും നൊമ്പരങ്ങളും വിഷയമാക്കിയ നാടകത്തില്‍ 30 കുട്ടികളാണ് വേഷമിട്ടത്. മഴ, കാറ്റ്, പുഴ, ജീവജാലങ്ങള്‍ എന്നിവ കഥാപാത്രങ്ങളായി വന്നു. ഇതുവരെ നാടകാഭിനയ രംഗത്ത് വരാത്ത ഈ കുട്ടികളെ മണ്ണിന്‍െറ മണവും ജീവിതത്തിന്‍െറ തുടിപ്പുകളും പ്രതിഫലിപ്പിക്കുന്ന കലാസാഹിത്യ സൃഷ്ടികള്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ വഹിക്കുന്ന പങ്ക് ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാടകം അവതരിപ്പിക്കാന്‍ പാഠശാല മുന്നോട്ടുവന്നത്. കുട്ടികളുടെ നാടക രചനയില്‍ പ്രസിദ്ധനായ പാഞ്ഞാള്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്ന ‘തുപ്പേട്ടന്‍’ രചിച്ച നാടകം ബഹ്റൈനിലെ നാടക പ്രവര്‍ത്തകന്‍ ദിനേശ് കുറ്റിയിലാണ് സംവിധാനം ചെയ്തത്.
Thursday, November 1, 2012
കേരളപ്പിറവി ആഘോഷം

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ കേരളപ്പിറവി ആഘോഷം ഇന്ന് വൈകുന്നേരം 7.30 നടക്കും. പ്രമുഖ ഭാഷാ പണ്ഡിതന്‍ പ്രോഫസ്സര്‍ എം.എന്‍.കാരശ്ശേരി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് സമാജം മലയാളം പാഠശാലയാണ്. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും മറ്റു നിരവ ധി വേദികളിലും സമ്മാനാര്‍ഹമായ "ദരിദ്രവാസി " എന്ന നാടകം കുട്ടികള്‍ ഇന്ന് അവതരിപ്പിക്കും. മുപ്പതോളം കുട്ടികളാണ് ഈ നാടകത്തില്‍ അരങ്ങിലെത്തുന്നത്. കൂടാതെ നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുക്കുന്ന വിവിധ നൃത്ത നൃത്യങ്ങള്‍, സംഘഗാനങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രോഫസ്സര്‍ എം.എന്‍.കാരശ്ശേരിയുമായി മുഖാമുഖം പരിപാടി നാളെ രാവിലെ 10 മണിക്ക് നടക്കും.
Tuesday, October 30, 2012
ജാലകത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു
ബഹ്റൈന് കേരളീയ സമാജം മുഖ മാസികയായ ജാലകത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം തുടങ്ങീ വിഭാഗങ്ങളിലെ രചനകള്‍ സമാജം ഓഫീസിലോ jalakam.bksbahrain@gmail.com എന്നീ ഇമെയില്‍ വിലാസത്തിലോ അയച്ചു തരാവുന്നതാണ്. സൃഷ്ടികള്‍ മൌലികമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാനെ (38381900) സമീപിക്കുക .
Thursday, October 25, 2012
അറിവിന്‍െറ ആദ്യാക്ഷരം കുറിച്ച് കുരുന്നുകളുടെ വിദ്യാരംഭം
മനാമ: അറിവിന്‍െറ ആദ്യാക്ഷരമാധുര്യം നുകര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ വിദ്യാരംഭം കുറിച്ചു. ബഹ്റൈന്‍ കേരളീയ സമാജം, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലും അറാദ് ക്ഷേത്രത്തിലുമാണ് രാജ്യത്തെ പ്രധാന ചടങ്ങുകള്‍ നടന്നത്.
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തിലുള്ള നവരാത്രി മഹോല്‍സവത്തിനും വിദ്യാരംഭത്തിനും വന്‍ ഒരുക്കങ്ങളാണ് ബന്ധപ്പെട്ടവര്‍ നടത്തിയത്. ചൊവ്വാഴ്ച മുതല്‍ രണ്ടു ദിനം നീണ്ട വിപുലമായ പരിപാടികളാണ് ഇതിന്‍െറ ഭാഗമായി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മലയാളത്തിന്‍െറ പ്രിയ കവയത്രി സുഗതകുമാരി ടീച്ചര്‍ നവരാത്രി മഹോല്‍സവത്തിന്‍െറ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് ‘നാദബ്രഹ്മം’ അവതരിപ്പിച്ച അര്‍ധശാസ്ത്രീയ സംഗീത പരിപാടിയായ ‘ഹൃദയാജ്ഞലി’ അരങ്ങേറി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് വിദ്യാരംഭം കുറിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറിലധികം കുരുന്നുകള്‍ക്ക് സുഗതകുമാരി ടീച്ചര്‍ ആദ്യാക്ഷരം കുറിച്ചു. രാത്രി എട്ടിന് സുഗതകുമാരി ടീച്ചര്‍ കേരളീയ സമാജം ബാലകലോല്‍സവം ഔചാരികമായി ഉദ്ഘാടനം ചെയ്തു.
Wednesday, October 24, 2012
ബഹ്റൈന് കേരളീയ സമാജം മലയാള പാഠശാല..
സമാജം മലയാള പാഠശാല. അറുന്നൂരിലധികം കുട്ടികള്‍ , നൂറോളം അധ്യാപകരും അനധ്യാപകരും ആയ സന്നദ്ധ പ്രവര്‍ത്തകര്‍ - എല്ലാ തിങ്കള്‍ ആഴ്ചയും മുടങ്ങാതെ ക്ലാസുകള്‍ .കൃത്യ മായ സിലബസ്, ഇടവിട്ടുള്ള പരീക്ഷകള്‍ . ഗൌരവ പൂര്‍ണമായ വാര്‍ഷിക പരീക്ഷ . അക്ഷര മുറ്റം പോലെ യുള്ള ഒട്ടനവധി അനുബന്ധ പരിപാടികള്‍ , ക്യാമ്പുകള്‍, കലാ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ ബോധപൂര്‍വ മായ പങ്കാളിത്വം . കേരളത്തിലെ വിവിധ രംഗങ്ങളിലെ പ്രഗല്‍ഭരും ആയി ഇടപെടാനും സംവേദിക്കാനും കുട്ടികള്‍ക്ക് ഇടയ്ക്കിടെ അവസരങ്ങള്‍. സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനം എന്ന് ഏത് ബഹ്‌റൈന്‍ പ്രവാസി മലയാളിക്കും അഭിമാനിക്കാവുന്ന കേരളത്തിനു വെളിയിലെ ഏറ്റവും വലിയ അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനം
ബഹ്‌റൈന്‍ കേരളീയ സമാജം മലയാള പാഠശാല..
മലയാള സാഹിത്യകാരന്‍ , കവി, നാടകപ്രവര്‍ത്തകന്‍ , സൈദ്ധന്തികന്‍തുടങ്ങിയ മേഘലകളില്‍
പ്രസിദ്ധനായ കാവാലം നാരായണ പണിക്കര്‍ ബഹ്‌റൈന്‍ കേരളിയ സമാജം മലയാള പാഠശാല
സന്ദര്‍ശിച്ചു
'ഭഗവദജ്ജുകം
ആധ്യാത്മികചിന്ത ഉള്ളില്‍നിറച്ച വിപ്ലവകാരിയും നാടിന്റെ തനതുപാരമ്പര്യത്തിന്റെ നന്മ മറക്കുന്ന യുവത്വവും നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
രണ്ടുസഹസ്രാബ്ദംമുമ്പുള്ള ബോധായനന്റെ സംസ്‌കൃത പ്രഹസനമാണ് ഭഗവദജ്ജുകം. നിലപാടുകളില്ലാത്ത ആധുനികസമൂഹത്തിന്റെ ചെയ്തികളെ പുനരാഖ്യാനമായ ഈ ആക്ഷേപഹാസ്യനാടകം വിമര്‍ശന വിധേയമാക്കുന്നു.
ബഹറിന്‍ കേരളീയ സമാജം ഡ്രാമാ ക്ലബ്ബാണ് നാടകം വേദിയില്‍ അവതരിപ്പിക്കുന്നത്
ബഹ്‌റൈന്‍ കേരളീയസമാജം ബാലകലോത്സവം
ബഹ്‌റൈന്‍ കേരളീയസമാജം ബാലകലോത്സവതിന്നു ഇന്ന് തിരശ്ശീല ഉയരും
ഇന്ന് വൈകീട്ട് ഏഴര മണിക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി
ശ്രീമതി സുഗതകുമാരി ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വ്വഹിക്കും
എല്ലാ ബഹ്‌റൈന്‍ മലയാളികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു
Monday, October 22, 2012
പ്രകാശനം ചെയ്തു
ബഹ്റൈന് കേരളീയ സമാജം മുഖമാസികയായ ജാലകത്തിന്റെ പുതിയ ലക്കം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള ഫിനാന്‍സ് കമ്മിറ്റി അംഗം എം.പി. രഘൂവിന് കൈമാറി പ്രകാശനം ചെയ്തു. സമാജം സാഹിത്യവിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍, എം.കെ. സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
രണ്ടായിരത്തിലാണ് കേരളീയ സമാജം ജാലകം ആരംഭിച്ചത്. അടുത്ത ലക്കം ജാലകത്തിലേക്കുള്ള രചനകള്‍ സമാജം ഓഫീസിലോ jalakam.bksbahrain@gmail.com എന്ന ഇ മെയിലിലോ അയക്കാവുന്നതാണ്. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും രചനകള്‍ അയക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മൌലികമായ രചനകളാണ് പരിഗണിക്കുക. വിവരങ്ങള്‍ക്ക്: മുരളീധര്‍ തമ്പാന്‍ (38381900).
Sunday, October 21, 2012
നവരാത്രി മഹോത്സവം
BKS നവരാത്രി മഹോൽസവം...!!
Oct.23 ചൊവ്വ 8.00pm - നവരാത്രി ആഘോഷം ഉത്ഘാടനം: കവയത്രി സുഗതകുമാരി തുടർന്ന് നാദബ്രഹ്മം മ്യൂസിക് ക്ലുബ്ബ് അവതരിപ്പിക്കുന്ന semi classical ganamela - "ഹ്രുദയാൻജ്ജലി".
Oct.24 ബുധൻ 5.00am - വിദ്യാരംഭം, ഗുരു:കവയത്രി സുഗതകുമാരി. വൈകീട്ട് 8 മണിക്ക് ബാലകലോൽസവം ഉത്ഘാടനം - കവയത്രി സുഗതകുമാരി
Oct.25 വ്യാഴം 8.00pm - "രാഗ പൗർണമി", Prof.Dr.Omanakkutty അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത കച്ചേരി.
ഏവരുടെയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു.....!Saturday, October 20, 2012
മലയാളം പാഠശാല
വിജയദശമി,ബാലകലോത്സവം,ഇന്റര്‍ നാഷണല്‍ ബാറ്റ്മിന്‍ടണ്‍ ടൂര്‍ണമെന്‍റ് തുടങ്ങിയ വളരെ പ്രധാനപ്പെട്ട കാരണങ്ങളാല്‍ സമാജം മലയാളം പാഠശാലയുടെ അടുത്ത മൂന്ന്‍ ആഴ്ചയിലെ ക്ലാസ്സുകള്‍ [ഒക്ടോബര്‍ 22,29,നവംബര്‍ 5 ] മാറ്റിവെച്ചി രിക്കുന്ന വിവരം അറിയിക്കുന്നു.
നേരത്തെ അറിയിച്ചിരുന്നതുപോലെ പാഠശാലയുടെ ഈ അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷികപരീക്ഷ നവംബര്‍ 12 തിങ്കളാഴ്ച നടത്തുന്നതാണ്.
ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയില്‍ ഉണ്ടായിരിക്കുക.
എല്ലാ രക്ഷാകര്‍ത്താക്കളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
Saturday, October 13, 2012
മൂന്ന് പതിറ്റാണ്ടിന്‍െറ അനുഭവ സമ്പത്തുമായി ജാനകി ടീച്ചര്‍ മലയാളം പാഠശാലയില്‍
മൂന്ന് പതിറ്റാണ്ട് കേരളത്തിലെ പാഠശാലയിലെ കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്ന ജാനകി ടീച്ചര്‍ ക്ളാസെടുക്കാന്‍ എത്തിയപ്പോള്‍ ബഹ്റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. താല്‍ക്കാലികമായെങ്കിലും തങ്ങള്‍ക്ക് കിട്ടിയ പുതിയ ടീച്ചറെ കുരുന്നുകള്‍ക്ക് നന്നേ ബോധിച്ചു. അതീവ താല്‍പര്യത്തോടെ അവര്‍ ജാനകി ടീച്ചറുടെ ക്ളാസിന് കാതോര്‍ത്തു.
ഇത് കെ.പി. ജാനകി ടീച്ചര്‍. കോഴിക്കോട് ബാലുശ്ശേരി സബ് ജില്ലയിലെ എരമംഗലം എല്‍.പി സ്കൂളിലായിരുന്നു ടീച്ചറുടെ അധ്യാപനം. ഇവിടെ 25 വര്‍ഷത്തോളം അധ്യാപികയായും പിന്നീട് അഞ്ചു വര്‍ഷം പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ച് നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത അനുഭവ സമ്പത്തിനുടമയാണവര്‍. വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ടീച്ചര്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയായ മകള്‍ സീജ ദേവന്‍െറ കുടുബത്തിന്‍െറ കൂടെ കുറച്ചുനാള്‍ ചെലവഴിക്കാനെത്തിയതായിരുന്നു. സീജ ദേവന്‍ മലയാള പാഠശാലയിലെ അധ്യാപിക കൂടിയാണ്. പാഠശാല പ്രവര്‍ത്തകരുടെ താല്‍പര്യ പ്രകാരമാണ് നാലു ദിനം ജാനകി ടീച്ചര്‍ പാഠശാലയില്‍ ക്ളാസെടുക്കാനെത്തിയത്. ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിക്കാന്‍ ഇത്രയും വ്യവസ്ഥാപിതമായ സംവിധാനം തന്നെ ആശ്ചര്യപ്പെടുത്തിയതായി ജാനകി ടീച്ചര്‍ പറഞ്ഞു. ‘മലയാളം പഠിക്കാനുള്ള ബഹ്റൈനിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും താല്‍പര്യം ഏറെ സന്തോഷം പകരുന്നതാണ്. നാട്ടിലുള്ള കുട്ടികളേക്കാള്‍ ഭാഷയോട് ഇവിടുത്തെ കുട്ടികള്‍ താല്‍പര്യം കാണിക്കുന്നുണ്ട്’-ടീച്ചര്‍ തന്‍െറ ക്ളാസ് അനുഭവം ‘ഗള്‍ഫ് മാധ്യമ’വുമായി പങ്കുവെച്ചു. ഇപ്പോള്‍ ആറാം ക്ളാസ് വരെയാണ് പാഠശാലയിലുള്ളത്. കുട്ടികള്‍ക്ക് മലയാള വിജ്ഞാന ശാലയിലേക്ക് കടക്കാന്‍ ഇത് മതിയാവില്ല. ഇനിയും മുകളിലോട്ടുള്ള ക്ളാസുകളെക്കുറിച്ച് ചിന്തിക്കണം. എന്നാലേ കുട്ടികള്‍ക്ക് പത്രം വായിക്കാനും മലയാള സാഹിത്യത്തെ പരിചയപ്പെടാനും സാധിക്കൂ. പത്ര പാരായണം കുട്ടികളെ ശീലിപ്പിക്കണമെന്നും ടീച്ചര്‍ നിര്‍ദേശിച്ചു.
ആനന്ദ ബസാറും സ്നേഹവിരുന്നും
ബഹ്റൈന്‍ കേരളീയ സമാജം ഈ മാസം 19, 20 തീയതികളില്‍ ആനന്ദ ബസാറുംå സ്നേഹ വിരുന്നും നടത്തും. രാവിലെ 10 മുതല്‍ രാത്രി 11 വരെ നടക്കുന്ന ആനന്ദ ബസാറില്‍ കുടുംബസമേതം ആസ്വദിക്കാനും ആനന്ദിക്കാനും കഴിയുംവിധത്തിലുള്ള വിപുലമായ വിനോദ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കുവാന്‍ കഴിയുന്ന നിരവധി ഭക്ഷണ ശാലകള്‍ ഇതോടൊപ്പമുണ്ടാകും. ഫാമിലി ഗെയിമുകള്‍, ഫാഷന്‍ ഷോ, കലാപരിപാടികള്‍, കുട്ടികള്‍ക്കും വനികള്‍ക്കും പ്രത്യേകം പങ്കെടുക്കാവുന്ന ഗ്രൂപ്പ് ഗെയിമുകള്‍, തംബോല, സ്റ്റേജ് ഷോ തുടങ്ങിയവയുണ്ടാകും.
20 ന് നടക്കുന്ന സ്നേഹ വിരുന്നില്‍ മുന്‍ കൂട്ടി റജിസ്റ്റര്‍ ചെയîുന്നവര്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കുമാണ് പങ്കടുക്കാന്‍ അവസരം. ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍, മെലഡി ഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സംഗീത സായാഹ്നവുമുണ്ടായിരിക്കും. രാജു കല്ലുംപുറം സ്നേഹ വിരുന്നിന്റെ കണ്‍വീനറായും എം.കെ. സിറാജുദ്ദീന്‍ ആനന്ദ ബസാര്‍ കണ്‍വീനറായുമുള്ള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നു. വിവിധ സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയവ നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, ഗ്രൂപ്പുകള്‍ എന്നിവ സമാജം ഓഫീസുമായി ബന്ധപ്പെടണം.
Thursday, October 11, 2012
Tuesday, October 2, 2012
Sunday, September 30, 2012
ബാലകലോല്‍സവം റജിസ്ട്രേഷന്‍ ഇന്നു കൂടി
ബഹ്റൈന്‍ കേരളീയ സമാജം ബാലകലോല്‍സവത്തില്‍ മല്‍സര റജിസ്ട്രേഷന്‍ ഇന്നവസാനിക്കും. സമാജത്തില്‍ അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും മല്‍സരിക്കാമെന്നു പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ 29 വരെയാണു മേള. മല്‍സരാര്‍ഥികളുടെ ആദ്യ പട്ടിക രണ്ടിനു സമാജം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. പങ്കെടുക്കുന്നവരും രക്ഷിതാക്കളും ഈ പട്ടിക പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ നാലിനകം സമാജം ഓഫിസുമായി ബന്ധപ്പെടണം.
പൂര്‍ണ പട്ടിക ആറിനു രാത്രി എട്ടിനു പ്രസിദ്ധീകരിക്കും. മല്‍സര ഇനം തിരിച്ചുള്ളå പട്ടിക എട്ടിനു പ്രസിദ്ധീകരിക്കും. എഴുത്തു മല്‍സരങ്ങളുടെ തീയതി അവസാന പട്ടിക പ്രസിദ്ധീകരിച്ച ശേഷം അറിയിക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ കലാതിലകം, കലാപ്രതിഭ അവാര്‍ഡുകളും ഗ്രൂപ്പ് ചാംപ്യന്‍ അവാര്‍ഡുകളും നല്‍കുന്നുണ്ട്.
Thursday, September 27, 2012
കേരളീയ സമാജം എഴുത്തിനിരുത്ത്: ആദ്യാക്ഷരം കുറിക്കാന്‍ സുഗതകുമാരിയെത്തും
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അവസാന വാരം വിപുലമായ നവരാത്രി മഹോത്സവവും എഴുത്തിനിരുത്തും സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 23ന് വൈകീട്ട് 7.30ന് മലയാളത്തിന്‍െറ പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചര്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് വിപുലമായ നവരാത്രി ആഘോഷ പരിപാടികളും അരങ്ങേറും. ഒക്ടോബര്‍ 24ന് പുലര്‍ച്ചെ നാലിന് നടക്കുന്ന ചടങ്ങില്‍ സുഗതകുമാരി ടീച്ചര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കും.
2000ല്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ആദ്യാക്ഷരം കുറിക്കല്‍ കഴിഞ്ഞ 12 വര്‍ഷമായി മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ക്ക് മാതൃകയായി ഒട്ടേറെ നൂതന പരിപാടികള്‍ ആരംഭിച്ച കേരളീയ സമാജം ഈ രംഗത്തും പുതിയ ചുവടുവെപ്പാണ് നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
2000ല്‍ സുഗത കുമാരി ടീച്ചര്‍ തന്നെയാണ് ചരിത്രം കുറിച്ച ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരേതനായ ഡോ. സുകുമാര്‍ അഴീക്കോട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, ടി. പത്മനാഭന്‍, എം.ജി. രാധാകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, എം. മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജി. ശങ്കര പിള്ള, കെ.എന്‍. ഗോപാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭരാണ് ഇതിനകം സമാജത്തിന്‍ന്‍െറ ആഭിമുഖ്യത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചിട്ടുള്ളത്. ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗ ഭേദമന്യേ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് .
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക. സമാജം ഓഫീസില്‍ നേരിട്ട് വന്നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ആഷ് ലി ജോര്‍ജ് എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു .
വായനക്കൂട്ടം നടത്തി
ബഹ്റൈന്‍ കേരളീയ സമാജം വായനശാല വായനക്കൂട്ടം നടത്തി. സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. സമാജം ലൈബ്രേറിയന്‍ എ.സി.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. രാജു ഇരിങ്ങല്‍, ഫിറോസ് തിരുവത്ര, അനീഷ് ഫിലിപ്പ് എന്നിവര്‍ യഥാക്രമം ഇന്ദുമേനോന്റെ ചുംബനശബ്ദതാരാവലി, ഖാലിദ് ഹൊസൈനിയുടെ എ തൌസന്‍ഡ്സ് പ്ലന്‍ഡിഡ് സണ്‍സ്, കാക്കനാടന്റെ ഉഷ്ണമേഖല എന്നീ പുസ്തകങ്ങളെ പരിചയപ്പെടുത്തി.
ബാജി ഓടംവേലി, ജോയി വെട്ടിയാടന്‍, അനു തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്‍ ഗഫൂര്‍ മുക്കുതല, അനില്‍, സി.എസ്. പ്രശാന്ത് കുമാര്‍, കെ.എം തോമസ്, സുനില്‍ മാവേലിക്കര, പ്രദീപ് പത്തേരി, സെലാം കേച്ചേരി, ആതിര നന്ദകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അടുത്ത വായനക്കൂട്ടം ഒക്ടോബര്‍ എട്ടിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ബാജിå ഓടംവേലി (39258308).
കേരളീയ സമാജം എഴുത്തിനിരുത്ത്: ആദ്യാക്ഷരം കുറിക്കാന്‍ സുഗതകുമാരിയെത്തും
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അവസാന വാരം വിപുലമായ നവരാത്രി മഹോത്സവവും എഴുത്തിനിരുത്തും സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 23ന് വൈകീട്ട് 7.30ന് മലയാളത്തിന്‍െറ പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചര്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് വിപുലമായ നവരാത്രി ആഘോഷ പരിപാടികളും അരങ്ങേറും. ഒക്ടോബര്‍ 24ന് പുലര്‍ച്ചെ നാലിന് നടക്കുന്ന ചടങ്ങില്‍ സുഗതകുമാരി ടീച്ചര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കും.
2000ല്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ആദ്യാക്ഷരം കുറിക്കല്‍ കഴിഞ്ഞ 12 വര്‍ഷമായി മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ക്ക് മാതൃകയായി ഒട്ടേറെ നൂതന പരിപാടികള്‍ ആരംഭിച്ച കേരളീയ സമാജം ഈ രംഗത്തും പുതിയ ചുവടുവെപ്പാണ് നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
2000ല്‍ സുഗത കുമാരി ടീച്ചര്‍ തന്നെയാണ് ചരിത്രം കുറിച്ച ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരേതനായ ഡോ. സുകുമാര്‍ അഴീക്കോട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, ടി. പത്മനാഭന്‍, എം.ജി. രാധാകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, എം. മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജി. ശങ്കര പിള്ള, കെ.എന്‍. ഗോപാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭരാണ് ഇതിനകം സമാജത്തിന്‍ന്‍െറ ആഭിമുഖ്യത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചിട്ടുള്ളത്. ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗ ഭേദമന്യേ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് .
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക. സമാജം ഓഫീസില്‍ നേരിട്ട് വന്നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ആഷ് ലി ജോര്‍ജ് എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു .
Monday, September 24, 2012
മലയാളത്തിന്റെ മഹാ നടന് ആദരാഞ്ജലികള്‍...............
മലയാളത്തിന്റെ മഹാ നടന് ആദരാഞ്ജലികള്‍...............
ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് തിലകന്‍ പറഞ്ഞത്
Saturday, September 22, 2012
വായനക്കൂട്ടം
ബഹറിന്‍ കേരളീയ സമാജം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സെപ്‌തംബര്‍ 24 തിങ്കളാഴ്‌ച വൈകിട്ട് 8 മണിക്ക് ലൈബ്രറി ഹാളില്‍ വെച്ച് വായനക്കൂട്ടം സംഘടിപ്പിക്കുന്നു. ഈ പ്രവര്‍ത്തന വര്‍ഷം സംഘടിപ്പിക്കുന്ന പത്തു വായനക്കൂട്ടങ്ങളില്‍ ആദ്യത്തേതാണ്‍ ഇത്. വായനയെ പ്രോത്സാഹിപ്പിക്കുകയും വായിച്ച നല്ല പുസ്‌തകങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയുമാണ്‍ ഉദ്ദേശം. ലൈബ്രേറിയന്‍ എ. സി. എ. ബക്കര്‍ അദ്ധ്യക്ഷത വഹിക്കും. സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്‌ണപിള്ള ഉദ്‌ഘാടനം ചെയ്യും. രാജു ഇരിങ്ങല്‍, ഫിറോസ് തിരുവത്ര, അനീഷ് ഫിലിപ്പ്, എന്നിവര്‍ പുസ്‌തകപരിചയം നടത്തും. ബാജി ഓടംവേലി, ജോയി വെട്ടിയാടന്‍, അനു തോമസ് ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും.
എ. സി. എ. ബക്കര്‍ - 39593703
ലൈബ്രേറിയ
Wednesday, September 19, 2012
ഓര്‍മ്മകള്‍ പൂക്കുന്നിടം പ്രകാശനം ചെയ്തു
അജിത് നായര്‍ എഴുതിയ കഥകളുടെ സമാഹാരം ’ഓര്‍മ്മകള്‍ പൂക്കുന്നിടം സാഹിത്യകാരന്‍ ബെന്യാമിന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണ പിള്ളയ്ക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. കേരളീയ സമാജം സാഹിത്യ വിഭാഗം കണ്‍വീനര്‍ മുരളീധര്‍ തമ്പാന്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, ദീപക് നായര്‍, ഷീജ ജയന്‍, പ്രസാദ് ചന്ദ്രന്‍, ശ്രീദേവി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Sunday, September 9, 2012
Saturday, September 8, 2012
ആന്ദോളനം
Thursday, September 6, 2012
പഴയിടമെത്തി; സമാജം സദ്യ നാളെ
: ഓണ സദ്യയൊരുക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തി. സമാജം സദ്യ ഒരുക്കത്തിലമര്‍ന്നു. നാട്ടിലെ ഓണത്തിരക്കുകളെല്ലാം കഴിഞ്ഞാണ് പഴയിടത്തിന്‍െറ വരവ്. നല്ല കല്യാണത്തിരക്കുമുണ്ടായിരുന്നു. ഇതിനിടയില്‍ ഷാര്‍ജയിലും ദുബൈയിലും മലയാളി സംഘടനകളുടെ സദ്യയൊരുക്കാന്‍ പറന്നെത്തി. ഈ ഓണക്കാലത്ത് ഇതിനകം ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പിയതായി പഴയിടം പറഞ്ഞു.
ബഹ്റൈനില്‍ പഴയിടത്തിന്‍െറ രണ്ടാം വരവാണിത്. കഴിഞ്ഞ തവണ സമാജത്തിന്‍െറ സദ്യ ഒരുക്കാനെത്തിയതിന്‍െറ നല്ല ഓര്‍മകളുമായാണ് ഇത്തവണത്തെ വരവ്. ലിസ്റ്റനുസരിച്ച സാധനങ്ങളെല്ലാം ഒരുങ്ങിയതായി ഉറപ്പാക്കിയ ശേഷം അച്ചാറും ഉപ്പേരിയും വറവിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സഹായത്തിന് എറണാകുളത്തുകാരനായ വേണുഗോപാലുമുണ്ട്. മറ്റാരെയും നാട്ടില്‍നിന്ന് കൊണ്ടുവന്നിട്ടില്ല. ‘വിദേശത്ത് പോകുമ്പോള്‍ അവിടുത്തെ സംഘാടകരുടെ പങ്കാളിത്തമാണ് പ്രധാനം. എല്ലാവരെയും വെപ്പിന് പങ്കാളികളാക്കുന്നതാണ് ശീലം’ -പഴയിടം കൂട്ടിച്ചേര്‍ത്തു. ’90ല്‍ പാചക രംഗത്തേക്കു വന്ന പഴയിടം പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. 2004ന് ശേഷം ഒരു വര്‍ഷം ഏതാണ്ട് 10-11 ലക്ഷം പേര്‍ക്ക് സദ്യ വിളമ്പിക്കാണും. അങ്ങനെ വരുമ്പോള്‍ കലോത്സവങ്ങളും അമ്പല പരിപാടികളും കല്യാണങ്ങളുമെല്ലാം അടക്കം 75-80 ലക്ഷം പേര്‍ക്ക് ഇതുവരെ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. മറ്റു ഭക്ഷണങ്ങള്‍ക്ക് പുതിയ രീതികളും രുചികളും പരീക്ഷിക്കപ്പെടുമ്പോള്‍ പാരമ്പര്യം നിലനിര്‍ത്തുകയെന്നതാണ് സദ്യക്ക് പ്രധാനം. ജനങ്ങളുടെ ആഗ്രഹവും അതാണ്. പ്രകൃതിയുമായുള്ള സന്തുലനമാണ് പച്ചക്കറി കഴിക്കുന്നതിലൂടെ സാധിക്കുന്നത്. അത് കൈവിട്ടാല്‍ ജനം സദ്യയും കൈവിടും -പഴയിടം വിശദീകരിച്ചു. ഈമാസം തന്നെ മസ്ക്കറ്റിലും കുവൈത്തിലും സദ്യ ഒരുക്കാനുണ്ട്. കേരളീയ സമാജത്തിന്‍െറ സദ്യയില്‍ 3500 പേര്‍ പങ്കാളികളാകുമെന്നാണ് കരുതുന്നത്. അഞ്ച് പന്തികളിലായാണ് ഭക്ഷണം വിളമ്പുക. രാവിലെ 11, 12, 12.45, 1.30, 2.15 എന്നിങ്ങനെയാണ് ഓരോ പന്തിയുടെയും സമയം നിശ്ചയിച്ചത്. ഒരേസമയം 540 പേരെ ഉള്‍ക്കൊള്ളിക്കാനാണ് സംവിധാനം ഒരുക്കിയതെന്ന് സദ്യയുടെ ഏകോപനം നിര്‍വഹിക്കുന്ന എന്‍.കെ. മാത്യൂ പറഞ്ഞു. കൂപ്പണുകളുടെ വിതരണം പുരോഗമിക്കുന്നു.
Sunday, September 2, 2012
Saturday, September 1, 2012
പൂവിളി'ക്ക് തിരശീല
പതിനൊന്നു ദിവസമായി വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികളുടെ നിറവിലായിരുന്ന ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഘോഷങ്ങള്‍ക്കു തിരശീല വീണു. വെള്ളിയാഴ്ച വൈകിട്ടു സമാജം ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിച്ചു.
സമാജം പ്രസിഡന്റ് പി.വി. രാധക്യഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.
സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡി. സലീം എസ്ബിടി പ്രതിനിധി പ്രകാശ്, മനോഹരന്‍ പാവര്‍ട്ടി എന്നിവര്‍ പ്രസംഗിച്ചു.
പൂക്കള മത്സരത്തില്‍ പങ്കെടുത്ത ബഹ്റൈനി യുവതി നൂറ അഹമ്മദിനെ ആദരിച്ചു. തുടര്‍ന്ന് എം.ജി. ശ്രീകുമാര്‍, സിസിലി സംഘത്തിന്റെ ഗാനവിരുന്നും വേണു നരിയാപുരത്തിന്റെ മിമിക്സും അര്‍ച്ചന സുശീലന്റെയും സംഘത്തിന്റെയും നൃത്തങ്ങളും അരങ്ങുതകര്‍ത്തു.å വെള്ളിയാഴ്ച ഓണസദ്യയൊരുക്കാനായി പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് എത്തുന്നത്
Monday, August 27, 2012
'എന്റെ കേരളം' ഫോട്ടോപ്രദര്‍ശനം
എന്റെ കേരളം ഫോട്ടോപ്രദര്‍ശനം ഇന്ന് ആരംഭിക്കും
ബഹറിന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷം പൂവിളി ‘12 ന്റെ ഭാഗമായി എന്റെ കേരളം ഫോട്ടോ പ്രദര്‍ശനം നടക്കും. കേരളവുമായി ബന്ധപ്പെട്ട 100 ഫോട്ടോകളാണ്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം ഇന്നു (27/8/12) വൈകിട്ട് 7 മണിക്ക് ആരംഭിക്കും.
കേരളത്തിന്റെ പ്രഭാതകിരണങ്ങള്‍ മുതല്‍ സൂര്യാസ്ഥമനം വരെ പ്രദര്‍ശനത്തിലുണ്ട്. പച്ചപ്പു നിറഞ്ഞ കാടുംവയലും, മനോഹരമായ കുന്നുകളും, ശാന്തസുന്ദരമായ അരുവികളും പുഴകളും പ്രദര്‍ശനത്തിലുണ്ട്. കേരളത്തിലെ ആഘോഷങ്ങളുടേയും തതന്‍ കലാരൂപങ്ങളുടേയും ഫോട്ടോകള്‍ പ്രദര്‍ശനത്തിന്‍ മാറ്റുകൂട്ടുന്നു.
ബി.കെ. എസ്. ഫോട്ടോഗ്രാഫി ക്ലബാണ്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. നാളെയും മറ്റെന്നാളും പ്രദര്‍ശനം തുടരും. പ്രവേശനം എല്ലാവര്‍ക്കും സൌജന്യമാണ്‍.
Saturday, August 25, 2012
ഗൃഹാതുരത്വമുണര്‍ത്തി ഓണം ഘോഷയാത്ര
ഓണാഘോഷത്തിന്‍െറ നിറവില്‍ കേരളീയ സമാജത്തില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്ര ഗൃഹാതുരത്വമുണര്‍ത്തി. കേരളത്തനിമയുടെ നേര്‍ക്കാഴ്ചകള്‍ ഒന്നിന് പിറകെ മറ്റൊന്നായി ചലിച്ചു തുടങ്ങിയപ്പോള്‍ തെങ്ങുകളും നെല്‍വയലുകളുമില്ലെങ്കിലും കായലും ചെമ്മണ്‍ പാതകളുമില്ലെങ്കിലും കേരളത്തിന്‍െറ തെരുവിലൂടെ നടന്നു നീങ്ങുന്ന പോലെ ജനം മനം നിറയെ ആസ്വദിച്ചു. വാദ്യ മേളങ്ങളും മുത്തുക്കുടയും ആനയും കാളയും കരകാട്ടവും പോരാഞ്ഞ് ‘സദ്യ’യുമൊരുക്കിയിരുന്നു ഘോഷയാത്രയില്‍. കണ്‍നിറയെ കണ്ടതിനും മനം നിറയെ ആസ്വദിച്ചതിനും പുറമെ ‘സദ്യ’ കൂടി കണ്ടതോടെ കഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വയറു നിറഞ്ഞ പ്രതീതിയായി...
നാല് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്ന ഘോഷയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സമാജം പ്രസിഡന്‍റ് ഫ്ളാഗ് ഓഫ് ചെയ്തപ്പോള്‍ സന്ധ്യയായിരുന്നു. സമാജം ലേഡീസ് വിങായിരുന്നു മുന്‍നിരയില്‍. കേരളീയ വേഷമണിഞ്ഞ് മുത്തുക്കുടയും താലവും ഉണ്ണിയാര്‍ച്ചയും ലക്ഷ്മിയും തിരുവാതിരയും ഒപ്പനയുമെല്ലാം അണിനിരത്തി തരുണികള്‍ തങ്ങളുടെ ഊഴം കേമമാക്കി. തൊട്ടുപിന്നില്‍ സമാജം പാഠശാലയിലെ 200ഓളം കുട്ടികള്‍ വേഷപ്പകര്‍ച്ചയില്‍ നിറഞ്ഞാടി. വിവിധ ഗ്രൂപ്പുകളിലായി വേഷ വൈവിധ്യം കൊണ്ട് പാഠശാലയിലെ കുരുന്നുകള്‍ ശ്രദ്ധേയമായി. ചിത്രകലാ ക്ളബ്ബിന്‍െറ ഓണ സദ്യയായിരുന്നു പിന്നീട്. സദ്യ കഴിഞ്ഞതോടെ മാവേലിക്കര കാളയും കുത്തിയോട്ടവും വരവായി. തിരുവല്ലക്കാരുടെ പടയണിയും ആചാര വേഷങ്ങളും കടന്നുവന്നതോടെ സമാജം കലാ വിഭാഗം ഗ്രൂപ്പുകളുടെ ആനയും കരയാട്ടവും പുലിക്കളിയും അമ്മന്‍കുടവും ചെണ്ടമേളവും അണിനിരന്നു. തുടര്‍ന്ന് ഫിലിം ക്ളബ്ബിന്‍െറ ഷൂട്ടിങ് ലൊക്കേഷനും ഇന്‍ഡോര്‍ ഗെയിംസിന്‍െറ മതസൗഹാര്‍ദത്തിന്‍െറയും കഥകളിയുടെയുമെല്ലാം കാഴ്ചകള്‍ ഒരുക്കി.
ഔര്‍ ക്ളിക്സ് ഗ്രൂപ്പ്സ് ഒരുക്കിയത് ’80കളിലെ കേരളത്തെയാണ്. പൊലീസും കര്‍ഷകനും മത്സ്യത്തൊഴിലാളിയും ഐസ് മിഠായി വില്‍പനക്കാരനുമെല്ലാം അണിനിരന്നപ്പോള്‍ അനുവാചകര്‍ക്ക് കേരളത്തില്‍ എത്തിയ പ്രതീതിയായി. വടകര സൗഹൃദ വേദിയുടെ ഇളനീര്‍ വരവ് മറ്റൊരു ആകര്‍ഷകമായി. തെയ്യവും ഉണ്ണിയാര്‍ച്ചയും പഴശ്ശിരാജയും വേലുത്തമ്പി ദളവയും പഴശ്ശി രാജയും കുഞ്ഞാലിമരക്കാരും തച്ചോളിയും കോമരവുമെല്ലാം കടത്തനാടന്‍ ചരിത്രത്തിന്‍െറ നേര്‍രേഖയായി.
ഗ്രൂപ്പ് വിഭാഗം മത്സരത്തില്‍ ബി.കെ.എസ് ബാഡ്മിന്‍റണ്‍ വിങ് ഒന്നാം സ്ഥാനവും വടകര സൗഹൃദ വേദി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫ്ളോട്ടുകളില്‍ മയൂരി ഹോള്‍ഡിങ് കമ്പനി തൊഴിലാളികള്‍ ഒന്നാം സ്ഥാനവും ബി.കെ.എസ് ചിത്രകലാ ക്ളബ്ബ് രണ്ടാം സ്ഥാനവും നേടി. പത്തനംതിട്ടക്കാരുടെ പടയണിഗ്രൂപ്പിനും വടകര സൗഹൃദ വേദിയുടെ തെയ്യത്തിനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു.
ബാഡ്മിന്‍റണ്‍ വിങ്ങിന്‍െറ മാവേലിയും വടകര സൗഹൃദവേദിയുടെ ഉണ്ണിയാര്‍ച്ചയും ഔര്‍ ക്ളിക്സിന്‍െറ പൊലീസും മലയാളം പാഠശാലയുടെ വാമനനും വേഷങ്ങള്‍ക്കുള്ള ജൂറിയുടെ പ്രത്യേക സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. ഘോഷയാത്രയെ തുടര്‍ന്ന് വിവേകാനന്ദന്‍െറ ഗാനമേളയുമുണ്ടായിരുന്നു.
Sunday, August 19, 2012
പായസ മേള
Saturday, August 18, 2012
Friday, August 17, 2012
Wednesday, August 15, 2012
സമാജം ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി; 21ന് പെരുന്നാളാഘോഷവും
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 11 ദിനങ്ങള്‍ നീളുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ബുധനാഴ്ച കൊടിയേറ്റം. ഇന്ന് വൈകീട്ട് 7.30ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചാണ് ഓണാഘോഷത്തിന്‍െറയും കൊടിയേറ്റം. ഈമാസം 20ന് നടക്കുന്ന കൊല്ലം ഫെസ്റ്റോടെയാണ് ഈ വര്‍ഷത്തെ പൂവിളി 2012ന് തുടക്കമാവുക. തുടര്‍ന്നുള്ള 10 ദിനങ്ങള്‍ കലയുടെ മേളപ്പെരുക്കം തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആദ്യദിനം രാവിലെ 10 മുതല്‍ ലുലു അത്തപ്പൂക്കള മത്സരമാണ്. വൈകീട്ട് 7.30ന് പൂവിളി 2012ന്‍െറ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് പ്രീതി വാര്യറും തുഷാര്‍ മുരളീകൃഷ്ണയും ഒരുക്കുന്ന ഗാനമേളയുണ്ടാകും. 21ന് വൈകീട്ട് എട്ടിന് ‘ഈദ്’ ആഘോഷമാണ്. പട്ടുറുമാല്‍ ടീമായ ഹനീഫ് നമ്പറാണി, അജയന്‍, നസീബ കാസര്‍കോട് എന്നിവര്‍ അണിനിരക്കുന്ന മാപ്പിളപ്പാട്ടാണ് ഈദ് ആഘോഷത്തിന്‍െറ ആകര്‍ഷകം. 22ന് 7.30ന് ആവണിപ്പൊന്നൂഞ്ഞാല്‍ പരിപാടിയില്‍ സംഗീത നൃത്താവിഷ്കാരം നടക്കും. അന്നുതന്നെ എട്ടിന് മാജിക് പ്രതിഭ അമ്മുവിന്‍െറ മാജിക് ഷോയും അരങ്ങേറും. 23ന് വൈകീട്ട് എട്ടിന് നടക്കുന്ന പാലക്കാട് ഫെസ്റ്റില്‍ ബാലഭാസ്കറും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ നടക്കും. 24ന് വൈകീട്ട് നാലിന് വര്‍ണാഭമായ ഘോഷയാത്ര അരങ്ങേറും. കേരളത്തിന്‍െറ തനത് സംസ്കാരം വിളിച്ചോതുന്ന ഘോഷയാത്രയില്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍െറ ഗാനമേളയുണ്ടാകും. 25ന് വൈകീട്ട് ആറിനാണ് പായസമേള. നാദബ്രഹ്മം അവതരിപ്പിക്കുന്ന ഗ്രാമീണ ഗാനങ്ങളും ഓണ, നാടോടി നൃത്തങ്ങളും പായസമേളക്ക് മാറ്റ് കൂട്ടും. 26ന് വൈകീട്ട് 7.30ന് തിരുവാതിര മത്സരവും നൃത്താവിഷ്കാരവും നാടന്‍ പാട്ടുകളുമുണ്ടാകും. 27ന് വൈകീട്ട് 7.30ന് നാടക ഗാനങ്ങള്‍ക്കൊപ്പം ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ‘ആണുങ്ങളില്ലാത്ത വീട്’ നാടകവും അരങ്ങേറും.
ഉത്രാട ദിവസമായ 28ന് പരിപാടികളില്ല. 29ന് വൈകീട്ട് ഏഴ് മുതല്‍ നാടന്‍ മേളയാണ്. ഗ്രാമീണ കളികള്‍, ഫാമിലി ഗെയിമുകള്‍, നൃത്തനൃത്യങ്ങള്‍, ഓണപ്പാട്ടുകള്‍, സംഘക്കളികള്‍, കബഡി, വടംവലി മത്സരങ്ങള്‍, നാടന്‍ പാട്ടുകള്‍, തംബോല, ‘എന്‍െറ കേരളം’ എന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയാണ് ഈ ദിനത്തിന്‍െറ ആകര്‍ഷകങ്ങള്‍. 30ന് വൈകീട്ട് ഏഴിന് മാവേലിക്കര ഫെസ്റ്റില്‍ ഫാഷന്‍ഷോ നടക്കും. തുടര്‍ന്ന് റിമിടോമിയും പ്രദീപ് ബാബുവും ജിന്‍സ് ഗോപിനാഥും ചേര്‍ന്നൊരുക്കുന്ന ഗാനവിരുന്നാണ്. 31ന് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥിയും അംബാസഡര്‍ മോഹന്‍കുമാര്‍ വിശിഷ്ടാതിഥിയുമായിരിക്കും. എം.ജി. ശ്രീകുമാറും സിസിലി എബ്രഹാമും ശ്രീനാഥും ഒരുക്കുന്ന ഗാനമേളയും വേണു നരിയാപുരത്തിന്‍െറ മിമിക്സും അര്‍ച്ചന സുശീലനും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് പ്രോഗ്രാമും സമാപന ദിനത്തെ ധന്യമാക്കും. സെപ്തംബര്‍ ഏഴിനാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഓണസദ്യ ഒരുക്കിയിരിക്കുന്നത്.
പൂക്കള മത്സരത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരെ കാത്ത് 150 ഡോളറും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 100, 50 ഡോളറുകളുമാണ് സമ്മാനം. തിരുവാതിര മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 150 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 100 ഡോളറും സമ്മാനമുണ്ട്. പായസമേളയിലെ ജേതാക്കള്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിക്കും. 29 വരെയുള്ള പരിപാടികള്‍ വീക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗകര്യമുണ്ട്. അവസാന രണ്ട് ദിനങ്ങളിലെ (30, 31) പരിപാടി പാസ് മൂലം നിയന്ത്രിക്കും. അംഗങ്ങളും പുറത്തുള്ളവരും സമാജം ഓഫീസുമായി ബന്ധപ്പെട്ട് പാസ് കരസ്ഥമാക്കണം. ഓണ സദ്യയുടെ കൂപ്പണ്‍ ഈമാസം 20 മുതല്‍ വിതരണം ചെയ്യും. പരിപാടിയുടെ ആദ്യ ആറു ദിനങ്ങളുടെ പ്രായോജകര്‍ ബി.എഫ്.സിയും തുടര്‍ന്നുള്ള അഞ്ച് ദിനങ്ങളുടെത് യു.എ.ഇ എക്സ്ചേഞ്ചുമാണ്. ഡി. സലീം ജനറല്‍ കണ്‍വീനറും ബിജി ശിവകുമാര്‍, ബിനോജ് മാത്യൂ, ഹരീഷ് മേനോന്‍, സുനില്‍ എസ്. പിള്ള എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് 39848091, 39125889 നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ മനോഹരന്‍ പാവറട്ടി, മുരളീധരന്‍ തമ്പാന്‍, ജയന്‍ എസ്. നായര്‍, സതീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Monday, August 13, 2012
കഥാ കാവ്യ സന്ധ്യ
ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ആഗസ്‌റ്റ് 13 തിങ്കളാഴ്‌ച വൈകിട്ട് 8 മുതല്‍ 9.30 വരെ സമാജം ഹാളില്‍ വെച്ച് കഥ കാവ്യ സന്ധ്യ സംഘടിപ്പിക്കുന്നു. രാജു ഇരിങ്ങല്‍, അനീഷ് കുറുപ്പ്, റെന്‍ജു എസ്. മുണ്ടയ്‌ക്കല്‍ എന്നിവര്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കും. ബാലചന്ദ്രന്‍ കൊന്നക്കാട്, ശശി കാട്ടൂര്‍, സെലാം കേച്ചേരി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കഥകളെ അവലോകനം ചെയ്‌തു കൊണ്ട് പ്രശസ്ഥ സാഹിത്യകാരന്‍ ബെന്യാമിനും കവിതകളെ അവലോകനം ചെയ്‌തു കൊണ്ട് സി. എസ്. പ്രശാന്ത് കുമാറും സംസാരിക്കും.
സാഹിത്യവേദി സെക്രട്ടറി ശ്രീ. മുരളീധര്‍ തമ്പാന്‍ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗില്‍ ബാജി ഓടംവേലി സ്വാഗതവും പ്രസാദ് ചന്ദ്രന്‍ നന്ദിയും അറിയിക്കും. പരിപാടിയില്‍ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ സാഹിത്യവേദി കണ്‍വീനര്‍ പ്രസാദ് ചന്ദ്രന്റെ (36372766) പക്കല്‍ നിന്നും ലഭിക്കും.
കേരളീയ സാമജത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ വിപുലമായ ഭാരത സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു .ബുധനാഴ്ച രാവിലെ ഏഴു മണിക്ക് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സമാജത്തില്‍ അംബാസിഡര്‍ മോഹന്‍കുമാര്‍ ദേശീയ പതാക ഉയര്‍ത്തും. ബുധനാഴ്ച വൈകീട്ട് 7.30 മുതല്‍ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കും .സമാജം നാദ ബ്രഹ്മത്തിന്‍െറ ആഭിമുഖ്യത്തില്‍ ദേശ ഭക്തി ഗാന സുധ നടക്കും. സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ 75ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഡോക്യു ഡ്രാമ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷകമായിരിക്കും. സ്വാതന്ത്ര്യ സമര ഏടുകളും ചരിത്രവും കോര്‍ത്തിണക്കിയ ‘മാ തുജെ പ്രണാം’ എന്ന ഡോക്യു ഡ്രാമ സംവിധാനം ചെയ്യുന്നത് പ്രശസ്ത നാടക പ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോജ് നാരായണനാണ്. സ്വാതന്ത്ര്യ സമരത്തിലെ വീര നായകരുടെ ചരിത്രവും ഉജ്വല സംഭവ വികാസങ്ങളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ പുതുമയാര്‍ന്ന പരിപാടിയാണ് ‘മാ തുജെ പ്രണാം’. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാ ദേശ സ്നേഹികളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി ആഷ് ലി ജോര്‍ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി മനോഹരന്‍ പാവറട്ടിയുമായി ബന്ധപ്പെടണം (39848091)
Sunday, August 12, 2012
കനലാട്ടം
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ പുതിയ നാടകം കനലാട്ടം 20ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അവതരിപ്പിക്കും. ആശാ മേനോന്‍ കൊടുങ്ങല്ലൂര്‍ ആണു രചന. സംവിധാനം: രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍. നാടകത്തിന്റെ തിരക്കഥ വിതരണവും പൂജയും നടന്നു. സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മനോജ് നാരായണന്‍, സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലരോത്ത് പങ്കെടുത്തു.
‘പൂവിളി 2012’: മത്സരങ്ങള്‍ക്ക് രജിസ്ട്രഷന്‍ തുടങ്ങി
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്തു ദിന ഓണാഘോഷം ‘പൂവിളി 2012’ ന്‍െറ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഓഗസ്റ്റ് 21മുതല്‍ 31വരെയാണ് ആഘോഷ പരിപാടികള്‍. എം.ജി. ശ്രീകുമാര്‍ , റിമി ടോമി എന്നിവരുടെ ഗാനമേളകള്‍ക്കൊപ്പം ഐഡിയ സറ്റാര്‍ സിങ്ങേഴ്സും അണിനിരക്കുന്നുണ്ട്. മാപ്പിള ഗാനങ്ങളുമായി നടക്കുന്ന ഈദ് ആഘോഷം ഇപ്രാവശ്യത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. അമ്മു അവതരിപ്പിക്കുന്ന മാജിക് ഷോയും ബാല ഭാസ്കര്‍ & ടീം അവതരിപ്പിക്കുന്ന ഫ്യൂഷനും ഒരുക്കിയിട്ടുണ്ട്. പത്തു ദിന ഓണാഘോഷ വിശദ വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു .
ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. തിരുവാതിര, അത്തപൂക്കളം, പായസമേള ഘോഷയാത്ര എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ സംഘടനകള്‍ വ്യക്തികള്‍ ഗ്രൂപ്പുകള്‍ കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 19ന് മുമ്പ് നിശ്ചിത ഫോറത്തില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രഷന്‍ സൗജന്യമായിരിക്കും.
ഘോഷയാത്ര മത്സരത്തില്‍ ഗ്രൂപ്പുകള്‍ക്കും കൂട്ടായ്മകള്‍ക്കും പങ്കെടുക്കാം. വ്യക്തിഗത വേഷങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഇതിനായി പ്രത്യേകം സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിനും സംഘടനകള്‍, ഗ്രൂപ്പുകള്‍, കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കും പങ്കെടുക്കാം. പായസമേള വ്യക്തിഗത മത്സരമാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറകളില്‍ ബന്ധപ്പെടണം. തിരുവാതിര എ. കണ്ണന്‍- 36635473,
ഘോഷയാത്ര ശിവകുമാര്‍ കൊല്ലരോത്ത്- 36044417, അത്തപ്പൂക്കളം ബിജു എം സതീഷ് 36045442, പായസമേള മോഹന പ്രസാദ് 39175977.
പാലക്കാട്, മാവേലിക്കര, കൊല്ലം കൂട്ടായ്മകളാണ് മുഖ്യമായും പരിപാടികള്‍ അവതരിപ്പിക്കുന്നത്. സമാജം കലാകാരന്മാരുടെയും നൃത്ത്യാധ്യാപകരുടെയും നേതൃത്വത്തിലുള്ള കലാപരിപാടികളുമുണ്ടാകും. തിരുവോണ നാളില്‍ സംഘടിപ്പിച്ചിരിക്കുന്ന നാടന്‍ മേള പൂവിളി 2012 ന്‍െറ പ്രത്യേകതയയിരിക്കും. നാടന്‍ കളികള്‍, ഫാമിലി ഗെയിംസ്,ഗ്രൂപ് ഗെയിമുകള്‍, വിവിധ കലാപരിപാടികള്‍, സ്റ്റാളുകള്‍, തംബോല ഗെയിം, വടം വലി തുടങ്ങി ഒട്ടേറെ നാടന്‍ കലാ കായിക വിനോദങ്ങള്‍ ഇതിന്‍ന്‍െറ ഭാഗമായി നടക്കും എം.കെ. സിറാജുദ്ദീന്‍െറ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി (39848091 ), ഡി .സലിം (39125889 ) എന്നിവരുമായി ബന്ധപ്പെടണം.
"പൂക്കളമത്സരം 2012 "
Saturday, August 11, 2012
Thursday, August 9, 2012
Monday, July 30, 2012
Friday, July 27, 2012
Thursday, July 26, 2012
ബഹ്‌റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബ് ഉദ്ഘാടനം
ബഹ്റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബിന്റെ ഉദ്ഘാടനവും ക്വിസ് മത്സരവും 28ന് വൈകിട്ട് ഏഴു മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന യോഗത്തിനുശേഷം ബഹ്റൈനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ‘ന്യൂസ് ഡസ്ക്” എന്ന പേരില്‍ വാര്‍ത്താധിഷ്ഠിത പ്രശ്നോത്തരി മത്സരം നടക്കും.
പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്ന ടീമുകള്‍ അന്നേദിവസം ഏഴിന് സമാജത്തില്‍നടക്കുന്ന പ്രാഥമിക എഴുത്തു പരീക്ഷയില്‍ സംബന്ധിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന ആറു ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് എട്ടിന് ഫൈനല്‍ മത്സരം നടക്കും. വിദ്യാലയങ്ങള്‍, സാമൂഹിക-സാംസ്ക്കാരിക സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മൂന്നു പേര്‍ അടങ്ങുന്നതായിരിക്കണം ഒരു ടീം.
പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ള ടീമുകള്‍ 27 രാത്രി 9ന് മുന്‍പായി സമാജം ഓഫിസില്‍ റജിസ്റ്റര്‍ ചെയേîണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39848091 (മനോഹരന്‍ പാവര്‍ട്ടി), 39650857 (ഹരിദാസ് ബി. നായര്‍)
Tuesday, July 24, 2012
പൂവിളി 2012' ഒാഗസ്റ്റ് അവസാനം
ബഹ്റൈന്‍ കേരളീയ സമാജം ഓഗസ്റ്റ് അവസാനവാരം സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികളായ ’പൂവിളി 2012നുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലകള്‍, വിവിധ പ്രദേശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആയിരിക്കും ഓരോ ദിവസത്തെ പരിപാടികള്‍ നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന ഓണസദ്യ ഒരുക്കുന്നതിന് ഈ വര്‍ഷവും സംസ്ഥാന യുവജനോത്സവങ്ങള്‍ക്ക് സദ്യയൊരുക്കി പ്രശസ്തനായ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് എത്തുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കളം, ഘോഷയാത്ര, തിരുവാതിര, പായസമേള എന്നീ ഇനങ്ങളിലാണ് പ്രധാനമായും മത്സരങ്ങള്‍.
സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ടീമുകള്‍ക്കും ഈ മത്സരങ്ങളില്‍
പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ മുന്‍ കൂട്ടി പേര്
റജിസ്റ്റര്‍ ചെയîണം. ബാല ഭാസ്കറും സംഘവും അവതരിപ്പിക്കുന്ന സംഗീത ഫ്യൂഷന്‍, റിമി ടോമി, പ്രദീപ് ബാബു എന്നിവര്‍ നയിക്കുന്ന ഗാനമേള, എം.ജി. ശ്രീകുമാര്‍, സിസിലി, ശ്രീനാഥ് എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള, കോമഡി ഷോകള്‍, മാജിക് അമ്മു അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണമായിരിക്കും. ഇതോടൊപ്പം സമാജത്തിലെ വിവിധ ഉപവിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍, വിവിധ നൃത്ത, നാടക സംഗീത പരിപാടികള്‍, ഫാഷന്‍ ഷോ എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു.
åഡി. സലീമാണ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍, ബിനോജ് മാത്യു, ഹരീഷ് മേനോന്‍, സുനില്‍ എസ്. പിള്ള, ബിജി ശിവകുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ്. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഘോഷയാത്ര മത്സരം (ബിനോജ് മാത്യൂ 36665376), അത്തപ്പൂക്കളം (ബിജു എം.സതീഷ് 36045442), തിരുവാതിര (എ. കണ്ണന്‍ 36635473), പായസ മേള(മോഹന പ്രസാദ് 39175977), സമാജം ഘോഷയാത്ര (ശിവകുമാര്‍ കൊല്ലറോത്ത് 36044417)
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍ കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടിയും ഓണസദ്യ കണ്‍വീനര്‍ എന്‍.കെ. മാത്യുവുമാണ്. ബഹ്റൈന്‍ പ്രവാസി മലയാളികളുടെ ചരിത്രത്തിലെ നിര്‍ണായക സംഭവമായിരിക്കും ’പൂവിളി 2012 എന്ന് സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജും പറഞ്ഞു.
Friday, July 20, 2012
സമാജം സ്കൂള്‍ ഓഫ് ഡ്രാമ പ്രവര്‍ത്തനോദ്ഘാടനം
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഇന്നു വൈകിട്ട് എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. നാടക സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോജ് നാരായണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള അധ്യക്ഷത വഹിക്കും. ജനപ്രിയ നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ലഘു ഗാനമേള, ’ചോരണ കൂര എന്ന നാടകം എന്നിവ അരങ്ങേറും. ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമ ലോഗോയുടെ അനാവരണവും നടക്കും. ഈ വര്‍ഷം വിപുലമായ പരിപാടികളാണ് സ്കൂള്‍ ഓഫ് ഡ്രാമ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള നാടക പരിശീലന ശില്‍പശാലയ്ക്ക് മനോജ് നാരായണന്‍ നേത്യത്വം നല്‍കും. കേരള സംഗീത നാടക അക്കാദമിയുമായി åസഹകരിച്ച് നാടക രചന, സംവിധാനം, പ്രകാശ ശബ്ദ രംഗ നിയന്ത്രണം തുടങ്ങി നാടകത്തിന്റെ പ്രധാന മേഖലകളില്‍ പരിശീലനം, സമകാലീന വിഷയങ്ങളെ നാടക രൂപത്തില്‍ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനോടൊപ്പം നവീന അരങ്ങിന്റെ സാധ്യതകളെ പരിചയപ്പെടുത്തുന്ന ശില്‍പശാല എന്നിവയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സമാജം പ്രസിഡന്റ്
പി.വി. രാധാക്യഷ്ണപിള്ള പറഞ്ഞു.
സമകാലിക ദാമ്പത്യ ബന്ധങ്ങളിലെ താളപ്പിഴകളിലേക്കും പ്രശ്നങ്ങളിലേക്കും എത്തിനോക്കുന്ന നാടകമാണ് ’ചോരണ കൂര. ജയപ്രകാശ് കുളൂര്‍ രചിച്ച നാടകം ദിനേഷ് കുറ്റിയിലാണ് സംവിധാനം ചെയîുന്നത്. ദിനേഷ് മാവൂര്‍ രംഗപടവും ഉണ്ണി ചെമ്മരത്തൂര്‍ പ്രകാശ നിയന്ത്രണവും ഹ്യഷികേഷ് ശിവ സംഗീത നിയന്ത്രണവും നിര്‍വഹിക്കുന്നു. രാജീവ് വെള്ളിക്കോത്ത്, ഹ്യദ്യ സുരേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിനേഷ് കുറ്റിയിലും ശ്രീക്കുട്ടി രമേഷുമാണ്. വിവരങ്ങള്‍ക്ക്: മനോഹരന്‍(39848091), ശിവകുമാര്‍ (6044417).
Wednesday, July 18, 2012
ചലച്ചിത്ര, ഫൊട്ടോഗ്രഫി ക്ലബുകള്‍ക്ക് തുടക്കമായി
ബഹ്റൈന്‍ കേരളീയ സമാജം ചലച്ചിത്ര-ഫൊട്ടോഗ്രഫി ക്ലബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം സംവിധായകന്‍ എം.പി.സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധക്യഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷ്ലി ജോര്‍ജ്, എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി മനോഹരന്‍ പാവറട്ടി, ക്ലബ് കണ്‍വീനര്‍മാരായ കെ.ഡി. മാത്യൂസ്, ഹരീഷ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. 200 ഫോട്ടോകളുടെ പ്രദര്‍ശനം നടന്നു.
റിഥമിക് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിച്ച അറബിക് ന്യത്തവും ബഹ്റൈന്‍ നര്‍ത്തകനായ ഖലീല്‍ അല്‍ അരാശ് അവതരിപ്പിച്ച കഥകും അരങ്ങേറി. ബഹ്റൈന്‍ സ്വദേശി ദീര്‍ഘനാളത്തെ പരിശീലനത്തോടെ ഒരു ഭാരതീയ ന്യത്ത രൂപം ശാസ്ത്രീയപരമായി അവതരിപ്പിച്ചത് കാണികളെ വിസ്മയിപ്പിച്ചു. എം.പി. സുകുമാരന്‍ നായരുമായി മുഖാമുഖവും അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രമായ രാമാനത്തിന്റെ പ്രദര്‍ശനവും നടത്തി.
സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും
അശ്വമേധം, ടിപ്പുവിന്‍െറ ആര്‍ച്ച എന്നീ നാടകാവതരണങ്ങളും നാടക പരിശീലന കളരികളും ജി.സി.സിതല റേഡിയോ നാടക മത്സരവും നാടകോത്സവങ്ങളുമടക്കം പോയ വര്‍ഷം അവിസ്മരണീയമാക്കിയ ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാഴാഴ്ച വൈകീട്ട് എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ തുടക്കമാകും. നാടക സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോജ് നാരായണന്‍ ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി. രാധകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ജനപ്രിയ നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ലഘു ഗാനമേള യുമുണ്ടാകും. തുടര്‍ന്ന് ‘ചോരണ കൂര’ എന്ന നാടകം അരങ്ങേറും. ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ലോഗോയുടെ അനാവരണവും നടക്കും.വിപുലമായ പരിപാടികളാണ് ഈവര്‍ഷം സ്കൂള്‍ ഓഫ് ഡ്രാമ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാടക പരിശീലന ശില്‍പശാലയും ആരംഭിക്കുന്നുണ്ട്. മനോജ് നാരായണനാണ് ശില്‍പശാലക്കു നേതൃത്വം നല്‍കുന്നത്.
കേരള സംഗീത നാടക അക്കാദമിയുമായി സാഹചരിച്ച് നാടക രചന, സംവിധാനം, പ്രകാശ ശബ്ദ രംഗ നിയന്ത്രണം തുടങ്ങി നാടകത്തിന്‍െറ പ്രധാന മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുതകും വിധം രൂപപ്പെടുത്തിയ നാടക പഠന പദ്ധതിക്കും ഈ അവസരത്തില്‍ തുടക്കമാകുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. സമകാലിക വിഷയങ്ങളെ നാടക രൂപത്തില്‍ അവതരിപ്പിക്കുന്നത്തിന് പരിശീലനം നല്‍കുന്നതോടൊപ്പം നവീന അരങ്ങിന്‍െറ സാധ്യതകളും പരിചയപ്പെടുത്തുകയാണ് നാടക ശില്‍പശാലകള്‍ വഴി സമാജം ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്.
സമകാലിക ദാമ്പത്യ ബന്ധങ്ങളിലെ താളപ്പിഴകളിലേക്കും പ്രശ്നങ്ങളിലേക്കും എത്തിനോക്കുന്ന നാടകമായ ‘ചോരണ കൂര’ ജയപ്രകാശ് കൂളൂരാണ് രചിച്ചത്. കാന്തന്‍െറയും കാന്തയുടെയും ജീവിതത്തിലെ മുഹൂര്‍ത്തങ്ങളിലൂടെ സമകാലിക സമൂഹത്തിലെ കുടുംബ ബന്ധങ്ങളെ വിശകലനം ചെയ്യുന്ന നാടകത്തില്‍ കേന്ദ്ര കഥാപത്രങ്ങളായ കാന്തനേയും കാന്തയേയും അവതരിപ്പിക്കുന്നത് ദിനേഷ് കുറ്റിയിലും ശ്രീക്കുട്ടി രമേഷും ചേര്‍ന്നാണ്. ദിനേഷ് കുറ്റിയിലാണ് നാടകം സംവിധാനം ചെയ്യുന്നത്. ദിനേഷ് മാവൂര്‍ രംഗ പടവും ഉണ്ണി ചെമ്മരത്തൂര്‍ പ്രകാശ നിയന്ത്രണവും ഹൃഷി കേഷ് ശിവ സംഗീത നിയന്ത്രണവും നിര്‍വഹിക്കുന്നു. രാജീവ് വെള്ളിക്കോത്ത്, ഹൃദ്യ സുരേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി (39848091 ) ശിവകുമാര്‍ കൊല്ലറോത്ത് (36044417 ) എന്നിവരുമായി ബന്ധപ്പെടണം
Tuesday, July 10, 2012
സിനിമാ ക്ലബിന്റെയും ഫൊട്ടോഗ്രഫി ക്ലബിന്റെയും പ്രവര്‍ത്തനോദ്ഘാടനം
ബഹ്റൈന്‍ കേരളീയ സമാജം സിനിമാ ക്ലബിന്റെയും ഫൊട്ടോഗ്രഫി ക്ലബിന്റെയും ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 7.30 ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് അമേരിക്കയിലെ ന്യൂപുര്‍ ഡാന്‍സ് അക്കാദമി ബോര്‍ഡ് ഡയറക്ടര്‍ ഖലീല്‍ അല്‍ അലാഷര്‍ കഥക് നൃത്തം അവതരിപ്പിക്കും.
തുടര്‍ന്ന് റിഥമിക് ഡാന്‍സ് ഗ്രൂപ്പിന്റെ അറബിക് ഡാന്‍സും അരങ്ങേറും. 12,13 എന്നീ തീയതികളില്‍ ബഹ്റൈനിലെ പ്രഗല്‍ഭരായ ഫൊട്ടോഗ്രഫര്‍മാരുടെ ഇരുന്നൂറോളം ഫൊട്ടോഗ്രഫി ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
13ന് രാവിലെ 10.30ന് എം.പി. സുകുമാരന്‍ നായരുടെ സംസ്ഥാന അവാര്‍ഡ് നേടിയ ‘രാമാനം” എന്ന സിനിമാ പ്രദര്‍ശനവും തുടര്‍ന്ന് അദ്ദേഹവുമായുള്ള മുഖാമുഖം പരിപാടിയും നടക്കും.
പ്രവേശനം സൌജന്യം. ഫൊട്ടോഗ്രഫി പ്രദര്‍ശനം, മത്സരം, പ്രഗല്‍ഭരുടെ വര്‍ക്ഷോപ്പുകള്‍, ഫൊട്ടോഗ്രഫിക് യാത്രകള്‍ എന്നിവകളാണ് ഫൊട്ടോഗ്രഫി ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.
മാസം തോറും രണ്ടു സിനിമകളുടെ പ്രദര്‍ശനം, സംവാദം, പ്രഗല്‍ഭരുമായുള്ള മുഖാമുഖം, ഹ്രസ്വചിത്രമത്സരം, ചില്‍ഡ്രന്‍സ് ക്ളബുമായി ചേര്‍ന്ന് കുട്ടികളുടെ സിനിമ എന്നിവയാണ് സിനിമാ ക്ളബിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091), ഫൊട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ കെ.ഡി. മാത്യൂസ്(39884383), ഫിലിം ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍(39897812) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
തുടര്‍ന്ന് റിഥമിക് ഡാന്‍സ് ഗ്രൂപ്പിന്റെ അറബിക് ഡാന്‍സും അരങ്ങേറും. 12,13 എന്നീ തീയതികളില്‍ ബഹ്റൈനിലെ പ്രഗല്‍ഭരായ ഫൊട്ടോഗ്രഫര്‍മാരുടെ ഇരുന്നൂറോളം ഫൊട്ടോഗ്രഫി ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
13ന് രാവിലെ 10.30ന് എം.പി. സുകുമാരന്‍ നായരുടെ സംസ്ഥാന അവാര്‍ഡ് നേടിയ ‘രാമാനം” എന്ന സിനിമാ പ്രദര്‍ശനവും തുടര്‍ന്ന് അദ്ദേഹവുമായുള്ള മുഖാമുഖം പരിപാടിയും നടക്കും.
പ്രവേശനം സൌജന്യം. ഫൊട്ടോഗ്രഫി പ്രദര്‍ശനം, മത്സരം, പ്രഗല്‍ഭരുടെ വര്‍ക്ഷോപ്പുകള്‍, ഫൊട്ടോഗ്രഫിക് യാത്രകള്‍ എന്നിവകളാണ് ഫൊട്ടോഗ്രഫി ക്ലബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.
മാസം തോറും രണ്ടു സിനിമകളുടെ പ്രദര്‍ശനം, സംവാദം, പ്രഗല്‍ഭരുമായുള്ള മുഖാമുഖം, ഹ്രസ്വചിത്രമത്സരം, ചില്‍ഡ്രന്‍സ് ക്ളബുമായി ചേര്‍ന്ന് കുട്ടികളുടെ സിനിമ എന്നിവയാണ് സിനിമാ ക്ളബിന്റെ ഈ വര്‍ഷത്തെ പരിപാടികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091), ഫൊട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ കെ.ഡി. മാത്യൂസ്(39884383), ഫിലിം ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍(39897812) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
കേരളീയ സമാജം പരിപാടിയില്‍ ബഹ്റൈന്‍ സ്വദേശിയുടെ നൃത്തം
മ.ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ബഹ്റൈന്‍ സ്വദേശിയുടെ ന്യത്തം അരങ്ങേറുന്നു. അമേരിക്കയിലെ നുപുര്‍ ഡാന്‍സ് അക്കാദമി ബോര്‍ഡ് ഡയറക്ടറായി പ്രവത്തിക്കുന്നå ഖലീല്‍ അല്‍ അലാഷര്‍ അവതരിപ്പിക്കുന്ന കഥക് ന്യത്തം ബഹറൈനിലെ ന്യത്ത ആസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും.
ഖലീല്‍ ആദ്യമായാണ് ബഹ്റൈനില്‍ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് റിത്മിക് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന അറബിക് ഡാന്‍സും അരങ്ങേറും. ബഹ്റൈന്‍ കേരളീയ സമാജം സിനിമാ ക്ലബിന്റെയും ഫോട്ടോഗ്രഫി ക്ലബിന്റെയും ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഇൌ മാസം 12ന് വൈകിട്ട് 7.30 ന് സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി. ചലച്ചിത്ര സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍മുഖ്യാതിഥിയായിരിക്കും.
12,13 എന്നീ തീയതികളില്‍ ബഹ്റൈനിലെ പ്രഗല്‍ഭരായ ഫൊട്ടൊഗ്രാഫര്‍മാരുടെ 200 ഫൊട്ടോഗ്രാഫുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 13ന് രാവിലെ 10.30ന് എം.പി. സുകുമാരന്‍ നായരുടെ സംസ്ഥാന അവാര്‍ഡ് നേടിയ രാമാനം എന്ന സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് അദ്ദേഹവുമായുള്ള മുഖാമുഖവുമുണ്ടായിരിക്കും .പ്രവേശനവും
സൌജന്യമാണ്. മലയാള സിനിമയിലെ നിരവധി സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും സിനിമാ ക്ലബിന്റെåപ്രവര്‍ത്തനത്തോടനുബന്ധിച്ച് ബഹറൈന്‍ സന്ദര്‍ശിച്ചിട്ടൂണ്ട്്. കഴിഞ്ഞ വര്‍ഷം ബഹ്റൈനിലെ നിരവധി ഫോട്ടോഗ്രാഫര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ’ബ്യൂട്ടിഫുള്‍ ബഹ്റൈന്‍ ഫൊട്ടോഗ്രഫി മത്സരം ഏറെ പ്രശംസ നേടി. ഫൊട്ടോഗ്രഫി പ്രദര്‍ശനം, മത്സരം,ശില്പശാലകള്‍, ഫൊട്ടോഗ്രാഫിക് യാത്രകള്‍ എന്നിവ ഈ വര്‍ഷം അരങ്ങേറും.
എല്ലാ മാസവും രണ്ട് സിനിമകളുടെ പ്രദര്‍ശനം, സംവാദം, പ്രഗല്‍ഭരുമായിയുള്ള മുഖാമുഖം, ഹ്രസ്വ ചിത്രങ്ങളുടെ മത്സരം, ചില്‍ഡ്രന്‍സ് ക്ലബുമായി ചേര്‍ന്ന് കുട്ടികളുടെ സിനിമ എന്നിവ സിനിമാ ക്ലബിന്റെ ഈ വര്‍ഷത്തെ പരിപാടികളായിരിക്കും. വിവരങ്ങള്‍ക്ക്: സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091), ഫോട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ കെ.ഡി. മാത്യൂസ്(39884383), ഫിലിം ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍(39897812).
ഖലീല്‍ ആദ്യമായാണ് ബഹ്റൈനില്‍ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് റിത്മിക് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന അറബിക് ഡാന്‍സും അരങ്ങേറും. ബഹ്റൈന്‍ കേരളീയ സമാജം സിനിമാ ക്ലബിന്റെയും ഫോട്ടോഗ്രഫി ക്ലബിന്റെയും ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഇൌ മാസം 12ന് വൈകിട്ട് 7.30 ന് സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി. ചലച്ചിത്ര സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍മുഖ്യാതിഥിയായിരിക്കും.
12,13 എന്നീ തീയതികളില്‍ ബഹ്റൈനിലെ പ്രഗല്‍ഭരായ ഫൊട്ടൊഗ്രാഫര്‍മാരുടെ 200 ഫൊട്ടോഗ്രാഫുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 13ന് രാവിലെ 10.30ന് എം.പി. സുകുമാരന്‍ നായരുടെ സംസ്ഥാന അവാര്‍ഡ് നേടിയ രാമാനം എന്ന സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് അദ്ദേഹവുമായുള്ള മുഖാമുഖവുമുണ്ടായിരിക്കും .പ്രവേശനവും
സൌജന്യമാണ്. മലയാള സിനിമയിലെ നിരവധി സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും സിനിമാ ക്ലബിന്റെåപ്രവര്‍ത്തനത്തോടനുബന്ധിച്ച് ബഹറൈന്‍ സന്ദര്‍ശിച്ചിട്ടൂണ്ട്്. കഴിഞ്ഞ വര്‍ഷം ബഹ്റൈനിലെ നിരവധി ഫോട്ടോഗ്രാഫര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ’ബ്യൂട്ടിഫുള്‍ ബഹ്റൈന്‍ ഫൊട്ടോഗ്രഫി മത്സരം ഏറെ പ്രശംസ നേടി. ഫൊട്ടോഗ്രഫി പ്രദര്‍ശനം, മത്സരം,ശില്പശാലകള്‍, ഫൊട്ടോഗ്രാഫിക് യാത്രകള്‍ എന്നിവ ഈ വര്‍ഷം അരങ്ങേറും.
എല്ലാ മാസവും രണ്ട് സിനിമകളുടെ പ്രദര്‍ശനം, സംവാദം, പ്രഗല്‍ഭരുമായിയുള്ള മുഖാമുഖം, ഹ്രസ്വ ചിത്രങ്ങളുടെ മത്സരം, ചില്‍ഡ്രന്‍സ് ക്ലബുമായി ചേര്‍ന്ന് കുട്ടികളുടെ സിനിമ എന്നിവ സിനിമാ ക്ലബിന്റെ ഈ വര്‍ഷത്തെ പരിപാടികളായിരിക്കും. വിവരങ്ങള്‍ക്ക്: സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091), ഫോട്ടോഗ്രഫി ക്ലബ് കണ്‍വീനര്‍ കെ.ഡി. മാത്യൂസ്(39884383), ഫിലിം ക്ലബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍(39897812).
ബാലസാഹിത്യ വേദി
ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ അക്ഷരമുറ്റം പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന ബാലസാഹിത്യ വേദിക്ക് ജൂലൈ 11ബുധനാഴ്ച രാത്രി 8 മണിക്ക് തുടക്കം കുറിക്കുകയാണ്. കുട്ടികളുടെ ഭാഷാ പരിജ്ഞാനവും, സര്‍ഗ്ഗാത്മകമായ കഴിവുകളും, ഒരു സദസ്സിനെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുക എന്ന ലകഷ്യത്തോടെ ആരംഭിക്കുന്ന ബാലസാഹിത്യ വേദിയുടെ ആദ്യദിനത്തില്‍ ഒന്‍പത് കുട്ടികളാണ് വേദിയില്‍ എത്തുന്നത്.. സാരംഗ് ചന്ദ്ര, റിയാ ഗണേഷ് , നെവ് ലിന്‍ നോബിള്‍ എന്നിവര്‍ കഥകളും,നന്ദന ചന്ദ്ര, വൈഷ്ണവ് സന്തോഷ്, മാന്യ.എം.നായര്‍ എന്നിവര്‍ കവിതകളും,നിഹാരികാ രാം, അഭയ് രാജ്, ആരതി സത്യനാരായണന്‍ എന്നിവര്‍ പ്രസംഗങ്ങളും അവതരിപ്പിക്കും. എല്ലാവരുടേയും സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു.
Monday, June 25, 2012
സമ്മര്‍ ക്യാംപ് ജൂലൈ അഞ്ച് മുതല്‍
ബഹ്റൈന്‍ കേരളീയ സമാജം നടത്തുന്ന ഇൌ വര്‍ഷത്തെ സമ്മര്‍ ക്യാംപ് ജൂലൈ അഞ്ചിന് ആരംഭിക്കും. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. ഒാഗസ്റ്റ് 17 ന് നടക്കുന്ന സമാപന ചടങ്ങില്‍ കുട്ടികളെ പങ്കെടുപ്പിച്ചു കലാപരിപാടികള്‍ അരങ്ങേറും.
ഇൌ വര്‍ഷത്തെ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മനോജ് നാരായണനാണ് ക്യാംപിന് നേതൃത്വം നല്‍കുക. കളികള്‍, ലഘു നാടകങ്ങള്‍, പിക്നിക്, മാജിക് ഷോ, ചിത്രരചന, കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും കുട്ടികള്‍ക്ക് അനുഭവവേദ്യമാകുന്ന സ്ളൈഡ് ഷോകള്‍ , ചലച്ചിത്ര പ്രദര്‍ശനം എന്നിവയുമുണ്ടായിരിപ്പിക്കും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക്: മനോഹരന്‍ പാവറട്ടി (39848091 ), അബ്ദുല്‍ റഹ്മാന്‍ (39678075).
സ്യഷ്ടികള്‍ ക്ഷണിക്കുന്നു
ബഹ്റൈന് കേരളീയ സമാജം മാസികയായ ജാലകത്തിലേയ്ക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളിലേയ്ക്കുള്ള രചനകള്‍ സമാജം ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ jalakam.bksbahrain@gmail. com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യണം. വിവരങ്ങള്‍ക്ക്: മുരളീധര്‍ തമ്പാന്‍(38381900).
Sunday, June 10, 2012
വിദ്യാര്‍ഥികള്‍ക്ക് വിരുന്നൊരുക്കി ശാസ്ത്ര ലോകത്തെ അതികായകന്‍
ലോക പ്രശസ്തനായ ശാസ്ത്രജ്ഞനെ മുന്നില്‍ കിട്ടിയപ്പോള്‍ കുട്ടികളുടെ മനസ്സില്‍ സംശയങ്ങളുടെ മാലപ്പടക്കം. കുട്ടികള്‍ കേട്ടും കണ്ടുമറിഞ്ഞ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ. ജി. മാധവന്‍ നായരുമായി സംവദിക്കാന്‍ കേരളീയ സമാജം ഒരുക്കിയ വേദിയില്‍ ചോദ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍െറ തലയെടുപ്പൊന്നുമില്ലാതെ മാധവന്‍ നായരുടെ ലാളിത്യം നിറഞ്ഞ മറുപടിയും വിശദീകരണവും ഉപദേശങ്ങളും വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍െറ പുതിയ വാതയാനങ്ങള്‍ തുറന്നു. ഒന്നര മണിക്കൂറോളം നീണ്ട ‘മുഖാമുഖം’ പരിപാടിയില്‍ ആകാശത്തും താഴെയുമുള്ള നിരവധി വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടു.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രം പറഞ്ഞുകൊണ്ടായിരുന്നു മാധവന്‍ നായര്‍ ചര്‍ച്ചക്ക് തുടക്കമിട്ടത്. ശാസ്ത്ര മേഖലയില്‍ കഴിഞ്ഞ കാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ച അദ്ദേഹം പുതിയ ദൗത്യങ്ങളെക്കുറിച്ചും വാചാലനായി. ഗവേഷണങ്ങളുടെ വികാസത്തിനും കണ്ടെത്തലിനുമനുസരിച്ച് രാജ്യത്തുണ്ടായ വികസന നേട്ടങ്ങളും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നിരത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക ചന്ദ്രയാന്‍ ദൗത്യം തുടങ്ങിയെങ്കിലും അവിടെ വെള്ളത്തിന്‍െറ അംശമുണ്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തന ഫലമാണ്.
ബഹിരാകാശ ദൗത്യങ്ങള്‍ക്ക് രാജ്യ സമ്പത്തില്‍നിന്ന് കോടികള്‍ ചെലവഴിക്കുമ്പോള്‍ സാധാരണക്കാരന് എന്താണ് നേട്ടമെന്നായിരുന്നു ഒരു കുരുന്നിന്‍െറ സംശയം. കടലില്‍ മത്സ്യം എവിടെയാണ് കൂടുതല്‍ ലഭ്യമാവുകയെന്ന് ഉപഗ്രഹങ്ങളിലൂടെ കണ്ടെത്താനാകും. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നല്ല മണ്ണിന്‍െറ ലഭ്യതയെക്കുറിച്ച ശാസ്ത്രത്തിന്‍െറ കണ്ടെത്തല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാനും കൂടുതല്‍ വിളവ് ലഭിക്കാനും ഇടയാക്കുന്നു. ശാസ്ത്ര ഗവേഷണത്തിന്‍െറ നേട്ടം പാവപ്പെട്ടവരെന്നൊ പണക്കാരെന്നൊ ഭേദമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനാകുമെന്നതിനാല്‍ ഇതിനു വേണ്ടി ചെലവഴിക്കുന്ന പണം പാഴാകില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ശാസ്ത്രജ്ഞനാകാനും ലീഡര്‍ഷിപ്പിനും ആവശ്യമായത് എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. ‘ചുറ്റുപാടുകളെക്കുറിച്ച് ശക്തവും വ്യക്തവുമായ നിരീക്ഷണമുണ്ടാകണം. മറ്റുള്ളവരുമായി വിവരങ്ങള്‍ പങ്കുവെക്കുകയും പരസ്പരം കൂടിയാലോചന നടത്തുകയും ചെയ്യുമ്പോള്‍ പുതിയ ആശയങ്ങള്‍ ഉരുത്തിരിയും.
ടീം വര്‍ക്കിലൂടെ മാത്രമേ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ചെറു പ്രായത്തില്‍തന്നെ ഗവേഷണ തല്‍പ്പരരാവുകയും അലസതയില്ലാതെ ചുറ്റുപാടുകളെക്കുറിച്ച് പഠിക്കുകയും ചെയ്താല്‍ വിജയം കൊയ്യാനാകും’ -അദ്ദേഹം തുടര്‍ന്നു.
ചാന്ദ്രയാന്‍ ദൗത്യങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഫ്രാന്‍സിസ് കൈതാരം സ്വാഗതം പറഞ്ഞു. രാജ്യത്തെ നിരവധി സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Wednesday, June 6, 2012
ബികെഎസ് ഭരണസമിതി നാളെ സ്ഥാനമേല്‍ക്കും
. ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ നാളെ വൈകിട്ട് 7.45ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ മുഖ്യാതിഥി ആയിരിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ. മോഹന്‍ കുമാര്‍, ഡോ. രവിപിള്ള എന്നിവര്‍ സംബന്ധിക്കും.
കഴിഞ്ഞ മൂന്നരവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ കുമാറിന് യാത്രയയപ്പ് നല്‍കും. തുടര്‍ന്ന് രമേശ് പിഷാരടി,സാജന്‍ പള്ളുരുത്തി, പ്രജിത്ത് എന്നിവരുടെ കോമഡി ഷോയും സമാജം അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറും. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ മനാമ ഇന്ത്യന്‍ ക്ലബില്‍ ഡോ. മാധവന്‍ നായരുമായി മുഖാമുഖം നടക്കും.
ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ സമാജം ഓഡിറ്റോറിയത്തില്‍ ഡോ. മാധവന്‍ നായര്‍ ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, മനോഹരന്‍ പാവര്‍ട്ടി, മുരളീധര്‍ തമ്പാന്‍, എ.സി.എ ബക്കര്‍, സതീന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.
Sunday, June 3, 2012
മാധ്യമങ്ങള്‍ ജനാധിപത്യ സംരക്ഷകര്‍: ശ്രീകണ്ഠന്‍ നായര്‍
ഇന്ത്യയില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്തം കൊണ്ടാണ് ജനാധിപത്യം സംരക്ഷിക്കപ്പെടുന്നതെന്ന് ടെലിവിഷന്‍ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ മിക്ക അഴിമതിക്കഥകളും പുറത്തു കൊണ്ടു വരുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സമാജം പ്രസിഡന്റ് പി.വി.രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. യുവര്‍ എഫ്എം റേഡിയോയുടെ തുടക്കം കുറിക്കാനാണ് ശ്രീകണ്ഠന്‍ നായര്‍ ബഹ്റൈനിലെത്തിയത്.
Saturday, June 2, 2012
ദൃശ്യ വിരുന്നൊരുക്കി ‘ടിപ്പുവിന്‍െറ ആര്‍ച്ച’
കടത്തനാടിന്‍െറ ധീര വനിതയും മൈസൂര്‍ കടുവയും അരങ്ങില്‍ അങ്കം കുറിച്ചപ്പോള്‍ നാടക പ്രേമികള്‍ക്ക് അതൊരു നവ്യാനുഭവമായി. ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ ‘ടിപ്പുവിന്‍െറ ആര്‍ച്ച’ രചനയുടെ
വൈവിധ്യം കൊണ്ടും സാങ്കേതിക മികവും കൊണ്ടും വേറിട്ട ദൃശ്യാനുഭവമായി. നാടകത്തിന്‍െറ ആദ്യാവതരണം കാണാന്‍ സമാജം അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും ഉള്‍പ്പെടെ നിരവധി പേര്‍ സമാജം ഓഡിറ്റോറിയത്തിലെത്തി.
കേന്ദ്ര കഥാ പാത്രങ്ങളായ ടിപ്പുവിനെ പ്രകാശ് വടകരയും ഉണ്ണിയാര്‍ച്ചയെ ജയമെനോനും തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. നാടകത്തിന്‍െറ ഭാഗമായി അഭ്യാസക്കാഴ്ച്ചകളും ഉണ്ടായിരുന്നു. വടക്കന്‍ പാട്ടുകളിലെ പോരാട്ടവീര്യവും പ്രണയവും പ്രതികാരവും എല്ലാം കോര്‍ത്തിണക്കിയ നാടക രചന നിവഹിച്ചത് ആശമോന്‍ കൊടുങ്ങല്ലൂരാണ്. ടിപ്പുവിന്‍െറ പടയോട്ടവും ബ്രിട്ടീഷ് അധിനിവേശവും ഒരുക്കുന്ന സാമൂഹിക പാശ്ചാത്തലത്തിലാണ് നാടകത്തിന്‍െറ കഥാഗതി ചിട്ടപ്പെടുത്തിയത്. ടിപ്പുവിന്‍െറ കൊട്ടാരവും കടത്തനാടന്‍ തറവാടും അടക്കമുള്ള രംഗ സജ്ജീകരണം സമൃദ്ധമായ ഒരു ദൃശ്യ വിരുന്നായിരുന്നു. ബിജു കുന്നംകുളമാണ് രംഗപടം ഒരുക്കിയത്. മനോജ് ആലപ്പുഴ , ദിനേഷ് കുറ്റിയില്‍, ശിവകുമാര്‍ കൊല്ലറോത്ത്,
ജയശങ്കര്‍ , സേതു മാധവന്‍, ശ്രീക്കുട്ടി, ജയ രവികുമാര്‍, കലാ സേതു, രശ്മി, സുവിത, പ്രമീള, ശബരീഷ് ,നന്ദകുമാര്‍ എടപ്പാള്‍, നിദ്ദേഷ്, രാജഗോപാല്‍ തുടങ്ങി 50ഓളം കലാകാരന്മാര്‍ നാടകത്തിന്‍െറ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. സംഗീതം സാം തിരുവല്ലയും, പ്രകാശ നിയന്ത്രണം കൃഷ്ണകുമാറും നൃത്തസംവിധാനം അശോകന്‍ കുന്നംകുളവും നിര്‍വഹിച്ചു. വെള്ളിയാഴ്ച അഞ്ചുമണിക്ക് ബഹ്റൈനിലെ മുഴുവന്‍ മലയാളി സമൂഹത്തിനുമായി നാടകം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി (39848091 ) എന്‍.കെ. വീരമണി (36421369) എന്നിവരുമായി ബന്ധപ്പെടണം. നേരത്തെ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഭാരവാഹികളായ മനോഹരന്‍ പാവറട്ടി, ആഷ്ലി ജോര്‍ജ്, വീരമണി, യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ദീപക് നായര്‍ എന്നിവര്‍ സംസാരിച്ചു.
ടിപ്പുവിന്റെ ആര്‍ച്ച' അരങ്ങേറി
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഒരുക്കിയ ’ടിപ്പുവിന്റെ ആര്‍ച്ച സമാജം അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി വ്യാഴാഴ്ചയും മലയാളി സമൂഹത്തിനുമായി ഇന്നലെയും പ്രദര്‍ശിപ്പിച്ചു. ടിപ്പുവിനെ പ്രകാശ് വടകരയും ഉണ്ണിയാര്‍ച്ചയെ ജയാ മേനോനും അവതരിപ്പിച്ചു. രചന നിര്‍വഹിച്ചത് ആശാ മേനോന്‍ കൊടുങ്ങല്ലൂരാണ്. ബിജു കുന്നംകുളം രംഗപടം ഒരുക്കി. മനോജ് ആലപ്പുഴ, ദിനേഷ് കുറ്റിയില്‍, ശിവകുമാര്‍ കൊല്ലറോത്ത്, ജയശങ്കര്‍, സേതു മാധവന്‍, ശ്രീക്കുട്ടി, ജയ രവികുമാര്‍, കലാ സേതു, രശ്മി സുവിത, പ്രമീള, ശബരീഷ്, നന്ദകുമാര്‍ എടപ്പാള്‍, നിദേഷ്, രാജഗോപാല്‍ തുടങ്ങി അന്‍പതോളം കലാകാരന്മാര്‍ നാടകത്തിനായി പ്രവര്‍ത്തിച്ചു.
Photos:http://www.facebook.com/media/set/?set=a.3504260360072.2138946.1078647291&type=3&l=8883769531
ടി.വി. അവതാരകന്‍ ശ്രീ : ശ്രീകണ്ഠന്‍ നായരുമായി മുഖാമുഖം
Tuesday, May 29, 2012
നാടകം-ടിപ്പുവിന്റെ ആര്‍ച്ച
ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ "ടിപ്പുവിന്റെ ആര്‍ച്ച" എന്ന നാടകം അവതരിപ്പിക്കുന്നു.
മെയ് 31 വ്യാഴാഴ്ച 8 മണിക്ക് സമാജം അംഗങ്ങള്‍ക്കും,
ജൂണ്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കും സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും. രണ്ട് ദിവസങ്ങളിലായാണ് നാടകം അവതരിപ്പിക്കുന്നത്.
പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകള്‍ ഉള്ള ഈ നാടകത്തിന്‍റെ ഹൃദ്യമായ ആസ്വാദനത്തിലേയ്ക്ക് താങ്കളെ സകുടുംബം ക്ഷണിക്കുന്നു.
ജൂണ്‍ 1 വെള്ളിയാഴ്ചത്തെ അവതരണം കാണുവാന്‍ സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.
പ്രവേശനം തികച്ചും സൗജന്യമാണ്.
Wednesday, May 23, 2012
കേരളീയ സമാജം: പുതിയ കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും. പഴയ കമ്മിറ്റിയില്‍നിന്ന് രേഖകള്‍ ഏറ്റുവാങ്ങുന്ന ചടങ്ങ് ഇന്ന് രാത്രി 9.15ന് സമാജം ഹാളില്‍ നടക്കും
Samajam to stage play
DRAMA Tippuvinte Archa will be staged at the Bahrain Keraleeya Samajam (BKS), Segaiya.
Directed by Prakash Vadakara, who has been acting and directing dramas in Bahrain for many years, the drama is an independent production by Ashamon Kodungallore, based on a work by Bhaskaran Manantheri.
It depicts the relationship between Tippu Sultan and the historical heroine of bravery Unniyarcha.
The central character of Unniyarcha is played by Bahrain-based film actress Jaya Menon.
Almost 30 actors and back stage technical experts from Bahrain make up the rest of the crew.
It will be staged at the BKS on May 31 at 7.30pm for members and on June 1 at 5pm for the public.
Entrance is free.
The event is presented by the Bahrain Keraleeya Samajam School of Drama in association with UAE Exchange.
Contact N K Veeramani on 36421369 for more information.

























