'സുല്‍ത്താന്‍ വരകള്‍ - Bahrain Keraleeya Samajam

Breaking

Friday, December 14, 2012

'സുല്‍ത്താന്‍ വരകള്‍

വര കൊണ്ടും വരികള്‍ കൊണ്ടും വരികള്‍ക്കിടയിലെ വായന കൊണ്ടും ബഹ്‌റൈന്‍ മലയാളി സമൂഹത്തിന് നവ്യാനുഭവം ഒരുക്കാന്‍ തയാറായിക്കഴിഞ്ഞു ബഹ്‌റൈന്‍ കേരളീയ സമാജം ചിത്രകലാ ക്ലബ്ബും സാഹിത്യ വിഭാഗവും... ഡിസംബര്‍ 16,17 തീയതികളില്‍ അക്ഷരാര്‍ഥത്തില്‍ അക്ഷരമരമായി പൂത്തുലഞ്ഞു നില്‍ക്കുന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ തണലില്‍ അക്ഷരം ശ്വസിച്ചും ചൊല്ലിയും ചോരാതെ ഹൃദയത്തില്‍ സൂക്ഷിച്ചും മലയാളം സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള അവസരം നമുക്ക് നഷ്ട്ടപ്പെടുത്താതിരിക്കാം... ലാളിത്യം കൊണ്ടും ഭ്രാന്തമായ ചിന്തയുടെ സൌന്ദര്യം കൊണ്ടും മലയാളിയുടെ ഹൃദയത്തില്‍ 'രക്ത നിറമുള്ള പുഷ്പ്പമായി' മരിക്കാതെ തുടിക്കുന്ന ബേപ്പൂര്‍ സുല്‍ത്താന്റെ കൃതികളെ ആസ്പദമാക്കിയുള്ള 'സുല്‍ത്താന്‍ വരകള്‍' ആസ്വദിക്കുവാനും വര കൊണ്ടും വരി കൊണ്ടും ആ ഉദ്യമത്തിന്റെ ഭാഗമായി തീരാനും മലയാളം മരിക്കാത്ത ഹൃദയങ്ങളെ അക്ഷരമരത്തണലിലേക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു...

No comments:

Pages