Pages

Thursday, November 29, 2012

കാവ്യാമ്യതം 

ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സമാജം ജി .സി .സി സാഹിത്യ ക്യാമ്പിനു മുന്നോടിയായി നടത്തുന്ന കാവ്യാമൃതം വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ , കാവ്യാമൃതം പരിപാടിയില്‍ ഇതുവരെ അന്‍പതിലധികം പേര്‍ രെജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു . അന്നേ ദിവസം പങ്കെടുക്കുന്ന കവികള്‍ക്ക് സ്വന്തം കവിതകള്‍ അവതരിപ്പിക്കുവാനുള്ള അവസരം നല്‍കുന്നതാണ് .
കവിതാവതരണത്തി നുശേഷം അതിന്റെ , വിലയിരുത്തലുകളും ഉണ്ടാവുന്നതാണ് .ജി. സി.സി സാഹിത്യ ക്യാമ്പിന്‍റെ രെജിസ്ട്രേഷന്‍ സ്വീകരണം സമാജം പ്രസിഡന്‍റ് , സമാജം ജനറല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും . വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍ (38381900 / 39711090 ) കാവ്യാമൃതം കണ്‍വീനര്‍ ഫിറോസ്‌ തിരുവത്ര ( 39186439 )

Monday, November 26, 2012

സാഹിത്യ ക്യാംപ് അടുത്തമാസം

കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചുകൊണ്ട് ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ജിസിസി സാഹിത്യക്യാംപ് അടുത്തമാസം 16,17 തീയതികളില്‍ നടക്കും. മലയാള സാഹിത്യലോകത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. റജിസ്ട്രേഷനും അനുബന്ധ പ്രവര്‍ത്തങ്ങളും ആരംഭിച്ചു കഴിഞ്ഞു. സാഹിത്യ തല്‍പരരായ ഏതൊരാള്‍ക്കും മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. സാഹിത്യ രചന, ആസ്വാദനം, വായന തുടങ്ങി വിവിധ തലങ്ങളില്‍ ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും പഠനക്ലാസുകളും രണ്ടു ദിവസത്തെ പരിപാടിയില്‍ നടക്കും. കവിത, ചെറുകഥ എന്നിവയ്ക്കാണ് ഇൌ വര്‍ഷം പ്രാധാന്യം നല്‍കുക. ബഹ്റൈന് പുറത്ത് നിന്ന് ക്യാംപില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് താമസ- ഭക്ഷണ സൌകര്യങ്ങള്‍ സമാജം ഒരുക്കും. വിവരങ്ങള്‍ക്ക്: മുരളീധര്‍ തമ്പാന്‍ (38381900), എന്‍. കെ. വീരമണി (36421369).

ബികെഎസ് ’കാവ്യാമ്യതം'

ബഹ്റൈന്‍ കേരളീയ സമാജം കേരളാ സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന ജിസിസി സാഹിത്യ ക്യാംപിനു മുന്നോടിയായി കവികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണു ‘കാവ്യാമൃതം” പരിപാടി. പരിപാടിയില്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കാം. കവിതകളുടെ വിലയിരുത്തല്‍, വായനാനുഭവം പങ്കുവയ്ക്കല്‍ തുടങ്ങിയവയുമുണ്ട്. ‘കാവ്യാമൃതം” പരിപാടി സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍ (38381900), ഫിറോസ് തിരുവത്ര (39186439) എന്നിവരുമായി ബന്ധപ്പെടണം.അടുത്തമാസം 16, 17 തീയതികളില്‍ നടക്കുന്ന ജിസിസി സാഹിത്യ ക്യാംപിനു റജിസ്ട്രേഷന്‍ ആരംഭിച്ചു.å കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരാണു ക്യാംപിനു നേത്യത്വം നല്‍കുന്നത്. സാഹിത്യ രചന, ആസ്വാദനം, വായന എന്നീ തലങ്ങളില്‍ ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും പഠനക്ലാസുകളും നടക്കൂം. കവിത, ചെറുകഥ എന്നിവയ്ക്കാണ് ഈ വര്‍ഷത്തെ ക്യാംപില്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.

കവികളുടെ ഏകദിന കൂട്ടായ്മ

ബഹ്‌റൈന്‍ കേരളീയ സമാജം കേരളാ സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന ജി സി സി തല സാഹിത്യ ക്യാമ്പിനു മുന്നോടിയായി കവികളുടെ ഏകദിന കൂട്ടായ്മ സംഘടിപ്പിക്കുന്നു. നവംബര്‍ മുപ്പതു വെള്ളിയാഴ്ചയാണ് കാവ്യാമൃതം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത് കവികളും കവിത തല്പരരുമായ ആര്‍കും പരിപാടിയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. അതോടൊപ്പം കവിതകളുടെ വിലയിരുത്തലുകള്‍, വായനാനുഭവം പങ്കു വെക്കല്‍ തുടങ്ങിയ നിരവധി പരിപാടികള്‍ കാവ്യാമൃതത്തില്‍ അരങ്ങേറും . രാവിലെ പത്ത് മണിമുതല്‍ വൈകീട്ട് അഞ്ചു മണി വരെ ആണ് പരിപാടി. കാവ്യാമൃതം പരിപാടിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി മുരളീധര്‍ തമ്പാന്‍ (38381900) ഫിറോസ്‌ തിരുവത്ര(39186439) എന്നിവരുമായി ബന്ധപ്പെടുക . മൂന്നാമത് ജി സി സി സാഹിത്യക്യാമ്പ് ഡിസംബര്‍ 16,17 തീയതികളിലാണ് നടക്കുന്നത്. ക്യാമ്പിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാര്‍ ക്യാമ്പ് നയിക്കും. സാഹിത്യ രചന, ആസ്വാദനം, വായന എന്നീ വിവിധ തലങ്ങളില്‍ ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും പഠനക്ലാസുകളും രണ്ടു ദിവസത്തെ ക്യാമ്പില്‍ അരങ്ങേറും. കവിത, ചെറുകഥ എന്നിവക്കാണ് ഈ വര്‍ഷത്തെ ക്യാമ്പില്‍ കൂടുതല്‍ മുന്ഗണ നല്‍കുന്നത്. .

Tuesday, November 20, 2012

ബൊമമന ഹള്ളിയിലെ കിന്നരയോഗി




'ബൊമമന ഹള്ളിയിലെ കിന്നരയോഗി"
കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകം  നവംബര്‍ 25 ഞായര്‍  രാത്രി 7.30 ന് 
ഈ കുരുന്നു പ്രതിഭകളെ അനുഗ്രഹിക്കുക...ആശിര്‍വദിക്കുക.

Monday, November 19, 2012

തനതു നാടകവേദിയെ അര്‍ഥപൂര്‍ണമാക്കി ’ഭഗവദജ്ജുകം

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ കാവാലം നാരായണപ്പണിക്കരുടെ ’ഭഗവദജ്ജുകം എന്ന നാടകം അരങ്ങേറി. പ്രാചീന കലാരൂപങ്ങളെയും കേരളീയ താളക്രമങ്ങളെയും സമന്വയിപ്പിച്ചു നാട്ടുചമയങ്ങളും നിറക്കൂട്ടുകളും ചാലിച്ചു തനതു നാടകവേദിയെ അര്‍ഥപൂര്‍ണമായ വിധത്തില്‍ രംഗവേദിയിലെത്തിക്കാന്‍ നാടകത്തിനു സാധിച്ചു. അഭിനയമികവിലും വാദ്യമേളങ്ങളുടെ ശ്രദ്ധേയമായ സന്നിവേശത്തിലും പ്രകാശ ക്രമീകരണങ്ങളിലെ മിതത്വത്തിലും ശബ്ദക്രമീകരണത്തിലെ കൃത്യതയിലും നാടകം മികവു പുലര്‍ത്തിയിരുന്നു. നാടകാവതരണത്തിനു മുന്‍പു സംഘടിപ്പിച്ച ചടങ്ങില്‍ കാവാലത്തിനെയും സഹധര്‍മിണി ശാരദാമണിയെയും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്നു സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി, ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലറോത്ത്, ഡ്രാമ കോ ഓര്‍ഡിനേറ്റര്‍ ബിനോയ് പുളിങ്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്‍പു ’കാവാല പെരുമ എന്ന ലഘുചിത്രവും പ്രദര്‍ശിപ്പിച്ചു

Wednesday, November 14, 2012

ബഹ്‌റൈന്‍ കേരളീയ സമാജം ചെറുകഥ കവിത സാഹിത്യ അവാര്‍ഡു 2012

ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈന്‍ കേരളീയ സമാജം ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു . ചെറുകഥ , കവിത എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ . പതിനായിരം രൂപയും പ്രശംസാ പത്രവും ഫലകവുമാണ് തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് ഓരോ വിഭാഗങ്ങളിലും നല്‍കുന്നത് . ഗള്‍ഫ്‌ എഴുത്തുകാരുടെ രചനകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ രചനകള്‍ bksamajam@gmail .com ബഹ്‌റൈന്‍ കേരളീയ സമാജം PB No 757 മനാമ , ബഹ്‌റൈന്‍ എന്ന വിലാസത്തില്‍ അയയ്ക്കുകയോ സമാജം ഓഫീസില്‍ നേരിട്ട് എത്തിക്കുക്കയോ ചെയ്യാം .ഇ മെയില്‍ അയക്കുന്നവര്‍ സബ്ജെക്റ്റ് ലൈനില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ചെറുകഥ കവിത സാഹിത്യ അവാര്‍ഡു 2012 എന്ന് രേഖപ്പെടുത്തെണ്ടാതാണ് .രചയിതാക്കള്‍ ഇപ്പോള്‍ ഗള്‍ഫ്‌ മേഘലയിലെ താമസക്കാരായിരിക്കണം മൌലിക സൃഷ്ടികള്‍ ആയിരിക്കണം അയക്കേണ്ടത് വിവര്‍ത്തനങ്ങള്‍ , ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല .ഒരു വര്‍ഷത്തിനകം പ്രസിദ്ധീകരിച്ചതോ , അല്ലാത്തതോ ആയ സൃഷ്ട്ടികള്‍ അയക്കാവുന്നതാണ്. ഒരു വിഭാഗത്തില്‍ ഒരാള്‍ ഒരു സൃഷ്ട്ടി മാത്രമേ അയക്കാവൂ . രചയിതാവിന്‍റെ പേരോ തിരിച്ചറിയല്‍ സൂചനകളോ സൃഷ്ടികളില്‍ പാടില്ല രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ടെലഫോണ്‍, മൊബൈല്‍ നമ്പര്‍ ഇ മെയില്‍ വിലാസം എന്നിവ സൃഷ്ടികള്‍ക്കൊപ്പം പ്രത്യേകം എഴുതി വയ്ക്കണം . സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 27.2012. നാട്ടില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന പാനല്‍ വിജയികളെ തിരഞ്ഞെടുക്കുന്ന തായിരിക്കും .ഡിസംബറില്‍ സമാജത്തില്‍ നടക്കുന്ന സാഹിത്യ കാമ്പിനോടനിബന്ധുബന്ധിച്ചു പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം സാഹിത്യ വിഭാഗം സെക്രടറി ശ്രീ മുരളീധര്‍ തമ്പാനുമായി 00973 - 38381900 , 39711090 ബന്ധപ്പെടാവുന്നതാണ് .

ഭഗവതജ്ജുഗം

ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ശ്രി കാവാലം നാരായണപ്പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പ്രശസ്ത നാടകം " ഭഗവതജ്ജുഗം " നവംബര്‍ പതിനഞ്ചു വ്യാഴാഴ്ച്ച വൈകീട്ട് എട്ടു മണിക്ക് സമാജത്തില്‍ അരങ്ങേറുന്നു . ബഹറിനില്‍ ഉള്ള എല്ലാ മലയാളികളെയും ഈ നാടക രാവിലേക്ക് സ്വാഗതം ചെയ്യുന്നു . പ്രവേശനം സൌജന്യമാ

ഭഗവദജ്ജുകം - കാവാലം നാരായണ പണിക്കര്‍

ബഹ്‌റൈന്‍ കേരളീയ സമാജം - നവംബര്‍ 15 രാത്രി എട്ടു മണിക്ക് ....എവര്‍ക്കും സ്വാഗതം ...

Sunday, November 11, 2012

അധിനിവേശ സംസ്കാരം തുറന്നുകാട്ടി ‘ദരിദ്രവാസി’

കേരളീയ സമാജം മലയാള പാഠശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ആഘോഷത്തിന്‍െറ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച നാടകം ‘ദരിദ്രവാസി’ ഏറെ ശ്രദ്ധേയമായി. കേരളത്തില്‍ നിരവധി സ്റ്റേജുകളില്‍ അരങ്ങേറിയ നാടകമാണിത്. സാധാരണക്കാരായ മനുഷ്യരെ കണ്ടില്ലെന്ന് നടിച്ച്, സാമ്രാജ്യത്വ ശക്തികളെ കൂട്ടുപിടിച്ച് പാവപ്പെട്ടവന്‍െറ ജീവിതം ദുസ്സഹമാക്കുന്ന കാഴ്ചയുടെ നാനാര്‍ഥങ്ങളിലേക്ക് തിരനോട്ടം നടത്തുകയാണ് നാടോടിക്കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ നാടകം. പണാധിപത്യ സമൂഹത്തില്‍ അധിനിവേശ സംസ്കാരത്തെ കൂട്ടുപിടിച്ച് മണ്ണിനെയും മനസ്സിനെയും കാര്‍ന്നുതിന്നുന്നതും പ്രകൃതിയും വിശപ്പിന്‍െറ നോവും നൊമ്പരങ്ങളും വിഷയമാക്കിയ നാടകത്തില്‍ 30 കുട്ടികളാണ് വേഷമിട്ടത്. മഴ, കാറ്റ്, പുഴ, ജീവജാലങ്ങള്‍ എന്നിവ കഥാപാത്രങ്ങളായി വന്നു. ഇതുവരെ നാടകാഭിനയ രംഗത്ത് വരാത്ത ഈ കുട്ടികളെ മണ്ണിന്‍െറ മണവും ജീവിതത്തിന്‍െറ തുടിപ്പുകളും പ്രതിഫലിപ്പിക്കുന്ന കലാസാഹിത്യ സൃഷ്ടികള്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ വഹിക്കുന്ന പങ്ക് ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാടകം അവതരിപ്പിക്കാന്‍ പാഠശാല മുന്നോട്ടുവന്നത്. കുട്ടികളുടെ നാടക രചനയില്‍ പ്രസിദ്ധനായ പാഞ്ഞാള്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്ന ‘തുപ്പേട്ടന്‍’ രചിച്ച നാടകം ബഹ്റൈനിലെ നാടക പ്രവര്‍ത്തകന്‍ ദിനേശ് കുറ്റിയിലാണ് സംവിധാനം ചെയ്തത്.

Thursday, November 1, 2012

കേരളപ്പിറവി ആഘോഷം



 ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ കേരളപ്പിറവി ആഘോഷം ഇന്ന് വൈകുന്നേരം 7.30 നടക്കും. പ്രമുഖ ഭാഷാ പണ്ഡിതന്‍ പ്രോഫസ്സര്‍ എം.എന്‍.കാരശ്ശേരി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് സമാജം മലയാളം പാഠശാലയാണ്. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും മറ്റു നിരവ ധി വേദികളിലും സമ്മാനാര്‍ഹമായ "ദരിദ്രവാസി " എന്ന നാടകം കുട്ടികള്‍ ഇന്ന് അവതരിപ്പിക്കും. മുപ്പതോളം കുട്ടികളാണ് ഈ നാടകത്തില്‍ അരങ്ങിലെത്തുന്നത്. കൂടാതെ നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുക്കുന്ന വിവിധ നൃത്ത നൃത്യങ്ങള്‍, സംഘഗാനങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രോഫസ്സര്‍ എം.എന്‍.കാരശ്ശേരിയുമായി മുഖാമുഖം പരിപാടി നാളെ രാവിലെ 10 മണിക്ക് നടക്കും.