ബഹ്‌റൈന്‍ കേരളീയ സമാജം ചെറുകഥ കവിത സാഹിത്യ അവാര്‍ഡു 2012 - Bahrain Keraleeya Samajam

Breaking

Wednesday, November 14, 2012

ബഹ്‌റൈന്‍ കേരളീയ സമാജം ചെറുകഥ കവിത സാഹിത്യ അവാര്‍ഡു 2012

ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈന്‍ കേരളീയ സമാജം ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു . ചെറുകഥ , കവിത എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ . പതിനായിരം രൂപയും പ്രശംസാ പത്രവും ഫലകവുമാണ് തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് ഓരോ വിഭാഗങ്ങളിലും നല്‍കുന്നത് . ഗള്‍ഫ്‌ എഴുത്തുകാരുടെ രചനകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ രചനകള്‍ bksamajam@gmail .com ബഹ്‌റൈന്‍ കേരളീയ സമാജം PB No 757 മനാമ , ബഹ്‌റൈന്‍ എന്ന വിലാസത്തില്‍ അയയ്ക്കുകയോ സമാജം ഓഫീസില്‍ നേരിട്ട് എത്തിക്കുക്കയോ ചെയ്യാം .ഇ മെയില്‍ അയക്കുന്നവര്‍ സബ്ജെക്റ്റ് ലൈനില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ചെറുകഥ കവിത സാഹിത്യ അവാര്‍ഡു 2012 എന്ന് രേഖപ്പെടുത്തെണ്ടാതാണ് .രചയിതാക്കള്‍ ഇപ്പോള്‍ ഗള്‍ഫ്‌ മേഘലയിലെ താമസക്കാരായിരിക്കണം മൌലിക സൃഷ്ടികള്‍ ആയിരിക്കണം അയക്കേണ്ടത് വിവര്‍ത്തനങ്ങള്‍ , ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല .ഒരു വര്‍ഷത്തിനകം പ്രസിദ്ധീകരിച്ചതോ , അല്ലാത്തതോ ആയ സൃഷ്ട്ടികള്‍ അയക്കാവുന്നതാണ്. ഒരു വിഭാഗത്തില്‍ ഒരാള്‍ ഒരു സൃഷ്ട്ടി മാത്രമേ അയക്കാവൂ . രചയിതാവിന്‍റെ പേരോ തിരിച്ചറിയല്‍ സൂചനകളോ സൃഷ്ടികളില്‍ പാടില്ല രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ടെലഫോണ്‍, മൊബൈല്‍ നമ്പര്‍ ഇ മെയില്‍ വിലാസം എന്നിവ സൃഷ്ടികള്‍ക്കൊപ്പം പ്രത്യേകം എഴുതി വയ്ക്കണം . സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 27.2012. നാട്ടില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന പാനല്‍ വിജയികളെ തിരഞ്ഞെടുക്കുന്ന തായിരിക്കും .ഡിസംബറില്‍ സമാജത്തില്‍ നടക്കുന്ന സാഹിത്യ കാമ്പിനോടനിബന്ധുബന്ധിച്ചു പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം സാഹിത്യ വിഭാഗം സെക്രടറി ശ്രീ മുരളീധര്‍ തമ്പാനുമായി 00973 - 38381900 , 39711090 ബന്ധപ്പെടാവുന്നതാണ് .

No comments:

Pages