Pages
Thursday, December 29, 2011
‘മധുരം മലയാളം’ മത്സരങ്ങള്‍ക്ക് നാളെ തുടക്കം
Wednesday, December 21, 2011
മധുരം മലയാളം മത്സരം

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ’മധുരം മലയാളം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, വായന, കയ്യക്ഷരം, പദപരിചയം, പ്രസംഗം, ചിത്രരചന തുടങ്ങിയവയില്‍ ജനുവരി ആറുമുതല്‍ 16 വരെയാണു മത്സരങ്ങള്‍. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ സമാജം ഓഫിസില്‍ ലഭിക്കും.
Sunday, December 18, 2011
ബികെഎസ് നാടകമല്‍സരം: സമ്മാനങ്ങള്‍ നല്‍കി
മറ്റു പുരസ്കാരങ്ങള്‍: മികച്ച രണ്ടാമത്തെ അവതരണം: വി.എ. ബാലകൃഷ്ണന്‍ (ജിംകൊ ബിലോബ), മികച്ച രണ്ടാമത്തെ സംവിധായകന്‍: എസ്.ആര്‍. ഖാന്‍ (കള്ളനും പൊലീസും), മികച്ച രണ്ടാമത്തെ നടന്‍: ശിവകുമാര്‍ കൊല്ലറോത് (കള്ളനും പൊലീസും), മികച്ച രണ്ടാമത്തെ നടി: ഉമ ഗണേഷ് (ക്രിസലിസ്), ബാലതാരം: ഗൌരി അനില്‍ (ക്രിസലിസ്), ചമയം: ഷിജു (ജിംകൊ ബിലോബ), പശ്ചാത്തല സംഗീതം: ശശിധരന്‍ (ജിംകൊ ബിലോബ), പ്രകാശനിയന്ത്രണം: മണികണ്ഠന്‍ (ജിംകൊ ബിലോബ).
സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു, ഗോപാലകൃഷ്ണന്‍, ജയ മേനോന്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, വിനോദ് കണ്ണൂര്‍, സ്കൂള്‍ ഒാഫ് ഡ്രാമ കണ്‍വീനര്‍ മോഹന്‍രാജ് തുടങ്ങിയവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. പി.ആര്‍. ജിജോയി സംവിധാനം ചെയ്ത മൂന്നു ലഘുനാടകങ്ങളുടെ ഡിവിഡി പ്രകാശനം സമാപന സമ്മേളനത്തില്‍ പ്രകാശ് വടകര നിര്‍വഹിച്ചു.
Sunday, December 11, 2011
ബഹ്റൈന്‍ ദേശീയദിനം: വിവിധ പരിപാടികളുമായി കേരളീയ സമാജം
Saturday, December 10, 2011
സമാജം നാടകോല്‍സവത്തിന് അരങ്ങൊരുങ്ങി
തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നാട്യ കലയുടെ മാറ്റുരക്കലാണ്. നാട്യഗൃഹത്തിലെ എം.കെ. ഗോപാലകൃഷ്ണന്‍ മുഖ്യ വിധികര്‍ത്താവായിരിക്കും. മല്‍സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
11ന് രാത്രി എട്ടിന് ‘കാപൊലിച്ചു,...കൊല്ലവര്‍ഷം എന്ന നാടകവും 9.20ന് ‘മനസ്സിന്‍െറ ചങ്ങലയും’ അരങ്ങേറും. 12ന് രാത്രി ഒമ്പതിന് കാലം കണ്ട കാണ്ടാമൃഗവും 13ന് രാത്രി എട്ടിന് ‘ക്രിസലിസും’ 9.20ന് ജിംകോ ബിലോബയും 14ന് രാത്രി എട്ടിന് കള്ളനും പൊലീസും മല്‍സരിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന ചടങ്ങില്‍ ഏറ്റവും നല്ല നാടകങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മികച്ച അവതരണത്തിന് 300 യു.എസ് ഡോളറും രണ്ടാമത്തെ മികച്ച അവതരണത്തിന് 200 ഡോളറുമാണ് സമ്മാന തുക. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ 100 ഡോളര്‍ വീതം സമ്മാനം ലഭിക്കും. മികച്ച രണ്ടാമത്തെ നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ക്കും മികച്ച പശ്ചാതല സംഗീതം, ചമയം, പ്രകാശ നിയന്ത്രണം, ബാലതാരം എന്നിവക്കും ട്രോഫികള്‍ നല്‍കും.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 16നും 17നും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമാജത്തില്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ, ഗെയിംസ്, ഫാന്‍സി, വസ്ത്ര, സ്റ്റാളുകള്‍ക്ക് പുറമെ വിവിധ മല്‍സരങ്ങളും അരങ്ങേറും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മല്‍സരങ്ങളും വിനോദ പരിപാടികളുമുണ്ടാകും.
17ന് ലക്ഷ്മി നായര്‍ വിധികര്‍ത്താവാകുന്ന ‘മാഗി-ബി.കെ.എസ് ടേസ്റ്റ് ഹണ്ട് 2011’ കുക്കറി ഷോ നടക്കും. സമാജം വനിതാ വിഭാഗമാണ് സംഘാടകര്‍. പാചക മല്‍സരത്തില്‍ നവമ്പര്‍ 18ന് നടന്ന പ്രാഥമിക റൗണ്ടില്‍ യോഗ്യത നേടിയ 12 ടീമുകളാണ് മാറ്റുരക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിപാടിയില്‍ ലക്ഷ്മി നായരുമായി സദസ്യര്‍ക്ക് സംവദിക്കാന്‍ അവസരമുണ്ടാകും. വനിതകളുടെയും കുട്ടികളുടെയും കലാ പരിപാടികളുമുണ്ടാകും. പ്രശാന്ത് കാഞ്ഞിരമറ്റമാണ് അവതാരകന്‍.
സമാജം അംഗങ്ങള്‍ക്കുള്ള പുതിയ ഇലക്ട്രോണിക്സ് തിരിച്ചറിയല്‍ കാര്‍ഡ് 16ന് വിതരണം ചെയ്യും. അംഗങ്ങള്‍ വ്യക്തി വിവരങ്ങള്‍ പുതുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു, വനിത വിഭാഗം കണ്‍വീനര്‍ ബിജി ശിവകുമാര്‍ എന്നിവരും പങ്കെടുത്തു.
Thursday, December 8, 2011
Madhu- Satheesh pair claim crown
MADHU and Satheesh emerged victorious in the top group Flight I in VIII'th Syed Modi Monthly Badminton Tournament for Bahrain Keraleeya Samajam members.
The tournament was conducted in five categories, based on the skill level of the players.
In Flight I final, Madhu and Satheesh defeated Jayakumar and Nahas 21-16, 21-16.
Earlier, in the semi-finals, Madhu and Satheesh beat Unni and Anto 21-18, 21-15 while Jayakumar and Nahas edged past Jain and Subash 21-15, 22-20.
In other groups, the winners were Anil O M and Arun in Flight II, Manoj and Shaju took Flight III trophy, Biju C Alex and Rajasekhar won Flight IV while Ben and Nadheem came on top in flight V.
Anil O M teamd up with Arun to beat the tandem of Reji and Ashok 21-12, 21-14 and win Flight II trophy.
Victorious
The winning pair made it to the final defeating Rajesh and playing partner Priyan 21-15 21-14, while Reji Ashok edged Sunil S and Sunil Warrier 21-19, 21-18 in the semi-finals.
In Flight III, Manoj and Shaju posted a 21-19, 21-14 victory over Rajesh and Ajay to lift the title.
The semi-finals saw Manoj and Shaju beat Shanil and Sanal 21-16, 25-23 to set up their final clash with Rajesh and Ajay, who beat Shibu and Sreekumar 21-16, 23-25, 21-15 in a three-set thriller.
Trophies for the winners and runners-up were presented by BKS President P V Radhakrishna Pillai at the awarding ceremony.
It was also attended by BKS general secretary Varghese Karakkal, vice-president Abdul Rahman, Tony Kuriakose and Indoor Games secretary Anil Kumar O M.
Flight IV: Final: Biju C Alex/Rajasekhar bt Shyju/Vipin 21-18, 21-12. Semi-finals: Biju C Alex/Rajasekhar bt Gilbert/Koshy 21-13, 23-21. Shyju/Vipin bt Rahul/Nithin 21-13, 21-14. Flight V: Final: Ben/Nadheem bt Sanjay/Nithin 21-16, 13-21, 21-19.
Monday, December 5, 2011
മുല്ലപ്പെരിയാര്‍ ജനതയ്ക്ക് മരതക ദ്വീപിന്റെ ഐക്യദാര്‍ഢ്യം.
മുല്ലപെരിയാര്‍ അണക്കെട്ട് കേരളീയ സമൂഹത്തിലും ആഗോളതലത്തിലും മാനവികതയുടെ മുകളില്‍ ഭീതിയുടെ നിഴല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കെ ബഹറിനിലെ ഏറ്റവും വലിയ മലയാളി പ്രവാസ കൂട്ടായ്മയായ ബഹറിന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഡ്യ സമ്മേളനം മലയാളിയുടെ അതിജീവനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ പൂര്‍ണമായും പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ബഹറിന്‍ നിവാസികളായ നിരവധി പേര്‍ പങ്കെടുത്തു.
ഡാം സുരക്ഷയെകുറിച്ച് അനുനിമിഷം ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണ് എന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊള്ളണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ചടങ്ങില്‍ ആവശ്യപ്പെട്ടു.
പ്രവാസ സമൂഹത്തിന്റെ ആകുലതകള്‍ അദ്ദേഹം ചടങ്ങുമായി പങ്കുവെച്ചു. തമിഴ് ജനതയുടെ ജലലഭ്യത എന്ന ആവശ്യവും കേരളത്തിനു വളരെ പ്രധാനപെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ഇരു സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ കാലവിളംബം കൂടാതെയുള്ള ചര്‍ച്ചകള്‍ നടത്തി ഇതു സംബന്ധിച്ച് കേരള സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഭീതി അകറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്റെ ഭാഗമായി സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഒപ്പുകള്‍ സഹിതമുള്ള നിവേദനം പ്രധാനമന്ത്രി, കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് സമാജം കൈമാറുമെന്ന് അദ്ദേഹം സദസ്സിനെ അറിയിച്ചു.
തുടര്‍ന്നു സമാജം സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ സേവ് മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അണിനിരന്നിട്ടുള്ള കേരള ജനതയ്ക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്ന പ്രമേയത്തില്‍ ഈ വിഷയത്തില്‍ അടിയന്തിരമായ പരിഹാരങ്ങള്‍ക്ക് സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ബഹറിനിലെ മലയാളി സമൂഹത്തിനു വേണ്ടി സമാജം ആവശ്യപ്പെട്ടു.
ബഹറിനിലെ മലയാളികളുടെ ഈ വിഷയത്തിലുള്ള ജാഗ്രതയും കരുതലും അനുഭാവവുമായി സമാജം ബാലവേദി, മലയാളം പാഠശാല എന്നിവയിലെ കുട്ടികള്‍ മെഴുകുതിരികളും ചിരാതുകളും തെളിയിച്ചു. ബിജു എം സതീഷ് മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഢ്യ പ്രതിജ്ഞ സദസ്സിനു ചൊല്ലികൊടുത്തു.
തുടര്‍ന്നു സംസാരിച്ച സജി മാർക്കോസ് ഈ വിഷയത്തില്‍ അടിയന്തിരമായി കേരളത്തിലെ മൂന്നു കോടി ജനങ്ങളുടെ ഇച്ഛാശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് അഭിപ്രായപെട്ടു. ഡാമിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ് എന്ന സി എസ് എം ആര്‍ സംഖത്തിലുണ്ടായിരുന്ന കേരള പ്രതിനിധിയുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിനു മുന്നില്‍ ലഭിച്ചിട്ട് ആറുമാസമായി. വിദൂര നിയന്ത്രണ വാഹനവും ക്യാമറയും ഉപയോഗിച്ച് നടത്തിയിട്ടുള്ള പഠനത്തില്‍ ഡാമിന് വലിയതോതിലുള്ള ബലക്ഷയം സംഭവിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഒരു ഭൂചലനം ഈ ഡാമിന്റ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കിയേക്കാം എന്ന വസ്തുത മലയാളികള്‍ പോലും പൂർണ്ണമായ വിധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഡാം സുരക്ഷിതമാണെന്നും മറ്റും തമിഴ് ജനതയ്ക്ക് മുന്നിലും പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നുണ്ട്. മുപ്പത്തിഅഞ്ചു ലക്ഷം പേരുടെ ജീവിതം തുലാസില്‍ നില്‍ക്കുന്ന ഈ അവസരത്തിലും ഇടുക്കി അണക്കെട്ടിന്റെ ബലത്തെപറ്റിയോ ഭ്രംശ മേഖലയില്‍ പുതിയൊരു ഡാം ഉണ്ടാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റിയോ വേണ്ട വിധത്തിലുള്ള ഒരു പഠനവും നടത്താതെയാണ് പുതിയ ഡാം എന്ന നിര്‍ദ്ദേശം നാം മുന്നോട്ടു വെക്കുന്നത് എന്ന് മറക്കരുത്. അടിയന്തിരമായി ഈ വിഷയത്തില്‍ പഠനങ്ങള്‍ ആവശ്യമുണ്ട്. അതേസമയം അപകടാവസ്ഥയിലുള്ള ഡാം ഡീക്കമ്മീഷൺ ചെയ്യുന്നതിൽ കാലതാമസം പാടില്ല. ഇടുക്കി ഡാമിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ് ഇന്നുള്ളത്. ഭരണകൂടത്തിന്റെ സത്വര ശ്രദ്ധ വേണ്ട വിഷയത്തിൽ പരിഹരിക്കപ്പെടാത്തത് നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തതയായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയും അതുണ്ടാക്കുന്ന ഗുരുതരമായ സുരക്ഷഭീഷണിയും ചടങ്ങില്‍ സംസാരിച്ച എബ്രഹാം സാമുവല്‍, രാജു കല്ലുംപുറം എന്നിവര്‍ പങ്കുവെച്ചു. കാവേരി നദീ ജലതര്‍ക്കം പരിഹരിക്കപ്പെട്ടത് പോലെ ഇരു സംസ്ഥാനങ്ങളുമായി കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ രമ്യതയിലുള്ള ചര്‍ച്ചകളിലൂടെയുള്ള ഒരു പരിഹാരമാണ് വേണ്ടത് എന്ന് ഡി. സലിം അഭിപ്രായപെട്ടു. ചടങ്ങില്‍ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു സ്വാഗതവും മിനേഷ് ആര്‍. മേനോന്‍ നന്ദിയും പറഞ്ഞു.
Source:http://www.nammudeboolokam.com/2011/12/blog-post_05.html
മുല്ലപ്പെരിയാര്‍: രമ്യമായ പരിഹാരം വേണമെന്ന് കേരളീയ സമാജം
ഡാം സുരക്ഷയെക്കുറിച്ച് അനുനിമിഷം ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നു ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. സേവ് മുല്ലപ്പെരിയാര്‍ ക്യാംപയിന്റെ ഭാഗമായി സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഒപ്പുകള്‍ സഹിതമുള്ള നിവേദനം പ്രധാനമന്ത്രി, കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കു സമാജം കൈമാറുമെന്ന് അദ്ദേഹം സദസിനെ അറിയിച്ചു.
സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സേവ് മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിച്ചു. കേരളീയ സമാജം ബാലവേദി, മലയാളം പാഠശാല എന്നിവയിലെ കുട്ടികള്‍ മെഴുകുതിരികളും ചെരാതുകളും തെളിയിച്ചു. ബിജു എം. സതീഷ് മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ സദസിനു ചൊല്ലിക്കൊടുത്തു. സജി മാര്‍ക്കോസ്, ഏബ്രഹാം സാമുവല്‍, രാജു കല്ലുംപുറം, ഡി. സലിം, സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു, മിനേഷ് ആര്‍. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തെപ്പറ്റി സി-ഡിറ്റ് തയാറാക്കിയ ലഘു വിഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
Saturday, December 3, 2011
"മുല്ലപ്പെരിയാര്‍" ഐക്യദാര്‍ഡ്യ പ്രതിജ്ഞയും ഐക്യദാര്‍ഡ്യ പ്രഖ്യാപനവും

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3ന് വൈകിട്ട് 7.30 മുതല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു.å മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടുകൊ ണ്ടുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിക്കും. ഒപ്പു ശേഖരണം നടത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവാസി കാര്യമന്ത്രി വയലാര്‍ രവി, കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് അയയ്ക്കും.
കേരളത്തിലെ ജനങ്ങളുടെ ആശങ്കയും ഭീതിയും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ട് എത്രയും പെട്ടന്ന് കൈക്കൊള്ളണമെന്ന് സമാജം ഭരണ സമിതി ആവശ്യപ്പെട്ടു. മേഖലയില്‍ തുടരെയുണ്ടാകുന്ന ഭൂകമ്പങ്ങള്‍ പ്രവാസി സമൂഹത്തിലും ആശങ്ക സ്യഷ്ടിച്ചിട്ടുണ്ടന്നും അണക്കെട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള വംശീയ പ്രശ്നമായിമാറാതെ തമിഴ് ജനതയെക്കൂടി വിശ്വാസത്തിലെടുക്കാനുള്ള നടപടികള്‍ വേണമെന്നും അതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ åശ്രമം ഉണ്ടാകണമെന്നും സമാജം അഭിപ്രായപ്പെട്ടു.
Tuesday, November 15, 2011
കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പ്രവാസി സമൂഹത്തിന്‍െറ ഊഷ്മള സ്വീകരണം

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പ്രവാസി സമൂഹത്തിന്‍െറ ഊഷ്മള വരവേല്‍പ്പ്. കേരളീയ സമാജത്തിന്‍െറ സ്വീകരണമായിരുന്ന അദ്ദേഹത്തിന്‍െറ ഇന്നലത്തെ പ്രധാന പരിപാടി.രാവിലെ വിമാനത്താവളത്തില്‍ അംബാസഡര്‍ മോഹന്‍കുമാര്‍, ഡോ. രവി പിള്ള, സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, ഡോ. പി.വി ചെറിയാന്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.വൈകീട്ട് കേരളീയ സമാജം ഒരുക്കിയ സ്വീകരണ സമ്മേളനം ഹൃദ്യമായിരുന്നു. താലപ്പൊലി, പഞ്ചവാദ്യം എന്നിവയോടെയാണ് വയലാര്‍ രവിയെ ആനയിച്ചത്. ബിജു നാരായണന്‍, അനുരാധ ശ്രീറാം എന്നിവരുടെ ഗാനമേളയോടെ പരിപാടിക്ക് തുടക്കമായി. വയലാര്‍ രവിയടക്കമുള്ള വിശിഷ്ടാതിഥികള്‍ ഇരുവരുടെയും പാട്ടുകള്‍ നന്നായി ആസ്വദിച്ചു. വയലാര്‍ രവി തന്‍െറ ഇഷ്ടഗാനങ്ങള്‍ ഗായകരുമായി പങ്കിട്ടു. അദ്ദേഹത്തിന്‍െറ ഇഷ്ടപ്രകാരം വാണിജയറാമിന്‍െറ തമിഴ്ഗാനം അനുരാധ പാടി. യേശുദാസിന്‍െറ പഴയ ഹിറ്റുകള്‍ ബിജു നാരായണനും. തുടര്‍ന്ന് രമേഷ് പിഷാരടിയുടെ മിമിക്രിയും സദസ്സ് ആസ്വദിച്ചു. അതിനുശേഷമായിരുന്നു സ്വീകരണ ചടങ്ങ്.അംബാസഡര്‍ മോഹന്‍കുമാര്‍, ഡോ. രവി പിള്ള, ഫസ്റ്റ് സെക്രട്ടറി എ അജയ്കുമാര്‍, കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
Monday, November 14, 2011
ndian minister set to review Bahrain ties
Mr Ravi will meet Bahrain officials and leading community members.
He will be honoured at a reception at the Bahrain Keraleeya Samajam (BKS). The event, to be held today at 7pm at the BKS in Segaiya, will also feature a cultural programme.
"Mr Ravi's most recent initiative has been to resume direct flights from Bahrain to Thiruvananthapuram in Kerala, which had been discontinued a few years ago," said BKS general secretary Varghese Karrakal.
He said that Mr Ravi had also been instrumental in labour agreements between India and Bahrain.
Indian Ambassador Mohan Kumar will attended the event, where leading Bahrain businessman Dr Ravi Pillai will be guest of honour.
The reception ceremony will be followed by a cultural programme, featuring singers Anuradha Sreeram, Biju Narayanan and Meghna from India as well as a comedy show by Ramesh Pisharadi and Prathijnan.
Saturday, November 12, 2011
അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ഫൈനല്‍ ഇന്ന്
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങള്‍ മേധാവിത്തം പുലര്‍ത്തി. മൂന്ന് ഇന്ത്യന്‍ കളിക്കാര്‍ സെമിയിലേക്ക് യോഗ്യത നേടി. ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ബഹ്റൈന്‍െറ ഹേരി സെതിവാനെയും ടോപ്പ് സീഡ് പെ¤്രഡാ മാര്‍ട്ടിന്‍സിനെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച ഇന്ത്യയുടെ ബി സായ് പരംനീത് ഇറാന്‍െറ ഇസ്കന്താരി സുറൂഷിനെയും തോല്‍പ്പിച്ചു. മറ്റൊരു ഇന്ത്യന്‍ താരം സൗരവ് വര്‍മ ഇറാന്‍െറ മുഹമ്മദ് റിസയെ തോല്‍പ്പിച്ച് സെമിയിലെത്തി. ഇന്ത്യന്‍ ജോഡികളായ പ്രദ്ന്യ ഗാദ്റേ- പ്രജക്ത സാവന്ത് ഈജിപ്തിന്‍െറ ഹോസ്നി ഹാദിയ- നാഗി ഡയാന ജോഡിയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ആവേശകരമായ മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ ജോഡികളായ അപര്‍ണ ബാലന്‍- സികി റെഢി തുര്‍ക്കി ജോഡികളെ പരാജയപ്പെടുത്തി. ബഹ്റൈന്‍െറ മിക്സഡ് ഡബിള്‍സ് ജോഡികളായ ഹേരി- ജയശ്രീ സെമിയില്‍ കടന്നു. ആവേശകരമായ മല്‍സരത്തില്‍ അവര്‍ 17-21, 21-10, 21-12ന് ഈജിപ്ത്യന്‍ ജോഡിയായ റഹ്മാന്‍ അലി- ഹോസ്നി ഹാദിയ ജോഡിയെയാണ് തോല്‍പ്പിച്ചത്. ടോപ്പ് സീഡുകളായ ആന്‍റണി ദുമാര്‍തിറേ, സബ്റിന ജാക്വറ്റ് എന്നിവരും സെമിയില്‍ കടന്നു. അഞ്ച് വിഭാഗങ്ങളിലെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നലെ നടന്നു.
24 രാജ്യങ്ങളില്‍നിന്ന് 75 താരങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ടോപ്പ് സീഡ് താരങ്ങളുമുണ്ട്. ലോക ബാഡ്മിന്‍റന്‍ ഫെഡറേഷനും ഏഷ്യന്‍ കോണ്‍ഫെഡറേഷനും അംഗീകാരം നല്‍കിയ ലെവല്‍ 4 ടൂര്‍ണമെന്‍റില്‍ 15,000 ഡോളര്‍ പ്രൈസ് മണിയായി നല്‍കുന്നു. കൂടാതെ വിജയികള്‍ക്ക് ലോക റാങ്കിങ് പോയിന്റുകളും ലഭിക്കും. ഇന്ത്യയില്‍നിന്നുള്ള സുധാകര്‍ വെമുറിയാണ് റഫറി.
Sunday, November 6, 2011
പ്രവാസി മലയാളികളുടെ ഓരോ പുരസ്കാരവും വിലപ്പെട്ടത്: സേതു
മാതൃഭാഷയെ അവഗണിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ളീഷില്‍ പ്രാവീണ്യം നേടുന്നതിനോപ്പം മാതൃഭാഷയിലും യുവതലമുറ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മനസിന്‍െറ അടിത്തട്ടുകളെ ഇളക്കി മറക്കുന്ന രചനകള്‍ മലയാളത്തിനു സമ്മാനിച്ച സേതുവിന് ലഭിക്കുന്ന പുരസ്കാരത്തിലൂടെ മലയാള സാഹിത്യമാണ് ആദരിക്കപ്പെടുന്നതെന്ന് ആശംസ നേര്‍ന്ന അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപെട്ടു. അക്കാദമിയുടെ പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ ഭാഷയെയും സാഹിത്യത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്‍െറ ഭാഗമായി കേരളത്തിനു പുറത്തും ഗള്‍ഫിലും ക്യാമ്പുകള്‍, എഴുത്തുകാരുടെ കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കും. പ്രസാധകരുടെ ശ്രദ്ധ ലഭിക്കാതെ പോകുന്ന രചനകള്‍ പ്രസിദ്ധീകരിക്കാനും അവാര്‍ഡ് നല്‍കാനും അക്കാദമി മുന്‍കൈ എടുക്കും.
പുതിയ കാലഘട്ടത്തിലും മലയാളത്തിലെ മികച്ച നോവലുകള്‍ എഴുതുന്നത് ആധുനികതയുടെ വക്താക്കളായ എഴുത്തുകാരാണ് എന്ന് അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത് നിരീക്ഷിച്ചു. സേതുവിന്‍െറയും മുകുന്ദന്‍െറയും പുതിയ രചനകള്‍ ഇതിനു ശക്തമായ പിന്‍ബലങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യത്തിന്‍െറ കാലം അസ്തമിക്കുന്നോ എന്ന ആശങ്ക ഇല്ലാതാക്കുന്നതാണ് പ്രവാസികള്‍ കാണിക്കുന്ന അക്ഷരസ്നേഹം എന്ന് കെ. ആര്‍ മീര പറഞ്ഞു. സുല്‍ഫിയുടെ ‘അക്ഷരക്കിനാവ്’ എന്ന കുട്ടികള്‍ക്കുള്ള കവിതാ സമാഹാരത്തിന്‍െറ ആദ്യ പ്രതി കെ .ആര്‍ മീരക്ക് നല്‍കി പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്തു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബെന്യാമിന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു , വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ക്യാമ്പില്‍ ഇന്നുരാവിലെ 9.30ന് ‘ആധുനികതയും ഉത്തരാധുനികതയും’ എന്ന സെഷനില്‍ സേതു, കെ.ആര്‍ മീര, ബെന്യാമിന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് ‘പെണ്ണെഴുത്തിന്‍്റെ വഴികള്‍’ എന്ന സെഷന്‍. ‘പെണ്ണെഴുതുമ്പോള്‍’ എന്ന വിഷയം കെ.ആര്‍ മീരയും ‘എന്‍െറ സ്ത്രീ കഥാപാത്രങ്ങള്‍’ എന്ന വിഷയം സേതുവും ‘എഴുത്തിലെ ലിംഗഭേദങ്ങള്‍’ എന്ന വിഷയം പെരുമ്പടവം, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരും അവതരിപ്പിക്കും. വൈകീട്ട് 7.30ന് സമാപന സമ്മേളനം. നാളെ രാവിലെ 9.30ന് എഴുത്തുകാരുമായി മുഖാമുഖം.
Saturday, November 5, 2011
ബികെഎസ് രാജ്യാന്തര ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എട്ടു മുതല്‍
പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്സ്ഡ് ഡബിള്‍സ് ഇനങ്ങളിലാണു മത്സരം. മൊത്തം 15,000 ഡോളറാണു സമ്മാനത്തുക. താരങ്ങള്‍ക്ക് ഒളിംപിക്സ് യോഗ്യതയ്ക്കുവേണ്ട വേള്‍ഡ് റാങ്കിങ് പോയിന്റുകളും ലഭിക്കും. ബഹ്റൈനില്‍ നിന്ന് 16, ഇന്ത്യയില്‍ നിന്ന് 10 താരങ്ങള്‍ വീതം പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സുധാകര്‍ വേമുറിയാണു റഫറി. പാനി റാവു കുന്തയാണു ഡപ്യൂട്ടി റഫറി. വൈകിട്ടു നാലുമുതല്‍ 10 വരെ നടക്കുന്ന മത്സരങ്ങള്‍ക്കു പ്രവേശനം സൌജന്യമാണ്.
ബഹ്റൈന്‍ ബാഡ്മിന്റന്‍ ആന്‍ഡ് സ്ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ ഖാന്‍, സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ (രക്ഷാധികാരി), ആഷ്ലി ജോര്‍ജ് (ടൂര്ണമെന്റ് ഡയറക്ടര്‍), ഒ.എം. അനില്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണു നേതൃത്വം നല്‍കുന്നത്.
പ്രിയ എഴുത്തുകാരുടെ സാന്നിധ്യത്തില്‍ സാഹിത്യ ക്യാമ്പിന് തുടക്കം
മലയാളം ആര്‍ക്കും വേണ്ടാതാകുന്ന അവസ്ഥയില്‍, ഭാഷയെയും സാഹിത്യത്തെയും ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ ഗള്‍ഫ് മലയാളികളാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറുകള്‍ അവര്‍ക്ക് ആവുംവിധം ഭാഷയെ കൊന്നുകൊണ്ടിരിക്കുന്നു. പക്ഷേ, അവയെയെല്ലാം അതിജീവിക്കുന്ന ജീവചൈതന്യമുള്ള ഭാഷയാണ് മലയാളമെന്ന് അദ്ദേഹം പറഞ്ഞു. ഒരു റഷ്യന്‍ ടി.വി സംഘം തന്നെ കണ്ടപ്പോള്‍ ചോദിച്ചത്, ഇന്ത്യയിലെ ഏറ്റവും ചെറിയ ഭാഷയില്‍ ദസ്തയെവ്സ്കിയെക്കുറിച്ച് എഴുതാന്‍ എന്താണ് പ്രചോദനം എന്നാണ്. ‘ലോകത്തിലെ ഏറ്റവും വലിയ ഭാഷകളിലൊന്നാണ് മലയാളം’ എന്നാണ് അതിന് താന്‍ മറുപടി പറഞ്ഞത്. കുട്ടിക്കാലം മുതല്‍ റഷ്യന്‍ ഭാഷയിലെ എല്ലാ എഴുത്തുകാരുടെയും കൃതികള്‍ മലയാളത്തില്‍ വായിക്കാന്‍ തനിക്കുകഴിഞ്ഞിരുന്നവെന്നുപറഞ്ഞപ്പോള്‍ റഷ്യന്‍ സംഘം ഖേദപ്രകടനം നടത്തി.
മനുഷ്യാനുഭവങ്ങളുടെ അതിസൂക്ഷ്മമായ അനുഭൂതികളെയും അനന്തമായ ആകാശങ്ങളെയും വരെ ആവിഷ്കരിക്കാന്‍ കഴിയുന്ന ഭാഷയാണ് മലയാളം. ലോകത്തിലെ ഏത് എഴുത്തുകാരനെയും ഉള്‍ക്കൊള്ളാന്‍ അതിന് കരുത്തുണ്ട്. ഭാഷ സുരക്ഷിതമായിരിക്കുന്നത് സാഹിത്യ കൃതികളിലൂടെയാണ്. ഒരു മൗലിക കൃതി ഉണ്ടാകുമ്പോള്‍ ഭാഷ നവീകരിക്കപ്പെടുന്നു.
ഗള്‍ഫിലേക്ക് വരുന്ന മലയാളികളേക്കാള്‍ കൂടുതല്‍ അവിടെനിന്ന് പുസ്തകങ്ങള്‍ വിമാനം കയറുന്നുണ്ടെന്ന് പെരുമ്പടവം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് മാനേജര്‍ തന്നോടുപറഞ്ഞത്, ഗള്‍ഫിലേക്കുവരുന്നവരുടെ പെട്ടികളില്‍ ഒരു കൃതിയുടെ അഞ്ചും ആറും കോപ്പികളുണ്ടാകുമെന്നാണ്. പുതിയ കൃതി ആദ്യം വായിക്കുന്നത് ഗള്‍ഫിലുള്ളവരാണ്. അതുകൊണ്ടുതന്നെ മലയാളം പ്രവാസി മലയാളികളില്‍ കൂടുതല്‍ ഊര്‍ജസ്വലമായി ജീവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മലയാളികള്‍ മലയാള ഭാഷക്ക് കാഴ്ചവച്ച പ്രതിഭാശാലിയായ എഴുത്തുകാരന്‍ ബെന്യാമിന്‍െറ ‘ആടുജീവിതം’ ആവേശത്തോടെയാണ് മലയാളികള്‍ വായിച്ചതെന്ന് പെരുമ്പടവം പറഞ്ഞു.
സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സേതു, അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത്, കെ.ആര്‍ മീര, ബെന്യാമിന്‍, സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു എന്നിവര്‍ സംസാരിച്ചു.
ആദ്യ സെഷനില്‍ മലയാള സാഹിത്യം, ഭാഷ, വായന എന്നിവയെകുറിച്ച് ക്ളാസ് നടന്നു. പുതിയ കാലത്തെ എഴുത്ത്, സാഹിത്യ രൂപപരിണാമങ്ങള്‍, വായന എന്നിവ ചര്‍ച്ചാവിഷയമായി. ഇന്നു വൈകീട്ട് 7.30ന് എഴുത്തുകാര്‍ രചനാനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങളുമായി പങ്കിടും. തുടര്‍ന്നു കഥ- കവിത ചര്‍ച്ച. നാളെ വിവിധ സെഷനുകളില്‍ മലയാള കവിതയിലെ പുതിയ പ്രവണതകള്‍, പെണ്ണെഴുത്ത് എന്നിവയെ ആസ്പദമാക്കി ചര്‍ച്ചകളും ക്ളാസുകളും നടക്കും. വൈകീട്ട് 7.30 ന് സാംസ്കാരിക സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും.
Thursday, November 3, 2011
എഴുത്തുകാര്‍ ഇന്നെത്തും; കേരളീയ സമാജം സാഹിത്യ ക്യാമ്പിന് നാളെ തുടക്കം
സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, സേതു, കെ ആര്‍ മീര, അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ ഇന്നെത്തും. മൂന്നു ദിവസങ്ങളില്‍ ആറു സെഷനുകളായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. നാളെ രാവിലെ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിക്കും. സേതു, കെ. ആര്‍ മീര, ബാലചന്ദ്രന്‍ വടക്കേടത്ത്, ബെന്യാമിന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ആദ്യ സെഷനില്‍ മലയാള സാഹിത്യം, ഭാഷ, വായന എന്നിവയെകുറിച്ച് ക്ളാസ് നടക്കും. പുതിയ കാലത്തെ എഴുത്ത്, സാഹിത്യ രൂപപരിണാമങ്ങള്‍, വായന എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചയുമുണ്ടാകും. തുടര്‍ന്ന് പുതിയ കാല സാഹിത്യ രചനകള്‍, ഉത്തരാധുനികത, ആധുനികത തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ക്ളാസ് നടക്കും. രാത്രി സാംസ്കാരിക സമ്മേളനത്തില്‍ ഈ വര്‍ഷത്തെ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ സേതുവിന് സമ്മാനിക്കും. ശനിയാഴ്ച വൈകീട്ട് 7.30ന് എഴുത്തുകാര്‍ രചനാനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങളുമായി പങ്കിടും. തുടര്‍ന്നു കഥ- കവിത ചര്‍ച്ച. ക്യാമ്പ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം സെഷനുകളില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. ഞായറാഴ്ച വിവിധ സെഷനുകളില്‍ മലയാള കവിതയിലെ പുതിയ പ്രവണതകള്‍, പെണ്ണെഴുത്ത് എന്നിവയെ ആസ്പദമാക്കി ചര്‍ച്ചകളും ക്ളാസുകളും നടക്കും. വൈകീട്ട് 7.30 ന് സാംസ്കാരിക സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും. വെള്ളി, ഞായര്‍ തീയതികളിലെ സാംസ്കാരിക സമ്മേളനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
ക്യാമ്പിന് അനുബന്ധമായി നടത്തിയ സാഹിതീ സന്ധ്യ, സാഹിത്യ ഉദ്യാനം, സൈബര്‍ മീറ്റ്, ടോക്ക് ഷോ എന്നിവ ശ്രദ്ധേയമായിരുന്നു. സാഹിത്യ ഉദ്യാനത്തിന്‍െറ അവസാന മിനുക്കുപണി നടക്കുന്നു. ജി. സി. സി രാജ്യങ്ങളില്‍ നിന്ന് ക്യാമ്പിനെത്തുന്നവരെ സ്വീകരിക്കാന്‍ ക്രമീകരണം പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു. സമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികള്‍ ക്യാമ്പ് അംഗങ്ങള്‍ക്കുള്ള ഭക്ഷണം, താമസം എന്നിവ ഒരുക്കുന്നതിന് പ്രവര്‍ത്തിക്കുന്നു. ബഹ്റൈനിലെ ദൂരസ്ഥലങ്ങില്‍ നിന്ന് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വാഹന സൗകര്യമുണ്ട്.
രജിസ്ട്രേഷന്‍, ക്യാമ്പ് സമയക്രമം തുടങ്ങിയ വിവരങ്ങളറിയാന്‍ സമാജം ഓഫീസുമായോ ബിനോജ് മാത്യു (36665376), മോഹന്‍രാജ് (39234535 ) എന്നിവരുമായോ ബന്ധപ്പെടാം. സാഹിത്യ അക്കാദമിയുടെ ജി.സി.സിയിലെ ആദ്യ എക്സ്റ്റന്‍ഷന്‍ സെന്‍ററായ കേരളീയ സമാജം കഴിഞ്ഞവര്‍ഷമാണ് ജി.സി.സിയിലെ മലയാളി എഴുത്തുകാരെ പങ്കെടുപ്പിച്ച് ആദ്യ ക്യാമ്പ് സംഘടിപ്പിച്ചത്. എം മുകുന്ദന്‍, ഡോ. കെ.എസ് രവികുമാര്‍, കെ.പി രാമനുണ്ണി എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ 75ഓളം പേര്‍ പങ്കെടുത്തു.
Wednesday, November 2, 2011
Unni-Junith pair claim crown
In the top group flight final Unni and Junith overcame the tandem of Jayakumar and Madhu 21-14, 24-22.
Earlier in the semi-finals, Unni and Junith defeated Jain and Nahas 21-15, 21-14 while Jayakumar and Madhu beat Simin and Anoop N 21-13, 21-16.
The tournament was conducted in four categories, based on the skill level of the players.
In other groups, the winners were Rajesh A C and Anoop in Flight II, following a 21-18, 21-10 victory against Shanto and Baiju.
Manoj and Asmar defeated the pair of Shanil and Ajith 21-14, 21-16 to clinch Flight III title, while Vinod and Rahul took victory in Flight IV beating Gilbert and Biju C Alex 21-14, 23-21.
BKS also conducted II'nd singles tournament for the members, while Jayakumar, Jaimy John, Manoj Sekhar and Vinod winning their respective flights.
The trophies for the winners and runners-up were presented by BKS general secretary Varghese Karakkal, Entertainment secretary Manoharan Pavaratty, Membership secretary Mohanaprasad, Literary wing secretary Binoj Mathew, International Tournament director Ashley Raju George and Indoor Games secretary Anil Kumar O M.
Results:
Flight I - Final: Unni/Junith bt Jayakumar/Madhu 21-14, 24-22. Semi-finals: Unni/Junith bt Jain/Nahas 21-15, 21-14. Jayakumar/Madhu bt Simin/Anoop N 21-13, 21-16.
Flight II - Final: Rajesh A C/Anoop bt Shanto/Baiju 21-18, 21-10. Semi-finals: Rajesh A C/Anoop bt Reji/Ajesh 21-7, 12-21, 21-17; Shanto/Baiju bt Priyan/Jose Muller 21-15, 19-21, 21-17.
Flight III - Final: Manoj/Asmar bt Shanil/Ajith 21-14, 21-16. Semi-finals: Manoj/Asmar bt Rajesh/Shaju 21-10, 21-14; Shanil/Ajith bt Ajay/Sunderlal 21-08, 21-17. Flight IV - Final: Vinod/Rahul bt Gilbert/Biju C Alex 21-14, 23-21. Semi-finals: Vinod/Rahul bt Koshy/Jackson 21-05, 21-13. Gilbert/Biju C Alex bt Ganesh/Rajasekhar 17-21, 21-19, 21-16. Flight I: 1 Jayakumar, 2 Unnikrisha Pillai. Flight II: 1 Jaimy John, 2 Priyan Meledath. Flight III: 1 Manoj Sekhar, 2 Shanil A Rahim. Flight IV: 1 Vinod, 2 Nadhim Nahas
Tuesday, November 1, 2011
ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറിയുടെ പരാമര്‍ശം കുട്ടികളെ അവഹേളിക്കുന്നത്: കേരളീയ സമാജം
30 വര്‍ഷമായി കേരളീയ സമാജം യുവജനോല്‍സവം നടത്തുന്നു. 45 ദിവസം നീളുന്ന സമാജം ബാലകലോല്‍സവം ജി.സി.സിയില്‍ മലയാളി കുട്ടികള്‍ക്കായി നടത്തുന്ന ഏറ്റവും വിപുലമായ കലാമേളയാണ്. സംസ്ഥാന യുവജനോല്‍സവ മാന്വല്‍ അനുസരിച്ച്, കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളുമടങ്ങുന്ന വലിയ സദസ്സിനുമുന്നിലാണ് കുട്ടികള്‍ അവരുടെ കഴിവ് മാറ്റുരക്കുന്നത്. രണ്ടുവര്‍ഷമായി കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരവും പങ്കാളിത്തവും ബാലകലോല്‍സവത്തിന് ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്കൂളില്‍ മുമ്പ് ‘ഹാര്‍മണി’ എന്ന പേരില്‍ നടന്നിരുന്ന ഇന്‍റര്‍ സ്കൂള്‍ യുവജനോല്‍സവത്തില്‍ ഗള്‍ഫില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. നാട്ടിലെ യുവജനോല്‍സവത്തിന്‍െറ മാതൃകയില്‍, കുട്ടികളുടെ കഴിവുകള്‍ ശരിയായി മാറ്റുരക്കാന്‍ കഴിയുംവിധം അരങ്ങേറിയിരുന്ന ‘ഹാര്‍മണി’ സാമ്പത്തിക ധൂര്‍ത്ത് എന്നുപറഞ്ഞാണ് ഇപ്പോഴത്തെ ഭരണസമിതി നിര്‍ത്തലാക്കിയത്. പക്ഷേ, കുട്ടികളെ സംബന്ധിച്ച് അത് വലിയ നിക്ഷേപം തന്നെയായിരുന്നു. പുതുതായി തുടങ്ങിയ യുവജനോല്‍സവത്തില്‍, ക്ളാസ് മുറിക്കുള്ളില്‍ ഒന്നോ രണ്ടോ അധ്യാപകരുടെ മുന്നിലാണ് കുട്ടികള്‍ക്ക് കഴിവ് പ്രകടിപ്പിക്കേണ്ടിവരുന്നത്. കലാമല്‍സരങ്ങളുടെ മാനദണ്ഡമനുസരിച്ച് ഇത് വികലമായ രീതിയാണ്. രാവിലെ പരീക്ഷയും വൈകീട്ട് ഇനങ്ങളുടെ അവതരണവും. ഇതിനെ മല്‍സരം എന്നുതന്നെ പറയാനാകില്ല. സ്കൂളാകുമ്പോള്‍ പഠിക്കുന്ന കുട്ടികളെ മുഴുവന്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞെന്നുവരും; സമാജം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മലയാളികളായ കുട്ടികള്‍ക്കുവേണ്ടി മാത്രം ചില സംഘടനകള്‍ നടത്തുന്ന യുവജനോല്‍സമാണ് ജി.സി.സിയിലെ ഏറ്റവും വലിയ കലാമേളയെന്നും അതിനാണ് നിലവാരമുള്ളതെന്നുമുള്ള അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഇ.എ സലിം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
Monday, October 31, 2011
ബഹ്റൈന്‍ അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് നവംബര്‍ എട്ടുമുതല്‍
ആദ്യ 100 റാങ്കില്‍ വരുന്ന നിരവധി കളിക്കാര്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്‍റിന്‍െറ ഡ്രോ നാളെ ക്വലാലംപൂരിലെ ബാഡ്മിന്‍റന്‍ ഏഷ്യ ആസ്ഥാനത്തുനടക്കും. അഞ്ച് ഈവന്‍റുകളിലായി 15,000 ഡോളറാണ് പ്രൈസ് മണി. കൂടാതെ, താരങ്ങള്‍ക്ക് ഒളിമ്പിക്സ് യോഗ്യതക്കുവേണ്ട വേള്‍ഡ് റാങ്കിംഗ് പോയിന്‍റുകളും ലഭിക്കും. പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലാണ് മല്‍സരം. ബഹ്റൈനില്‍നിന്ന് 16, ഇന്ത്യയില്‍നിന്ന് 10 കളിക്കാര്‍ വീതമാണ് പങ്കെടുക്കുന്നത്.
ബഹ്റൈനില്‍ ആറാമതു തവണ നടക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റിന് രണ്ടാമത്തെ തവണയാണ് സമാജം വേദിയാകുന്നത്. റഫറിയായി ഇന്ത്യയില്‍നിന്ന് സുധാകര്‍ വേമുറിയെയാണ് ബാഡ്മിന്‍റന്‍ ഏഷ്യ നിയമിച്ചിരിക്കുന്നത്. പാനി റാവു കുന്തയാണ് ഡെപ്യൂട്ടി റഫറി. 11 അമ്പയര്‍മാരും കളി നിയന്ത്രിക്കാനുണ്ടാകും. ഇതിലേക്ക് ജോജണ്‍ ജോണ്‍, പ്രശോഭ് രാമനാഥന്‍, ശ്രീനിവാസ് എന്നീ സമാജം അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. വൈകീട്ട് നാലുമുതല്‍ 10 വരെ നടക്കുന്ന മല്‍സരങ്ങള്‍ ഏവര്‍ക്കും സൗജന്യമായി കാണാം. ഗള്‍ഫിലെ ഏറ്റവും വലിയ ടൂര്‍ണമെന്‍റ് ബഹ്റൈനിലെ 400ഓളം ബാഡ്മിന്‍റന്‍ കളിക്കാരുടെ കളി മെച്ചപ്പെടുത്താനുള്ള വേദിയാണെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. ടൂര്‍ണമെന്‍റിലൂടെ ഇന്‍റര്‍നാഷനല്‍ ബാഡ്മിന്‍റന്‍ സര്‍ക്യൂട്ടില്‍ കേരളീയ സമാജം ഇടം പിടിച്ചിരിക്കുകയാണ്. മാസങ്ങളായി സമാജത്തിലെ ബാഡ്മിന്‍റന്‍ കളിക്കാരുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്‍റിന് ഒരുക്കം നടക്കുകയാണ്. ബഹ്റൈന്‍ ബാഡ്മിന്‍റന്‍ ആന്‍റ് സ്ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ ഖാന്‍, സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ (രക്ഷാധികാരി), ആഷ്ലി ജോര്‍ജ് (ടൂര്ണമെന്റ് ഡയറക്ടര്‍), ഒ.എം അനില്‍കുമാര്‍ (ജെനര്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കുന്നത്. സമാജം ഭാരവാഹികളും ടൂര്‍ണമെന്‍റ് സംഘാടകരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Sunday, October 30, 2011
കേരളീയ സമാജം സാഹിത്യവേദി സാഹിതീസന്ധ്യ സംഘടിപ്പിച്ചു
സാഹിത്യക്യാംപിനു മുന്നോടിയായി നാളെ ചിത്ര-ശില്പകലാകാരന്മാര്‍ ഒരുക്കുന്ന സാഹിത്യോദ്യാനം, 29ന് സാഹിത്യവിഭാഗവും വനിതാവിഭാഗവും ചേര്‍ന്ന് ടോക് ഷോ, 30ന് ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമമായ ബ്ളോഗേഴ്സ് മീറ്റ് എന്നിവ നടക്കുമെന്ന് സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു പറഞ്ഞു. സമാജം അസി. സെക്രട്ടറി സന്തോഷ് ബാബു, സാഹിത്യക്യാംപ് കണ്‍വീനര്‍ മോഹന്‍രാജ്, മിനേഷ് ആര്‍. മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Thursday, October 27, 2011
സൈബര്‍ കൂട്ടായ്മ - ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമം

ബഹറിന്‍ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സൈബര്‍ കൂട്ടായ്മ - ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു . ഒക്ടോബര്‍ 30 ഞായര്‍ രാത്രി 8 മണിക്ക് ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ എഴുത്തുകള്‍/ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നു. ഏവര്‍ക്കും സ്വാഗതം
കൂടുതല്‍ വിവരങ്ങള്‍ക്ക് സജി മാര്‍ക്കോസ്, മിനേഷ് എന്നിവരുമായി ബന്ധപ്പെടുക
മൊബൈല്‍: 39471633 /wall4bks@gmail.co
Monday, October 24, 2011
സാഹിത്യ ക്യാമ്പ്
അതോടൊപ്പം ക്യംപിനോടനുബന്ധിച്ചു സമാജം ചിത്രകല ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച ഒന്‍പതു മണി മുതല്‍ സമാജത്തില്‍ സാഹിത്യോദ്യാനം നിര്‍മ്മിക്കുന്നു. ബഹറിനിലെ ശില്പ ചിത്ര, കലാകാരന്മാരാണ് സാഹിത്യോദ്യനം നിര്‍മ്മിക്കുന്നത്.നിത്യ ജീവിതത്തില്‍ പാഴാക്കി കളയുന്ന പാഴ്വസ്തുക്കള്‍, തുണി, ചായം, തടിക്കഷണങ്ങള്‍, പ്ലാസ്റ്റിക്, കളിമണ്ണ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് സാഹിത്യ സംബന്ധിയായ ഒരു ഉദ്യാനമാക്കി സമാജം അങ്കണത്തെ മാറ്റിയെടുക്കുന്ന പരിപാടിയില്‍ ബഹറിനിലെ നാല്പതോളം ചിത്ര ശില്പ കലാകാരന്മാര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രഥമ സാഹിത്യക്യാമ്പിനോനുബന്ധിച്ചു ചിത്രകല ക്ലബ് നടത്തിയ കാരിക്കേച്ചര്‍ ക്യാമ്പ് എം മുകുന്ദന്‍ അടക്കമുള്ള നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രശില്പകലയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരീഷ് മേനോ (39897812 )നുമായി ബന്ധപ്പെടാം.
നവംബര്‍ നാലു മുതല്‍ മൂന്ന് ദിവസമാണ് സാഹിത്യ ക്യാമ്പ് .സേതു, പെരുമ്പടവം ശ്രീധരന്‍, കെ ആര്‍ മീര, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരാണ് ക്യാമ്പിനു നേതൃത്വം നല്‍കുന്നത്. ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങള്‍ക്കും സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു ( 36665376 ), ക്യാമ്പ് കണ്‍വീനര്‍ മോഹന്‍ രാജ് (39234535 ) എന്നിവരുമായി ബന്ധപ്പെട്ടാവുന്നതാണ് .
Saturday, October 22, 2011
പ്രകാശനം ചെയ്തു
ബഹ്റൈന് കേരളീയ സമാജം സാഹിത്യ അവാര്‍ഡ് സേതുവിന്
മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തില്‍ ഗാഢമായ പ്രതിഭാമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് സേതു. നോവലിലും ചെറുകഥയിലും സ്വന്തം വഴി വെട്ടിത്തുറന്ന ഈ എഴുത്തുകാരന്റെ രചനാജീവിതത്തിന്റെ ആദ്യഘട്ടം മനുഷ്യാനുഭവത്തിന്റെ ഇരുണ്ട വിതാനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന പേടിസ്വപ്നങ്ങളെയും അസ്തിത്വഭീതികളെയും ആവിഷ്‌കരിക്കുന്നതായിരുന്നു. പിന്നീട് പുതിയ ലോകത്തിന്റെയും പുതിയ കാലത്തിന്റെയും സംഘര്‍ഷങ്ങളില്‍നിന്ന് പുതുമയുള്ള ആഖ്യാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തു. നാലു പതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്റെ രചനാജീവിതത്തിലെ നാഴികക്കല്ലുകളായ പാണ്ഡവപുരം, നിയോഗം, കൈമുദ്രകള്‍, മറുപിറവി തുടങ്ങിയ നോവലുകളും എണ്ണമറ്റ ചെറുകഥകളും ഈ നിരീക്ഷണത്തിന് അടിവരയിടുന്നു. എഴുത്തിനെ ധ്യാനപൂര്‍ണവും ഏകാന്തവുമായ തപസ്സാക്കിമാറ്റിയ സേതുവിന്, അദ്ദേഹത്തിന്റെ സമ്പന്നവും സമൃദ്ധവുമായ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം നല്‍കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ എം.ടി.വാസുദേവന്‍നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്, സി.രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയിട്ടുള്ളത്.
ബികെഎസ് സാഹിത്യ ക്യാംപ് നാലു മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന ജിസിസി സാഹിത്യ ക്യാംപ് നാലുമുതല്‍ ഏഴുവരെ സമാജത്തില്‍ നടക്കും. നോവലിസ്റ്റ് സേതു, കേരള സാഹിത്യ അക്കാദമി പ്രസിഡന്റും നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന്‍, കെ.ആര്‍. മീര, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി പേരു റജിസ്റ്റര്‍ ചെയ്യണം. സാഹിത്യരചന, ആസ്വാദനം, വായന എന്നീ തലങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും പഠന ക്ലാസുകളും നടക്കും.å രാവിലെ 10 മുതല്‍ രണ്ടുവരെയും വൈകിട്ട് അഞ്ചുമുതല്‍ åരാത്രി ഒന്‍പതുവരെയുമാണു ക്ലാസ്. സൌദി, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കും.
സാഹിത്യ ക്യാംപിനോടനുബന്ധിച്ചു വിപുലമായ പരിപാടികളാണു സഹിത്യവേദിയുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ നടക്കുക. 22നു നടക്കുന്ന സാഹിത്യസന്ധ്യയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബഹ്റൈനിലെ മലയാളി എഴുത്തുകാരുടെ സംഗമത്തില്‍ രചയിതാക്കള്‍ അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയും രചനാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. 25നു ബഹ്റൈനിലെ സൈബര്‍ എഴുത്തുകാരുടെ കൂട്ടായ്മ ’ബഹ്റൈന്‍ ബ്ലോഗേഴ്സ് മീറ്റില്‍ ബ്ലോഗുകളെ പരിചയപ്പെടുത്തും.
26നു സമാജം ഡ്രാമാ ക്ലബ്ബുമായി സഹകരിച്ച് ’നാടകരചനയിലെ സൌന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. 28നു സമാജം ചിത്രകലാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമാജം അങ്കണത്തില്‍ സാഹിത്യോദ്യാനം സൃഷ്ടിക്കും. 29നു സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വനിതാ വിഭാഗവുമായി സഹകരിച്ചു ടോക്ഷോ നടക്കും. ബഹ്റൈനു പുറത്തുനിന്നു ക്യാംപില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു താമസവും ഭക്ഷണവും സമാജം ഒരുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും ബിനോജ് മാത്യു (36665376), മോഹന്‍ രാജ് (39234535) എന്നിവരുമായോ സമാജം ഓഫിസുമായോ sahithyacamp2011.bks@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെ
Tuesday, October 4, 2011
പുരസ്കാരജേതാവിനെ ആദരിച്ചു
സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, സമാജം ലൈബ്രേറിയന്‍ മുരളീധര്‍ തമ്പാന്‍, സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡിനര്‍ഹമായ തീമരചില്ലകളില്‍ എന്ന പുസ്തകം ചര്‍ച്ച ചെയ്തു. ശ്രീദേവി മേനോന്‍, ബാബു താമരശേരി, മിനേഷ് ആര്‍. മേനോന്‍, ഗഫൂര്‍ മൂക്കുതല, ടി.എസ്. നദീര്‍ എന്നിവര്‍ സുധിയുടെ കവിതകളുടെ വായനാനുഭവങ്ങള്‍ പങ്കുവച്ചു. ശീതള്‍ രാജ് കവിത അവതരിപ്പിച്ചു
ബികെഎസില്‍ വിദ്യാരംഭം

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വിജയദശമി നാളായ ഒക്ടോബര്‍ ആറിനു നടക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ സുഗതകുമാരിയും കെ.ജി. ശങ്കരപ്പിള്ളയും പങ്കെടുക്കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കായിരിക്കും പ്രവേശനം ലഭിക്കുക. സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്കു സമാജം ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.
Monday, October 3, 2011
Madhu, Anto secure win
badminton tournament organised by Bahrain Keraleeya Samajam (BKS) for its members at its premises in Segaiya.
In Flight Two action, Anil and Regi beat the duo Shanto and Thomas 21-12, 23-21. The other winners were Manoj and Rajesh, winning 21-15, 21-18 against Shibu and Thrupthi in Flight Three and Ganesh and Vinod 18-21, 21-18, 21-18 against Gilbert and Shyju in Flight Four.
The tournament was held in four categories, based on the skill level of the players.
The trophies for the
winners and runners-up were presented by BKS assistant secretary Santhosh Babu, entertainment secretary Manoharan Pavaratty, membership secretary Mohanaprasad, librarian Muralidhar Thampan and Indoor Games secretary Anil Kumar OM
Saturday, October 1, 2011
PNC Menon felicitated
A reception was accorded to Sobha Group of Companies Chairman P N C Menon at the BKS Diamond Jubilee Hall.
Mr. Menon is ranked 754th on the Forbes 2007 list of billionaires and had won many awards including the prestigious Pravasi Bharatiya Samman Puraskar from the Indian President in 2009.
He was also nominated to the Prime Minister’s Advisory Council of Overseas Indians.
Apart from Sobha Group, which is one of the largest companies in Oman’s construction industry and Sobha Developers in India, worth more than $1.25 billion, Mr Menon also has varied business interests in Oman, UAE, Qatar and India.
The evening also witnessed a classical dance recital by leading Mohiniyattam exponent Gopika Varma, from the celebrated Travancore royal family, in the Indian state of Kerala. Ms Varma is a winner of numerous accolades including the Outstanding Performance Award by the House of Commons, London in 2003.
Sunday, September 18, 2011
Saturday, September 17, 2011
പലതരം നാവുകള്‍ക്ക് ഒരേതരം രുചിയേകിയ സദ്യ

മനസ്സിന്‍െറയും ശരീരത്തിന്‍െറയും രുചികളെ ഒരേപോലെ തൃപ്തിപ്പെടുത്തുന്നതായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൈപ്പുണ്യം. അത് ബഹ്റൈന്‍ മലയാളി സമൂഹത്തിനേകിയത് മറക്കാനാകാത്തൊരു ഓണസദ്യ. വയറുനിറയെ ഉണ്ടിട്ടും ‘ഇനി ഒരു പഴവും അല്‍പം പ്രഥമനും കൂടിയായാലോ’ എന്ന ‘ഐതിഹ്യമാല’യിലെ കുട്ടിപ്പട്ടരുടെ ശങ്ക ബാക്കി വെക്കാത്ത, ചേരുവകളും വേവും പാകവും സ്വാദും അളവുമെല്ലാം പാകത്തിനൊത്ത നളപാകം.
വിളമ്പലിനുമുണ്ടായിരുന്നു ഈ ‘പാകം’. ആദ്യം പരിപ്പിനും നെയ്യിനും മാത്രമായി അല്‍പം ചോറ്; പിന്നെ സാമ്പാറിന്. സാമ്പാറുകൂട്ടി ഊണുകഴിഞ്ഞാല്‍, ഒരു കടുകുമണി പോലും ഇലയില്‍ ബാക്കിയാകില്ല; അത്ര കൃത്യം, വിഭവങ്ങളുടെ അളവ്. അവിയലും തോരനും അല്‍പം കൂടിയുണ്ടെങ്കില്‍ കുറച്ചുകൂടി ചോറുണ്ണാമെന്ന നാവിന്‍െറ ഉല്‍സാഹത്തെ നാലുതരം പായസങ്ങളുടെ രുചി നിരുല്‍സാഹപ്പെടുത്തി. അട പ്രഥമന്‍, ബ്ളെന്‍ഡഡ് പായസം, ചെറുപയര്‍- ഗോതമ്പ് മിക്സഡ് പായസം, പാലട എന്നിവയുടെ മധുരം അടക്കാന്‍ വീണ്ടും ചോറും പുളിശ്ശേരിയും മോരും.
വിളമ്പലുകാരുടെയും കൈകാര്യക്കാരുടെയും ചടുലത കൂടിയായപ്പോള്‍ 25 വിഭവങ്ങളും ഒരു നിമിഷത്തെ കാത്തിരിപ്പുപോലുമില്ലാതെ ചിട്ടയോടെ ഓരോ ഇലയിലുമെത്തി. കാത്തിരിപ്പില്ലാതെ പന്തികളിലേക്ക് ആളുകള്‍ക്കെത്താനായി.
പന്തികളില്‍നിന്ന് പന്തികളിലേക്ക് രുചി പടരുമ്പോള്‍, അധ്വാനത്തിന്‍െറ ചാരിതാര്‍ഥ്യത്തില്‍ സ്റ്റേജിനുപുറകിലെ ഹാളില്‍ സഹായിക്കൊപ്പം തനിച്ചിരിക്കുകയായിരുന്നു മോഹനന്‍ നമ്പൂതിരി. ‘ഊണ് നന്നായി’ എന്നറിയിച്ചപ്പോള്‍ രുചികരമായൊരു ചിരി മറുപടി.
കേരളീയ സമാജം അംഗങ്ങളും ക്ഷണിതാക്കളും അടക്കം 2400 പേരാണ് സദ്യയുണ്ടത്. 300 കിലോ അരി വേണ്ടിവന്നു. ഫ്രഷ് പച്ചക്കറി നാട്ടില്‍നിന്ന് വരുത്തി. വാര്‍പ്പുകളും ചെമ്പുകളും മുതല്‍ പകര്‍ച്ചക്കും വിളമ്പാനുമുള്ള പാത്രങ്ങള്‍ വരെ സമാജത്തിന്‍െറ സ്വന്തമായിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വനിതാവിഭാഗം പ്രവര്‍ത്തകരടക്കം 200ഓളം പേര്‍ കഷണം അരിയാനും മറ്റു പണികളിലും വ്യാപൃതരായി. അടുക്കളയുടെ ചിട്ടവട്ടങ്ങളിലും സൗകര്യങ്ങളിലും മാത്രമല്ല, സഹായിക്കാനുള്ളവരുടെ കൂട്ടായ്മയിലും ബഹ്റൈന്‍ പുതിയ അനുഭവമായിരുന്നുവെന്ന് മോഹനന്‍ നമ്പൂതിരി പറഞ്ഞു.
ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തതോടെ ആദ്യ പന്തിക്ക് ഇലയിട്ടു. ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍, ഡോ. രവി പിള്ള, സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ അംബാസഡര്‍ക്കൊപ്പം ഊണുകഴിച്ചു
Wednesday, September 14, 2011
Grand Onam feast at BKS
Mr Namboodiri and his team will prepare an array of delicacies for the Onam feast at the Bahrain Keraleeya Samajam (BKS) on September 16.
"Celebrity chef Pazhayidam Mohanan Namboodiri and his team will give our members a chance to reminisce the taste of traditional Onam feast dishes," said BKS President P. V. Radhakrishna Pillai.
Speaking to media, Mr Pillai said the feast - Onasadya 2011 – will be held at the BKS premises in Segaya on Friday, September 16, to mark the culmination of this year’s Onam celebrations.
“The special attraction will be the four different types of puddings (payasam),” said Mr Pillai. “In an attempt to make the celebration more interesting, a contest has been organised. Anyone who guesses the ingredients used in some of the dishes – prepared specially for the feast – will win rewards. The prize will be given by the chef himself."
“Every Keralite relishes the traditional dishes of Onam. It makes some nostalgic, while for others it is a memorable treat for the palette.
“This year BKS had a traditional ten-day Onam celebration and we wanted to replicate the same with the feast as well,” he added.
Indian Ambassador Mohan Kumar will be the Chief Guest and Padmashri Dr Ravi Pillai will be the Guest of Honour during the occasion. The feast will commence at 11.30am. Seat numbers and timings have been allotted to members and guests to avoid rush and long queues.
Officials requested that invitees be present at the premises 15 minutes before the allotted time. The timings are 11.30am, 12.45 pm, 1.30 pm and 2.15 pm.
പ്രത്യേകതരം രുചികള്‍, 25 വിഭവങ്ങള്‍; സമാജം ഓണസദ്യ വെള്ളിയാഴ്ച
അട പ്രഥമന്‍, പുതിയ തരം ബ്ളെന്‍ഡഡ് പായസം, ചെറുപയര്‍- ഗോതമ്പ് മിക്സഡ് പായസം, അമ്പലപ്പുഴ പാല്‍പ്പായസം എന്നിവയാണ് പായസങ്ങള്‍. പ്രഥമനുള്ള അട പരമ്പരാഗതമായി വാഴയിലയില്‍ മാവ് അണിഞ്ഞ് പുഴുങ്ങിയെടുക്കുകയാണ് ചെയ്യുക. സദ്യക്ക് അപ്രതീക്ഷിത രുചി നല്‍കാന്‍ മോഹനന്‍ നമ്പൂതിരിയുടെ പ്രത്യേക ചേരുവകളോടുകൂടിയ വിഭവങ്ങളുമുണ്ടാകും. ഇതിന്‍െറ ചേരുവ കൃത്യമായി പറയുന്നവര്‍ക്ക് സമാജം സമ്മാനവും നല്‍കും. വെള്ളിയാഴ്ച രാവിലെ 11.30ന് അംബാസഡര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ആദ്യ പന്തിക്ക് ഇലയിടും. ഡോ. രവി പിള്ള വിശിഷ്ടാതിഥിയാണ്. സമാജം അംഗങ്ങളും ക്ഷണിതാക്കളും അടക്കം 2000 പേര്‍ നാലു പന്തികളിലായി സദ്യയുണ്ണും. തിരക്ക് നിയന്ത്രിക്കാന്‍ സീറ്റ് നമ്പര്‍ സഹിതമാണ് കൂപ്പണ്‍ നല്‍കുന്നത്. നാളെ 200ഓളം പേരുടെ പങ്കാളിത്തത്തോടെ അടുക്കള സജീവമാകും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘവും സഹായത്തിനുണ്ടാകും. മധു മാധവനാണ് ഓണസദ്യ കണ്‍വീനര്‍.
ഒരുവിധ കൃത്രിമ ചേരുവകളും ഉപയോഗിക്കാതെയാണ് മോഹനന്‍ നമ്പൂതിരി വിഭവങ്ങള്‍ തയാറാക്കുന്നത്. വിപണിയിലെ കൃത്രിമക്കൂട്ടുകളില്ലാതെ തന്നെ രുചികരമായ വിഭവങ്ങള്‍ തയാറാക്കുന്നതിനെക്കുറിച്ച് ഇന്ന് രാത്രി എട്ടിന് സമാജം വനിതാവിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മോഹനന്‍ നമ്പൂതിരി വിശദീകരിക്കും. വീട്ടമ്മമാര്‍ക്കും താല്‍പര്യമുള്ള മറ്റുള്ളവര്‍ക്കും പങ്കെടുക്കാം.
ഓണാഘോഷത്തിന്‍െറ പത്തുദിവസം നീണ്ട കലാപരിപാടികള്‍ വന്‍ വിജയമായിരുന്നുവെന്ന് പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. സമാജം പ്രതീക്ഷിച്ച എല്ലാ മലയാളികളുടെയും കൂട്ടായ്മയാണ് ഇത്തവണയുണ്ടായത്. അവസാനദിവസം ബഹളമുണ്ടാക്കിയവരോട് പരിഭവമില്ളെന്നും അല്‍പം കൂടി അച്ചടക്കം വേണ്ടതായിരുന്നുവെന്നും കഴിയാവുന്നത്രയാളുകള്‍ക്ക് സമാജം തുറന്നുകൊടുത്തതുകൊണ്ടുള്ള ബഹളമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, ട്രഷറര്‍ കെ.എസ് സജുകുമാര്‍, മധു മാധവന്‍ എന്നിവര്‍ക്കൊപ്പം പഴയിടം മോഹനന്‍ നമ്പൂതിരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Thursday, September 8, 2011
കാണികളെ രസിപ്പിച്ച 'വെള്ളിത്തിര'
Photos
Monday, September 5, 2011
പൂവിളി 2011' ഓണാഘോഷം
ബബിത ചെട്ടിയാര്‍ അണിയിച്ചൊരുക്കുന്ന തിരുവോണ åസ്വപ്നങ്ങള്‍, ദീപ്തി സതീഷ് ഒരുക്കുന്ന ഓണ വിരുന്ന്, തിരുവാതിര, ശുഭ അജിത് ഒരുക്കുന്ന അത്തം പത്ത്, ഷീന ചന്ദ്രദാസ് ഒരുക്കുന്ന വൈശാഖ സന്ധ്യ, ഭരതശ്രീ രാധാക്യഷ്ണന്‍ ഒരുക്കുന്ന തിരുവോണ തുമ്പികള്‍, അന്‍സുല്‍ എംഇഎ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, റിഥമിക് ഡാന്‍സേഴ്സ് കാഴ്ചവയ്ക്കുന്ന റിഥം ഹാര്‍മണി, നന്ദി നിവാസികള്‍ ഒരുക്കുന്ന കോല്‍ക്കളി എന്നീ പരിപാടികള്‍ അരങ്ങേറും
Sunday, September 4, 2011
ബികെഎസ് ഓണാഘോഷം
നന്തി നിവാസികളുടെ ദഫ് മുട്ട്, ദീപ്തി സതീഷിന്റെ ഓണവിരുന്ന്, നന്തി നിവാസികളുടെ കോല്‍ക്കളി, ശുഭാ അജിത്തിന്റെ അത്തം പത്ത്, ഷീന ചന്ദ്രദാസിന്റെ വൈശാഖ സന്ധ്യ, തിരുവാതിരകളി, മലപ്പുറം ജില്ലക്കാരുടെ ഒപ്പന, റിഥമിക് ഡാന്‍സേഴ്സിന്റെ റിഥം ഹാര്‍മണി എന്നിവയുണ്ടാകും. രണ്ടാ ദിനം പായസമേളയില്‍ ദേവി ശങ്കരനാരായണന്‍, രാജാ ലക്ഷ്മി വിജയന്‍, ഉമ ഗണേഷ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി.
ലുലു പൂക്കള മല്‍സരത്തില്‍ തൃശൂര്‍ ജില്ല ഒന്നാം സ്ഥാനവും ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, കെസിഎ ഡ്രീംസ് ആര്‍ട്സ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇന്നലെ പടയണി, മഞ്ജുഷ, ഡാനി സെബാസ്റ്റ്യന്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനമേള നടന്നു.
Saturday, September 3, 2011
പൂരത്തിന്റെ പുരുഷാരം
അവധികള്‍ക്ക് മലയാളികളടക്കമുള്ള കുടുംബങ്ങള്‍ എത്താറുള്ള പാര്‍ക്കുകളിലും മറ്റ് സഞ്ചാരകേന്ദ്രങ്ങളിലും ഈദുല്‍ ഫിത്‌റിനും തുടര്‍ന്നുള്ള അവധികളിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തിരക്ക് വളരെ കുറവായിരുന്നു. എന്നാല്‍, ബുധനാഴ്ച സമാജത്തില്‍നടന്ന 'പൂവിളി' ഘോഷയാത്ര കാണാനെത്തിയത് അഭൂതപൂര്‍വമായ ജനക്കൂട്ടമാണ്. വ്യാഴാഴ്ച രാത്രി ഗാനമേളക്കും ഇന്നലെ തിരുവാതിര മല്‍സരത്തിനും ഹാള്‍ തിങ്ങിനിറഞ്ഞു.
പ്രാദേശിക സംഘടനകളുടെ പ്രവര്‍ത്തനം നിലച്ചതിനെതുടര്‍ന്ന് നിശ്ചലമായ കലാപരിപാടികള്‍ പതിന്മടങ്ങ് ആവേശത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് സമാജം ഓണാഘോഷത്തില്‍ കാണുന്നത്. അതാതു പ്രദേശത്തെ സംഘടനാപ്രവര്‍ത്തകരാണ് കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മാവേലിക്കര ഫെസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വന്തം സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷം പോലെതന്നെയാണ് ഇവര്‍ സമാജം വേദി ഉപയോഗപ്പെടുത്തുന്നത്. ഇതുവഴി സമാജം അംഗങ്ങളല്ലാത്ത കുടുംബങ്ങളടക്കമുള്ള നിരവധി പേര്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുകയും മുമ്പില്ലാത്ത വിധം നിറപ്പകിട്ടാര്‍ന്ന ഓണാഘോഷത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരിക്കുകയാണ്. കേരളത്തിന്റെ പൂര്‍ണമായ കലാ പരിച്‌ഛേദം സാധ്യമാക്കിയിരിക്കുകയാണ് വിവിധ ദേശങ്ങളുടെ കൂട്ടായ്മയിലൂടെ 'പൂവിളി'.
വ്യാഴാഴ്ച കൊല്ലം ഫെസ്റ്റില്‍ സുജിത് കൊല്ലം സംവിധാനം ചെയ്ത 'എന്റെ കൊല്ലം' എന്ന ഡോക്യുമെന്ററി അവതരിപ്പിച്ചു. അഷ്ടമുടിക്കായല്‍ മുതല്‍ അറബിക്കടല്‍ വരെ വ്യാപിച്ചുകിടക്കുന്ന കൊല്ലത്തിന്റെ സവിശേഷതകളിലൂടെയുള്ള സഞ്ചാരമായിരുന്നു ഡോക്യുമെന്ററി. തുടര്‍ന്ന് വിദ്യാ ശങ്കര്‍, രാഹുല്‍ സത്യനാഥ്, നയന എന്നിവരുടെ ഗാനമേളയുണ്ടായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള കൊല്ലം നിവാസികളായ സമാജം അംഗങ്ങളും അഭ്യുദയ കാംഷികളും ചേര്‍ന്നാണ് ഒരുക്കിയത്.
40ഓളം പേര്‍ പങ്കെടുത്ത പായസമേളയില്‍ ദേവി ശങ്കരനാരായണന്‍ ഒന്നാം സ്ഥാനം നേടി. രാജലക്ഷ്മി വിജയന്‍ രണ്ടാം സ്ഥാനവും ഉമ ഗണേഷ് മൂന്നാം സ്ഥാനവും നേടി.
ഇന്നലെ സമാജം ഓഡിറ്റോറിയം വിവിധതരം നിറങ്ങളുടെ പുഷ്പവാടിയായി മാറി. 16 ടീമുകള്‍ പങ്കെടുത്ത പൂക്കളമല്‍സരത്തില്‍ തൃശൂര്‍ ജില്ല ഒന്നാമതായി. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, കെ സി എ ഡ്രീംസ് ആര്‍ട്‌സ് ക്ലബ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പായസമേളയും പൂക്കള മല്‍സരവും സ്‌പോണ്‍സര്‍ ചെയ്തത്. സംഘനൃത്തം, ആദിവാസി നൃത്തം എന്നിവക്കുശേഷം തിരുവാതിര മല്‍സരത്തോടെ മൂന്നാം ദിവസത്തെ പരിപാടികള്‍ അവസാനിച്ചു
Friday, September 2, 2011
Thursday, September 1, 2011
കൊല്ലം ഫെസ്റ്റ് ഇന്ന്
Monday, August 29, 2011
പദപ്രശ്ന വിജയി
ബഹ്റൈന്‍ കേരളീയ സമാജം മാസിക ജാലകത്തിന്റെ പദപ്രശ്നം വിജയിക്കുള്ള സമ്മാനം സമാജം ട്രഷറര്‍ കെ.എസ്. സജുകുമാര്‍ ദിവ്യ ബല്‍രാജിനു നല്‍കുന്നു.
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ മുഖമാസികയായ ജാലകം ഓഗസ്റ്റ് ലക്കത്തില്‍ നടത്തിയ പദപ്രശ്നത്തില്‍ ദിവ്യ ബല്‍രാജ് ജേതാവായി. നദികളെ പറ്റിയുള്ള പദപ്രശ്നത്തില്‍ അല്‍പതോളം പേര്‍ പങ്കെടുത്തിരുന്നു. സെപ്റ്റംബര്‍ ലക്കം ജാലകം സ്വാതന്ത്യ്രദിനപതിപ്പായാണ് പുറത്തിറങ്ങിയത്.
പര്‍വതങ്ങളെ ആസ്പദമാക്കിയുള്ള പദപ്രശ്നമത്സരവും ഒരുക്കിയിട്ടുണ്ട്. സമാജം വെബ്സൈറ്റ് വഴി ജാലകം ലഭ്യമാണ്. ജാലകത്തിലേക്കുള്ള രചനകളും കത്തുകളും സമാജം ഓഫീസിലോ jalakambksbahrain@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാം.
Sunday, August 28, 2011
സമ്മര്‍ ക്യാമ്പ് 2011
ഒരു വലിയ പൂന്തോട്ടത്തില്‍ നിറയെ റോസ്സാപ്പൂവുകള്‍ വിരിഞ്ഞു നിന്ന അനുഭവം..
ആ കുളിര്‍മ്മയുള്ള കാഴ്ചയും ഗന്ധവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു..
ഇപ്പോഴും ഒരു കൂട്ടം ആള്‍ക്കാരുടെ മുന്നില്‍ രണ്ടു വാക്ക് സംസാരിക്കാന്‍
മുട്ട് വിറയ്ക്കുന്ന എന്നെപ്പോലെയുള്ള പലരും ഇങ്ങനെയൊരു വേദി പണ്ട് ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടാവാം.. സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ മുഖത്തു പോലും സഭാകമ്പം കണ്ടില്ല..അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാനും കുഞ്ഞുങ്ങളോടൊപ്പം നിന്ന് അവരെ ഗൈഡ് ചെയ്യാനും കഴിഞ്ഞ എല്ലാ മഹത് വ്യക്തിത്വങ്ങളോടും ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിച്ചു കൊള്ളട്ടെ..
ലോകത്താകമാനം പട്ടിണി ശീലമായ..ബാലവേല ശീലമായ..രോഗവും പീഡനവും ശീലമായ..
ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും ഇത്തരം ഭാഗ്യങ്ങള്‍ വന്നു ചേരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
"അന്നം കൊടുക്കുക..
അര്‍ത്ഥം കൊടുക്കുക..
ഉള്ളിലുറവ വറ്റാത്ത സ്നേഹം
കൊടുത്തുകൊണ്ടുന്നം പിഴക്കാത്ത
കല്‍പ്പന കൊടുക്കുക.."
Monday, August 22, 2011
പൂവിളി 2011
ആഗസ്റ്റ് 31 വ്യാഴം
വൈകിട്ട് 6 മുതല്‍
ഘോഷയാത്രാ മത്സരം
തുടര്‍ന്ന് പൂവിളി 2011 (ദ്യശ്യാവിഷ്കാരം )
ആവിഷ്കാരം : രജനീഷ് കുമാര്‍
ഉത്ഘാടന സമ്മേളനം
മുഖ്യാതിഥി: H E മോഹന്‍ കുമാര്‍
(ബഹുമാന്യ ഭാരത സ്ഥാനപതി)
സെപ്തം ബര്‍ 1 വ്യാഴം (ചിത്തിര)
വൈകിട്ട് 4 മുതല്‍ 6 വരെ
ലുലു പായസമേള (മത്സരം )
വൈകിട്ട് 7.30ന്
സമാജം അംഗങ്ങളായ കൊല്ലം ജില്ലാ നിവാസികളും അഭ്യുദയാകാംക്ഷികളും ഒരുക്കുന്ന
ഗാനമേള
അതിഥികള്‍
ഐഡിയ സ്റ്റാര്‍ സിംഗേഴ്സ് വിദ്യാസങ്കര്‍ ,രാഹുല്‍ സത്യനാഥ്, നയനാ നായര്‍
സെപ്തം ബര്‍ 2 വെള്ളി (ചോതി)
രാവിലെ 10 മുതല്‍ 1 വരെലുലു പൂക്കള മത്സരം
വൈകിട്ട് 7.30 മുതല്‍
ചിങ്ങപ്പൂത്തിരി (സംഘ ന്യത്തം )
ന്യത്തസം വിധാനം : ശുഭ അജിത്ത്.
ആദിവാസി ന്യത്തം
ന്യത്ത സംവിധാനം : ശശി മേനോന്‍
തിരുവാതിര മത്സരം
സെപ്തംബര്‍ 3 ശനി ( വിശാഖം )
വൈകിട്ട് 7.30 മുതല്‍
സമാജം അംഗങ്ങളായ പത്തനംതിട്ട ജില്ലാ നിവാസികളും അഭ്യുദയാകാംക്ഷികളും ഒരുക്കുന്ന വിവിധ കലാപരിപാടികള്‍
പടയണി
തുടര്‍ന്ന്
ഗാനമേള
അതിഥികള്‍
ഐഡിയ സ്റ്റാര്‍സിംഗേഴ്സ് ഡാനി സബാസ്റ്റ്യന്‍ , മഞ്ജുഷ
സെപ്തം ബര്‍ 4 ഞായര്‍ (അനിഴം )
സമാജം അംഗങ്ങളായ ത്യശ്ശൂര്‍ ജില്ലാ നിവാസികളും അഭ്യുദയാകാംക്ഷികളും ഒരുക്കൂന്ന വിവിധ കലാപരിപാടികള്‍ .
വൈകിട്ട് 7 മുതല്‍
ശ്രാവണ സ്മ്യതികള്‍
ആശയം ആവിഷ്കാരം : എം ആര്‍ സുഗതന്‍
ഐഡിയ സ്റ്റാര്‍ സിം ഗര്‍ മഞ്ജുഷ അവതരിപ്പിക്കുന്ന സ്മ്യതിതാളം (ന്യത്തം )
തുടര്‍ന്ന്
ജയരാജ് വാര്യര്‍ ഷോ
സെപ്തംബര്‍ 5 തിങ്കള്‍ (ത്യക്കോട്ട)
വൈകിട്ട് 7 മുതല്‍
തിരുവോണ സ്വപ്നങ്ങള്‍
ആവിഷ്കാരം : ബബിത ചെട്ടിയാര്‍
ദഫ് മുട്ട്
അവതരണം : നന്ദി നിവാസികള്‍
ഓണ വിരുന്ന്
ആവിഷ്കാരം : ദീപ്തി സതീഷ്
കോല്‍ക്കളി
അവതരണം : നന്ദി നിവാസികള്‍
അത്തം പത്ത്
ആവിഷ്കാരം : ശുഭാ അജിത്ത്
വൈശാഖ സന്ധ്യ
ആവിഷ്കാരം : ഷീനാ സതീഷ്
ഒപ്പന
ആവതരണം : മലപ്പുറം ജില്ലാ നിവാസികള്‍
റിഥം ഹാര്‍മണി
അവതരണം : റിഥമിക്ക് ഡാന്‍സേഴ്സ്
സെപ്തം ബര്‍ 6 ചൊവ്വ (മൂലം )
വൈകിട്ട് 7 മുതല്‍
ഗ്രാമീണ ഗാനങ്ങള്‍
അവതരണം : ബി കെ എസ് നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ്.
വെള്ളിത്തിര
അവതരണം : ബി കെ എസ് ഫിലിം ക്ലബ്
തിരുവോണത്തുമ്പിക്കല്‍
ആവിഷ്കാരം : ഭരതശ്രീ രാധാക്യഷ്ണന്‍
നാടകം
പുതുമുഖം കുമാരന്‍
അവതരണം : ബി കെ എസ് സ്കൂള്‍ ഓഫ് ഡ്രാമ.
സെപതം ബര്‍ 7 ബുധന്‍ (പൂരാടം)
വൈകിട്ട് 7 മുതല്‍
സൂര്യാ ഫെസ്റ്റിവല്‍
രാഗസുധ
(സംഗീത സദസ്സ്)
അതിഥി- അവതരണം
മാസ്റ്റ്ര്‍ ഹരിശങ്കര്‍
അമ്യത റ്റി വി രാഗരത്നം ജൂനിയര്‍ 2
വയലിന്‍ : കോട്ടയം ഹരിഹരന്‍
മ്യദംഗം : സമ്പത്ത് നാരായണന്‍
സെപ്തം ബര്‍ 9 വെള്ളി (തിരുവോണം )
വൈകിട്ട് 6.30 മുതല്‍
കേരളീയ ഫാഷന്‍ ഷോ
ലുലു ഓണം സില്‍ ക്ക് ഫെസ്റ്റ് -2011
7.30 മുതല്‍
സമാജം അംഗങ്ങളായ മവേലിക്കര നിവാസികളും അഭ്യുദയാകാംക്ഷികളും ഒരുക്കുന്ന വിവിധ കലാപരിപാടികള്‍
കുത്തിയോട്ടം ( അനുഷ്ടാന കലാരൂപം )
ഗാനമേള
റിമി ടോമിയും പ്രദീപ് ബാബുവും അതിഥികളായി പങ്കെടുക്കുന്നു
Download Notice
Thursday, August 18, 2011
ബികെഎസ് കാവ്യസന്ധ്യ നടത്തി
Wednesday, August 17, 2011
ദേശക്കാരുടെ കൂട്ടായ്മയില്‍ കേരളീയ സമാജം ഓണാഘോഷം
അംബാസഡര്‍ മോഹന്‍ കുമാര്‍ 31ന് വൈകിട്ട് ആറിന് ഓണാഘോഷം ഉദ്ഘാടനം ചെയ്യും . വൈകിട്ട് നാലിന് കേരളീയ ഫ്ലോട്ടുകള്‍ അണിനിരക്കുന്ന ഘോഷയാത്ര.വിവിധ കൂട്ടായ്മകള്‍, സമാജം ഉപവിഭാഗങ്ങള്‍, ക്ലബുകള്‍ എന്നിവ ഉള്‍പ്പെടുന്ന ടീമുകളാണു ഘോഷയാത്രയില്‍ പങ്കുചേരുന്നത്. മികച്ച ടീമിനു സമ്മാനം നല്‍കും. തുടര്‍ന്നു 'പൂവിളി 2011' ദ്യശ്യാവിഷ്‌കാരം. സപ്തംബര്‍ ഒന്നിന് പരിപാടികള്‍ക്ക് കൊല്ലം ജില്ലക്കാര്‍ നേത്യത്വം നല്കും. ഈദുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ . വൈകിട്ട് നാലിന് പായസ മേള , രാത്രി 8ന് സ്റ്റാര്‍ സിംഗര്‍ ഗായകരായ വിദ്യാ ശങ്കര്‍ , രാഹുല്‍ സത്യനാഥ്, നയന എന്നിവരുടെ ഗാനമേള.
Monday, August 15, 2011
3 ആക്ഷേപഹാസ്യ നാടകങ്ങള്‍
ബികെ എസ്സ് സ്കൂള്‍ ഒഫ് ഡ്രാമയുടെ ആഭിമൂഖ്യത്തില്‍ നടന്ന നാടക കളരിയുടെ സമാപനത്തോടനുബന്ധിച്ച് 3 ആക്ഷേപഹാസ്യ നാടകങ്ങള്‍ നടത്തപ്പെടുന്നു
ആഗസ്റ്റ് 19 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് സമാജം ഓഡിറ്റോറിയത്തില്‍
നാടകങ്ങള്‍
1)കണ്ടതും കേട്ടതും ,
2)അതാ ഇപ്പോ കൊഴപ്പായേ
3) മൂട്ടപുരാണം
ഉള്ളുതുറന്ന് ചിരിക്കാന്‍ ഏവര്‍ക്കും സ്വാഗതം
Sunday, August 14, 2011
കാവ്യസന്ധ്യഇന്ന്
ബികെഎസ് ഇഫ്താര്‍ സംഗമം
Thursday, August 11, 2011
പൂവിളി -2011: റിഹേഴ്‌സല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
എം.എം. മാത്യു, ടി.ജെ. ഗിരീഷ്‌കുമാര്‍, എ. കണ്ണന്‍, ശിവകുമാര്‍ എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡി. സലീമിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷക്കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ പതിനാറിനു നടക്കുന്ന ഓണസദ്യയുടെ കമ്മിറ്റി മധു മാധവന്റെ നേതൃത്വത്തിലാണ്. കലാപരിപാടികളുടെ ഏകോപനം ജയന്‍ എസ്. നായരും മനോഹരന്‍ പാവറട്ടിയും ജയശങ്കറും നിര്‍വഹിക്കും. എ.സി.എ. ബക്കറുടെയും ജീവന്‍ ഷായുടെയും നേതൃത്വത്തിലാണ് പ്രോഗ്രാം കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
Wednesday, August 10, 2011
ഇന്ത്യന്‍ എംബസി സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ കേരളീയ സമാജത്തില്‍
കേരള സമാജം സയ്യിദ് മോഡി ടൂര്‍ണമെന്റ് ജേതാക്കള്‍
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സയ്യിദ് മോഡി ടൂര്‍ണമെന്റിലെ ജേതാക്കള്‍
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സയ്യിദ് മോഡി ടൂര്‍ണമെന്റിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍: ഫ്ളൈറ്റ് വണ്‍: ഉണ്ണി-ഡയസ് സഖ്യം, ഫ്ളൈറ്റ് രണ്ട്: സുനില്‍-അജു സഖ്യം, മൂന്ന്: മനോജ്-ഷനില്‍ സഖ്യം, നാല്: ഗണേഷ്-ഗില്‍ബര്‍ട്ട് സഖ്യം. ജേതാക്കള്‍ക്കു പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഭാരവാഹികളായ വര്‍ഗീസ് കാരയ്ക്കല്‍, അബ്ദുല്‍ റഹിമാന്‍, മനോഹരന്‍ പാവറട്ടി, ബിനോജ് മാത്യു,ഒ.എം. അനില്‍കുമാര്‍ എന്നിവര്‍ ട്രോഫികള്‍ നല്‍കി.
Wednesday, August 3, 2011
ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ’പൂവിളി 2011'
Saturday, July 30, 2011
BKS Summer Camp Photos....
Click here to Get BKS Summer Camp Photos
http://www.facebook.com/media/set/?set=a.111245395640591.15866.100002653921418&l=bd4aa8cd2a&type=1
Wednesday, July 27, 2011
ഇന്ത്യയിലെ മികച്ച പത്ത് യുവ എഴുത്തുകാരില്‍ ബെന്യാമിനും
ബെന്യാമിന്റെ സാഹിത്യജീവിതത്തെക്കുറിച്ച് 'വിദേശഭൂമിയില്‍നിന്നുള്ള കുറിപ്പുകള്‍' എന്ന ലേഖനവും ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ സണ്‍ഡേ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിലെ ഏറ്റവും കായബലമുള്ള വിഭാഗമായ ചെറുകഥയിലെ ഭാവി വാഗ്ദാനങ്ങളായാണ് ബെന്യാമിനെയും മീരയെയും സച്ചിദാനന്ദന്‍ വിശേഷിപ്പിക്കുന്നത്. അസ്തിത്വത്തിന്റെ വൈരുധ്യങ്ങളെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നവരാണ് ഈ എഴുത്തുകാരെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. 'ഭൂരിപക്ഷം വരുന്ന ഗള്‍ഫ് മലയാളികളുടെ അന്യവത്കരണവും പ്രാണസങ്കടങ്ങളുമാണ് 'ആടുജീവിതം' എന്ന നോവല്‍. ശരാശരി മലയാളി വായനക്കാര്‍ക്കുകൂടി മനസ്സിലാകുന്ന ഭാഷ ബെന്യാമിന്‍ നോവലില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു'; സച്ചിദാനന്ദന്‍ എഴുതുന്നു.
ഗള്‍ഫിലെ ശരാശരി മനുഷ്യന്റെ ജീവിതമല്ല നജീബിന്‍േറതെന്ന് ബെന്യാമിന്‍ പറയുന്നു. പക്ഷേ, അതൊരു സത്യസന്ധമായ കഥയാണ്, അതുകൊണ്ടുതന്നെ പറയപ്പെടേണ്ട ഒന്നുമാണ്. ഒരു മനുഷ്യന്റെ തിരോധാനം, വിജയകഥകളടെ തിരമാലകളില്‍ പെട്ട് ഒറ്റക്കോളം പത്രവാര്‍ത്തയാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബെന്യാമിന്റെ കഥകള്‍ ഗള്‍ഫില്‍ പരിമിതപ്പെടുന്നില്ലെന്ന് 'ഇന്ത്യന്‍ എക്‌സ്‌പ്രസ്' കുറിപ്പില്‍ രേഖപ്പെടുത്തുന്നു. ലോകമെമ്പാടും സ്വന്തം വീടുകള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന പറിച്ചുമാറ്റപ്പെട്ട ജനതക്കുവേണ്ടിയാണ് ആ കഥകള്‍ സംസാരിക്കുന്നത്. 'ആഡിസ് അബാബ' എന്ന കഥ ഉദാഹരണം.
'ആടുജീവിത'ത്തിനുശേഷം പ്രസിദ്ധീകരിക്കുന്ന 'മഞ്ഞവെയില്‍ മരണങ്ങള്‍' എന്ന പുതിയ നോവല്‍ ഈ മാസം ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കും. ഒരു ദ്വീപിലെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കുറ്റാന്വേഷണ സ്വഭാവമുള്ള രചനയാണിത്. തലമുറകളുടെ ഭൂഖണ്ഡാന്തര യാത്രകള്‍. പ്രവാസം നേരിട്ട് വിഷയമാകുന്നില്ലെങ്കിലും സ്വന്തം നാട്ടില്‍നിന്ന് അകന്ന ഒരു ദ്വീപിലെത്തെത്തുന്നവരാണ് കഥാപാത്രങ്ങള്‍.
ദ്വീപുകളിലെ ജീവിതത്തെക്കുറിച്ചും ഇന്ത്യയിലെ രഹസ്യാരാധകളെക്കുറിച്ചുമുള്ള പ്രത്യേക പഠനങ്ങള്‍ വേണ്ടിവന്നു നോവല്‍ രചനക്കെന്ന് ബെന്യാമിന്‍ പറഞ്ഞു
ശ്രീ ബെന്യാമിന്‍ സമാജം മുന്‍ സാഹിത്യവിഭാഗം സെക്രട്ടറി ആണ്. അദ്ദേഹത്തിന് ആശംസകള്‍
Tuesday, July 26, 2011
Badminton Coaching Camp
Sunday, July 24, 2011
കലയുടെ പ്രവാസഭൂമിയില്‍നിന്ന് ഒരു കുടുംബം മടങ്ങുന്നു
ഒരു പരസ്യ ഏജന്‍സിയില്‍ ക്രിയേറ്റീവ് ഡയറക്ടറായ സുജിത് നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏഴിന് കേരളീയ സമാജത്തില്‍ അവതരിപ്പിച്ച 'കളിവിളക്കാ'ണ് അവസാന നാടകം. അബു ജലാല്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ടെലിഫിലിമിലും വേഷമിട്ടു.
റേഡിയോ വോയ്‌സ് കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച റേഡിയോ നാടകമല്‍സരത്തില്‍ 'ശത്രു' എന്ന നാടകത്തിന് മികച്ച ജനപ്രിയ അവാര്‍ഡ് ലഭിച്ചു. 2004- 05ല്‍ കേരളീയ സമാജം കലാവിഭാഗം സെക്രട്ടറിയായിരുന്നു. പുതിയ കലാകാരന്മാരുടെ വേദിയായ 'അരങ്ങ്' ബഹ്‌റൈന് രൂപം നല്‍കി. കൊച്ചി സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസില്‍ അഭിനയത്തിന്റെ വിസിറ്റിങ് ഫാക്കല്‍റ്റിയാണ്. ബഹ്‌റൈനില്‍ നിരവധി കലാപരിപാടികളുടെ സംഘാടകനായിരുന്നു.
2009ല്‍ കേരളീയ സമാജം സംഘടിപ്പിച്ച മഹിളാരത്‌നത്തില്‍ വിജയിയായിരുന്നു സംഗീത. 'നിലാവ്', 'ഫ്രജൈല്‍' എന്നീ സിനിമകളില്‍ അഭിനയിച്ചു.
Saturday, July 23, 2011
കരാക്കെ ഗാനമേള
ബഹ്റൈന് കേരളീയ സമാജം നാടക പരിശീലന കളരി
ദശാബ്ദങ്ങള്‍ക്കിപ്പുറം കേരള സമാജത്തില്‍ വീണ്ടും ഒരു നാടക കളരി ഒരുങ്ങുകയാണ്. പ്രൊഫഷണല്‍, അമേച്വര്‍ നാടക പ്രവര്‍ത്തകരെ കൊണ്ട് സമ്പന്നമായ ബഹ്‌റൈന്‍ മലയാളിസമൂഹത്തിനു ശാസ്ത്രീയമായ നാടകപരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ആഭിമുഖ്യത്തില്‍ ആരംഭിച്ച നാടക പരിശീലനക്കളരി ബഹ്‌റൈനിലെ നാടക പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമാകുയാണ്. ചലച്ചിത്ര താരവും തിയേറ്റര്‍ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയനുമായ പി ആര്‍ ജിജോയ് നേതൃത്വം നല്‍കുന്ന ഈ നാടക ക്യാമ്പില്‍ ബഹ്‌റൈനിലെ 40 ഓളം നാടകപ്രേമികളാണ് പങ്കെടുക്കുന്നത്.
നാട്ടില്‍ വിവിധ പ്രൊഫഷണല്‍- അമേച്വര്‍ നാടക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ മുതല്‍ നടകാഭിരുചിയുള്ള പുതുമുഖങ്ങള്‍ വരെയുള്ള പതിനഞ്ചു മുതല്‍ അറുപതു വയസ്സുവരെയുള്ളവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വനിതാ നാടക പ്രവര്‍ത്തകരുടെ സജീവമായ സാന്നിധ്യവും ക്യാമ്പിലുണ്ട്.
അഭിനയം, സംവിധാനം, തിരക്കഥരചന, ചമയം തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരേ മേല്‍ക്കൂരക്കു കീഴില്‍ ചെറുസംഘങ്ങളാക്കി തിരിച്ചുള്ള പരിശീലനക്കളരി പതിനാലു ദിവസം നീണ്ടു നില്‍ക്കും. ഓരോരുത്തരുടെ അഭിരുചികള്‍ തിരിച്ചറിയുകയും ആ മേഖലയില്‍ ശാസ്ത്രീയമായ ശിക്ഷണം നല്‍കുകയും ചെയ്യാന്‍ ഉതകുന്ന തരത്തിലാണ് ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ഡയരക്ടര്‍ ജിജോയ് പറഞ്ഞു. പ്രശസ്ത സാഹിത്യ കൃതികളുടെ നാടക രൂപങ്ങള്‍, തല്‍സമയ നാടക രചന, അവതരണം തുടങ്ങിയ കൂട്ടായ പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ നടന്നു വരുന്നു. കൂടാതെ തീയേറ്റര്‍ ഗെയിംസുകള്‍ വഴി വ്യക്തിഗത അഭിരുചികള്‍ കണ്ടെത്തുകയും ക്യാമ്പില്‍ ഉരുത്തിരിയുന്ന പ്രതിഭകളെ പരമാവധി ഉപയോഗപ്പെടുത്തി ഓരോ ക്യാമ്പ് അംഗത്തിനും പ്രാതിനിധ്യം നല്‍കുന്ന വിധത്തില്‍ അഗസ്‌റ് 18 നു സമാജത്തില്‍ ക്യാമ്പ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന ലഘുനാടകങ്ങള്‍, രംഗ ഭാഷ്യങ്ങള്‍, മറ്റു കലാ പരിപാടികള്‍ എന്നിവ കോര്‍ത്തിണക്കി കലാസന്ധ്യ നടത്താനും പരിപാടിയുണ്ട്
അരങ്ങിലെത്തുന്ന നടന്റെ അടിസ്ഥാന ഉപകരണങ്ങള്‍ എന്ന് വിശേഷിപ്പിക്കപെടുന്ന ശബ്ദം, മനസ്സ്, ശരീരം എന്നിവയുടെ ക്രമീകരണത്തിനുതകുന്ന വ്യായാമ മുറകള്‍ ക്യാമ്പില്‍ അഭ്യസിപ്പിക്കുന്നുണ്ട്. വ്യക്തിത്വവികസനം, നേതൃത്വ പാടവം, ആശയ സംവേദനം എന്നീ കഴിവുകളെ വികസിപ്പിക്കുന്ന തരത്തില്‍ ക്യാമ്പിന്റെ ഓരോ ദിവസവും ശ്രദ്ധയോടെ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് ജിജോയ് കൂട്ടിച്ചേര്‍ത്തു.
പ്രവാസത്തിന്റെ പരിമിതികള്‍ മൂലം ശാസ്ത്രീയ പരിശീലനം നേടാന്‍ കഴിയാതെ പോവുന്ന ബഹ്‌റൈന്‍ മലയാളികളെ മുന്നില്‍ കണ്ടാണ് ഇത്തരം ക്യാമ്പുകള്‍ രൂപപെടുത്തിയിരിക്കുന്നതെന്ന് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി പറഞ്ഞു. ഗള്‍ഫ് ചരിത്രത്തിലാദ്യമായി സമാജം ഡ്രാമ ക്ലബും റേഡിയോ വോയിസും സംയുക്തമായി നടത്തിയ ജി സി സി റേഡിയോ നാടകോത്സവം ഗള്‍ഫ് മേഖലയില്‍ റേഡിയോ നാടകങ്ങളുടെ തിരിച്ചു വരവിനു തന്നെ കാരണമായി. ഈ വര്‍ഷവും റേഡിയോ നാടകോത്സവ പ്രവര്‍ത്തനങ്ങളുമായി സമാജം ഡ്രാമ ക്ലബ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് .അതോടൊപ്പം വിവിധ നാടക മത്സരങ്ങള്‍, പ്രൊഫഷണല്‍ നാടകങ്ങള്‍, കുട്ടികളുടെ നാടക മത്സരം എന്നിവയും സമാജം കലാവിഭാഗം ആസൂത്രണം ചെയ്തിട്ടുണ്ട്.
Thursday, July 21, 2011
ബി കെ എസ് കുട്ടികള്‍ക്കായി കഥാ കാവ്യസന്ധ്യനടത്തി

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദി കുട്ടികള്‍ക്കായി സംഘടിപ്പിച്ച കഥ-കാവ്യ സന്ധ്യയില്‍ കാര്‍ത്തിക് ബാലചന്ദ്രന്‍ കവിത അവതരിപ്പിക്കുന്നു.
മാതൃഭാഷയില്‍ ചിന്തിക്കുന്നതിനും എഴുതുന്നതിനും വ്യക്തതയോടെ സംസാരിക്കുന്നതിനും ഇത്തരം കൂട്ടായ്മകള്‍ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് തസ്നിം സലീം അഭിപ്രായപ്പെട്ടു. ഭാഷയും സാഹിത്യവുമായുള്ള ബന്ധം കുട്ടികളിലെ വ്യക്തിത്വ വികസനത്തിനും നേതൃത്വ പാഠത്തിനും ഉപകരിക്കുമെന്ന് തസ്നിം നിരീക്ഷിച്ചു. കാര്‍ത്തിക് ബാലചന്ദ്രന്‍, സ്നേഹ സത്യന്‍, അക്ഷര മോഹന്‍, സുസ്മിത് സുനില്‍കുമാര്‍ തുടങ്ങിയവര്‍ കഥകളും കവിതകളും അവതരിപ്പിച്ചു.ക്ഷരമോഹന്‍, സുസ്മിത് സുനില്‍കുമാര്‍ തുടങ്ങിയവര്‍ കഥകളും കവിതകളും അവതരിപ്പിച്ചു. ഹുസിനു ഷാജഹാന്‍ സ്വാഗതവും വീണ വീരമണി നന്ദിയും പറഞ്ഞു. സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു, കണ്‍വീനര്‍ എ. കണ്ണന്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
Thursday, July 14, 2011
’അക്ഷരഖനി 2011

അക്ഷരഖനി 2011'ലേക്കു ലഭിച്ച ആദ്യപുസ്തകങ്ങള്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദിനു കൈമാറുന്നു.
ബഹ്റൈന്‍ കേരളീയ സമാജം വായനശാലയുടെ പുസ്തക ശേഖരണം ’അക്ഷരഖനി 2011 ലേക്കുള്ള ആദ്യസംഭാവന സമാജം അംഗം ശങ്കര്‍ പുല്ലൂര്‍ നിര്‍വഹിച്ചു. അദ്ദേഹം നല്‍കിയ പുസ്തകങ്ങള്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദിനു കൈമാറി.
പതിനായിരത്തോളം പുസ്തകങ്ങളുള്ള വായനശാലയാണു സമാജത്തിനുള്ളത്. അതില്‍ എണ്ണായിരത്തിലധികം മലയാള പുസ്തങ്ങളുമായി ബഹ്റൈനിലെ തന്നെ ഏറ്റവും വലിയ മലയാള പുസ്തക ശേഖരമായി മാറുകയാണിത്. ബാലസാഹിത്യം, വിശ്വസാഹിത്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതൊടൊപ്പം വായനയിലെയും എഴുത്തിലെയും പുതിയ പ്രവണതകള്‍ക്കനുസരിച്ചുള്ള നവീകരണത്തിന് ഊന്നല്‍ കൊടുത്തുള്ള പദ്ധതികളാണു വായനശാല ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇരുപതോളം ആനുകാലികങ്ങളും എല്ലാ പ്രമുഖ പത്രങ്ങളും ലഭ്യമായ വായനാമുറി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താം. പുസ്തക ശേഖരണ സംരംഭത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിവരങ്ങള്‍ക്കു ഫോണ്‍: 33777232 (കണ്‍വീനര്‍ ജയന്‍ എസ്. നായര്‍), 39175977 (ആക്ടിങ് ലൈബ്രേറിയന്‍ മോഹന്‍ പ്രസാദ്).
