Pages

Monday, August 29, 2011

പദപ്രശ്ന വിജയി


ബഹ്റൈന്‍ കേരളീയ സമാജം മാസിക ജാലകത്തിന്റെ പദപ്രശ്നം വിജയിക്കുള്ള സമ്മാനം സമാജം ട്രഷറര്‍ കെ.എസ്. സജുകുമാര്‍ ദിവ്യ ബല്‍രാജിനു നല്‍കുന്നു.

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ മുഖമാസികയായ ജാലകം ഓഗസ്റ്റ് ലക്കത്തില്‍ നടത്തിയ പദപ്രശ്നത്തില്‍ ദിവ്യ ബല്‍രാജ് ജേതാവായി. നദികളെ പറ്റിയുള്ള പദപ്രശ്നത്തില്‍ അല്‍പതോളം പേര്‍ പങ്കെടുത്തിരുന്നു. സെപ്റ്റംബര്‍ ലക്കം ജാലകം സ്വാതന്ത്യ്രദിനപതിപ്പായാണ് പുറത്തിറങ്ങിയത്.

പര്‍വതങ്ങളെ ആസ്പദമാക്കിയുള്ള പദപ്രശ്നമത്സരവും ഒരുക്കിയിട്ടുണ്ട്. സമാജം വെബ്സൈറ്റ് വഴി ജാലകം ലഭ്യമാണ്. ജാലകത്തിലേക്കുള്ള രചനകളും കത്തുകളും സമാജം ഓഫീസിലോ jalakambksbahrain@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാം.

Sunday, August 28, 2011

സമ്മര്‍ ക്യാമ്പ്‌ 2011



സമ്മര്‍ ക്യാമ്പ്‌ 2011 ഒരു പുതിയ അനുഭവമായിരുന്നു എന്നതില്‍ സംശയമില്ല..
ഒരു വലിയ പൂന്തോട്ടത്തില്‍ നിറയെ റോസ്സാപ്പൂവുകള്‍ വിരിഞ്ഞു നിന്ന അനുഭവം..
ആ കുളിര്‍മ്മയുള്ള കാഴ്ചയും ഗന്ധവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു..
ഇപ്പോഴും ഒരു കൂട്ടം ആള്‍ക്കാരുടെ മുന്നില്‍ രണ്ടു വാക്ക് സംസാരിക്കാന്‍
മുട്ട് വിറയ്ക്കുന്ന എന്നെപ്പോലെയുള്ള പലരും ഇങ്ങനെയൊരു വേദി പണ്ട് ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടാവാം.. സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ മുഖത്തു പോലും സഭാകമ്പം കണ്ടില്ല..അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാനും കുഞ്ഞുങ്ങളോടൊപ്പം നിന്ന് അവരെ ഗൈഡ് ചെയ്യാനും കഴിഞ്ഞ എല്ലാ മഹത് വ്യക്തിത്വങ്ങളോടും ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിച്ചു കൊള്ളട്ടെ..
ലോകത്താകമാനം പട്ടിണി ശീലമായ..ബാലവേല ശീലമായ..രോഗവും പീഡനവും ശീലമായ..
ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും ഇത്തരം ഭാഗ്യങ്ങള്‍ വന്നു ചേരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
"അന്നം കൊടുക്കുക..
അര്‍ത്ഥം കൊടുക്കുക..
ഉള്ളിലുറവ വറ്റാത്ത സ്നേഹം
കൊടുത്തുകൊണ്ടുന്നം പിഴക്കാത്ത
കല്‍പ്പന കൊടുക്കുക.."




Monday, August 22, 2011

പൂവിളി 2011



ആഗസ്റ്റ് 31 വ്യാഴം

വൈകിട്ട് 6 മുതല്‍

ഘോഷയാത്രാ മത്സരം

തുടര്‍ന്ന് പൂവിളി 2011 (ദ്യശ്യാവിഷ്കാരം )
ആവിഷ്കാരം : രജനീഷ് കുമാര്‍

ഉത്ഘാടന സമ്മേളനം
മുഖ്യാതിഥി: H E മോഹന്‍ കുമാര്‍
(ബഹുമാന്യ ഭാരത സ്ഥാനപതി)

സെപ്തം ബര്‍ 1 വ്യാഴം (ചിത്തിര)

വൈകിട്ട് 4 മുതല്‍ 6 വരെ
ലുലു പായസമേള (മത്സരം )

വൈകിട്ട് 7.30ന്
സമാജം അംഗങ്ങളായ കൊല്ലം ജില്ലാ നിവാസികളും അഭ്യുദയാകാംക്ഷികളും ഒരുക്കുന്ന

ഗാനമേള
അതിഥികള്‍
ഐഡിയ സ്റ്റാര്‍ സിംഗേഴ്സ് വിദ്യാസങ്കര്‍ ,രാഹുല്‍ സത്യനാഥ്, നയനാ നായര്‍







സെപ്തം ബര്‍ 2 വെള്ളി (ചോതി)

രാവിലെ 10 മുതല്‍ 1 വരെ
ലുലു പൂക്കള മത്സരം

വൈകിട്ട് 7.30 മുതല്‍

ചിങ്ങപ്പൂത്തിരി (സംഘ ന്യത്തം )
ന്യത്തസം വിധാനം : ശുഭ അജിത്ത്.

ആദിവാസി ന്യത്തം
ന്യത്ത സംവിധാനം : ശശി മേനോന്‍

തിരുവാതിര മത്സരം

സെപ്തംബര്‍ 3 ശനി ( വിശാഖം )

വൈകിട്ട് 7.30 മുതല്‍

സമാജം അംഗങ്ങളായ പത്തനംതിട്ട ജില്ലാ നിവാസികളും അഭ്യുദയാകാംക്ഷികളും ഒരുക്കുന്ന വിവിധ കലാപരിപാടികള്‍

പടയണി

തുടര്‍ന്ന്

ഗാനമേള
അതിഥികള്‍
ഐഡിയ സ്റ്റാര്‍സിംഗേഴ്സ് ഡാനി സബാസ്റ്റ്യന്‍ , മഞ്ജുഷ

സെപ്തം ബര്‍ 4 ഞായര്‍ (അനിഴം )

സമാജം അംഗങ്ങളായ ത്യശ്ശൂര്‍ ജില്ലാ നിവാസികളും അഭ്യുദയാകാംക്ഷികളും ഒരുക്കൂന്ന വിവിധ കലാപരിപാടികള്‍ .

വൈകിട്ട് 7 മുതല്‍

ശ്രാവണ സ്മ്യതികള്‍
ആശയം ആവിഷ്കാരം : എം ആര്‍ സുഗതന്‍

ഐഡിയ സ്റ്റാര്‍ സിം ഗര്‍ മഞ്ജുഷ അവതരിപ്പിക്കുന്ന സ്മ്യതിതാളം (ന്യത്തം )

തുടര്‍ന്ന്


ജയരാജ് വാര്യര്‍ ഷോ

സെപ്തംബര്‍ 5 തിങ്കള്‍ (ത്യക്കോട്ട)

വൈകിട്ട് 7 മുതല്‍

തിരുവോണ സ്വപ്നങ്ങള്‍
ആവിഷ്കാരം : ബബിത ചെട്ടിയാര്‍

ദഫ് മുട്ട്
അവതരണം : നന്ദി നിവാസികള്‍

ഓണ വിരുന്ന്
ആവിഷ്കാരം : ദീപ്തി സതീഷ്

കോല്‍ക്കളി
അവതരണം : നന്ദി നിവാസികള്‍

അത്തം പത്ത്
ആവിഷ്കാരം : ശുഭാ അജിത്ത്

വൈശാഖ സന്ധ്യ
ആവിഷ്കാരം : ഷീനാ സതീഷ്

ഒപ്പന
ആവതരണം : മലപ്പുറം ജില്ലാ നിവാസികള്‍

റിഥം ഹാര്‍മണി
അവതരണം : റിഥമിക്ക് ഡാന്‍സേഴ്സ്

സെപ്തം ബര്‍ 6 ചൊവ്വ (മൂലം )

വൈകിട്ട് 7 മുതല്‍
ഗ്രാമീണ ഗാനങ്ങള്‍
അവതരണം : ബി കെ എസ് നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ്.

വെള്ളിത്തിര
അവതരണം : ബി കെ എസ് ഫിലിം ക്ലബ്

തിരുവോണത്തുമ്പിക്കല്‍
ആവിഷ്കാരം : ഭരതശ്രീ രാധാക്യഷ്ണന്‍

നാടകം
പുതുമുഖം കുമാരന്‍
അവതരണം : ബി കെ എസ് സ്കൂള്‍ ഓഫ് ഡ്രാമ.

സെപതം ബര്‍ 7 ബുധന്‍ (പൂരാടം)

വൈകിട്ട് 7 മുതല്‍
സൂര്യാ ഫെസ്റ്റിവല്‍

രാഗസുധ
(സംഗീത സദസ്സ്)


അതിഥി- അവതരണം
മാസ്റ്റ്ര്‍ ഹരിശങ്കര്‍
അമ്യത റ്റി വി രാഗരത്നം ജൂനിയര്‍ 2
വയലിന്‍ : കോട്ടയം ഹരിഹരന്‍
മ്യദംഗം : സമ്പത്ത് നാരായണന്‍


സെപ്തം ബര്‍ 9 വെള്ളി (തിരുവോണം )
വൈകിട്ട് 6.30 മുതല്‍


കേരളീയ ഫാഷന്‍ ഷോ


ലുലു ഓണം സില്‍ ക്ക് ഫെസ്റ്റ് -2011

7.30 മുതല്‍


സമാജം അംഗങ്ങളായ മവേലിക്കര നിവാസികളും അഭ്യുദയാകാംക്ഷികളും ഒരുക്കുന്ന വിവിധ കലാപരിപാടികള്‍



കുത്തിയോട്ടം ( അനുഷ്ടാന കലാരൂപം )

ഗാനമേള

റിമി ടോമിയും പ്രദീപ് ബാബുവും അതിഥികളായി പങ്കെടുക്കുന്നു


Download Notice

Thursday, August 18, 2011

ബികെഎസ് കാവ്യസന്ധ്യ നടത്തി

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദി നടത്തിയ കാവ്യസന്ധ്യയില്‍ എം.കെ. നമ്പ്യാര്‍, സലാം കേച്ചേരി, ബാബു താമരശ്ശേരി, ടി. എസ്. നദീര്‍, ബാലചന്ദ്രന്‍ കൊന്നക്കാട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സാഹിത്യവേദി ജോയിന്റ് കണ്‍വീനര്‍ രാധാകൃഷ്ണന്‍ ഒഴൂര്‍ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ്, വിനോദ് നാരായണന്‍, മിനേഷ് ആര്‍. മേനോന്‍, ജയശ്രീ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാജത്തിന്റെ മുഖമാസികയായ ജാലകത്തിലേക്ക് സൃഷ്ടികള്‍ ഓഗസ്റ്റ് 20നകം നല്‍കണമെന്ന് സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു അറിയിച്ചു.

Wednesday, August 17, 2011

ദേശക്കാരുടെ കൂട്ടായ്മയില്‍ കേരളീയ സമാജം ഓണാഘോഷം 

ബഹ്റൈനിലെ വിദേശി സമൂഹത്തിന്റെ എറ്റവും വിപുലമായ ആഘോഷമായ കേരളീയ സമാജം ഓണാഘോഷത്തിന്‌ 'പൂവിളി 2011' ഈ മാസം 30 ന്‌ തുടക്കമാകും. കേരളീയ നാടന്‍ കലാകാരന്മാരും പാചക വിദഗ്ധരും യുവ ഗായകരും അണിനിരക്കുന്ന 10 ദിവസത്തെ ആഘോഷം 2000 പേര്‍ ക്കുള്ള ഓണാസദ്യയോടെ സമാപിക്കുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാജത്തിലെ വിവിധ ദേശക്കരുടെകൂട്ടായ്മയിലാണ്‌ ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ . കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ത്യശൂര്‍ നിവാസികളാണ്‌ ഒരേ ദിവസത്തെയും പരിപാടികള്‍ അവതരിപ്പിക്കുന്നത്. അതാതു ദേശങ്ങളുടെ പരമ്പരാഗത സാംസ്കാരിക കലാപരിപാടികളും അരങ്ങേറും.
അംബാസഡര്‍ മോഹന്‍ കുമാര്‍ 31ന് വൈകിട്ട് ആറിന് ഓണാഘോഷം ഉദ്ഘാടനം ചെയ്യും . വൈകിട്ട് നാലിന് കേരളീയ ഫ്ലോട്ടുകള്‍ അണിനിരക്കുന്ന ഘോഷയാത്ര.വിവിധ കൂട്ടായ്മകള്‍, സമാജം ഉപവിഭാഗങ്ങള്‍, ക്ലബുകള്‍ എന്നിവ ഉള്‍പ്പെടുന്ന ടീമുകളാണു ഘോഷയാത്രയില്‍ പങ്കുചേരുന്നത്. മികച്ച ടീമിനു സമ്മാനം നല്‍കും. തുടര്‍ന്നു 'പൂവിളി 2011' ദ്യശ്യാവിഷ്‌കാരം. സപ്തംബര്‍ ഒന്നിന് പരിപാടികള്‍ക്ക് കൊല്ലം ജില്ലക്കാര്‍ നേത്യത്വം നല്കും. ഈദുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ . വൈകിട്ട് നാലിന് പായസ മേള , രാത്രി 8ന്‌ സ്റ്റാര്‍ സിംഗര്‍ ഗായകരായ വിദ്യാ ശങ്കര്‍ , രാഹുല്‍ സത്യനാഥ്, നയന എന്നിവരുടെ ഗാനമേള.

രണ്ടിന്‌ ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന പരിപാടികള്‍ . രാവിലെ പത്തിന്‌ അത്തപ്പുക്കള മത്സരം . വൈകിട്ട് 7.30ന്‌ സം ഘന്യത്തം , ആദിവാസി ന്യത്തം , തുടര്‍ ന്ന് തിരുവാതിര മത്സരം .

മൂന്നിന്‌ രാവിലെ 10 മുതല്‍ പൂക്കള മത്സരം . 100 ഓളം ടീമുകളാണ്‌ ഇത്തവണ പൂക്കള മത്സരത്തിനെത്തുന്നത് . കാഷ് അവാര്‍ഡും വിലപിടിപ്പുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.രാത്രി എട്ടിന്‍ സ്റ്റാര്‍ സിം ഗര്‍ ഗായകരായ ഡാനി സെബാസ്റ്റ്യന്‍ , മഞ്ജുഷ എന്നിവരുടെ ഗാനമേള, തുടര്‍ ന്ന് പത്തനം തിട്ടകാരുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന പടയണി. സ്‌റ്റാര്‍ സിം ഗര്‍ മാരായ ഡാനി സെബാസ്റ്റ്യന്‍ , മഞ്ജുഷ എന്നിവരുടെ ഗാനമേള.

നാലാം തീയതിയിലെ പരിപാടികള്‍ ത്യശൂര്‍ ജില്ലക്കാരുടേതാണ്‌. രാത്രി എട്ടിന്‌ ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോയാണ് പ്രധാന ഇനം . മഞുഷയുടെ ന്യത്തവുമുണ്ട്. ശ്രാവണ സ്മ്യതികള്‍ ,സ്മ്യതി താളം എന്നി പരിപാടികളും.

അ ന്ചിനും ആറിനും സമാജം അം ഗങ്ങള്‍ അവതരിപ്പിക്കുന്ന കോല്‍ ക്കളി, ഒപ്പന, തിരുവാതിര, ന്യത്തന്യത്യങ്ങള്‍ , കുട്ടികളുടെ തിരുവാതിര തുടങ്ങിയ പരിപാടികള്‍ അരങ്ങേറും . എഴാം തീയതി നാദബ്രഹമത്തിന്റെ ഗ്രാമീണ ഗാനങ്ങള്‍ . ഫിലിം ക്ലബ് അവതരിപ്പിക്കുന്ന ' വെള്ളിത്തിര', ഡ്രാമാക്ലബ് അവതരിപ്പിക്കുന്ന ' പുതുമുഖം കുമാരന്' നാടകം . ഏഴിന്‍ രാത്രി ഏട്ടിന്‌ സൂര്യ ഫെസ്റ്റിവല്‍ പ്രശസ്ത സംഗീതഞ്ജ ഡോ. കെ ഓമനക്കുട്ടിയുടെ മകന്‍ ഹരിശങ്കരന്റെ ശാസ്ത്രീയ സം ഗീത കച്ചേരി.
ഒമ്പതാം തീയതി പരിപാടികള്‍ ക്ക് സമാപനം കുറിച്ച് കേരളീയ വസ്ത്രങ്ങളുടെ പ്രദര്‍ ശനമൊരുക്കി മോഡലുകള്‍ പങ്കെടുക്കുന്ന ഫാഷന്‍ ഷോ. മവേലിക്കര നിവാസികളുടെ നിവാസികളുടെ സം സ്കാരിക പരിപാടികളുണ്ടാകും . കുത്തിയോട്ടമാണ്‍ ആകര്‍ ഷക ഇനം . റീമി ടോമി, പ്രദീപ് ബാബു എന്നിവരുടെ ഗാനമേളയുമുണ്ട്. പത്തുദിവസത്തെയും സാം സ്കാരിക- കലാപരിപാടികള്‍ എല്ലാവര്ക്കും സൌജന്യമായി കാണാം.
16ന്‍ നാലു തരം പ്രഥമന്‍ അടങ്ങുന്ന വിഭവസമ്യദ്ധമായ ഓണസദ്യയൊടെ ഓണാഘോഷത്തിന്‌ സമാപനമാകും .പ്രശസ്ത പാചക വിദഗ്ധന്‍ മോഹനന്‍ നമ്പുതിരിയും സം ഘവുമാണ്‍ ഇത്തവണ ഓണസദ്യ ഒരുക്കുന്നത്.ഡി സലിമാണ്‍ ഓണപ്പരിപാടികളുടെ കണ്‍വീനര്‍ . മധു മാധവന്‍ , ഗിരീഷ് എന്നിവര്‍ ഓണസദ്യക്ക് നേത്യത്വം നല്‍ കും .

Monday, August 15, 2011

3 ആക്ഷേപഹാസ്യ നാടകങ്ങള്‍


ബികെ എസ്സ് സ്കൂള്‍ ഒഫ് ഡ്രാമയുടെ ആഭിമൂഖ്യത്തില്‍ നടന്ന നാടക കളരിയുടെ സമാപനത്തോടനുബന്ധിച്ച് 3 ആക്ഷേപഹാസ്യ നാടകങ്ങള്‍ നടത്തപ്പെടുന്നു
ആഗസ്റ്റ് 19 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് സമാജം ഓഡിറ്റോറിയത്തില്‍

നാടകങ്ങള്‍

1)കണ്ടതും കേട്ടതും ,
2)അതാ ഇപ്പോ കൊഴപ്പായേ
3) മൂട്ടപുരാണം

ഉള്ളുതുറന്ന് ചിരിക്കാന്‍ ഏവര്‍ക്കും സ്വാഗതം

Sunday, August 14, 2011

കാവ്യസന്ധ്യഇന്ന്

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നുരാത്രി എട്ടിനു സമാജം ഓഡിറ്റോറിയത്തില്‍ കാവ്യസന്ധ്യ സംഘടിപ്പിക്കുന്നു. ചടങ്ങില്‍ സലാം കേച്ചേരി, ബാലചന്ദ്രന്‍ കൊന്നക്കാട്, ടി.എസ്. നദീര്‍, എം.കെ. നമ്പ്യാര്‍, ബാബു താമരശേരി എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് പി.ടി. തോമസ്, വിനോദ് നാരായണന്‍ എന്നിവര്‍ കവിതകളെ വിലയിരുത്തും

ബികെഎസ് ഇഫ്താര്‍ സംഗമം

ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഇന്ത്യന്‍ സ്ഥാനപതി മോഹന്‍ കുമാര്‍ മുഖ്യാതിഥിയായി. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സിറാജ് പള്ളിക്കര പ്രഭാഷണം നടത്തി. സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, മനോഹരന്‍ പാവര്‍ട്ടി എന്നിവര്‍ പ്രസംഗിച്ചു. ഐസിആര്‍എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, മാര്‍ത്തോമ്മാ ഇടവക വികാരി റവ. റെഞ്ചി വര്‍ഗീസ് മല്ലപ്പള്ളി തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.

Thursday, August 11, 2011

പൂവിളി -2011: റിഹേഴ്‌സല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

ബഹ്‌റൈന്‍ കേരളീയസമാജം 'പൂവിളി -2011' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിപാടികളുടെ റിഹേഴ്‌സല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും കഴിഞ്ഞദിവസം സമാജം അങ്കണത്തില്‍ നടന്നു. മുന്‍വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി വിവിധ കൂട്ടായ്മകളുടെ സജീവമായ പങ്കാളിത്തം ഈ വര്‍ഷത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ഈ മാസം 31 ന് സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ സെപ്തംബര്‍ ഒന്‍പതുവരെ നീണ്ടുനില്‍ക്കും. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിന് സമ്മാനം നല്‍കും. തിരുവാതിരക്കളി, അത്തപ്പൂക്കളം, പായസമേള തുടങ്ങിയ മത്സരങ്ങളില്‍ സമാജം അംഗങ്ങളല്ലാത്തവര്‍ക്കും പങ്കെടുക്കാം.

എം.എം. മാത്യു, ടി.ജെ. ഗിരീഷ്‌കുമാര്‍, എ. കണ്ണന്‍, ശിവകുമാര്‍ എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡി. സലീമിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷക്കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ പതിനാറിനു നടക്കുന്ന ഓണസദ്യയുടെ കമ്മിറ്റി മധു മാധവന്റെ നേതൃത്വത്തിലാണ്. കലാപരിപാടികളുടെ ഏകോപനം ജയന്‍ എസ്. നായരും മനോഹരന്‍ പാവറട്ടിയും ജയശങ്കറും നിര്‍വഹിക്കും. എ.സി.എ. ബക്കറുടെയും ജീവന്‍ ഷായുടെയും നേതൃത്വത്തിലാണ് പ്രോഗ്രാം കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ എംബസി സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ കേരളീയ സമാജത്തില്‍

ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 64-ാമത് സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ 15നു രാവിലെ ഏഴിന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. ദേശീയപതാക ഉയര്‍ത്തല്‍, ദേശഭക്തിഗാനങ്ങള്‍ എന്നിവയ്ക്കുശേഷം രാഷ്ട്രപതിയുടെ സന്ദേശം സ്ഥാനപതി വായിക്കും. എല്ലാ ഇന്ത്യക്കാരും കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കണമെന്ന് എംബസി അറിയിച്ചു.

കേരള സമാജം സയ്യിദ് മോഡി ടൂര്‍ണമെന്റ് ജേതാക്കള്‍



ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സയ്യിദ് മോഡി ടൂര്‍ണമെന്റിലെ ജേതാക്കള്‍


ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സയ്യിദ് മോഡി ടൂര്‍ണമെന്റിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍: ഫ്ളൈറ്റ് വണ്‍: ഉണ്ണി-ഡയസ് സഖ്യം, ഫ്ളൈറ്റ് രണ്ട്: സുനില്‍-അജു സഖ്യം, മൂന്ന്: മനോജ്-ഷനില്‍ സഖ്യം, നാല്: ഗണേഷ്-ഗില്‍ബര്‍ട്ട് സഖ്യം. ജേതാക്കള്‍ക്കു പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഭാരവാഹികളായ വര്‍ഗീസ് കാരയ്ക്കല്‍, അബ്ദുല്‍ റഹിമാന്‍, മനോഹരന്‍ പാവറട്ടി, ബിനോജ് മാത്യു,ഒ.എം. അനില്‍കുമാര്‍ എന്നിവര്‍ ട്രോഫികള്‍ നല്‍കി.

ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ’പൂവിളി 2011'

ബഹ്റൈന്‍ കേരളീയ സമാജം ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പൂവിളി 2011 എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമാജത്തില്‍ ഒരുങ്ങുന്നത്. കേരളീയ സംസ്കാരത്തിന്റെ മുഴുവന്‍ തനിമകളും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാത്രി എട്ടിനു സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി (39848091)യുമായി ബന്ധപ്പെടാവുന്നതാണ്.