AMATEUR and professional film-makers are being urged to take part in an international short film festival.
The Bahrain Keraleeya Samajam is holding the event on December 17 and 18 to encourage people to venture into the profession.
It will be part of Bahrain's National Day celebrations and is being held in association with the Bahrain Cinema Club.
The festival is open to independent film-makers and entries will be considered if they run for 30 minutes or less and produced after January 2007.
Films can be made in any language, but all non-English language ones should have English subtitles.
A completed entry form must be submitted with each project.
Multiple submissions by the same director will be accepted as long as each film is accompanied by a separate entry form.
This must also include a film description of 50 words, complete production credits, film logline, director's headshot (digital, 200dpi minimum) and biography, list of previous and planned screenings and five stills from the film (digital, 200bpi minimum).
All films must be placed in bubble pack envelopes and entry will be acknowledged by an e-mail to the address given on the entry form.
All materials submitted become the property of the festival.
Entrants must acknowledge its right to copy any material for the festival's non-commercial use only.
The deadline for entries is November 25.
Films received after that date have no guarantee of being viewed for official selection consideration.
Entries will be pre-screened by the selection committee of the festival.
Fifteen films will be selected for public viewing.
Five prizes will be up for grabs, including best film, best director, best male actor, best female actor and young film-makers prize for projects by students aged between 13 and 18.
All shortlisted films will be screened at the BKS Hall on December 17 and 18.
Entries and materials must be submitted to BKS International Short Film Festival, Manama, Bahrain.
For more information call 39887068 or 39656410.
Pages
▼
Friday, October 29, 2010
Tuesday, October 26, 2010
എ. അയ്യപ്പന്റെ മരണത്തില്‍ അനുശോചിച്ചു
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദി മലയാളത്തിന്റെ പ്രിയ കവി എ അയ്യപ്പന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. തന്റെ അസാമാന്യമായ പ്രതിഭകൊണ്ട് മലയാള കവിതയില്‍ വേറിട്ട ശബ്ദം കേള്‍പ്പിക്കാന്‍ കഴിഞ്ഞ കവിയാണ് എ അയ്യപ്പന്‍ എന്ന് യോഗം അഭിപ്രായപ്പെട്ടു. അയ്യപ്പന് കവിത ജീവവായുവായിരുന്നു. അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും കവിതയില്‍ കൊണ്ടുവന്ന ബിംബങ്ങളും അയ്യപ്പന് മാത്രം അലങ്കരിക്കാവുന്ന ഒരു സ്ഥാനം മലയാളത്തില്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായി എന്ന് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തിയ വിനോദ് നാരായണന്‍ അഭിപ്രായപ്പെട്ടു. ബാജി ഓടംവേലി അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എന്‍.കെ വീരമണി മലയാളകവിതയ്ക്ക് പകരം വെക്കാനാവാത്ത നഷ്ടമാണ് അയ്യപ്പന്റെ വിയോഗമെന്ന് അഭിപ്രായപ്പെട്ടു. നിദേഷ് എടപ്പാള്‍, തസ്‌നിം സലീം എന്നിവര്‍ അയ്യപ്പന്റെ തെരഞ്ഞെടുത്ത കവിതകള്‍ ആലപിച്ചു. മിനേഷ് ആര്‍ മേനോന്‍ സ്വാഗതവും ജയേഷ് പിള്ള നന്ദിയും പറഞ്ഞു.

അനുശോചന യോഗത്തില്‍ വിനോദ് നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. ബിജു എം സതീഷ്. എന്‍.കെ വീരമണി, ബാജി ഓടംവേലി എന്നിവര്‍ സമീപം.

അനുശോചന യോഗത്തില്‍ വിനോദ് നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. ബിജു എം സതീഷ്. എന്‍.കെ വീരമണി, ബാജി ഓടംവേലി എന്നിവര്‍ സമീപം.
Monday, October 25, 2010
അംബാസഡര്‍ക്ക് സമാജം യാത്രയയപ്പ് 29ന്
ബഹ്‌റൈന്‍ കേരളീയ സമാജം 29ന് രാത്രി എട്ടിന് സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫിന് യാത്രയയപ്പ് നല്‍കും. ബഹ്‌റൈന്‍ പ്രതിഭ, എസ്എന്‍സിഎസ്, പയനീയേഴസ്, ഫ്രറ്റേണിറ്റി ഓഫ് എറണാംകുളം, പാന്‍, സംസ്‌ക്കാര തൃശൂര്‍, തിരുവല്ല അസോസിയേഷന്‍, കൊല്ലം അസോസിയേഷന്‍ തുടങ്ങിയവര്‍ പങ്കെടുക്കും
Saturday, October 23, 2010
ചലച്ചിത്ര മേള ലോഗോ മത്സരം
ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള (ബികെഎസ്‌ഐഎസ്എഫ്എഫ്)ക്കായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. മികച്ച ലോഗോക്ക് മേളയുടെ സമാപന വേദിയില്‍ സമ്മാനം നല്‍കും. ലോഗോ ലഭിക്കേ അവസാന തീയതി ഈ മാസം 30. bksamajam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് ലോഗോ അയക്കേണ്ടത്.
കേരളീയ സമാജം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു
ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളക്ക് (ബികെഎസ്‌ഐഎസ്എഫ്എഫ്) വേദിയൊരുക്കുന്നു. ബഹ്‌റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 17, 18 തീയതികളിലാണ് ചലച്ചിത്ര മേളയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേളയിലേക്ക് എന്‍ട്രി നവംബര്‍ 25നകം ലഭിക്കണം. മികച്ച ചിത്രത്തിന് ആയിരം ഡോളറാണ് സമ്മാനം. മികച്ച സംവിധായകന്‍, മികച്ച നടന്‍, നടി എന്നിവര്‍ക്ക് 500 ഡോളര്‍ വീതവുമാണ് പുരസ്‌ക്കാരം. 13-18 പ്രായത്തിലുള്ള മികച്ച യുവ ചലച്ചിത്രകാരനായി യങ് ഫിലിംമേക്കര്‍ പുരസ്‌ക്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരം വിഭാഗം, മത്സര ഇതര വിഭാഗം എന്നിവ മേളയിലുണ്ട്. ലോകത്തുള്ള ഏത് ചിലച്ചിത്ര നിര്‍മാതാവിനും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന ചിത്രങ്ങള്‍ 30 മിനുറ്റോ അതില്‍ കുറവോ ആയിരിക്കണം. 2007 ജനുവരി ഒന്നിനുശേഷം നിര്‍മിച്ച ചിത്രങ്ങളേ മേളക്കു പരിഗണിക്കൂ.
എത് ഭാഷയിലെടുത്ത ഫിലിമും ഡിവിഡി ആയി മേളക്ക് അയക്കാം. ഇംഗ്ലീഷ് ഇതര ഭാഷയിലുള്ളവക്ക് ഇംഗ്ലീസ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്. ഒരേ ഡയറക്ടറുടെയോ നിര്‍മാണ കമ്പനിയുടെയോ ഒന്നില്‍കൂടുതല്‍ ചിത്രങ്ങളും പരിഗണിക്കും. എന്നാല്‍ ഓരോ ചിത്രത്തിന്റെയും കൂടെ പൂരിപ്പിച്ച അപേക്ഷാ ഫോറം ഉണ്ടായിരിക്കണം. ചിത്രത്തെക്കുറിച്ചുള്ള അമ്പതു വാക്കില്‍ കുറയാത്ത വിവരണം, നിര്‍മാണ വിവരം, സംവിധായകന്റെ വിവരം, ചിത്രത്തിലെ സ്റ്റില്‍ എന്നിവയും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.
മൂന്നു വിഭാഗമായാണ് സ്‌ക്രീനിങ് നടക്കുക. പ്രിലിമനറി സ്‌ക്രീനിങ്, ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള മികച്ച സംവിധായകരുടെയും ടെക്‌നീഷ്യമാരുടെയും നേതൃത്വത്തിലുള്ള സ്‌ക്രീനിങ് എന്നിവക്കുശേഷം തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഔദ്യോഗിക ജൂറി കാണും. പ്രശസ്ത ചലച്ചിത്ര പ്രതിഭ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും സൂര്യ കൃഷ്ണമൂര്‍ത്തി മെമ്പര്‍ സെക്രട്ടറിയുമായ ഈ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക.
മേളക്ക് തെഞ്ഞെടുത്ത എല്ലാ ചലച്ചിത്രങ്ങളും ബഹ്‌റൈന്‍ സിനിമാ ക്ലബിലും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ബികെഎസ് ഹാളിലും പ്രദര്‍ശിപ്പിക്കും. ബികെഎസ് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലാണ് എന്‍ട്രി അയക്കേണ്ടത്. വിവരങ്ങള്‍ക്ക്: അജിത്‌നായര്‍-39887068 ഇമെയില്‍: ajith-bah@gmail.com, സുരേഷ് കരുണാകരന്‍-39656410, ഇമെയില്‍: sureshpersona@gmail.com
വാര്‍ത്താസമ്മേളനത്തില്‍ സംഘടാക സമിതി ചെയര്‍മാനും ചലച്ചിത്ര പ്രവര്‍ത്തകനുമായ സുരേഷ് കരുണാകരന്‍, സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍ കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍, എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി സജി കുടശ്ശനാട്, സിനിമാ ക്ലബ് കണ്‍വീനര്‍ അജിത്ത് നായര്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, October 14, 2010
അഴീക്കോടിന് നാളെ സാഹിത്യ പുരസ്‌കാരം സമ്മാനിക്കും
കേരളീയ സമാജത്തിന്റെ സാഹിത്യഅവാര്‍ഡ് നാളെ വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് ഏറ്റുവാങ്ങും. ഇന്ന് അദ്ദേഹം ബഹ്‌റൈനിലെത്തും. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചും വിവിധ മേഖലകളിലെ സേവനങ്ങളെ വിലയിരുത്തിയുമാണ് അഴീക്കോടിന് അവാര്‍ഡ് നല്‍കുന്നത്.ഭാരതീയ തത്വചിന്തയെ അതിന്റെ അഗാധതയില്‍ പഠിക്കുകയും ആഴത്തില്‍ ആവിഷക്‌രിക്കുകയും ചെയ്ത അഴീക്കോട് അധ്യാപകന്‍, സാഹിത്യ- സാമൂഹിക വിമര്‍ശകന്‍ എന്നീ നിലകളില്‍ കേരളീയ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. 2000ല്‍ ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന്റെ 10ാം വര്‍ഷത്തിലാണ് അഴീക്കോട് സമ്മാനിതനാകുന്നത്. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. 'മഴ' എന്ന ശാസ്ത്രീയ നൃത്ത സമന്വയവും നൃത്താധ്യാപകരുടെ നേതൃത്വത്തില്‍ 'നാട്യതരംഗിണി' എന്ന നൃത്തരൂപവും അരങ്ങേറും. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
Wednesday, October 13, 2010
Wednesday, October 6, 2010
സംഗീതനാടക അക്കാദമി സാംസ്‌കാരിക വിനിമയ പരിപാടിക്ക് തുടക്കമായി
കേരള സംഗീത നാടക അക്കാദമിയുടെ കേരളത്തിനുപുറത്തെ ആദ്യ എക്സ്റ്റന്‍ഷന്‍ കേന്ദ്രം കേരളീയ സമാജത്തില്‍ അക്കാദമി ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്തതോടെ കേരളവും ബഹ്‌റൈനും തമ്മിലുള്ള കലാ-സാംസ്‌കാരിക വിനിമയ പരിപാടിക്ക് തുടക്കമായി. കേരളീയ സമാജത്തെ അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്തുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും ചെയര്‍മാന്‍ കൈമാറി. അക്കാദമി അഫിലിയേഷന്‍ ലഭിക്കുന്ന ആദ്യ മറുനാടന്‍ മലയാളി സംഘടനയാണ് കേരളീയ സമാജം.
കേരളത്തിലെയും ബഹ്‌റൈനിലെയും കലാകാരന്മാരുടെ കൈമാറ്റം, പ്രവാസി കലാകാരന്മാരെ ആദരിക്കുന്ന പ്രതിഭാ സംഗമം, കേരളീയ കലകളുടെ അവതരണം, ശില്‍പശാലകള്‍ തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് മുകേഷും അക്കാദമി സെക്രട്ടറി സി. രാവുണ്ണിയും മലയാളി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. അടുത്തമാസം ബഹ്‌റൈനില്‍ നാടകക്യാമ്പ് നടക്കും. മോഹിനിയാട്ടവും കഥകളിയും നന്നായി അറിയാവുന്ന ആയിരക്കണക്കിനുപേര്‍ കേരളത്തിലുണ്ട്. ഇവര്‍ അവസരങ്ങള്‍ക്കുവേണ്ടി അക്കാദമിയെ സമീപിക്കുന്നു. ഇവര്‍ക്ക് മറുനാടന്‍ മലയാളി കേന്ദ്രങ്ങളിലൂടെ അവസരമൊരുക്കുമെന്ന് രാവുണ്ണി പറഞ്ഞു. മറുനാടന്‍ മലയാളികളുടെ കലാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചിട്ടപ്പെടുത്തുകയുമാണ് അക്കാദമിയുടെ ലക്ഷ്യം. മറുനാടന്‍ മലയാളികളുടെ നേതൃത്വത്തില്‍ കലകളുടെ അഭ്യാസവും അവതരണവും നടക്കുന്നുണ്ട്. ഇവക്ക് ഏകീകൃത സിലബസുണ്ടാകണം.
ഒരു അക്കാദമി ചെയ്യുന്നതിനേക്കാള്‍ മികച്ചതും വിപുലവുമായ പ്രവര്‍ത്തനമാണ് കേരളീയ സമാജം നടത്തുന്നതെന്ന് രാവുണ്ണി പറഞ്ഞു. ഇത്തരം കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഔപചാരികമായി കണ്ണിചേര്‍ക്കുകയാണ് അക്കാദമി. ഒരു വര്‍ഷം അഞ്ചു പരിപാടികള്‍ ഇന്ത്യക്ക് പുറത്ത് സംഘടിപ്പിക്കും. ഇവിടെനിന്നുണ്ടാകുന്ന ചെറിയ കാര്യങ്ങളെപ്പോലും വലിയ ആവേശത്തോടെയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫിലെ ഏതു മലയാളി സംഘടന മുന്നോട്ടുവന്നാലും എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ അക്കാദമി സന്നദ്ധമാണെന്ന് മുകേഷ് പറഞ്ഞു. പ്രവാസ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ കലക്ക് സമര്‍പ്പിക്കുന്നവരുടെ ന്യായമായ പരാതിയായിരുന്നു, അവര്‍ക്ക് കേരളത്തില്‍ നിന്ന് അംഗീകാരം ലഭിക്കുന്നില്ല എന്നത്. ഇത്തരം കലാകാരന്മാര്‍ക്കുള്ള അംഗീകാരമാണ് എക്സ്റ്റന്‍ഷന്‍ കേന്ദ്രങ്ങള്‍. എക്സ്റ്റന്‍ഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് സമാജത്തിന്റെ ചില നിര്‍ദേശങ്ങള്‍ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ചെയര്‍മാന്റേയും സെക്രട്ടറിയുടെയും മുന്നില്‍ വച്ചു.
അക്കാദമി അവാര്‍ഡ് നൈറ്റ് ബഹ്‌റൈനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സംഘടിപ്പിക്കുക, കലാകാരന്മാരുടെ കൈമാറ്റം, വര്‍ഷങ്ങളായി ജീവിതം കലയ്ക്ക് സമര്‍പ്പിച്ചു കഴിയുകയും ഒരുതരത്തിലുള്ള അംഗീകാരവും ലഭിക്കാത്തവരുമായ പ്രതിഭയുള്ള പ്രവാസി കലാകാരന്മാരെ ആദരിക്കുക എന്നിവയായിരുന്നു നിര്‍ദ്ദേശങ്ങള്‍. ഇവ പരിഗണിക്കാമെന്ന് മുകേഷ് ഉറപ്പുനല്‍കി. ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, കെ.എസ്. സജുകുമാര്‍, ജയന്‍ എസ്. നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പുസ്തക സമാഹരണത്തിന് കേരളീയ സമാജം 'അക്ഷരഖനി'

ബഹ്‌റൈന്‍ കേരളീയ സമാജം വായനശാല ഈ വര്‍ഷം 'അക്ഷരഖനി' എന്ന പേരില്‍ നടത്തുന്ന പുസ്തക സമാഹാരണയജ്ഞം റേഡിയോ വോയ്‌സ് ചെയര്‍മാന്‍ പി. ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ വായനശാലകളിലൊന്നാണ് ഇന്ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റേതെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിലവില്‍ ഏഴായിരത്തിലധികം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. പുസ്തക സമ്പത്തു പതിനായിരത്തിലധികമായി വര്‍ധിപ്പിക്കാന്‍ വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ലൈബ്രേറിയന്‍ ജയന്‍ എസ്. നായരുമായോ (39810554), കണ്‍വീനര്‍ മുരളീധരന്‍ തമ്പാനുമായോ (39711090) ബന്ധപ്പെടണം.
Sunday, October 3, 2010
എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ മുകേഷ് ഉദ്ഘാടനം ചെയ്തു

കേരള സംഗീത നാടക അക്കാദമി ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ആരംഭിക്കുന്ന എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ പ്രശസ്ത നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അക്കാദമി സെക്രട്ടറി രാവുണ്ണി വിശദീകരിച്ചു. പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ആസാദ് മൂപ്പനെ ചടങ്ങില്‍ ആദരിച്ചു. കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു. യോഗശേഷം കലാപരിപാടികളും അരങ്ങേറി.

Friday, October 1, 2010
സംഗീത നാടക അക്കാദമി ആദ്യ എക്സ്റ്റന്‍ഷന്‍ കേന്ദ്രം ഉദ്ഘാടനം ഇന്ന്
കേരള സംഗീത നാടക അക്കാദമിയുടെ ഇന്ത്യക്കുപുറത്തെ ആദ്യ എക്സ്റ്റന്‍ഷന്‍ കേന്ദ്രം കേരളീയ സമാജത്തില്‍ ഇന്ന് വൈകിട്ട് 7.30ന് ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്യും. ഗള്‍ഫും കേരളവും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ പ്രധാന കേന്ദ്രമായി ഇതോടെ ബഹ്‌റൈന്‍ മാറുകയാണ്. അക്കാദമിയുടെ സഹകരണത്തോടെ കേരളീയ സമാജത്തില്‍ പ്രമുഖ നാടക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ക്യാമ്പുകള്‍, ശില്‍പ്പശാല, തനതുകലകളുടെ അവതരണം, നാടന്‍കലകളുടെ പ്രദര്‍ശനം എന്നിവ നടത്തും. കേരളത്തിലെയും ബഹ്‌റൈനിലെയും കലാകാരന്മാരുടെ അഭിമുഖ പരിപാടിയാണ് പ്രധാനം. അക്കാദമി സെക്രട്ടറി സി രാവുണ്ണി, അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് എന്നിവരും പങ്കെടുക്കും. എഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ജേതാവ് വിവേകാനന്ദന്റെ ഗാനമേളയുമുണ്ടാകും. പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഡോ. ആസാദ് മൂപ്പനെ ചടങ്ങില്‍ ആദരിക്കും.
ജിത്തിന്‍ പ്രേംജിത്തിനെ അനുമോദിച്ചു
ബഹ്‌റൈന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആഷ്‌ട്രോണമി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ജിത്തിന്‍ പ്രേംജിത്തിനെ അനുമോദിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഉപഹാരം നല്‍കി. സെക്രട്ടറി എന്‍ കെ വീരമണി, ബിജു എം സതീഷ്, ബാജി ഓടംവേലി, കെ ഡി മാത്യൂസ്, സജി ആന്റണി എന്നിവര്‍ സംസാരിച്ചു. മൂന്നാമത് പ്രതിമാസ ക്ലാസിന് ജോര്‍ജ്മാത്യു നേതൃത്വം നല്‍കി. പരിശീലനക്ലാസില്‍ ബഹ്‌റൈനില്‍നിന്നും സൗദിയില്‍നിന്നുമായി ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള നൂറോളം പേര്‍ പങ്കെടുത്തു. അടുത്ത ക്ലാസ് ഒക്ടോബര്‍ 22ന് സമാജം ഹാളില്‍ നടക്കും. തുടര്‍ന്ന് എല്ലാമാസവും വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ഔട്ട്‌ഡോര്‍ ട്രിപ്പുകളും ഉണ്ടാകും.
കെ ഡി മാത്യൂസ് കണ്‍വീനറായും ലിനേന്ദ്രന്‍ ആലക്കല്‍, റെജി പുന്നോലി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വിവരങ്ങള്‍ക്ക്: കെ. ഡി. മാത്യൂസ് (39884383), ബാജി ഓടംവേലി (39258308) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.