Pages
Friday, July 30, 2010
നോവല്‍, ചെറുകഥ ക്യാംപിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Thursday, July 29, 2010
Thanks Samajam! ~ News from GDN
Posted on » Thursday, July 29, 2010
This is to convey our appreciation for giving our son Shiva Hari Varma a chance to take part in the Balakalotsavam competitions though we have no regular membership at Bahrain Keraleeya Samajam.
We are proud and happy to say that he won three first prizes in music contests. We again thank president Radhakrishna Pillai, secretary Veeramani, other executive committee members and everyone at the Samajam.
We also appreciate the special effort taken by the committee to provide a chance for all the Malayalees to take part in this prestigious event. All the very best to the panel.
A R K Varma and Lathika Varma
Suorce: http://www.gulf-daily-news.com/NewsDetails.aspx?storyid=283353
Wednesday, July 28, 2010
Cinema Club’s Website Promo Video
Bahrain Keraleeya Samajam Cinema Club’s Website Promo Video. You can watch it in HD and Full screen if your internet connection is good enough.
Background Score: 9,000 Miles by PENDULUM
Movie of this Week-Kathakali Documenatary
നാടന്‍കലയുടെ വൈവിധ്യവുമായി സി.ജെ കുട്ടപ്പന്‍ എത്തുന്നു
അദ്ദേഹത്തിന്റെ നാടന്‍കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാകാരന്മാര്‍ക്ക് സംഘാടക സമിതിയുമായി (39617735, 33520996) ബന്ധപ്പെടാം.
കേരളീയ നാടന്‍കലയുടെ ആധുനികകാലത്തെ പ്രമുഖ ആവിഷ്‌കര്‍ത്താവും ഗവേഷകനുമാണ് സി.ജെ കുട്ടപ്പന്‍. കുറ്റിയറ്റുപോയിരുന്ന കേരളീയ നാടന്‍പാട്ടുകളെ ഹൃദയാവര്‍ജകമായി ചിട്ടപ്പെടുത്തുകയും അതുവഴി നാടന്‍ പാട്ടിന് പൊതുസംഗീതധാരയില്‍ ഇടം നല്‍കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. ഓണാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച ഘോഷയാത്രാ മല്‍സരത്തിന് 10 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഈ മാസം 31ന് സമാപിക്കും. തിരുവാതിര, അത്തപ്പൂ, പായസം മല്‍സരങ്ങളും നടക്കും. ഇതിനുപുറമേ 'സ്ത്രീ വേഷ' മല്‍സരം ഈ വര്‍ഷത്തെ പുതുമയാണ്. നിബന്ധനകള്‍ക്കുവിധേയമായി സ്ത്രീ വേഷം ധരിച്ചെത്തുന്ന പുരുഷന്മാരില്‍ നിന്നും ആണ്‍കുട്ടികളില്‍ നിന്നുമാണ് സമ്മാനാര്‍ഹരെ കണ്ടെത്തുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കും.
സംഘാടക സമിതി ഭാരവാഹികളായി ബാബു ബാലകൃഷ്ണന്‍ (ഓഫീസ്), വിനോദ് കാഞ്ഞങ്ങാട് (മല്‍സരം), മുരളീധര്‍ തമ്പാന്‍ (റിഹേഴ്‌സല്‍), അപ്‌സര കുമാര്‍ (റിസ്‌പ്ഷന്‍), സുരേഷ് അയ്യമ്പള്ളി (സ്‌റ്റേജ്) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ആഗസ്റ്റ് 12 മുതല്‍ 20 വയൊണ് ഓണാഘോഷം.
പവിഴ മഴ - ഗള്‍ഫ് മലയാള കവിതകള്‍ - പ്രകാശനവും സെമിനാറും
Tuesday, July 27, 2010
സമാജം സാഹിത്യ ക്യാമ്പിന് വിപുലമായ ഒരുക്കം

സപ്തംബര്‍ രണ്ടാം വാരം ജി.സി.സിയിലെ പ്രവാസി മലയാളികളായ എഴുത്തുകാരെ പങ്കെടുപ്പിച്ച് കേരളീയ സമാജം സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സാഹിത്യക്യാമ്പിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് രാത്രി എട്ടിന് ഉദ്ഘാടനം ചെയ്യും.
ക്യാമ്പില്‍ 100ഓളം പേര്‍ പങ്കെടുക്കമെന്ന് പ്രതീക്ഷിക്കുന്നു. എം മുകുന്ദനാണ് ക്യാമ്പ് ഡയറക്ടര്‍. സാഹിത്യ അക്കാദമി ഭാരവാഹികളായ പുരുഷന്‍ കടലുണ്ടി, പ്രഭാവര്‍മ എന്നിവരും കഥാകൃത്ത് കെ.ആര്‍ മീര, നിരൂപകന്‍ ഡോ. കെ.എസ് രവികുമാര്‍ എന്നിവരും പങ്കെടുക്കും. നോവല്‍, കഥ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ക്യാമ്പില്‍ മറ്റ് സാഹിത്യവിഷയങ്ങളും ചര്‍ച്ച ചെയ്യും. ഗള്‍ഫ് മേഖലയില്‍ തന്നെ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന ആദ്യ സാഹിത്യ ക്യാമ്പാണിത്.
ക്യാമ്പില്‍ എഴുതപ്പെടുന്ന രചനകള്‍ സമാജം സോവനീര്‍ ആയി പ്രസിദ്ധീകരിക്കും. പങ്കാളികളുടെ പ്രസിദ്ധീകരണയോഗ്യമായ കൃതികള്‍ സാഹിത്യ അക്കാദമിക്ക് കൈമാറും. അക്കാദമി തയാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പിന് രൂപം നല്‍കിയിരിക്കുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് പങ്കെടുക്കുന്നവര്‍ക്കുള്ള ക്രമീകരണങ്ങള്‍ സംഘാടക സമിതി ഏര്‍പ്പെടുത്തും. കേരള തനിമ വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികളുമുണ്ട്.
ക്യാമ്പിന്റെ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ സമാജം ജോ. സെക്രട്ടറി എ കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ വീരമണി, സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്, കെ.എസ് സജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.ഡി. സലിമാണ് സംഘാടക സമിതി കണ്‍വീനര്‍. മനോജ് മാത്യു, ശങ്കര്‍ പല്ലൂര്‍, രാജഗോപാല്‍, ബാജി ഓടംവേലി, ജോസ് തോമസ്, സത്യന്‍, ജനാര്‍ദ്ദനന്‍, രാധാകൃഷ്ണന്‍ ഓയൂര്‍, കെ.എസ് സജുകുമാര്‍, സജി കുടശ്ശനാട് എന്നിവരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു എം സതീഷ് (36045442), ഡി സലിം (39125889) എന്നിവരുമായി ബന്ധപ്പെടാം.
Monday, July 26, 2010
'സ്‌നേഹാഞ്ജലി'
The Bahrain Keraliya Samajam recently organized a memorial event for the deceased popular singer Sunil Sahadev
Sunday, July 25, 2010
Saturday, July 24, 2010
ശ്രാവണം-2010

ഓഗസ്റ്റ് 20 വെള്ളിയാഴ്ച്ച 7.30 Idea Star Singers അവതരിപ്പിക്കുന്ന ഗാനമേള
ഓഗസ്റ്റ് 27 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 മുതല്‍ ഓണസദ്യ
Friday, July 23, 2010
വായനക്കാര്‍ ബഷീറിനെ വീണ്‌ടും വായിച്ചപ്പോള്‍
നല്ല വായനയുടെ കാലത്ത് എഴുതാന്‍ കഴിഞ്ഞുവെന്നത് ബഷീറിന്റെ തലമുറയിലെ എഴുത്തുകാര്‍ അനുഭവിച്ച സൗഭാഗ്യങ്ങളിലെന്നായിരുന്നുവെന്ന് അധ്യക്ഷത വഹിച്ച രാധാക്യഷ്ണന്‍ ഓഴൂര്‍ പറഞ്ഞു. നല്ല വായനയുടെ അഭാവം മൂലം ഇന്ന് പല നാല്ല ക്യതികളും വേണ്ടവിധം ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'ഭൂമിയുടെ അവകാശികള്‍ ' എന്ന ക്യതി ലത ഷാജു അവതരിപ്പിച്ചു. മൊയ്തീന്‍ പാലക്കല്‍ ം ഷീജ ജയന്‍, മിനേഷ് ആര്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു.
.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ് ~ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ്

ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രാഫി ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് സമാജം ലൈഫ് മെമ്പേഴ്‌സ് ഫോറം കണ്‍വീനര്‍ ശ്രി. ഏം. പി. രഘു ഉദ്‌ഘാടനം ചെയ്യുന്നു.
ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി ആരംഭിച്ച ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ്ബ് ആദ്യ ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ് നടത്തി. ഇന്നലെ (23/07/2010) അതിരാവിലെ 4.40 ന് മനാമയില്‍ ബഹറിന്‍ ഫിനാന്‍ഷ്യാല്‍ ഹാര്‍ബറിന് അടുത്തുള്ള കിഡ്സ് കിംഗ്‌ടം പാര്‍ക്കില്‍ നിന്നായിരുന്നു പഠനയാത്രയുടെ തുടക്കം. ഫോട്ടോഗ്രാഫി പരിശീലനക്ലാസ്സിന്റെ ഭാഗമായിരുന്നു ഈ പഠനയാത്ര.
സൂര്യോദയത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ബഹറിന്റെ പശ്ചാത്തലത്തില്‍ ക്യാമറയില്‍ കൂട്ടായി പകര്‍ത്തിയത് ഒരു പുതിയ അനുഭവമായി. മൊബൈല്‍ ക്യാമറ, പോയിന്റ് ഷൂട്ട് ക്യാമറ, ഡി.എസ്.എല്‍.ആര്‍. ക്യാമറ, തുടങ്ങി വിവിധ തരത്തിലുള്ള ക്യാമറകളുമായാണ്‍ പരിശീലനത്തിന്‍ ഫോട്ടോഗ്രാഫേഴ്‌സ് എത്തിയത്. സ്‌ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ പഠനയാത്രയില്‍ പങ്കെടുത്തു.
സമാജം ലൈഫ് മെമ്പേഴ്‌സ് ഫോറം കണ്‍വീനര്‍ ശ്രി. എം. പി രഘു ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സജി ആന്റെണി, മുഹമ്മദ് ത്വാക്കി, മാത്യൂസ് കെ.ഡി, ലിനു ഫോട്ടോഗ്രാഫി, തുടങ്ങിയവരാണ്‍ പഠനയാത്രയ്‌ക്ക് നേതൃത്വം നല്‍കിയത്. ബിജു എം. സതീഷ് കോഡിനേറ്ററായും ബാജി ഓടംവേലി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.
അടുത്ത പരിശീലനക്ലാസ് ആഗസ്‌റ്റ് ആറാം തീയതി വെള്ളിയാഴ്‌ച വൈകിട്ട് 6 മുതല്‍ 8.30 വരെ കേരളീയ സമാജത്തില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ 39884383 (മാത്യൂസ് കെ.ഡി) , ലിനു ഫോട്ടോഗ്രാഫി (33863577) എന്നിവരില്‍ നിന്നും ലഭിക്കും
ബാജി ഓടംവേലി - 39258308
കണ്‍വീനര്‍ - സാഹിത്യ വിഭാഗം
Thursday, July 22, 2010
നോവല്‍, ചെറുകഥ ക്യാമ്പ്
ഈദ് ഉല്‍ ഫിതര്‍ അവധിയോടനുബന്ധിച്ചു സെപ്റ്റംബര്‍ 11 ,12 , 13 തീയതികളില്‍ ബഹറിന്‍ കേരളീയ സമാജത്തില്‍ആണ് ക്യാമ്പ് . കഥ, നോവല്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ക്യാമ്പ് ആണെങ്കില്‍ കൂടി എല്ലാ മേഖലകളിലും ഉള്ള സാഹിത്യകാരന്മാര്‍ക്കും പങ്കെടുക്കാം. പ്രശസ്തസാഹിത്യകാരന്‍ എം മുകുന്ദന്‍, സാഹിത്യ നിരൂപകന്‍ കെ. എസ് . രവികുമാര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. സാഹിത്യ അക്കാദമിയെ പ്രതിനിധീരിച്ചു സെക്രടറി ശ്രീ. പുരുഷന്‍ കടലുണ്ടി, വൈസ് പ്രസിഡണ്ട് പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പെടെ ഉള്ള പ്രമുഖര്‍ പങ്കെടുക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ സ്വന്തം സൃഷ്ടികള്‍ ജൂലൈ 31നകം സെക്രട്ടറി, ബഹറിന്‍ കേരളീയ സമാജം, പി ബി നമ്പര്‍ 757 , മനാമ , കിങ്ങ്ഡം ഓഫ് ബഹറിന്‍ എന്ന വിലാസത്തിലോ bksamajam@gmail.com എന്ന മെയിലിലോ അയച്ചു തരണം. തെരഞ്ഞെടുത്ത 75 സാഹിത്യകാരെയാണ് ക്യാമ്പിനു പങ്കെടുപ്പിക്കുന്നത് .10 ബഹറിന്‍ ദിനാറാണ് റെജിസ്ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ സെക്രട്ടറി എന്‍.കെ വീരമണി (39621808), സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് (36045442) എന്നിവരില്‍ നിന്നറിയാം.
Download Application Form
ബി.കെ.എസ്. ഫോട്ടോഗ്രാഫി ക്ലബ് ~ ഔട്ട്ഡോര്‍ സ്‌റ്റഡി ട്രിപ്പ്

Wednesday, July 21, 2010
Movie of this Week - The Pink Slip ,Ariyathe
on Wednesday
21st July, 2010
@ Bahrain Keraleeya Samajam
The Pink Slip : Directed by :Carroll Verghese
The Pink Slip is a poignant take on a burning issue that we all have faced since the past few years – the global meltdown. A common man sees his worst nightmare come true when he is terminated from his job posting, and things look bleak when half the world is keen on sacking the other half around him. Burdened with the ever increasing needs and requirements of a growing family, the unknown man decides to take a drastic step, but after one last outing with his beloved family.
Ariyathe Directed by : Baby Sivaram
"Death is not extinguishing the light, it is putting out the lamp because the dawn has come." Grief cant be shared, but can be made lighter by friends who can help to overcome it. A heart rendering story of a man whom grief strikes in unexpected ways.
ചിത്രകാരന്മാരുടെ യോഗം 23ന്
സുനില്‍ദേവിന്റെ കുടുംബത്തിന് സുഹൃത്തുക്കളുടെ 'സ്‌നേഹാഞ്ജലി'
സമാജവും സുനിലിനൊപ്പം പാടിയിരുന്ന ഗായകരും ഓര്‍ക്കസ്ട്ര സംഘവും ചേര്‍ന്നാണ് സംഗീത സായാഹ്‌നം ഒരുക്കുന്നത്. കഴിഞ്ഞദിവസം സമാജത്തില്‍ ചേര്‍ന്ന യോഗം പരിപാടികള്‍ വിലയിരുത്തി. ജനറല്‍ സെക്രട്ടറി എന്‍. കെ വീരമണി, സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ്, 'നാദബ്രഹ്മം' കണ്‍വീനര്‍ ജോസ് ഫ്രാന്‍സിസ്, ഗോപി നമ്പ്യാര്‍, ഇല്ലത്ത് രമേശന്‍, ജോളി, ബിജു അഞ്ചല്‍, സുനിലിന്റെ സുഹൃത്തുക്കള്‍ പങ്കെടുത്തു.
ജുമാ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊജക്ട് എഞ്ചിനീയറായ സുനില്‍ ഈസാ ടൗണിലുണ്ടായ അപകടത്തെതുടര്‍ന്ന് കഴിഞ്ഞ പത്തിനാണ് മരിച്ചത്. 16 വര്‍ഷം മുമ്പ് ബഹ്‌റൈനിലെത്തിയ സുനില്‍ ഏഴുവര്‍ഷം മുമ്പുവരെ ബഹ്‌റൈനിലെ കലാവേദികളില്‍ സജീവസാന്നിധ്യമായിരുന്നു. 400ഓളം വേദികളില്‍ അദ്ദേഹം പാടി. 1995കാലത്ത് ഗായകരുടെയും കലാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രൂപവല്‍കരിച്ച ആലാപ് ഓര്‍ക്കസ്ട്ര'യുടെ മുഖ്യ ഗായകരില്‍ ഒരാളായിരുന്നു.
'വികടയോഗി' വെള്ളിയാഴ്ച അരങ്ങില്‍
Tuesday, July 20, 2010
വൈക്കം മുഹമ്മദു ബഷീര്‍ അനുസ്മരണം-"അഞ്ചക്ഷരങ്ങളുടെ സുല്‍ത്താന്‍"
സമാജത്തിലെ എംബസി 'സെസി'ല്‍ കോണ്‍സുലര്‍ ഓഫീസറുടെ സേവനം
ആഗസ്റ്റ് മുതല്‍ എല്ലാ മാസത്തെയും ആദ്യത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ വൈകീട്ട് ആറുമുതല്‍ ഏഴുവരെ 'സെസി'ല്‍ എംബസിയില്‍ നിന്നുള്ള കോണ്‍സുലര്‍ ഓഫീസറുണ്ടായിരിക്കും. ജോലി സമയത്ത് എംബസിയില്‍ വരാന്‍ കഴിയാത്തവര്‍ക്ക് സമാജത്തിലെ പുതിയ സൗകര്യം പ്രയോജനപ്പെടുത്താം. അപേക്ഷകരുടെ പ്രതികരണം പരിശോധിച്ച് മൂന്നുമാസത്തിനുശേഷം പുതിയ സംവിധാനത്തെക്കുറിച്ച് അവലോകനം നടത്തും.
സമാജം സെസിന്റെ ഒമ്പതുമാസത്തെ പ്രവര്‍ത്തനം വിജയകരമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുലര്‍ ഓഫീസറുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന് എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് അന്നത്തെ കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത 'സെസ്' ഇതുവരെ 2000ലേറെ പേര്‍ പ്രയോജനപ്പെടുത്തി. പാസ്‌പോര്‍ട്ട് പുതുക്കല്‍, നവജാതശിശുക്കള്‍ക്കുള്ള പാസ്‌പോര്‍ട്ട്, മേല്‍വിലാസത്തിലെ മാറ്റം, പുതുതായി പേരു ചേര്‍ക്കല്‍ എന്നിവയാണ് 'സെസി'ല്‍ ചെയ്തുകൊടുക്കുന്നത്. പ്രോസസിംഗ് ചാര്‍ജായി 500 ഫില്‍സ് ഈടാക്കും.
പ്രത്യേക പരിശീലനം ലഭിച്ച 15 സ്ത്രീകളാണ് 'സെസി'ന് നേതൃത്വം നല്‍കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ ഒമ്പതുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. സെസ്' സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കോ- ഓഡിനേറ്റര്‍ ടി.ജെ ഗിരീഷുമായി (39885506) ബന്ധപ്പെടാം.
ബഹ്റൈന്‍ കേരളീയ സമാജം ഒാണാഘോഷം

ബഹ്റൈന്‍ കേരളീയസമാജം ഒാണാഘോഷ പരിപാടികളുടെ സ്വാഗത സംഘം ഒാഫിസിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നിര്‍വഹിക്കുന്നു.
ബഹ്റൈന്‍ കേരളീയ സമാജം ഒാണാഘോഷം ‘ശ്രാവണം-”10 സ്വാഗതസംഘം ഒാഫിസിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചു. ഒാഗസ്റ്റ് 12ന് 7.30നു നടക്കുന്ന ഘോഷയാത്രാ മല്‍സരങ്ങളോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമാകും. അത്തപ്പൂക്കളം, തിരുവാതിരകളി, പാചകം എന്നിങ്ങനെയുള്ള മല്‍സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, അനുഷ്ഠാന കലകള്‍, വാദ്യമേളങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഒരു സംഘടനയ്ക്ക് ഒരു ടീമിനെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ കഴിയൂ. റജിസ്ട്രേഷന്‍ ഇൌ മാസം 25 വരെ. അപേക്ഷാഫോം സമാജം ഒാഫിസില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്കു ഫോണ്‍: 39617735.
ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബ്

Wednesday, July 14, 2010
Movie of this Week - 360 degrees, Dreams
on
14th Wednesday July 2010
8pm
@ Bahrain Keraleeya Samajam
360 degrees Written & Directed by SURESH KARUNAKARAN
Anger is just another emotion. Never elevate it to a solution: Thus begins 360 Degrees, unraveling in its intensity the manifestations of a dark mind. The strong visual imagery interwoven with gripping music holds the audience in a taut almost claustrophobic confine of their own minds. Breaking free is the only option. But as the present acknowledges the past and the cycle becomes complete, the question lingers: Is it really possible to break free?
Cast: Krishnan Haridas, Ashok Kumar ,
Cinematography: Unni Krishnan C.B,
Editing: Leo Devassy ,
Background Music: Alphons Joseph ,
Special effects: Sibi James
Dreams Written, Filmed & Directed by AJITH NAIR
Dreams is a satirical composition set against the backdrop of a tailoring shop and its two employees. While other employees are busy with their chores our protagonist and his mentor are busy putting into practice ‘tailor made-how to make money’ solutions on unsuspecting prey.Dreams is what everyday dreams are made off and they do come true –in a fashion that holds the audience in mirthful anticipation.
Cast: Harish, Vijesh, Remu, Shiney, Shankar
.jpg)
സമാജം സ്കൂള്‍ ഓഫ് ഡ്രാമ നടന്‍ തിലകന്‍ ഉദ്ഘാടനം ചെയ്തു

പതിറ്റാണ്ടുകള്‍ക്കുമുമ്പ് “വികടയോഗി'എന്ന നാടകത്തിനുവേണ്ടി രൂപപ്പെട്ട കൂട്ടായ്മയില്‍ നിന്നും പടര്‍ന്നുപന്തലിച്ച നാടകചരിത്രത്തില്‍ അവിസ്മരണീയ നിമിഷം രേഖപ്പെടുത്തി നടന്‍ തിലകന്റെ സാന്നിധ്യത്തില്‍ കേരളീയ സമാജത്തില്‍ സമാജം സ്കൂള്‍ ഓഫ് ഡ്രാമക്ക് തിരശ്ശീല ഉയര്‍ന്നു. സ്‌കൂള്‍ ഓഫ് ഡ്രാമ സമാജത്തിന് സമര്‍പ്പിച്ച മനോഹരമായ യവനികക്കുമുന്നില്‍ തിലകന്‍ നിലവിളക്ക് കൊളുത്തിയപ്പോള്‍ നാട്ടിലെ നാടകക്കാലം സദസ്യരുടെ ഹൃദയത്തില്‍ തെളിഞ്ഞുവന്നു. പ്രവാസികളുടെ അടുത്ത തലമുറയെക്കൂടി സമാജത്തിന്റെ സ്‌കൂള്‍ ഓഫ് ഡ്രാമയിലൂടെ വളര്‍ത്തിവിടണമെന്നും അങ്ങനെ ഈ സംവിധാനത്തെ അനന്തമായി നിലനിര്‍ത്തണമെന്നും തിലകന്‍ അഭ്യര്‍ഥിച്ചു.
അഭിനയജീവിതത്തില്‍ സ്വന്തം കൈകള്‍ കൊണ്ട് തുടക്കം കുറിക്കുന്ന രണ്ടാമത്തെ നാടകസമിതിയാണിതെന്ന് തിലകന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 1955ല്‍ ജന്മനാടായ മുണ്ടക്കയത്ത് രൂപവത്കരിച്ച “മുണ്ടക്കയം നാടക കലാസമിതി' യാണ് ആദ്യത്തേത്. സമിതിയുടെ പേര് ഒരു ബോര്‍ഡില്‍ താന്‍ തന്നെ എഴുതി സ്ഥാപിച്ചാണ് അത് ഉദ്ഘാടനം ചെയ്തത്.
തൊഴില്‍ തേടിയെത്തിയ നിങ്ങള്‍ക്ക് തൊഴില്‍ കിട്ടിയപ്പോള്‍, ഉള്ളില്‍ ഇരുട്ടുബാക്കിയാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. ആ ഇരുട്ടകറ്റാനാണ് വിളക്കുകൊളുത്തി ഡ്രാമ സ്‌കൂള്‍ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ചെറിയ കാല്‍വെപ്പല്ല; അദ്ദേഹം പറഞ്ഞു.
സിനിമ ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞുതുടങ്ങിയപ്പോഴാണ് തന്നെ സിനിമയില്‍ നിന്ന് പുറത്താക്കുന്നത്. സിനിമ ഒരു കലാലോകം ആണെന്നും കലാകാരന്റെ ഹൃദയമുള്ള ആരെങ്കിലും സിനിമയില്‍ ഉണ്ടെന്നും ഇതുവരെ തോന്നിയിട്ടില്ല. അതുകൊണ്ട് നാടകത്തിലേക്ക് തിരിച്ചുപോകുകയാണ്.
അമ്പലപ്പുഴയില്‍ “അക്ഷരജ്വാല' എന്നൊരു നാടകസമിതിയുണ്ടാക്കിയതായും ഇതോ ദൈവത്തിന്റെ സ്വന്തം നാട്' എന്ന നാടകമാണ് ആദ്യമായി കളിക്കാന്‍ പോകുന്നതെന്നും തിലകന്‍ പറഞ്ഞു. ആത്മസംതൃപ്തി വേണമെങ്കില്‍ നാടകം കളിക്കണം. ഓരോ അഭിനയമുഹൂര്‍ത്തവും ഓരോ ധ്യാനമാണ്. അഭിനയം ആരോഗ്യത്തിനുവരെ ആരോഗ്യകരമായ കാര്യമാണ്. അതുകൊണ്ടാണ് സിനിമയിലെ ഒരുമാതിരി പാമ്പുകളൊക്കെ കൊത്തിയിട്ടും താന്‍ മരിക്കാതിരിക്കുന്നത്. ഞാന്‍ ചിരഞ്ജീവിയാണ്, സ്വയം ആഗ്രഹിക്കുന്ന സമയത്തേ ഞാന്‍ മരിക്കൂവെന്നും തിലകന്‍ പറഞ്ഞു.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. തിലകന്റെ പുതിയ നാടകസംഘത്തിന്റെ ആദ്യ നാടകത്തിന് ബഹ്‌റൈനില്‍ വേദി നല്‍കണമെന്നും നാടകം അവതരിപ്പിക്കാന്‍ സമാജം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തെ ആദ്യ ബുക്കിംഗായി ഇത് സ്വീകരിക്കുന്നുവെന്ന് തിലകന്‍ മറുപടി നല്‍കി.
ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, പി ടി തോമസ്, സജു കുടശ്ശനാട് എന്നിവര്‍ വേദിയിലുണ്ടായിരുന്നു. ചടങ്ങിന് മുമ്പായി തിലകന്റെ സിനിമാഭിനയജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഫിലിം ക്ലബ് കണ്‍വീനര്‍ അജിത് നായരാണ് ഡോക്യുമെന്ററി തയാറാക്കിയത്. മോഹന്‍രാജാണ് സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍.
Monday, July 12, 2010
എംബസിക്കെതിരെയുള്ള അപവാദ പ്രചാരണം തള്ളികളയുക: കേരളീയ സമാജം
എംബസി 'സെസ്' രണ്ടാം വര്‍ഷത്തിലേക്ക്; 2000ലേറെ പേര്‍ക്ക് സേവനം ലഭിച്ചു


Saturday, July 10, 2010
ബികെഎസ് ലൈഫ് മെംബേഴ്‌സ് ഫോറം
സമാജം ഓണാഘോഷം ഓഗസ്റ്റ് 12 മുതല്‍
അത്തപ്പൂക്കളം, തിരുവാതിര, പായസമേള, ഘോഷയാത്ര എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പായസമേള ഒഴികെയുള്ള മല്‍സരങ്ങള്‍ ഗ്രൂപ്പ് അടിസ്‌ഥാനത്തിലായിരിക്കും. ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍, ടാബ്ലോകള്‍, നാടന്‍ കലാരൂപങ്ങള്‍, അലങ്കാരങ്ങള്‍, വേഷങ്ങള്‍ എന്നീ ഇനങ്ങള്‍ അവതരിപ്പിക്കാം. ടീമുകള്‍ക്കും സംഘടനകള്‍ക്കും സമാജം അംഗഭേദമെന്യേ മല്‍സര ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകളും വ്യക്‌തികളും 20ന് മുന്‍പ് സമാജത്തില്‍ പേര് റജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍:39617735.
Friday, July 9, 2010
Contest winners take a bow
These included performing arts, writing, recitation,painting, drawing, intelligence tests and team events conducted over 75 days. Another 350 children also competed in seventeam events.
It was the first time in the event’s 35-year history that saw participation from non-BKS members.The grand finale showcased performances by individual and team champions in addition to the awards ceremony. Chief guest was Indian Ambassador Dr George Joseph, while award-winning film and stage actor Padmashree Thilakan was the celebrity guest and title sponsor Devji Group managing director Prakash Devji guest of honour
A section of the audience
Thursday, July 8, 2010
ഫോട്ടോഗ്രാഫി പരിശീലന ക്ലാസ്സ്


Invitation letter of Balakalotsavam 2010
Wednesday, July 7, 2010
സമാജം ബാലകലോല്‍സവം സമാപന സമ്മേളനം നാളെ തിലകന്‍ ഉദ്ഘാടനം ചെയ്യും
ബഹ്‌റൈനിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പങ്കാളിത്തത്തോടെയാണ് ബാലകലോല്‍സവം പൂര്‍ത്തിയായതെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാധാരണ പരാതികളുണ്ടാകാറുള്ള നൃത്തമല്‍സരങ്ങള്‍ സംഗീത നാടക അക്കാദമി തെരഞ്ഞെടുത്തയച്ച വിധികര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ പരാതികളില്ലാതെയാണ് നടന്നത്. മാത്രമല്ല, കുട്ടികളുടെ മല്‍സരത്തില്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. തോല്‍വികളെയും വിജയങ്ങളെയും ഒരേപോലെ നേരിടാന്‍ പഠിപ്പിക്കുക എന്നതായിരിക്കണം ഇത്തരം മല്‍സരങ്ങളുടെ ലക്ഷ്യം.
40ലധികം ഇനങ്ങളില്‍ വയസ്സിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രൂപ്പുകളായാണ് കുട്ടികള്‍ മല്‍സരിച്ചത്. 45 ദിവസം നീണ്ട മല്‍സരങ്ങള്‍ നാട്ടിലെ യുവജനോല്‍സവത്തിന് തുല്യമായ ജനകീയ പങ്കാളിത്തത്തോടെയാണ് അരങ്ങേറിയത്.
നൃത്തമല്‍സരങ്ങളായിരുന്നു ഏറ്റവും ആകര്‍ഷകം. പല കുട്ടികളും നാട്ടിലെ കുട്ടികള്‍ക്കുതുല്യമായ നിലവാരം പ്രകടിപ്പിച്ചതായി വിധികര്‍ത്താക്കള്‍ വിലയിരുത്തി. സാഹിത്യമല്‍സരങ്ങളും ഇത്തവണ നിലവാരം പുലര്‍ത്തിയതായി ജനറല്‍ കണ്‍വീനര്‍ ബി. ഹരികൃഷ്ണന്‍ പറഞ്ഞു. പാശ്ചാത്യ നൃത്തത്തിനും സംഘനൃത്തിനും വിധികര്‍ത്താക്കളായി എത്തിയത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഗ്രൂപ്പ് മല്‍സരങ്ങളായിരുന്നു മറ്റൊരു സവിശേഷത. ഗ്രൂപ്പിനങ്ങളില്‍ 350 കുട്ടികളാണ് പങ്കെടുത്തത്. നൃത്തത്തിന്റെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മികവിനുള്ള അംഗീകാരമായി കലാതിലകം- പ്രതിഭ കിരീടങ്ങള്‍ക്കുപുറമേ നാട്യരത്‌ന, സംഗീതരത്‌ന, സാഹിത്യരത്‌ന പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു.
കലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30 പേരടങ്ങുന്ന കമ്മിറ്റിയാണ് ബാലകലോല്‍സവത്തിന് നേതൃത്വം നല്‍കിയത്.
കെ.എസ് ആര്യലക്ഷ്മി കലാതിലകവും അസ്‌ലം അബ്ദുല്‍ മജീദ് പ്രതിഭയുമായി. വൈഷ്ണവി ശ്രീകുമാര്‍ സാഹിത്യരത്‌നയും വിദ്യ വിശ്വനാഥ് സംഗീതരത്‌നയും കെ.എസ് ആര്യലക്ഷ്മി നാട്യരത്‌നയുമായി. ഗ്രൂപ്പിനങ്ങളില്‍ 'റാസ്മാറ്റാസ്' ടീം മല്‍സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനം നേടി ചാമ്പ്യന്മാരായി.
ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ട്രഷറര്‍ കെ.എസ് സജുകുമാര്‍, ടി.ജെ ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tuesday, July 6, 2010
സമാജം അക്കാദമിയുടെ സഹായത്തോടെ കഥ- നോവല്‍ ശില്‍പശാല നടത്തും
എം മുകുന്ദനാണ് ക്യാമ്പ് ഡയറക്ടര്‍. ഡോ. കെ.എസ് ശ്രീകുമാര്‍, പുരുഷന്‍ കടലുണ്ടി, പ്രഭാവര്‍മ എന്നിവരും പങ്കെടുക്കും. ശില്‍പശാലയില്‍ രൂപപ്പെടുന്ന രചനകള്‍ പ്രസിദ്ധീകരിക്കും. പങ്കെടുക്കുന്നവര്‍ക്ക് അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റും നല്‍കും. കഥ-നോവല്‍ ശില്‍പശാലയാണെങ്കിലും കവിതയിലും എഴുത്തിന്റെ മറ്റ് മേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്കും പങ്കെടുക്കാമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
അക്കാദമികളുടെ സഹായത്തോടെ എംബസി നടത്തുന്ന രണ്ടാമത്തെ പരിപാടിയാണിത്. ബാലകലോല്‍സവത്തിന്റെ നൃത്തമല്‍സരത്തില്‍ സംഗീതനാടക അക്കാദമി തെരഞ്ഞെടുത്ത വിധികര്‍ത്താക്കളെ ലഭിച്ചു.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ പ്രകാശിത/അപ്രകാശിത രചനകള്‍ ഈ മാസം 31നകം സെക്രട്ടറി, ബഹ്‌റൈന്‍ കേരളീയ സമാജം, പി.ബി നമ്പര്‍: 757 എന്ന വിലാസത്തില്‍ അയക്കണം. 10 ദിനാറാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്.
കൂടുതല്‍ വിവരങ്ങള്‍ സെക്രട്ടറി എന്‍.കെ വീരമണി (39621808), സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് (36045442) എന്നിവരില്‍ നിന്നറിയാം.ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ഗിരീഷ്‌കുമാര്‍, കെ.എസ്. സജുകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.







