ബഹ്റൈനിലെ 10,000ഓളം മലയാളി കുട്ടികളില്‍ 3000ഓളം പേര്‍ പ്രാഥമിക തലത്തില്‍ മല്‍സരിക്കാനെത്തുമെന്നതിനാല്‍ ബാലകലോല്‍സവത്തിന് സമാജം ഇത്തവണ വിപുലമായ ഒരുക്കമാണ് നടത്തുന്നത്. സ്റ്റേജ് ഇനങ്ങളുടെ ടാലന്റ് നൈറ്റ്, രചനാമല്‍സരങ്ങളുടെ ടാലന്റ് ടെസ്റ്റ്, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍. സമാജം അംഗങ്ങളുടെ കുട്ടികള്‍ക്ക് ഒരു ദിനാറും പുറത്തുനിന്നുള്ളവര്‍ക്ക് രണ്ട് ദിനാറുമാണ്, ഓരോ ഇനത്തിനും രജിസ്ട്രേഷന്‍ ഫീസ്. രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും.
ടാലന്റ് ടെസ്റ്റ് ഇനങ്ങള്‍: പെയ്ന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പൊതുവിഞ്ജാനം, ഇന്റലിജന്‍സ് ടെസ്റ്റ്, പ്രബന്ധരചന ഇംഗ്ലീഷ്, വെജിറ്റബിള്‍ കാര്‍വിംഗ്, പോസ്റ്റര്‍ ഡിസൈന്‍, ഇംഗ്ലീഷ് കഥ, കവിത രചന, പ്രസംഗം, പദ്യോച്ഛാരണം, കഥ പറച്ചില്‍.ടാലന്റ് നൈറ്റ് ഇനങ്ങള്‍: ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, മാപ്പിളപ്പാട്ട്, മലയാളം ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, പാശ്ചാത്യനൃത്തം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, കുച്ചിപ്പുടി, മോണോ ആക്റ്റ്, പ്രച്ഛന്നവേഷം.ഗ്രൂപ്പിനങ്ങള്‍: സംഘഗാനം, മൈം, രംഗോളി, ഫ്ലവര്‍ അറേജ്മെന്റ്, ഒപ്പന, ടാബ്ലോ. മല്‍സരങ്ങളെക്കുറിച്ചുള്ള നിയമാവലിയും അപേക്ഷാഫോമും സമാജം ഓഫീസില്‍ നിന്നോwww.bahrainkeraleeyasamajam.com എന്ന വെബ്സൈറ്റിലോ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി. ഹരികൃഷ്ണനുമായി (36691405) ബന്ധപ്പെടാം
No comments:
Post a Comment