Pages

Tuesday, January 26, 2010

എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ ..!!!


എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ ..!!!

Monday, January 25, 2010

ബഹറിന്‍ കേരളീയ സമാജം ഇലക്ഷന്‍ നടപടികള്‍ക്ക് തുടക്കമായി

ബഹറിന്‍ കേരളീയ സമാജം ഇലക്ഷന്‍ നടപടികള്‍ക്ക് തുടക്കമായി. മാര്‍ച്ച് 19ന്‍്‌ ജനറല്‍ ബോഡി യോഗം നടത്താന്‍ എക്സിക്യൂട്ടിവ് കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമൂഹീക വികസന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാന്‍ അന്നുതന്നെ തിരഞ്ഞെടുപ്പ് നടക്കും.നാമനിദ്ദേശ പ്ത്രികസമര്‍പ്പിക്കാനുള്ള അവസാന തീയതീ ഈ മാസം 30 ആണ്‌ എന്ന് റിട്ടേണിംഗ് ഓഫീസര്‍ ജോണ്‍ ഐപ്പ് പറഞ്ഞു.പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്‌.നേരത്തെ ഈ മാസം 25 ആയിരുന്നു പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി.പൊതു താല്‍പര്യ പ്രകാരമാണ്‌ തീയതി നീട്ടിയതെന്ന് ജോണ്‍ ഐപ്പ് പറഞ്ഞു

പത്മശ്രീ പുരസ്കാരം നേടിയ ഡോ. രവി പിള്ളക്ക് ആശംസകള്‍

പത്മശ്രീ പുരസ്കാരം നേടിയ സമാജം മെബര്‍ ഡോ. രവി പിള്ളക്ക് ആശംസകള്‍

Sunday, January 24, 2010

കുട്ടികള്‍ക്കു വേണ്ടിയുള്ള ബഹിരാകാശ യാത്ര ഇന്നുമുതല്‍ സമാജത്തില്‍

കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബിന്റെ ആദിമുഖ്യത്തില്‍ ഇന്നുമുതല്‍ 29 വരെ ജ്യോതിശാസ്ത്ര വാരാചരണം നടത്തും ഡോക്യുമെന്റ്ററി പ്രദര്‍ശനം, കബ്യൂട്ടറൈസ്ഡ് ടെല്‍സ്ക്കോപ്പിലൂടെ നക്ഷത്രനിരീക്ഷണം എന്നിവയാണ് വാരാചരണത്തിലെ പ്രധാന ഇനങ്ങള്‍.
ഇന്ന് രണ്ട് ഡോക്യുമെന്റ്ററികള്‍ പ്രദര്‍ശ്ശിപ്പിക്കും .ഡ്രീം ഈസ് അലൈവ്' എന്ന ഡോക്യുമെന്റ്ററി ബഹിരാകാശവാഹനത്തിലൂടെയുള്ള യത്രയാണ്‌. സീറോ ഗ്രാവിറ്റി, ഭൂമിക്ക് ചുറ്റുമുള്ള പ്രദക്ഷിണം, ശൂന്യാകശത്തിലൂടെയുള്ള നടത്തം , നീന്തല്‍ , ഭക്ഷണം കഴിക്കല്‍ എന്നിവയെല്ലാം ഇതില്‍ കാണാം . ഡസ്റ്റിനി ഇന്‍ സ്പെയ്സ് എന്ന ഡോക്യുമെന്റ്ററിയില്‍ ഉപഗ്രഹത്തില്‍നിന്നുള്ള കാഴ്ച്ചകളാണ്‌.നാളെ (25.01.2009)പ്രദര്‍ശ്ശിപ്പിക്കുന്ന 'സ്പെസ് സ്റ്റേഷന്‍ ' എന്ന ഡോക്യുമെന്റ്ററിയില്‍ ഭൂമിക്ക് 300 കിലോമീറ്റര്‍ മുകളിലൂടെ മണിക്കൂറില്‍ 26500 കിലോമീറ്ററിലുള്ള യാത്രയുടെ ദ്യശ്യങ്ങളാണ്‌.' വാക്കിംഗ് ഓഫ് ദി മൂണ്‍ ' എന്ന ചിത്രം ചന്ദ്രയാത്രയും ചന്ദ്രോപരിതലത്തില്‍ ആദ്യമായി മനുഷ്യന്‍ നടന്നതിന്റ് ചിത്രീകരണമാണ്‌.28 ന്‌ ' നോ യുവര്‍ മൂണ്‍' എന്ന ഡോക്യുമെന്റ്ററി. ചന്ദ്രോപരീതലത്തില്‍ നടന്ന 12 അമേരിക്കക്കാരുടെ അനുഭവങ്ങള്‍ .അപ്പോളോ 13 എന്ന ഡോക്യുമെന്റ്ററിയില്‍ 1970ലെ അപ്പോളോ 13ന്റെ ദുരന്തം ദ്യശ്യവത്കരിച്ചിരിക്കുന്നു. 29 ന്‍' ഈസ് ദേര്‍ ലൈഫ് ഓണ്‍ മാര്‍സ് എന്ന ചിത്രം .ചൊവ്വായില്‍ ജീവനുണ്ടേ എന്നതിന്റെ അന്വേഷണം . എല്ലാദിവസവും രാത്രി 8 മണിക്ക് പരിപാടി തുടങ്ങും. എല്ലവര്‍ക്കും സ്വാഗതം .

Saturday, January 23, 2010

Revised Election Notification 2010

Nomination submission date of BKS ELECTION 2010 extended up to 30 th January 2010. details are mailed and available on the samajam notice board..

Revised Election Notification 2010

മലയാള മഹോത്സവം 2010

ബഹറിന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തില്‍ പാഠശാലയിലെ കുട്ടികള്‍ക്കായി മലയാള മഹോത്സവം 2010 നടത്തുന്നു. 2010 ഫെബ്രുവരി 12 വെള്ളിയാഴ്ച രാവിലെ 9 മണിമുതലാണ്‌ മലയാള മഹോത്സവം നടത്തപ്പെടുന്നത്.
ക്ലാസ് അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍
1.മലയാളം ആംഗ്യപ്പാട്ട്: തുടക്കക്കാര്‍ക്ക്(ബിഗിനേഴ്സ്) മാത്രം
2.കൈയ്യക്ഷര മത്സരം : ക്ലാസ് (1&2), ക്ലാസ് (3&4), ക്ലാസ് (5&6).
3.വായനാമത്സരം :ക്ലാസ് (3&4), ക്ലാസ് (5&6)
4.ഓര്‍മ്മപ്പരിശോധന : ക്ലാസ് (1&2), ക്ലാസ് (3&4), ക്ലാസ് (5&6).
5.പദപരിചയം : തുടക്കക്കാര്‍ക്ക്(ബിഗിനേഴ്സ്) മാത്രം

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍
പദ്യപാരായണം : ഗ്രൂപ്പ് 1 & 2- സമയം :3 മിനിറ്റ്, ഗ്രൂപ്പ് 3 - സമയം :5 മിനിറ്റ്
കഥപറച്ചില്‍ : ഗ്രൂപ്പ് 1,2 & 3-സമയം :5 മിനിറ്റ്

മത്സര ഗ്രൂപ്പും പ്രായപരിധിയും.
ഗ്രൂപ്പ് 1 - 01.01.2002 നും 31.12.2004 നും ഇടയില്‍ ജനിച്ചവര്‍
ഗ്രൂപ്പ് 2 - 01.01.1999 നും 31.12.2001 നും ഇടയില്‍ ജനിച്ചവര്‍
ഗ്രൂപ്പ് 3 - 31.12.1998 നോ അതിനു മുന്‍പോ ജനിച്ചവര്‍

അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സമാജം ഓഫീസുമായി ബന്ധപ്പെടുക‍

Thursday, January 21, 2010

Election Notification 2010

Nomination in the prescribed form are invited for the following positions to the executive committee for the year 2010 as per the Constitution and internal regulations of the Samajam

1. President
2. Vice President
3. General Secretary
4. Assistant Secretary
5. Treasurer
6. Entertainment Secretary
7. Librarian
8. Membership Secretary
9. Indoor Games Secretary
10. Literary Wing Secretary

Nominations are also invited for the Post of One Internal Auditor.


Sunday, January 17, 2010

ജ്യോതിബാസുവിന്‌ ആദരാഞ്ജലികള്‍



ഇന്ന് അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബാസുവിന്‌ ആദരാഞ്ജലികള്‍

Saturday, January 16, 2010

ബി കെ എസ് നാടകമത്സരം -2009 -മത്സരഫലങ്ങള്‍

ബഹറിന്‍ കേരളീയ സമാജം നടത്തിയ നാടക മാത്സരത്തില്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ അവതരിപ്പിച്ച 'രാരിച്ചന്‍ എന്ന സാദാ പൗരന്‍ ' എന്ന നാടകം മികച്ച അവതരണത്തിനുള്ള അവാര്‍ഡ് നേടി. ഈ നാടകത്തിന്റെ സംവിധായകന്‍ എസ് ആര്‍ ഖാനാണ്‌ മികച്ച സംവിധായകന്‍ .'സാനുക്കളില്‍ ചോരത്തുള്ളികള്‍ ' എന്ന നാടകത്തില്‍ കായേനായി വേഷമിട്ട മാത്യു റൈസന്‍ മികച്ച നടനും 'രാരിച്ചന്‍ എന്ന സാദാ പൗരനി'ലെ ദേവി എന്ന കഥാപത്രത്തെ അവതരിപ്പിച്ച ആതിരാ പവിത്രന്‍ മികച്ച നടിയുമായി. മറ്റ് അവാര്‍ഡുകള്‍ - മികച്ച രണ്ടമത്തെ അവതരണം: ' സാനുക്കളില്‍ ചോരത്തുള്ളികള്‍ ', അവതരണത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് : 'പെരുവഴിയമ്പലം ', മികച്ച രണ്ടാമത്തെ സംവിധായകന്‍ : സണ്ണി അയിരൂര്‍ , സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം : സുനില്‍ കൈലാസ് , മികച്ച രണ്ടാമത്തെ നടി : ബാബീര്‍ ലത്തീഫ്, പ്രത്യേക ജൂറി അവാഡ്: സുമാ മനോഹരന്‍ , മികച്ച രണ്ടാമത്തെ നടന്‍ : മനോഹരന്‍ പാവറട്ടി, ജൂറി പുരസ്കാരം : അജിത്ത് തോപ്പില്‍ , മികച്ച ബാല നടന്‍ :റിഷികേശ് ശിവകുമാര്‍, മികച്ച രണ്ടാമത്തെ ബാലനടന്‍ : അശ്വിന്‍ ഫിലിപ്പ് , കലാസംവിധാനം : സുരേഷ് അയ്യബിള്ളി, സുനില്‍ കൊല്ലം ,ജൂറി പുരസ്കാരം: വിജയന്‍ എം എന്‍ , ലൈറ്റിങ്ങ്: വല്‍സണ്‍ കൊയിലാണ്ടി, സംഗീതം : ജോഷി ജോസ്, മേക്കപ്പ്: സജീവന്‍..


സമാജം നാടകമത്സരവിജയികള്‍ സമാജം ഭാരവാഹികളോടും ജൂറി അംഗങ്ങളോടും ഒപ്പം

Wednesday, January 6, 2010

ബി കെ എസ് നാടകമത്സരം -2009

ബഹറിന്‍ കേരളീയ സമാജം നാടക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭരത് മുരളി അനുസ്മരണ നാടകമത്സര ഉത്ഘാടനം ഇന്ന് വൈകിട്ട് 7.30 സമാജം ഓഡിറ്റോറിയത്തില്‍ നടത്തുന്നു. തുടര്‍ ന്ന് മുഖം , ദാഹം എന്നി നാടകങ്ങള്‍ അരങ്ങോറുന്നു.
തുടര്ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന നാടകങ്ങള്‍
7.01.2010 - 8 PM : പെരുവഴിയമ്പലം
9 PM : ദൈവത്താര്‍

10.01.2010- 8 PM : സാനുക്കളില്‍ ചോരത്തുള്ളികള്‍
9 PM : രാരിച്ചന്‍ എന്ന സാദാപൌരന്‍

11.01.2010- 8 PM : ശത്രു
9 PM : ദത്തുപുത്രന്‍

12.01.2010 - Award Night

Sunday, January 3, 2010

ബി കെ എസ് നാടകമത്സരം -2009

ബഹറിന്‍ കേരളീയ സമാജം ഡ്രാമാ ക്ലബിന്റെ ആഭിമൂഖ്യത്തില്‍ ഈ മാസം മൂന്നാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാടകമത്സരം ചില സാങ്കേതിക കാരണങ്ങളാല്‍ ആറാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു

Friday, January 1, 2010

പുതുവത്സര ആശംസകള്‍


പുതുവത്സര ആശംസകള്‍