Pages

Thursday, October 11, 2018

കേരളീയ സമാജം ഓണം നവരാത്രി ആഘോഷം ഇന്നുമുതൽ...










ഈ വർഷത്തെ ബഹ്​റൈൻ കേരളീയ സമാജം ഓണം നവരാത്രി ആഘോഷ പരിപാടിയുടെ ഉദ്​ഘാടനം ഇന്ന്​ രാത്രി 7.30ന് അരങ്ങേറും. ബി.കെ.ജി ഹോള്‍ഡിംഗ് ഡയറക്​ടർ രജത്ത് ബാബുരജനെ സമാജം യുവ ബിസിനസ്​ ​െഎക്കൺ അവാർഡ്​ നൽകി ആദരിക്കും. തുടർന്ന്​ ഗാനമേള. ഒക്ടോബര്‍ 12 ന് രാവിലെ 10ന്​ രംഗോളി മത്സരവും രാത്രി 7.30ന് സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. വ്യവസായി ഡോ: കെ എസ് മേനോനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കോമഡി ഷോയും രാകേഷ് ബ്രഹ്മാനന്ദന്‍, സംഗീത പ്രഭു തുടങ്ങിയവര്‍ നയിക്കുന്ന സംഗീത വിരുന്നും. 13 ന് രാത്രി എട്ടിന്​ കോമഡി ഷോയും കല്ലറ ഗോപന്‍, ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേള. ബഹ്‌റൈന്‍ വ്യവസായി ജഷന്‍ ബുക്കാമലിനെ അവാര്‍ഡ് നല്‍കി സമാജം ആദരിക്കും. 14 ന് രാത്രി 7.30ന് നൃത്തനൃത്യങ്ങളും തുടര്‍ന്ന് സുകുമാരി നരേന്ദ്രമേനോന്‍ അവതരിപ്പിക്കുന്ന സംഗീത ക​േച്ചരി. ഒക്ടോബര്‍ 15 ന് രാത്രി 7.30ന് കഥാപ്രസംഗവും നാടന്‍ പാട്ടുകളും. 16 ന് രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങളും സമാജത്തിലെ കൗമാര പ്രതിഭകള്‍ അവതരിപ്പിക്കുന്ന കര്‍ണാട്ടിക് സംഗീത കച്ചേരിയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 17 ന് രാത്രി എട്ടിന്​ നൃത്തനൃത്യങ്ങൾ. 18 ന് രാത്രി 8.15 ന് ചിത്ര, ശരത്ത്, രൂപ രേവതി തുടങ്ങിയവരും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്​. ഒക്ടോബര്‍ 19 ന് കാലത്ത് അഞ്ചു മുതല്‍ പ്രൊഫ. മധുസൂദനന്‍ നായര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. വൈകുന്നേരം 7.30. ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെയില്‍ വൈദ്യുത മന്ത്രി എം.എം. മണി മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ ലത്തീ ഫ് ,ഫരൂക്ക് അല്‍മോയീദ് എന്നിവരെ സമാജം ആദരിക്കും തുടര്‍ന്ന് എസ്.പി. ബാലസുബ്രമണ്യം എസ് പി ശൈലജ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേള. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.കെ. വീരമണി ,ജനറല്‍ കണ്‍വീനര്‍ 36421369, ഹരി കൃഷ്​ണന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ (66759824).

Monday, October 1, 2018

കേരളീയ സമാജത്തിൽ നടന്ന ചരട് പിന്നി കളി- video

അന്യം നിന്നുപോയ കലാരൂപം വീണ്ടും അവതരിപ്പിച്ചു ബഹ്റിനിലെ ഒരു കൂട്ടം കലാകാരികൾ . കേരളീയ സമാജത്തിൽ നടന്ന ചരട് പിന്നി കളിയിൽ എഴുപത്തി അഞ്ചോളം പേർ പങ്കാളികളായി

Saturday, September 29, 2018

പുസ്‌തകപരിചയം

ശ്രദ്ധേയമായ രണ്ട് പുസ്തകങ്ങൾ .ഉണ്ണി ആറിന്റെ വാങ്ക്,
ശിഹാബ് പൊയ്ത്തുംകടവിന്റെ ഒരു പാട്ടിന്റെ ദൂരം എന്നി പുസ്തകങ്ങളെ കുറിച്ചുള്ള സംഭാഷണങ്ങൾ
എവർക്കും സ്വാഗതം


Thursday, September 27, 2018

"Suicide is never the answer, Give life a Chance.'

"Suicide is never the answer, Give life a Chance.'
Suicide prevention awareness seminar.
By Dr.Anees Ali, (MBBS, MD).



Bahrain keraleeya samajam, Job cell conducted interview coaching seminar for jobseekers.



Bahrain keraleeya samajam, Job cell conducted interview coaching seminar for jobseekers.
Manama: Bahrain Keraleeya Samajam Norka charity wing job cell in association with BKS toastmasters conducted a seminar on interview skills. Event was held on 22 Sept 2018, Saturday to help the job aspirants to prepare for job interviews. Session was conducted by former president of BKS Toastmasters Mr. Vibhish Lakshmanan. The session was attended by several job aspirants across the country.
Seminar included a presentation on “How to prepare for job interview with confidence“, and an interactive session with attendees. Senior members from the BKS fraternity provided guidance to the job aspirants.
Bahrain Keraleeya Samajam Vice President Mr. Mohanraj welcomed the gathering and President Mr. Radhakrishna Pillai gave the presidential address. BKS Job cell Convener Mr. Sunil Thomas explained about Job cell's future plans and upcoming activities. BKS Charity- Norka Committee General Convener K. T. Salim addressed the audience. Archana Sivaprasad was the moderator of the seminar.
Bahrain keraleeya samajam, Job cell conducted interview coaching seminar for jobseekers. Manama: Bahrain Keraleeya Samajam Norka charity wing job cell in association with BKS toastmasters conducted a seminar on interview skills. Event was held on 22 Sept 2018, Saturday to help the job aspirants to prepare for job interviews. Session was conducted by former president of BKS Toastmasters Mr. Vibhish Lakshmanan. The session was attended by several job aspirants across the country. Seminar included a presentation on “How to prepare for job interview with confidence“, and an interactive session with attendees. Senior members from the BKS fraternity provided guidance to the job aspirants. Bahrain Keraleeya Samajam Vice President Mr. Mohanraj welcomed the gathering and President Mr. Radhakrishna Pillai gave the presidential address. BKS Job cell Convener Mr. Sunil Thomas explained about Job cell's future plans and upcoming activities. BKS Charity- Norka Committee General Convener K. T. Salim addressed the audience. Archana Sivaprasad was the moderator of the seminar.

Wednesday, September 26, 2018

ആത്മഹത്യ പരിഹാരമല്ല: ബോധവത്​കരണവുമായി സമാജം^ഷിഫ അൽ ജസീറ സെമിനാര്‍ നാളെ..



ബഹ്റൈന്‍ കേരളീയ സമാജവും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സ​െൻററും ചേര്‍ന്ന് നാളെ സമാജത്തില്‍ ആത്മഹത്യ പ്രതിരോധ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. വൈകീട്ട്​ ഏഴിന്​ തുടങ്ങുന്ന സെമിനാറിൽ പ്രമുഖ കണ്‍സള്‍ട്ടിംഗ് സൈക്യാട്രിസ്​റ്റ്​ ഡോ. അനീസ് അലി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സംശയ നിവാരണത്തിനും അവസരമുണ്ടാകും. ബഹ്റൈനിലെ മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സൈക്യാട്രി സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണപിള്ള, ജനറല്‍ സെക്രട്ടറി എം.പി രഘു, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സ​െൻറര്‍ മെഡിക്കല്‍ അഡ്​മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 35 ദിവസത്തിനിടെ ആറു മലയാളികളും ഈ വര്‍ഷം ഇതുവരെ 30 ഇന്ത്യക്കാരും ആത്മഹത്യ ചെയ്​തു. വിഷാദവും ആത്മഹത്യാ പ്രവണതയും നിസാരമായി കാണാനാവാത്ത ആരോഗ്യ പ്രശ്​നങ്ങളാണ്. സമൂഹത്തി​​െൻറ ക്രിയാത്മക ഇടപെടല്‍ ആവശ്യമുള്ള ഒരു പൊതുജന ആരോഗ്യ പ്രശ്​നമായി ഇത്​ മാറിയിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകള്‍ക്ക് ആത്മഹത്യ കുറച്ചു കൊണ്ടുവരാനാകും. ഈ സാഹചര്യത്തിലാണ് ബോധവത്​കരണത്തിനായി ഷിഫയുമായി കൈകോര്‍ക്കുന്നതെന്ന് പി.വി. രാധാകൃഷ്​ണപിള്ള അറിയിച്ചു. ആത്മഹത്യയുടെ വിവിധ തലങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ട് വന്ന് ചര്‍ച്ച ചെയ്യാനും പ്രതിരോധ മാര്‍ഗങ്ങള്‍ ആര്‍ജിക്കാനും ലക്ഷ്യമിട്ടാണ് പ്രമുഖ സൈക്യാട്രിസ്​റ്റിനെതന്നെ സെമിനാറിന് കൊണ്ടുവന്നത്. അതിനു ബഹ്റൈനിലെ ആദ്യത്തെ സ്വകാര്യ ആതുരാലയമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സ​െൻറര്‍ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് ഷിഫ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. ആത്മഹത്യയുടെ പിടിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമാജവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷാപൂര്‍വമാണ് ഷിഫ നോക്കിക്കാണുന്നതെന്ന് ഡോ. ഷംനാദ് പറഞ്ഞു. ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് കോഴിക്കോട് സ്വദേശിയായ അനീസ് അലി. കേരളത്തില്‍ വിവിധ ആശുപത്രികളിലും ഷിഫ ഗ്രൂപ്പില്‍ ഖത്തറിലും ദുബായിലും അദ്ദേഹം കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു.

Monday, September 24, 2018

നോർക്ക തിരിച്ചറിയൽ കാർഡ്‌ രജിസ്‌ട്രേഷൻ പുനരാരംഭിക്കുന്നു



"നോർക്ക തിരിച്ചറിയൽ കാർഡ്‌ രജിസ്‌ട്രേഷൻ പുനരാരംഭിക്കുന്നു."     പ്രീയ സമാജം അംഗം...
താത്‌കാലികമായി നിറുത്തിവച്ചിരുന്ന നോർക്ക തിരിച്ചറിയൽ കാർഡിന്റെ രജിസ്‌ട്രേഷൻ ഓൺലൈൻ സൗകര്യം ലഭ്യമാക്കി പുനരാരംഭിക്കുന്നു.
ആദ്യ ദിവസങ്ങളിൽ സമാജം അംഗങ്ങൾക്ക്‌ മാത്രവും അതിനുശേഷം പത്ര വാർത്ത നൽകി മറ്റുളളവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌ പോർട്ട്‌ കോപ്പിയും( ഫ്രണ്ട്‌ പേജ്‌..  ലാസ്റ്റ്‌ പേജ്‌... വിസ പേജ്‌) ഒരു ഫോട്ടൊയും ലഭ്യമാക്കണം.
ഫോട്ടൊ കോപ്പി എടുക്കുന്നതിനുളള സൗകര്യം നോർക്ക ഹെൽപ്‌ ഡെസ്‌കിൽ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാത്രി 7.30 മുതൽ 9.30 വരെയും അവധി ദിവസങ്ങളിൽ വൈകിട്ട്‌ 4 മുതൽ 9 വ രെയും നോർക്ക ഹെൽപ്‌ ഡസ്‌ക്‌ ഓഫീസ്‌ തുറന്ന് പ്രവർത്തിക്കും. തിരിച്ചറിയൽ കാർഡ്‌ സ്വന്തമാക്കിയിട്ടില്ലാത്ത സമാജം അംഗങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുക.
സഹകരണം പ്രതീക്ഷിക്കുന്നു.

Sunday, September 23, 2018

ഫാമിലി ഡേ

മെഗാ ചരട്പിന്നിക്കളി 
ഡാൻഡിയ
ഫാമിലി ഡേ
തീറ്റ മത്സരം
..
നിരവധി സമ്മാനങ്ങൾ



Saturday, September 22, 2018

മലയാളി തൊഴിലന്വേഷകർക്കായി ബി.കെ.എസ് ജോബ് സെൽ

മനാമ: ബഹ്‌റൈൻ കേരളീയസമാജം ജോബ് സെൽ ബി കെ എസ്‌ ടോസ്റ്റ്‌ മാസ്​റ്റേഴ്​സസുമായി സഹകരിച്ച്‌ തൊഴിൽ അന്വേഷകർക്കായി ഇൻറർവ്യൂ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. നാളെ രാത്രി 8.30 ന്​ ബാബുരാജ്‌ ഹാളിൽ കേരളീയ സമാജം ടോസ്റ്റ്‌ മാസ്​റ്റർ ക്ലബ്‌ മുൻ പ്രസിഡൻറ്​ വിബീഷ്‌ ലക്ഷ്​മണൻ പരിശീലന പരിപാടിക്ക്‌ നേതൃത്വം നൽകും. സമാജം അംഗങ്ങൾക്കും അല്ലാത്തവർക്കും പങ്കെടുക്കാം. രജിസ്റ്റേഷനും കൂടുതൽ വിവരങ്ങൾക്കും ജോബ്‌ സെൽ കൺ വീനർ സുനിൽ തോമസുമായി 32232491 ബന്ധപ്പെടണം. തൊഴിൽ അന്വേഷകർ ജോബ് സെൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന bksjobcell@gmail.com മെയിൽ ഐഡിയിൽ അവരുടെ ബയോഡാറ്റ അയച്ചു കഴിഞ്ഞാൽ ജോബ് സെൽ അവരുടെ നിശ്ചിത യോഗ്യതയ്ക്കനുസരിച്ച്‌ ഉദ്യോഗാർഥികളുടെ ബയോഡാറ്റ ആവശ്യമുള്ള സ്‌ഥാപനങ്ങളിലേയ്ക്ക് കൈമാറും. സമാജം ഇതിൽ ഇടനിലക്കാരായി മാത്രമാണ് പ്രവർത്തിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു


Tuesday, September 11, 2018

നവകേരള നിർമിതിക്കായി മുന്നിട്ടിറങ്ങാൻ കേരളീയ സമാജം ഒാപ്പൺഫോറത്തിൽ ആഹ്വാനം


ബഹ്​റൈൻ കേരളീയ സമാജം അംഗങ്ങൾക്കായി നടത്തിയ ഒാപ്പൺഫോറത്തിൽനിന്ന്​ ​ ഫോ​േട്ടാ: ജോമോൻ... 

പ്രളയം തകർത്ത കേരളത്തി​​െൻറ അതിജീവനത്തിനായി ഒന്നിച്ച്​ രംഗത്തിറങ്ങാൻ ബഹ്​റൈൻ കേരളീയ സമാജം അംഗങ്ങൾക്കായി നടത്തിയ ഒാപ്പൺഫോറത്തിൽ ആഹ്വാനമുയർന്നു. പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണപിള്ള, ജനറൽ സെക്രട്ടറി എം.പി രഘു എന്നിവരുടെ നേതൃത്വത്തിലാണ്​ ഫോറം നടന്നത്​. പ്രകൃതി തകർത്തെറിഞ്ഞ നാടിനുവേണ്ടി പ്രവാസ ലോകം നടത്തിയ ആശ്വാസപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്​ നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രളയം നാടിനെ വിഴുങ്ങിയ അവസരത്തിൽ സമാജം ആരംഭിച്ച ഹെൽപ്​ഡെസ്​ക്​ നൂറുകണക്കിന്​ പേരെ രക്ഷപ്പെടുത്താനുള്ള വേദിയായി. അതിനൊപ്പം കേരളത്തിലേക്ക്​ ആവശ്യസാധനങ്ങൾ അയക്കാനും കഴിഞ്ഞു. ഇതിനൊപ്പം ബഹ്​റൈൻ കേരളീയ സമാജം ഉൾപ്പെടെയുള്ള മലയാളി പ്രവാസി സംഘടനകൾ ഒാണം, ഇൗദ്​ ആഘോഷങ്ങൾ മാറ്റിവെച്ച്​ അതിനുള്ള തുക മ​ുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്​തതും മാതൃകാപരമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നവകേരള നിർമിതിയിൽ പ്രവാസ ലോകത്തിന്​ ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന്​ ഒാപ്പൺ ഫോറത്തിൽ പ​െങ്കടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇൗ വർഷം ഇനിയുള്ള പരിപാടികൾ സംഘടിപ്പിക്കു​േമ്പാൾ അതിൽനിന്ന​ുള്ള വരുമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഒക്​ടോബറിൽ എസ്​.പി ബാലസുബ്രഹ്​മണ്യം, കെ.എസ്​.ചിത്ര, രാകേഷ്​ ബ്രഹ്​മാനന്ദൻ എന്നിവരുടെ ഗാനമേള നടക്കും. നവംബറിൽ ഒാണസദ്യ നടത്തി അതി​​െൻറ ഭാഗമായി ലഭിക്കുന്ന സംഭാവനകൾ ദുരിതാശ്വാസ ഫണ്ടിലേക്ക്​ നൽകും. കേരളത്തി​​െൻറ അതിജീവനത്തിന്​ സമാജം കഴിയുന്നതെല്ലാം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.


Read more at: https://www.madhyamam.com/gulf-news/bahrain/keraleeya-samajam-bahrain-news/555902

Monday, September 10, 2018

വായനയിലേക്കുള്ള ചുവടുകൾ

  വായനയിലേക്കുള്ള ചുവടുകൾ

Thursday, September 6, 2018

വിദ്യാരംഭം -2018

ആധുനിക മലയാള കവിതയുടെ ജനകീയ സംവേദന പരമ്പര്യത്തിൽ നിന്നുകൊണ്ട് ഒരേ സമയം കവിതയെ ജനപ്രിയവും ജനകീയവുമാക്കിയ കവി പ്രൊഫസർ.വി.മധുസൂദനനായർ എത്തുന്നു.
വിജയദശമി ദിനത്തിൽ. 
2018 ഒക്ടോബർ 19 വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ



Wednesday, September 5, 2018

സമ്മർക്യാമ്പ് “കളിക്കളം 2018” ഗ്രാന്‍ഡ്‌ ഫിനാലെ


സമ്മർക്യാമ്പ് “കളിക്കളം 2018” ഗ്രാന്‍ഡ്‌ ഫിനാലെ സെപ്തംബര്‍ 7 വെള്ളിയാഴ്ച രാത്രി 7 മണി മുതല്‍.

Monday, September 3, 2018

പ്രളയത്തിൽ ഇരകളായ പ്രവാസികളുടെ യോഗം ഇന്ന്​ കേരളീയ സമാജത്തിൽ

കേരള പ്രവാസി കമ്മീഷൻ, ലോക കേരളസഭ ബഹ്‌റൈൻ അംഗങ്ങൾ എന്നിവർ സംയുക്തമായി പ്രളയ ബാധിതരായ, ബഹ്‌റൈൻ പ്രവാസികളുടെ യോഗം ഇന്ന്​ വൈകിട്ട് എട്ടിന്​ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ നടത്തും. കേരളത്തിലെ പ്രളയത്തിൽ നാശനഷ്​ടങ്ങൾ സംഭവിച്ച പ്രവാസികളെ കുറിച്ച്​ ‘ഗൾഫ്​ മാധ്യമം’ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്​ ​യോഗം നടത്തുന്നതെന്ന്​ സംഘാടകർ പറഞ്ഞു. നാശനഷ്​ടങ്ങൾ സംഭവിച്ചവരുടെ റിപ്പോർട്ട് സ്വീകരിക്കുകയും അത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും. യോഗത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ കേരള പ്രവാസി കമ്മീഷൻ സെക്രട്ടറി, ലോക കേരള സഭ എന്നിവ മുമ്പാകെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും തുടർ നടപടികൾക്കായി പരിശ്രമിക്കുകയും ചെയ്യുമെന്ന്​ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു . ഇതിൽ പങ്കെടുത്തു വിവരങ്ങൾ കൈമാറുവാൻ ആഗ്രഹിക്കുന്നവർ തങ്ങൾക്കു ഉണ്ടായ നാശനഷ്​ടങ്ങൾ വ്യക്തമായി എഴുതി തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെ കൂടാതെ ലോക കേരള സഭ അംഗങ്ങൾ ആയ സി.വി. നാരായണൻ , രാജു കല്ലുംപുറം , പി.വി. രാധാകൃഷ്​ണ പിള്ള ,വർഗീസ് കുര്യൻ , എസ്​. വി ജലീൽ , സോമൻ ബേബി , ബിജു മലയിൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും . എല്ലാ ദുരിത ബാധിതരും ​േയാഗത്തിൽ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. വിശദ വിവരങ്ങൾക്ക് 39682974, 39281773,39425202 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Sunday, September 2, 2018

കേരളത്തിലെ പ്രളയദുരന്തബാധിതരായ പ്രവാസികളുടെ യോഗം നാളെ കേരളീയ സമാജത്തിൽ

കേരളത്തിലെ പ്രളയത്തിൽ കടുത്ത നാശനഷ്​ടങ്ങൾ നേരിട്ട ബഹ്​റൈൻ പ്രവാസികളെ കുറിച്ച്​ ‘ഗൾഫ്​ മാധ്യമം’ കഴിഞ്ഞ ദിനങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ അടിസ്ഥാനത്തിൽ ലോക​ കേരളസഭ അംഗങ്ങൾ, കേരള പ്രവാസി കമ്മീഷൻ അംഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ​​പ്രളയത്തിൽ ഇരകളായ പ്രവാസികളുടെ യോഗം വിളിക്കുന്നു. നാളെ ​രാത്രി എട്ടിന്​ ബഹ്​റൈൻ കേരളീയ സമാജത്തിലെ ബാബുരാജ്​ ഹാളിലാണ്​ യോഗം നടക്കുകയെന്ന്​ സംഘാടകർ അറിയിച്ചു. നൂറുകണക്കിന്​ ബഹ്​റൈൻ പ്രവാസികളുടെ വീടുകളാണ്​ വെള്ളപ്പൊക്കത്തിൽ മുങ്ങിയത്​. പലർക്കും വിലപ്പെട്ട രേഖകളും സർവ്വ സമ്പാദ്യങ്ങളും പ്രളയത്തിൽ നശിക്കപ്പെട്ടു. എന്നാൽ പ്രവാസികളിൽ പലരും ഇവിടെയായതിനാൽ മതിയായ നഷ്​ടപരിഹാരം നേടുന്നത്​ ഉൾപ്പെടെയുള്ള കാര്യങ്ങളെ ആശങ്ക​യോടെയാണ്​ കാണുന്നത്​. പ്രളയം ബാധിച്ച എല്ലാ ജില്ലകളിലെയും പ്രവാസികൾ ബഹ്​റൈനിലുണ്ട്​. എന്നിരുന്നാലും തൃശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​ ജില്ലകളിലെ പ്രവാസികൾക്കാണ്​ കൂടുതൽ നാശനഷ്​ടങ്ങൾ ഉണ്ടായത്​. ആയുഷ്​ക്കാലം മുഴുവൻ പ്രവാസ ഭൂമിയിൽ വിയർപ്പൊഴുക്കി നേടിയ വീടും മറ്റ്​ സമ്പാദ്യങ്ങളും വെള്ള​പ്പൊക്കത്തിൽ കുത്തിയൊലിച്ചുപോയതി​​െൻറ നിരാശയും വേദനയും ഇരകളായ പ്രവാസികളെ നീറ്റുകയാണ്​. അതേസമയം പ്രാഥമിക നഷ്​ടപരിഹാരങ്ങളോ വീട്​ ശുചീകരിക്കുന്നതിൽ സന്നദ്ധ പ്രവർത്തകരുടെ കാര്യമായ സഹായങ്ങളോ പ്രവാസി കുടുംബങ്ങളിൽ പലർക്കും ലഭിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്​. എറണാകുളം ഉളിയന്നൂർ പോലുള്ള സ്ഥലങ്ങളിൽ പ്രവാസികളുടെ ഭവനങ്ങളെ മറികടന്നുപോയ സന്നദ്ധ പ്രവർത്തകർ ശുചീകരണം നടത്താൻ വീടുകൾ തെരഞ്ഞെടുത്തതിൽ പക്ഷപാതം കാട്ടിയതായും പ്രവാസി കുടുംബങ്ങൾ ആരോപിക്കുന്നു. നാട്ടിൽ പ്രളയമുണ്ടായപ്പോൾ, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ വിഭവ സമാഹരണം നടത്താനും ഫണ്ട്​ അയക്കാനും ക്യൂ നിന്ന പ്രവാസി സമൂഹത്തിന്​ ഇത്തരം വാർത്തകൾ വീണ്ടും വേദന ഉണ്ടാക്കുകയാണ്​. പ്രളയ ബാധിതരായ പ്രവാസികൾക്ക്​ നീതി ലഭിക്കാനും അവർക്ക്​ കൃത്യമായ നഷ്​ടപരിഹാരം ലഭിക്കാനും നടപടികൾ ഉണ്ടാകുമെന്നും ഇത്തരം വിഷയങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരള സഭ അംഗം രാജു കല്ലുംപുറം എന്നിവർ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. ബന്​ധപ്പെടേണ്ട ഫോൺ നമ്പർ: സുബൈർ കണ്ണൂർ: 39682974. SHARE

Saturday, September 1, 2018

ജീവനം

ജീവനം ബഹറിൻ കേരളീയ സമാജം ചിത്രകലാ ക്ലബ്ബിന്റെയും വനിതാ വേദിയുടെയും സാഹിത്യവേദിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവനം എന്ന പരിപാടി വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സമാജം അങ്കണത്തിൽ സമൂഹ ചിത്ര രചനനയും ദീപങ്ങളും തെളിയിച്ചു. ചടങ്ങില്‍ സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ശ്രീ മോഹന്‍ രാജ് പി എന്‍ അധ്യക്ഷ പ്രസംഗവും ജനറല്‍സെക്രട്ടറി ശ്രീ എം പി രഘു സ്വാഗതവും പറഞ്ഞു. സമാജം വനിതാ വേദി അവതരിപ്പിച്ച സ്കിറ്റ് "എന്‍റെ കേരളം എത്ര സങ്കടം" മികച്ചതായിരുന്നു എന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ബിജു എം സതീഷ്‌, സിജില വിനു, ശ്രീജിത്ത്‌ ഫെറോക്ക് എന്നിവര്‍ വിവിധ കവിതകളും, ഇഎ സലിം ,ഫിറോസ്‌ തിരുവത്ര, ശബനി വാസുദേവ്,മിനേഷ് എന്നിവര്‍ പ്രഭാഷണങ്ങളും നടത്തി.ഹരികൃഷ്ണന്‍ പരിപാടി നിയന്ത്രിച്ചു

Friday, August 31, 2018

'ജീവനം'



പ്രളയക്കെടുതികൾക്ക് ശേഷം ഒരു തിരിച്ചുവരവിനൊരുങ്ങുന്ന നമ്മുടെ കേരളത്തിന് ശക്തി പകരുവാൻ ബഹ്‌റൈൻ കേരളീയ സമാജം നടത്തിയ 'ജീവനം' സന്ധ്യയിൽ സമാജത്തിലെ വിവിധ വിഭാഗങ്ങളിലെ കലാകാരന്മാരും സമാജം മെംബേർസ് അല്ലാത്തവരും സമൂഹ ചിത്ര ശില്പ രചനയും, കാവ്യ സന്ധ്യയും, ചെറു കഥാ വായനയും, മധുര ഗീതങ്ങളും, ഹൃസ്വ പ്രദർശനവും, പ്രളയത്തിൽ ജീവൻ വെടിഞ്ഞവർക്ക് സമൂഹ പ്രണാമവും നടന്നു.

ജീവനം' സന്ധ്യയിൽ നിന്നും.

ജീവനം' സന്ധ്യയിൽ നിന്നും.

Monday, August 27, 2018

ജീവനം, നാടിനൊപ്പം

പ്രളയക്കെടുതികൾക്ക് ശേഷം ഒരു തിരിച്ചുവരവിനൊരുങ്ങുന്ന നമ്മുടെ കേരളത്തിന് ശക്തി പകരുവാൻ ബഹ്‌റൈൻ കേരളീയ സമാജം  ഒരുക്കുന്ന ജീവനം, നാടിനൊപ്പം എന്ന പരിപാടി ഈ വരുന്ന ആഗസ്റ്റ് 31  വെളളിയാഴ്ച വൈകിട്ട് 7 മണി മുതൽ സമാജം ഡി ജെ ഹാളിൽ അരങ്ങേറുന്നു.
സമാജത്തിലെ വിവിധ വിഭാഗങ്ങളിലെ കലാകാരന്മാരും സമാജം മെംബേർസ് അല്ലാത്തവരും ചേർന്നൊരുക്കുന്ന കലാ സാഹിത്യ സംഗീത സന്ധ്യയാണ് "ജീവനം".  സമൂഹ ചിത്ര ശില്പ രചനയും, കാവ്യ സന്ധ്യയും, ചെറു കഥാ  വായനയും, മധുര ഗീതങ്ങളും, ഹൃസ്വ പ്രദർശനവും, പ്രളയത്തിൽ ജീവൻ വെടിഞ്ഞവർക്ക് സമൂഹ പ്രണാമവും  ജീവവനത്തിൽ ഉണ്ടാവും.  ജനകീയമായ ഈ പരിപാടി  ഏവർക്കും സൗജന്യമായി വീക്ഷിക്കാവുന്നതാണ് . പരിപാടികളുടെ വിശദ  വിവരങ്ങൾക്ക്  ഹരീഷ് മേനോൻ ( സമാജം കലാ വിഭാഗം സെക്രട്ടറി) 33988196, ബിജു എം സതീഷ് ( സാഹിത്യ വിഭാഗം സിക്രട്ടറി ) 36045442 എന്നിവരുമായി ബന്ധപ്പെടുക  

Friday, August 24, 2018

നമുക്കൊന്നായ് അണിചേരാം : ബഹ്‌റൈൻ കേരളീയ സമാജം കേരളത്തോടൊപ്പം






ബഹറിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തി ല്‍ പ്രളയ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് കൈത്താങ്ങായി സമാഹരിച്ച 10 ടൺ വിഭവങ്ങൾ ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ വി.എസ്. ട്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി ടി ജെ ഗിരീഷ്, മറ്റു സമാജം ഭരണ സമതി അംഗങ്ങള്‍, പ്രവാസി കമ്മീഷ ന്‍ അംഗം സുബൈര്‍ കണ്ണൂര്‍ , ബി കെ എസ് കേരള ഫ്ലഡ് റിലീഫ് സന്നദ്ധപ്രവര്ത്തകകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 
ബി കെ എസ് കേരള ഫ്ലഡ് റിലീഫ് സന്നദ്ധ പ്രവര്‍ത്തകരുടെ അഹോരാത്ര പ്രയത്നത്തില്‍ സമാഹരിച്ച ആവശ്യ സാധനങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയച്ചു.
 
ഈ യഞ്ജത്തി ല്‍ സഹായിച്ച എല്ലാ നല്ലവരായ ആളുകളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുനതായി സമാജം ഭരണ സമിതി അറിയിച്ചു.

Thursday, August 16, 2018

കേരളത്തിന് കൈത്താങ്ങായി ബഹ്‌റൈ ന്‍ കേരളീയ സമാജവും



പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ ബഹ്‌റൈന്‍ കേരളീയ സമാജവും കൈകോര്‍ക്കുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം ഈ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചിരിക്കുന്നതായി സമാജം ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തോടൊപ്പം നിന്ന് ദുരിതമാനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതിനോടൊപ്പം ബഹറൈനില്‍ നിന്ന് കേരളത്തിലെ ദുരിതമാനുഭവിക്കുന്നവരെ  സഹായിക്കുന്ന പ്രവര്‍ത്തനങ്ങളി ല്‍ ബഹ്‌റൈന്‍ കേരളീയ സമാജം നേതൃത്വം നല്‍കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു.
പ്രളയ മേഖലയില്‍ നിന്നുള്ളവരെ സഹായിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും കൂടുതല്‍ സഹായം എത്തിക്കുന്നതിനും വേണ്ടി സമാജം ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമാജം ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെടുക. (39440530,39398598,38300213)

Sunday, August 12, 2018

ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ഓണാഘോഷം " ശ്രാവണം 2018"



ഈ വർഷത്തെ ബഹറിൻ കേരളീയ സമാജം ഈദ്‌ ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ "ശ്രാവണം2018" പൂർത്തിയായി കൊണ്ടി്രിക്കുന്നു് നൂറിലധിികം അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള സമാജം ആക്ടിംഗ് പ്രസിഡണ്ട് ദിലീഷ് കുമാര്‍ വി എസ് , ജനറല്‍ സെക്രട്ടറി എംപി രഘു, വൈസ് പ്രസിഡന്റ്‌ മോഹന്‍രാജ് ,ഈദ്, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എന്‍.കെ വീരമണി, ജനറല്‍ കോര്‍ഡിനേറ്റ്ര്‍ര്‍ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങള്‍ക്ക് നടന്നു വരുന്നു. ആഗസ്റ്റ് 21 മുതൽ വിവിധ മൽസരങ്ങളോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ വടംവലി, പൂക്കള മൽസരം. ഒപ്പന മൽസരം ,കബഡി കളി, പായസ മൽസരം, ഓണപുടവ മൽസരം, തിരുവാതിര മൽസരം,സിനിമാറ്റിക്ക് ഡാൻസ് മൽസരം തുടങ്ങി നിരവധി മൽസരങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം മെംബർമാരാല്ലാത്ത മലയാളികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ സമാജം അവസരമൊരുക്കുന്നതായി കേരളീയ സമാജം ഭരണ സമിതി അറിയിച്ചു. ആഗസ്റ്റ് 21ന് ഓണാഘോഷ പരിപാടികളുടെ കൊടിയേറ്റവും തുടര്‍ന്ന് വിവിധ പരിപാടികളും അരങ്ങേറും .കേരളത്തിൽ നിന്നെത്തിയ പ്രശസ്ത നാടക സംവിധായകനും അദ്ധ്യാപകനുമായ പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന മഹാസാഗരമെന്ന നാടകം അവതരിപ്പിക്കും, പ്രശസ്ത സാഹിത്യകാരൻ എം.ടി യുടെ പന്ത്രണ്ടോളം കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകം കേരളത്തിൽ ഇതിനകം പല സ്റ്റേജുകളിൽ അവതരിപ്പിക്കുകയും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു, ബഹ്റിനിലെ അറുപതിലധികം നാടക പ്രവർത്തകരുടെ മാസങ്ങളായ പരീശീലനവും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്, ആഗസ്റ്റ്‌ 22)൦ തിയ്യതി നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന ഓണപലഹാര മേള സമാജം വനിത വിഭാഗത്തിന്റെയും ടീം ഒഫീഷ്യല്‍സ്ന്‍റെയും നേതൃത്വത്തിലാണ് നടക്കുന്നത്. സമാജം ചില്‍ ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും, തീറ്റ മത്സരവും ഉണ്ടായിരിക്കും. ബഹ്രൈനിലെ പ്രവാസി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. ആഗസ്റ്റ്‌ 23)൦ തീയതി കായികമത്സര ഇനമായ കബഡി മത്സരവും വൈകുന്നേരം സിനിമാ പിന്നണി ഗായകർ ഉൾപ്പെടെ 7 ഓളം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന "ആരോമലേ" എന്ന മെഗാ ഷോ സമാജം ഈദ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. ഉത്രാട ദിനമായ ആഗസ്റ്റ്‌ 24)൦ തീയതി പായസ മത്സരം,വടംവലി മത്സരം,പഞ്ചഗുസ്തി മത്സരം ,വിവിധങ്ങളായ ഓണക്കളികള്‍ തുടങ്ങിയ ഉണ്ടായിരിക്കും.തിരുവോണ ദിവസമായ ആഗസ്റ്റ്‌ 25)൦ തീയതി ബഹ്റൈനിലെ പ്രശസ്തരായ നൃത്ത അധ്യാപകര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ ഉണ്ടായിരിക്കും തുടര്‍ന്ന് ഓണപ്പുടവ മത്സരവും ഓണവുമായി ബന്ധപ്പെട്ടുള്ള സ്കിറ്റുകളും അരങ്ങേറും. ആഗസ്റ്റ്‌ 30)൦ തീയതി, ചില്‍ ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളും, സിനിമാറ്റിക് സീന്‍ മത്സരവും, ഒപ്പന മത്സരവും നടക്കും തുടര്‍ന്ന് നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും. ഒപ്പന മൽസരത്തിൽ ബഹ്റെനിലെ പ്രമുഖ ഗ്രുപ്പുകൾ പങ്കെടുക്കും. ആഗസ്റ്റ്‌ 31)൦ തീയതി ഘോഷയാത്ര മത്സരവും ബഹ്രൈനിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ഓണം ഘോഷയാത്രയിൽ വ്യക്തികളും സമാജം സമ്പ് കമ്മിറ്റികൾ, ബഹ്റെ റെനിലെ വിവിധ കലാ സാംസ്ക്കാക്കാരിക സംഘടനകളാണ് പങ്കെടുക്കുക, മികച്ച കലാരൂപങ്ങൾ, വേഷങ്ങൾ തുടങ്ങി നിരവധി മൽസരങ്ങൾക്ക് ക്യാഷ് പ്രൈസ് അടക്കം വിവിധ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. സെപ്തംബര്‍ 1)൦ തീയതി സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന ഓണപാട്ടുകള്‍ നാടന്‍ പാട്ടുകള്‍ തുടങ്ങിയവയും തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ബഹ്റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും. സെപ്തംബര്‍ 2)൦ തീയതി സംഘഗാന മത്സരവും തുടര്‍ന്ന് ഫ്യുഷന്‍ ഡാന്‍സും മറ്റു നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും. സെപ്തംബര്‍ 3)൦ തീയതി സമാജം മലയാള പാഠശാല നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളും സിനിമാറ്റിക് ഡാന്‍സ് മത്സരവും ഉണ്ടായിരിക്കും. സെപ്തംബര്‍ 4)൦ തീയതി രംഗോളി മത്സരവും തുടര്‍ന്ന് പ്രശസ്ത മലയാള സിനിമാ പിന്നണി ഗായകരായ രാകേഷ് ബ്രമ്മാനന്തനും സംഗീത പ്രഭുവും അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. അന്നേ ദിവസം ബഹറൈനില്‍ ബിസിനസ്‌ രംഗത്ത് വിജയം കൈവരിച്ച പ്രമുഖ വ്യക്തികളെ ആദരിക്കും. സെപ്തംബര്‍ 5)൦ തീയതി സമാജം വനിതാ വേദിയുടെ നേതൃത്വത്തില്‍ ചരടുപിന്നി ക്കള്ളി ഉണ്ടായിരിക്കും. നാട്ടിൽ അന്യം നിന്നുപോവുന്ന കലാരൂപമായ ചരട് പിന്നി കളിയുടെ ആവിഷ്ക്കാരം ഇത്തവണ ഓണാഘോഷങ്ങൾക്ക് വിത്യസ്തത നൽകും തുടര്‍ന്ന് "ഉതുപ്പാന്റെ കിണര്‍" എന്ന സ്കിറ്റും ഉണ്ടായിരിക്കും. സെപ്തംബര്‍ 6)൦ തീയതി പ്രശസ്ഥ ഗായിക കെ എസ് ചിത്ര , സംഗീത സംവിധായകന്‍ ശരത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നു ഉണ്ടായിരിക്കും. ബഹ്റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും. സെപ്തംബര്‍ 7)൦ തീയതി രാവിലെ 10 മണി മുതല്‍ പൂക്കള മത്സരവും വിവിധ കലാപരിപാടികളും തുടര്‍ന്ന് രാത്രി 8 മണിക്ക് എസ്.പി. ബാലസുബ്രമണ്യവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മൽസര ഇനങ്ങളെ കുറിച്ച് വിശദ വിവരങ്ങളറിയാനും രജിസ്റ്റർ ചെയ്യാനും എന്‍.കെ. വീരമണി ,ജനറല്‍ കണ്‍വീനര്‍ 36421369, ഹരി കൃഷ്ണന്‍ ജനറല്‍ കോര്‍ഡി നെറ്റര്‍ (66759824), ഓണപ്പുടവ മത്സരം -സുവിത രാകേഷ് (33362419), പായസമത്സരം- രാകേഷ് രാജപ്പന്‍(39166184), പൂക്കള മത്സരം-ബിനു കരുണാകരന്‍ (36222524), തിരുവാതിര മത്സരം - അനു അനില്‍ (39089371), പലഹാര മേള, തീറ്റ മത്സരം - മോഹിനി തോമസ്‌(39804013), ശശിധരന്‍ (39890640), ഒപ്പന മത്സരം- സജ്ന നൌഷാദ് (37793914), സിനിമാറ്റിക് ഡാന്‍സ് മത്സരം- ഉമ ഉദയന്‍ (36442356) kn\namänIv ko³” aÕcw- എല്‍ദോ പൗലോസ്‌ (39545643) കബഡി മത്സരം, വടം വലി മത്സരം, പഞ്ചഗുസ്തി മത്സരം- രാജേഷ് കോടോത്ത് (33890941) ഘോഷയാത്ര മത്സരം -മണികണ്ഠന്‍ പി ആര്‍(3640 3222) സംഘഗാന മത്സരം- ജയ രവികുമാര്‍ (36782497) എന്നിവരെ വിളിക്കാവുന്നതാണ്. സെപ്തംബര്‍ 14 വെള്ളിയാഴ്ച പ്രശസ്ത പാചക വിദഗ്ദ്ധ ന്‍ ശ്രീ പഴയിടം മോഹന്നന്‍ നമ്പൂതിരിയുടെ നേതൃത്വത്തി ല്‍ 5000 പേര്‍ക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പിള്ളയുടെ നേതൃത്വത്തി ല്‍ ഉള്ള ഓണസദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങള്‍ക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Thursday, August 2, 2018

സയൻസും സിനിമയും

പ്രായഭേദമന്യേ ഏവർക്കും ആസ്വാദ്യകരമാണ് സയൻസ് ഫിക് ഷൻ സിനിമകൾ. ഡോക്യുമെൻററികളിൽ നിന്ന് വ്യത്യസ്തമായി സയൻസ്  ഫിക് ഷൻ സിനിമകൾക്ക് ശാസ്ത്രത്തെ പൂർണ്ണമായി  പിന്തുടരാൻ കഴിയില്ല എന്ന് നമുക്കറിയാം. 
 സയൻസ് ഫിക് ഷൻ സിനിമകളിൽ സയൻസിനാണോ ഫിക് ഷനാണോ പ്രാധാന്യം? ഇത്തരം സിനിമകൾ ശാസ്ത്ര നിയമങ്ങളെ എത്രത്തോളം മാനിക്കുന്നുണ്ട്? സയൻസിനെയും ഫിക് ഷനെയും കൃത്യമായി വേർതിരിക്കാൻ കഴിയുമോ?

ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറവും സിനിമ ക്ലബ്ബും ഒരുമിച്ച് സയൻസും സിനിമയും എന്ന പേരിൽ സിനിമയ്ക്കുള്ളിലെ സയൻസിനെ അനാവരണം ചെയ്യുന്ന ഒരു പരിപാടി ആരംഭിക്കുകയാണ്. 2013 ൽ ഇറങ്ങിയ വളരെ വലിയ പ്രദർശന വിജയം നേടിയ ഗ്രാവിറ്റി (GRAVITY)  എന്ന സിനിമയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അതിമനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ഈ സിനിമയിൽ അവസാന 3-4 മിനിട്ടുകൾ ഒഴികെയുള്ള സംഭവ വികാസങ്ങൾ ബഹിരാകാശത്ത് വെച്ചാണ് നടക്കുന്നത്.

ഒരു ത്രില്ലർ എന്ന നിലയിൽ വൻ വിജയമായിരുന്ന ഈ സിനിമ ശാസ്ത്ര പ്രതിഭാസങ്ങളോട് എത്രത്തോളം നീതി പുലർത്തിയിട്ടുണ്ട്?

സിനിമ പ്രദർശനവും ചർച്ചയും

7PM, 03 ആഗസ്റ്റ് 2018. ബി കെ എസ് ബാബുരാജൻ  ഹാളിൽ. ഏവർക്കും സ്വാഗതം.  

Wednesday, July 18, 2018

സമാജത്തിന്റെ അശരണർക്ക് ഉള്ള ഭവന പദ്ധതി



ബഹ്റിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്താൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, നസ്രത്ത് ചാരിറ്റബ്ൾ ട്രസ്ററുമായി സഹകരിച്ച് അങ്കമാലിക്കടുത്ത് തുറവൂരിൽ പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽദാന ചടങ്ങിൽ തുറവൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വൈ. വർഗീസ് അധ്യക്ഷനായിരുന്നു. സമാജം പ്രസിഡന്റ് ശ്രീ പി.വി.രാധാകൃഷ്ണപിള്ള , സംസ്ഥാന വനിതകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ,  അങ്കമാലി നഗരസഭ ചെയർപേഴ്സൺ എംഎ ഗ്രേസി, ജില്ലാ പ ഞ്ചായത്ത് മെംബര്‍ സാംസണ്‍ ചാക്കൊ, തുറവൂർ പഞ്ചായത്ത് മെംബർ എം.എം. ജയ്സൺ, നസ്രത്ത് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി  ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവരും , നിരവധി സമാജം അംഗങ്ങളും  പങ്കെടുത്തു.

ജീവിതത്തിൽ ചോർച്ചയില്ലാത്ത ഒരു സുരക്ഷിതമായ വീട്ടിൽ ഭാര്യയോടും മകനോടുമൊപ്പം  അന്തിയുറങ്ങണമെന്ന ആഗ്രഹത്തോടെ ജീവിച്ചിരുന്ന ജോസിന്‍റെ വീടിന്‍റെ താക്കോൽ ദാനം ജോസ് ഇല്ലാതെ നടത്തി. കഴിഞ്ഞ ദിവസം അസുഖബാധിതനായി മരണമടഞ്ഞ ജോസിന്റെ വീടിന്റെ താക്കോൽ ദാനം ഇന്നലെയാണ് നടന്നത്.  സ്വന്തമായി ഭവനം എന്നത് തുറവൂർ കല്ലൂക്കാരൻ ജോസിന്‍റെ വലിയ ആഗ്രഹമായിരുന്നു. വാതക്കാട് സ്വന്തമായി ലഭിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയായി താമസിക്കാനായി കാത്തിരിക്കുമ്പോഴാണ് ആ വീട്ടിൽ ഭാര്യയ്ക്കും മകനും ഒപ്പം ഒരു ദിവസം പോലും അന്തിയുറങ്ങാനാകാതെ ജോസ് വിധിക്ക് കീഴടങ്ങിയത് . ജോസും കുടുംബവും വർഷങ്ങളായി തുറവൂർ വാട്ടർടാങ്കിന് സമീപത്തെ വാടകവീട്ടിലാണ്  താമസിച്ചിരുന്നത്.

വൃക്ക, കരൾരോഗബാധിതനായിരുന്നജോസിന്‍റെ ചികിത്‌സയ്ക്കായി ഒട്ടേറെ ആശുപത്രികളിൽ കയറിയിറങ്ങി. അങ്ങനെ ജോലിയ്ക്ക് പോലും ജോസിന് പോകുവാൻ പറ്റാതെ വന്നതോടെ ഇവരുടെ ജീവിതം വളരെ ദുരതത്തിലായി.  ഈ കുടുംബത്തിന്‍റെ ദുരിതം അറിഞ്ഞ് റോജി എം ജോൺ എം എൽ എ യുടെ ഇടപ്പെടല്‍ മൂലം ബഹ്‌റിൻ കേരളീയ സമാജത്തിന്‍റെ ഭവന പദ്ധതിയിലുള്‍പ്പെടുത്തി  നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റാണ് വീടും സ്ഥലവും  നൽകിയത്.  ഇന്നലെ വീടിന്‍റെ താക്കോൽദാനച്ചടങ്ങ് നടക്കാനിരിക്കെയാണ് അസുഖം മൂർച്ഛിച്ച് ജോസ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്.

നസ്രത്ത് ചാരിറ്റബിൾട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് കൈതാരത്ത് ഗ്രേയ്‌സ് നഗറിൽ ജോസിനായി വീട് പണികഴിപ്പിച്ചു.  ഒരാഴ്ച മുൻപ്ജോസും ഭാര്യ മേരിയും മകൻ ക്രിസ്റ്റോയും വാതക്കാടെത്തി പുതിയ വീട് കണ്ടിരുന്നു. ജോസിന്‍റെയും കുടുംബത്തിന്‍റെയും അഭിപ്രായം അറിഞ്ഞതിനുശേഷമാണ് താക്കോൽ ദാനച്ചടങ്ങിന്‍റെ തീയതി നിശ്ചയിച്ചത്. എന്നാൽ അതിന് കാത്തു നിൽക്കാതെ ജോസ് വിടപറഞ്ഞു. ജോസിന്‍റെ വിങ്ങുന്ന ഓർമ്മകളോടെയാണ് ഭാര്യ മേരി  റോജി എം.ജോൺ എംഎൽഎയിൽ നിന്നും താക്കോൽ ഏറ്റു വാങ്ങിയത്.

Thursday, July 5, 2018

ബി കെ എസ് ദ്വിദിന ചലച്ചിത്ര പഠന ക്ലാസിന്റെ ഉദ്ഘാടനം പ്രശസ്ഥ സിനിമാ പ്രവര്‍ത്തകനും നടനുമായ ശ്രീ രവീന്ദ്ര ര്‍ നിര്‍വ്വഹിച്ചു






ബഹ്‌റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബ്ബും ഫിലിം ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ചലച്ചിത്ര പഠന ക്ലാസിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ നിക്കോണ്‍ സ്കൂളിന്‍റെ ഡയരക്ട്ടരും പ്രശസ്ഥ സിനിമാ പ്രവര്‍ത്തകനും നടനുമായ രവീന്ദ്ര ര്‍ നിര്‍വ്വഹിച്ചു. ജൂലൈ 5)൦ തീയതി സമാജം ബാബുരാജന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു ,വൈസ് പ്രസിഡന്റ്‌ ശ്രീ പി എന്‍ മോഹന്‍രാജ് ചില്‍ഡ്രന്‍സ് കോര്‍ഡിനേട്ടര്‍ വിനയചന്ദ്രന്‍ നായര്‍  കണ്‍വീനര്‍ ഫാത്തിമ കമ്മിസ് ഇവന്റ് കണ്‍വീനര്‍ ഫ്ലൈഡി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു ദിവസം നീണ്ടു നില്‍കുന്ന ക്യാമ്പില്‍ 3 ഷോര്‍ട്ട് ഫിലിമുകള്‍ പഠിതാക്കള്‍ സ്ക്രിപ്റ്റ് എഴുതി ചിത്രീകരണവും എഡിറ്റിങ്ങും നടത്തി പ്രദര്‍ശിപ്പിക്കുമെന്ന്‍ ക്യാമ്പ്‌ ശ്രീ.ഡയരക്ടര്‍ രവീന്ദ്ര ര്‍ പറഞ്ഞു.

MEMBERS NIGHT




ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ 2ണ്ടാമത്തെ മെംബേർസ് നൈറ്റ് ജൂലായ് 6 വെള്ളിയാഴ്ച 7:30  സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടും. വിവിധങ്ങളായ കലാപരിപാടികൾ, ഏർലി ബേർഡ് സമ്മാനങ്ങൾ, ഫിൽമി ക്വിസ് , മുതിർന്ന അംഗങ്ങൾക്ക് സ്നേഹാദരം , പരീക്ഷയിൽ ഉയർന്ന മാർക്ക് മേടിച്ച കുട്ടികൾക്കുള്ള ആദരം എന്നിവയോട് കൂടെ ഒരു ഫാമിലി എന്റർടൈൻമെന്റ് പ്രോഗ്രാം ആയി ആണ് മെംബേർസ് നൈറ്റ് നടത്തപ്പെടുക...
കൂടുതൽ വിവരങ്ങൾക്ക് ബിനുവേലിയിൽ , മെമ്പർഷിപ്പ് സെക്രട്ടറി

Wednesday, June 20, 2018

കേരളീയ സമാജം സാഹിത്യവിഭാഗം ഉപസമിതികളുടെ പ്രവർത്തനോത്ഘാടനം




കേരളീയ സമാജം സാഹിത്യവിഭാഗം  ഉപവിസമിതികള്‍  ആയ സാഹിത്യവേദി, പ്രസംഗവേദിക്വിസ്സ്ക്ലബ് എന്നീ കമ്മറ്റികളുടെ  സംയുക്തമായ  പ്രവർത്തനോത്ഘാടനംജൂൺ 2 ശനിയാഴ്ച്ച രാത്രി മണിക്ക് സമാജം ഡയമണ്ട്ജൂബിലി ഹാളിൽ പ്രമുഖ എഴുത്തുകാരനും , സാമൂഹികനിരീക്ഷകനും വാഗ്മിയുമായ ശ്രീ എംഎൻകാരശ്ശേരി നിര്‍വ്വഹിച്ചു. തുടർന്ന്സമാജം നാദബ്രഹ്മംമ്യൂസിക്ക് ക്ലബ്ബ് മലയാളം തമിഴ് ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച സംഗീത നിശ മികവുറ്റതായി. ഷബിനി വാസുദേവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു.  സമാജം ജനറല്‍ സെക്രട്ടറി ശ്രീ എം പി രഘു , സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രട്ടറി അനു തോമസ്‌ ,ക്വിസ് ക്ലബ്‌ കണ്‍വീനര്‍ ലോഹിദാസ് പി . എന്നിവര്‍ ആശംസാപ്രസംഗം നടത്തി.പ്രസംഗ വേദി കണ്‍ വീനര്‍ ശ്രീ കൃഷ്ണ കുമാര്‍ നന്ദി രേഖപ്പെടുത്തി.

Saturday, June 16, 2018

BKS-INTERNATIONAL YOGA DAY




Under the patronage of the  Embassy of India, the Bahrain Keraleeya Samajam celebrates the International day of yoga  on Saturday 23rd June 2018. The event being held at BKS DJ Hall at 7pm. It will   include yoga demonstration and yoga practice. 

Friday, June 8, 2018

പി. എൻ. പണിക്കർ അനുസ്മരണവും വായന ദിനാചരണവും





ബി. കെ. എസ്സ് . വായനാശാലാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
പി. എൻ. പണിക്കർ അനുസ്മരണവും വായന ദിനാചരണവും *
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന ശ്രീ. പി. എൻ. പണിക്കർ അനുസ്മരണവും വായന ദിനാചരണവും ബഹ്‌റൈൻ കേരളീയ സമാജം വായനശാലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുൻവർഷത്തെപ്പോലെ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചതായി പ്രസിഡൻറ് ശ്രീ.പി.വി. രാധാകൃഷ്ണപിള്ളയും, ജന.സെക്രട്ടറി ശ്രീ. എം.പി.രഘുവും അറിയിച്ചു. ജൂൺ 18, 19 തിയ്യതികളിലായാണ് പരിപാടികൾ നടത്തുന്നത്. ലൈബ്രേറിയൻ - ശ്രീ. അനു തോമസ് ജോൺ, വായനശാല കൺവീനർ - ശ്രീ. ആഷ്ലി കുരിയൻ, വായനാദിനം കൺവീനർ - ശ്രീ. സുമേഷ് മണിമേൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വായനാശീലം വളർത്തുക എന്ന ഉത്തമ ലക്ഷ്യത്തോടെ വിവിധ മത്സര പരിപാടികളും, പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും സമാജത്തിൽ അരങ്ങേറുന്നു. പരിപാടികളുടെ ഭംഗിയായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. കഥാപരിചയം (5, 6, 7 ക്‌ളാസ്സ്‌ വിദ്യാർത്ഥികൾക്ക്), സാഹിത്യകാരപരിചയം (8 , 9 , 10 ക്‌ളാസ്സ്‌ വിദ്യാർത്ഥികൾക്ക്), പത്രപാരായണം (ഇരു ഗ്രൂപ്പുകൾക്കും) എന്നീ മത്സരങ്ങളാണ് വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തപ്പെടുന്നത്.
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വായനാശീലവും സാഹിത്യാഭിരുചിയും പ്രോത്സാഹിപ്പിക്കാനായി ഈ വർഷം വായനശാല പുതിയതായി അവതരിപ്പിക്കുന്ന 'ഫാമിലി സാഹിത്യ ക്വിസ്സ്' മത്സരം ആണ്‌ പരിപാടിയുടെ മറ്റൊരാകർഷണം. സമാജം വായനാശാല വിഭാഗം ബി. കെ. എസ്സ്. ക്വിസ്സ് ക്ലബ്ബുമായി കൈകോർത്താണ് ഈപരിപാടി അവതരിപ്പിക്കുന്നത്. രണ്ടു റൗണ്ടുകളിലായി നടത്തപെടുന്ന പ്രസ്തുത മത്സരത്തിലെ പ്രാഥമിക ഘട്ടം എഴുത്തു പരീക്ഷയാണ്. എഴുത്തുപരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 5 ടീമുകൾ വേദിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒരു ടീമിൽ പരമാവധി 3 അംഗങ്ങൾ (ഒരു കുടുംബത്തിൽ നിന്ന് തന്നെ) വരെ ആകാം. ഒരു രക്ഷിതാവും ഒരു കുട്ടിയും നിർബന്ധമായും ടീമിൽ ഉണ്ടാകേണ്ടതാണ്. മലയാള സാഹിത്യം, ബാല സാഹിത്യം, ആഗോള സാഹിത്യം എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ തയ്യാറാക്കുക. എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് ജൂൺ 19ന് നടക്കുന്ന ചടങ്ങിൽ വച്ച് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ സമാജം വായനശാലയിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വായനാദിനം കൺവീനർ സുമേഷ് മണിമേൽ (39131926) മായി ബന്ധപ്പെടാവുന്നതാണ്.

ബഹറിൻ കേരളീയ സമാജം നവരാത്രി ആഘോഷങ്ങൾ

ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിനു ഒക്ടോബര്‍ 11 ന് തുടക്കമാവും. ഒക്ടോബര്‍ 19 വരെ നീണ്ടു നില്ക്കുടന്ന നവരാത്രി മഹോത്സവത്തില്‍ നിരവധി സംഗീത സദസ്സുകളും നൃത്ത പരിപാടികളും അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ളൈ ജനറല്സെകക്രട്ടറി എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു
ഒക്ടോബര്‍ 19 ന് പുലര്ച്ചെ 4.30 ന് ആരംഭിക്കുന്ന വിദ്യാരംഭത്തില്‍ കുരുന്നുകള്ക്ക് ആദ്യക്ഷരം കുറിക്കുന്നതിനായി ഈ വര്‍ഷം മലയാളത്തിന്റെ പ്രിയ കവി മധുസൂധനന്‍ നായര്‍ എത്തിച്ചേരും.
ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്ട്രേഷന് സമാജത്തില്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. സമാജം അംഗങ്ങളും അല്ലാത്തവരുമായ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും മുന്ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക.
ഇതിനായി സമാജം ഓഫീസില്‍ നേരിട്ട് വന്നു ജിസ്റ്റര്‍ ചെയ്യണമെന്നും സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്നും സംഘാടകര്‍ അഭ്യര്ത്ഥി‍ച്ചു.
കൂടുതല്‍ വിവരങ്ങള്ക്ക്് ശ്രീ ഹരീഷ് മേനോന്‍ 33988196,ബിജു എം സതീഷ്‌ 36045442 എന്നിവരെ വിളിക്കാവുന്നതാണ്.

ഇശലുമായി സമാജം ഈദ്‌ ആഘോഷം



ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ "മാണിക്യമലരായ ഈദ്‌ഇശല്‍" എന്ന പേരില്‍ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം. പി. രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനര്മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമോരുക്കുന്നുണ്ട്.
ജൂണ്‍ 16 ശനിയാഴ്ച രാത്രി 8 മണിക്ക് ചലച്ചിത്ര പിന്നണി ഗായകനായ കണ്ണൂര്‍ സലീല്‍ സലിം ,പട്ടുറുമാല്‍ സംഗീത പരിപാടിയിലൂടെ പ്രശസ്തയായ കണ്ണൂര്‍ സജിലി സലിം, മാപ്പിളപ്പാട്ടിലൂടെ ജനസമ്മിതി നേടിയ കണ്ണൂര്‍ മമ്മാലി എന്നിവര്‍ നയിക്കുന്ന സംഗീതനിശ അരങ്ങേറും. തുടര്ന്ന് ഒപ്പന മത്സരവും മാപ്പിള പാട്ട് മത്സരവും നടക്കും ആഘോഷങ്ങളുടെ ഭാഗമായി നിരവധി മറ്റു കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഈദ് ആഘോഷങ്ങളെ കുറിച്ചും മത്സരങ്ങളെ പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്ക്കും വനിതാവേദി പ്രസിഡന്റ്‌ ശ്രീമതി മോഹിനി തോമസ്‌ 3980 4013 വനിതാവേദി ജനറല്‍ സെക്രട്ടറി ശ്രീമതി രജിത അനി 3804 4694 എന്നിവരെ വിളിക്കാവുന്നതാണ്.

Thursday, May 31, 2018

ബഹ്റൈൻ കേരളീയസമാജം ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തനോത്ഘാടനം

 


സമാജം ഒരുക്കുന്ന വിവിധങ്ങളായ പരിപാടികളിൽ ചിൽഡ്രൻസ് വിംഗിന് അർഹമായ മുൻഗണന നൽകുന്നതായിരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. ചടങ്ങിൽ ചിൽഡ്രൻസ് വിംഗ് പാട്രൻസ് കമ്മറ്റി കൺവീനർ ശ്രീമതി. ഫാത്തിമ ഖമ്മീസ് സ്വാഗതം ആശംസിച്ചു.
 
 ഈ വർഷത്തെ ചിൽഡ്രൻസ് വിംഗിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ബാഡ്ജ് വിതരണവും പ്രസ്തുത ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു.
 
 ചിൽഡ്രൻസ് വിംഗിന്റെ പ്രസിഡണ്ടായി ആദിത്ത്. എസ്. മേനോൻ, ജനറൽ സെക്രട്ടറിയായി മാളവിക സുരേഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി രാഖി രാകേഷ് ( വൈസ് പ്രസിഡന്റ്),സ്റ്റീന ഷാജൻ ( വൈസ് പ്രസിഡന്റ്) , മറിയം ഖമീസ് ( ട്രഷറർ ),ആദിത്യ രഞ്ജിത്ത് ( എന്റർടൈൻമെന്റ് സെക്രട്ടറി), ദേവിക വാമദേവൻ ( അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി), റാനിയ നൗഷാദ് ( സ്പോർട്സ് സെക്രട്ടറി), നന്ദു അജിത് (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി), നന്ദന ഉണ്ണികൃഷ്ണൻ ( ലിറ്റററി വിങ് സെക്രട്ടറി), ദേവഗംഗ സനിൽചന്ദ്രൻ( അസിസ്റ്റന്റ് ലിറ്റററി വിങ് സെക്രട്ടറി), നവനീത് നടരാജ് (മെമ്പർഷിപ് സെക്രട്ടറി), മിയ മറിയം  അലക്സ് ( അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി),അംരീൻ ഉണ്ണികൃഷ്ണൻ  (മെമ്പർ ),ഗംഗ വിപീഷ് ( മെമ്പർ) തീർത്ഥ സതീഷ് (മെമ്പർ), ഉദിത് ഉദയൻ ( മെമ്പർ )എന്നിവർ സ്ഥാനാരോഹണം നടത്തി.
 
സമാജം ജനറൽ സെക്രട്ടറി ശ്രീ. എം. പി രഘു ആശംസകൾ നേർന്ന് സംസാരിച്ചു. സമാജം വൈസ്  പ്രസിഡന്റും ചിൽഡ്രൻ 'സ് വിങ്  രക്ഷാധികാരിയായ  ശ്രീ. മോഹൻരാജ്  ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തന ലക്ഷ്യങ്ങളെ വിശദീകരിച്ച് സംസാരിച്ചു. നൂറ്റിഅൻപതിൽപ്പരം കുട്ടികൾ ഇതുവരെ ചിൽഡ്രൻസ് വിംഗിൽ  പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
 ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
 ഈ വർഷം വിപുലവും വൈവിദ്ധ്യമാർന്നതുമായ പരിപാടികളാണ് ചിൽഡ്രൻസ് വിംഗ് ഒരുക്കാൻ ഉദ്ദേശിക്കുന്നത് .
 
 കുട്ടികൾക്കായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സ്പോർട്സ് ഡേക്ക് ഈ വർഷം തുടക്കം കുറിക്കും. തീയതികൾ പിന്നീട് പ്രഖ്യാപിക്കും. 
 
ചടങ്ങിന് പാട്രൻസ് കമ്മറ്റി അംഗങ്ങളായ അജിത് വാസുദേവൻ (ജോയിന്റ് കൺവീനർ), ബോബി പാറയിൽ , അനിൽ എ .ആർ , ജോസഫ് ആന്റണി ,മനു മാത്യു ,പേർളി  ഹെനെസ് റ്റ്  , ഷീബ രാജീവ് , വാണി ശ്രീധർ ,ദിവ്യ സദാശിവൻ ,ശ്രീജ ദാസ് , പ്രദീപ ലോഹിദാസ് ,ബിന്ദു കർത്താ,ഫ്‌ളൈടി സുമേഷ്   ..... എന്നിവർ നേതൃത്വം നൽകി. ചിൽഡ്രൻസ് വിംഗ്  പാട്രൻസ് കമ്മറ്റി കോ-ഓർഡിനേറ്റർ ശ്രീ. വിനയ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു

Thursday, February 22, 2018

The BKS Lari Baker Award



Bahrain Keraleeya Samajam honouring the world famous architect Padmashri Shri.G. Sankar with a new award " BKS Lari Baker Award" for his contribution towards the construction of low cost housing. The jury comprising of Smt. T.N. Seema , Mr. Ayyappan and Dr. Anil selected Padmashri Shri.G. Sankar for this prestigious award.
Padma Shri G. Shankar is the pioneer of people’s housing movement based on cost effective and sustainable building technologies in India and he is known as the Guru of Affordable housing. He has constructed thousands of houses all over the globe
The award will be presented to him by the famous writer T. Padmanabhan on 22nd February 2018 at 8pm.

Saturday, January 13, 2018

"സർഗ്ഗ സന്ധ്യ "

കലാരംഗത്ത് പ്രാവീണ്യം ഉണ്ടായിട്ടും വേദിയിൽ മതിയായ അവസരങ്ങൾ ലഭിക്കാത്ത കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സമാജം കലാവിഭാഗം "സർഗ്ഗ സന്ധ്യ " സംഘടിപ്പിക്കുന്നു.സമാജത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ തുടർച്ചയായി നടക്കുന്ന ഈ പരിപാടിയിലേക്ക് 8 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ. പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. എൻ.കെ. വീരമണി എന്നിവർ . സ്കൂൾ പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രസ്തുത പരിപാടി സംഘടിപ്പിക്കുക എന്ന് കലാവിഭാഗം കൺവീനർ ശ്രീ. വാമദേവൻ പറഞ്ഞു. പങ്കെടുക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് താൽപര്യമുള്ള മേഖലകളിൽ പരിശീലനം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൽപര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയ്യതി ജനുവരി 31. https://goo.gl/FsqCvt


കൂടുതൽ വിവരങ്ങൾക്ക് ശ്രീ. വാമദേവൻ (39441016), ശ്രീ. ധർമ്മരാജ് (66335594), ശ്രീ. നന്ദകുമാർ എടപ്പാൾ ( 39878761), ശ്രീ - ശ്രീജിത് ഫറോക്ക് (39542099) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.