Pages

Thursday, December 28, 2017

സമാജം ക്രിസ്തുമസ് ആഘോഷം ഡിസംബർ 30 ന് വൈകിട്ട് നാലു മണിമുതൽ

സമാജം ക്രിസ്തുമസ് ആഘോഷം ഡിസംബർ 30 ന് വൈകിട്ട്  നാലു മണിമുതൽ വിപുലമായ പരിപാടികളോടെ നടക്കുന്നതാണ്  വൈകിട്ട് 4 മണിക്ക് ക്രിസ്തുമസ് ട്രീ മത്സരം ആരംഭിക്കും ,  തുടർന്ന് ക്രിസ്തുമസ് കേക്ക് മത്സരവും നടക്കും, വൈകിട്ട് 7 .30 ന് നാടൻ കരോൾ മത്സരങ്ങൾ ആരംഭിക്കും ,കരോൾ  ടീമുകൾ ഹാളിലൂടെ കരോൾ ഗാനങ്ങൾ പാടി സ്റ്റേജിൽ ഒരു  ഗാനം പാടി അവസാനിപ്പിക്കും ക്രിസ്തുമസ് ഫാദർ ,നക്ഷത്ര വിളക്കുകൾ എന്നിവ കരോൾ ടീമിൽ അണി നിരക്കും ,ഏറ്റവും നല്ല ക്രിസ്തുമസ് ഫാദറിന് സമ്മാനം നൽകും . എട്ടു മണിക്ക് നടക്കുന്ന ക്രിസ്തുമസ് സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ടാ  ഭദ്രാസനാധിപൻ ഡോ . ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലിത്ത മുഖ്യതിഥി ആയി പങ്കെടുത്ത്‌ ക്രിസ്തുമസ് ദൂത് നൽകും ,  ക്രിസ്തുമസ് കൊയർ ഗാനങ്ങൾ ആലപിക്കും സ്‌കിറ്റ്, ഡാൻസ് തുടങ്ങിയ കലാ പരിപാടികളും നടക്കും . സമാജം അംഗങ്ങൾക്ക് ക്രിസ്തുമസ് ഡിന്നറും ഒരുക്കുന്നുണ്ട്. പേര് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക്  സമ്മാനങ്ങൾ   നൽകും.പരിപാടിയുടെ വിജയത്തിനായി അനു തോമസ് ജോൺ കൺവീനറും  ,ഉണ്ണികൃഷ്‌ണ പിള്ള   ജോയിന്റ് കൺവീനറും സാഹിത്യ വിഭാഗം സെക്രട്ടറി കെ ,സി ഫിലിപ്പ് 
കോർഡിനേറ്റുമായ കമ്മിറ്റി പ്രവർത്തിക്കുന്നു  എല്ലാ അംഗങ്ങളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു

Wednesday, December 27, 2017

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തി - വിതരണം ജനുവരി 15 മുതല്‍ ആരംഭിയ്ക്കും .

 ബഹ്‌റൈൻ കേരളീയ സമാജത്തിലൂടെ രജിസ്റ്റർ ചെയ്തിരുന്ന നോർക്ക തിരിച്ചറിയൽ കാർഡുകൾ വിതരണത്തിന് സജ്ജം ആയി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിചേർന്നതായി ബഹ്‌റൈൻ കേരളീയ സമാജം ആക്ടിംഗ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ് , ജനറല്‍ സെക്രെട്ടറി എൻ കെ വീരമണി ,നോർക്ക സെൽ കൺവീനർ എം കെ സിറാജുദീൻ എന്നിവർ അറിയിച്ചു. കാര്ഡുകള്‍ തരംതിരിക്കുന്നതിന് നിശ്ചിത സമയം ആവശ്യമായതിനാല്‍ ജനുവരി 15 മുതല്‍ കാര്ഡുകള്‍ വിതരണം ചെയ്യപ്പെടുന്നതാണ്.
കഴിഞ്ഞ കുറെ മാസങ്ങൾ ആയി ആയിരക്കണക്കിന് അപേക്ഷകൾ കെട്ടികിടക്കുക ആയിരുന്നു . പുതിയ നോർക്ക റൂട്സ് സ് കമ്മിറ്റി യും പ്രവാസി കമ്മീഷനും നിലവിൽ വന്നപ്പോൾ ഇത് പരിഹരിക്കുന്നതിന് ആണ് മുൻഗണന നൽകിയത് . അതിന്റെ ഭാഗമായാണ് ബഹ്‌റൈൻ കേരളീയ സമാജം വഴി അപേക്ഷ സമർപ്പിച്ചിരുന്ന കാർഡുകൾ ഇപ്പോൾ ലഭ്യം ആയതു . കേരള പ്രവാസി കമ്മീഷൻ അംഗം ശ്രീ കണ്ണൂർ സുബൈർ ഇത് സംന്ധിച്ച പരാതി പ്രവാസി കമ്മീഷണനിലും , ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുന്പാകെയും സമർപ്പിക്കുകയും ആവശ്യമായ തുടർപ്രവർത്തനങ്ങൾ നടത്തുകയും ഉണ്ടായി. അതിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മുടങ്ങി കിടന്ന മുഴുവൻ അപേക്ഷകളും പരിഗണിച്ചു ഉടൻ തീർപ്പാക്കുവാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അടിയന്തിര നിർദ്ദേശം നൽകുകയും , തുടർന്ന് ദ്രുത ഗതിയിൽ പ്രവർത്തനങ്ങൾ നീങ്ങുകയും ഉണ്ടായി . ഇതിന്റെ ഫലം ആയി ആണ് വിതരണം മുടങ്ങി കിടന്നിരുന്ന മുഴവന്‍ കാർഡുകളും ഇപ്പോൾ ലഭ്യം ആയതു . ഇതിനായി പ്രവർത്തിച്ച ശ്രീ എം കെ സിറാജുദീന്റെ നേതൃത്വത്തിൽ ഉള്ള നോർക്ക കമ്മിറ്റിയെയും , പ്രവാസി കമ്മീഷൻ അംഗം ശ്രീ കണ്ണൂർ സുബൈർ , കാർഡുകൾ ഇവിടെ എത്തിക്കുവാൻ സഹായിച്ച സിയാദ് എളംകുളം എന്നിവരെയും അഭിനന്ദിക്കുന്നതായി സമാജം ഭരണ സമിതി അറിയിച്ചു.

Monday, December 25, 2017

Wish u a Marry Christmas

Dear Member,
Act.President,General Secretary and EC Members wishing you and your family a Merry X'Mas.

Saturday, December 23, 2017

വീടിന്റെ കല്ലിയിടിയല്‍ കര്മ്മം

ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായി അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലുള്ള തുറവൂരില്‍ കളര്‍കോട്ചെന്ന യ്ക്കല്‍വെളി കൊച്ചു പെണ്ണിനും കുടുംബത്തിനും വേണ്ടി പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിയിടിയല്‍ കര്മ്മം ഡിസംബര്‍ 22 തീയതി അമ്പലപ്പുഴ എം എല്‍ എയും കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ശ്രീ ജി സുധാകരന്‍ നിര്‍വ്വഹിച്ചു . ബഹ്റിനിലെ സാമൂഹിക സംഘടനയായ പ്രതിഭയാണ് വീട് നിര്മമിക്കുന്നതിനുള്ള സാമ്പതിക സഹായം നല്കുന്നത് പ്രസ്തുത ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ളയും മറ്റ് സമാജം അംഗങ്ങളും  സന്നിഹിതരായിരുന്നു.

അശരണർക്കുള്ള ഭവന പദ്ധതി

ബഹ്റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അശരണർക്കുള്ള ഭവന പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 70 ഭവനങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളീയ സമാജത്തിലെ ഉപവിഭാഗങ്ങളിൽ ഏറ്റവും ശക്തമായ വായനശാല വിഭാഗം ഈ പദ്ധതിയുമായി സഹകരിക്കുന്നതിനു വേണ്ടി ലൈബ്രേറിയൻ ശ്രീ.വിനയചന്ദ്രന്റെ നേതൃത്വത്തിൽ ശ്രീ.ലോഹിദാസ് കൺവീനറായും ശ്രീ.റെജി അലക്സ് ജോയിന്റ് കൺവീനറായും വിപുലമായ കമിറ്റിക്കാണ് രൂപം നല്കിയത്. വായനശാല നിർമ്മിച്ചു നല്കുന്ന ഭവനത്തിന് അർഹയായി തിരഞ്ഞെടുത്തിരിക്കുന്നത് മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്ത് കളത്തൂർ തെക്കേതുവീട്ടിൽ ഉഷാകുമാരി എന്ന സാധു സത്രീയെയാണ്. നാലര ലക്ഷത്തിനു മുകളിൽ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഭവനത്തിന്റെ നിർമ്മാണ ചുമതല ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്. പ്രസ്തുത ഭവനത്തിന്റെ കല്ലിടൽ കർമ്മം ഡിസംബർ 23 ന് ശനിയാഴ്ച രാവിലെ 10.30 ന് മാവേലിക്കര MLA ശ്രീ. R.രാജേഷ് നിർവഹിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡൻറ് ശ്രീ. PV രാധാകൃഷ്ണപിള്ള, വായനാ ശാല വിഭാഗത്തെ പ്രതിനിധീകരിച്ചു കൊണ്ട് ജോയിന്റ് കൺവീനർ ശ്രീ.ഏഷ്ലി കുരിയൻ, ശ്രീ.തോമസ് കാട്ടുപ്പറമ്പിൽ, ലൈബ്രേറിയൻ ശ്രീ.വിനയചന്ദ്രന്റെ മാതാവ് ശ്രീമതി ശാന്തമ്മ പിള്ള, പത്നി ശ്രീമതി. പ്രജിത വിനയൻ, മുൻ സമാജം പ്രസിഡൻറ് ശ്രീ.മോഹൻകുമാർ, മുൻ സെക്രട്ടറി ശ്രീ.മധുസൂദനൻ നായർ, മുൻ സമാജം അംഗവും ഭവനപദ്ധതിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള ശ്രീ.പ്രസാദ് ചന്ദ്രൻ, മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പർ ശ്രീ ഡേവിഡ്, മുൻ സമാജം എക്സിക്യൂട്ടീവ് കമിറ്റി അംഗം ശ്രീ.സജി കുടശ്ശനാട്, മുൻ സമാജം എക്സിക്യൂട്ടീവ് അംഗവും KCSA ഭാരവാഹിയുമായ മനോജ് കുമാർ, ഹാബിറ്റാറ്റ് ഗ്രൂപ്പ് മാനേജർ ശ്രീ.വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി - ഷൈല ലക്ഷമണൻ, വാർഡ് മെമ്പർ ഗീത ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശ്രീ.രാജേഷ് സ്വാഗതവും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശൈല ലക്ഷ്മണ്‍ നന്ദിയും ആശംസിച്ചു. മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വക്കുന്ന സമാജത്തിന്റെ പ്രസിഡന്റ് ശ്രീ. PV രാധാകൃഷ്പിള്ളയെ MLA ശ്രീ. R രാജേഷ് മുക്തകണ്ഠം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആദരസൂചകമായി CPIM ലോക്കൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ .രാജേഷും, കോൺഗ്രസ്സ് ലോക്കൽ കമിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ.റോയും ശ്രീ. PV രാധാകൃഷ്ണപിള്ളയെ പൊന്നാടയണിയിച്ചു. നാട്ടിലുള്ള കേരളീയ സമാജം അംഗങ്ങൾ, മുൻ സമാജം അംഗങ്ങൾ, അവരുടെ കുടുംബാഗങ്ങൾ, അദ്യുദയകാംക്ഷികൾ പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു.




Wednesday, December 20, 2017

വീടിന്റെ കല്ലിടിയല്‍ കര്‍മ്മം

ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലുള്ള സദാനന്ദപുരം,ഇരന്നൂരില്‍ കിഴക്കേതില്‍ ലക്ഷ്മികുട്ടിയമ്മക്കും കുടുംബത്തിനും വേണ്ടി പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിടിയല്‍ കര്‍മ്മം ഡിസംബര്‍ 19)0 തീയതി പത്തനാപുരം എം എല്‍ എ ശ്രീ ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള സന്നിഹിതനായിരുന്നു.





അശരണാർക്കായുള്ള ഭവന പദ്ധതി

ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സമാജം ലൈബ്രറി ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ പണികഴിപ്പിക്കുന്ന വീടിന്റെ ചിലവിലേക്കുള്ള ആദ്യഗഡുവായ രണ്ടരലക്ഷം രൂപ ലൈബ്രറി കമ്മിറ്റിക്കുവേണ്ടി ലൈബ്രേറിയൻ ശ്രീ വിനയചന്ദ്രൻ ബഹറിൻ ദേശീയ ദിനാഘോഷചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് പബ്ലിക് റിലേഷൻസ് പ്രോട്ടോകാൾ ഡയറക്ടറുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് ശ്രീ.രാധാകൃഷ്ണപിള്ളയെ ഏൽപ്പിക്കുന്നു .പ്രസ്തുതചടങ്ങിൽ സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി , സമാജം കലാ വിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലെറോത്ത്, ബിൽഡിങ് കമ്മിറ്റി കൺവീനർ (മാവേലിക്കര പ്രൊജെക്റ്റ്) ശ്രീ.ലോഹിദാസ്,ജോയിന്റ് കൺവീനർ റജിഅലക്സ്,ദിലീഷ് , രഘുജയൻ എന്നിവർ പങ്കെടുത്തു. പ്രസ്തുത വീടിന്റെ ശിലാസ്ഥാപന ചടങ്ങ് ഡിസംബർ 23ന് രാവിലെ 10.30 ന് മാവേലിക്കര MLA ശ്രീ ആർ രാജേഷ് നിർവഹിക്കും. ചടങ്ങിൽ സമാജം പ്രസിഡന്റ്‌ ഉള്പ്പെേടെയുള്ള ഭാരവാഹികളും ലൈബ്രറി കമ്മിറ്റി അംഗങ്ങളും സമാജം മുന്‍ ഭാരവാഹികളും കോഓർഡിനേറ്റർ പ്രസാദ് ചന്ദ്രനും പങ്കെടുക്കും.

Thursday, December 14, 2017

ബ്യുട്ടിഫുൾ ബഹറിൻ

ബഹറിൻ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് ഫ്യൂജി ഫിലിമും, ഐ പോയിന്റ എപ്സണിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ''
ബ്യുട്ടിഫുൾ ബഹറിൻ'' ഫോട്ടോഗ്രാഫി മത്സരവും, മൂന്നു ദിവസത്തെ ഫോട്ടോ പ്രദർശനവും ഡിസംബര്‍1 4ന് വൈകുന്നേരം 7:30 ന് കേരളീയസമാജം ബാബുരാജ് ഹാളിൽ വെച്ച് ഉത്‌ഘാടനം ചെയ്യപ്പെടുമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ,ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലെറോത്ത് 3336 4417 ഷിബു കൃഷ്ണ 33735433 എന്നിവരെ വിളിക്കാവുന്നതാണ്.

സമാജം -ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം ഈ വരുന്ന ഡിസംബര്‍ 16)൦ തീയതി.


ബഹ്റൈൻ കേരളീയ സമാജം ഈ വരുന്ന ശനിയാഴ്ച ,ഡിസംബര്‍ 16)൦ തീയതി ബഹറൈൻ ദേശീയ ദിനം സമുചിതമായി ആഘോഷിക്കുന്നു. രാജ്യത്തോടും ഭരണാതികാരികളോടും ഉള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വീരമണി എൻ കെ. എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
മൂന്ന് വലിയ പോർട്രെയിറ്റുകൾ ആണ് ഈ വർഷത്തെ പ്രോഗ്രാമിന്‍റെ പ്രധാന ആകർഷണം, 40 അടി നീളവും 24 അടി വീതിയുമുള്ള ഹിസ്‌ മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽ ഖലീഫ, HRH പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ക്രൗൺ പ്രിൻസ് & ഡെപ്യൂട്ടി പ്രധാനമന്ത്രി HRH പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ മൂന്ന് വലിയ പോർട്രെയിറ്റുകൾ ആണ് സമാജം കലാകാരന്മാര്‍ നിര്‍മ്മിക്കുക.
46)൦ മത് ദേശീയ ദിവസം അടയാളപ്പെടുത്തുന്നതിന്, 46 ആർട്ടിസ്റ്റുകൾ ഈ പദ്ധതിയെ നയിക്കും. കൊളേജ് ആർട്ടിന്റെ ഒരു സൃഷ്ടിയാണിത്. 46 ക്യാപ്റ്റൻമാരിൽ ഓരോരുത്തർക്കും നൽകിയിട്ടുള്ള വിവിധ പ്ലൈവുഡ് കഷണങ്ങളിൽ ഇത് രൂപകൽപന ചെയ്യപ്പെടും. പ്രഭാതത്തിൽ ആരംഭിക്കുന്ന ജോലി 6 മുതൽ 7 മണിക്കൂർ വരെ നീണ്ടു നില്‍ക്കും. ഒടുവില്‍ എല്ലാം ഒരുമിച്ചു സമാജം ഗേറ്റിനു മുന്നിലുള്ള ഒരു സ്കഫോള്‍ഡിംഗ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. സമാജം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സൃഷ്ടി ചെയ്യുന്നത് എന്നും ലോക ഗിന്നസ് ബുക്ക്‌ റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചുപറ്റാനാണ് സാധ്യത എന്നും സംഘാടകര്‍ അറിയിച്ചു.
കൂടാതെ രാത്രി 7.30 ന് സമാജം കലാവിഭാഗം നേതൃത്വം നല്‍കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവായ കോഡെസ്വാരി കണ്ണൻ അവതരിപ്പിക്കുന്ന ഹുല ഹൂഡ്, ലെഡ്, ഫയർ നൃത്തങ്ങൾ അരങ്ങേറും.സമാജം അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നൃത്ത പരിപാടികളും ഹാസ്യ പരിപാടികളും ചടങ്ങിനു കൊഴുപ്പേകും.
എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ശ്രീ. വാമദേവനുമായി ബന്ധപ്പെടാവുന്നതാണ് 39441016.



Monday, December 4, 2017

നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 2018

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 2018 ഫെബ്രുവരി ആദ്യവാരം നടത്തപ്പെടുന്നു. ശൃംഗാരം / ഹാസ്യം / ഭയാനകം എന്നീ ഭാവങ്ങളിൽ ഏതെങ്കിലും ഒന്നിൽ അധിഷ്ഠിതമായ നാടകങ്ങളായിരിക്കണം മത്സരത്തിൽ അവതരിപ്പിക്കേണ്ടത്. സ്ക്രിപ്റ്റുകൾ 2017 ഡിസംബർ 31 നു മുൻപായി സമാജം ഓഫിസിൽ എത്തിക്കേണ്ടതാണ്.
നാടക മത്സര ദിനങ്ങൾ കേരളത്തിലെ പ്രശസ്തരായ നാടക പ്രവർത്തകരുടെ പേരിലായിരിക്കും അറിയപ്പെടുക. അന്നേ ദിവസം നാടകമത്സരത്തിന്റെ ഇടവേളയിൽ പ്രസ്തുത നാടകകലാകാരന്റെ സംഭാവനകൾ ചർച്ച ചെയ്യപ്പെടും.ഈ നാടക മത്സരം ഒരു വൻ വിജയമാക്കി തീർക്കുവാൻ എല്ലാ നാടക പ്രവർത്തകരെയും നാടക ആസ്വാദകരെയും ക്ഷണിക്കുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത് 33364417 സ്കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം 33479888 എന്നിവരുമായി ബന്ധപ്പെടുക.

Saturday, December 2, 2017

Grand finale of BKS-Optima International Volley Ball Tournament

Grand finale of BKS-Optima International Volley Ball Tournament The Grand finale of BKS-Optima International Volley Ball Tournament was held on 01st December 2017 at BKS Open ground. Team Gulf Diwaniya defeated KMCC Bahrain. Samajam General Secretary Mr. N. K. Veeramani welcomed guests, sponsors and spectators to the tournament. BKS President Mr. P.V. Radhakrishna Pillai facilitated sponsors , Tournament advisor, Mr. Sethumadhavan ,tournament director Mr. Ajith Kumar , International player Mr. Kishore and Referees, Mr. Jaffer Ibrahim and Mr. Jaffer during the program. BKS Vice President Mr. Ashley George ,KMCC President Mr. S.V.Jaleel were delivered felicitation speechs. BKS Indoor Games Secretary gave vote of thanks. There are lot of other cash prizes were given to the following categories: Winner: Gulf Diwaniya, cash prize of $3000 Runner-up , cash prize of $1500 Best Striker, Mr, Vipin George,Gulf Diwaniya, Best Setter,Mr.Jayalal,Arabco,Saudi Best Libero,Mr.Ratheesh, Arabco,Saudi Player of the match, Mr. Ajithlal, Gulf Diwaniya, BKS Optima International Volley Ball tournament was sponsored by Optima,( Title Sponsor) Gulf Diwaniya hotel Group ,KMCC ,Gulf Fencing, BMMI and Yummi Ice Cream. Match Result: 25-19,21-25,25-22,21-25,15-8

Wednesday, November 29, 2017

ബഹറിൻ കേരളീയ സമാജംഅന്താരാഷ്ട്ര വോളിബാൾ മൽസരം മൂന്നാം ദിവസം

ബഹറിൻ കേരളീയ സമാജംഅന്താരാഷ്ട്ര വോളിബാൾ മൽസരം മൂന്നാം ദിവസം
Match Results:(28.11.2017)
First match between Saudi Arabco and Al Hayki and the match won by Saudhi Arabco. 25-0,25-0,25-0.
Second match between Blue Sea International KCA and Gulf Diwaniya and the match won by Gulf Diwaniya .25-20,17-25,14-125,17-25.
For More details please contact Mr. Noushad M. on 39777801 or Mr. Ajith Kumar K.P.,Tournament Director on on 39813067.


Tuesday, November 28, 2017

BKS-Optima International Volleyball Tournament

BKS-Optima International Volleyball Tournament Match Results:(27.11.2017) First match between KMCC Bahrain and Saudhi Arabco and the match won by KMCC Bahrain. Second match between Blue Sea International KCA and BKS -Haryana and the match won by Blue Sea International KCA For More details please contact Mr. Noushad M. on 39777801 or Mr. AjithKumar K.P.,Tournament Director on on 39813067.

The inaugural ceremony of BKS-Optima International Volley Ball Tournament

he inaugural ceremony of BKS-Optima International Volley Ball Tournament was held on 26th November 2017. Samajam General Secretary Mr.N.K. Veeramani welcomed all guests and players. Samajam President Mr. P.V. Radhakrishna Pillai inaugurated the tournament. Mr. Tom Joseph, Indian volleyball player who played for his country in many international competitions and also the recipient of Arjuna Award was honored by Samajam during the function. Title Sponsor Mr. Babu Vadakkan, GM,Optima, Mr. Rafeeq Ahamed, Chariman Gulf Diwaniya hotel Group , Mr. Shamsu Vellikkulangara,KMCC and Thomas George, retired Superintendent of Police,Kerala were attended the function.
Match Results:
First Match was between Gulf Diwaniya and BKS Optima and the Match won By Gulf Diwaniya
Second Match was between Al Haiki and KMCC Bahrain and the Match won By-Al Haiki.
For More details please contact Mr. Noushad M. on 39777801 or Mr. AjithKumar K.P.,Tournament Director on on 39813067.

റേഡിയോ നാടക മത്സരത്തിന്റെ വിധി പ്രഖ്യാപനം

ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും വോയ്സ് ഓഫ് കേരള 1152 ദുബായിയും സംയുക്തമായി സംഘടിപ്പിച്ച റേഡിയോ നാടക മത്സരത്തിന്റെ വിധി പ്രഖ്യാപനം. പ്രശസ്ഥ സിനിമാ നാടക പ്രവര്‍ത്തകനായ പ്രൊഫസര്‍ അലിയാരും സതീഷ്‌ വെങ്ങാനൂരും ആണ് നാടകങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത്. പ്രശസ്ഥ സിനിമാ നാടക പ്രവര്‍ത്തകന്‍ മുരളി മേനോന്‍ ചടങ്ങില്‍ വിശിഷ്ട അതിഥി ആയിരുന്നു.
മികച്ച നാടകം- പാഞ്ചാലദേശത്തെ പെണ്‍കുട്ടി,അവതരണം- മുസ് രിസ്
മികച്ച രണ്ടാമത്തെ നാടകം-പണം നിറച്ച എ ട്ടി എം, അവതരണം വൈഖരി
മികച്ച സംവിധാനം - മിനേഷ് രാമനുണ്ണി,നാടകം ദെജാവു
മികച്ച രണ്ടാമത്തെ സംവിധാനം-അമല്‍ ജോണ്‍ ,നാടകം ആസാദി
മികച്ച സ്വതന്ത്ര രചന -നാസ്സര്‍ മുതുകാട്, ദീപാ ജയചന്ദ്രന്‍
മികച്ച രണ്ടാമത്തെ സ്വതന്ത്ര രചന-പ്രജിത്ത് നമ്പ്യാര്‍,നാടകം കത്രിക
മികച്ച നടന്‍- മനോജ്‌ മോഹന്‍, പാഞ്ചാലദേശത്തെ പെണ്‍കുട്ടി
മികച്ച രണ്ടാമത്തെ നടന്‍- ശ്രീജിത്ത്‌ ഫെറോക്ക് ,നാടകം ആസാദി
മികച്ച നടി- സൌമ്യ കൃഷ്ണ പ്രസാദ്,നാടകം പണം നിറച്ച എ ട്ടി എം
മികച്ച രണ്ടാമത്തെ നടി-ഷേര്‍ളി സലീം, നാടകം പാഞ്ചാലദേശത്തെ പെണ്‍കുട്ടി
ബാലതാരം -ശിവാംഗി ബിജു ,നാടകം നെടുമ്പാശ്ശേരി
ബാലതാരം രണ്ടാം സ്ഥാനം -നിരഞ്ജന രാജീവ്,നാടകം നീര്പോളകള്‍
ശബ്ദലേഖനം-ഡ്രീംസ് ഡിജിറ്റല്‍ മീഡിയ
ജനപ്രിയ നാടകം -കത്രിക
ജനപ്രിയ നാടകം രണ്ടാം സ്ഥാനം -ആസാദി
സ്പെഷല്‍ മെന്‍ഷന്‍ -
നാടക അവതരണം -ഉതുപ്പാന്റെ കിണര്‍
സംവിധാനം - സുരേഷ് പെണ്ണൂക്കര,നാടകം റായദ്
നടന്‍ - സുരേഷ് പെണ്ണൂക്കര, നാടകം റായദ്
നടി-വിജി ശിവ, നാടകം കത്രികയില ശാരദ

Thursday, November 23, 2017

കേരളീയ സമാജം സാഹിത്യഅവാർഡ് ശ്രീ പ്രഭാ വർമ്മക്ക്



ബഹറിൻ കേരളീയ സമാജം സാഹിത്യഅവാർഡ് ശ്രീ പ്രഭാ വർമ്മക്ക് മലയാളത്തിന്റെ സാഹിത്യകാരൻ ശ്രീ.ടി.പദ്മനാഭൻ സമാജം ഡയമണ്ട് ജൂബിലി ഹാളിൽനിറഞ്ഞ സദസ്സിനു മുൻപിൽ വച്ച് പുരസ്‌ക്കാരവും പ്രശംസാ പത്രവും കൈമാറി.
പ്രഥമ ലാറി ബേക്കര്‍ അവാർഡ് ആർക്കിറ്റെക്ട്‌ പദ്മശ്രി ജി .ശങ്കറിന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ശ്രീ.ടി.പദ്മനാഭൻ സമ്മാനിച്ചു . ശ്രീ ടി. പത്മനാഭന്റെ " ഒടുവിലത്തെ പാട്ട് " എന്ന ചെറുകഥയ്ക്കു പ്രൊഫസർ ഗോപിനാഥും സംഘവും, സമാജം കുടുംബത്തിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരുക്കിയ മന്ത്രിക ആവിഷ്ക്കാരവും ശ്രദ്ധേയമായി

Monday, November 20, 2017

അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ എഴുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാജം ഓപ്പണ്‍ ഗ്രൌണ്ടിലാണ് രാത്രി 8മണി മുതല്‍ ആണ് മത്സരം നടക്കുക എന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവര്‍ നവംബർ 19 ന് ബി.കെ.എസ്. രവി പിള്ള ഹാളിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. സമാജം ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന 6 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മത്സരം വീക്ഷികുന്നതിനു ഒരു താല്കാലിക ഗ്രാൻഡ്സ്റ്റാൻഡ് ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു ഒരേ സമയം 2000 ആളുകള്‍ക്ക് ഇരുന്നു കളി ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും. ഒപ്ടിമ ബഹ്‌റൈന്‍ ആണ് ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്‍റെ പ്രായോജകര്‍. ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ കേരള ,പഞ്ചാബ് ,ഹരിയാന ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ബഹ്‌റൈന്‍ സൌദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള അന്താരാഷ്ട്ര ടീമുകളിലെ 40 ഓളം വരുന്ന കളിക്കാര്‍ പങ്കെടുക്കുമെന്ന് ബികെഎസ് ഇൻഡോർ ഗെയിംസ് സെക്രട്ടറി ശ്രീ.നൗഷാദ് എം. പറഞ്ഞു. മുന്‍ ഇന്ത്യന്‍ വോളിബോൾ ടീം ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ശ്രീ ടോം ജോസഫ്‌, കിഷോര്‍ കുമാര്‍, വിബിന്‍ ജോര്‍ജ്ജ്, കിരണ്‍ ഫിലിപ്പ് തുടങ്ങി പ്രമുഖരായ കളിക്കാരാണ് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ ബഹ്‌റൈനില എത്തിച്ചേരുന്നത്. മുന്‍ ഇന്ത്യന്‍ വോളിബോൾ നാഷണല്‍ ടീം കോച്ച് ശ്രീ സേതു മാധവന്‍ ആണ് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളിബോൾ ടൂര്‍ണമെന്റ് നിയന്ദ്രിക്കുവാന്‍ ബഹറിനില്‍ എത്തുന്നത്. ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ വിജയിക്കും റണ്ണറപ്പിനും ട്രോഫിയും ക്യാഷ് അവാര്‍ഡും നൽകും. ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂര്‍ണമെന്റ് വീക്ഷിക്കുന്നതിനു എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സെമി ഫൈനല്‍ മത്സരങ്ങളും ഫൈനല്‍ മത്സരങ്ങളും പാസ്‌ മുഖാന്തിരം പ്രവേശനം നിയന്ത്രിക്കും. സമാജം അംഗങ്ങള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ശ്രീ. നൌഷാദ് എം. 39777801 വിളിക്കാവുന്നതാണ്.

Sunday, November 19, 2017

റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ - വോയിസ് ഓഫ് കേരള 1152 എ എം റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും 2017 നവംബർ 23 നു ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു.പ്രശസ്ത സിനിമ നാടക പ്രവർത്തകൻ ശ്രീ അലിയാർ ആക്ടിങ് ട്രെയിനർ ശ്രീ മുരളി മേനോൻ എന്നിവർ പങ്കെടുക്കുന്നു. 
മൈക്രോ ഡ്രാമ ഫെസ്റ്റിവൽ 24 വെള്ളിയാഴ്ച രാവിലെ 10 മുതൽ സമാജത്തിൽ വച്ച് നടക്കും. 
പ്രശസ്ത ട്രൈനർ ശ്രീ മുരളി മേനോൻ നയിക്കുന്ന ആക്ടിങ് വര്‍ക്ക്ഷോപ്പ് നവംബർ 25,26 & 27 തീയതികളിൽ ,രജിസ്ട്രേഷന് സമാജം ഓഫിസുമായി ബന്ധപ്പെടുക.



മൈക്രോ ഡ്രാമ ഫെസ്റ്റിവൽ

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ - വോയിസ് ഓഫ് കേരള 1152 എ എം റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും 2017 നവംബർ 23 നു ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രശസ്ത സിനിമ നാടക പ്രവർത്തകൻ ശ്രീ അലിയാർ ആക്ടിങ് ട്രെയിനർ ശ്രീ മുരളി മേനോൻ എന്നിവർ പങ്കെടുക്കുന്നു. മൈക്രോ ഡ്രാമ ഫെസ്റ്റിവൽ 24 വെള്ളിയാഴ്ച രാവിലെ 10 മുതൽ സമാജത്തിൽ വച്ച് നടക്കും. പ്രശസ്ത ട്രൈനർ ശ്രീ മുരളി മേനോൻ നയിക്കുന്ന ആക്ടിങ് വര്‍ക്ക്ഷോപ്പ് നവംബർ 25,26 & 27 തീയതികളിൽ ,രജിസ്ട്രേഷന് സമാജം ഓഫിസുമായി ബന്ധപ്പെടുക.

Thursday, November 16, 2017

"Mukthadhara"

BKS Vanitha Vedhi is staging the famous dramatic work of Rabindranath Tagore, "Mukthadhara" (The Waterfalls) with 50 professional artists on 18th November 2017 at BKS Diamond Jubilee Hall to support BKS Housing Project in connection with Samajam 70th anniversary celebration.


Sunday, November 12, 2017

Wednesday, November 8, 2017

Sunday, November 5, 2017

Monday, October 30, 2017

Indira Gandhi -A life in Nature

As a part of our “India @70, BKS @70” celebrations, we are organising a Book releasing function of " Indira Gandhi -A life in Nature" by Mr. Jairam Ramesh, former Minister, Govt of India and Speech at 8PM on Monday, 06th November 2017.
All are welcome.

കേരളപ്പിറവി ദിനം

ബഹ്‌റൈന്‍ കേരളീയ സമാജം നവംബർ ഒന്നിന് കേരളപ്പിറവി ദിനം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുന്നു .നവംബർ ഒന്ന് ബുധനാഴ്ച 7 .30 ന് പരിപാടികൾ ആരംഭിക്കും . ദീപ്‌ത കേരളം , കുട്ടികളുടെ സംഘഗാനം ,ചെണ്ട മേളം ,പാഠശാല അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന സംഗീത ശിൽപ്പം ,സാംസ്‌കാരിക സമ്മേളനം എന്നിവ അരങ്ങേറും . എല്ലാവരും കുടുംബ സമേതം കേരളീയ വേഷത്തിലെത്തി പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി .ഫിലിപ്പ് ( 37789322 ) പ്രോഗ്രാം ജനറൽ കൺവീനർ ശാന്ത രഘു ( 36003696 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Sunday, October 29, 2017

സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സയൻസ് വീക്ക് സംഘടിപ്പിക്കുന്നു.

ബഹ്റിൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സയൻസ് വീക്ക് സംഘടിപ്പിക്കുന്നു. നവംബർ 7 മുതൽ 12 വരെ വിവിധ ശാസ്ത്ര പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ,ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എനിവര്‍ അറിയിച്ചു. വിഖ്യാത ശാസ്ത്രജ്ഞ, മാഡം ക്യൂറിയുടെ ജന്മദിനമായ നവംബർ ഏഴിന് നടക്കുന്ന പരിപാടിയിൽ ഡോ.സാദിഖ് എം അൽ അലവി (കോളേജ് ഒഫ് അപ്ലെയ്ഡ് സ്റ്റഡീസ് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡീൻ യൂണിവേഴ്സിറ്റി ഒഫ് ബഹറിൻ ), ഡോ:മുഹമ്മദ് സലിം അഖ്തർ ,പ്രൊഫസർ ഡിപ്പാർട്ട്മെൻഡ് ഓഫ്കെമിസ്ട്രി, യൂണിവേഴ്സിറ്റി ഒഫ് ബഹറിൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും, അന്നേ ദിവസം മാഡം ക്യൂറിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കും.
നവംബർ 8 ന് മാൻ ആൻഡ് സ്പെയ്സ് എന്ന ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിക്കും.
നവംബർ 9 ന് അസ്ട്രോണൊമി ക്വിസ് സംഘടിപ്പിക്കും.മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന ഈ ക്വിസ് മത്സരത്തിൽ മൂന്നു പേരടങ്ങിയ ടീമുകളാണ് പങ്കെടുക്കേണ്ടത്. നവംബർ 11 ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രമുഖ പ്രവർത്തകനും നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവും ആയ പ്രൊഫസർ കെ.പാപ്പൂട്ടി ബേസിക് അസ്ട്രോണമിയെ കുറിച്ചുള്ള പ്രഭാഷണം നടത്തും.
നവംബർ 12ന് ജോതിഷം ശാസ്ത്രമോ അന്ധവിശ്വാസമോ എന്ന വിഷയത്തിൽ പ്രൊഫസർ കെ.പാപ്പുട്ടി സംസാരിക്കും തുടർന്ന് ഈ വിഷയത്തിൽ പൊതുചർച്ചയും നടക്കുന്നതാണ്.
ക്വിസ് പ്രോഗ്രാമിന് പങ്കെടുക്കുന്നവർ നവംബർ 5ന് മുമ്പ് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ രജിത സുനിലിനെ 33954248 എന്ന നമ്പരിൽ ബന്ധപ്പെടുക .

യാത്രയയപ്പ് സംഘടിപ്പിച്ചു

ബഹ്‌റൈന്‍ കേരളീയ സമാജം മുതിര്‍ന്ന അംഗം ശ്രീ സുധീര്‍ സി. അച്ഛനു യാത്രയയപ്പ് സംഘടിപ്പിച്ചു. ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള മേമെന്ടോ നല്‍കി.

ബി കെ എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ഒഫീഷ്യൽ പേജ് .

ബി കെ എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ഒഫീഷ്യൽ പേജ് .
നാടകത്തെ സംബന്ധിച്ച വിവരങ്ങൾ എല്ലാം ഈ പേജിൽ അപ്‌ലോഡ് ചെയ്യും.
അവതരണത്തിന് ശേഷം നാടകവും ഈ പേജിൽ അപ്‌ലോഡ് ചെയ്യും. എല്ലാ സ്കൂൾ ഓഫ് ഡ്രാമ പരിപാടികളെയും കുറിച്ച് അറിയാൻ 
ഈ പേജ് ലൈക് & ഷെയർ ചെയ്യിക്കുകhttps://www.facebook.com/bksschoolofdrama/?fref=ts

Wednesday, October 25, 2017

Career Selection Seminar

BKS Vanithavedhi presents Career Selection Seminar at BKS on Saturday,04th November 2017 from 7.30PM to 9PM. All are welcome

Saturday, October 21, 2017

സംഘ ശക്തി പുരസ്‌കാരം

ബഹറിൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ സംഘ ശക്തി പുരസ്‌കാരം കേരളത്തിലെ പൊതുമരാമത്തു മന്ത്രി ശ്രീ ജി.സുധാകരനിൽനിന്നും ഊരാളുങ്കൽ സഹകരണ സംഘം ചെയർ മാൻ ശ്രീ.രമേശൻ പാലേരി സമാജത്തിന്റെ പ്രൗഢ ഗംഭീര സദസ്സിൽ വച്ച് സ്വീകരിച്ചു

Thursday, October 19, 2017

കഥകളിയിലെ ഉൾച്ചേരലുകൾ എന്ന വിഷയത്തിൽ സംഭാഷണം നടത്തി

ബഹറിൻ കേരളീയ സമാജം ലൈബ്രറി സംഘടിപ്പിച്ച പരിപാടിയില്‍ ഡോ .ശശിധരൻ ക്ലാരിയുടെ കഥകളിയിലെ ഉൾച്ചേരലുകൾ എന്ന വിഷയത്തിൽ സംഭാഷണം നടത്തി ,കൂടാതെ അദ്ദേഹം രചിച്ച മൂന്നു പുസ്തകങ്ങൾ സമാജത്തിന്റെ പുസ്തക ശേഖരണത്തിലേക്കു സംഭാവന ചെയ്തു .ചടങ്ങിൽ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള അദ്ദേഹത്തെ മൊമെന്റോ നൽകി ആദരിച്ചു . സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് വിശദമായ മറുപടിയും നൽകി.

അനുശോജന യോഗം സംഘടിപ്പിച്ചു

അന്തരിച്ച സമാജം അംഗം രാമചന്ദ്രന്‍ പിള്ളയോടുള്ള ആധാര സൂചകമായി സമാജം ഇന്നലെ 18 ഒക്ടോബര്‍ 2017 ന് രാത്രി 8 മണിക്ക് സമാജം ബാബുരാജന്‍ ഹാളില്‍ അനുശോജന യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ,ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.


Monday, October 16, 2017

BKS Sangkha Shakti Puraskaram 2017"

The Bahrain Keraleeya Samajam will confer the "BKS Sangkha Shakti Puraskaram 2017" for Excellence in Co-operative Sector on Shri Rameshan Paleri, President of Uralungal Labour Contract Co-operative Society Ltd for his outstanding and phenomenal contribution to the Sector said BKS Acting President Mr. Ashley Raju George and Mr. N.K. Veeramani. General Secretary at a press conference held on 15th October 2017 at BKS. 
The award presentation ceremony will be held on 20th October 2017 at 6pm at the Samajam Diamond Jubillee Hall. Mr. G. Sudhakaran, Honorable Minister for Public Works & Registration, Government of Kerala will be the Chief Guest of the Evening. Mr. Rameshan Paleri has previously been honoured with numerous awards from govt of Kerala and other associations.
A Musical Nite will also organized on the same day led by famous play singers Chithra Iyer, Najeem Arshad, Mriduala Warier and Anwar Sadath. Renowned Malayalam Cine artist Rachan Narayanan Kutty will perform dance.
All are welcome to the award presentation ceremony and the Musical Nite

Sunday, October 15, 2017

The key handing over ceremony

The key handing over ceremony of the 1st house constructed under BKS Housing project scheme held at Kayamkulam on Sunday 15 Oct 2017. Chief Guest; Sri P. Thilothaman, Hon. Minister for Civil Supplies. Smt. Prathibha Hari MLA, BKS President P.V. Radhakrishna Pillai and other dignitaries were attended the function ബഹ്റൈനിലെ എല്ലാ മലയാളികൾക്കും ഇതൊരഭിമാന മുഹൂർത്തം. കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിൽ നിർമ്മിച്ചു നൽകുന്ന പതിനാലു വീടുകളിൽ ആദ്യത്തേതിന്റെ താക്കോൽദാനച്ചടങ്ങിൽ സമാജം പ്രസിഡന്റ് ശ്രീ.പി.വി.രാധാകൃഷ്ണപിള്ളയെ സ്ഥലം എം.എൽ.ഏ ആദരിച്ചപ്പോൾ..... കായംകുളത്തിനടുത്ത് ഭഗവതിപ്പടിയിൽ നിന്ന്..

Sunday, October 8, 2017

മൈക്രോ ഡ്രാമ ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം

ബഹ്‌റൈന്‍ കേരളീയ സമാജം മൈക്രോ ഡ്രാമ ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണിക്ക് നല്‍കി നിര്‍വ്വഹിച്ചു

"മുക്തധാര"

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി"അശരണർക്ക് ഒരു ഭവനം "എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നാടകം അവതരിപ്പിക്കുന്നു. രവീന്ദ്രനാഥ് ടാഗോറിന്റെ "മുക്തധാര" എന്ന നാടകമാണ് അരങ്ങിലെത്തുന്നത് . നാടക സംവിധാനം വിഷ്ണു നാടകഗ്രാമം. നവംബർ രണ്ടാം വാരം നാടകം അവതരിപ്പിക്കും നാടകത്തിനു അകത്തും പുറത്തുമായി 40 ഓളം കലാകാരൻമാരും കലാകാരികളും അണിനിരക്കുന്നു. ഒക്ടോബര്‍ 7 ന് വൈകിട്ട് 7 മണിക്ക് രവിപിള്ള ഹാളിൽ ശ്രീ പി. വി രാധാകൃഷ്ണ പിള്ള നാടകത്തിന്റെ പൂജയും, സ്ക്രിപ്പ്റ്റ് കൈമാറ്റവും നടത്തി.

ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും

ബഹറിൻ കേരളീയ സമാജം സയൻസ് ക്ലബ് നടത്തിയ ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും എന്ന വിഷയത്തിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിലെ ഡയറ്റിഷൻ ശ്രീമതി പ്രീതി കരുണാകർ ബോധവത്കരണ ക്ലാസ്സെടുത്തു.

Saturday, October 7, 2017

ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും

ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും എന്ന വിഷയത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 7 )൦ തീയതി രാത്രി 8 മണിക്ക് സമാജം ബാബുരാജന്‍ ഹാളില്‍ ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള ,സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ അറിയിച്ചു.
ഹൃദോഗം .കിഡ്നി രോഗങ്ങള്‍,പ്രമേഹം രക്തസമ്മര്ദ്ദം ,കൊളസ്ട്രോള്‍ തുടങ്ങിയവ ഭക്ഷണ ക്രമത്തിലൂടെ നിയന്ത്രിക്കുന്നതിനെകുറിച്ചു മിഡില്‍ ഈസ്റ്റ്‌ ഹോസ്പിറ്റലിലെ ഡയറ്റീഷ്ന്‍ ശ്രീമതി പ്രീതി കരുണാകര്‍ ബോധവത്കരണ ക്ലാസ് എടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബി കെ എസ് സയന്‍സ്
ഫോറം കണ്‍വീനര്‍ ശ്രീമതി രജിത സുനില്‍ ( 33954248) വിളിക്കാവുന്നതാണ്.

Grand Reception to Mr. Rajasekharan Pillai , Pravasi Bharatiya Sammaan Awardee.

ബഹറിൻ കേരളീയ സമാജം പ്രവാസി അവാർഡ് ജേതാവ് ശ്രീ.വി.കെ.രാജശേഖര പിള്ളക്ക് ഉജ്‌ജുല സ്വീകരണം നൽകി ചടങ്ങിൽ മുൻ മന്ദ്രിയും മുൻ മഹാരാഷ്ട്രാ ഗവർണറുമായ കെ.ശങ്കരനാരായണൻ മുഖ്യ അതിഥി ആയിരുന്നു .ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രകാശ് വിശിഷ്ടാതിഥി ആയിരുന്നു .കൂടാതെ സമാജം പ്രസിഡണ്ട്.പി.വി.രാധാകൃഷ്ണ പിള്ളയോഗം അദ്യക്ഷനായും ,സെക്രട്ടറി വീരമണി സ്വാഗതവും,പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബിആശംസാ പ്രസഗവും,സ്വാഗത സംഗം കൺവീനർ വര്ഗീസ് കാരക്കൽ നന്ദിയും രേഖപ്പെടുത്തി .വിജയ് സ്വീകരണ യോഗം നിയന്ദ്രിച്ചു . പൂജാ നൃത്തവും,ശ്രീരാഗിന്റെ ഗാനാലാപനനവും ,തുടർന്ന് വിവിധ സംഘടനകളെ പ്രധിനിതീകരിച്ചു അംഗങ്ങൾ പൊന്നാട അണിയിച്ചു .ഗായകരായ സുദീപ് കുമാർ ,രഞ്ജിനി ജോസ്അടങ്ങിയ ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു

Thursday, October 5, 2017

Grand Reception to Mr. Rajasekharan Pillai , Pravasi Bharatiya Sammaan Awardee

The Bahrain Keraleeya Samajam is organizing a Grand Reception to Mr. Rajasekharan Pillai , Pravasi Bharatiya Sammaan Awardee on Friday,06th October 2017 at 6.30PM at BKS diamond Jubilee hall. Mr. K. Sankaranarayanan, Hon'ble Former Governor of Maharashtra will be the Chief Guest. A musical Extravaganza led by famous play back singers Sudheep Kumar, Renjini Jose, Saleesh, Ziya Ul Haq ,Yazir and Nazeer is also arranged in the evening.

Monday, October 2, 2017

മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനുമായുള്ള മുഖാ മുഖം

ബഹറിൻ കേരളീയ സമാജം മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനുമായുള്ള മുഖാ മുഖം

Monday, August 14, 2017

ബഹ്‌റൈന്‍ കേരളീയ സമാജം സ്വാതന്ത്ര്യ ദിനാഘോഷം

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ വിപുലമായ ഭാരത സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് 15  ചൊവ്വാഴ്ച  രാവിലെ 8.30 ന്  സമാജം  പ്രസിഡന്റ്‌  ശ്രീ രാധാകൃഷ്ണ പിള്ള  സമാജം അങ്കണത്തിൽ വച്ച് പതാക ഉയര്‍ത്തും .

വൈകിട്ട്   നടക്കുന്ന ചടങ്ങില്‍ സമാജം  പ്രസിഡന്റ്‌ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും  തുടർന്ന്  ദേശഭക്തി ഗാനാലാപനം. അതിനു ശേഷം  സാരംഗി ശശിധരനും സംഘവും അവതരിപ്പിക്കുന്ന സംഘനൃത്തം, ഒൻപതു മണിക്ക് സതീഷ് കെ സതീഷിന്റെ രചനയിൽ ബേബിക്കുട്ടൻ കൊയിലാണ്ടിയുടെ  സംവിധാനത്തിൽ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ജാലകം എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്.

സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ഒരു വൻവിജയമാക്കി തീർക്കുവാൻ എല്ലാ ദേശ സ്നേഹികളുടെയും സഹകരണം അഭ്യര്ഥിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അറിയിച്ചു.

Saturday, July 22, 2017

"അക്ഷരമുറ്റം

"കണ്ണ് രണ്ട്  കാഴ്ച ഒന്ന് "
കുഞ്ഞുണ്ണി കവിതാ സായാഹ്നം ശനിയാഴ്ച ( ജൂലൈ 22 ) 

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ഭാഗമായി  
മാതൃഭാഷാ പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാതകമായ കഴിവുകൾ  വികസിപ്പിക്കുന്നതിനുമുള്ള  വേദിയായ   "അക്ഷരമുറ്റ "ത്തിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം  ജൂലൈ  22 ശനിയാഴ്ച രാത്രി 8 ന്  പ്രസിദ്ധ നാടകപ്രവർത്തകനും,ചിത്രകാരനുമായ ചിക്കൂസ്‌ ശിവൻ നിർവഹിക്കുമെന്ന് സമാജം പ്രസിഡന്റ് പി ,വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എൻ .കെ .വീരമണി എന്നിവർ അറിയിച്ചു 
കുട്ടികളുടെ ഇഷ്ട കവിയായ  കുഞ്ഞുണ്ണി മാഷിനെ അനുസ്മരിച്ചു കൊണ്ട്" കണ്ണ് രണ്ട് കാഴ്ച ഒന്ന് " എന്ന കുട്ടിക്കവിതകളുടെ അരങ്ങിൽ , കുട്ടികൾ നൂറ്റിയൊന്നു കുഞ്ഞുണ്ണികവിതകൾ അവതരിപ്പിക്കും. 
ചടങ്ങിന്റെ ഭാഗമായി"ചെറിയ കവിതകളുടെ വലിയ തമ്പുരാൻ " എന്ന വിഷയത്തിൽ പന്തളം ഉള്ളന്നൂർ  ആർ .ആർ. യു.പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപിക ശ്രീമതി. ഗീതാ ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും. കുട്ടികളോടൊപ്പം എല്ലാ രക്ഷാകർത്താക്കളെയും ,സമാജം അംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി .ഫിലിപ്പ് അറിയിച്ചു 
കൂടുതൽ വിവരങ്ങൾക്ക്. ബിജു.എം.സതീഷ് (പാഠശാല കൺവീനർ, 360 454442  ) 

Wednesday, July 19, 2017

"എഴുത്ത്-വായന പ്രത്യാശയുടെആവിഷ്കാരം”

ബഹ്റിൻകേരളീയസമാജംവായനശാലയുടെആഭിമുഖ്യത്തിൽ   സമാജത്തിൽവെച്ച് "എഴുത്ത്-വായന പ്രത്യാശയുടെആവിഷ്കാരം” എന്നപേരിൽഒരുസാഹിത്യചർച്ചസംഘടിപ്പിക്കുന്നതായിപ്രസിഡണ്ട് P.Vരാധാകൃഷ്ണപിള്ളയുംസെക്രട്ടറി N.K വീരമണിയുംഅറിയിച്ചുജൂലെ 19 ബുധനാഴ്ചനടക്കുന്നഈപരിപാടിയിൽകേരളത്തിലെപുതുതലമുറയിൽപെട്ടകവിശ്രീപവിത്രൻതീക്കുനികുട്ടികളുടെകൂട്ടുകാരനുംചിക്കൂസ്കളിയരങ്ങ്ഡയറക്ടറുമായചിക്കൂസ്ശിവൻ,  ബഹ്റൈനിലെഅറിയപ്പെടുന്നഎഴുത്തുകാരിയായDr.നിഷാപിള്ള,പ്രമുഖമാധ്യമപ്രവർത്തകനുംകോളമിസ്റ്റുമായ   ശ്രീപ്രദീപ്പുറവങ്കരതുടങ്ങിയവർപങ്കെടുക്കുന്നു
   പോയകാലത്തെയും  വർത്തമാനകാലത്തെയുംഎഴുത്തുരീതികളുംഭാവിതലമുറയുടെവായനസങ്കല്പങ്ങളെയുംകുറിച്ച്അതിഥികൾതങ്ങളുടെകാഴ്ചപ്പാടുകൾപങ്ക്വയ്ക്കുകയും  പ്രേക്ഷകരോട്സംവേദിക്കുകയുംചെയ്യുന്നു
പ്രസ്തുതചടങ്ങിനോട്അനുബന്ധിച്ചു 'അക്ഷരഖനിപുസ്തകശേഖരണപദ്ധതിയിലൂടെ  സമാഹരിച്ചപുസ്തകങ്ങളുടെപ്രദർശനവുംഉണ്ടായിരിക്കുന്നതാണ്.  
കൂടുതൽവിവരങ്ങൾക്ക്ലൈബ്രേറിയൻവിനയചന്ദ്രൻ(39215128), പ്രോഗ്രാംകൺവീനർവിനൂപ് (39252456),ജോയിന്റ്കൺവീനർസുമേഷ് (33373037)  എന്നിവരെബന്ധപ്പെടാവുന്നതാണ്

Monday, July 17, 2017

മെഗാ തിരുവാതിരയുടെ ഉദ്ഘാടനം

ബഹറിൻ കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്ന മെഗാ തിരുവാതിരയുടെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് ശ്രീ. പി.വി.രാധാകൃഷ്ണ പിള്ള നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു.

BKS 7A Side സോഫ്റ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഫൈനല്‍ റൌണ്ടുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 7.15 മുതല്‍

ബഹ്‌റൈന്‍ കേരളീയ സമാജം കായിക വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന “BKS 7A Side  സോഫ്റ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഫൈനല്‍ റൌണ്ടുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 7.15 മുതല്‍ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള , ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ അറിയിച്ചു.

അവാന്‍ സി സി യും, ഗ്രീന്‍ സ്റ്റാര്‍ ടൈഗേര്സും തമ്മിലാണ് ആദ്യ സെമി. തുടര്‍ന്ന് കര്‍ണാടക റോയല്‍സും പയനീയേര്സും തമ്മിലുള്ള മത്സരവും നടക്കും. വിജയികള്‍ അന്നേ ദിവസം തന്നെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും. വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി നല്‍കുമെന്ന് സമാജം കായിക വിഭാഗം സെക്രട്ടറി നൌഷാദ് ചെറിയില്‍, BKS 7A Side  സോഫ്റ്റ്‌ ബോള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ നിഷാന്ത്, പോള്‍സണ്‍ എന്നിവര്‍ അറിയിച്ചു.  

Tuesday, July 11, 2017

ബി കെ എസ് "ലീഡേഴ്‌സ് സ്പീക്ക്" - കാനം രാജേന്ദ്രന്‍ മുഖ്യാതിഥി

 
ബി കെ എസ് "ലീഡേഴ്‌സ് സ്പീക്ക്" - കാനം രാജേന്ദ്രന്‍ മുഖ്യാതിഥി