Pages

Thursday, December 28, 2017

സമാജം ക്രിസ്തുമസ് ആഘോഷം ഡിസംബർ 30 ന് വൈകിട്ട് നാലു മണിമുതൽ

സമാജം ക്രിസ്തുമസ് ആഘോഷം ഡിസംബർ 30 ന് വൈകിട്ട്  നാലു മണിമുതൽ വിപുലമായ പരിപാടികളോടെ നടക്കുന്നതാണ്  വൈകിട്ട് 4 മണിക്ക് ക്രിസ്തുമസ് ട്രീ മത്സരം ആരംഭിക്കും ,  തുടർന്ന് ക്രിസ്തുമസ് കേക്ക് മത്സരവും നടക്കും, വൈകിട്ട് 7 .30 ന് നാടൻ കരോൾ മത്സരങ്ങൾ ആരംഭിക്കും ,കരോൾ  ടീമുകൾ ഹാളിലൂടെ കരോൾ ഗാനങ്ങൾ പാടി സ്റ്റേജിൽ ഒരു  ഗാനം പാടി അവസാനിപ്പിക്കും ക്രിസ്തുമസ് ഫാദർ ,നക്ഷത്ര വിളക്കുകൾ എന്നിവ കരോൾ ടീമിൽ അണി നിരക്കും ,ഏറ്റവും നല്ല ക്രിസ്തുമസ് ഫാദറിന് സമ്മാനം നൽകും . എട്ടു മണിക്ക് നടക്കുന്ന ക്രിസ്തുമസ് സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ടാ  ഭദ്രാസനാധിപൻ ഡോ . ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലിത്ത മുഖ്യതിഥി ആയി പങ്കെടുത്ത്‌ ക്രിസ്തുമസ് ദൂത് നൽകും ,  ക്രിസ്തുമസ് കൊയർ ഗാനങ്ങൾ ആലപിക്കും സ്‌കിറ്റ്, ഡാൻസ് തുടങ്ങിയ കലാ പരിപാടികളും നടക്കും . സമാജം അംഗങ്ങൾക്ക് ക്രിസ്തുമസ് ഡിന്നറും ഒരുക്കുന്നുണ്ട്. പേര് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക്  സമ്മാനങ്ങൾ   നൽകും.പരിപാടിയുടെ വിജയത്തിനായി അനു തോമസ് ജോൺ കൺവീനറും  ,ഉണ്ണികൃഷ്‌ണ പിള്ള   ജോയിന്റ് കൺവീനറും സാഹിത്യ വിഭാഗം സെക്രട്ടറി കെ ,സി ഫിലിപ്പ് 
കോർഡിനേറ്റുമായ കമ്മിറ്റി പ്രവർത്തിക്കുന്നു  എല്ലാ അംഗങ്ങളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു

Wednesday, December 27, 2017

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തി - വിതരണം ജനുവരി 15 മുതല്‍ ആരംഭിയ്ക്കും .

 ബഹ്‌റൈൻ കേരളീയ സമാജത്തിലൂടെ രജിസ്റ്റർ ചെയ്തിരുന്ന നോർക്ക തിരിച്ചറിയൽ കാർഡുകൾ വിതരണത്തിന് സജ്ജം ആയി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിചേർന്നതായി ബഹ്‌റൈൻ കേരളീയ സമാജം ആക്ടിംഗ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ് , ജനറല്‍ സെക്രെട്ടറി എൻ കെ വീരമണി ,നോർക്ക സെൽ കൺവീനർ എം കെ സിറാജുദീൻ എന്നിവർ അറിയിച്ചു. കാര്ഡുകള്‍ തരംതിരിക്കുന്നതിന് നിശ്ചിത സമയം ആവശ്യമായതിനാല്‍ ജനുവരി 15 മുതല്‍ കാര്ഡുകള്‍ വിതരണം ചെയ്യപ്പെടുന്നതാണ്.
കഴിഞ്ഞ കുറെ മാസങ്ങൾ ആയി ആയിരക്കണക്കിന് അപേക്ഷകൾ കെട്ടികിടക്കുക ആയിരുന്നു . പുതിയ നോർക്ക റൂട്സ് സ് കമ്മിറ്റി യും പ്രവാസി കമ്മീഷനും നിലവിൽ വന്നപ്പോൾ ഇത് പരിഹരിക്കുന്നതിന് ആണ് മുൻഗണന നൽകിയത് . അതിന്റെ ഭാഗമായാണ് ബഹ്‌റൈൻ കേരളീയ സമാജം വഴി അപേക്ഷ സമർപ്പിച്ചിരുന്ന കാർഡുകൾ ഇപ്പോൾ ലഭ്യം ആയതു . കേരള പ്രവാസി കമ്മീഷൻ അംഗം ശ്രീ കണ്ണൂർ സുബൈർ ഇത് സംന്ധിച്ച പരാതി പ്രവാസി കമ്മീഷണനിലും , ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുന്പാകെയും സമർപ്പിക്കുകയും ആവശ്യമായ തുടർപ്രവർത്തനങ്ങൾ നടത്തുകയും ഉണ്ടായി. അതിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മുടങ്ങി കിടന്ന മുഴുവൻ അപേക്ഷകളും പരിഗണിച്ചു ഉടൻ തീർപ്പാക്കുവാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അടിയന്തിര നിർദ്ദേശം നൽകുകയും , തുടർന്ന് ദ്രുത ഗതിയിൽ പ്രവർത്തനങ്ങൾ നീങ്ങുകയും ഉണ്ടായി . ഇതിന്റെ ഫലം ആയി ആണ് വിതരണം മുടങ്ങി കിടന്നിരുന്ന മുഴവന്‍ കാർഡുകളും ഇപ്പോൾ ലഭ്യം ആയതു . ഇതിനായി പ്രവർത്തിച്ച ശ്രീ എം കെ സിറാജുദീന്റെ നേതൃത്വത്തിൽ ഉള്ള നോർക്ക കമ്മിറ്റിയെയും , പ്രവാസി കമ്മീഷൻ അംഗം ശ്രീ കണ്ണൂർ സുബൈർ , കാർഡുകൾ ഇവിടെ എത്തിക്കുവാൻ സഹായിച്ച സിയാദ് എളംകുളം എന്നിവരെയും അഭിനന്ദിക്കുന്നതായി സമാജം ഭരണ സമിതി അറിയിച്ചു.

Monday, December 25, 2017

Wish u a Marry Christmas

Dear Member,
Act.President,General Secretary and EC Members wishing you and your family a Merry X'Mas.

Saturday, December 23, 2017

വീടിന്റെ കല്ലിയിടിയല്‍ കര്മ്മം

ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായി അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലുള്ള തുറവൂരില്‍ കളര്‍കോട്ചെന്ന യ്ക്കല്‍വെളി കൊച്ചു പെണ്ണിനും കുടുംബത്തിനും വേണ്ടി പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിയിടിയല്‍ കര്മ്മം ഡിസംബര്‍ 22 തീയതി അമ്പലപ്പുഴ എം എല്‍ എയും കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ശ്രീ ജി സുധാകരന്‍ നിര്‍വ്വഹിച്ചു . ബഹ്റിനിലെ സാമൂഹിക സംഘടനയായ പ്രതിഭയാണ് വീട് നിര്മമിക്കുന്നതിനുള്ള സാമ്പതിക സഹായം നല്കുന്നത് പ്രസ്തുത ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ളയും മറ്റ് സമാജം അംഗങ്ങളും  സന്നിഹിതരായിരുന്നു.

അശരണർക്കുള്ള ഭവന പദ്ധതി

ബഹ്റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അശരണർക്കുള്ള ഭവന പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 70 ഭവനങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളീയ സമാജത്തിലെ ഉപവിഭാഗങ്ങളിൽ ഏറ്റവും ശക്തമായ വായനശാല വിഭാഗം ഈ പദ്ധതിയുമായി സഹകരിക്കുന്നതിനു വേണ്ടി ലൈബ്രേറിയൻ ശ്രീ.വിനയചന്ദ്രന്റെ നേതൃത്വത്തിൽ ശ്രീ.ലോഹിദാസ് കൺവീനറായും ശ്രീ.റെജി അലക്സ് ജോയിന്റ് കൺവീനറായും വിപുലമായ കമിറ്റിക്കാണ് രൂപം നല്കിയത്. വായനശാല നിർമ്മിച്ചു നല്കുന്ന ഭവനത്തിന് അർഹയായി തിരഞ്ഞെടുത്തിരിക്കുന്നത് മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്ത് കളത്തൂർ തെക്കേതുവീട്ടിൽ ഉഷാകുമാരി എന്ന സാധു സത്രീയെയാണ്. നാലര ലക്ഷത്തിനു മുകളിൽ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഭവനത്തിന്റെ നിർമ്മാണ ചുമതല ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്. പ്രസ്തുത ഭവനത്തിന്റെ കല്ലിടൽ കർമ്മം ഡിസംബർ 23 ന് ശനിയാഴ്ച രാവിലെ 10.30 ന് മാവേലിക്കര MLA ശ്രീ. R.രാജേഷ് നിർവഹിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡൻറ് ശ്രീ. PV രാധാകൃഷ്ണപിള്ള, വായനാ ശാല വിഭാഗത്തെ പ്രതിനിധീകരിച്ചു കൊണ്ട് ജോയിന്റ് കൺവീനർ ശ്രീ.ഏഷ്ലി കുരിയൻ, ശ്രീ.തോമസ് കാട്ടുപ്പറമ്പിൽ, ലൈബ്രേറിയൻ ശ്രീ.വിനയചന്ദ്രന്റെ മാതാവ് ശ്രീമതി ശാന്തമ്മ പിള്ള, പത്നി ശ്രീമതി. പ്രജിത വിനയൻ, മുൻ സമാജം പ്രസിഡൻറ് ശ്രീ.മോഹൻകുമാർ, മുൻ സെക്രട്ടറി ശ്രീ.മധുസൂദനൻ നായർ, മുൻ സമാജം അംഗവും ഭവനപദ്ധതിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള ശ്രീ.പ്രസാദ് ചന്ദ്രൻ, മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് മെമ്പർ ശ്രീ ഡേവിഡ്, മുൻ സമാജം എക്സിക്യൂട്ടീവ് കമിറ്റി അംഗം ശ്രീ.സജി കുടശ്ശനാട്, മുൻ സമാജം എക്സിക്യൂട്ടീവ് അംഗവും KCSA ഭാരവാഹിയുമായ മനോജ് കുമാർ, ഹാബിറ്റാറ്റ് ഗ്രൂപ്പ് മാനേജർ ശ്രീ.വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി - ഷൈല ലക്ഷമണൻ, വാർഡ് മെമ്പർ ഗീത ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശ്രീ.രാജേഷ് സ്വാഗതവും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശൈല ലക്ഷ്മണ്‍ നന്ദിയും ആശംസിച്ചു. മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വക്കുന്ന സമാജത്തിന്റെ പ്രസിഡന്റ് ശ്രീ. PV രാധാകൃഷ്പിള്ളയെ MLA ശ്രീ. R രാജേഷ് മുക്തകണ്ഠം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആദരസൂചകമായി CPIM ലോക്കൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ .രാജേഷും, കോൺഗ്രസ്സ് ലോക്കൽ കമിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ.റോയും ശ്രീ. PV രാധാകൃഷ്ണപിള്ളയെ പൊന്നാടയണിയിച്ചു. നാട്ടിലുള്ള കേരളീയ സമാജം അംഗങ്ങൾ, മുൻ സമാജം അംഗങ്ങൾ, അവരുടെ കുടുംബാഗങ്ങൾ, അദ്യുദയകാംക്ഷികൾ പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു.




Wednesday, December 20, 2017

വീടിന്റെ കല്ലിടിയല്‍ കര്‍മ്മം

ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലുള്ള സദാനന്ദപുരം,ഇരന്നൂരില്‍ കിഴക്കേതില്‍ ലക്ഷ്മികുട്ടിയമ്മക്കും കുടുംബത്തിനും വേണ്ടി പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിടിയല്‍ കര്‍മ്മം ഡിസംബര്‍ 19)0 തീയതി പത്തനാപുരം എം എല്‍ എ ശ്രീ ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള സന്നിഹിതനായിരുന്നു.





അശരണാർക്കായുള്ള ഭവന പദ്ധതി

ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാര്ഷി്ക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സമാജം ലൈബ്രറി ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ പണികഴിപ്പിക്കുന്ന വീടിന്റെ ചിലവിലേക്കുള്ള ആദ്യഗഡുവായ രണ്ടരലക്ഷം രൂപ ലൈബ്രറി കമ്മിറ്റിക്കുവേണ്ടി ലൈബ്രേറിയൻ ശ്രീ വിനയചന്ദ്രൻ ബഹറിൻ ദേശീയ ദിനാഘോഷചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് പബ്ലിക് റിലേഷൻസ് പ്രോട്ടോകാൾ ഡയറക്ടറുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് ശ്രീ.രാധാകൃഷ്ണപിള്ളയെ ഏൽപ്പിക്കുന്നു .പ്രസ്തുതചടങ്ങിൽ സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി , സമാജം കലാ വിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലെറോത്ത്, ബിൽഡിങ് കമ്മിറ്റി കൺവീനർ (മാവേലിക്കര പ്രൊജെക്റ്റ്) ശ്രീ.ലോഹിദാസ്,ജോയിന്റ് കൺവീനർ റജിഅലക്സ്,ദിലീഷ് , രഘുജയൻ എന്നിവർ പങ്കെടുത്തു. പ്രസ്തുത വീടിന്റെ ശിലാസ്ഥാപന ചടങ്ങ് ഡിസംബർ 23ന് രാവിലെ 10.30 ന് മാവേലിക്കര MLA ശ്രീ ആർ രാജേഷ് നിർവഹിക്കും. ചടങ്ങിൽ സമാജം പ്രസിഡന്റ്‌ ഉള്പ്പെേടെയുള്ള ഭാരവാഹികളും ലൈബ്രറി കമ്മിറ്റി അംഗങ്ങളും സമാജം മുന്‍ ഭാരവാഹികളും കോഓർഡിനേറ്റർ പ്രസാദ് ചന്ദ്രനും പങ്കെടുക്കും.

Thursday, December 14, 2017

ബ്യുട്ടിഫുൾ ബഹറിൻ

ബഹറിൻ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് ഫ്യൂജി ഫിലിമും, ഐ പോയിന്റ എപ്സണിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ''
ബ്യുട്ടിഫുൾ ബഹറിൻ'' ഫോട്ടോഗ്രാഫി മത്സരവും, മൂന്നു ദിവസത്തെ ഫോട്ടോ പ്രദർശനവും ഡിസംബര്‍1 4ന് വൈകുന്നേരം 7:30 ന് കേരളീയസമാജം ബാബുരാജ് ഹാളിൽ വെച്ച് ഉത്‌ഘാടനം ചെയ്യപ്പെടുമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ,ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലെറോത്ത് 3336 4417 ഷിബു കൃഷ്ണ 33735433 എന്നിവരെ വിളിക്കാവുന്നതാണ്.

സമാജം -ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം ഈ വരുന്ന ഡിസംബര്‍ 16)൦ തീയതി.


ബഹ്റൈൻ കേരളീയ സമാജം ഈ വരുന്ന ശനിയാഴ്ച ,ഡിസംബര്‍ 16)൦ തീയതി ബഹറൈൻ ദേശീയ ദിനം സമുചിതമായി ആഘോഷിക്കുന്നു. രാജ്യത്തോടും ഭരണാതികാരികളോടും ഉള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വീരമണി എൻ കെ. എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
മൂന്ന് വലിയ പോർട്രെയിറ്റുകൾ ആണ് ഈ വർഷത്തെ പ്രോഗ്രാമിന്‍റെ പ്രധാന ആകർഷണം, 40 അടി നീളവും 24 അടി വീതിയുമുള്ള ഹിസ്‌ മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽ ഖലീഫ, HRH പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ക്രൗൺ പ്രിൻസ് & ഡെപ്യൂട്ടി പ്രധാനമന്ത്രി HRH പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ മൂന്ന് വലിയ പോർട്രെയിറ്റുകൾ ആണ് സമാജം കലാകാരന്മാര്‍ നിര്‍മ്മിക്കുക.
46)൦ മത് ദേശീയ ദിവസം അടയാളപ്പെടുത്തുന്നതിന്, 46 ആർട്ടിസ്റ്റുകൾ ഈ പദ്ധതിയെ നയിക്കും. കൊളേജ് ആർട്ടിന്റെ ഒരു സൃഷ്ടിയാണിത്. 46 ക്യാപ്റ്റൻമാരിൽ ഓരോരുത്തർക്കും നൽകിയിട്ടുള്ള വിവിധ പ്ലൈവുഡ് കഷണങ്ങളിൽ ഇത് രൂപകൽപന ചെയ്യപ്പെടും. പ്രഭാതത്തിൽ ആരംഭിക്കുന്ന ജോലി 6 മുതൽ 7 മണിക്കൂർ വരെ നീണ്ടു നില്‍ക്കും. ഒടുവില്‍ എല്ലാം ഒരുമിച്ചു സമാജം ഗേറ്റിനു മുന്നിലുള്ള ഒരു സ്കഫോള്‍ഡിംഗ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. സമാജം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സൃഷ്ടി ചെയ്യുന്നത് എന്നും ലോക ഗിന്നസ് ബുക്ക്‌ റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചുപറ്റാനാണ് സാധ്യത എന്നും സംഘാടകര്‍ അറിയിച്ചു.
കൂടാതെ രാത്രി 7.30 ന് സമാജം കലാവിഭാഗം നേതൃത്വം നല്‍കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവായ കോഡെസ്വാരി കണ്ണൻ അവതരിപ്പിക്കുന്ന ഹുല ഹൂഡ്, ലെഡ്, ഫയർ നൃത്തങ്ങൾ അരങ്ങേറും.സമാജം അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നൃത്ത പരിപാടികളും ഹാസ്യ പരിപാടികളും ചടങ്ങിനു കൊഴുപ്പേകും.
എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ശ്രീ. വാമദേവനുമായി ബന്ധപ്പെടാവുന്നതാണ് 39441016.



Monday, December 4, 2017

നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 2018

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം 2018 ഫെബ്രുവരി ആദ്യവാരം നടത്തപ്പെടുന്നു. ശൃംഗാരം / ഹാസ്യം / ഭയാനകം എന്നീ ഭാവങ്ങളിൽ ഏതെങ്കിലും ഒന്നിൽ അധിഷ്ഠിതമായ നാടകങ്ങളായിരിക്കണം മത്സരത്തിൽ അവതരിപ്പിക്കേണ്ടത്. സ്ക്രിപ്റ്റുകൾ 2017 ഡിസംബർ 31 നു മുൻപായി സമാജം ഓഫിസിൽ എത്തിക്കേണ്ടതാണ്.
നാടക മത്സര ദിനങ്ങൾ കേരളത്തിലെ പ്രശസ്തരായ നാടക പ്രവർത്തകരുടെ പേരിലായിരിക്കും അറിയപ്പെടുക. അന്നേ ദിവസം നാടകമത്സരത്തിന്റെ ഇടവേളയിൽ പ്രസ്തുത നാടകകലാകാരന്റെ സംഭാവനകൾ ചർച്ച ചെയ്യപ്പെടും.ഈ നാടക മത്സരം ഒരു വൻ വിജയമാക്കി തീർക്കുവാൻ എല്ലാ നാടക പ്രവർത്തകരെയും നാടക ആസ്വാദകരെയും ക്ഷണിക്കുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത് 33364417 സ്കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം 33479888 എന്നിവരുമായി ബന്ധപ്പെടുക.

Saturday, December 2, 2017

Grand finale of BKS-Optima International Volley Ball Tournament

Grand finale of BKS-Optima International Volley Ball Tournament The Grand finale of BKS-Optima International Volley Ball Tournament was held on 01st December 2017 at BKS Open ground. Team Gulf Diwaniya defeated KMCC Bahrain. Samajam General Secretary Mr. N. K. Veeramani welcomed guests, sponsors and spectators to the tournament. BKS President Mr. P.V. Radhakrishna Pillai facilitated sponsors , Tournament advisor, Mr. Sethumadhavan ,tournament director Mr. Ajith Kumar , International player Mr. Kishore and Referees, Mr. Jaffer Ibrahim and Mr. Jaffer during the program. BKS Vice President Mr. Ashley George ,KMCC President Mr. S.V.Jaleel were delivered felicitation speechs. BKS Indoor Games Secretary gave vote of thanks. There are lot of other cash prizes were given to the following categories: Winner: Gulf Diwaniya, cash prize of $3000 Runner-up , cash prize of $1500 Best Striker, Mr, Vipin George,Gulf Diwaniya, Best Setter,Mr.Jayalal,Arabco,Saudi Best Libero,Mr.Ratheesh, Arabco,Saudi Player of the match, Mr. Ajithlal, Gulf Diwaniya, BKS Optima International Volley Ball tournament was sponsored by Optima,( Title Sponsor) Gulf Diwaniya hotel Group ,KMCC ,Gulf Fencing, BMMI and Yummi Ice Cream. Match Result: 25-19,21-25,25-22,21-25,15-8