Pages

Saturday, July 22, 2017

"അക്ഷരമുറ്റം

"കണ്ണ് രണ്ട്  കാഴ്ച ഒന്ന് "
കുഞ്ഞുണ്ണി കവിതാ സായാഹ്നം ശനിയാഴ്ച ( ജൂലൈ 22 ) 

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ഭാഗമായി  
മാതൃഭാഷാ പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാതകമായ കഴിവുകൾ  വികസിപ്പിക്കുന്നതിനുമുള്ള  വേദിയായ   "അക്ഷരമുറ്റ "ത്തിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം  ജൂലൈ  22 ശനിയാഴ്ച രാത്രി 8 ന്  പ്രസിദ്ധ നാടകപ്രവർത്തകനും,ചിത്രകാരനുമായ ചിക്കൂസ്‌ ശിവൻ നിർവഹിക്കുമെന്ന് സമാജം പ്രസിഡന്റ് പി ,വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എൻ .കെ .വീരമണി എന്നിവർ അറിയിച്ചു 
കുട്ടികളുടെ ഇഷ്ട കവിയായ  കുഞ്ഞുണ്ണി മാഷിനെ അനുസ്മരിച്ചു കൊണ്ട്" കണ്ണ് രണ്ട് കാഴ്ച ഒന്ന് " എന്ന കുട്ടിക്കവിതകളുടെ അരങ്ങിൽ , കുട്ടികൾ നൂറ്റിയൊന്നു കുഞ്ഞുണ്ണികവിതകൾ അവതരിപ്പിക്കും. 
ചടങ്ങിന്റെ ഭാഗമായി"ചെറിയ കവിതകളുടെ വലിയ തമ്പുരാൻ " എന്ന വിഷയത്തിൽ പന്തളം ഉള്ളന്നൂർ  ആർ .ആർ. യു.പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപിക ശ്രീമതി. ഗീതാ ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും. കുട്ടികളോടൊപ്പം എല്ലാ രക്ഷാകർത്താക്കളെയും ,സമാജം അംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി .ഫിലിപ്പ് അറിയിച്ചു 
കൂടുതൽ വിവരങ്ങൾക്ക്. ബിജു.എം.സതീഷ് (പാഠശാല കൺവീനർ, 360 454442  ) 

Wednesday, July 19, 2017

"എഴുത്ത്-വായന പ്രത്യാശയുടെആവിഷ്കാരം”

ബഹ്റിൻകേരളീയസമാജംവായനശാലയുടെആഭിമുഖ്യത്തിൽ   സമാജത്തിൽവെച്ച് "എഴുത്ത്-വായന പ്രത്യാശയുടെആവിഷ്കാരം” എന്നപേരിൽഒരുസാഹിത്യചർച്ചസംഘടിപ്പിക്കുന്നതായിപ്രസിഡണ്ട് P.Vരാധാകൃഷ്ണപിള്ളയുംസെക്രട്ടറി N.K വീരമണിയുംഅറിയിച്ചുജൂലെ 19 ബുധനാഴ്ചനടക്കുന്നഈപരിപാടിയിൽകേരളത്തിലെപുതുതലമുറയിൽപെട്ടകവിശ്രീപവിത്രൻതീക്കുനികുട്ടികളുടെകൂട്ടുകാരനുംചിക്കൂസ്കളിയരങ്ങ്ഡയറക്ടറുമായചിക്കൂസ്ശിവൻ,  ബഹ്റൈനിലെഅറിയപ്പെടുന്നഎഴുത്തുകാരിയായDr.നിഷാപിള്ള,പ്രമുഖമാധ്യമപ്രവർത്തകനുംകോളമിസ്റ്റുമായ   ശ്രീപ്രദീപ്പുറവങ്കരതുടങ്ങിയവർപങ്കെടുക്കുന്നു
   പോയകാലത്തെയും  വർത്തമാനകാലത്തെയുംഎഴുത്തുരീതികളുംഭാവിതലമുറയുടെവായനസങ്കല്പങ്ങളെയുംകുറിച്ച്അതിഥികൾതങ്ങളുടെകാഴ്ചപ്പാടുകൾപങ്ക്വയ്ക്കുകയും  പ്രേക്ഷകരോട്സംവേദിക്കുകയുംചെയ്യുന്നു
പ്രസ്തുതചടങ്ങിനോട്അനുബന്ധിച്ചു 'അക്ഷരഖനിപുസ്തകശേഖരണപദ്ധതിയിലൂടെ  സമാഹരിച്ചപുസ്തകങ്ങളുടെപ്രദർശനവുംഉണ്ടായിരിക്കുന്നതാണ്.  
കൂടുതൽവിവരങ്ങൾക്ക്ലൈബ്രേറിയൻവിനയചന്ദ്രൻ(39215128), പ്രോഗ്രാംകൺവീനർവിനൂപ് (39252456),ജോയിന്റ്കൺവീനർസുമേഷ് (33373037)  എന്നിവരെബന്ധപ്പെടാവുന്നതാണ്

Monday, July 17, 2017

മെഗാ തിരുവാതിരയുടെ ഉദ്ഘാടനം

ബഹറിൻ കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്ന മെഗാ തിരുവാതിരയുടെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് ശ്രീ. പി.വി.രാധാകൃഷ്ണ പിള്ള നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു.

BKS 7A Side സോഫ്റ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഫൈനല്‍ റൌണ്ടുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 7.15 മുതല്‍

ബഹ്‌റൈന്‍ കേരളീയ സമാജം കായിക വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന “BKS 7A Side  സോഫ്റ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഫൈനല്‍ റൌണ്ടുകള്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 7.15 മുതല്‍ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള , ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ അറിയിച്ചു.

അവാന്‍ സി സി യും, ഗ്രീന്‍ സ്റ്റാര്‍ ടൈഗേര്സും തമ്മിലാണ് ആദ്യ സെമി. തുടര്‍ന്ന് കര്‍ണാടക റോയല്‍സും പയനീയേര്സും തമ്മിലുള്ള മത്സരവും നടക്കും. വിജയികള്‍ അന്നേ ദിവസം തന്നെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും. വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി നല്‍കുമെന്ന് സമാജം കായിക വിഭാഗം സെക്രട്ടറി നൌഷാദ് ചെറിയില്‍, BKS 7A Side  സോഫ്റ്റ്‌ ബോള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ നിഷാന്ത്, പോള്‍സണ്‍ എന്നിവര്‍ അറിയിച്ചു.  

Tuesday, July 11, 2017

ബി കെ എസ് "ലീഡേഴ്‌സ് സ്പീക്ക്" - കാനം രാജേന്ദ്രന്‍ മുഖ്യാതിഥി

 
ബി കെ എസ് "ലീഡേഴ്‌സ് സ്പീക്ക്" - കാനം രാജേന്ദ്രന്‍ മുഖ്യാതിഥി
 
 
 

Monday, July 10, 2017

ചിൽഡ്രൻസ്‌ തീയറ്ററിന്റെ പ്രവർത്തനോത്ഘാടനം- Photos

കുട്ടികളിലെ അഭിനയം അടക്കമിള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും തീയറ്ററിന്റെ നാനവിധ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബഹറിൻ കേരളീയ സമാജം രൂപം കൊടുത്തിട്ടുള്ള ചിൽഡ്രൻസ്‌ തീയറ്ററിന്റെ പ്രവർത്തനോത്ഘാടനം ഇന്നലെ സമാജം ഹാളിൽ നടന്നു.പ്രശസ്ത ചിത്രകാരനും നടക പ്രവർത്തകനും ചിക്കൂസ്‌ കളിയരങ്ങിന്റെ ഡയറക്റ്ററുമായ ചിക്കൂസ്‌ ശിവൻ ഉത്ഘാടനം നിർവ്വഹിച്ച പ്രസ്തുത ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി,കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്‌,ചിൽഡ്രൻസ്‌ തീയറ്റർ കൺ വീനർ ശിവകുമർ കുളത്തൂപുഴ എന്നിവർ സംസാരിച്ചു.എല്ലാ ഞായറഴ്ച്ചയും രാത്രി 8 മണി മുതൽ 9.30 വരെയയിരിക്കും ക്യാമ്പ്‌ ഉണ്ടാവുക.ആറിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുവേണ്ടി നടത്തപ്പെടുന്ന ഈ ക്യാമ്പിലേയ്ക്കുള്ള രജിസ്ട്രേഷനു താൽപര്യമുള്ളവർ സമാജം ഓഫീസുമായൊ,39676830 എന്ന നമ്പരിൽ കൺ വീനറുമായൊ ബന്ധപ്പെടാവുന്നതാണെന്ന് സമാജം ഭാരവാഹികൾ അറിയിക്കുന്നു.

 

Sunday, July 9, 2017

ജി.എസ് .ടി. നേട്ടം കൊണ്ടുവരുമോ--Photo

ജി.എസ് .ടി. നേട്ടം കൊണ്ടുവരുമോ ബഹ്‌റൈന്‍ കേരളീയ സമാജം ജൂലായ്‌ 8 ന്( ശനിയാഴ്ച്ച) സംഘടിപ്പിച്ച ചർച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Saturday, July 8, 2017

സമാജം സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം -photos

ബഹ്‌റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം July 7 (വെള്ളിയാഴ്ച ) വൈകീട്ട് 7 മണിക്ക് സമാജത്തിൽ വച്ച് നടന്നു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ, ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ISRO യുടെ GSLV പ്രൊജക്റ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ Dr. D. ജയകുമാർ മുഖ്യാതിഥി ആയിരുന്നു.

ബി കെ എസ്‌ ചിൽഡ്രെൻസ്‌ തീയറ്ററിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം നാളെ ,ജൂലായ്‌ 9 ( ഞായറാഴ്ച്ച) രാത്രി 8 മണിക്ക്‌




നാടക പ്രവ്രത്തനം ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണു എന്ന തിരിച്ചറിവോടെ, കൃത്യമായി കുട്ടികളിൽ കാലികമായ തീയറ്റർ ബോധവും തീയറ്റർ സംസ്കാരവും വളർത്തിയെടുക്കുന്നതിനും,അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കിന്നതിനും ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണു ബഹറിൻ കേരളീയ സമാജത്തിന്റെ ചിൽഡ്രൻസ്‌ തീയറ്റർ വിഭാഗം.ബി കെ എസ്‌ ചിൽഡ്രെൻസ്‌ തീയറ്ററിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ഈ വരുന്ന ഞായറാഴ്ച (9-7-17) രാത്രി 8 മണിക്ക്‌ പ്രസിദ്ധ നാടകപ്രവർത്തകനും,ചിത്രകാരനുമായ ചിക്കൂസ്‌ ശിവൻ നിർവ്വഹിക്കുന്നു.ചിൽഡ്രൻസ്‌ തീയറ്ററിൽ മുമ്പ്‌ ചേർന്ന് പ്രവർത്തിച്ചിരുന്ന കുട്ടികളേയും പുതുതായി ചേരാൻ ആഗ്രഹിക്കുന്ന കുട്ടികളെയും സമാജത്തിലെ എം.എം.രാമചന്ദ്രൻ ഹാളിൽ നടക്കുന്ന പ്രസ്തുത ചടങ്ങിലേയ്ക്ക്‌ സ്വാഗതം ചെയ്യുന്നു.സമാജം അംഗം അല്ലാത്തവരുടെ കുട്ടികൾക്കും തീയറ്ററിൽ ചേർന്ന് പ്രവർത്തിക്കാവുന്നതാണു.താൽപര്യമുള്ള കുട്ടികളേയും കൂട്ടി രക്ഷകർത്താക്കൾ തദവസരത്തിൽ എത്തി അവരുടെ പേരു റെജിസ്റ്റർ ചെയ്യണം എന്നഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ശിവകുമാര്‍ കെ 3967 6830 ഈ നമ്പരില്‍ വിളിക്കാവുന്നതാണ്.

സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം

ബഹ്‌റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തനോൽഘാടനം ഇന്ന് July 7 (വെള്ളിയാഴ്ച ) വൈകീട്ട് 7 മണിക്ക് സമാജത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ, ഇന്ത്യയുടെ പ്രശസ്തി വാനോളമുയർത്തിയ ISRO യുടെ GSLV പ്രൊജക്റ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ Dr. D. ജയകുമാർ ഉത്ഘാടകനും മുഖ്യ പ്രഭാഷകനും ആയിരിക്കും. അനുദിന ജീവിതത്തിൽ സയന്സിനുള്ള പ്രാധാന്യം എടുത്തുകാട്ടുക, കുട്ടികളിലും മുതിർന്നവരിലും സയന്സിനോട് താത്പര്യം ജനിപ്പിക്കുക, ഇന്ത്യയുടെ യശ്ശസുയർത്താൻ ഇനിയും അനേകരെ ശാസ്ത്രത്തിന്റെ വഴിയേ നടക്കാൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള വിപുലമായ പരിപാടികളാണ് സയൻസ് ഫോറം ഈ വർഷം വിഭാവനം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്ഘാടനത്തെ തുടർന്ന് "walking on the Moon " എന്ന പ്രശസ്ത ഡൗക്യൂമെന്ററി ഫിലിമിന്റെ പ്രദര്ശനവും ഉണ്ടായിരിക്കും എന്ന് പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. എൻ. കെ. വീരമണി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ ശ്രീമതി. രജിത സുനിലിനെ (33954248) ബന്ധപ്പെടാവുന്നതാണ്.

Wednesday, July 5, 2017

"ബ്രഹ്മാനന്ദം"

മലയാളത്തിലെ യുവഗായകരിൽ മുൻ നിരയിലുള്ള ശ്രീ. രാകേഷ് ബ്രഹ്മാനന്ദനും, ശ്രീമതി സംഗീത പ്രഭുവും പങ്കെടുക്കുന്ന "ബ്രഹ്മാനന്ദം" എന്ന സംഗീത സന്ധ്യ, BKS നാദബ്രഹ്മം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 6 വ്യാഴാഴ്ച്ച വൈകീട്ട് 7.30 ന് Diamond Jubilee ഹാളിൽ അവതരിപ്പിക്കുന്നു. വേറിട്ട ആലാപന ശൈലിയിലൂടെ മലയാള പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ അനുഗ്രഹീത ഗായകൻ ശ്രീ. ബ്രഹ്മാനന്ദന്റെ നിത്യഹരിത ഗാനങ്ങളോടൊപ്പം മറ്റു ഗാനങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ഗാനമേളയിൽ ഇവരെ കൂടാതെ ബഹ്‌റൈനിലെ അറിയപ്പെടുന്ന മറ്റു ഗായികാ ഗായകൻമാരും അണി നിരക്കുന്നു. ശ്രീ മനോജ് വടകരയുടെ നേതൃത്വത്തിൽ Tunes Orchestra പിന്നണി സംഗീതം ഒരുക്കുന്ന ഈ സംഗീത നിശയിലേക്ക് ഏവർക്കും സ്വാഗതം...!!!
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ശ്രീഹരി, കൺവീനർ നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ് (39799644)
 

Tuesday, July 4, 2017

ജി സ് ടി നേട്ടം കൊണ്ടുവരുമോ - സമാജം ചർച്ച ചെയുന്നു

മനാമ: ബഹ്‌റൈൻ കേരളീയ  സമാജം  സാഹിത്യവിഭാഗം  പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ ചരക്ക് സേവന നികുതിയെ കുറിച്ച് (GST )ചർച്ച സംഘടിപ്പിക്കുന്നു.  വരുന്ന എട്ടാം തിയതി  ശനിയാഴ്ച  വൈകിട്ട് 8  മണിക്ക്  സമാജം പുതിയ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നു.  സമാജം മെമ്പറല്ലാത്തവർക്കും പങ്കെടുക്കുവാനും സംശയങ്ങൾ ചോദിക്കാനും  അവസരം ഉണ്ടായിരിക്കുന്നതാണ്.

ദേശീയ തലത്തിൽ ഒരറ്റ നികുതിയെന്ന ആശയവുമായി ചരക്കു സേവന നികുതി കഴിഞ്ഞ ഒന്നാംതിയതിമുതൽ പ്രബില്യത്തിൽ വന്നു.  ഇതോടുകൂടി എക്‌സൈസ്, വാറ്റ്, വില്പന നികുതി എന്നിവ ഇല്ലാതായി തീർന്നു.  ഈ പുതിയ സംവിധാനത്തെ കുറിച്ച് പ്രവാസികൾക്കുള്ള എല്ലാ സംശയങ്ങളും, അറിവും പങ്കുവെക്കാൻ ഒരു അവസരം ഒരുക്കുകയാണ് പ്രസംഗവേദി.  അതിനായി നടത്തുന്ന ചർച്ച നയിക്കുന്നത്  ശ്രി. വര്ഗീസ് കാരക്കൽ (മുൻ സമാജം പ്രസിഡന്റ്, സയാനി ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടർ), ശ്രി ലെനി പി മാത്യു (ചാർട്ടേർഡ്  അക്കൗണ്ടന്റ് & ഹെഡ് ഓഫ് ട്രെഷറി, ബി ഫ് സി), ശ്രി സുരേഷ് നായർ (ചാർട്ടേർഡ് പ്രൊഫഷണൽ അക്കൗണ്ടന്റ് കാനഡ, യുകെ & യു സ്  എ, ഫിൻസ് ഡയറക്ടർ, ദാദാഭായ് ഗ്രൂപ്പ്) എന്നിവർ ചേർന്നാണ്.  കൂടുതൽ വിവരങ്ങൾക്ക് പ്രസംഗവേദി കൺവീനർ അഡ്വ: ജോയ് വെട്ടിയാടൻ(39175836 ), സാഹിത്യ വിഭാഗം സെക്രട്ടറി K C ഫിലിപ്പ്(37789322 )  എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയുന്നു.