Pages

Tuesday, June 27, 2017

ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ആഘോഷം ഇന്ന് (ജൂണ്‍ 27 ) രാത്രി 7 മണിക്ക്

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഈദ്‌ ആഘോഷ പരിപാടികള്‍ വിവിധ കലാ പരിപാടികളോടെ ഇന്ന് രാത്രി 7 മണിക്ക്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫയിം ശ്രീനാഥ്, ബഹ്റിനിലെ അറിയപ്പെടുന്ന ഗായിക വിജിത ശ്രീജിത്ത് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന സംഗീത നിശ ഈദ്‌ ആഘോഷങ്ങള്‍ക്ക് മിഴിവേകുമെന്നു സംഘാടകര്‍ അറിയിച്ചു.
ഔറ ടീം അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ് , ആയുഷി വര്‍മ്മയുടെ കൊറിയോഗ്രാഫിയില്‍ അവതരിപ്പിക്കപ്പെടുന്ന "സൂഫി കഥക്" . അഭിരാമി സഹരാജനും സംഘവും അണിയിച്ചോരുക്കുന്ന ഫ്യൂഷന്‍ ഡാന്‍സ് ,ആശാ മോന്‍ കൊടുങ്ങല്ലൂരിന്റെ രചനയില്‍ ദിനേശ് കുറ്റിയില്‍ സംവിധാനം നിര്‍വ്വഹിച്ച "സഫര്‍" ചിത്രീകരണം ,പ്രേമന്‍ ചാലക്കുടിയുടെ സംവിധാനത്തില്‍ അണിയിച്ചൊരുക്കിയ ഒപ്പന , അറബിക് ഡാന്‍സ്, കെ എം.സി.സി. ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി തുടങ്ങി വ്യത്യസ്ഥതയാര്‍ന്ന പരിപാടികളാണ് ബഹ്റിനിലെ കലാസംഗീത ആസ്വാദകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ബഹ്‌റൈന്‍ കേരളീയ സമാജം കലാ വിഭാഗത്തിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനവും അന്നേ ദിവസം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത് 36164417, കലാ വിഭാഗം കണ്‍വീനര്‍ വാമദേവന്‍ 39441016, ഈദ്‌ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഷാഫി പാറക്കട്ട 39464958 എന്നിവരെ വിളിക്കാവുന്നതാണ്.

Sunday, June 25, 2017

കാവാലം സ്​മൃതിയിൽ ‘അവനവൻ കടമ്പ’ നാടകം അവതരിപ്പിച്ചു

മനാമ: ബഹ്​റൈൻ കേരളീയ സമാജം സ്​കൂൾ ഒാഫ്​ ഡ്രാമയുടെ ആഭിമുഖ്യത്തിൽ കാവാലം നാരായണപണിക്കർ അനുസ്​മരണവും ‘അവനവൻ കടമ്പ’ നാടകവും അവതരിപ്പിച്ചു. സമാജം ഹാളിൽ നടന്ന നാടകം കാവാലത്തി​​െൻറ ശിഷ്യനും നടനുമായ ബിജു സോപാനം ദീപം കൊളുത്തി ഉദ്​ഘാടനം ചെയ്​തു. സമാജം സെക്രട്ടറി എൻ.കെ. വീരമണി, കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്​, ഡ്രാമ സ്​കൂൾ കൺവീനർ അനിൽ സോപാനം എന്നിവർ സംസാരിച്ചു. കണ്ടുശീലിച്ച നാടകാസ്വാദനത്തിന്​ പുതിയ കാഴ്​ച വി​രുന്നൊരുക്കിയ വ്യക്​തിയാണ്​ കാവാലമെന്ന്​ ബിജു സോപാനം പറഞ്ഞു. തനത്​ നാടകപ്രസ്​ഥാനം അന്നുവരെ കണ്ടിരുന്ന എല്ലാ നാടക സ​േങ്കതങ്ങളെയും മാറ്റിയെഴുതിയെന്നും ബിജു അഭിപ്രായപ്പെട്ടു. ‘കറുകറെ’ എന്ന കവിതയുടെ ദൃശ്യാവിഷ്​കാരത്തോടെയാണ്​ പരിപാടികൾ തുടങ്ങിയത്​. ‘അവനവൻ കടമ്പ’ നാടകം ആസ്വാദകർക്ക്​ പുത്തൻ അനുഭവമായി. ആട്ടവും പാട്ടുമായി നടക്കുന്ന ഒരു വിഭാഗം ഗ്രാമീണരുടെ കഥയാണ്​ നാടകം. ‘പാട്ട്​ പരിഷ’യായി ശിവകുമാർ കുളത്തൂപ്പുഴയും ‘ആട്ട പണ്ടാര’മായി ശ്രീജിത്​ ഫാറൂഖും, ‘ഇരട്ടകണ്ണൻ പക്കി’യായി സജി കുടശ്ശനാടും, ‘ചിത്തിര പെണ്ണായി’ രാഖി രാകേഷും, ‘കാര്യസ്​ഥനായി’ വിനോദ്​ നാരായണനും മികച്ച നിലവാരം പുലർത്തി. സംഭാഷണങ്ങൾക്കൊപ്പം പാട്ടുപാടി അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന രീതിയിലാണ്​ നാടകം ആവിഷ്​കരിച്ചത്​. ഷിജിത്​, അനീഷ്​ ഗൗരി, പ്രേംജി, നിസാൻ ആൻറണി, ബിനോജ്​, മനോജ്​ സദ്​ഗമയ, അനു കോഴിഞ്ചേരി, സജീഷ്​ തീക്കുനി, അശോകൻ, ജിബിൻ ആൻറണി എന്നിവരാണ്​ മറ്റ്​ അഭിനേതാക്കൾ. അണിയറയിൽ ഹരീഷ്​ മേനോൻ, സന്തോഷ്​ കൈലാസ്, ശ്രീഹരി ചെറുതാഴം, മനു മോഹൻ, കണ്ണൻ മുഹറഖ്​, ജിതേഷ്​ വേളം, രാജീവ്​ വെള്ളിക്കോത്ത്​, സജീവൻ കണ്ണപുരം, അനഘ രാജീവ്, രാധാകൃഷ്​ണൻ, സ്​മിത, ദിനേശ്​ മാവൂർ, രാഗേഷ്​, ടോണി പെരുമാനൂർ, അനീഷ്​ റോൺ എന്നിവർ പ്രവർത്തിച്ചു.

രാകേഷ്​ ബ്രഹ്​മാനന്ദ​െൻറ സംഗീത പരിപാടി ജൂലൈ ഏഴിന്​

മലയാളത്തിലെ യുവഗായകരിൽ ശ്രദ്ധേയനായ രാകേഷ് ബ്രഹ്​മാനന്ദനും, സംഗീത പ്രഭുവും പങ്കെടുക്കുന്ന ‘ബ്രഹ്മാനന്ദം’ എന്ന സംഗീതസന്ധ്യ ജൂലൈ ഏഴിന്​ സമാജത്തിൽ നടക്കും. സമാജം മ്യൂസിക് ക്ലബി​​െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്​ച വൈകീട്ട് 7.30നാണ്​ പരിപാടി. മലയാളികളുടെ പ്രിയഗായകൻ ബ്രഹ്​മാനന്ദ​​െൻറ അനശ്വര ഗാനങ്ങളും മറ്റ്​ ഹിറ്റുകളും കോർത്തിണക്കിയുള്ള ഗാനമേളയാണ്​ അവതരിപ്പിക്കുക. ബഹ്‌റൈനിലെ അറിയപ്പെടുന്ന ഗായിക^ ഗായകൻമാരും അണി നിരക്കും. മനോജ് വടകരയുടെ നേതൃത്വത്തിലാണ്​ ഒാർകസ്​​ട്രേഷൻ ഒരുക്കുന്നത്​.

പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ

ബഹ്‌റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ .വാക്കും പൊരുളും ഗ്രൂപ്പ്-II- ഒന്നാം സമ്മാനം ഗായത്രി വിപിൻ,-രണ്ടാം സ്ഥാനം- കാർത്തിക സുരേഷ്,മൂന്നാം സ്ഥാനം-ആദിത്യപദ്മകുമാർ.

പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ

ബഹ്‌റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ .
പത്ര പാരായണം -ഗ്രൂപ്പ്-I- ഒന്നാം സമ്മാനം നന്ദന ഉണ്ണികൃഷ്ണൻ ,-രണ്ടാം സ്ഥാനം-ദേവിക സുരേഷ് ,മൂന്നാം സ്ഥാനം- കൃഷ്ണ.ആർ .നായർ.

പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ

ബഹ്‌റൈന്‍ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി.എൻ .പണിക്കർ അനുസ്മരണ വായനാ ദിന മത്സര വിജയികൾ. കഥ പറച്ചിൽ -ഗ്രൂപ്പ്-1 -ഒന്നാം സമ്മാനം -നക്ഷത്ര രാജ് -രണ്ടാം സ്ഥാനം-പൂജിത് .പി.പി.മൂന്നാം സ്ഥാനം -നിഹാ ഖദീജ.

Thursday, June 22, 2017

കേരളീയ സമാജം ഭവനനിർമാണ പദ്ധതി മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്​തു

കേരളീയ സമാജം സപ്തതി ആഘോഷത്തോടനുബന്ധിച്ച്​ നടപ്പാക്കുന്ന സൗജന്യ ഭവന നിർമാണ പദ്ധതിയുടെ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

ബഹ്‌റൈൻ കേരളീയ സമാജം സപ്തതി ആഘോഷത്തോടനുബന്ധിച്ച്​ നടപ്പാക്കുന്ന സൗജന്യ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീട് ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ പത്തിയൂര്‍ പഞ്ചായത്തിലെ വിജിത വിജയനും കുടുംബത്തിനും നല്‍കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്​ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്​ നിർവഹിച്ചു. വീടി​​െൻറ പ്ലാൻ കുടുംബത്തിന്​ മുഖ്യമന്ത്രി കൈമാറി. സമാജം ‘സാന്ത്വനസ്പർശം’ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതി​​െൻറ ഭാഗമായാണ് നിര്‍ധനര്‍ക്കുള്ള ഭവന നിർമാണ പദ്ധതി ആസൂത്രണം ചെയ്​തതെന്ന്​ പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങില്‍ കായകുളം എം.എൽ.എ പ്രതിഭ ഹരി , ആര്‍ക്കിടെക്റ്റ് ശങ്കര്‍, കേരളീയ സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു. നിലവിൽ എ​േട്ടാളം വീടുകൾ നിർമിക്കാനാണ്​ പദ്ധതിയുള്ളത്​.

ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ ആദ്യ സാന്ത്വന സ്പര്‍ശം ശ്രീമതി വിജിത വിജയനും കുടുംബത്തിനും.

ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ ആദ്യ സാന്ത്വന സ്പര്‍ശം ശ്രീമതി വിജിത വിജയനും കുടുംബത്തിനും. ബഹ്‌റൈൻ കേരളീയ സമാജം അതിന്‍റെ സപ്തതിയാഘോഷ ത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന സൗജന്യ ഭവന നിര്‍മ്മാണ പദ്ധതി യുടെ ഭാഗമായുള്ള ആദ്യത്തെ വീട് ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ,പത്തിയൂര്‍ വില്ലേജില്‍ പത്തിയൂര്‍ പഞ്ചായത്തില്‍ വിജിത വിജയനും കുടുംബത്തിനും നല്‍കികൊണ്ടുള്ള ഔദ്യോഗിക ചടങ്ങ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവര്‍കളുടെ ചേംബറില്‍ വച്ച് 21 ജൂണ്‍ 2017 ന് നടന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സാന്ത്വനസ്പർശം കേരളത്തിലേക്കും കൂടുതൽ വ്യാപിപ്പിക്കണം എന്ന ഉദ്ദേശത്തിന്‍റെ ഭാഗമായാണ് നിര്‍ധനര്‍ക്കുള്ള ഒരു ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുന്നത് എന്ന് സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് നടന്ന ചടങ്ങില്‍ കായകുളം എം എല്‍ എ ശ്രീമതി പ്രതിഭാഹരി , ആര്‍ക്കിടെക്റ്റ് ശ്രീ ശങ്കര്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ ശ്രീപി.വി രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു.

ബഹ്‌റൈന്‍ കേരളീയ സമാജം ഈദ്‌ ആഘോഷത്തോടനുബന്ധിച്ചു മൈലാഞ്ചിയിടല്‍ രാവും മൈലാഞ്ചി ഇടല്‍ മത്സരവും നടത്തുന്നു.

വിപുലമായ ഈദ് ആഘോഷത്തിനുള്ള  ഒരുക്കങ്ങൾ സമാജത്തില്‍ പുരോഗമിക്കുന്നതായി സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ശ്രീ ആഷ്ലി ജോര്‍ജ്ജ്                      ജനറല്‍സെക്രട്ടറി ശ്രീ എന്‍ കെ വീരമണി എന്നിവര്‍  അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. രാത്രി എട്ടുമണിക്ക് മൈലാഞ്ചി ഇടല്‍ മത്സരംവും  സംഘടിപ്പിച്ചിട്ടുണ്ട് .വിദഗ്ധ ഡിസൈനര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കും , വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. ബഹ്റിനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികളും ഇതൊനോടനുബന്ധിച്ചു അരങ്ങേറും.

ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാഫി പറകാട്ട  39464958   ശ്രീമതി സുമിത്ര പ്രവീണ്‍ 33442528 എന്നിവരെ വിളിക്കാവുന്നതാണ്.

Wednesday, June 21, 2017

കേരളീയ സമാജം ഭരത് മുരളി നാടക പുരസ്കാരം ശാന്തകുമാറിന്


 ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ ഭരത് മുരളി നാടക പുരസ്കാരം എ ശാന്തകുമാറിന്. മലയാള നാടക വേദിക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന്​ പ്രസിഡൻറ്​ പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അറിയിച്ചു. 50000 രൂപയും പ്രശസ്​തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 1965ൽ കോഴിക്കോട് പറമ്പില്‍ ബസാറില്‍ ജനിച്ച ശാന്തകുമാർ കോഴിക്കോട് ആർട്​സ്​ ആൻറ്​ സയന്‍സ് കോളജിലെ ബിരുദ പഠനത്തിന് ശേഷം നാടകരംഗത്ത്​ സജീവമാണ്​. നാടകരചന, സംവിധാനം എന്നീ രംഗങ്ങളിൽ വ്യക്​തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്​ ‘പെരുംകൊല്ലന്‍’ എന്ന നാടകത്തിന്​ 1999ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. ‘സുഖനിദ്രയിലേക്ക്’, ‘പതിമൂന്നാം വയസ്​’, ‘​​െൻറ പുള്ളിപ്പയ്യ് കരയാണ്’, ‘ദാഹം’, ‘കര്‍ക്കടകം’, ‘സ്വപ്‌നവേട്ട’, ‘ജയില്‍ ഡയറി’ തുടങ്ങി 60ലേറെ നാടകങ്ങള്‍ രചിച്ചു. ശയ്യാവലംബിയായ അജയന്‍ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച ‘മരം പെയ്യുന്നു’ എന്ന നാടകവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. നിരവധി പുരസ്​കാരങ്ങൾ ലഭിച്ചിട്ടുണ്ട്​. ഭാര്യ: ഷൈനി. മകള്‍: നീലാഞ്ജന

ബഹ്‌റൈന്‍ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തില്‍ ജൂണ്‍ 21, 22 തീയതികളില്‍ വായനാ ദിനാചരണവും, മത്സരങ്ങളും സംഘടിപ്പിക്കുന്നു.

ബഹ്‌റൈന്‍ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തില്‍ ജൂണ്‍ 21, 22 തീയതികളില്‍ വായനാ ദിനാചരണവും, മത്സരങ്ങളും സംഘടിപ്പിക്കുന്നു.
ഒന്ന് മുതല്‍ പത്തു വരെയുള്ള കുട്ടികള്ക്ക്  ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.കഥ പറച്ചില്‍ പത്ര പാരായണം ," വാക്കും പൊരുളും" എന്ന പേരില്‍ മലയാള സാഹിത്യ പ്രശ്നോത്തരി എന്നീ മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത്.

ജൂണ്‍ 21ന് കഥപറച്ചില്‍ ഗ്രൂപ്പ്-I 1,2 Std) ഉം, പത്രപാരായണം ഗ്രൂപ്പ്-I & ഗ്രൂപ്പ്-II     ( 5to10 Std) ഉണ്ടായിരിക്കുന്നതാണ്( മത്സരങ്ങള്‍ കൃത്യം  7 മണിക്ക് തന്നെ ആരംഭിക്കുന്നതായിരിക്കും.
  
ജൂണ്‍ 22ന് കഥപറച്ചില്‍ ഗ്രൂപ്പ്-II (3,4 Std) ഉം വാക്കും പൊരുളും ( 5to10 Std) നടത്തപെടും.

ജൂണ്‍ 22ന് 8.30 ന് പി.എന്‍ പണിക്കര്‍ അനുസ്മരണവും തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാന വിതരണവും ഉണ്ടായിരിക്കുന്നതാണ്.

Tuesday, June 20, 2017

NOTICE- BKS QUIZ CLUB

ബഹ്‌റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറുമുതൽ പന്ത്രണ്ട് ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ക്വിസ് മത്സരങ്ങളിൽ പരിശീലനം നൽകുന്നതിനായി 24 ന് വൈകിട്ട് 7 മുതൽ ക്വിസ് പരിശീലന കളരി നടത്തുന്നു Ascending the Quizzing ladder എന്ന വിഷയത്തിൽ ഡോ. ബാബു രാമചന്ദ്രൻ ക്ലാസ്സെടുക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളുടെ പേരുകൾ  23 ന് മുൻപ്‌ സാഹിത്യ വിഭാഗം സെക്രട്ടറി കെ  സി ഫിലിപ്പ്,  ക്വിസ് ക്ലബ്‌ കൺവീനർ രാജേഷ്‌ നമ്പ്യാർ എന്നിവരുടെ കൈയിലോ, വാട്ട്സ്ആപ്പ് നമ്പറിലോ (37789322 & 32280039) നൽകേണ്ടതാണ്. 

Saturday, June 17, 2017

കേരളീയ സമാജം വനിതാവേദി അനുശ്രീ ഉദ്​ഘാടനം ചെയ്​തു

 കേരളീയ സമാജം വനിതാവേദിയുടെ പ്രവർത്തനോദ്​ഘാടനം സിനിമതാരം അനുശ്രീ നിർവഹിക്കുന്നു 

ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ ഈ വർഷ​ത്തെ പ്രവർത്തനോദ്​ഘാടനം സിനിമ താരം അനുശ്രീ നിർവഹിച്ചു. സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി, വൈസ് പ്രസിഡൻറ്​ ആഷ്‌ലി ജോർജ്, മോഹിനി തോമസ്‌, സുമിത്ര പ്രവീൺ എന്നിവർ സംബന്ധിച്ചു. ഈ വർഷം നിരവധി പരിപാടികൾ നടത്താൻ പദ്ധതിയുള്ളതായി ഭാരവാഹികൾ പറഞ്ഞു. സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ, തയ്യൽ ക്ലാസുകൾ, കരാട്ടെ ക്ലാസ് തുടങ്ങിയവയാണ്​ പരിഗണനയിലുള്ളത്​. ഉദ്​ഘാടനവേളയിൽ ദിനേശ് കുറ്റിയിൽ സംവിധാനം ചെയ്ത ‘സ്​ത്രീ’ എന്ന നാടകാവിഷ്കാരം, സംഘഗാനം, നൃത്ത^നൃത്യങ്ങൾ തുടങ്ങിയവ നടന്നു. ബിജി ശിവ അവതാരകയായിരുന്നു.

Thursday, June 15, 2017

സമാജം ഇഫ്​താറിൽ വീൽ ചെയറുകൾ കൈമാറി



കേരളീയ സമാജം സംഘടിപ്പിച്ച ഇഫ്​താർ വിരുന്നിനിടെ ബഹ്​റൈൻ മൊബിലിറ്റി ഇൻറർനാഷണൽ അധികൃതർക്ക്​ വീൽ ചെയറുകൾ കൈമാറിയപ്പോൾ
ബഹ്​റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഇഫ്​താർ വിരുന്നിൽ നിരവധി പേർ പ​െങ്കടുത്തു. അൽനൂർ ഇൻറനാഷണൽ സ്​കൂൾ ചെയർമാൻ അലി ഹസ്സൻ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള, സെക്രട്ടറി എൻ.കെ. വീരമണി, ഫക്രുദ്ദീൻ തങ്ങൾ, അൽനൂർ സ്​കൂൾ ഡയറക്​ടർ ഡോ. മസൂദ്​, ഇഫ്​താർ ജനറൽ കോഒാഡിനേറ്ററർ ഷാഫി പാറക്കട്ട എന്നിവർ സംബന്ധിച്ചു. സമാജം സംഘടിപ്പിച്ച ചാരിറ്റി ഡിന്നർ പരിപാടിയിൽ പ്രഖ്യാപിച്ച 70 വീൽചെയറുകളിൽ 30 എണ്ണം ബഹ്​റൈൻ മൊബിലിറ്റി ഇൻറർനാഷണൽ അധികൃതർക്ക്​ കൈമാറി. പ്രസിഡൻറ്​ ആദിൽ സുൽത്താൻ അലി മുതവ്വ, അബ്​ദുൽ ഫാത്തിഹ്​ ഹമദ്​ എന്നിവർ ചെയറുകൾ ഏറ്റുവാങ്ങി. അലി ഹസൻ പത്ത്​ചെയറുകൾ നൽകി. 20 ചെയറുകൾ സമാജം അംഗങ്ങളും അഭ്യുദയകാംക്ഷികളും സ്​പോൺസർ ചെയ്​തു. ഡിക്​സൻ, ഫ്രാൻസിസ്​ കൈതാരത്ത്,എം.എസ്​.ആർ.പിള്ള, സോമരാജൻ എന്നിവരും ബി.കെ.എസ്​ വനിതാ വേദിയുമാണ്​ ചെയറുകൾ സംഭാവന ചെയ്​തത്​.

Wednesday, June 14, 2017

സമാജം വനിതാവേദി സ്ഥാനാരോഹണം നാളെ

കേരളീയ സമാജം വനിതാവേദിയുടെ 2017-18 വർഷത്തെ കമ്മിറ്റിയുടെ സ്ഥാനാരോഹണം ജൂണ്‍ 15ന്​ രാത്രി എട്ടുമണിക്ക്​ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. പ്രശസ്ത സിനിമ താരം അനുശ്രീ മുഖ്യാതിഥിയായി പ​െങ്കടുക്കും. മോഹിനി തോമസ്‌ പ്രസിഡൻറും സുമിത്ര പ്രവീണ്‍ ജനറല്‍ സെക്രട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് വ്യാഴാഴ്​ച സ്ഥാനമേൽക്കുന്നത്​. ഇതോടനുബന്ധിച്ച്​ വനിതാവിഭാഗം അവതരിപ്പിക്കുന്ന സംഗീത നൃത്തശിൽപവും വിവിധ കലാപരിപാടികളും നടക്കും

Induction Ceremony of BKS Vanitha Vedhi, Thursday, June 15, 2017


Induction Ceremony of BKS Vanitha Vedhi 2017–18 will be held on Thursday,  15th June 2017 at 8PM. Malayalam Cine Artist Ms. Anusree Nair will be the Chief Guest of the event. Another attraction of the event will be a Musical Dance Drama, “Sthree”, staged by the BKS Vanitha Vedhi members followed by  various entertainment and cultural programs by Samajam artists and children.

We cordially invite you to attend the Induction Ceremony of BKS Vanitha Vedhi 2017–18 , which is scheduled on Thursday,  15- June 2017 at 8PM.

For more information, kindly contact Mrs. Mohini Thomas on 39804013 or Mrs. Sumithra Praveen on 37794029.

Monday, June 12, 2017

BKS Summer Camp 2017

Please be informed that BKS Summer Camp will start on 2-July 2017 led by famous Camp director Mr.Chikoos Sivan.Registration started.Last date of registration will be on 29th June 2017.More details please contact Mr. Manoharan Pavaratty on 39848091.


Sunday, June 11, 2017

ഫിനാലെയും സമ്മാന വിതരണവും നടത്തി

കേരളീയ സമാജം ബാലകലോത്സവം ഗ്രാൻറ്​ ഫിനാലെയിൽ നിന്ന്​


പ്രവാസി മലയാളി ബാലിക^ബാലൻമാരുടെ കലാമാമാങ്കമായ കേരളീയ സമാജം ബാലകലോത്സവത്തി​​െൻറ ഗ്രാൻറ്​ ഫിനാലെയും സമ്മാന വിതരണവും കഴിഞ്ഞ ദിവസം സമാജം ഡയമണ്ട്​ ജൂബിലി ഹാളിൽ നടന്നു. സിനിമാ താരം ജോസ്​ മുഖ്യാതിഥിയായിരുന്നു. സമാജം സെക്രട്ടറി എൻ.​കെ. വീരമണി സ്വാഗതം പറഞ്ഞു. പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണ പിള്ള അധ്യക്ഷനായ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്​, കലോത്സവം കൺവീനർ മോഹൻരാജ്​, ദേവ്​ജി ജ്വല്ലേഴ്​സ്​ പ്രതിനിധി മധുരി പ്രകാശ്​ ദേവ്​ജി എന്നിവർ സംബന്ധിച്ചു. 54 പോയൻറ്​ നേടിയ പവിത്ര പത്​മകുമാർ കലാതിലക പട്ടവും 52 പോയൻറ്​ നേടിയ അതുൽകൃഷ്​ണ കലാപ്രതിഭ പട്ടവും നേടി. മുഖ്യാതിഥി ഇരുവരെയും കിരീടം അണിയിച്ചു. സമ്മാനങ്ങളും നൽകി. കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കളുടേതാണെന്ന്​ ജോസ്​ പറഞ്ഞു. വരക്കാൻ താൽപര്യമുള്ളവരെ വരക്കാനും അഭിനയിക്കാൻ ഇഷ്​ടമുള്ളവരെ അഭിനയിക്കാനും വിടണം. കുട്ടികളുടെ താൽപര്യമാണ്​ ഇക്കാര്യത്തിൽ ഏറ്റവും വലുത്​. സ്വന്തം അനുഭവത്തിൽ നിന്നാണ്​ ഇത്​ പറയുന്നത്​. അഭിനയിക്കാനായിരുന്നു ഇഷ്​ടം. അതുകൊണ്ടാണ്​ ഇൗ മേഖലയിൽ നിന്നതെന്നും അദ്ദേഹം പറഞ്ഞു.ഒന്നര മാസക്കാലം നീണ്ട കലാമത്സരമാണ്​ ബാലകലോത്സവത്തി​​െൻറ ഭാഗമായി നടന്നത്​. ഗൾഫ്​ രാജ്യങ്ങളിൽ കുട്ടികൾക്ക്​്​ വേണ്ടി നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണിതെന്ന്​ ഭാരവാഹികൾ പറഞ്ഞു. ഗിരീഷ്​,​ മോഹൻ പ്രസാദ്, സൗമ്യ കൃഷ്​ണപ്രസാദ്​, അജിത്, പ്രസാദ്​, നന്ദകുമാർ എന്നിവർ സമ്മാന വിതരണത്തിന​്​ നേതൃത്വം നൽകി. ടിജി മാത്യു പരിപാടികൾ നിയന്ത്രിച്ചു.

Drama - Thunnalkkaran

BKS Entertainment Wing presents" Thunnalkkaran"a drama by Akam Nadaka Vedhi, Kozhikode, tonight,Thursday at 8.30PM at Samajam DJ Hall. Please attend with family.

Tuesday, June 6, 2017

BKS Job Cell

The BKS Help Desk will commence operation of a “Job Cell” to help those who are looking for a suitable job opportunity in Bahrain. The intention is only to maintain a data bank of job seekers and available job opportunities, match them and inform the job seeker of any potential opportunities. However, the BKS cannot vouch for the employer or the employee. Initially, this service will be made available to Bahrain Keraleeya Samajam members only, which may be extended to non-members at a later stage. We request BKS members to provide available job opportunities to the Help Desk. Job seekers may also register their details with the Help Desk. CVs and Job Opportunities may be emailed to bksjobcell@gmail.com. When a job opportunity becomes available, the Help Desk will match the job requirements against those who have registered and inform potential job seekers. BKS Helpdesk will also circulate available Job Opportunities to all BKS members by email on a weekly basis. We request the whole hearted cooperation of our members to make this program a success.

ആലോചനാ യോഗം - ബഹ്‌റൈന്‍ കേരളീയ സമാജം കഥകളി ക്ലബ്ബ് രൂപീകരണം

ബഹ്‌റൈന്‍ കേരളീയ സമാജം കഥകളി ക്ലബ്ബ് രൂപീകരണവുമായി ബന്ധപെട്ടു നാളെ ( ജൂണ്‍ 7) ബുധനാഴ്ച രാത്രി 8 മണിക്ക് സമാജം അംഗങ്ങളുടെയും പൊതു ജനങ്ങളുടെയും ഒരു ആലോചനാ യോഗം വിളിച്ചു ചേര്‍ക്കുന്നു . പ്രസ്തുത യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി  സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി ശ്രീ എന്‍ കെ വീരമണി എന്നിവര്‍ അറിയിച്ചു.

Thursday, June 1, 2017

Samajam Official FB Page- https://www.facebook.com/bks.samajamofficial/#


It has come to our notice that there are several Face book pages with profile name as Bahrain Keraleeya Samajam.  Please note that the official FB page is available at https://www.facebook.com/bks.samajamofficial/#   . All other "Bahrain Keraleeya  Samajam" FB profiles are fake and unauthorized.

നോര്‍ക്ക റൂട്ട്സ് മുഖാമുഖം നാളെ (ജൂണ്‍ 2 ന്)

നോര്‍ക്ക റൂട്സിനെ കുറിച്ചും നോര്‍ക്ക നല്‍കുന്ന സേവനങ്ങളെ കുറിച്ചും പ്രവാസികള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ നോര്‍ക്ക സിഇഒ ഡോ: കെ എന്‍ രാഘവനുമായി കേരളീയ സമാജം മുഖാമുഖം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച കാലത്ത് പതിനൊന്നിന് സമാജം പുതിയ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള അറിയിച്ചു.

പ്രവാസി ക്ഷേമനിധി ചികിത്സാ സഹായത്തിനുള്ള പദ്ധതി ലോണ്‍ അപകട ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ സേവങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും ചോദ്യോത്തരങ്ങളും നടക്കും. ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് സമാജം ജനറല്‍ സെക്രട്ടറി ശ്രീ വീരമണി അറിയിച്ചു.

നോര്‍ക്കയുടെ ഓഫീസ്  സമാജത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ 9 മണി വരെയും, വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയുമാണ് നോര്‍ക്കയുടെ പ്രവര്‍ത്തന സമയമെന്ന് സമാജം വൈസ് പ്രസിഡന്റ്‌ ശ്രീ ആഷ്ലി ജോര്‍ജ്ജ് വ്യക്തമാക്കി. നോര്‍ക്കയില്‍ ഇതുവരെ പേര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കണ്‍വീനര്‍  സിരാജുദ്ധീന്‍ അറിയിച്ചു.