You are cordially invited with family to the Opening Ceremony of BKS Cricket tournament on Thursday, 01st June 2017 at 8PM. Please note that car parking will not be available at the BKS Ground on Thursday,01st June 2017.
Pages
▼
Tuesday, May 30, 2017
Monday, May 29, 2017
സമാജം സിനിമ ക്ലബ് ഹരിഹരൻ ഉദ്ഘാടനം ചെയ്തു

ബഹ്‌റൈൻ കേരളീയ സമാജം സിനിമ ക്ലബിെൻറ ഇൗ വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച ശേഷം സംവിധായകൻ ഹരിഹരൻ സംസാരിക്കുന്നു
ബഹ്‌റൈൻ കേരളീയ സമാജം സിനിമ ക്ലബിെൻറ ഇൗ വർഷത്തെ പ്രവർത്തനോദ്ഘാടനം സംവിധായകൻ ഹരിഹരൻ നിർവഹിച്ചു. സമാജം ൈവസ് പ്രസിഡൻറ് ആഷ്ലി ജോർജ്, ക്ലബ് കൺവീനർ ഹരീഷ് മേനോൻ, കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്, സെക്രട്ടറി എൻ.കെ.വീരമണി തുടങ്ങിയവർ സംസാരിച്ചു. ഇൗ വർഷം സിനിമ പ്രദർശനങ്ങൾക്ക് പുറമെ, ടെലിഫിലിം നിർമിക്കാനും സിനിമ ശിൽപശാല നടത്താനും ആലോചനയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
Sunday, May 21, 2017
പാഠശാല പ്രവേശനോത്സവം ഉദ്ഘാടനം നാളെ
ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ മാതൃഭാഷാ പഠന വിഭാഗമായ മലയാള പാഠശാലയുടെ 2017-18 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നാളെ ,മെയ് 22 തിങ്കളാഴ്ച്ച) രാത്രി 8 മണിക്ക് പ്രമുഖവിദ്യാഭ്യാസ വിദഗ്ദനും വ്യക്തിത്വ വികസന പരിശീലകനുമായഡോ.ബി.എസ്.വാരിയർ ഉദ്ഘാടനം ചെയ്യും.'
അറിവിന്റെ അതിരില്ലാത്ത ലോകം കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങളെ സാക്ഷിയാക്കി പാഠശാലയിലെ ആയിരത്തോളം കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഇന്ന് അക്ഷരദീപങ്ങൾ തെളിക്കും. കുട്ടികൾ അവതരിപ്പിക്കുന്ന സംഘ ഗാനങ്ങളും അവതരിപ്പിക്കപ്പെടും.
അറിവിന്റെ അതിരില്ലാത്ത ലോകം കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങളെ സാക്ഷിയാക്കി പാഠശാലയിലെ ആയിരത്തോളം കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഇന്ന് അക്ഷരദീപങ്ങൾ തെളിക്കും. കുട്ടികൾ അവതരിപ്പിക്കുന്ന സംഘ ഗാനങ്ങളും അവതരിപ്പിക്കപ്പെടും.
സമാജവും ഡി.സി.ബുക്സും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്കാരിക ഉത്സവത്തിന്റേയും ഭാഗമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.വിശ്വപ് രസിദ്ധങ്ങളായബാലസാഹിത്യ കൃതികളുടെ മികച്ച ശേഖരമാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വ്യക്തിത്വ വികസനത്തിനും,സർഗ്ഗാത്മകമായകഴി വുകളുടെ വികാസത്തിനും ഉതകുന്ന നിരവധി പുസ്‌തകങ്ങളും മേളയിൽ ലഭ്യമാണെന്നും നാളെ ഇത്തരം പുസ്തകങ്ങൾ വാങ്ങുന്ന കുട്ടികൾക്ക്പ്രത്യേക സൗജന്യം മേളയിൽ ലഭിക്കുന്നതാണെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
Thursday, May 18, 2017
കഥാരചനാ മത്സരം.
ബഹ്‌റൈന്‍ കേരളീയ സമാജം ഡി.സി. ബുക്ക്‌സ് പുസ്‌തകോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കഥാരചനാ മത്സരം നാളെ (19/05/2017 -വെള്ളി). പങ്കെടുക്കുന്നവര്‍ രാവിലെ 10.30 ന് ബി. കെ. എസിന്റെ പുതിയ ഹാളില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എഴുതുവാനുള്ള പേന പങ്കെടുക്കുന്നവര്‍ കൊണ്ടു വരണം, പേപ്പറുകള്‍ നല്‍കുന്നതാണ്. കഥയുടെ വിഷയ സൂചന ഹാളില്‍ വെച്ച് നല്‍കും. 11 മണി മുതല്‍ 1 മണിവരെ (രണ്ടു മണിക്കൂര്‍) കഥ എഴുതുവാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രസാദ്‌ചന്ദ്രന്‍ നായര്‍ - 33346684,മത്സര കമ്മറ്റി കണ്‍വീനര്‍
Saturday, May 13, 2017
ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ
പ്രമുഖ നടനും കേന്ദ്ര-കേരള സർക്കാരുകളുടെ പുരസ്കാരങ്ങളും നേടിയ ഗിരീഷ് സോപാനത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന കാവാലം നാരായണപ്പണിക്കരുടെ "അവനവൻ കടമ്പ" എന്ന നാടകത്തിലേക്ക് അരങ്ങിലേക്കും അണിയറയിലേക്കും പ്രവർത്തിക്കാൻ താൽപ്പര്യം ഉള്ള അംഗങ്ങൾ സ്കൂൾ ഓഫ് ഡ്രാമയുമായി ബന്ധപ്പെടുക.
സ്കൂൾ ഓഫ് ഡ്രാമ കൺവീനർ : അനിൽ സോപാനം ( 33479888 ) ശിവകുമാർ കൊല്ലോറോത്ത്,കലാവിഭാഗം സെക്രട്ടറി (33364417 ).
Thursday, May 11, 2017
ബി കെ എസ്- ഡി സി അന്തർദ്ദേശീയ പുസ്തക മേള 2017
ബി കെ എസ്- ഡി സി പുസ്തക - സാഹിത്യോത്സവം 2017 -വിപുലമായ അനുബന്ധ പരിപാടികൾ.
ബഹ്‌റൈൻ കേരളിയ സമാജവും ഡി സി ബുക്‌സും ചേർന്ന് സംഘടിപ്പിക്കുന്ന ബി കെ എസ്- ഡി സി പുസ്തക - സാഹിത്യോത്സവം 2017 നോട് അനുബന്ധിച്ച് സാഹിത്യ സാംസ്‌കാരിക വിദ്യഭ്യാസ സംബന്ധം ആയ വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നു.
മെയ്17 ബുധനാഴ്ച ശ്രീ.ശശി തരൂർ ആണ് ഈ മഹോത്സവം ഉദ്‌ഘാടനം ചെയ്യുന്നത് . തുടർന്ന് ഉള്ള പത്ത് ദിവസങ്ങളിൽ വിപുലം ആയ സാഹിത്യ സാംസ്‌കാരിക പരിപാടികൾ ആണ് ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ചിരിക്കുന്നത് .
19.05.2017 വെള്ളിയാഴ്ച ചെറു കഥ രചനാ മത്സരം നടത്തുന്നു.രാവിലെ പത്ത് മണിമുതൽ മത്സരം ആരംഭിക്കും . വിജയികൾക്ക് ക്യാഷ് പ്രൈസും , സർട്ടിഫിക്കറ്റും , മ റ്റു സമ്മാനങ്ങളും നൽകും . പ്രസിദ്ധീകരണ യോഗ്യമായവ ജാലകം ഓണപതിപ്പിൽ പ്രസിദ്ധീകരിക്കും. കൺവീനർ - പ്രസാദ് ചന്ദ്രൻ 36372766 .
20.05.2017 ശനിയാഴ്ച വൈകിട്ട് വിപുലം ആയ സാഹിത്യ ക്വിസ് നടത്തുന്നു.മൂന്ന് പേര് അടങ്ങിയ ടീമിന് പങ്കെടുക്കാവുന്നതാണ് .പ്രത്യക പേരുകളിലും , സംഘടനാ അടിസ്ഥാനത്തിലും പങ്കെടുക്കാം. വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു .കൺവീനർ - അജയ് പി നായർ 39918997 .
23.05.2017 ചൊവാഴ്ച്ച വൈകിട്ട് 7 മണി മുതൽ കരിയർ ഗൈഡൻസ് ക്ലാസ്സും ശില്പശാലയും നടത്തുന്നു.പ്രസി ദ്ധ .കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ശ്രീ.ബി.എസ്. വാരിയർ നയിക്കുന്ന ശിൽപ്പശാലയിൽ കുട്ടികൾക്കും രക്ഷകര്താക്കൾക്കും പങ്കെടുക്കാം. കൺവീനേഴ്‌സ് രജനി മേനോൻ 39898050,രേണു ഉണ്ണി 35537781 .
25 .05 .2017 വ്യാഴം ,26 .05 .2017 വെള്ളി എന്നീ ദിവസങ്ങളിൽ വിപുലം ആയ സാഹിത്യ ക്യാമ്പ് നടത്തപ്പെടുന്നു .ശ്രീ മനോജ് കുറൂർ , ഡോക്ടർ കെ എസ് രവികുമാർ എന്നിവർ ആണ് ക്യാമ്പ് നയിക്കുന്നത് . കഥ കവിത നോവൽ നിരൂപണം എന്നീ വിഷയങ്ങൾ ആണ് ക്യാമ്പിൽ കൈകാര്യം ചെയ്യുന്നത് . ക്യാമ്പ് കൺവീനർ ബിജു എം സതീഷ് 36045442 .
എല്ലാ അനുബന്ധ പരിപാടികളുടെയും റെജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ആയി അതാതു ഇവന്റ് കൺവീനർ മാരുമായും രെജിസ്ട്രേഷൻ കമ്മീറ്റി കണ്‍വീനര്‍മാരായ പ്രിയ സുനിൽ 39744981,നിമ്മി റോഷൻ 32052047 എന്നിവരും ആയി ബന്ധപ്പെടേണ്ടതാണ്.
പുസ്ത ഉത്സവത്തോടു അനുബന്ധിച്ചു ആവശ്യം ആയ പുസ്തകങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ സെയിൽസ് പ്രമോഷൻ കമ്മിറ്റി കൺവീനർ അനിൽ പട്ടുവവും ആയി ബന്ധപ്പെടേണ്ടതാണ് . ഡി സലിം ജനറൽ കൺവീനറും ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രെട്ടറി കെ സി ഫിലിപ്പ് കോ ഓർഡിനാറ്റോറും രാജഗോപാൽ ജോയിന്റ് കൺവീനറും ആയ കമ്മിറ്റി ആണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് .പുസ്തകോത്സവം വേദികൾ സന്ദർശിച്ചും, പരമാവധി പുസ്തകങ്ങൾ വാങ്ങിയും , അനുബന്ധ പരിപാടികളിൽ പങ്കെടുത്തതും ഇതൊരു വൻ വിജയം ആക്കി തീർക്കണമെന്ന് സംഘാടകര്‍ അഭ്യർത്ഥിച്ചു.