Pages
▼
Tuesday, November 29, 2016
നോട്ട് നിരോധനം സമാജം ചർച്ച ചെയ്യുന്നു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃത്വത്തിൽ "കള്ളപ്പണവും ഇന്ത്യൻ സമ്പദ്ഘടനയും" എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കുന്നു. പ്രസ്‌തുത പരിപാടി ഈ ബുധനാഴ്ച 30 )൦ തിയതി വൈകിട്ട് 8 മണി മുതൽ 10 മണി വരെ സമാജം ഹാളിൽ നടക്കുന്നു. എല്ലാവരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നു.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ചത് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് സൃഷ്ടിക്കുന്ന സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യും.കള്ളപ്പണവും കള്ളനോട്ടും ഇന്ത്യൻ സാമ്പത്തിക രംഗത്തു ഉണ്ടാക്കുന്ന വിപത്തിനെ എത്രമാത്രം തടയാൻ കഴിഞ്ഞു, ഇന്ത്യൻ സാമ്പത്തിക പുരോഗതിയെ എത്രമാത്രം ഉദ്ദീപിപ്പിച്ചു എന്നതിനേയും സംബന്ധിച്ച് സ്വതന്ത്രമായ ഒരു വിശകലനം ആണ് ചര്‍ച്ചയില്‍ ലക്‌ഷ്യം വെക്കുന്നത്. സാമ്പത്തിക രംഗത്തും, സാമൂഹിക രംഗത്തും, രാഷ്ട്രീയ രംഗത്തും കഴിവ് തെളിയിച്ച വിദഗ്ധർ പങ്കടുത്തു സംസാരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സമാജം പ്രസംഗവേദി കൺവീനർ അഡ്വ . ജോയ് വെട്ടിയാടനെ (39175836 )ബന്ധപ്പെടുക . പരിപാടിയിൽ സമാജം മെമ്പർമാർക്കും മറ്റു അസ്സോസിയേഷന്‍ മെമ്പർമാർക്കും, പൊതുജനങ്ങൾക്കും പങ്കടുക്കാവുന്നതാണ്.
Friday, October 7, 2016
സമാജത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായി ഓണ്‍ലൈന്‍ മുഖാമുഖം
ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ്യ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥുമായി ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിക്കുന്നു. ‘പുതിയ സര്‍ക്കാര്‍, പുതിയ മന്ത്രി’ എന്ന പരിപാടിയുടെ ഭാഗമായി നടക്കുന്ന അഭിമുഖം 28ന് വൈകീട്ട് അഞ്ചുമണിക്ക് സമാജം ഹാളിലാണ് സംഘടിപ്പിക്കുന്നത്. ‘വിദ്യാഭാസം ലാഭനഷ്ടക്കണക്കില്‍ പെടുത്തണോ?’എന്ന പേരില്‍ നേരത്തെ നടത്തിയ പരിപാടിയുടെ തുടര്‍ച്ചയാണിത്.
ഇതില്‍ ബഹ്റൈന്‍ സ്കൂളുകളില്‍ മലയാളം പഠിക്കുന്ന കുട്ടികളെയും അധ്യാപകരെയും കേരളീയ സമാജം മലയാളം പാഠശാലയിലെ കുട്ടികളെയും പങ്കെടുപ്പിച്ച് ഏറ്റവും നല്ല ചോദ്യത്തിന് സമ്മാനം നല്‍കും. ഇത്തവണ മാധ്യമ പ്രവര്‍ത്തകര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ട്. ചോദ്യങ്ങള്‍ അയക്കേണ്ട വിലാസം bkspvedi@gmail.com. സമാജം ഓഫിസില്‍ നേരിട്ടും ചോദ്യങ്ങള്‍ ഏല്‍പ്പിക്കാം. തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് അനുവദിക്കുക.
സ്ഥിതി വിവരകണക്കുകള്‍, നയപരമായ വിഷയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങള്‍ 20ന് മുമ്പ് ലഭിച്ചാല്‍ മാത്രമേ കൃത്യമായ മറുപടി ലഭിക്കൂ എന്ന് മന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യവേദി സെക്രട്ടറി സുധി പുത്തന്‍വേലിക്കര (33143351), കണ്‍വീനര്‍ അഡ്വ. ജോയ് വെട്ടിയാടന്‍ (39175836) എന്നിവരുമായി ബന്ധപ്പെടാം. ആര്‍ക്കും മുഖാമുഖത്തില്‍ പങ്കെടുക്കാം.കഴിഞ്ഞ മാസങ്ങളില്‍ ധനകാര്യമന്ത്രി തോമസ് ഐസക്, കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍, ഭക്ഷ്യ- സിവില്‍ സപൈ്ളസ് മന്ത്രി പി.തിലോത്തമന്‍ എന്നിവരുമായി സമാജം ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിച്ചിരുന്നു. ഇതില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്.
Wednesday, October 5, 2016
കേരളീയ മേളകലയിലെ പ്രമുഖര്‍ എത്തും
കേരളീയ സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
പ്രവാസ ലോകത്ത് കേരളീയ മേളകലയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജവും ബഹ്റൈനിലെ മലയാളി വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ ‘സോപാനം വാദ്യകലാസംഘവും’ ചേര്‍ന്ന് രണ്ടു ദിവസം നീളുന്ന മേളോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20,21 തിയതികളില്‍ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിക്ക് പ്രശസ്ത വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും.
തൃശൂര്‍ പൂരത്തിലെ ‘ഇലഞ്ഞിത്തറമേള’ത്തിന് ഉള്‍പ്പെടെ നേതൃത്വം വഹിക്കുന്ന പെരുവനത്തിന്‍െറ സാന്നിധ്യം പ്രവാസികള്‍ക്ക് ആഹ്ളാദകരമായ അനുഭവമാകും.
കേരളത്തില്‍ നിന്ന് 35ഓളം വാദ്യകലാകാരന്‍മാര്‍ പെരുവനത്തോടൊപ്പം ചേരും. ബഹ്റൈനില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഉള്‍പ്പെടെ 135ഓളം പേര്‍ ഒരുമിച്ചാണ് മേളോത്സവം നടത്തുക. ഇന്ത്യക്ക് പുറത്ത് ഇത്രയും പേര്‍ അണിനിരക്കുന്ന കേരളീയ മേളകലാവിരുന്ന് ഇത് ആദ്യമാണെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേളിക്കൈ, സോപാനം, പാണ്ടിമേളം, പഞ്ചവാദ്യം, ഇരട്ട തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയും ശതപഞ്ചാരിമേളവുമാണ് പ്രധാന പരിപാടികള്‍. ഒക്ടോബര്‍ 20ന് വൈകീട്ട് 7.30ന് സദനം വാസുദേവനും ചെറുതാഴം ഗോപാലകൃഷ്ണനും ചേര്‍ന്ന് കേളിക്കൈ അവതരിപ്പിക്കും. തുടര്‍ന്ന് അമ്പലപ്പുഴ ശരത്തിന്‍െറയും സന്തോഷ് കൈലാസിന്‍െറയും നേതൃത്വത്തില്‍ സോപാന സംഗീതം അവതരിപ്പിക്കും. 8.45നാണ് പാണ്ടിമേളം. ഇതിന് പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കും.
ഒക്ടോബര്‍ 21ന് കാലത്ത് നടക്കുന്ന പഞ്ചവാദ്യത്തിന് കാഞ്ഞിലശ്ശേരി പത്മനാഭന്‍ നേതൃത്വം നല്‍കും. വൈകീട്ട് ഇരട്ട തായമ്പക സദനം രാജേഷ്, കാഞ്ഞിലശ്ശേരി റിജില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുക.
കൊമ്പുപറ്റ് മച്ചാട് സുബ്രഹ്മണ്യനും സംഘവും കുഴല്‍പറ്റ് കീഴൂട്ട് നന്ദനും സംഘവും അവതരിപ്പിക്കും.
101 നര്‍ത്തകിമാരുടെ നേതൃത്വത്തില്‍ ‘ഗുരുവന്ദനം’ നൃത്തപൂജ നടക്കും. ഭരത്ശ്രീ രാധാകൃഷ്ണനാണ് ഇത് ഒരുക്കുന്നത്. രാത്രി എട്ടിന് നടക്കുന്ന ശതപഞ്ചാരി മേളത്തിന് പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും.
പരിപാടിയോടനുബന്ധിച്ച് സോപാനം വാദ്യകലാസംഘത്തിന്‍െറ പ്രഥമ ‘തൗര്യത്രികം’ വാദ്യകലാ പുരസ്കാരം സദനം വാസുദേവന് സമര്‍പ്പിക്കും. 50001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി, ജന.കണ്‍വീനര്‍ എം.പി.രഘു, സന്തോഷ് കൈലാസ് (സോപാനം വാദ്യകലാസംഘം), ദേവദാസ് കുന്നത്ത്, മനോഹരന്‍ പാവറട്ടി, സിറാജ് കൊട്ടാരക്കര, അജിത് മാത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.Wednesday, September 28, 2016
"Geethmala"
മുഹമ്മദ് റഫി , കിഷോർ കുമാർ, മുകേഷ് എന്നിവരുടെ കാലഘട്ടം ഹിന്ദി സിനിമാ സംഗീതത്തിൻറെ ഒരു സുവർണ്ണ കാലഘട്ടമായിരുന്നു. ലോകമുള്ളിടത്തോളം കാലം മരിക്കാത്ത ഒട്ടേറെ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഇവരുടെ തിരഞ്ഞെടുത്ത ഗാനങ്ങൾ BKS നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ് ഇരുപതോളം വാദ്യ കലാകാരന്മാരുടെ അകമ്പടിയോടെ മ്യൂസിക് സിറ്റി ഓർക്കസ്ട്രയുടെ സഹകരണത്തോടെ സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകീട്ട് 7.30ന് ബഹ്റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നു. തെന്നിന്ത്യൻ മുഹമ്മദ് റാഫി എന്നു വിളിക്കുന്ന ശ്രീ കൊച്ചിൻ ആസാദ്, മുകേഷിൻറെ ശബ്ദ തനിമയുള്ള ശ്രീ .നയൻ ഷാ , ബഹറിനിലെ കിഷോർ കുമാർ ശ്രീ .രഞ്ജിത്ത് കുമാർ , ഹിന്ദി ഗാനാലാപനത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ച ശ്രീമതി.പ്രീതി വാര്യർ, നന്ദകുമാർ മേനോൻ എന്നിവർ നമ്മെ ആ പഴയ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ഈ ഗാനവിരുന്നിലേക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. പ്രവേശനം തികച്ചും സൗജന്യം...!!
Saturday, September 24, 2016
കേരളീയ സമാജത്തില്‍ സദ്യയോടെ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി
കേരളീയ സമാജത്തിലെ ഓണസദ്യ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ഓണസദ്യയില്‍ 5000ത്തിലധികം പേര്‍ പങ്കെടുത്തു. കാലത്ത് 10.30 ന് തുടങ്ങി സദ്യ വൈകീട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി തുടങ്ങിയവര്‍ സംസാരിച്ചു. ബഹ്റൈന്‍ പ്രവാസി സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ പങ്കെടുത്ത സദ്യയോടെ സമാജത്തിലെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങി. പ്രശസ്ത പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്.
നാലുതരം പായസങ്ങളുമായാണ് സദ്യ തയാറാക്കിയത്. സമാജത്തില്‍ സദ്യക്കത്തെിയവരുടെ തിരക്കുമൂലം സെഗയ മേഖലയിലാകെ വാഹനങ്ങളായിരുന്നു. പലരും ദൂരെ വാഹനം പാര്‍ക്ക് ചെയ്ത് നടന്നാണ് വന്നത്. Friday, September 23, 2016
കേരളീയ സമാജം ഓണസദ്യ ഇന്ന്
കേരളീയ സമാജത്തില്‍ ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍
ബഹ്റൈന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തിലുള്ള ഓണസദ്യ ഇന്ന് നടക്കും. ഇതോടെ, സമാജത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്. ഇതിനായി അദ്ദേഹം രണ്ടുദിവസം മുമ്പ് തന്നെ എത്തിയിട്ടുണ്ട്. സദ്യക്കുള്ള തയാറെടുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാജത്തില്‍ സജീവമാണ്. ഇത്തവണ 5000 പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്നത്. കാലത്ത് 11 മണിയോടെ സദ്യ തുടങ്ങും.
Wednesday, September 21, 2016
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ ചർച്ച സംഘടിപ്പിക്കുന്നു.
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ ചർച്ച സംഘടിപ്പിക്കുന്നു. സപ്തംബർ 28 ബുധനാഴ്ച വൈകീട്ട് എട്ടു മണിക്കാണ് 'മലയാള കഥകളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ബിരിയാണി എന്ന കഥയെ ആസ്പദമാക്കി കൊണ്ടുള്ള കഥകളുടെ പുതുവഴികൾ' എന്ന് പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാള കഥകളിലെ പുതിയ കഥാകൃത്തുക്കളെയും അവരുടെ ഭാവനാ ശൈലിയും അവർ മുന്നോട്ടു വെക്കുന്ന പ്രമേയ പരമായ പ്രത്യേകത കളെയും വിശകലനം ചെയ്യുന്ന പരിപാടിയിൽ പ്രമുഖർ വിഷയാവതരണം നടത്തും. തുടർന്നു കഥയെ ക്കുറിച്ച് ചർച്ച യും നടക്കും .
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി സുധി (39168899 ) സാഹിത്യ വേദി കണ്‍വീനർ ജയകൃഷ്ണൻ (33537007 ) എന്നിവരെ വിളിക്കാവുന്നതാണ്.
Friday, September 16, 2016
Sunday, September 11, 2016
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം മൂന്നാം ദിവസം-പായസമേള
ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം -2016.മൂന്നാം ദിവസം പായസമേള- മുപ്പതോളം പേർ പങ്കെടുത്തു ഒന്നാം സ്ഥാനം ശ്രീമതി.സിജി ബിനു,രണ്ടാം ശ്രീ വിജയ് ,മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു ശ്രീമതി രാജലക്ഷ്മി വിജയും ,ശ്രീമതി ഉമാ ഉദയനും വിജയികൾക്ക് അനുമോദനങ്ങൾ
Saturday, September 10, 2016
ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം- രണ്ടാം ദിവസം
1-ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം രണ്ടാം ദിവസം പൂക്കള മത്സരം സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള ഔപചാരികമായി ഉദ്ഘാടനം നടത്തി
ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം രണ്ടാം ദിവസം സമാജത്തിന്റെ പുതിയ വെബ് സൈറ്റ് ശ്രാവണം 2016
യു.എ .ഇ .എക്സ്ചേഞ്ച് പ്രതിനിധി വിജീഷ് കുമാർ ഔപചാരികമായി ഉദ്ഘാടനം നടത്തി (09-09-2016 (09-09-2016)


Friday, September 9, 2016
കേരളീയ സമാജം ഓണാഘോഷത്തിന് തുടക്കമായി
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഓണോഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഇന്നലെ രാത്രി സമാജം കലാവിഭാഗത്തിന്‍െറ അവതരണ ഗാനത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. നടനും മുന്‍മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ വിശിഷ്ടാതിഥിയായിരുന്നു.
‘നോര്‍ക റൂട്സ്’ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തറും സംബന്ധിച്ചു. വനിതാവേദി ഏകോപനം നിര്‍വഹിച്ച സിനിമാറ്റിക് ഡാന്‍സ് മത്സരം ചടങ്ങിന് മാറ്റുകൂട്ടി. പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇന്ന് രാവിലെ 10 മുതല്‍ അത്തപ്പൂക്കള മത്സരം നടക്കും. വൈകീട്ട് 3.30 ന് നടക്കുന്ന പായസ മേളയില്‍ നിരവധി പേര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
രാത്രി എട്ടു മണിക്ക് നാദബ്രഹ്മം മ്യൂസിക് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ ‘മധുര മധുനാദം’ എന്ന പേരില്‍ മധു ബാലകൃഷ്ണനും സുമി അരവിന്ദും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
ഉഷാ ഉതുപ്പ് മുതല്‍ എം.ജി.ശ്രീകുമാര്‍ വരെയുള്ളവരാണ് ‘ശ്രാവണം-2016’ എന്ന പേരില്‍ നടക്കുന്ന ഇത്തവണത്തെ ഓണാഘോഷപരിപാടികളില്‍ അണിനിരക്കുന്നത്.
4pm News ല് വന്ന വാർത്ത
Thursday, September 8, 2016
Wednesday, September 7, 2016
ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷം 2016 "ശ്രാവണം 2016"
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഇത്തവണത്തെ ഓണോഘോഷ പരിപാടികളില്‍ വന്‍ താരനിര. ഉഷാ ഉതുപ്പ് മുതല്‍ എം.ജി.ശ്രീകുമാര്‍ വരെയുള്ളവരാണ് ആഘോഷപരിപാടികളില്‍ അണിനിരക്കുന്നത്. ഇത് ഗള്‍ഫ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായിരിക്കുമെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ശ്രാവണം-2016’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പത്തു ദിവസവും ശ്രദ്ധേയമായ പരിപാടികളാണ് നടക്കുന്നത്. 5000 പേര്‍ക്കുള്ള ഓണസദ്യയും ഒരുക്കും.
സെപ്റ്റംബര്‍ എട്ടിന് രാത്രി എട്ടുമണിക്ക് സമാജം കലാവിഭാഗത്തിന്‍െറ അവതരണ ഗാനത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല ഉയരും. കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയാണ് ഉദ്ഘാടകന്‍. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ വിശിഷ്ടാതിഥിയായിരിക്കും. ‘നോര്‍ക റൂട്സ്’ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ സംബന്ധിക്കും. തുടര്‍ന്ന് വനിതാവേദി ഏകോപനം നിര്‍വഹിക്കുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരം നടക്കും.
ഒമ്പതിന് രാവിലെ 10 മുതല്‍ അത്തപ്പൂക്കള മത്സരം നടക്കും. വൈകീട്ട് 3.30 ന് നടക്കുന്ന പായസ മേളയില്‍ നിരവധി പേര്‍ സംബന്ധിക്കും. രാത്രി എട്ടു മണിക്ക് നാദബ്രഹ്മം മ്യൂസിക് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ ‘മധുര മധുനാദം’ എന്ന പേരില്‍ മധു ബാലകൃഷ്ണനും സുമി അരവിന്ദും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. 10ന് നൂറുപേര്‍ അണിനിരക്കുന്ന മെഗാ ഒപ്പന നടക്കും. തുടര്‍ന്ന് ശുഭ അജിത് ഒരുക്കുന്ന കേരള നടനം, അഫ്സലും ജോത്സ്നയും ചേര്‍ന്ന് ഒരുക്കുന്ന ‘ഇശല്‍ ഈണം’ ഗാനമേള എന്നിവയുമുണ്ടാവും.
11ന് ദിനേശ് കുറ്റിയിലും സംഘവും അവതരിപ്പിക്കുന്ന വില്ലടിച്ചാന്‍ പാട്ട്, സമാജം കലാവിഭാഗത്തിന്‍െറ ഓണപ്പാട്ടുകളുടെ അവതരണമായ ‘ഓണനിലാവ്’, മലയാളം പാഠശാലയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ‘കിളിക്കൂട്ടം’, ‘ഒരു തൈ നടുമ്പോള്‍’ എന്നീ ചിത്രീകരണങ്ങള്‍, ഭരത്ശ്രീ രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം ‘ഓര്‍മയിലെ ഓണം’ എന്നിവ നടക്കും.
12ന് രാവിലെ 10 മണിക്കു കബടി മത്സരം നടക്കും. വൈകീട്ട് 5 മണിക്കാണ് പുലിക്കളി. 6.30ന് ഘോഷയാത്ര. ഉത്രാടത്തിന് രാവിലെ 10 മണിക്ക് ബഹ്റൈനിലെ വിവിധ തൊഴില്‍ സ്ഥാപനങ്ങളിലെ കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തി കലാമേള നടക്കും.
മൂന്നുമണിക്ക് വടംവലി മത്സരം ആരംഭിക്കും. ‘ആരവം’ നാടന്‍പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട് സംഘനൃത്തം ഉണ്ടാകും. ഒമ്പതു മണിക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര മത്സരവും നടക്കും.
തിരുവോണനാളില്‍ വൈകീട്ട് തിരുവാതിര, പന്തളം ബാലനും രാധികാ നാരായണനും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.
15ന് 7.30 ന് ഓണപ്പുടവ മത്സരമുണ്ടാകും. തുടര്‍ന്ന് ഉഷാ ഉതുപ്പും സംഘവും അവതരിപ്പിക്കുന്ന ‘എന്‍െറ കേരളം എത്രസുന്ദരം’ എന്ന സംഗീത പരിപാടിയും അരങ്ങേറും.
16ന് രാത്രി സമാപന ചടങ്ങുകള്‍ നടക്കും. ഇതില്‍ എം.ജി.ശ്രീകുമാര്‍, നടി അംബിക, സിതാര, രമേഷ് പിഷാരടി തുടങ്ങിയവര്‍ അണിനിരക്കും.നടന്‍ മോഹന്‍ലാലിനുള്ള സമര്‍പ്പണമായാണ് ഗാനമേള നടക്കുന്നത്.23നാണ് ഓണസദ്യ. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് സദ്യ ഒരുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഇ.കെ.പ്രദീപന്‍,സിറാജ് കൊട്ടാരക്കര, മനോഹരന്‍ പാവറട്ടി, ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Saturday, September 3, 2016
ഓണം പലഹാര മേളയോടെ സമാജം ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.
നോള്‍ട്ട ഓണം പലഹാര മേളയോടെ സമാജം ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.
കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ് പ്രവര്‍ത്തനോദ്ഘാടനം
കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ്ങിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ബഹ്റൈന്‍ രാജകുടുംബാംഗം ശൈഖ നൂറ ബിന്‍ത് ഖലീഫ ആല്‍ ഖലീഫ ദീപം കൊളുത്തി നിര്‍വഹിക്കുന്നു.
ബഹ്റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ്ങിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ബഹ്റൈന്‍ രാജകുടുംബാംഗം ശൈഖ നൂറ ബിന്‍ത് ഖലീഫ ആല്‍ ഖലീഫ ദീപം കൊളുത്തി നിര്‍വഹിച്ചു. റേഡിയോ-ടി.വി. അവതാരകനും എഴുത്തുകാരനുമായ മൊയ്തീന്‍കോയ വിശിഷ്ടാതിഥിയായിരുന്നു. സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ. വീരമണി, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, ചില്‍ഡ്രന്‍സ് പാട്രണ്‍ കമ്മിറ്റി കണ്‍വീനര്‍ കെ.സി. ഫിലിപ്പ്, പ്രസിഡന്‍റ് കാര്‍ത്തിക് മേനോന്‍, സെക്രട്ടറി ആദിത്യ ബാലചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് ഗൗരി അനില്‍, ഫറ സിറാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.കുട്ടികളുടെ വ്യക്തിത്വവികാസവും സര്‍ഗാത്മക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ചില്‍ഡ്രന്‍സ് വിങ് ഈ വര്‍ഷം നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു.കുട്ടികളുടെ സര്‍ഗാത്മക വളര്‍ച്ചക്കായി 30 വര്‍ഷത്തിലേറെയായി ചില്‍ഡ്രന്‍സ് വിങ് വര്‍ഷംതോറും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കലാരംഗത്ത് നാട്ടിലെ കുട്ടികളെക്കാള്‍ സജീവമാണ് ഗള്‍ഫില്‍ വളരുന്നവരെന്ന് മൊയ്തീന്‍കോയ പറഞ്ഞു. എന്നാല്‍ മുതിര്‍ന്നവരോടുള്ള ബഹുമാനക്കുറവ് പുതുതലമുറയുടെ ഒരു പ്രശ്നമായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ ഭാഗമായി കേരള നടനം, സംഘഗാനം, ചിത്രീകരണം എന്നിവ നടന്നു. മാളവിക സുരേഷ്, ആദിത് എസ്. മേനോന്‍ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.
ബഹ്റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ്ങിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ബഹ്റൈന്‍ രാജകുടുംബാംഗം ശൈഖ നൂറ ബിന്‍ത് ഖലീഫ ആല്‍ ഖലീഫ ദീപം കൊളുത്തി നിര്‍വഹിച്ചു. റേഡിയോ-ടി.വി. അവതാരകനും എഴുത്തുകാരനുമായ മൊയ്തീന്‍കോയ വിശിഷ്ടാതിഥിയായിരുന്നു. സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ. വീരമണി, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, ചില്‍ഡ്രന്‍സ് പാട്രണ്‍ കമ്മിറ്റി കണ്‍വീനര്‍ കെ.സി. ഫിലിപ്പ്, പ്രസിഡന്‍റ് കാര്‍ത്തിക് മേനോന്‍, സെക്രട്ടറി ആദിത്യ ബാലചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് ഗൗരി അനില്‍, ഫറ സിറാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.കുട്ടികളുടെ വ്യക്തിത്വവികാസവും സര്‍ഗാത്മക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ചില്‍ഡ്രന്‍സ് വിങ് ഈ വര്‍ഷം നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു.കുട്ടികളുടെ സര്‍ഗാത്മക വളര്‍ച്ചക്കായി 30 വര്‍ഷത്തിലേറെയായി ചില്‍ഡ്രന്‍സ് വിങ് വര്‍ഷംതോറും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കലാരംഗത്ത് നാട്ടിലെ കുട്ടികളെക്കാള്‍ സജീവമാണ് ഗള്‍ഫില്‍ വളരുന്നവരെന്ന് മൊയ്തീന്‍കോയ പറഞ്ഞു. എന്നാല്‍ മുതിര്‍ന്നവരോടുള്ള ബഹുമാനക്കുറവ് പുതുതലമുറയുടെ ഒരു പ്രശ്നമായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ ഭാഗമായി കേരള നടനം, സംഘഗാനം, ചിത്രീകരണം എന്നിവ നടന്നു. മാളവിക സുരേഷ്, ആദിത് എസ്. മേനോന്‍ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.
Tuesday, August 30, 2016
സമാജം ചില്‍ഡ്രന്‍സ് വിംഗ് ഉദ്ഘാടനം സെപ്റ്റംബര്‍ 1ന്
സമാജം ചില്‍ഡ്രന്‍സ് വിംഗ് ഉദ്ഘാടനം സെപ്റ്റംബര്‍ 1ന്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ചില്‍ഡ്രന്‍സ് വിംഗിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 1ന് രാത്രി 8.30 ന് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടക്കുന്നു. ബഹ്‌റൈന്‍ രാജകുടുംബാംഗവും മെഡ്പോയിന്റ് ഡിസൈന്‍ സി.യി.ഒ യും ചെയര്‍പേര്‍സണും ആയ ഷെയ്ഖ നൂറ ബിന്‍ത് ഖലീഫ അല്‍ ഖലീഫ മുഖ്യാതിഥിയായിരിക്കും. ദുബായ് റേഡിയോ ടെലിവിഷന്‍ അവതാരകനും ,നടനും എഴുത്തുകാരനുമായ ശ്രീ.മൊയ്ദീന്‍ കോയ വിശിഷ്ടാതിഥിയായിരിക്കും.
കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സര്‍ഗാത്മ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുകയും അറിവിന്റെ ലോകത്തേക്ക് പ്രതിപാധിപ്പിക്കപ്പെടുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ക്യാമ്പുകളും സാമൂഹികമായ തിന്മകള്‍ക്കെതിരെ കുട്ടികളില്‍ മൂല്യബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ചില്‍ഡ്രന്‍സ് വിംഗ് ഈ വര്‍ഷം നടപ്പിലാക്കുന്നത് എന്ന്സമാജം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി,വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ അറിയിച്ചു.
കെ.സി. ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഉള്ള പേട്രന്‍കമ്മിറ്റിയുടെ ഭാഗമായി മാസ്റ്റര്‍ കാര്‍ത്തിക് മേനോന്‍ ( പ്രസിഡന്റ് ) മാസ്റ്റര്‍ ആദിത്യ ബാലചന്ദ്രന്‍ ( സെക്രട്ടറി) മാസ്റ്റര്‍ ഹൃദയ് പ്രദീപ് ( ഖജാന്‍ജി) കുമാരി ഗൌരി അനില്‍ ( വൈസ് പ്രസിഡന്റ്) എന്നിവരടങ്ങുന്ന 15 പേരുടെ കമ്മിറ്റിയാണ് ചില്‍ഡ്രന്‍സ് വിങ്ങിന്റെ പ്രവര്‍ത്തകര്‍.
ഉദ്ഘാടനത്തിന്റെ ഭാഗമായി നൃത്തനൃത്യങ്ങള്‍, സംഘഗാനം ,സ്കിറ്റ്, ച്ത്രീകരണം എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്രാന്‍സിസ് കൈതാരത്ത് 39834729 ,കെ സി ഫിലിപ്പ് 36384849 എന്നിവരെ വിളിക്കാവുന്നതാണ്.
Friday, August 26, 2016
യർമ്മ’- മാതൃത്വത്തിന്റെ മറുപുറം
പി. ഉണ്ണികൃഷ്ണൻ
ബഹ്റിൻ കേരളീയ സമാജത്തിൽ ഇന്നലെ നടന്ന യർമ്മ എന്ന നാടകം കണ്ടപ്പോൾ ഓർത്തുപോയത് സ്പെയിൻ പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ കടന്നുപോയ സങ്കീർണ്ണമായ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു.
ഫെഡറിക്കോ ഗാർഷ്യ ലോർക്ക രചിച്ച യർമ്മ എന്ന നാടകം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒറ്റ നോട്ടത്തിൽ പ്രസവിക്കാത്ത (യർമ്മ) ഒരു സ്ത്രീയുടെ കഥയും അവൾ അനുഭവിക്കുന്ന മാനസിക സംഘട്ടനങ്ങളും അതുവഴി സ്വന്തം ഭർത്താവിനെ കൊല്ലുകയും ചെയ്യുന്ന ഒരു സാധാരണക്കാരിയുടെ ഗ്രാമീണ പശ്ചാത്തലം ഉള്ള ഒരു നാടകമാണ്.
പട്ടാള ഭരണത്തിന് ശേഷം 1931ൽ ഒരു ജനാധിപത്യ സംവിധാനത്തിലേക്കുള്ള ഭരണമാറ്റത്തിന്റെ ഭാഗമായി പലയിടങ്ങളിലും സോഷ്യലിസ്റ്റ് സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോ 34ാമത്തെ വയസിൽ സ്പെയിനിൽ സ്വന്തം കഴിവിനാൽ പട്ടാള ജനറൽ ആയ വ്യക്തിയാണ്. സ്പെയിൻ ഒരു റിപ്പബ്ലിക്കൻ രാജ്യമായത് ഇഷ്ടപ്പെടാതെ അദ്ദേഹം നിരന്തരം ഇടതുപക്ഷ സർക്കാരിനെതിരെ ആക്രമിച്ചിരുന്നു.ഹിറ്റ്ലർക്കും മുസ്സോളിനിക്കും സഹായങ്ങൾ നൽകിയ ഫ്രോങ്കോ 1939ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷമാണ് പത്രങ്ങൾക്കും എഴുത്തുകാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത്തരം ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗാർഷ്യ എഴുതിയ ഈ നാടകത്തിന് ഒരു മറുപുറം അല്ലെങ്കിൽ കാണാപ്പുറമുണ്ടെന്ന് ഞാൻ കരുതുന്നു.
സാധാരണ മനുഷ്യരുടെ ഹൃദയത്തുടിപ്പുകളുമായി മനുഷ്യത്വം പൂർണ്ണമായും ഉൾക്കൊണ്ട യർമ്മ പ്രതിനിധീകരിക്കുന്നത് സന്പത്തിനേക്കാൾ മറ്റ് സുഖലോലുപതയെക്കാൾ മാനുഷിക മൂല്യത്തിന് പരിഗണന നൽകുന്ന ഒരു സമൂഹത്തെയാണ്. അതേസമയം യർമ്മയുടെ ഭർത്താവായ ജുവാനാകട്ടെ, തികഞ്ഞ സ്വാർത്ഥനും സ്വന്തം ഉൽപ്പാദനക്ഷമത വരെ മറ്റാർക്കും പങ്കു വയ്ക്കുവാൻ ആഗ്രഹിക്കാത്ത വ്യക്തിയുമാണ്. ജുവാൻ, സന്പത്തിന് വേണ്ടി നിരന്തരം ആഗ്രഹിക്കുന്നവനും ഒപ്പം സ്വന്തം ഭാര്യയെ വരെ ഒരു ‘മുതൽ’ മാത്രമായി പരിഗണിക്കുന്ന മുതലാളിയാകുവാൻ ശ്രമിക്കുന്ന മധ്യവർഗ്ഗ പ്രതിനിധിയാണ്. ഇവിടെ യർമ്മയും ജുവാനും തമ്മിലുള്ള വൈരുദ്ധ്യം തൊഴിലാളിയും മുതലാളിയും തമ്മിലുള്ള അന്തരം തന്നെയാണ്. മറ്റുള്ളവരെക്കാൾ ഉയരത്തിലിരിക്കുവാൻ സ്ഥിരം ആഗ്രഹിക്കുന്ന ജുവാൻ കണ്ണും നട്ട് രാപ്പകൽ ഇരിക്കുന്നത് തന്റെ സന്പത്ത് സംരക്ഷിക്കുവാനാണ്. ഇതിനിടയിൽ തന്റെ ഏറ്റവും അമൂല്യമായ സന്പത്തായ യർമ്മയുടെ യഥാർത്ഥ ആവശ്യം ഏതൊരു മുതലാളിയെ പോലെ ജുവാനും തിരിച്ചറിയുന്നില്ല.
ഒരു ബൂർഷ്വാസിയുടെ മനസ് കടമെടുത്ത ജുവൻ യർമ്മയെ തന്റെ ഭാര്യ എന്ന തൊഴിലാളിയാക്കി മാറ്റിയപ്പോൾ യർമ്മയിൽ ഉണ്ടായ മാനസിക മാറ്റങ്ങൾ യർമ്മയെ ചില വിപ്ലവകരമായ ചില തീരുമാനങ്ങൾ എടുക്കുവാൻ പ്രേരിപ്പിക്കുകയാണ്. യർമ്മയുടെ പഴയ സുഹൃത്തായ വിക്ടറിൽ യർമ്മയ്ക്ക് സ്നേഹം തോന്നുകയും വിക്ടർ വിട്ട് പോകുന്പോൾ സങ്കടം വരികയും ചെയ്യുന്നു. തനിക്ക് സ്ഥിരം അന്നവും മറ്റ് വസ്തുക്കളും സൗകര്യങ്ങളും തരുന്നില്ലേ എന്ന് നിരന്തരം വാദിക്കുന്ന ജുവാനെ യർമ്മ കഴുത്ത് ഞെരിച്ച് കൊല്ലുന്പോൾ പറയുന്ന വാചകം ഇതാണ്. “ഞാൻ കൊന്നത് എന്റെ കുഞ്ഞിനെ തന്നെയാണ്. എന്റെ സ്വന്തം കുഞ്ഞിനെ!”
ഒരു മുതലാളിയെ അല്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥയെ തകർക്കുന്ന തൊഴിലാളി നശിപ്പിക്കുന്നത് തനിക്ക് കിട്ടാവുന്ന തൊഴിലും അതുവഴി ലഭിക്കുന്ന സൗകര്യങ്ങളുമാണെന്ന ചിന്തയും ഇതിലുണ്ട്. എങ്കിലും സ്വാർത്ഥന്മാരുടെ മനുഷ്യരഹിതമായ പ്രവർത്തികൾക്കെതിരെ പ്രതികരിക്കാതെ വയ്യ എന്ന കമ്യൂണിസ്റ്റ് ചിന്തയും കവി മനസിൽ ഉണ്ടായിരിക്കും എന്ന് തോന്നുന്നു.
സമാജത്തിൽ ഈ നാടകം അവതരിപ്പിച്ച സംവിധായകൻ ഡോ സുനിൽ, സംഗീത സംവിധായകർ, അണിയറ ശിൽപ്പികൾ തുടങ്ങി എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.സമാജത്തിന്റെ സ്ഥലപരിമിതി പരമാവധി നന്നായി ഉപയോഗിച്ച് തന്നെയാണ് സംവിധായകൻ േസ്റ്റജ് തിട്ടപ്പെടുത്തിയിരിക്കുന്നത്.യർമ്മയായി അഭിനയിച്ച വിജിന സന്തോഷ് അവരുടെ റോൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. േസ്റ്റജിന്റെ പിറകിലായി ഉപയോഗിച്ച ഡിജിറ്റൽ സ്ക്രീനും അതിലെ രൂപങ്ങളും കൂറെക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. വേദിക്ക് പുറത്തെ പ്രതീകങ്ങൾ ആയി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പ്രാധാന്യം ലൈറ്റുകളുടെ അഭാവത്താൽ ആസ്വാദ്യമായില്ല.
ഇടയ്്ക്കിടെ കൂട്ടത്തോട് കൂടി വരുന്ന കുട്ടികളുടെ വരവ്, പ്രത്യേകിച്ച് ഒരു സന്തോഷവും കാണികൾക്ക് നൽകുന്നില്ല. ചില സ്ഥലങ്ങളിൽ നടന്മാരുടെയും കുട്ടികളുടെയും കൂട്ടത്തോടെയുള്ള വരവ് അരോചകമായി തോന്നി. രണ്ടാം പകുതിയിൽ യർമ്മയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന നൃത്തരംഗം കുറേക്കൂടി നന്നാക്കാമായിരുന്നു. ആദ്യ രംഗത്തിൽ കുളക്കടവിൽ നടത്തിയ സ്ത്രീകളുടെ പരദൂഷണം നടന്മാർ വളരെ നന്നായി കൈകാര്യം ചെയ്യുകയും കാണികൾ അത് ആസ്വദിക്കുകയും ചെയ്തു.
വർഷങ്ങൾക്കു മുൻപ് അവതരിപ്പിക്കപ്പെട്ട നാടകമാണെങ്കിലും ഇപ്പോൾ ബഹ്റിനിലെ കലാകാരന്മാർ അവതരിപ്പിച്ച ഈ നാടകം കേരളത്തിലെ പ്രൊഫഷണൽ നാടക ഗ്രൂപ്പുമായി വെല്ലുവിളിക്കുവാൻ തരത്തിൽ തന്നെ വളർന്നിരിക്കുന്നു. നാടകത്തിൽ അഭിനയിച്ച ഒട്ടുമിക്ക നടന്മാരും എല്ലാവരും മനോഹരമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഒരു നല്ല നാടകം തഴക്കം വന്ന നാടക സംവിധായകന്റെ സാന്നിദ്ധ്യം നാടകത്തിന്റെ ആദ്യം മുതൽ അവസാനം വരെ കാണികൾക്ക് അനുഭവിച്ചറിയാൻ സാധിച്ചു എന്നതും നാടകത്തെ വേറിട്ടതാക്കിത്തീർത്തു.
ഇന്നലെ ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച യെർമ എന്ന നാടകത്തെപ്പറ്റി 4 pm ചെയർമാൻ ശ്രീ.പി.ഉണ്ണികൃഷ്ണൻ നൽകിയ വിവരണം.
Source: 4pm News (www.4pmnews.com)
Thursday, August 25, 2016
Samajam-Charity
On behalf of the Bahrain Keraleeya Samjam Hon: President, Mr. Radhakrishna Pillai has contributed INR 100000/- to Mrs.Uma Preman,founder of SANTHI MEDICAL INFORMATION CENTRE for her charitable works during a program which held on 25th August 2016 at BKS DJ Hall.
Wednesday, August 24, 2016
ലോര്‍കയുടെ ‘യെര്‍മ’ നാളെയും മറ്റന്നാളും അവതരിപ്പിക്കും
കേരളീയ സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
Saturday, August 20, 2016
ഡോ.കെ.ടി.റബീഉള്ളക്ക് ബഹ്റൈന്‍ കേരളീയ സമാജം പ്രഥമ പ്രവാസി മിത്ര പുരസ്കാരം
കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി മിത്ര പുരസ്കാരദാന ചടങ്ങില്‍ എം.പി.അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തുന്നു.
മന്ത്രിയുമായുള്ള മുഖാമുഖത്തില്‍ കൃഷിയും വികസനവും ചര്‍ച്ചയായി
കേരളീയ സമാജത്തില്‍ നടന്ന കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറുമായുള്ള ഓണ്‍ലൈന്‍ അഭിമുഖത്തില്‍നിന്ന്
ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ ‘പ്രവാസി പുനരധിവാസം കൃഷിയിലൂടെ’ എന്ന വിഷയത്തിലും തൃശൂര്‍ മണ്ഡലത്തിലെ വികസന പദ്ധതിയെക്കുറിച്ചും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ചര്‍ച്ചക്കിടെ, സിവില്‍ സപൈ്ളസ് മന്ത്രി പി.തിലോത്തമനും അവിചാരിതമായി എത്തി. കൃഷിയെ രണ്ടാംതരം ജോലിയായി കാണുന്ന അവസ്ഥ മാറണമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും പ്രധാന തൊഴിലുകളിലൊന്നാണ് കൃഷിയെന്ന് നാം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടി ഒന്നര മണിക്കൂര്‍ നീണ്ടു. ഓണത്തിന് 1350 ഒൗട്ലെറ്റുകള്‍ വഴി വിലക്കുറവില്‍ വിഷരഹിത പച്ചക്കറി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറും കൃഷിവകുപ്പും നടപടിയെടുത്തതായി മന്ത്രി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് പരിപാടി തുടങ്ങിയത്. ആമുഖമായി മന്ത്രി സംസാരിച്ചതിന് ശേഷം പ്രവാസികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. സമാജം ജന.സെക്രട്ടറി എന്‍.കെ.വീരമണി സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പി.വി.രാധാകൃഷ്പിള്ള അധ്യക്ഷപ്രസംഗം നടത്തി. തുടര്‍ന്ന് സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര, കണ്‍വീനര്‍ അഡ്വ.ജോയ് വെട്ടിയാടാന്‍, അജിത് തുടങ്ങിയവര്‍ സംസാരിച്ചു. ബിജു മലയില്‍, പി.ടി.നാരായണന്‍, സജീവന്‍, ജേക്കബ് മാത്യു, എബ്രഹാം സാമുവേല്‍, ജോസ് പീറ്റര്‍, ഗഫൂര്‍ മൂക്കുതല, ബിനു കുന്നന്താനം, കൃഷ്ണന്‍ ഇല്ലത്തുവളപ്പില്‍, സുനില്‍ തോമസ്, മോഹിനി തോമസ്, സുധീശ് രാഘവന്‍ തുടങ്ങിയവര്‍ പ്രസക്തമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. കൃഷി മന്ത്രിയുടെ ഓണ്‍ലൈന്‍ മുഖാമുഖത്തിനു സഹായിച്ച പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാര്‍, അഖില്‍ രൂപ അനില്‍ദേവ്, ബിജു ജയന്‍,അനീഷ്, രാജീവ്, മന്ത്രി തോമസ് ഐസകിന്‍െറ പേഴ്സണല്‍ സ്റ്റാഫ് സതീശന്‍ എന്നിവര്‍ക്കും സമാജത്തിലെ ഐ.ടി.കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ശ്രീജിത്ത്, അനില്‍ കുഴിക്കാല, ധര്‍മജന്‍, മുസ്തഫ എന്നിവര്‍ക്കും പ്രസംഗവേദി കണ്‍വീനര്‍ നന്ദി രേഖപ്പെടുത്തി. സമാജം ഗാര്‍ഡന്‍ ക്ളബില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും മുളപ്പിച്ച തൈകള്‍ സെപ്റ്റംബറില്‍ വിതരണം ചെയ്യും. ബാല്‍കണിയില്‍ കൃഷിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു.
Monday, August 15, 2016
കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറുമായി ഓണ്‍ലൈന്‍ മുഖാമുഖം വെള്ളിയാഴ്ച
കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ ‘പ്രവാസി പുനരധിവാസം കൃഷിയിലൂടെ’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറുമായി ഓണ്‍ലൈന്‍ മുഖാമുഖം നടത്തും. ഇതോടനുബന്ധിച്ച് തൃശൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികളെ കുറിച്ച് തൃശൂര്‍ നിവാസികള്‍ക്കും മന്ത്രിയുമായി ഓണ്‍ലൈനില്‍ സംസാരിക്കാം.
സമാജം അംഗങ്ങളല്ലാത്തവര്‍ക്കും മറ്റു അസോസിയേഷന്‍ അംഗങ്ങള്‍ക്കും പങ്കെടുക്കാം. ഈ വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഒന്നര മണിക്കൂര്‍ മന്ത്രിയുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. ചോദ്യങ്ങള്‍ മുന്‍കൂട്ടി സമാജത്തില്‍ ഏല്‍പ്പിക്കണം. അല്ളെങ്കില്‍ bkspvedi@gmail.com എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സുധി പുത്തന്‍വേലിക്കര (39168899) അഡ്വ.ജോയ് വെട്ടിയാടന്‍ (39175836) എന്നിവരെ വിളിക്കാവുന്നതാണ്.
കേരളീയ സമാജം ഗാര്‍ഡന്‍ ക്ളബുമായി സഹകരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടെറസ് കൃഷി ചെയ്യാനായി വിത്തുകളും നിര്‍ദേശങ്ങളും നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്ക് നന്ദകുമാറുമായി (39285406) ബന്ധപ്പെടാം.
Thursday, August 11, 2016
ചര്‍ച്ചയും സംവാദവും നിറഞ്ഞ് സമാജം നാടക ക്യാമ്പ്
കേരളീയ സമാജത്തില്‍ നടക്കുന്ന നാടകക്യാമ്പില്‍ നിന്ന്
കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ’യുടെ നേതൃത്വത്തില്‍ നടക്കുന്ന നാടക ക്യാമ്പില്‍ ആധുനിക തിയറ്റര്‍ സങ്കേതങ്ങളുടെയും രംഗാവതരണ രീതികളുടെയും പരിശീലനം പുരോഗമിക്കുന്നു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ശില്‍പശാലക്ക് തൃശൂര്‍ ‘സ്കൂള്‍ ഓഫ് ഡ്രാമ’ അധ്യാപകനും സംവിധായകനുമായ ഡോ. സുനില്‍ ആണ് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും രാത്രി എട്ടുമണി മുതല്‍ പതിനൊന്നുവരെ നീളുന്ന ശില്‍പശാലയില്‍ 50ഓളം പേര്‍ പരിശീലനം നേടുന്നുണ്ട്. ബഹ്റൈനിലെ വിവിധ നാടകമത്സരങ്ങളിലും മറ്റും പരസ്പരം മത്സരിക്കുന്നവര്‍ ഒരുമിച്ച് ചര്‍ച്ച നടത്തുന്ന ദൃശ്യമാണ് ക്യാമ്പില്‍ കാണുന്നത്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തവര്‍, അഭിനേതാക്കള്‍, രചയിതാക്കള്‍, സാങ്കേതിക വിഗദ്ധര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ ക്യാമ്പിലുണ്ട്.ക്യാമ്പിന്‍െറ അവസാനത്തോടെ, ആഗസ്റ്റ് 25നും 26നും അവതരിപ്പിക്കുന്ന സ്പാനിഷ് എഴുത്തുകാരന്‍ ഫ്രെഡറികോ ഗാര്‍സ്യ ലോര്‍കയുടെ ‘യെര്‍മ’ എന്ന നാടകത്തിന്‍െറ പരിശീലനവും തകൃതിയായി നടക്കുന്നുണ്ട്. നാടകരംഗത്തെ പുതുഭാവുകത്വം ഇവിടുത്തെ നാടകപ്രേമികളിലേക്ക് പകരാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ സുനില്‍ പറഞ്ഞു. ക്യാമ്പംഗങ്ങളുടെ കഴിവുകള്‍ പരമാവധി ഉപയോഗിച്ചുള്ള പരിശീലനമാണ് നടത്തുന്നത്. ഓരോരുത്തരുടെയും ഉള്ളിലുള്ള നാടകബോധത്തെ പൂര്‍ണമായും ആവിഷ്കരിക്കുകയെന്ന ലക്ഷ്യവും ക്യാമ്പിന്‍െറ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോര്‍കയുടെ നാടകത്തിന്‍െറ സംഗീതം ഒരുക്കുന്നത് ഹരീഷ് മേനോന്‍ ആണ്. സംവിധാനം സുനില്‍ ആണ് നിര്‍വഹിക്കുന്നത്. സംവിധാനത്തിന്‍െറ സൂക്ഷ്മ തലങ്ങള്‍ അറിയാനായി, ജലീല്‍, അനില്‍ സോപാനം, വിഷ്ണു നാടകഗ്രാമം, അനില്‍ വെങ്കോട് എന്നിവരും സുനിലിനൊപ്പമുണ്ട്. നാടകം വലിയ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും അവതരണരീതി, രംഗബോധം തുടങ്ങിയവ സമൂഹവുമായി ബന്ധപ്പെടുത്താനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. ക്യാമ്പ് തുറക്കുന്ന പുതിയ വഴികളിലൂടെ ഇവിടുത്തെ ഓരോ നാടകപ്രവര്‍ത്തകര്‍ക്കും അരങ്ങില്‍ തിളങ്ങാനാകുമെന്ന് പഠിതാക്കള്‍ വിലയിരുത്തുന്നു. ‘യര്‍മ’ എന്ന നാടകത്തിന്‍െറ കഥയും കഥാസന്ദര്‍ഭങ്ങളും പ്രമേയപരമായ പരാമര്‍ശങ്ങളും സംബന്ധിച്ച ചര്‍ച്ചകളും സെമിനാറുകളും കഴിഞ്ഞ ദിവസം നടന്നു. ഓരോ ദിവസങ്ങളിലും കഥാപാത്രങ്ങളുടെ നിര്‍ണയവും സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള ക്ളാസുകളും നടന്നുവരുന്നുണ്ട്. നാടകത്തിന്‍െറ പരിഭാഷയും ഡോ. സുനിലാണ് നിര്‍വഹിച്ചത്. ജീവിതത്തിലെ പ്രശ്നങ്ങളും വിശ്വാസങ്ങളും സന്മാര്‍ഗികതകളും തലമുറകളിലൂടെ കൈമാറിവന്ന മൂല്യസംഹിതകളാണെന്ന് വിശ്വസിച്ച ഒരു ജനതക്ക് മുമ്പില്‍ യര്‍മ മാത്രം എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. യര്‍മ ഒരു മനുഷ്യസ്ത്രീ മാത്രമായിരുന്നില്ല. മറിച്ച് പ്രകൃതിയായിരുന്നു. സൃഷ്ടിയും അതിജീവനവും മരണവും ഉള്‍ച്ചേര്‍ന്ന പോരാട്ടത്തിന്‍െറ കഥകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. സമാജം ‘സ്കൂള്‍ ഓഫ് ഡ്രാമ’ കണ്‍വീനര്‍ വിജുകൃഷ്ണന്‍, ദിനേശ് കുറ്റിയില്‍, വിഷ്ണു, നിമ്മി ജോസഫ് തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളുമാണ് നാടകക്യാമ്പിന്‍െറ മേല്‍നോട്ടം വഹിക്കുന്നത്.
Monday, August 1, 2016
ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗം -ബാലസാഹിത്യ വേദി അക്ഷര മുറ്റം ആഗസ്ററ് 6 ന്
ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗം മലയാളം പാഠ ശാ ലയും ബാലസാഹിത്യ വേദിയും ചേർന്നു നടത്തുന്ന അക്ഷരമുറ്റം ആഗസ്ററ് 6 രാത്രി 8 മണിക്ക് സമാജം എം.എം. രാമചന്ദ്രൻ ഹാളിൽ വച്ച് നടത്തുന്നു . അധ്യാപകനും, ചിത്രകാരനുമായ ചിക്കൂസ് ശിവൻ മുഖ്യ അതിഥി ആയിരിക്കും, കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളും , അതോടൊപ്പം വ്യക്തിത്വവികസന ക്ലാസ്സുകളും , ഭാഷാ സാഹിത്യ അനുബന്ധ വിഷയങ്ങളും കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലുള്ള ഭാഷ സാഹിത്യ സിലബസ്സ് അനുസരിച്ചുള്ള പഠനവും കളികളും ആണ് ബാലസാഹിത്യ വേദി രൂപപ്പെടുത്തിയിരിക്കുന്നത് .അക്ഷരമുറ്റം എന്ന പേരില് മാസത്തിൽ രണ്ട് ദിവസം ഒത്തുക്കുടുന്നു .കവിതാലാപനം , കഥപറച്ചിൽ, വായന, പുസ്തകപരിചയം, പ്ര ശ് നോത്തരി , പ്രസംഗം , തുടങ്ങിയവ അക്ഷര മുറ്റ ത്തിൽ ഉണ്ടാകും എന്ന് സമാജം പ്രസിഡണ്ട് ശ്രീ . പി വി രാധാകൃഷണ പിള്ള , ജെനറൽ സെക്രട്ടറി . ശ്രീ എന്‍ കെ .വീരമണി സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന് വേലിക്കര എന്നിവര്‍ അറിയിച്ചു . ആറ് വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ബാലസാഹിത്യ വേദിപ്രവേശനം അനുവദിക്കുന്നത് . സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നതിനായി എല്ലാ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്നും , എല്ലാ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കണമെന്നും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അജിത് അനന്തപുരി ( 36165357 ) സുധി പുത്തന് വേലിക്കര( 39168899 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Saturday, July 30, 2016
ആടാം പാടാം “ഇന്ന് അരങ്ങിലെത്തുന്നു
ബഹ്‌റൈന്‍ കേരളീയസമാജം കലാവിഭാഗത്തിന്‍റെ കീഴില്‍ ആടാം പാടാം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും കുട്ടികള്‍ക്ക് വേണ്ടി നടത്തിവരാറുള്ള “ആടാം പാടാം “ ഇന്ന് ജൂലായ് 30 ശനിയാഴ്ച രാത്രി 8 ന് എംഎം രാമചന്ദ്രന്‍ ഹാളില്‍ അരങ്ങേറുന്നു.
കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് ഒറ്റക്കോ, ചെറിയ ഗ്രൂപ്പുകൾ ആയോ സിനിമ ഗാനങ്ങൾ , നൃത്തം, മോണോ ആക്ട് , മിമിക്രി, സ്കിറ്റ് , നാടൻ പാട്ട്, തുടങ്ങി കുട്ടികൾക്ക് താൽപ്പര്യമുള്ള എല്ലാ കലാപരിപാടികളും ഇതിലൂടെ അവതരിപ്പിക്കാവുന്നതാണ്. .
കലാപരിപാടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് , കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി ( 39848091 ) ആടാം പാടാം കൺവീനർ രാജേഷ് എം.എൻ ( 32280039 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .
ഈ പരിപാടിയുടെ വിജയത്തിനും, കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതുനുമായി എല്ലാ സമാജം കുടുംബാംഗങ്ങളും കലാസ്നേഹികളും കൃത്യ സമയത്ത് തന്നെ എം എം രാമചന്ദ്രന്‍ ഹാളില്‍ എത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Thursday, July 28, 2016
കേരളീയ സമാജത്തില്‍ അബ്ദുല്‍ കലാം അനുസ്മരണം
ഇന്ത്യയുടെ മുന്‍ പ്രസിഡന്‍റും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ ചരമ വാര്‍ഷിക ദിനമായ ഇന്നലെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇന്നലെ കാലത്ത് കുട്ടികളുടെ സമ്മര്‍ ക്യാമ്പായ ‘കളിക്കളത്തി’ലാണ് അനുസ്മരണപരിപാടി നടത്തിയത്. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഡോ.കലാം നടത്തിയ പ്രഭാഷണങ്ങളുടെ വീഡിയോ പ്രര്‍ശിപ്പിച്ചു. അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ഒരുക്കി. ക്യാമ്പ് ഡയറക്ടര്‍ ചിക്കൂസ് ശിവന്‍, ശാന്ത രഘു, മനോഹരന്‍ പാവറട്ടി എന്നിവര്‍ സംസാരിച്ചു.
സാധാരണ ചുറ്റുപാടില്‍നിന്നും രാജ്യത്തിന്‍െറ പരമോന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്‍െറ വളര്‍ച്ച കഠിനാധ്വാനത്തിന്‍െറ കഥയാണെന്ന് അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തിയവര്‍ പറഞ്ഞു. കലാമിന്‍െറ ഓര്‍മ്മ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഇഛാശക്തിയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.ശുഭ്രവസ്ത്രധാരികളായാണ് കുട്ടികള്‍ അനുസ്മരണചടങ്ങിന് എത്തിയത്. കലാമിന്‍െറ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ഭാരതത്തിന്‍െറ ഭാവി യുവാക്കളിലാണെന്ന് തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ മഹാനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും സമൂഹത്തെ നിരന്തരം കര്‍മോത്സുകരാക്കിയ ശാസ്ത്രജ്ഞന്‍െറ ഓര്‍മ ദിവസമാണിതെന്നും അനുസ്മരണ സന്ദേശത്തില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വീരമണി എന്നിവര്‍ പറഞ്ഞു.
Saturday, July 16, 2016
ബജറ്റ്: മന്ത്രി തോമസ് ഐസകുമായുള്ള ഓണ്‍ലൈന്‍ അഭിമുഖം ശ്രദ്ധേയമായി
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റിന്‍െറ പശ്ചാത്തലത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിലെ പ്രസംഗവേദി സംഘടിപ്പിച്ച ധനമന്ത്രി ഡോ. തോമസ് ഐസകുമായുള്ള ഓണ്‍ലൈന്‍ മുഖാമുഖം ശ്രദ്ധേയമായി. ചോദ്യോത്തര വേള ഒന്നര മണിക്കൂര്‍ നീണ്ടു. സമാജം ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, സെക്രട്ടറി എന്‍.കെ. വീരമണി, സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര, ജോയി വെട്ടിയാടന്‍ (കണ്‍വീനര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കൃത്യം7.30ന് തന്നെ മന്ത്രി ഓണ്‍ലൈനില്‍ എത്തി. പാര്‍ശ്വവത്കൃത വിഭാഗങ്ങളോടുള്ള പ്രതിബദ്ധതയും സാമൂഹിക നീതിയും വികസന-പുനരധിവാസങ്ങള്‍ക്ക് മാനുഷിക മുഖവും നല്‍കുന്ന ജനക്ഷേമകരമായ ബജറ്റായിരിക്കും ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് മന്ത്രി ആമുഖപ്രസംഗത്തില്‍ പറഞ്ഞു. താറുമാറായി കിടക്കുന്ന സാമ്പത്തികസ്ഥിതി പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ അടങ്ങിയ ബജറ്റാണ് അവതരിപ്പിച്ചത്. പ്രവാസികളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സോമന്‍ ബേബി, വര്‍ഗീസ് കാരക്കല്‍, ഇ.എ. സലിം, സി.വി. നാരായണന്‍, അജിത് മാത്തൂര്‍, കെ.സി. ഫിലിപ്പ്, ഡി. സലിം, അജിത്, സന്തോഷ്, പി.ടി. തോമസ്, കെ.ടി. സലീം തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഗള്‍ഫില്‍നിന്നും തിരിച്ചുപോകുന്നവരുടെ തൊഴില്‍ പരിചയം ഉപയോഗപ്പെടുത്താന്‍ പദ്ധതി, പ്രവാസികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എന്നിവ മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബി നിര്‍ദേശിച്ചു. ‘നോര്‍ക’ക്ക് അനുവദിച്ച തുക കുറഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. നോര്‍കക്ക് അനുവദിച്ച തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കാലാനുസൃതമായി കൂടുതല്‍ തുക വകകൊള്ളിക്കുമെന്നും മന്ത്രി മറുപടി നല്‍കി.പ്രതിശീര്‍ഷ വരുമാനം മെച്ചപ്പെടുത്താനും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുവാനും എന്തു നടപടികളാണ് എടുത്തിട്ടുള്ളതെന്ന് മുന്‍ പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ ചോദിച്ചു. പ്രവാസികള്‍ നിക്ഷേപ-സംരംഭ മേഖലകളിലേക്ക് വരണമെന്ന് മന്ത്രി പറഞ്ഞു. പ്രവാസികളുടെ പണം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. പണം ബാങ്കില്‍ നിക്ഷേപിച്ചതു കൊണ്ട് വികസനം ഉണ്ടാകില്ല. വ്യവസായരംഗത്തെ നിക്ഷേപം സംസ്ഥാനത്തിനാകെ ഗുണകരമാകും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കാര്‍ഷിക മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അജിത് മാത്തൂര്‍ ചോദ്യമുന്നയിച്ചു. ഭക്ഷ്യസുരക്ഷക്കും പരിസ്ഥിതി സന്തുലനത്തിനും മികച്ച പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ബജറ്റ് നിര്‍ദേശങ്ങളെ ‘പ്രതിഭ’ നേതാവ് സി.വി. നാരായണന്‍ സ്വാഗതം ചെയ്തു. പാവപ്പെട്ട പ്രവാസികളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റ് വിഭാവനം ചെയ്യുന്നതുപോലെ ജനങ്ങളുടെ ക്ഷേമത്തിനും പ്രവാസികളുടെ പുനരധിവാസത്തിനുമായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓഡിറ്റിങ്ങിനെപ്പറ്റി ഫിനാന്‍സ് പ്രഫഷണലായ സന്തോഷ് ചോദ്യമുന്നയിച്ചു. യുദ്ധകാലാടിസ്ഥാനില്‍ തന്നെ മികച്ച രീതിയിലുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കുമെന്നും സാങ്കേതികരംഗത്ത് വന്‍ കുതിപ്പ് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് വര്‍ഷത്തിനകം കേരളം വേറിട്ട സംസ്ഥാനമായി മാറിയിരിക്കും. ഏതൊരു സാധാരണക്കാരനും വികസനത്തിന്‍െറ ഫലം നേടാന്‍ കഴിയുമെന്നും ചര്‍ച്ചക്കൊടുവില്‍ മന്ത്രി പറഞ്ഞു.
സാങ്കേതികസഹായം നല്‍കിയ അനില്‍, കൃഷ്ണകുമാര്‍, നൗഷാദ്, ശ്രീജിത്, മുസ്തഫ എന്നിവര്‍ക്കും മന്ത്രിയുടെ ഓഫിസിലെ പ്രൈവറ്റ് സെക്രട്ടറി മനോമോഹന്‍, അജിത്കുമാര്‍, ജോയ് സെബാസ്റ്റ്യന്‍, ടി.കെ. സതീശന്‍ എന്നിവര്‍ക്കും കണ്‍വീനര്‍ ജോയി നന്ദി പറഞ്ഞു. ഹരികൃഷ്ണന്‍ മുഖാമുഖം നിയന്ത്രിച്ചു.
Sunday, June 26, 2016
നാടകപ്രേമികളെ പിടിച്ചിരുത്തി ‘ഊരുഭംഗം’
കേരളീയ സമാജത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ‘ഊരുഭംഗം’ നാടകത്തില്‍ നിന്ന്
കേരളീയ സമാജത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ‘ഊരുഭംഗം’ നാടകം നാടകപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി. മങ്ങിയ വെളിച്ചവും കളമെഴുത്തും രംഗപടത്തിന്‍െറ വൈവിധ്യവും നവീനമായ കാഴ്ചയൊരുക്കി. കാണികള്‍ക്കിടയിലാണ് നാടകം നടന്നത്. ഭാസന്‍െറ യഥാര്‍ഥ സൃഷ്ടിയില്‍ നിന്നും പലഭാഗങ്ങളും മാറ്റിയാണ് അവതരിപ്പിച്ചത്. വിഷ്ണുനാടക ഗ്രാമമാണ് സംവിധാനം ചെയ്തത്. ദുരോധനനായി വേഷമിട്ട ശിവകുമാര്‍ കൊല്ലറോത്ത്, ഭീമനായി അഭിനയിച്ച അനീഷ് റോണ്‍, സജിത അനീഷ്, അനീഷ് ഗൗരി തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ചവെച്ചു. വിഷ്ണു, ദിനേശ് മാവൂര്‍,വിനോദ്, വിജിന സന്തോഷ്, ഹരീഷ് മേനോന്‍,മനു,ഉണ്ണികൃഷ്ണന്‍, ദീപു ആറ്റിങ്ങല്‍,ശ്രീരാഗ് എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. സമാജം ഡ്രാമ സ്കൂളിന്‍െറ നേതൃത്വത്തിലായിരുന്നു അവതരണം.
Thursday, June 23, 2016
സമാജം ബാലകലോത്സവം: ഗ്രാന്‍റ് ഫിനാലെ നാളെ
കഴിഞ്ഞ ഒന്നരമാസമായി കേരളീയ സമാജത്തില്‍ നടന്നുവരുന്ന ബാലകലോത്സവം ഈ മാസം 24ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രശസ്ത സിനിമാ താരം സുധീര്‍ കരമന മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്‍റ് രാധാകൃഷ്ണപിള്ള, ജനറല്‍സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബാലകലോത്സവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നുണ്ട്.കേരള സ്കൂള്‍ യുവജനോത്സവ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങള്‍ സംഘടിപ്പിച്ചതെന്ന് ജനറല്‍ കണ്‍വീനര്‍ ഡി.സലിം പറഞ്ഞു. ഇത്തവണ അഞ്ചു ഗ്രൂപ്പുകളിലായി 250ഓളം മത്സരങ്ങളാണ് നടന്നത്. ഈ വര്‍ഷവും കലാപ്രതിഭ-കലാതിലകം,(3,4,5 ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം) ,ബാലതിലകം(1,2 ഗ്രൂപ്പുകളിലെ കുട്ടികള്‍), ബാലപ്രതിഭ (1,2 ഗ്രൂപ്പുകളിലെ കുട്ടികള്‍), സാഹിത്യരത്ന ,സംഗീത രത്ന,നാട്യരത്ന, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ എന്നിങ്ങനെയാണ് അവാര്‍ഡ് നല്‍കുക.
പ്രശസ്ത നര്‍ത്തകിമാരായ ഡോ.ദീപ്തി ഓംചേരി ഭല്ല, ചിത്ര വിശ്വേശ്വരന്‍ എന്നിവരാണ് നൃത്ത ഇനങ്ങള്‍ വിലയിരുത്തിയത്.
ഫിനാലെയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 39125889 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്
പ്രശസ്ത നര്‍ത്തകിമാരായ ഡോ.ദീപ്തി ഓംചേരി ഭല്ല, ചിത്ര വിശ്വേശ്വരന്‍ എന്നിവരാണ് നൃത്ത ഇനങ്ങള്‍ വിലയിരുത്തിയത്.
ഫിനാലെയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 39125889 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്
"ഊരുഭംഗം"
ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ പ്രതിമാസ നാടകാവതരണത്തിന്റെ ഭാഗമായി
ജൂൺ 25 ശനിയാഴ്ച രാത്രി 8 മണിക്ക് ഭാസമഹാകവിയുടെ "ഊരുഭംഗം" എന്ന നാടകം അവതരിപ്പിക്കുന്നു.
അരീനാ തിയേറ്റർ സമ്പ്രദായത്തിൽ അവതരിപ്പിക്കുന്ന ഈ നാടകത്തിലൂടെ ,
വ്യത്യസ്തമായ ഒരു ദൃശ്യസാദ്ധ്യതയാണ് സംവിധായകൻ വിഷ്ണു നാടകഗ്രാമം ലക്ഷ്യമിടുന്നത്.
സ്‌കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ഈ വർഷത്തെ ആദ്യ നാടകമാണ് 'ഊരുഭംഗം'.
സ്‌കൂൾ ഓഫ് ഡ്രാമയുടെ മുൻകാല പ്രവർത്തനങ്ങളിൽ ആവേശമായി, പ്രോത്സാഹനമായി
വർത്തിച്ചിട്ടുള്ള താങ്കളുടെ മഹനീയ സാന്നിദ്ധ്യം ഈ സംരംഭത്തിലും പ്രതീക്ഷിക്കുന്നു.
തീർച്ചയായും എത്തിച്ചേരുക.
Saturday, June 11, 2016
കേരളീയ സമാജം വനിതാവേദി പ്രവര്‍ത്തനങ്ങള്‍ സീമ ഉദ്ഘാടനം ചെയ്തു
കേരളീയ സമാജം വനിതാവേദി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടി സീമ ഉദ്ഘാടനം ചെയ്യുന്നു.
Wednesday, June 8, 2016
നൃത്തവും സംഗീതവുമായി കുട്ടികള്‍ സമാജത്തില്‍ ഒത്തുകൂടി
കേരളീയ സമാജം അംഗങ്ങളുടെ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടത്തൊനും പ്രോത്സാഹിപ്പിക്കാനുമായി കലാവിഭാഗത്തിനു കീഴില്‍ ‘ആടാം പാടാം’ എന്ന പരിപാടി നടത്തി. 30ല്‍ പരം കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളോടെ കഴിഞ്ഞ മാസമാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്.
എം.എം.രാമചന്ദ്രന്‍ ഹാളിലാണ് കഴിഞ്ഞ ദിവസത്തെ പരിപാടി അരങ്ങേറിയത്. സിനിമാഗാനങ്ങള്‍,നൃത്തം, മോണോ ആക്ട്, മിമിക്രി, സ്കിറ്റ് , നാടന്‍പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ജൂണ്‍ മാസത്തില്‍ ജനിച്ച കുട്ടികളുടെ ജന്‍മദിനാഘോഷവും നടന്നു. കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, കണ്‍വീനര്‍ എം.എന്‍.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Thursday, April 28, 2016
സമാജം വായനശാലയുടെ ‘അക്ഷരഖനി’ക്ക് നാളെ തുടക്കം
മനാമ: ബഹ്‌റിൻ കേരളീയ സമാജത്തിന്‍റെ ലൈബ്രറി വിഭാഗം നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് പദ്മശ്രി മധു നിർവ്വഹിക്കുമെന്ന് സമാജം ആക്ടിംഗ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്ത്, സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ജി.സി.സിയിൽ ഏറ്റവും കൂടുതൽ മലയാള പുസ്തകമുള്ള ലൈബ്രറിയെ വീണ്ടും വിപുലപ്പെടുതുന്നതിന്റെ ഭാഗമായാണ് ‘അക്ഷരഖനി’ എന്ന പേരിൽ പ്രവർത്തോദ്ഘാടനം നടത്തുന്നതെന്ന് സമാജം ലൈബ്രേറിയൻ വിനയചന്ദ്രൻ നായർ വ്യക്തമാക്കി.
മലയാള പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും ഉൾപ്പെടെ പതിനയ്യായിരത്തോളം പുസ്തകങ്ങൾ സമാജം ലൈബ്രറിയിൽ ഉണ്ട്. നോവൽ, കഥ, കവിത, നാടകം കുറ്റാന്വേഷണകഥകൾ, ചെറുകഥകൾ, ആത്മീയപരമായും ശാസ്ത്രപരവുമായ പുസ്തകങ്ങളും, റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ പൊതുവായ അറിവ് നൽകുന്ന പുസ്തകങ്ങളും ഇപ്പോൾ തന്നെ സമാജം വായനശാലയിൽ ലഭ്യമാണ്. കുട്ടികളിലെ പുസ്തക വായനാശീലത്തെ പ്രോത്സാഹിപ്പിക്കാൻ കുട്ടികൾക്കായി പ്രത്യേക ഒരു വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. സമാജത്തിന്‍റെ അംഗങ്ങൾക്കും, അല്ലാത്തവർക്കും സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകൾക്കും ഈ അക്ഷരഖനിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാവുന്നതാണ്. ഈ സംരംഭത്തിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രേറിയൻ വിനയചന്ദ്രൻ നായർ (39215128), ലൈബ്രറി കൺവീനർ രഞ്ജിത്ത് തരോൾ (36170555) എന്നിവരുമായി ബന്ധപ്പെടുക.
Wednesday, April 27, 2016
സിനിമയുടെ രസതന്ത്രം പങ്കുവെച്ച് ബേസില്‍ ജോസഫ്
കേരളീയ സമാജം സിനിമ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നവാഗത സംവിധായകന്‍ ബേസില്‍ ജോസഫുമായി മുഖാമുഖം സംഘടിപ്പിച്ചു. എം.എം.രാമചന്ദ്രന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഒരു ഷോര്‍ട് ഫിലിം പദ്ധതി ‘കുഞ്ഞിരാമായണം’ എന്ന സിനിമയായി മാറിയതിനുപിന്നിലെ കഥകള്‍ ബേസില്‍ പങ്കുവെച്ചു. കഴിവുകള്‍ ഒതുക്കിവെക്കാതെ സോഷ്യല്‍ മീഡിയ വഴിയും മറ്റും ആവിഷ്കാരം നടത്താന്‍ ശ്രമിക്കണമെന്നും അപ്പോള്‍ അവസരങ്ങള്‍ തേടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന പല നല്ല സിനിമകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് പ്രേക്ഷകര്‍ തിയറ്ററില്‍ പോയി അത്തരം ചിത്രങ്ങള്‍ കാണാത്തത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗുസ്തി’ പശ്ചാത്തലമാക്കി ഒരുക്കുന്ന തന്‍െറ പുതിയ ചിത്രത്തിന്‍െറ ജോലികള്‍ പൂര്‍ത്തിയായി വരുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സമാജം ആക്റ്റിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, സിനിമ ക്ളബ് കണ്‍വീനര്‍ അജിത്നായര്‍ എന്നിവര്‍ സംസാരിച്ചു. ജോ.കണ്‍വീനര്‍ രഞ്ജിഷ് മുണ്ടക്കല്‍ നന്ദി പറഞ്ഞു.
Monday, April 25, 2016
കേരളീയ സമാജം: മേയ് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പും വിവിധ മത്സരങ്ങളും
മേയ് ദിനത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം വിപുലമായ പരിപാടികള്‍ നടത്തുമെന്ന് സമാജം ആക്റ്റിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക തൊഴിലാളി ദിനത്തില്‍ ബഹ്റൈനിലെ സാധാരണക്കാരായ തൊഴിലാളികളുടെ വിപുലമായ പങ്കാളിത്തത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത് .
ഇതിനായി പി.ടി.നാരായണന്‍ ജനറല്‍ കണ്‍വീനറും എസ്.പി.മനോഹരന്‍ ജോ.കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. മേയ് ഒന്നിന് രാവിലെ ഒമ്പതുമണി മുതല്‍ സമാജത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. സ്പെഷലിസ്റ്റുകള്‍ ഉള്‍പ്പടെ 25ഓളം ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റാഫിന്‍െറയും സേവനം രാവിലെ മുതല്‍ ലഭ്യമാക്കും. സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും മെഡിക്കല്‍ ക്യാമ്പിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കാവുന്നതാണ്.
ബഹ്റൈനിലെ വിവിധ തൊഴില്‍ സ്ഥാപനങ്ങളിലും മറ്റും പണിയെടുക്കുന്ന മലയാളികള്‍ക്ക് ഇതോടനുബന്ധിച്ച മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മേയ്ദിന ഗാനങ്ങള്‍, ലളിത ഗാനം, മലയാള ചലച്ചിത്ര ഗാനം, ഹിന്ദി ചലച്ചിത്ര ഗാനം, സമൂഹ ഗാനം (മലയാള വിപ്ളവ ഗാനം),മോണോ ആക്റ്റ് ,വടംവലി എന്നിവയാണ് മത്സര ഇനങ്ങള്‍.പ്രധാന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും. സമാജത്തില്‍ പ്രാതലും ഉച്ച ഭക്ഷണവും ഒരുക്കുന്നുണ്ട്.
കൂടാതെ മേയ് ഒന്നിന് വൈകുന്നേരം പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കരിവള്ളൂര്‍ മുരളിയുടെ ഏകപാത്ര നാടകം ‘അബൂബക്കറിന്‍െറ ഉമ്മ പറയുന്നു’ അരങ്ങിലത്തെും. ഒറ്റക്ക് ഒരേ കഥാപാത്രത്തെ ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ച ലോക റെക്കോഡിന് അര്‍ഹമായ നാടകം 1685 ാമത് വേദിയിലാണ് അവതരിപ്പിക്കുന്നത്.
കരിവള്ളൂര്‍ മുരളി മേയ്ദിന സന്ദേശം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കലോത്സവ മത്സരത്തിനായുള്ള നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇത് സമാജം ഓഫീസില്‍ നിന്ന് ലഭിക്കും. വ്യക്തിഗതമായോ തൊഴില്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ചോ മത്സരത്തില്‍ പങ്കെടുക്കാം. അപേക്ഷകള്‍ ഏപ്രില്‍ 25ന് മുമ്പായി സമാജം ഓഫീസില്‍ നല്‍കണം.മേയ് ദിന സന്ദേശ സമ്മേളനത്തില്‍ മത്സര വിജയികള്‍ക്കു സമ്മാനം നല്‍കും.മികച്ച സാമൂഹിക പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. കുട്ടികളുടെ ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക്-ഫോണ്‍: 39901575, 33130242.
വാര്‍ത്താസമ്മേളനത്തില്‍ പി.ടി.നാരായണന്‍, മനോഹരന്‍ പാവറട്ടി, സിറാജുദ്ദീന്‍, വിനയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Saturday, April 23, 2016
സംവിധായകൻ ബേസിൽ ജോസഫുമായി മുഖാമുഖം
ബഹറിൻ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുമുഖ സംവിധായകൻ ബേസിൽ ജോസഫുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു .കുഞ്ഞി രാമായണത്തിലൂടെ സ്വതത്ര സംവിധായകനായി വെള്ളിത്തിരയിൽ എത്തിയ യുവ സംവിധായകനാണ് ബേസിൽ ജോസഫ് . തിരുവനതപുരം സി.ഇ.റ്റി. യിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ് ബേസിൽ തൻറെ സിനിമയിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത് .
ആള്, പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോര്‍ട്ട് ഫിലിമുകളുടെ സംവിധായകൻ എന്ന നിലയിൽ നേരത്തെ പ്രശസ്തനാണ് . സിനിമാസംവിധാന രംഗത്ത് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് തീർച്ചയായും പ്രചോദനമായിരിക്കും ബേസിൽ ജോസഫുമായുള്ള സംവാദം.
ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ബി കെ എസ് രാമചന്ദ്രൻ ഹാളിൽ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിലേക്ക് എല്ലാ സിനിമാസ്നേഹികളെയും ക്ഷണിക്കുന്നതായി സമാജം ആക്ടിംഗ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത് , സമാജം ജനറല്‍സെക്രട്ടറി വീരമണി എന്നിവര് അറിയിച്ചു . .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ബി കെ എസ കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി 39848091 , ബി കെ എസ സിനിമ ക്ലബ് കൺവീനര് അജിത് നായർ 39887068.
ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ബി കെ എസ് രാമചന്ദ്രൻ ഹാളിൽ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിലേക്ക് എല്ലാ സിനിമാസ്നേഹികളെയും ക്ഷണിക്കുന്നതായി സമാജം ആക്ടിംഗ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത് , സമാജം ജനറല്‍സെക്രട്ടറി വീരമണി എന്നിവര് അറിയിച്ചു . .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ബി കെ എസ കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി 39848091 , ബി കെ എസ സിനിമ ക്ലബ് കൺവീനര് അജിത് നായർ 39887068.
ചിൽഡ്രൻസ് തിയേറ്റർ
ബഹറിൻ കേരളീയ സമാജം കലാ വിഭാഗത്തിന്റെ നേതൃത്തത്തിൽ ഈ വര്‍ഷത്തെ ചിൽഡ്രൻസ് തിയേറ്റർ പ്രവര്‍ത്തനം ആരംഭിക്കുന്നു .കുട്ടികളുടെ സർഗ്ഗാൽമകമായ കഴിവുകളും , അതോടൊപ്പം വ്യക്തിത്തവികസന ക്ലാസ്സുകളും , തിയേറ്റർ അനുബന്ധ വിഷയങ്ങള്‍ ഉള്‍പ്പടെ കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലുള്ള തിയേറ്റർ സിലബസ്സ് അനുസരിച്ചുള്ള പഠനവും കളികളും ആണ് ചിൽഡ്രൻസ് തിയേറ്റർ രൂപപ്പെടുത്തിയിരിക്കുന്നത് .
എല്ലാ ആഴ്ചയിലും ഞായറാഴ്ച ദിവസങ്ങളിലാണ് തിയേറ്റർ അരങ്ങേറുന്നത് . ആറ് വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് തിയേറ്ററിൽ പ്രവേശനം അനുവദിക്കുന്നത് . മെയ് രണ്ടാം തിയതി തിങ്കളാഴ്ച ഈ വർഷത്തെ തിയേറ്റർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി , കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന ഒരു പൊതു യോഗം ഏപ്രില്‍ 24 വൈകീട്ട് 8 മണിക്ക് എം .എം .രാമചന്ദ്രൻ ഹാളിൽ വച്ച് നടക്കുന്നതാണ് ഇതേ അവസരത്തിൽ തന്നെ ഈ വർഷത്തെ രജിസ്ട്രേഷൻ നടപടികളും ആരംഭിക്കുന്നതാണെന്ന് സമാജം ആക്ടിംഗ് പ്രസിഡണ്ട് ശ്രീ . ഫ്രാൻസിസ് കൈതാരത്ത് , ജനറൽ സെക്രട്ടറി . ശ്രീ .വീരമണി എന്നിവര് അറിയിച്ചു.
ശ്രീ . രമേശ് രെമു കൺവീനർ ആയും , ശ്രീ . വിഷ്ണു നാടകഗ്രാമം , ശ്രീമതി . സൗമ്യ കൃഷ്ണപ്രസാദ് എന്നിവർ ജോയൻറ് കൺവീനർ ആയുള്ള വിഫുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് . തിയേറ്റർ സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നതിനായി എല്ലാ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്നും , ഏപ്രില്‍ 24 ന് നടക്കുന്ന പോതുയോഗത്തിൽ എല്ലാ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കണമെന്നും കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി അഭ്യര്‍ത്ഥിച്ചു .
ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടി ( 39848091 ) രമേശ് രെമു ( 33392403 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .
Wednesday, April 20, 2016
കേരളീയ സമാജം ബാലകലോത്സവം മേയ് 12 മുതല്‍
ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബാലകലോത്സവം മേയ് 12 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ഏപ്രില്‍ 25 ആണെന്ന് ആക്റ്റിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര് അറിയിച്ചു.സമാജം അംഗങ്ങളുടെ കുട്ടികള്‍ക്ക് പുറമെ, ബഹ്റൈനില്‍ പഠിക്കുന്ന മുഴുവന്‍ മലയാളി വിദ്യാര്‍ഥികള്‍ക്കും ബാലകലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
500 ഓളം കുട്ടികള്‍ വിവിധ കലാ- സാഹിത്യമത്സരങ്ങളില്‍ മാറ്റുരക്കുന്ന പരിപാടി പ്രവാസി സമൂഹത്തിലെ ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാണ്.
കേരള സംസ്ഥാന സ്കൂള്‍ കലോത്സവ രീതിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്.
47 ഓളം ഇനങ്ങളില്‍ അഞ്ച് ഗ്രൂപ്പുകളായി തരം തിരിച്ചുള്ള മത്സരങ്ങള്‍ നടത്തും.
ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്നവര്‍ക്ക് കലാതിലകം, കലാപ്രതിഭ അവാര്‍ഡുകള്‍ സമ്മാനിക്കും.
അതോടൊപ്പം ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്‍റുകള്‍ നേടുന്നവര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ് അവാര്‍ഡും നല്‍കും. നാട്യരത്ന, സംഗീതരത്ന, സാഹിത്യരത്ന അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരാള്‍ക്ക് പരമാവധി ആറ് ഇനങ്ങളില്‍ മത്സരിക്കാം. ഗ്രൂപ്പ് മൂന്ന്, നാല്,അഞ്ചില്‍ പെട്ടവര്‍ക്ക് മലയാള പ്രസംഗ മത്സരത്തിലും നിബന്ധനകള്‍ക്ക് വിധേയമായി പങ്കെടുക്കാം.
വെള്ളി -ശനി ദിവസങ്ങളില്‍ കാലത്തും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ രാത്രി ഏഴുമണി മുതലും ആണ് മത്സരങ്ങള്‍ നടക്കുക.
www.bksbahrain.com എന്ന വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇതിനായി രാത്രി എട്ടു മണി മുതല്‍ സമാജത്തില്‍ പ്രത്യേകം കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട് .
വിശദ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ഡി.സലീമുമായി (39125889) ബന്ധപ്പെടാം.
Tuesday, April 19, 2016
Norka
NORKA CEO R.S.Kannan ,Pradeep Kumar Mohanty and Ms. Rani Georoge ,Secretary NORKA Dept.& Director,Norka Roots visited Samajam on 17th April 2016.
ചിത്രരചനാ മത്സരം
ചിത്രരചനാ മത്സരം
മെയ്‌ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ കേരളീയ സമാജം ബഹ്രൈനിലെ വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നതായി സമാജം ആക്ടിംഗ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത് , സമാജം ജനറല്‍ സെക്രട്ടറി വീരമണി എന്‍.കെ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
ഏപ്രില്‍ 29 വെള്ളിയാഴ്ച 3 മണി മുതല്‍ ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ ആയിരിക്കും മത്സരം. ഓയില്‍ പെയിന്റിംഗ് ഒഴികെ ഏതു മാധ്യമവും ചിത്രരചനയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ചിത്രരചനയുടെ വിഷയം മത്സരം ആരംഭിക്കുന്നതിന് മുമ്പ് അറിയിക്കുന്നതും ചിത്രരചനകള്‍ 2മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കേണ്ടതുമാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫികളും മികച്ച രചനകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതായിരിക്കും സമ്മാനങ്ങള്‍ മെയ് 1 ന് വിതരണം ചെയ്യും എന്ന് മെയ്‌ദിനാഘോഷകമ്മിറ്റി കണ്‍വീനര്‍ പി. ടി. നാരായണന്‍ വ്യക്തമാക്കി.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മെയ്‌ദിനാഘോഷകമ്മിറ്റി കണ്‍വീനര്‍ പി. ടി. നാരായണന്‍ 39901575,ജോയിന്റ് കണ്‍വീനര്‍ എസ് പി മനോഹരന്‍ 32301547 എന്നിവരുമായി ബന്ധപ്പെടുക
ബി കെ എസ് - ദേവ്ജി ബാലകലോത്സവം -രജിസ്ട്രേഷൻ ഏപ്രിൽ 25 വരെ .
ബി കെ എസ് - ദേവ്ജി ബാലകലോത്സവം -രജിസ്ട്രേഷൻ ഏപ്രിൽ 25 വരെ .
മനാമ : ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് - ദേവ്ജി ബാലകലോത്സവം മെയ് 12 മുതൽ ആരംഭിക്കും . കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഏപ്രിൽ 25 വരെ ആയിരിക്കും .
സമാജം അംഗങ്ങളുടെ കുട്ടികള്ക്ക് പുറമേ ബഹറിനിൽ പഠിക്കുന്ന മുഴുവൻ മലയാളീ വിദ്യാർത്ഥികൾക്കും ബാല കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് . ഏകദേശം 500 ഓളം കുട്ടികൾ വിവിധ കല സാഹിത്യ മത്സരങ്ങളിൽ മാറ്റുരക്കുന്ന ബി കെ എസ് ബാലകലോത്സവം മലയാളീ പ്രവാസീ സമൂഹത്തിലെ ഏറ്റവും വലിയ കലാ മാമാങ്കം ആയാണ് അറിയപ്പെടുന്നത് . കേരള സംസ്ഥാന സ്കൂൾ കലോത്സവ രീതിയിൽ തന്നെ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നത് . ടാലെന്റ്റ് ടെസ്റ്റ് - ടാലെന്റ്റ് നൈറ്റ് എന്നിങ്ങനെ തരം തിരിച്ചു 47 ഓളം ഇനങ്ങളിൽ അഞ്ചു ഗ്രൂപ്പുകൾ ആയി തരം തിരിച്ചുള്ള മത്സരങ്ങൾ നടക്കും . ഏറ്റവും കൂടുതൽ പോയിന്റ്റുകൾ കര്സ്ഥമാക്കുന്നവർക്ക് കലാതിലകം - കലാപ്രതിഭ അവാർഡുകൾ സമ്മാനിക്കും . അതോടൊപ്പം ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ്റുകൾ നേടുന്നവർക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ് അവാർഡ് നല്കും. നാട്യ രത്ന . സംഗീത രത്ന , സാഹിത്യ രത്ന അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട് . ഒരാൾക്ക് പരമാവധി ആറു ഇനങ്ങളിൽ മത്സരിക്കാവുന്നതാണ് .അതോടൊപ്പം തന്നെ ഗൂപ്പു 3,4, 5 ൽ പെട്ടവര്ക്ക് മലയാള പ്രസംഗ മത്സരത്തിലും നിബന്ധനകൾക്ക് വിധേയം ആയി പങ്കെടുക്കാവുന്നതാണ് . വെള്ളി ശനി ദിവസങ്ങളിൽ രാവിലെ മുതലും മറ്റു പ്രവര്ത്തി ദിവസങ്ങളിൽ രാത്രി 7 മണി മുതലും ആയിരിക്കും മത്സരങ്ങൾ നടക്കുന്നത് .വര്‍ണ്ണ ശബളമായ ഉദ്ഘാടന പരിപാടി മെയ് 12 നു നടക്കും . www.bksbahrain.comഎന്ന സമാജം വെബ് സൈറ്റിൽ മത്സരങ്ങള്‍ക്കുള്ള പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് . ഇതിനായി വൈകിട്ട് 8 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രത്യേകം കൌണ്ടറും പ്രവര്ത്തിക്കുന്നുണ്ട് . വിശദ വിവരങ്ങള്‍ക്ക് ബാലകലോട്സവം ജനറല്‍ കണ്‍ വീനര്‍ ഡി .സലിം 39125889 വിളിക്കാവുന്നതാണ്.
വാർഷിക പരീക്ഷകളുടേയും ഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
മലയാളം മിഷൻ നടത്തിയകണിക്കൊന്ന 2,സൂര്യകാന്തി 2 ഫൈനൽ പരീക്ഷകളുടേയും ആമ്പൽ മാതൃകാപരീക്ഷയുടേയും പാoശാല നടത്തിയ കണിക്കൊന്ന 1, സൂര്യകാന്തി 1 വാർഷിക പരീക്ഷകളുടേയും ഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
പാഠശാലയിൽ തുടർ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഏപ്രില്‍ 20 മുതൽ ഏപ്രിൽ 22 വെള്ളിയാഴ്ച വരെ പ്രവേശനം പുതുക്കാം. എല്ലാ ദിവസവും രാത്രി 8 മുതൽ 9.30 വരെയാണ് രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള സമയം .
പാഠശാലയിൽ രേഖാമൂലം കാരണം കാണിക്കൽ നൽകിയിട്ടുള്ള കുട്ടികൾക്ക് മാത്രമേ നിശ്ചിത തീയതിക്ക് ശേഷം രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം ലഭിക്കുകയുള്ളു.
എല്ലാ രക്ഷിതാക്കളും നിശ്ചിത സമയത്തിനകം രജിസ്ട്രേഷന്‍ പുതുക്കി കുട്ടികളുടെ തുടർ പഠനം ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
പാഠശാലയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ഓരോരുത്തരും നൽകുന്ന സഹകരണത്തിനും പ്രൊത്സാഹനങ്ങൾക്കും നന്ദി.





























