Pages
Thursday, April 28, 2016
സമാജം വായനശാലയുടെ ‘അക്ഷരഖനി’ക്ക് നാളെ തുടക്കം
Wednesday, April 27, 2016
സിനിമയുടെ രസതന്ത്രം പങ്കുവെച്ച് ബേസില്‍ ജോസഫ്
Monday, April 25, 2016
കേരളീയ സമാജം: മേയ് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പും വിവിധ മത്സരങ്ങളും
Saturday, April 23, 2016
സംവിധായകൻ ബേസിൽ ജോസഫുമായി മുഖാമുഖം
ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ബി കെ എസ് രാമചന്ദ്രൻ ഹാളിൽ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിലേക്ക് എല്ലാ സിനിമാസ്നേഹികളെയും ക്ഷണിക്കുന്നതായി സമാജം ആക്ടിംഗ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത് , സമാജം ജനറല്‍സെക്രട്ടറി വീരമണി എന്നിവര് അറിയിച്ചു . .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ബി കെ എസ കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി 39848091 , ബി കെ എസ സിനിമ ക്ലബ് കൺവീനര് അജിത് നായർ 39887068.
ചിൽഡ്രൻസ് തിയേറ്റർ
Wednesday, April 20, 2016
കേരളീയ സമാജം ബാലകലോത്സവം മേയ് 12 മുതല്‍
Tuesday, April 19, 2016
Norka
ചിത്രരചനാ മത്സരം
ബി കെ എസ് - ദേവ്ജി ബാലകലോത്സവം -രജിസ്ട്രേഷൻ ഏപ്രിൽ 25 വരെ .
വാർഷിക പരീക്ഷകളുടേയും ഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
Saturday, April 16, 2016
സമാജം വിഷു ഈസ്റ്റര്‍ വളരെ വിപുലമായ കലാപരിപാടികളോട് കൂടി ആഘോഷിച്ചു.
Tuesday, April 12, 2016
സമാജം വിഷു ഈസ്റര്‍ ആഘോഷം ഈ വരുന്ന വെള്ളിയാഴ്ച രാത്രി 8 മണിക്ക്
Monday, April 11, 2016
Sunday, April 10, 2016
കേരളീയ സമാജം പ്രവര്‍ത്തനോദ്ഘാടനം: ശോഭനയുടെ നടനം, ജയചന്ദ്രന്‍െറ ആലാപനം; മനം മറന്ന് ആസ്വാദകര്‍
ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 2016 - 17 വര്‍ഷത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി റാംസിങ് മുഖ്യാതിഥിയായിരുന്നു. സമാജം സെക്രട്ടറി വീരമണി സ്വാഗതമാശംസിച്ചു. പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, മുന്‍ പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ സംസാരിച്ചു. 6.30ന് തന്നെ പരിപാടി തുടങ്ങി. എം. ജയചന്ദ്രന്‍െറ ‘നിലാമഴ’ എന്ന അര്‍ദ്ധ ശാസ്ത്രീയ സംഗീത നിശയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ‘യമന്‍ കല്യാണി’ രാഗത്തിലുള്ള ‘കൃഷ്ണാ നീ ബേഗനേ’ എന്ന കൃതി പാടി ആരംഭിച്ച പരിപാടിയില്‍, ‘ആലായാല്‍ തറ വേണം’ , ആയിരം കാതമകലെയാണെങ്കിലും, ഒരു നേരമെങ്കിലും കാണാതെ വയ്യന്‍െറ, രാമചന്ദ്രപ്രഭോ, കാന്തനോടു ചെല്ലുമെല്ളെ തുടങ്ങിയ പാട്ടുകളും കൃതികളും ആലപിച്ചു. മൃദംഗത്തില്‍ രഞ്ജിത്ത് നാഥ്, ഘടത്തില്‍ ആദിച്ചനല്ലൂര്‍ അനില്‍, വയലിനില്‍ മാഞ്ഞൂര്‍ രാജേഷ് എന്നിവര്‍ അകമ്പടി സേവിച്ചു. തുടര്‍ന്ന് നര്‍ത്തകിയും നടിയുമായ ശോഭന അവതരിപ്പിച്ച ‘ഗീതാ ഗോവിന്ദം’ എന്ന നൃത്തശില്‍പം അരങ്ങേറി. ‘ഗീതാ ഗോവിന്ദ’ത്തില്‍ ശോഭനയുടെ ട്രൂപ്പിലെ ആറ് നര്‍ത്തകിമാരും പങ്കുചേര്‍ന്നു. അഷ്ടപതിയുടെ അകമ്പടിയില്‍ ‘ദശാവതാര’മായിരുന്നു ആദ്യം അവതരിപ്പിച്ചത്. ശോഭന തന്നെ തയാറാക്കിയ ഈ നൃത്തശില്‍പത്തില്‍ ഭരതനാട്യം സവിശേഷ രീതിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കൃഷ്ണഗാഥയുടെ ഫ്യൂഷനില്‍ രാധാ-ഗോപികാ വര്‍ണനകള്‍ ഏറെ ശ്രദ്ധേയമായി. അടവുകളുടെ കൃത്യതയും സമ്പൂര്‍ണ ഭാവങ്ങളും നൃത്തശില്‍പത്തെ മികവുറ്റതാക്കി. സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. സമാജം പരിസരവും, ഹാളുകളും വൃത്തിയായി നിലനിര്‍ത്തുന്നതിന്‍െറ ഭാഗമായി ശീതളപാനീയങ്ങളും, ഭക്ഷണവും ഹാളിനകത്ത് അനുവദിക്കില്ളെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു. വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത് നന്ദി പറഞ്ഞു. ബിജു എം. സതീഷ്, നിധി എസ്. മേനോന്‍ എന്നിവര്‍ അവതാരകരായിരുന്നു.പരിപാടി കാണാന്‍ അഭൂതപൂര്‍വമായ തിരക്കാണ് സമാജത്തില്‍ അനുഭവപ്പെട്ടത്.
3-ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമതിയുടെ പ്രവർതനോല്ഗാടന വേളയിൽ എടുത്ത ചിത്രങ്ങൾ(08-04-2016)
Posted by Vallumparambath Panikkassery Nandakumar on Saturday, 9 April 2016
ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമതിയുടെ പ്രവർതനോല്ഗാടന വേളയിൽ തെന്നി ഇന്ത്യൻ സംഗീത സംവിധയകൻ എം . ജയചന്ദ്രന്റെ സംഗീത കച്ചേരി ചിത്രങ്ങൾ
Posted by Vallumparambath Panikkassery Nandakumar on Friday, 8 April 2016
ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമതിയുടെ പ്രവർതനോല്ഗാടന വേളയിൽ തെന്നി ഇന്ത്യൻ സംഗീത സംവിധയകാൻ എം .ജയചന്ദ്രനെ സമാജം ആദരിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ
Posted by Vallumparambath Panikkassery Nandakumar on Friday, 8 April 2016
ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമതിയുടെ പ്രവർതനോല്ഗാടനം വെള്ളിയാഴ്ച വയ്കീട്ടു ആറ് മുപ്പതിന് (08-04-2016)
Posted by Vallumparambath Panikkassery Nandakumar on Friday, 8 April 2016
Friday, April 8, 2016
സമാജം മലയാള പാഠശാല
ബഹ്‌റൈൻ കേരളീയ സമാജം മലയാള പാഠശാല അദ്ധ്യാപകരും കമ്മിറ്റീ അംഗങ്ങളും മലയാളം ഭാഷ മിഷൻ ഡിപ്ലോമ ആമ്പൽ പരീക്ഷ എഴുതിയ കുട്ടികൾ മലയാളം ഭാഷ മിഷൻ രെജെസട്രാർ സുധാകര പിള്ളയുടെ കൂടെ (08-04-2016)
Posted by Vallumparambath Panikkassery Nandakumar on Friday, 8 April 2016
കണികൊന്ന ,സൂര്യകാന്തി &ആമ്പൽ പരീക്ഷ ഇന്നു
ബഹ്‌റൈൻ കേരളീയ സമാജം മലയാള പാഠശാല മലയാളം ഭാഷ മിഷൻ ഡിപ്ലോമ .കണികൊന്ന ,സൂര്യകാന്തി &ആമ്പൽ പരീക്ഷഇന്നു ഭാഷ മിഷൻ രെജെസട്രാർ സുധാകര പിള്ളയുട മേൽനോട്ടത്തിൽ നടന്നു
Posted by Vallumparambath Panikkassery Nandakumar on Friday, 8 April 2016
ശോഭനയും എത്തി : സമാജം ഭരണ സമിതി ഉദ്ഘാടനം ഇന്ന്
ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമതിയുടെ പ്രവർതനോല്ഗാടനം വെള്ളിയാഴ്ച വയ്കീട്ടു ആറ് മുപ്പതിന് (08-04-2016) Gusts are arrived @ Bahrain International Air port this Morning Ms Sobhana & Troup
Posted by Vallumparambath Panikkassery Nandakumar on Friday, 8 April 2016















