Pages

Monday, February 29, 2016

നവജീവന്‍ ട്രസ്റ്റിന്റെ സാരഥി ശ്രീമാന്‍ ശ്രീ പി യു തോമസിന് സമാജത്തിന്‍റെ സാന്ത്വന സഹായം

അയ്യായിരത്തിലധികം വിശക്കുന്നവര്‍ക്ക് ദിനംപ്രതി ഭക്ഷണം നല്‍കകയും നൂറുകണക്കിന് മാനസിക രോഗികള്‍ക്കും, മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കും, അശരണരായ കുഞ്ഞുങ്ങള്‍ക്കും തണലായി നില്‍ക്കുന്ന നവജീവന്‍ ട്രസ്റ്റിന്റെ സാരഥി ശ്രീമാന്‍ ശ്രീ പി യു തോമസിന് സമാജത്തിന്‍റെ സാന്ത്വന സഹായം. ഇന്നലെ 28 ഫെബ്രുവരി 2൦16 ന് വൈകീട്ട് സമാജത്തില്‍ വച്ച്നടന്ന ചടങ്ങില്‍ സമാജം ഭരണ സമിതി അംഗങ്ങളുടെ സാനിദ്ധ്യത്തില്‍ സമാജം പ്രസിഡന്റ്‌ വര്‍ഗീസ്‌ കാരക്കല്‍ 50000 രൂപ ശ്രീ പി യു തോമസിന് കൈമാറി

Saturday, February 27, 2016

BKS Ladies Wing Finale- Photos



BKS Ladies Wing Finale
Posted by Bahrain Keraleeya Samajam on Saturday, 27 February 2016

Friday, February 26, 2016

AMMAYE ARIYAN QUIZ PROGRAM


AMMAYE ARIYAN QUIZ PROGRAM First Prize -Team Neelakurunji- -Badari Raj, Abhiram Unni&Josy ThomasSecond Prize - ...
Posted by Bahrain Keraleeya Samajam on Thursday, 25 February 2016

ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ നാളെ നടക്കും


ഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ നാളെ 7.30 ന് സമാജം ഡയമണ്ട് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നടപ്പു വർഷത്തെ കമ്മറ്റിയുടെ ഫിനാലെ ആഘോഷങ്ങളാണ് നടക്കുക. കഴിഞ്ഞ ഒരു വർഷം ബികെഎസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് 2015-16 കാലയളവിൽ നടന്നത്. ബഹ്‌റൈനിലെ പ്രവാസികളായ വീട്ടമ്മമാർക്ക് തയ്യൽ ക്ലാസുകളും, മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, ക്യാൻസർ ബോതവത്കരണ ക്ലാസുകൾ എന്നിവയാണ് പ്രധാന പരിപാടികൾ. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആനന്ദബസാറിൽ നിന്നും ലഭിച്ച തുക സമാജം ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് സമാജത്തിലെ വനിതകളുടെ പ്രാതിനിധ്യം കൂടുതലായി ലഭിച്ചെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വനിതാ വിഭാഗത്തിന്റെ പങ്ക് ശ്ലാഖനീയമാണെന്ന് ബികെഎസ് പ്രസിഡന്റ് വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.
ഫിനാലെയോടനുബന്ധിച്ച് നിഖിത രാജ്, അരുൺ രാജ്, സലീൽ, ജിയോ തുടങ്ങിയ റിയാലിറ്റി ഷോ ഫെയിംസ് അവതരിപ്പിക്കുന്ന സംഗീത നിശയും, മഴവിൽ മനോരമ ഉഗ്രം ഉജ്വലം ഫെയിം ഗണേശ് കോയമ്പത്തൂർ അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The finale of the BKS Ladies Wing 2015-16 is scheduled on Friday, 26th February 2016 at 7.30 pm. An exciting evening of...

Posted by Bahrain Keraleeya Samajam on Thursday, 25 February 2016

Monday, February 22, 2016

Dr. Sambhu V. Panikkar Registration

Dear Parent/Participant,

Greetings from the Bahrain Keraleeya Samajam!

"Journey towards Succes" a  Motivational Workshop for students from 8 to12 Std on17-DEC@9AMto1PM@BKS by Dr.Sambhu V.   Panikkar(IIT).

For Registration and details please contact Mr. Tiji  on 39775584


കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തിന് നാളെ സമാപനം; അരങ്ങുണർത്തി നാടക മേള

ഹ്‌റൈൻ കേരളീയസമാജം കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടക മത്സരത്തിന് നാളെ സമാപനമാകും. സമാജത്തിന്റെ വേദി നാടകങ്ങളുടെ വസന്തോത്സവമായി മാറിയിരിക്കുകയാണ്.കേരള സംഗീത നാടക അക്കാദമി നിയോഗിച്ചിട്ടുള്ള പ്രശസ്തരായ വിധികർത്താക്കളാണ് നാടക മത്സരങ്ങളുടെ വിധി നിർണ്ണയത്തിനു ബഹറിനിൽ എത്തിചേർന്നിട്ടുള്ളത്.

ബഹ്രൈനിലെ പ്രഗത്ഭരായ നാടക പ്രവർത്തകരുടെ വ്യത്യസ്തവും കാലിക പ്രാധാന്യമുള്ള 5 മുഴുനീള നാടകങ്ങളാണ് ഈ വർഷത്തെ നാടക മത്സരത്തിൽ മാറ്റുരയ്ക്കാൻ എത്തിയത്. നാടകങ്ങളുടെ അവതരണ ക്രമം താഴെ ചേർക്കുന്നു.

ഫെബ്രുവരി 18 രാത്രി 8 മണിക്ക് നാടകം കഥാർസീസ് രചന ജലീൽ അബ്ദുള്ള സംവിധാനം ഹരീഷ് മേനോൻ.ഫെബ്രുവരി 20 രാത്രി 8 മണിക്ക് നാടകം നാഴിമണ്ണ്! രചന പ്രദീപ് മണ്ടൂർ സംവിധാനം അനിൽ സോപാനംഫെബ്രുവരി 21 രാത്രി 8 മണിക്ക് നാടകം അമ്മവിത്തുക ൾ രചന എം വി സുരേഷ് ബാബു സംവിധാനം എസ് ആർ ഖാൻഫെബ്രുവരി 22 രാത്രി 8 മണിക്ക് നാടകം പ്രോംപ്റ്റ ർ രചന കെ.ആർ രമേഷ് സംവിധാനം വിഷ്ണു നാടക ഗ്രാമം.ഫെബ്രുവരി 23 രാത്രി 8 മണിക്ക് നാടകം കുരുക്ഷേത്രത്തിനപ്പുറം രചന രവീന്ദ്രൻ ചെറുവത്തൂ ർ സംവിധാനം സുരേഷ് പെണ്ണൂക്കര

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ നാടക ആഘോഷ രാവുകളിലേക്കു ബഹ്രൈനിലെ എല്ലാ നാടകാസ്വാദകരെയും ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാ ർ എസ് 39807185 ബന്ധപ്പെടുക.

Wednesday, February 17, 2016

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നാളെ മുതൽ നാടക രാവുകൾ (18-02-2016)

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നാളെ മുതൽ നാടക രാവുകൾ (18-02-2016)


പ്രഥമ ഡോ. സുകുമാർ അഴീക്കോട് സ്മാരക പ്രസംഗ മത്സരം 19 ന് ആരംഭിക്കും; രജിസ്‌ട്രേഷൻ ആരംഭിച്ചു

ഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പ്രഥമ ഡോ. സുകുമാർ അഴീക്കോട് സ്മാരക പ്രസംഗ മത്സരം 19 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ അറിയിച്ചു.
18 വയസ്സിനു മുകളിൽ പ്രായമുള്ള മലയാളികൾക്ക് വേണ്ടി നടത്തുന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സമാജം മെമ്പർമാർ അല്ലാത്തവർക്കും മത്സരിക്കാം. പ്രാഥമിക യോഗ്യത മത്സരങ്ങളിൽ മത്സരാർത്ഥിക്ക് തങ്ങളുടെ ഇഷ്ടവിഷയത്തെ ആസ്പദമാക്കി 3 മിനിറ്റിൽ കുറയാത്തതും 5 മിനിറ്റിൽ അധികമാകാത്തതുമായ പ്രസംഗം ചെയ്യാവുന്നതാണ്.
ഫൈനൽ റൗണ്ട് മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും അഴിക്കോട് അനുസ്മരണ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ 39964087, പ്രസംഗ വേദി കൺവീനർ ഫിറോസ് തിരുവത്ര 33369895, പ്രസംഗ മത്സര കൺവീനർ അഡ്വ: ജോയ് വെട്ടിയാടൻ 39175836 എന്നിവരെ ബന്ധപ്പെടുക. വാട്‌സ് അപ്പ് വഴി രജിസ്റ്റർ ചെയ്യാൻ  097339186439  എന്ന നമ്പർ ഉപയോഗിക്കുക.

ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, February 16, 2016

നാടക മത്സരം 18ന് തുടങ്ങും: റിഹേഴ്സല്‍ ക്യാമ്പുകള്‍ സജീവം

ബഹ്റൈന്‍ കേരളീയ സമാജം കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  നാടക മത്സരം ഈ മാസം  18ന് തുടങ്ങാനിരിക്കെ ബഹ്റൈനിലെ വിവിധ നാടക ക്യാമ്പുകള്‍ റീഹേഴ്സലുകളുമായി സജീവമായി. ഇത്തവണ അഞ്ചു നാടകങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. എല്ലാ നാടകങ്ങളും രാത്രി എട്ടു മണിക്ക് തുടങ്ങും.
കേരളത്തില്‍ നാടകങ്ങള്‍ കുറയുകയും കഴിവുള്ള നടീനടന്മാരെപ്പോലും  കിട്ടാതെ വരികും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനിടയിലാണ് ഓരോ വര്‍ഷവും ചെറുതും വലുതുമായ 50ഓളം നാടകങ്ങള്‍ ബഹ്റൈനില്‍ അരങ്ങേറുന്നത്. ഫെബ്രുവരി 18ന് രാത്രി യവനിക ഉയരുമ്പോള്‍ ആദ്യ നാടകമായി അഡ്വ. ജലീല്‍ അബ്ദുല്ല രചിച്ച് ഹരീഷ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ‘കഥാര്‍സിസ്’ അരങ്ങിലത്തെും. വിജിന സന്തോഷ്, ജയശങ്കര്‍, കാര്‍ത്തിക്, ശിവകുമാര്‍ കൊല്ലറോത്ത്, വിനയന്‍, സുനില്‍ കതിരൂര്‍, അജയ്, ബിജി ശിവ, സജി മുകുന്ദ്, ജയകൃഷ്ണന്‍, അനഘ, രമേഷ് എന്നിവര്‍ അഭിനേതാക്കളും സുരേഷ് അയ്യമ്പിളി, ജഗദീഷ് ശിവന്‍, ഉണ്ണി ചെമ്മരത്തൂര്‍, കിരണ്‍ എന്നിവര്‍ ഈ നാടകത്തിന്‍െറ അണിയറ പ്രവര്‍ത്തകരുമാണ്. ഒരു ഗ്രാമ പശ്ചാത്തലത്തില്‍ വന്നുചേരുന്ന ആകുലതകളിലൂടെ സാധാരണക്കാരന്‍െറ ജീവിതത്തെ വരച്ചുകാട്ടുകയാണ് ‘കഥാര്‍സിസ്’. 
20ന് ശനിയാഴ്ച രാത്രി എട്ടുമണിക്ക് ദേവു ഹരീന്ദ്രനാഥിന്‍െറ ‘നാഴി മണ്ണ്’ അരങ്ങേറും. വിദേശസംസ്കാരം നമ്മുടെ കാര്‍ഷികരംഗത്ത് വരുത്തുന്ന മാറ്റങ്ങളും അതിന്‍െറ പ്രതിരോധവും ചര്‍ച്ച ചെയ്യുന്നതാണ് ഈ നാടകത്തിന്‍െറ ഇതിവൃത്തം. രചന-പ്രദീപ് മണ്ടൂര്‍, സംവിധാനം-അനില്‍ സോപാനം. അഭിനേതാക്കള്‍-ദിനേശ് കുറ്റിയില്‍, സജി കുടശനാട്, ഗണേഷ്, സിസിര്‍ ബാലകൃഷ്ണന്‍, രഞ്ജിത് പൊടിക്കാരന്‍, രാകേഷ്, രാകേഷ് മേനോന്‍, നിഹാസ് ബഷീര്‍, കൊവൈ നാരായണന്‍, രതീഷ് കൊല്ലം, ജനീഷ് നാദാപുരം, ശിവകീര്‍ത്തി, ജീവ വിനോദ്, ഷംന നിഹാസ്, അശ്വതി, അനുഷ്ണ. അണിയറയില്‍-കൃഷ്ണകുമാര്‍, ദിനേശ് മാവൂര്‍, കപില്‍ രഞ്ജിത് തമ്പാന്‍, ബിന്ദു ഗണേഷ്, ദേവു.
21 ഞായറാഴ്ച രാത്രി എട്ടുമണിക്ക് വടകര സഹൃദയവേദി അണിയിച്ചൊരുക്കുന്ന ‘അമ്മ വിത്തുകള്‍’ എന്ന നാടകം അവതരിപ്പിക്കും. 
എം.വി. സുരേഷ് രചനയും എസ്.ആര്‍.ഖാന്‍ സംവിധാനവും നിര്‍വഹിച്ച നാടകം സാമ്രാജ്യത്വ ശക്തികള്‍ മൂന്നാംലോകരാജ്യമായ ഇന്ത്യയില്‍ അധിനിവേശത്തിന്‍െറ വിത്തുകള്‍ പാകുന്നതിനെതിരെയുള്ള പ്രതിരോധം കൂടിയാണ്. അഭിനേതാക്കള്‍-ശ്രീജിത്ത് ഫാറൂഖ്, ഷാജഹാന്‍ പത്തനാപുരം, വിനോദ്, അഖില്‍, രാഖി രാകേഷ്, സൗമ്യ കൃഷ്ണകുമാര്‍, വിജയന്‍ കാവില്‍, സുവിത രാകേഷ്, ഷാജി വളയം, കെ.ആര്‍. ചന്ദ്രന്‍, സജീവന്‍, പ്രകാശ്, ശശിധരന്‍, ബിജു, അദൈ്വത് സുധി. അണിയറ പ്രവര്‍ത്തകര്‍-ദിനേശ് മാവൂര്‍, വടകര സഹൃദയവേദിയുടെ കലാകാരന്മാര്‍.
22 തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ‘സ്റ്റേജ് ഓണ്‍ പ്രൊഡക്ഷന്‍സ്’ അവതരിപ്പിക്കുന്ന ‘പ്രമോട്ടര്‍’ എന്ന നാടകം അരങ്ങേറും. രചന-കെ.ആര്‍. രമേഷ്. സംവിധാനം-വിഷ്ണു നാടകഗ്രാമം. അഭിനേതാക്കള്‍-ശിവകുമാര്‍ കുളത്തൂപ്പുഴ, സെലീന, ഫാത്തിമ, ഷരീഫ്, രാജേഷ്, നിസാന്‍, സതീഷ്, ജിബിന്‍, നിതിന്‍, സച്ചിന്‍, സന്തോഷ്, ഗായത്രി, ഹൃദയ്, രോഹിത്, റോഷന്‍, അക്ഷയ്. അണിയറയില്‍ -സജീവന്‍ കണ്ണപുരം, ശ്രീരാഗ്, വിജുകൃഷ്ണന്‍, രമേഷ് രമു ജേക്കബ്, ജിതിന്‍. കലയാണ് സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും നല്ല ഉപാധിയെന്ന് ഈ നാടകം പറയുന്നു.
23ന് രാത്രി എട്ടുമണിക്ക് ജ്യോതിസ് പ്രസന്‍സിന്‍െറ ‘കുരുക്ഷേത്രത്തിനപ്പുറം’ എന്ന നാടകം അരങ്ങിലത്തെും. രവീന്ദ്രന്‍ ചെറുവത്തൂരിന്‍േറതാണ് രചന. സംവിധാനം-സുരേഷ് പെണ്ണൂകര. അഭിനേതാക്കള്‍-മനോഹരന്‍ പാവറട്ടി, ബന്‍സുഗണന്‍, ഗിരീഷ് ദേവ്, സജീവന്‍, സുരേഷ്, ജയചന്ദ്രന്‍, ഷിബു ഗുരുവായൂര്‍, ലജി തോമസ്, ബിനോജ് പാവറട്ടി, സുരേഷ് കര്‍ത്ത, സജീവന്‍ ചെറുകുന്നത്ത്, ബിജുമോന്‍, ലളിത ധര്‍മരാജ്. അണിയറയില്‍-ചന്ദ്രന്‍ വിളയാറ്റൂര്‍, ദിനേശ് മാവൂര്‍, ഷംസീര്‍, ആശാമോന്‍ കൊടുങ്ങല്ലൂര്‍. ഭരണവര്‍ഗത്തിന്‍െറ കാപട്യങ്ങളാണ് നാടകത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.
നാട്ടില്‍നിന്നത്തെുന്ന വിധികര്‍ത്താക്കള്‍ നാടകങ്ങള്‍ വിലയിരുത്തും. 
ഗള്‍ഫ് നാടക അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് മികച്ച നാടകവും മറ്റും തെരഞ്ഞെടുക്കുന്നത്.

Sunday, February 14, 2016

മഹാകവി ഒ എൻമലയാളത്തിന്റെ വി ക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ആദരാഞ്ജലികൾ..



 മഹാകവി ഒ എൻ
മലയാളത്തിന്റെ വി ക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ആദരാഞ്ജലികൾ..

Saturday, February 13, 2016

റേഡിയോ നാടക മത്സരം: ‘ചുടല’ മികച്ച നാടകം

മനാമ: കേരളീയ സമാജം ‘സ്കൂള്‍ ഓഫ് ഡ്രാമ’യും യുവര്‍ എഫ്.എം റേഡിയോയും ചേര്‍ന്ന് അവതരിപ്പിച്ച ജി.സി.സിതല റേഡിയോ നാടക മത്സരമായ ‘ഫസ്റ്റ്ബെല്‍’ ആറാം സീസണില്‍ അനില്‍ സോപാനം സംവിധാനം ചെയ്ത ‘ചുടല’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ‘സര്‍വൈവല്‍’ ആണ് മികച്ച രണ്ടാമത്തെ നാടകം. ഈ നാടകത്തില്‍ അഭിനയിച്ച ദിനേശ് കുറ്റിയില്‍ മികച്ച നടനും സൗമ്യ മികച്ച നടിയുമായി. പ്രതീപ് പതേരിയാണ് മികച്ച രണ്ടാമത്തെ നടന്‍. മികച്ച രണ്ടാമത്തെ നടി: ശബിനി. ‘ചുടല’യുടെ സംവിധായകന്‍ അനില്‍ സോപാനമാണ് മികച്ച സംവിധായകന്‍. രമേഷ് കൈവേലി മികച്ച രണ്ടാമത്തെ സംവിധായകനായി. (നാടകം-ഇല്ലാതെ പോയൊരാള്‍).മികച്ച സൗണ്ട് എഞ്ചിനിയര്‍: ഷിബിന്‍ ഡ്രീംസ്. ‘ഇല്ലാതെ പോയൊരാള്‍’ ആണ് ഏറ്റവും ജനപ്രിയ നാടകം. ജയശങ്കറിന് (നാടകം-ഒറ്റ)പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. 16 നാടകങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. ബഹ്റൈനു പുറമെ, ഖത്തര്‍,സൗദി എന്നിവിടങ്ങളില്‍ നിന്നുമുള്ള നാടകങ്ങളും അവതരിപ്പിക്കപ്പെട്ടു. പ്രഫ. അലിയാര്‍, ആനന്ദവല്ലി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Friday, February 12, 2016

Samajam Members Nite and sent off party to Mr. RAveendran


Samajam Members Nite and sent off party to Mr. Raveendran
Posted by Bahrain Keraleeya Samajam on Friday, 12 February 2016

Monday, February 8, 2016

'അമ്മയെ അറിയാൻ' പ്രാഥമിക മത്സരവും സെമിയും 19 ന്; പങ്കെടുക്കാൻ ഇനിയും അവസരം

ഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയും ഫോർ പി.എം ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന 'അമ്മയെ അറിയാൻ' പ്രാഥമിക മത്സരവും സെമിയും 19 ന് നടക്കും. മലയാളം പ്രശ്‌നോത്തരിയുടെ പ്രാഥമിക മത്സരത്തിൽ മുപ്പത് ടീമുകൾ കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ അറിവുകൾ മാറ്റുരയ്ക്കും.
കേരളത്തിന്റെ ഭൂമി ശാസ്ത്രം, കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാതൃഭാഷയിൽ നടത്തുന്ന ഈ പ്രശ്‌നോത്തരി വൈകുന്നേരം 6 മണി മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നടക്കുക.
പ്രാഥമിക മത്സരത്തിൽ മികച്ച വിജയം നേടുന്ന പന്ത്രണ്ട് ടീമുകൾ സെമി ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടും. ആറ് ടീമുകൾ വീതമുള്ള രണ്ട് സെമി ഫൈനൽ മത്സരങ്ങളാണുള്ളത്. സെമി ഫൈനൽ മത്സരങ്ങൾ അന്നേ ദിവസം വൈകുന്നേരം 7.30 ന് ആരംഭിക്കും. പ്രശ്‌നോത്തരിയിലെ പ്രാഥമിക മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 19 ന് വൈകുന്നേരം 5.30 ന് ഹാജരാകണമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ബിജു. എം. സതീഷ്-33952166