Pages
▼
Sunday, January 31, 2016
ആറാമത് ‘ഫസ്റ്റ്ബെല്‍’ റേഡിയോ നാടക മത്സരം അഞ്ച് മുതല്‍
മനാമ: കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും ‘യുവര്‍ എഫ്.എമ്മും’ സംയുക്തമായി സംഘടിപ്പിക്കുന്ന ജി.സി.സി റേഡിയോ നാടകമത്സരമായ ‘ഫസ്റ്റ്ബെല്‍’ ഫെബ്രുവരി അഞ്ച് മുതല്‍ ആരംഭിക്കും.ബഹ്റൈനു പുറമെ ഖത്തര്‍,സൗദി എന്നീ രാജ്യങ്ങളില്‍ നിന്നും നാടകങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കാനത്തെും. നാട്ടില്‍ നിന്നുള്ള പ്രശസ്തര്‍ വിധികര്‍ത്താക്കളായി എത്തും. 16 നാടകങ്ങളാണ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.
നാടകത്തിന്‍െറ സി.ഡിയുടെ ഒൗദ്യോഗികമായ കൈമാറ്റചടങ്ങ്,യുവര്‍ എഫ്.എം. ക്രിയേറ്റീവ് ഡയറക്ടര്‍ ആദിത്യക്ക് നല്‍കി കേരളീയ സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി വി.കെ.പവിത്രന്‍,കലാവിഭാഗം സെക്രട്ടറി ജയകുമാര്‍,സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കുളത്തൂപ്പുഴ,യുവര്‍ എഫ്.എം. ആര്‍.ജെ. അപ്പുണ്ണി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
Friday, January 22, 2016
ബഹ്റൈന്‍ കേരളീയ സമാജം നാടക പുരസ്കാരം രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂരിന്
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2015ലെ പുരസ്കാരം രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂരിന്. സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തിലാണ് 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കുന്നത്.
കേരളത്തില്‍ അമച്വര്‍-പ്രൊഫഷണല്‍ നാടക രംഗങ്ങളില്‍ നടനായും സംവിധായകനായും സജീവമായിരുന്നു രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍. ബഹ്റൈനില്‍ കേരളീയ സമാജത്തിന്‍െറ വേദിയിലും അദ്ദേഹം തിളങ്ങളിയിരുന്നു.
നിരവധി നാടകങ്ങള്‍ ബഹ്റൈനിലെ കലാസ്വാദകര്‍ക്കു മുന്നിലത്തെിച്ച രാധാകൃഷ്ണന്‍ പ്രവാസലോകത്തെ നാടകരംഗത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്നും ഇതിനുള്ള അംഗീകാരമാണ് പുരസ്കാരമെന്നും അവാര്‍ഡ് കമ്മിറ്റി അഭിപ്രയപ്പെട്ടു.
Sunday, January 10, 2016
BKS DC International Book Fest
BKS DC International Book Fest
Posted by Bahrain Keraleeya Samajam on Saturday, 9 January 2016
Wednesday, January 6, 2016
നോവൽ പരിചയവും ചർച്ചയും
ബഹ്‌റൈൻ കേരളീയ സമാജം ഡി സി ബുക്സുമായി സഹകരിച്ചു നടത്തുന്ന മൂന്നാമത് അന്താരാഷ്‌ട്ര പുസ്തക മേളയുടെ മുന്നോടിയായി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നോവൽ പരിചയവും ചർച്ചയും സംഘടിപ്പിക്കുന്നു. ജനുവരി 6 ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് ചർച്ച . മലയാള നോവലിലെ പുതു വർത്തമാനങ്ങൾ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സമകാലിക മലയാള നോവലിലെ പുതിയ തലമുറ എഴുത്തുകാരുടെ ശ്രദ്ധേയമായ കൃതികളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നു
മലയാളത്തിലെ പുതു തലമുറ എഴുത്തുകാരുടെ ശ്രദ്ധേയമായ രചനകൾ പരിചയപ്പെടുത്തുന്ന പരിപാടിയിൽ മൂന്നാമിടങ്ങൾ (കെ വി മണികണ്ഠൻ ), നിലം പൂത്തു മലർന്ന നാൾ ( മനോജ് കൂറൂർ ), 3 (വി എച് നിഷാദ്) , നിദ്രാമോഷണം (ജീവൻ ജോബ് തോമസ് ), അപരകാന്തി (സംഗീത ശ്രീനിവാസൻ ) എന്നീ കൃതികളെയാണ് പരിചയപ്പെടുത്തുന്നത് സുധീശ് രാഘവൻ , അനിൽ വേങ്കോട്, ജയകൃഷ്ണൻ കെ നായർ , ബാജി ഓടംവേലി, രാജു ഇരിങ്ങൽ എന്നിവർ പരിപാടിയിൽ സംസാരിക്കും
ജനുവരി ഏഴു വ്യാഴാഴ്ച മുതലാണ് പുസ്തകൊത്സവം ആരംഭിക്കുന്നത് .ഇന്ത്യയിലെയും വിദേശത്തെയും നിരവധി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽലഭ്യമാകും . എം മുകുന്ദനാണ് ജനുവരി പതിനാറു വരെ നീണ്ടു നില്ക്കുന്ന പുസ്തക മേള ഉദ്ഘാടനം ചെയ്യുന്നത് പുസ്തകൊത്സവത്തെക്കുരിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിപിൻകുമാർ (39964087 ) സജി മാർകോസ്(39684766 ) എന്നിവരെ സമീപിക്കാവുന്നതാണ് .
Tuesday, January 5, 2016
BKS -DC Book Fair Quiz
Dear Member,
"BKS & DC Books is proud to announce a Literary Quiz on the 12th of January 2016 at 8 pm in conjunction with Book Fair & Cultural Fest 2016
The quiz is open to teams of 3 members and open to all age groups. Entry is free. Please send in your names and contact details via the online form, link: http://goo.gl/forms/ vcaQSk7LUM
For any further details contact Vipin Kumar on39964087, Tiji Mathew on
39775584 or Hari B. Nair on 39650857."Sunday, January 3, 2016
കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകമേള ഏഴുമുതല്‍
ഡി.സി ബുക്സുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേള ജനുവരി ഏഴുമുതല്‍ 16 വരെ നടക്കുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന കലാ- സാംസ്കാരിക പരിപാടികള്‍ മേളയോടനുബന്ധിച്ച് സമാജം ഓഡിറ്റോറിയത്തില്‍ അരങ്ങേറും. നാട്ടില്‍ നിന്ന് നിരവധി സാംസ്കാരിക നായകരും എഴുത്തുകാരും മേളക്കത്തെും. പുസ്തക പ്രകാശനങ്ങളും മേളയില്‍ നടക്കുമെന്ന് സമാജം ആക്ടിങ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി വി.കെ. പവിത്രന്‍ എന്നിവര്‍ പറഞ്ഞു.
ജനുവരി ഏഴിന് പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളില്‍ നടനും എഴുത്തുകാരനുമായ മധുപാല്‍, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്‍െറ സഹായിയായിരുന്ന ശ്രീജന്‍പാല്‍ സിങ് എന്നിവര്‍ അതിഥികളായത്തെും. നടി ജയ മേനോന്‍െറ ‘ഭ്രമകല്‍പനകള്‍’, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസിന്‍െറ ‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം മേളയില്‍ നടക്കും. ഇതിന് പുറമെ ഷാജി മഠത്തിലിന്‍െറ പുസ്തകത്തെക്കുറിച്ച് ചര്‍ച്ചയുമുണ്ടാകും.
ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സാണ് പുസ്തകോത്സവത്തിന് നേതൃത്വം നല്‍കുന്നത്. മൂന്നുലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളക്കായി ഇതിനകം എത്തിച്ചിട്ടുണ്ട്. ഡി.സിയുടെ പുസ്തകങ്ങള്‍ക്ക് പുറമെ കറന്‍റ് ബുക്സ്, മാതൃഭൂമി, മനോരമ, സങ്കീര്‍ത്തനം, ഒലിവ്, പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍ കോളിന്‍സ്, ഹാഷറ്റ്, സ്കോളസ്റ്റിക്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് എന്നിവരുടെ പുസ്തകങ്ങളും പ്രദര്‍ശനത്തിനുണ്ട്. നിരവധി അന്താരാഷ്ട്ര പുസ്തകോത്സവങ്ങളില്‍ പങ്കെടുത്ത് കഴിവുതെളിയിച്ചവരാണ് മേളക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഡി.സി ബുക്സ് സി.ഇ.ഒ ഡി.സി രവിയും മേളക്കത്തെുന്നുണ്ട്. ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടാകും. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി പി.എം.വിപിന്‍ കുമാര്‍, പുസ്തകോത്സവം സംഘാടക സമിതി കണ്‍വീനര്‍ സജിമാര്‍ക്കോസ്, വിനോദ വിഭാഗം സെക്രട്ടറി ജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39964087, 39684766.