Pages

Saturday, November 28, 2015

ബഹ്‌റൈ ന്‍ കേരളീയ സമാജം വനിതാ വിഭാഗം ബഹ്‌റൈന്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു

പ്രിയ സമാജം കുടുംബാങ്ങളെ,

ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം ബഹ്‌റൈന്‍ കാന്‍സര്‍ കെയര്‍  ഗ്രൂപ്പിന്റെ  സഹകരണത്തോടെ മെഡിക്കല്‍  ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു
  

ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം ബഹ്‌റൈന്‍ കാന്‍സര്‍ കെയര്‍  ഗ്രൂപ്പിന്റെ സഹകരണത്തോടെ കാന്‍സര്‍ രോഗത്തെ പറ്റിയും ഹൃദയ സംബന്ധമായി വരുന്ന അസുഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഇന്ന് , 28 ആം തീയതി ശനിയാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍(MMR Hall) സംഘടിപ്പിക്കുന്നു.

ബഹ്രൈനിന്‍ സല്‍മാനിയ ഹോസ്പിറ്റലിലെ  പ്രസസ്തരായ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധരായ ഡോ: പ്രേം രവി വര്‍മ്മ , ഡോ: നിഷ പിള്ള എന്നിവര്‍ കാന്‍സര്‍ ചികിത്സയെ കുറിച്ചും , രോഗം വരാതിരികുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ,രോഗ നിര്‍ണ്ണ യാത്തെ കുറിച്ചും വിശദമായ ക്ലാസുകള്‍ നല്‍കും. ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സംശയങ്ങള്‍ നേരിട്ട് ഡോക്ടറുടെ മുന്നില്‍ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.

കാന്‍സര്‍ കെയര്‍ ഗ്രൂപിന്റെ പ്രസിഡന്റും സല്‍മാനിയ മെഡിക്കല്‍കോളേജ്ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ: പി വി  ചെറിയാന്‍  ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള വിശധമായ ക്ലാസുകള്‍ നല്‍കുന്നു. ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ പ്രതിരോധിക്കാം, ആരോഗ്യകരമായ ജീവിതരീതി, , പുകവലി ,മദ്യപാനം , വ്യായായ്മ ഇല്ലായ്മ കൊളസ്ട്രോള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവയ്ക് ഹൃദ്രോഗത്തിലുള്ള പങ്ക്  , ഹൃദയാഘാതം ഉണ്ടായി കഴിഞ്ഞാല്‍ ഉള്ള പ്രാദമിക ചികിത്സാ Cardio-Pulmonary Resuscitation (CPR) എന്നിവയെ   കുറിച്ചുള്ള   വിശദമായ ക്ലാസുകളും  ഉണ്ടായിരിക്കും.  
വൈകുന്നേരം 6.30 മുതല്‍ 7.30 വരെ  ഷുഗര്‍ ചെക്കിംഗ്, ഇ സി ജി(ഡോക്ടറുടെ നിര്‍ദേശ പ്രകാരം ) എന്നിവയക്കുള്ള സൌകര്യ ഉണ്ടായിരിക്കും.  7.30 മുതല്‍ 9.30 വരെ ഹൃദ്രോഗങ്ങളെക്കുറിച്ചും , കാന്‍സര്‍ രോഗങ്ങളെ കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ .9.30 മുതല്‍ 10 മണി വരെ  ഡോക്ടറുമായി മുഖാമുകം , ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സംശയ നിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം വൈസ് പ്രസിഡന്റ്‌ അബ്ദുള്‍ റഹ്മാന്‍ 39678075, സമാജം വനിതാ വിഭാഗം കണ്‍ വീനര്‍ ഉഷ ഗോവിന്ദന്‍ 37107716, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്, ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി കെ ടി സലിം 33750999,കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്, ബഹ്‌റൈന്‍ ട്രെഷറര്‍ സുധീര്‍ തിരുനലത്ത് 39461746 എന്നിവരെ വിളിക്കാവുന്നതാണ്‌ .

Friday, November 27, 2015

നാടകമത്സരം: പുരസ്കാര വിതരണം നടന്നു

 
കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ നടന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരത്തിന്‍െറ ഫലപ്രഖ്യാപനവും സമ്മാനവിതരണവും സമാജത്തില്‍ നടന്നു. പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, സെക്രട്ടറി വി.കെ.പവിത്രന്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍റഹ്മാന്‍, വിധികര്‍ത്താക്കളായ എം.ആര്‍ ഗോപകുമാര്‍, ജയസൂര്യ, കലാവിഭാഗം സെക്രട്ടറി ജയകുമാര്‍, നാടകക്ളബ് കണ്‍വീനര്‍ ശിവകുമാര്‍ കുളത്തൂപ്പുഴ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഏഴ് നാടകങ്ങളായിരുന്ന മത്സരത്തില്‍ അരങ്ങേറിയത്. ‘മധ്യധരണ്യാഴി’ മികച്ച നാടകവും ഈ നാടകത്തിലെ സുധാകരന്‍ എന്ന കഥാപാത്രമായ ശിവകുമാര്‍ കൊല്ലറോത്തും സുനന്ദയായി വേഷമിട്ട സെലീന നൗഷാദും മികച്ച നടീനടന്മാരുമായി. മികച്ച സംവിധായകനായി വിഷ്ണു നാടകഗ്രാമവും (‘മധ്യധരണ്യാഴി’) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ നാടകം ‘ബാ’യും സംവിധായകന്‍ ഹരീഷ് മേനോനു(‘ബാ’)മാണ്. രണ്ടാമത്തെ നടന്‍ ശ്രീജിത്ത് ഫറൂഖ് (‘ബാ’), രണ്ടാമത്തെ നടി ശിവകീര്‍ത്തി രവീന്ദ്രന്‍ (‘നടന്‍’), മികച്ച ബാലതാരം കൃഷ്ണ ആര്‍.നായര്‍ (‘കുട്ടപ്പായി’), രചയിതാവ് അഡ്വ. ജലീല്‍ (‘ബാ’), സംഗീതം കിരണ്‍ കൃഷ്ണ (‘ബാ’), ദീപ വിതാനം, വിഷ്ണു നാടകഗ്രാമം (‘മധ്യധരണ്യാഴി’), ചമയം ജഗദീഷ് ശിവന്‍, സുരേഷ് അയ്യമ്പിള്ളി (‘ബാ’), രംഗ സജ്ജീകരണം സുരേഷ് അയ്യമ്പിള്ളി (‘മധ്യധരണ്യാഴി’).നാടകങ്ങളെക്കുറിച്ചുള്ള അവലോകനം വിധികര്‍ത്താക്കള്‍ സദസിന് മുമ്പാകെ അവതരിപ്പിച്ചു. മികച്ച നാടകങ്ങളാണ് ബഹ്റൈനില്‍ അരങ്ങേറിയതെന്ന് എം.ആര്‍. ഗോപകുമാര്‍ പറഞ്ഞു. നാട്ടില്‍ പ്രഫഷനല്‍-അമച്വര്‍ നാടകപ്രവര്‍ത്തകര്‍ അനാവശ്യ ചേരുവകള്‍ ചേര്‍ത്ത് നാടകങ്ങളെ നശിപ്പിച്ചു. ഇതില്‍നിന്ന് വ്യത്യസ്തമായി നല്ല നാടകങ്ങള്‍ കേരളത്തിന് പുറത്തത് കാണാന്‍ കഴിയുന്നുണ്ട്. നടീനടന്മാരുടെ അമിതമായ മേക്കപ്പും, മുഖത്തെ വെളിച്ചമില്ലായ്മയും മറ്റും അഭിനയത്തെ ഇല്ലാതാക്കുന്നു. അത്തരം സംഭവങ്ങള്‍ ഈ നാടകങ്ങളിലും ഉണ്ടായി. സംഗീതത്തിന്‍െറയും രംഗസജ്ജീകരണങ്ങളുടെ അമിത സാന്നിധ്യം നാടകങ്ങളില്‍ അനുഭവപ്പെട്ടു. എന്നിരുന്നാലും നാടകങ്ങള്‍ മികവ് പുലര്‍ത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്പത് മിനിറ്റുള്ള നാടകങ്ങളില്‍ അനവധി തവണ സ്റ്റേജില്‍ ഇരുട്ടുപരന്നു. ഇത് പ്രേക്ഷകനെ നാടകത്തില്‍നിന്നും അകറ്റുകയാണ് ചെയ്തെന്ന് ജയസൂര്യ പറഞ്ഞു. ഒരു നാടകത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ ആ നാടകം പരാജയമാകും. അത്തരം രണ്ട് നാടകങ്ങള്‍ മത്സരത്തിനായി വന്നു. അതിഭാവുകത്വം ചില നാടകങ്ങളില്‍ പ്രകടമായിരുന്നു. എന്നിരുന്നാലും മികച്ച നടീനടന്മാരെയും ബാലതാരങ്ങളെയും എല്ലാ നാടകത്തിലും കാണാനിടയായെന്ന് ഇദ്ദേഹം പറഞ്ഞു. വിശിഷ്ടാതിഥികള്‍ക്ക് സമാജത്തിന്‍െറ സ്നേഹോപഹാരം നല്‍കി. അബ്ദുല്‍ റഹ്മാന്‍ നന്ദി രേഖപ്പെടുത്തി. ബിജു എം. സതീഷ് പരിപാടികള്‍ നിയന്ത്രിച്ചു

Wednesday, November 18, 2015

ചർച്ച സംവരണവും സാമൂഹ്യ നീതിയും

പ്രിയ സമാജം കുടുംബാംഗങ്ങളെ,

ബഹറിൻ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തിൽ
ചർച്ച സംവരണവും സാമൂഹ്യ നീതിയും ,ഇന്ന് ,18- നവംമ്പർ 2015 ബുധൻ 7.30 pm. വിഷയാവതരണം PT .തോമാസ് ,സിറാജ് പള്ളിക്കരപ്രസാദചന്ദ്രൻ ,രാജീവ് ഏവൂർ. 


കൂടുതല്‍ വിവരങ്ങള്‍ക്ക്   സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിന്‍ കുമാറിനെ 39964087 വിളിക്കാവുന്നതാണ്.

Saturday, November 14, 2015

നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം ഒരുങ്ങുന്നത് ഏഴ് നാടകങ്ങള്‍

ഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരങ്ങളില്‍ അവതരിപ്പിക്കുന്ന ഏഴ് നാടകങ്ങളുടെ പരിശീലനം അണിയറയില്‍ സജീവമായി. ബഹ്റൈനിലെ ഒട്ടുമിക്ക നാടകകലാകാരന്മാരും വിവിധ നാടകങ്ങളിലായി അണിനിരക്കുന്നുണ്ട്. രാത്രി ഏറെ വൈകിയാണ് ഓരോ ദിവസവും റിഹേഴ്സല്‍ പൂര്‍ത്തിയാക്കുന്നത്. നാട്ടില്‍ നാടകങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലും ഇവിടെ വര്‍ഷത്തില്‍ 50ല്‍പരം ചെറുതും വലുതുമായ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ഉദ്ഘാടന ദിവസമായ നവംബര്‍ 21ന് ഐ.വൈ.സി.സി ബഹ്റൈന്‍ അവതരിപ്പിക്കുന്ന ‘കുട്ടപ്പായി’ എന്ന നാടകം അരങ്ങേറും. ഷീജ ജയന്‍െറ കഥആസ്പദമാക്കിയുള്ള നാടകം സംവിധാനം ചെയ്യുന്നത് ദിനേശ് കുറ്റിയിലാണ്. ഒരാളെ ജീവിതത്തിലുടനീളം പിന്തുടരുന്ന കാക്കകളെ ചുറ്റിപ്പറ്റിയാണ് നാടകം പുരോഗമിക്കുന്നത്. പ്രസാദ്, വിനോദ്പിള്ള, രമേശ് വണ്ടാനം, ധനേഷ്, അനീഷ് എബ്രഹാം, ഷാബു ചാലക്കുടി, റിഷിന്‍ മാത്യു, ഷംസീര്‍ വടകര, ജയ രവികുമാര്‍, ധന്യ ശ്രീലാല്‍, കൃഷ്ണ ആര്‍.നായര്‍, ശ്രീഹരി ആര്‍. നഗര്‍, അമല്‍ ഖമീസ്, വൈഗ ശിവ, വൈഷ്ണവി സന്തോഷ്, സൂര്യകൃതാര്‍ഥ്, സൂര്യ ആര്‍. വിനോദ് എന്നിവരാണ് അഭിനേതാക്കള്‍. സജീവന്‍ കണ്ണപുരം, സൗരവ് രാകേഷ്, സുബിന്‍, ഉണ്ണി ചെമ്മരത്തൂര്‍, ടോണി എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. രണ്ടാം ദിവസമായ 22ന് രാത്രി എട്ടുമണിക്ക് അനില്‍ സോപാനം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നടന്‍’ എന്ന നാടകമാണ് അരങ്ങേറുക. ജയശങ്കര്‍ മുണ്ടഞ്ചേരി, കൃഷ്ണകുമാര്‍, കാര്‍ത്തിക്, ശിശിര്‍ ബാലകൃഷ്ണന്‍, അനില്‍, രാജ്കുമാര്‍, ഡോളി, നിഹാസ്, ശിവകീര്‍ത്തി, അശ്വതി, നിഹാരിക റാം, ലൊറൈന്‍ എന്നിവര്‍ അരങ്ങിലും സജീവന്‍, കൃഷ്ണകുമാര്‍ പയ്യന്നൂര്‍, ദേവു ഹരീന്ദ്രനാഥ് എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. അന്ന് തന്നെ രാത്രി 9.15ന് അല്‍ അന്‍സാരി പ്രൊസസിങ് സെന്‍റര്‍ അവതരിപ്പിക്കുന്ന നാടകമാണ് ‘ബാ’. ജലീല്‍ അബ്ദുല്ല രചനയും ഹരീഷ് മേനോന്‍ സംവിധാനവും നിര്‍വഹിക്കും. സ്വപ്നത്തിന്‍െറയും യാഥാര്‍ഥ്യത്തിന്‍െറയും ഇടയിലുള്ള ലോകത്ത് ചെന്നുപെടുന്ന ഒരാള്‍ കണ്ടുമുട്ടുന്ന വിചിത്രമായ സത്യങ്ങളാണ് നാടകം അനാവരണം ചെയ്യുന്നത്. വിനോദ് ദേവന്‍, മിജോഷ് മൊറാഴ, ശ്രീജിത്ത് ഫറൂഖ്, ഹാഷിം, അച്ചു അരുണ്‍, ശരത്ത്, സബീഷ് ചിക്കു, ജിജോയ്, മഹേഷ്, സെന്തില്‍, സതീഷ്, നവനീത് നടരാജന്‍, അഭയ് സതീഷ്, ഹൃദയ് പ്രദീപ്, ആകര്‍ഷ് സതീര്‍ഷ്, നിര്‍മല ജോസ്, രാഖി ശ്രീജിത്ത് എന്നിവര്‍ അഭിനേതാക്കളും സുരേഷ് അയ്യമ്പിള്ളി, ജഗദീഷ് ശിവന്‍, കിരണ്‍കൃഷ്ണ, ഉണ്ണി എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. മൂന്നാം ദിവസമായ 23ന് രാത്രി എട്ടുമണിക്ക് ഒ.ഐ.സി.സി അവതരിപ്പിക്കുന്ന ‘അവന്‍ ദരിദ്രനായിരുന്നു’ എന്ന നാടകം മോഹന്‍ മാവേലിക്കര രചനയും സുരേഷ് പെണ്ണൂക്കര സംവിധാനവും നിര്‍വഹിച്ച് അവതരിപ്പിക്കും. സജീവന്‍ ചെറുകുന്നത്ത്, ജിബിന്‍ ആന്‍റണി, റാണി രഞ്ജിത്, സുമ നായര്‍, പ്രദീപ് പതേരി, വിനയചന്ദ്രന്‍, സുരേഷ് കര്‍ത്ത എന്നിവര്‍ അഭിനയരംഗത്തും സജീവന്‍ കണ്ണപുരം, ദിനേശ് മാവൂര്‍, ഉണ്ണി ചെമ്മരത്തൂര്‍, ഷിബിന്‍ സിദ്ദീഖ്, അഭിനവ് രാജീവ് എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. അന്നേ ദിവസം രാത്രി 9.15ന് വിശ്വകല സാംസ്കാരിക വേദി അവതരിപ്പിക്കുന്ന നാടകമാണ് ‘ഊരു ഭംഗം’. ഭാസന്‍ രചിച്ച സംസ്കൃതനാടകത്തിന്‍െറ സ്വതന്ത്ര ആവിഷ്കാരം നിര്‍വഹിച്ചത് രഞ്ജിത്ത് ശിവയാണ്. സുരേഷ് ഇരിങ്ങാലക്കുടയാണ് സംവിധായകന്‍. ഭീമ-ദുര്യോധന യുദ്ധത്തിന്‍െറ വിജയത്തിനു പുറകിലെ കുടിലതകളും യുദ്ധത്തിന് മുമ്പും യുദ്ധാനന്തരവും ഉള്ള മനുഷ്യമനസ്സിലെ വൈകാരിക വിഹ്വലതകളുമാണ് നാടകം അനാവരണം ചെയ്യുന്നത്. പ്രശോഭ് രാമകൃഷ്ണന്‍, രഘു കാട്ടൂര്‍, സുനീഷ്, രമ്യ പ്രേരാജന്‍, ഹരികുമാര്‍, സുരേഷ്, ജയ മോഹന്‍, രാധാകൃഷ്ണന്‍, ദിലീപ്, ബിന്ദു, വിനീത്, അനഘ പ്രദീപ്, വൈശാഖ് സുരേഷ്,രാകേഷ്, ശശീന്ദ്രന്‍ എന്നിവരാണ് നാടകത്തിലുള്ളത്.നാലാം ദിവസമായ 24ന് രാത്രി എട്ടിന് കോണ്‍വെക്സ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന നാടകമാണ് ‘മധ്യധരണ്യാഴി’. നടനും നാടകകൃത്തുമായ ജോയ് മാത്യു രചനയും വിഷ്ണു നാടകഗ്രാമം സംവിധാനവും നിര്‍വഹിച്ച നാടകമാണിത്. മാറുന്ന കേരളീയ സാമൂഹത്തിന്‍െറ പ്രതിസന്ധികളാണ് ഈ നാടകം അനാവരണം ചെയ്യുന്നത്. അരങ്ങില്‍ ശിവകുമാര്‍ കൊല്ലറോത്ത്, സലീന നൗഷാദ്, വിജു കൃഷ്ണന്‍, പി.വി. രമേഷ്, സുബിന്‍, രാഖി രാകേഷ്, അജേഷ്, ശ്രീരാഗ് എന്നിവരും സുരേഷ് അയ്യമ്പിള്ളി എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. അന്നേ ദിവസം രാത്രി ഒമ്പതിന് നവകേരള കലാവേദി അവതരിപ്പിക്കുന്ന നാടകമാണ് ‘വിശുദ്ധന് ഒരാമുഖം’. രചനയും സംവിധാനവും ദാമു കോറോത്ത് ആണ് നിര്‍വഹിക്കുന്നത്. ആരാണ് യഥാര്‍ഥ വിശുദ്ധന്‍ എന്ന ചോദ്യമാണ് നാടകം ഉന്നയിക്കുന്നത്.സജി, ദാമു കോറോത്ത്, അരുണ്‍ ഗൗരി, സജീവന്‍ കണ്ണപുരം, ലളിത, ലേഖ വര്‍മ, രാജു, സജിന്‍ എന്നിവര്‍ അരങ്ങിലും ഉണ്ണി ചെമ്മരത്തൂര്‍, ദാമു കോറോത്ത്, സജീവന്‍ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു. നവംബര്‍ 24ന് വൈകീട്ട് 7.30ന് നാടകങ്ങളുടെ വിധിനിര്‍ണയവും സമ്മാനവിതരണവും നടക്കും. നാട്ടില്‍നിന്നത്തെുന്ന വിധികര്‍ത്താക്കളാണ് നാടകങ്ങള്‍ വിലയിരുത്തുന്നത്. സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കുളത്തൂപ്പുഴയും കമ്മിറ്റി അംഗങ്ങളും പരിപാടി നിയന്ത്രിക്കും.

Thursday, November 12, 2015

BKS Upcoming Programs

Dear Member,

Greetings from the Bahrain Keraleeya Samajam!

The Bahrain Keraleeya Samajam Executive Committee extended our sincere thanks and gratitude for your kind support and participation.

The following are the upcoming programs in November 2015:

1.      Dandiya Night, today 12th November 2015 - 8PM
2.      Malayalam Mission Teacher Training Program on 12th , 13th ( Full day)  and 14th November  2015     
3.    Malayalam Mission Certificate Distribution to  Malayalam Class Students at 7.30 PM,on 13th November, 2015.
4.      Private Program from  17 to 18 November 2015
5.      Private Program on 20th November 2015.
6.      Drama Competition from 21st November to 24h November 2015 at 8pm. 
7. Drama Award  Nite at 8PM on25th November, 2015.
8.      Soorya India Festival on 26th November 2015 at 8pm
9.      Private Program on 27th November 2015
10.      Cancer Care Seminar on 28th November 2015at 8pm

11.      BKS Badminton – Bahrain Open  Tournament on 29th November , 1st and 2nd December, 2015.

Wednesday, November 11, 2015

കവിത ചർച്ച

പ്രിയ സമാജം കുടുംബാംഗങ്ങളെ

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കവിത ചർച്ച  സംഘടിപ്പിക്കുന്നു. നവംബർ 11 ബുധനാഴ്ച വൈകീട്ട് എട്ടു മണിക്കാണ് 'മലയാള കവിതയുടെ പുതുവഴികൾ' എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  മലയാള കവിതയിലെ പുതിയ കവികളെയും അവരുടെ കാവ്യ ശൈലിയും അവർ മുന്നോട്ടു വെക്കുന്ന  പ്രമേയ പരമായ പ്രത്യേകത കളെയും വിശകലനം ചെയ്യുന്ന പരിപാടിയിൽ സിനു  കക്കട്ടിൽ, രാജു ഇരിങ്ങൽ എന്നിവർ  വിഷയാവതരണം നടത്തും. തുടർന്നു  ഈ വിഷയത്തെക്കുറിച്ച് ചർച്ച യും നടക്കും . 
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം  സാഹിത്യ വിഭാഗം സെക്രട്ടറി  വിപിൻ  കുമാർ (39964087) സാഹിത്യ വേദി കണ്‍വീനർ  മിനേഷ്  (36694336 ) എന്നിവരെ വിളിക്കാവുന്നതാണ്. 

Sunday, November 8, 2015

ബഹറിന്‍ കേരളീയ സമാജം ഡാന്‍ഡിയ നൈറ്റ് നവംബര്‍ 12

പ്രിയ സമാജം കുടുംബാംഗങ്ങളെ,  


ബഹറിന്‍ കേരളീയ സമാജം ഡാന്‍ഡിയ നൈറ്റ് നവംബര്‍ 12 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ഡീജെ ഹാളില്‍ 

ബഹറിന്‍ കേരളീയ സമാജം വനിതാ വിഭാഗം അവതരിപ്പിക്കുന്ന  ഡാന്‍ഡിയ നൈറ്റ് നവംബര്‍ 12 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ഡയമണ്ട് ജൂബിലി  ഹാളില്‍ അരങ്ങേറും. പ്രസിദ്ധ ഡീജെയുടെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ ലേസര്‍ ലൈറ്റുകളുടെ അകമ്പടിയോടെയുള്ള ഡാന്‍ഡിയ , ഗര്‍ബ ഡാന്‍സുകള്‍ തികച്ചും വേറിട്ട അനുഭവമായിരിക്കും. 

ഡാന്‍ഡിയ ഡാന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് അടക്കം ധാരാളം സമ്മാനങ്ങല്‍ ഒരുക്കിയിട്ടുണ്ട്. well dressed couple , well dancing couple, well performing group എന്നിവയെ   അടിസ്ഥനമാക്കി തിരഞ്ഞെടുക്കുന്ന  വിവിധ ഗ്രൂപ്പുകള്‍ക്കും കൂടാതെ വ്യക്തിഗത പ്രകടനങ്ങള്‍ക്കും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കാനുള്ള സുവര്‍ണാവസരമാണ് സമാജം ഡാന്‍ഡിയ നൈറ്റിലൂടെ ഒരുക്കിയിരിക്കുന്നത്. 

ഡാന്‍ഡിയ നൈറ്റില്‍ വിസ്മയം തീര്‍ക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്ക്  ഇന്ന് മുതല്‍ സമാജത്തിൽ  വെച്ച് സൗജന്യ പരിശീലനം നല്‍കുന്നതായിരിക്കും.  സമാജം അംഗങ്ങളുടെ അതിഥികളായി അംഗങ്ങളല്ലാത്തവര്‍ക്കും ഡാന്‍ഡിയ നൈറ്റില്‍ പങ്കെടുക്കാവുന്നതാണ്.  എല്ലാ സമാജം കുടുംബാഗങ്ങളേയും ഈ ഡാന്‍ഡിയ നൈറ്റിലേക്ക് സ്വാഗതം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് സുമ നായര്‍ (39147270) , വിജിന സന്തോഷ് (39115221) , ലതിക മുരളി (39176182) എന്നിവരെ വിളിക്കാവുന്നതാണ്.

Friday, November 6, 2015

BKS - SOORYA FESTIVAL

Dear Member,
​​The next program, a Classical Event, BKS- Soorya festival is
​a ​
dance program. Famous dancers from India are performing. Bharatanatyam by Srilatha Vinod ,Kathak by Rajendra Gangani, a Kathak Exponent from Delhi,  and Odissi Trio from Bangalore, Rahul Acharya & Sonali Mahapatra. 
The program is scheduled for Thursday, 26th November, 2015 at 8:00 PM. 
All are welcome to Samajam on 26th November, 2015 at 8:00 PM.

Workshop about First Aid

Dear Member,
​​
Greetings from the Bahrain Keraleeya Samajam!
BKS Science Forum, the science wing of the BahrainKeraleeya Samajam, is organizing a workshop for its members  on First Aid on Saturday, 07th November 2015 at 8PM. We envisage it as a comprehensive practical workshop covering first-aid treatment for domestic as well as workplace-related accidents and emergencies. The workshop shall include demonstrations of CPR etc.
Details Pls contact Mr. P.T. Thomas, BKS Science Forum Convenor on 39264367

Looking forward to your kind participation

Wednesday, November 4, 2015

ബഹ്‌റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത സ്വരലയം - ശലഭ സന്ധ്യ നാളെ രാത്രി 8 മണിക്ക്

ബഹ്‌റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത സ്വരലയം - ശലഭ സന്ധ്യ നാളെ രാത്രി 8 മണിക്ക് 


ബഹ്‌റൈന്‍ കേരളീയ സമാജം  നാദബ്രഹ്മം മ്യൂസിക്കല്‍ ക്ലബ്ബ് അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു ശലഭ സന്ധ്യ - ഒരു സംഗീത സ്വരലയം. ഓഡീഷനില്‍ എത്തിയ നിരവധി കുട്ടികളില്‍ നിന്നും ഏറ്റവും മികച്ച 24 കുട്ടികളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ശലഭ സന്ധ്യയുടെ ഓര്‍ക്കസ്ട്രയും കുട്ടികള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം ശ്രദ്ധയാകര്‍ഷിക്കുന്നത്.  തമിഴ്ഹിന്ദിമലയാളം എന്നീ ഭാകളിലെ പ്രശസ്തമായ 18 പാട്ടുകളാണ് കുട്ടികള്‍ അവതരിപ്പിക്കുന്ന ശലഭ സന്ധ്യ യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്  നവംബര്‍ 5-ാം തീയ്യതി ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ഹാളില്‍ രാത്രി 8 മണിക്കാണ് പ്രസ്തുത പരിപാടി നടക്കുന്നത്. 

സദസ്സ്യരെ  കുളിരണിയിക്കുന്നതിനും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിനുമായി പരിപാടി മികവുറ്റതാകാന്‍ നാദബ്രഹ്മത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ആഹോരാര്‍ത്ഥം അതിസൂക്ഷ്മതയോടെയുള്ള റിഹേഴ്‌സലുകള്‍ ആഴ്ച്ചകള്‍ക്ക് മുമ്പേ തുടങ്ങി കഴിഞ്ഞു .മികവുറ്റ ഈ കുരുന്നു പ്രതിഭകളെ പ്രോത്സാപ്പിക്കുവാനും അഭിനന്ദിക്കുവാനും എല്ലാ സമാജം കുടുംബാങ്ങളെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്കായി നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. ജോസ് ഫ്രാന്‍സിസ് 39697600 ബന്ധപ്പെടാവുന്നതാണ്.

Tuesday, November 3, 2015

കേരളീയ ജീവിതത്തിന്‍െറ അടയാളങ്ങളുമായി സമാജത്തില്‍ പ്രദര്‍ശനമൊരുക്കി

കേരളീയ സമാജം മലയാളപാഠശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം നാടിന്‍െറ അടയാളങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കലായി. പോയകാലത്തെ കേരളീയ ജീവിതത്തിന്‍െറ ഭാഗമായിരുന്ന പാത്രങ്ങളും ഗൃഹോപകരണങ്ങളും മറ്റും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. പാചകത്തിനുപയോഗിക്കുന്ന ചട്ടികള്‍, തവി, ഉരല്‍, പറ, ഓട്ടുപാത്രങ്ങള്‍, അമ്മിക്കല്ല്, തൂക്കുവിളക്ക്, മുറം, കോളാമ്പി തുടങ്ങിയവ പ്രവാസികള്‍ ഗൃഹാതുരത്വത്തോടെയാണ് കണ്ടുമടങ്ങിയത്. കേരളത്തിന്‍െറ കലാരൂപങ്ങളെയും സാഹിത്യലോകത്തെയും കുറിച്ചുള്ള വിവരണങ്ങള്‍ വിജ്ഞാന പ്രദമായിരുന്നു. പ്രദര്‍ശനത്തിലുടനീളം മലയാളം പാഠശാലയിലെ കുട്ടികള്‍ സജീവമായി പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളം പാഠശാല ആക്ടിങ് കണ്‍വീനര്‍ അനീഷ് ശ്രീധരന്‍, സാഹിത്യ വിഭാഗം സെക്രട്ടറി പി.എം.വിപിന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ പാര്‍വതി ദേവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇ.കെ.പ്രദീപന്‍ സ്വാഗതം പറഞ്ഞു. കലാവിഭാഗം കണ്‍വീനര്‍ ജയകുമാര്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

വീട്ടിലേക്കുള്ള വഴി

ഡോ. ഡി. ബിജു സംവിധാനം ചെയ്ത ഒരു മലയാള ചിത്രമാണ് വീട്ടിലേക്കുള്ള വഴി. മികച്ച മലയാള ചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചലച്ചിത്രമാണിത്. പൃഥ്വിരാജ്ന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി. 2011 ഓഗസ്റ്റ് 5-നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. കെയ്‌റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
തീവ്രവാദത്തിന്റെ കനല്‍വഴികള്‍ പ്രമേയമാക്കിയ 'വീട്ടിലേക്കുള്ള വഴി ' ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും ഈ സിനിമ ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല.  തീവ്രവാദഭീഷണി നേരിടുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളെ പരിശോധിക്കുന്ന ചലച്ചിത്രമാണ് 'വീട്ടിലേക്കുള്ള വഴി'.
ഡൽഹിയിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഡോക്ടർ  ആ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ താരിഖിന്റെ വീട്ടിലേക്കുള്ള വഴി, അനാഥനായ താരിഖിന്റെ മകനു വേണ്ടി(മാസ്റ്റർ ഗോവർദ്ധനൻ) കണ്ടെത്താൻ വേണ്ടി അജ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നു.ജയില്‍ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ അനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. തീവ്രവാദിയായ ഒരു യുവതിയുടെ സഹായത്തോടെ അഞ്ചുവയസ്സുള്ള കുട്ടിയെയും അവന്റെ അച്ഛനെയും തമ്മില്‍ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് സിനിമയുടെ കഥാതന്തു. 
ഈ ചലച്ചിത്രം നിങ്ങള്ക്കായി കൊണ്ട് വരുന്നു ഈ വരുന്ന ബുധനാഴ്ച പ്രതിവാരം സിനിമ പ്രദര്ശനത്തിന്റെ ഭാഗമായിട്ട . ഏവരെയും സ്വാഗതം ചെയ്യുന്നു .

Sunday, November 1, 2015

ബഹ്‌റൈ ന്‍ കേരളീയ സമാജം കേരള പിറവി ദിനാഘോഷം ഇന്ന്

ബഹ്‌റൈന്‍ കേരളീയ സമാജം കേരളപിറവി ദിനാഘോഷം ഇന്ന് (ഞായറാഴ്ച )
  

ബഹ്‌റൈന്‍ കേരളീയ സമാജം മലയാളംപാഠശാലയുടെ നേതൃത്വത്തില്‍   മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും കേരളപിറവി ദിനം സമുചിതമായി ആഘോഷിക്കുന്നു നവംബര്‍ 1ന് വൈകുന്നേരം 7.30ന് വിവിധ കലാപരിപാടികളോടെ കേരള പിറവി ദിനം ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കും 

ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ അനുഗ്രഹീത കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന“ ദീപ കേരളം”, കൂടാതെ“കേരളീയം ഒരു സാംസ്കാരിക ദര്‍ശനം” അക്ഷരങ്ങള്‍, ഫോട്ടോകള്‍, വാദ്യോപകരണങ്ങള്‍, കലാരൂപങ്ങള്‍ ,ഉത്സവങ്ങള്‍,ദേശീയ മൃഗം,പക്ഷി, ടാബ്ലോ തുടങ്ങിയവ ഉള്‍പെടുത്തി കൊണ്ടുള്ള എക്സിബിഷന്‍. കേരള തനിമ വിളിച്ചോതുന്ന ഈ എക്സിബിഷന് വളരെ ആവേശത്തോടു കൂടിയാണ് പാഠശാലയിലെ അധ്യാപകരും ,രക്ഷിതാക്കളും കുട്ടികളും ഒരുക്കങ്ങള്‍ നടത്തുന്നത്. വയലാറിന്റെ പ്രശസ്തമായ കൃതി താടകയുടെ ദ്രിശ്യാവിഷ്കാരം, സംഘഗാനം എന്നിവ കേരളപിറവി ആഘോഷത്തിന്റെ മാറ്റ് കൂട്ടും

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കേരളപിറവി ദിനാഘോഷം വന്‍വിജയമാക്കുന്നതിന് എല്ലാ സമാജം കുടുംബാംഗങ്ങളും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.
  
കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി വിപിന്‍ കുമാര്‍ പി.എം നെയോ 39964087 മലയാളം പാഠശാല ആക്ടിംഗ് കണ്‍വീനര്‍ അനീഷ്‌ ശ്രീധരനേയോ 39401394 വിളിക്കാവുന്നതാണ്.