Pages

Tuesday, September 29, 2015

BKS CINEMA CLUB WEEKLY MOVIE SHOW

ear Member,
BKS CINEMA CLUB WEEKLY MOVIE SHOW
SAIVAM - SEPTEMBER  ​30TH ​(WED) - 7:30PM - BKS YOUSUF ALI HALL


ഒരു കോഴിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടൊരു സിനിമ. സൈവം.
എ എല്‍ വിജയാണ്‌ സംവിധാനം.നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം ഏറ്റു പാടുന്ന ആവര്‍ത്തനത്തിലും നിരാശയല്ല സൈവം.
പരിചിത പരിസരത്തിലും എങ്ങനെ വത്യസ്ഥമായി കഥ പറയാം എന്ന്സൈവം പഠിപ്പിക്കുമ്പോള്‍ കാണുന്നവരുടെ മനസ്സ് നിറയും തീര്‍ച്ച.ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ വിക്രമിനോടൊപ്പം തകര്‍ത്തഭിനയിച്ച ബേബി സാറയും അവള്‍ വളര്‍ത്തുന്ന കോഴിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്‌ സൈവം. നാസറാണ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. നാസറിനെയും സാറയെക്കൂടാതെയും സൈവത്തിലഭിനയിക്കുന്ന ബാക്കിയുള്ള കഥാപാത്രങ്ങളെല്ലാം തന്നെ പുതുമുഖങ്ങളാണ്‌. ചിത്രത്തില്‍ നാസറിന്റെ മകന്‍ ലുത്‌ഫുദ്ദീനും അഭിനയിക്കുന്നുണ്ട്‌. വിജയുടെ തന്നെ കഥയ്‌ക്ക്‌ ക്യാമറ ചലിപ്പിക്കുന്നത്‌ മുന്‍ ചിത്രങ്ങളിലെല്ലാം കൂടെയുണ്ടായിരുന്ന പ്രശസ്‌ത ക്യാമറാമാന്‍ നിരവ്‌ ഷായാണ്‌. നിര്‍മാണം എ എല്‍ അഴകപ്പന്‍, സംഗീതം ജി വി പ്രകാശ്‌.
ഈ ചിത്രത്തിലെ അഴകേ.. എന്ന ഗാനത്തിനാണ് ഉത്തര ഉണ്ണികൃഷണന്‍ എട്ടാം വയസ്സില്‍ ദേശീയ അവാര്‍ഡിന്റെ ശോഭയില്‍ നിറയുകയാണ്.
ഈ വരുന്ന ബുധനാഴ്ച സെപ്റ്റംബർ 30ന് BKS പ്രതിവാര ചലച്ചിത്ര പ്രദര്ശനത്തിന്റെ ഭാഗമായി നിങ്ങള്ക്ക് മുന്നില് കൊണ്ട് വരുന്നു സൈവം. കൃത്യം 7:30 ന് BKS യുസുഫ് അലി ഹോള്ളിൽ. 

Wednesday, September 16, 2015

പുസ്തക ചർച്ച

പ്രിയ സമാജം കുടുംബാംഗങ്ങളെ,

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി പുസ്തക ചര്ച്ച സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി (16/09/2015 ബുധൻ)   ഏഴേ മുപ്പതിന് സമാജത്തിൽ  വെച്ചാണ് ചര്ച്ച നടക്കുന്നത്. 

ബഹ്‌റൈൻ പ്രവാസിയും സമാജം കുടുംബാംഗവുമായ ഷബിനി  വാസുദേവ് രചിച്ച മരുഭൂമിയിലെ സൂര്യകാന്തികൾ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചർച്ച . മനുഷ്യാതിജീവനത്ത്തിന്റെ  ഉള്പ്രേരകങ്ങളുടെ പശ്ചാത്തലത്തിൽ  രൂപം കൊണ്ട അരക്ഷിത ബോധത്തിന്റെ കഥകളാണ്  എന്നാണു ഒൻപതു  കഥകളുടെ സമാഹാരമായ ഈ പുസ്തകത്തെക്കുറിച്ച് അവതാരികയിൽ കഥാ കൃത്ത്  ശിഹാബുദ്ധീൻ  പൊയ്ത്തും കടവ് അഭിപ്രായപ്പെട്ടിരിക്കുന്നത്  .ഇന്സൈറ്റ് പബ്ലിക്ക ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്  സാഹിത്യവേദി കണ്‍വീനർ മിനേഷിനെ   (36694336 )  സമീപിക്കാവുന്നതാണ്.  

Tuesday, September 15, 2015

BKS CINEMA CLUB WEEKLY MOVIE SHOW

Dear Member,


BKS CINEMA CLUB WEEKLY MOVIE SHOW

CINEMA PARADISO - SEPTEMBER 16TH WEDNESDAY | 7:30 PM | BKS YOUSUF ALI HALL 

1988 ൽ ഇറങ്ങിയ
​ ​
സിനിമ പാരദിസൊ എന്ന സിനിമയുടെ കഥ പറയുന്ന ഹൃദയഹാരിയായ ഈ ഇറ്റാലിയന്‍ ചിത്രം ലോകപ്രശസ്തമാണ്. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാഡമി അവാര്‍ഡ്‌ ഈ ചിത്രത്തിന് ലഭിച്ചു.

ആല്‍ഫടോറിന്റെയും ടോട്ടോയുംടെയും കഥ പറയുന്ന ഈ ചിത്രം സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് ഒരാവേശം ആവും എന്ന് തീര്‍ച്ച.
​ 

ഈ വരുന്ന ബുധനാഴ്ച സെപ്റ്റംബർ 
​16​
ന് BKS പ്രതിവാര ചലച്ചിത്ര പ്രദര്ശനത്തിന്റെ ഭാഗമായി നിങ്ങള്ക്ക് മുന്നില് കൊണ്ട് വരുന്നു സിനിമ പാരദിസൊ, കൃത്യം 7:30 ന് BKS യുസുഫ് അലി ഹാളിൽ . 
എല്ലാം സിനിമ പ്രേമികള്‍ക്കും  സ്വാഗതം 

Wednesday, September 9, 2015

BKS - Devji Balakalotsavam 2015

പ്രവാസി മലയാളി കുട്ടികളുടെ   സര്‍ഗ്ഗ വാസനനകളുടെ കലാമാമാങ്കമായ ബി. കെ.എസ്- ദേവ്ജി ബാലകലോത്സവം-2015 സെപ്തംബര്‍ 22 ന് ആരംഭിക്കുന്നു.  


ഓണ്‍ലൈന്‍ ആയാണ് ഈ വര്‍ഷം ബാലകലോത്സവത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് 
www.bksbahrain.com  ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്.  .ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാന്‍ സാധിക്കാ09ത്തവര്ക്കായി  അവരെ സഹായ്ക്കുന്നതിന്  സമാജത്തില്‍ ഒരു ഹെല്പ്ഡസ്ക് എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 10 മണി വരെ പ്രവര്‍ത്തിക്കും.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി കുട്ടികളുടെ വയസ്സിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് ഈ പ്രാവശ്യവും മതസരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകള്‍ താഴെ കൊടുക്കുന്നു. 2008 ഏപ്രില്‍  1 നും   2010 മാര്‍ച്ച് 31 നും  ഇടയില്‍ ജനിച്ച കുട്ടികള്‍ ഒനാമത്തെ ഗ്രൂപ്പിലും, 2006 ഏപ്രില്‍  1 നും   2008 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ച കുട്ടികള്‍ രണ്ടാമത്തെ  ഗ്രൂപ്പിലും,2004 ഏപ്രില്‍  1നും   2006 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ച കുട്ടികള്‍ മൂന്നാമത്തെ  ഗ്രൂപ്പിലും 2001 ഏപ്രില്‍  1നും   2004 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ച കുട്ടികള്‍ നാലാമത്തെ  ഗ്രൂപ്പിലും 1998 ഏപ്രില്‍  1നും   2001 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ച കുട്ടികള്‍ അഞ്ചാമത്തെ   ഗ്രൂപ്പിലും ഉള്‍പെടും.

മുന്‍ വര്‍ഷങ്ങളിലെത് പോലെ ഈ വര്‍ഷവും കലാപ്രതിഭ, കലാതിലകം ,ബാലതിലകം ,ബാലപ്രതിഭ, സാഹിത്യരത്ന ,സംഗീത രത്ന ,നാട്യരത്ന കൂടാതെ വിവിധ ഗ്രൂപ്പ് ചാമ്പ്യന്‍ മാര്‍ എന്നിവര്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. 

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 13 ആണ്. പ്രാരംഭ ലിസ്റ്റ് സെപ്തംബര്‍ 14 ന് വെബ്സൈറ്റിലും സമാജം നോട്ടീസ് ബോര്‍ഡിലും ലഭ്യമാക്കും എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ സെപ്തംബര്‍ 16 ന് മുമ്പ് അറിയിക്കേണ്ടതാണ്. ഫൈനല്‍ ലിസ്റ്റ് സെപ്തംബര്‍ 17ന് പ്രസിദ്ധീകരിക്കും. ബാലകലോട്സവം 2015 പ്രോഗ്രാം ഷെഡ്യൂള്‍ സെപ്തംബര്‍ 18 പബ്ലിഷ് ചെയ്യും 

സെപ്തംബര്‍ 22 ന് ആരംഭിച്ച്‌ സെപ്തംബര്‍ 26 ന് അവസാനിക്കുന്ന ബാലകലോട്സവം ഒരു വമ്പിച്ച വിജയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍  അണിയറയില്‍ നടന്നുവരുന്നു. ഇതിനായി ജനറല്‍ കണ്‍വീനര്‍ അനീഷ്‌ ശ്രീധരന്റെ നേതൃത്വത്തില്‍ 50 അംഗ കമ്മിറ്റി  ആണ് ഇക്കുറി കലോത്സവത്തിന് ചുക്കാന്‍ പിടിക്കുന്നത്. 5 ദിവസങ്ങളിലായി വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക 
കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ അനീഷ്‌ ശ്രീധരനെ 39401394.  വിളിക്കാവുന്നതാണ്.

Tuesday, September 8, 2015

BKS CINEMA CLUB ​​WEEKLY MOVIE SHOW ​-

Dear Member,

​BKS CINEMA CLUB 
​​
WEEKLY MOVIE SHOW ​

THEORY OF EVERYTHING (2014)

​​
ഐന്‍സ്റ്റീന് ശേഷം ലോകം ദര്‍ശിച്ച മഹാ പ്രതിഭയായ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ സംഭവ ബഹുലമായ ജീവിതമാണ് ദി തിയറി ഓഫ് എവരിതിംഗ്. ജീവിതം എത്ര കെട്ടതാണെങ്കിലും ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാനും വിജയം വരിക്കാനും സാധിക്കുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച്  ഭിഷഗ്വരന്മാർ രണ്ടു വര്‍ഷം മാത്രം ആയുസ്സ് വിധിച്ച ഹോക്കിംഗ് വിധിയോടു പോരടിച്ചാണ് കാലത്തെ സംബന്ധിച്ച തന്‍റെ സിദ്ധാന്തം അവതരിപ്പിച്ചത്. തീര്‍ത്തും തളര്‍ന്നു പോയ തന്‍റെ ശരീരത്തിന്‍റെ പരിമിതികളെ ബുദ്ധിയുടെ സജീവതയും മനുഷ്യ പ്രയത്നത്തിന്‍റെ ഉത്സുകതയും കൊണ്ട് അദ്ദേഹം മറികടക്കുന്നു. ജീവിതം കൈവിട്ടുപോയ നിമിഷത്തില്‍ അത് സ്നേഹം കൊണ്ട് തിരിച്ചു പിടിക്കുന്ന ഹോക്കിങ്ങിന്‍റെ മുന്‍ഭാര്യ ജയിന്‍ ഹോക്കിങ്ങിന്‍റെ വിഖ്യാതമായ ഓര്‍മ്മ കുറിപ്പ് "Travelling to infinity: My life with Stephen" ആണ് ആ സിനിമക്ക് ആധാരം. ഹോക്കിങ്ങ് ആയി വേഷമിട്ട എഡ്ഡി റെഡ് മെയിന് ഏറ്റവും നല്ല നടനുള്ള അക്കാഡമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള ഫെസ്റ്റിവലുകളില്‍ ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം
​ ​
ഈ വരുന്ന ബുധനാഴ്ച സെപ്റ്റംബർ 
​9​
ന് BKS പ്രതിവാര ചലച്ചിത്ര പ്രദര്ശനത്തിന്റെ ഭാഗമായിട്ട് നിങ്ങള്ക്ക് മുന്നില് കൊണ്ട് വരുന്നു 
ഈ പ്രശസ്തമായ ചലച്ചിത്രം
​ "
ദി തിയറി ഓഫ് എവരിതിംഗ്
​ "​
, കൃത്യം 7:30 ന് 
​ ​
BKS യുസുഫ് അലി ഹോള്ളിൽ . എല്ലാം സിനിമ പ്രേമികള്‍ക്കും സ്വാഗതം
​.​